Monday, March 05, 2012

എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുക

കടല്‍ക്കൊല: അന്വേഷണം നല്ല രീതിയിലല്ല-സര്‍ക്കാര്‍ നടപടി നിരുത്തരവാദിത്തപരം.. തികഞ്ഞ പരാജയം.. ഡോ.സുസൈപാക്യം

കടല്‍ക്കൊല: അന്വേഷണം നല്ല രീതിയിലല്ല-സര്‍ക്കാര്‍ നടപടി നിരുത്തരവാദിത്തപരം.. തികഞ്ഞ പരാജയം.. ഡോ.സുസൈപാക്യം






തിരു: മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റ് മരിച്ച കേസിന്റെ അന്വേഷണം നല്ല രീതിയിലല്ല മുന്നോട്ടു പോകുന്നതെന്ന് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. സുസൈപാക്യം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നടപടികള്‍ ആത്മാര്‍ഥതയില്ലാത്തതാണെന്നും ഒരു സ്വകാര്യ ചാനലുമായി നടത്തിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഇറ്റാലിയന്‍ കപ്പലില്‍നിന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് വെടിയേറ്റപ്പോള്‍ സര്‍ക്കാരും സര്‍ക്കാര്‍ സംവിധാനങ്ങളും അതിനെതിരെ ആവേശത്തോടെയാണ് പ്രതികരിച്ചത്. എന്നാല്‍ , ഈ പ്രതികരണം മത്സ്യത്തൊഴിലാളികളോടുള്ള സ്നേഹംകൊണ്ടായിരുന്നോ എന്ന് ഇപ്പോള്‍ സംശയമുണ്ട്. ഇപ്പോഴത്തെ നടപടികള്‍ കാണുമ്പോള്‍ ഇത്തരം പ്രതികരണങ്ങള്‍ രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയായിരുന്നുവോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. കപ്പല്‍ ബോട്ടിലിടിച്ചുണ്ടായ അപകടത്തില്‍ ശുഷ്കാന്തിയോടെയുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നെങ്കില്‍ പ്രതികളെ എളുപ്പം പിടികൂടാമായിരുന്നു. അങ്ങനെയെങ്കില്‍ സംഭവത്തെക്കുറിച്ച് സംശയത്തിന്റെ നിഴല്‍ ഉണ്ടാകുമായിരുന്നില്ല. ഈ വിഷയങ്ങളില്‍ മത്സ്യത്തൊഴിലാളി സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭത്തിന് സഭ പിന്തുണ നല്‍കും. തീരദേശത്തെ ജനങ്ങളുടെ ആശങ്കയകറ്റാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു.

ക്ഷേമപെന്‍ഷനുകള്‍ നിലച്ചു; 11 ലക്ഷം പാവപ്പെട്ടവര്‍ ദുരിതത്തില്‍


ക്ഷേമപെന്‍ഷനുകള്‍ നിലച്ചു; 11 ലക്ഷം പാവപ്പെട്ടവര്‍ ദുരിതത്തില്‍

തിരു: സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ ഫണ്ട് നല്‍കാത്തതിനെത്തുടര്‍ന്ന് ക്ഷേമപെന്‍ഷനുകളുടെ വിതരണം നിലച്ചു. വികലാംഗര്‍ , വിധവകള്‍ , വയോജനങ്ങള്‍ , 50 വയസ്സിനു മുകളിലുള്ള അവിവാഹിതരായ സ്ത്രീകള്‍ തുടങ്ങിയവര്‍ക്കുള്ള പ്രതിമാസ പെന്‍ഷന്‍വിതരണം പൂര്‍ണമായി സ്തംഭിച്ചു. പിതാവ് മരിച്ച പെണ്‍മക്കളുടെ വിവാഹത്തിനുള്ള ധനസഹായം, ബുദ്ധിമാന്ദ്യമുള്ളവരുടെ പെന്‍ഷന്‍ എന്നിവയും മുടങ്ങി. ഇത്തരത്തില്‍ പത്തര ലക്ഷത്തിലേറെ പാവങ്ങളുടെ ആനുകൂല്യങ്ങളാണ് മാസങ്ങളായി സര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുന്നത്. ആറു വര്‍ഷത്തിനിടെ ആദ്യമായാണ് സംസ്ഥാനത്ത് ക്ഷേമപെന്‍ഷനുകള്‍ മുടങ്ങുന്നത്. 2011 സെപ്തംബര്‍വരെയുള്ള പെന്‍ഷന്‍മാത്രമാണ് സംസ്ഥാനത്തെ മിക്ക പഞ്ചായത്തുകളും നഗരസഭകളും കോര്‍പറേഷനുകളും വിതരണംചെയ്തത്. അവശേഷിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ ഫണ്ടിന്റെ ലഭ്യതയ്ക്കനുസരിച്ച് തുക ക്രമീകരിച്ച് ഡിസംബര്‍വരെ പെന്‍ഷന്‍ ഭാഗികമായി നല്‍കി. എന്നാല്‍ , ഡിസംബറിനു ശേഷം ഒരിടത്തുപോലും പെന്‍ഷന്‍ നല്‍കാന്‍ ഫണ്ടുണ്ടായിരുന്നില്ല. സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ഇതിനകംതന്നെ വിതരണം ചെയ്തു തീര്‍ന്നതിനെത്തുടര്‍ന്ന് ഡിസംബറില്‍തന്നെ പെന്‍ഷന്‍ കൈകാര്യംചെയ്യുന്ന റവന്യു വിഭാഗം സര്‍ക്കാരിന് കത്തയച്ചുവെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. 2010ലെ സാമ്പത്തിക സര്‍വേ അനുസരിച്ച് വികലാംഗ, വിധവ, വാര്‍ധക്യ, അവിവാഹിത പെന്‍ഷന് 9,59,809 ഗുണഭോക്താക്കളാണുള്ളത്. കഴിഞ്ഞ വര്‍ഷംമുതല്‍ പുതുതായി ഒരു ലക്ഷത്തിലേറെ പേര്‍കൂടി പെന്‍ഷന്‍ വാങ്ങുന്നുണ്ട്. ഇത്രയും പേര്‍ക്ക് പ്രതിമാസം 400 രൂപവീതം ഒരു വര്‍ഷം പെന്‍ഷന്‍ നല്‍കാന്‍ 500 കോടിയിലേറെ രൂപ വേണമെങ്കിലും സര്‍ക്കാര്‍ ഇതുവരെ അനുവദിച്ചത് 300 കോടിയോളം മാത്രം. ചെറിയ തുകയാണെങ്കിലും കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നവര്‍ക്ക് വലിയ ആശ്വാസമായിരുന്നു ഈ പെന്‍ഷന്‍ . തുക മുടങ്ങിയതോടെ ഇവരില്‍ പലര്‍ക്കും ജീവിതം വഴിമുട്ടിയ അവസ്ഥയാണ്. മാസങ്ങളായി മുടങ്ങിക്കിടക്കുന്ന പെന്‍ഷനുകള്‍ ഇനി എന്നു ലഭിക്കുമെന്നുപോലും അറിയാത്ത സ്ഥിതിയാണ്. വന്‍കിടക്കാര്‍ക്ക് അനധികൃതമായിപോലും ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ തിടുക്കം കാട്ടുന്ന യുഡിഎഫ് സര്‍ക്കാര്‍ സാധാരണക്കാരെയും പാവപ്പെട്ടവരെയും തീര്‍ത്തും അവഗണിക്കുന്നതിന്റെ ക്രൂരമായ തെളിവാണ് പെന്‍ഷന്‍ നിഷേധം. 2011 മാര്‍ച്ചില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റിലാണ് പെന്‍ഷന്‍തുക 400 ആയി ഉയര്‍ത്തിയത്. തുടര്‍ന്ന്, അധികാരത്തില്‍ വന്ന യുഡിഎഫ് അവതരിപ്പിച്ച ബജറ്റിലും 400 രൂപ പെന്‍ഷന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും തുക വകയിരുത്തിയിരുന്നില്ല. മാത്രമല്ല, ഇതുസംബന്ധിച്ച ഉത്തരവും ഇറക്കിയില്ല. ഫെബ്രുവരി ആദ്യം മാത്രമാണ് പെന്‍ഷന്‍ 400 രൂപയായി ഉയര്‍ത്തിയതായി ഉത്തരവിറക്കിയത്. 2011 ഏപ്രില്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ വര്‍ധിപ്പിച്ച പെന്‍ഷന്‍ നല്‍കാനാണ് ഉത്തരവ്. എന്നാല്‍ , നിലവിലുള്ള പെന്‍ഷന്‍ നല്‍കാനാവശ്യമായ ഫണ്ട് പോലും ഇനിയും അനുവദിച്ചിട്ടില്ല. 300 രൂപ വീതം പെന്‍ഷന്‍ നല്‍കണമെങ്കില്‍പോലും 100 കോടി രൂപ ഇനിയും വേണം. യുഡിഎഫ് 2006ല്‍ അധികാരം ഒഴിയുമ്പോള്‍ എല്ലാ ക്ഷേമ പെന്‍ഷനുകളും ദീര്‍ഘകാലം കുടിശ്ശികയായിരുന്നു. 2006ല്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ കുടിശ്ശിക തീര്‍ക്കുകയും ഓണം അടക്കമുള്ള ഉത്സവവേളകളില്‍ ഓരോ മാസം മുന്‍കൂര്‍ പെന്‍ഷന്‍ നല്‍കുകയുംചെയ്തു. 2011 മാര്‍ച്ചില്‍ പെന്‍ഷന്‍ നല്‍കാന്‍ 100 കോടി രൂപയാണ് ധനവകുപ്പ് മുന്‍കൂര്‍ നല്‍കിയത്. നീണ്ടകാലം 75 മുതല്‍ 110 രൂപവരെ മാത്രമായിരുന്ന വിവിധ ക്ഷേമപെന്‍ഷനുകള്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ് 400 രൂപയാക്കി ഉയര്‍ത്തിയത്. പെന്‍ഷന്‍ ഗുണഭോക്താക്കളുടെ വരുമാന പരിധി നേരത്തെ 3,600 മുതല്‍ 6,000 രൂപ വരെയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ഗ്രാമപ്രദേശങ്ങളില്‍ പരിധി 20,000 രൂപയായും നഗരങ്ങളില്‍ 22,375 രൂപയായും ഉയര്‍ത്തി. ഇതിലൂടെ രണ്ടര ലക്ഷത്തോളം പേര്‍ക്കുകൂടി പെന്‍ഷന്‍ ലഭിച്ചു.

അതിവേഗം ബഹുദൂരമെന്ന് വിളിച്ചുകൂവി കണ്ണും പൂട്ടി ഓടുന്ന ഉമ്മന്‍ ചാണ്ടീ കാണുന്നില്ലെ ..? കടബാധ്യത: 2 കര്‍ഷകര്‍കൂടി ജീവനൊടുക്കി

അതിവേഗം ബഹുദൂരമെന്ന് വിളിച്ചുകൂവി കണ്ണും പൂട്ടി ഓടുന്ന ഉമ്മന്‍ ചാണ്ടീ കാണുന്നില്ലെ ..?

കടബാധ്യത: 2 കര്‍ഷകര്‍കൂടി ജീവനൊടുക്കി

ഉമ്മന്‍ ചാണ്ടിയുടെ കിരീടത്തില്‍ ഇതാ പാപത്തിന്റെ മറ്റൊരു അടയാളം

കല്‍പ്പറ്റ/ ബാലുശേരി: സംസ്ഥാന സര്‍ക്കാര്‍ ഗുരുതര നിസ്സംഗത തുടരുന്നതിനിടെ, കടക്കെണിയില്‍പ്പെട്ട് രണ്ടു കര്‍ഷകര്‍കൂടി ജീവനൊടുക്കി. വയനാട്, കോഴിക്കോട് ജില്ലകളില്‍ ഓരോ കര്‍ഷകരാണ് ഞായറാഴ്ച ആത്മഹത്യ ചെയ്തത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മാത്രം 46 കര്‍ഷകരാണ് കടം താങ്ങാനാകാതെ ജീവിതം അവസാനിപ്പിച്ചത്. വയനാട്ടില്‍ മാത്രം 23 പേര്‍ ജീവനൊടുക്കി. കല്‍പ്പറ്റ നൂല്‍പ്പുഴ പഞ്ചായത്തിലെ നായ്ക്കട്ടി മൂലവയലില്‍ വെളുതുണ്ടിക്കുന്ന് അപ്പുക്കുട്ടന്‍ (65), ബാലുശേരി തലയാട് മണിച്ചേരി മുണ്ടയ്ക്കല്‍ ജോസഫ് (60) എന്നിവരാണ് ഞായറാഴ്ച മരിച്ചത്. ജോസഫിനെ വീടിനകത്ത് വിഷംകഴിച്ച് മരിച്ച നിലയിലും അപ്പുക്കുട്ടനെ വീടിനടുത്ത പിഎച്ച്സിയുടെ കിണറ്റില്‍ചാടി മരിച്ചനിലയിലുമാണ് കണ്ടെത്തിയത്. വിവിധ ബാങ്കുകളിലായി മൂന്നുലക്ഷത്തോളം രൂപ ജോസഫിന് കടബാധ്യതയുണ്ട്. കഴിഞ്ഞദിവസം ബാങ്കില്‍നിന്ന് ജപ്തിനോട്ടീസ് ലഭിച്ചിരുന്നു. ഒരേക്കറില്‍ തെങ്ങ്, വാഴ എന്നിവ കൃഷി ചെയ്യുകയായിരുന്നു ഇദ്ദേഹം. അച്ചാമ്മയാണ് ഭാര്യ. മക്കള്‍ : ഷൈനി, സീന, പരേതനായ വിജീഷ്. മരുമക്കള്‍ : സന്തോഷ് (ചെമ്പ്ര), ബിജു (ചെമ്പനോട). അപ്പുക്കുട്ടന്‍ ഞായറാഴ്ച രാവിലെയാണ് വീടിനടുത്ത പിഎച്ച്സിയുടെ കിണറ്റില്‍ ചാടിയത്. ബത്തേരിയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പണിതീരാത്ത വീട് ബാക്കിയാക്കിയാണ് അപ്പുക്കുട്ടന്‍ ജീവിതം അവസാനിപ്പിച്ചത്. കര്‍ഷകത്തൊഴിലാളികൂടിയായ അപ്പുക്കുട്ടനും ഭാര്യ ചന്ദ്രമതിക്കുമായി 80 സെന്റ് സ്ഥലമാണ് ഉള്ളത്. കാപ്പിയും നെല്ലും കൃഷിചെയ്യുന്നതോടൊപ്പം ഇരുവരും കൂലിപ്പണിക്കും പോകുമായിരുന്നു. വന്യമൃഗശല്യം രൂക്ഷമായ ഇവരുടെ കൃഷി നശിക്കുന്നത് പതിവായിരുന്നു. ബത്തേരി സഹകരണബാങ്ക് കല്ലൂര്‍ ശാഖയില്‍ നിന്ന് 50,000 രൂപ കാര്‍ഷിക വായ്പയെടുത്തത് ഇപ്പോള്‍ ഒന്നേകാല്‍ ലക്ഷം രൂപയായി. പുറമേ കുടുംബശ്രീയില്‍ നിന്ന് 12,000 രൂപയും വായ്പയെടുത്തിട്ടുണ്ട്. ചുമര്‍ മാത്രമായി നില്‍ക്കുന്ന വീടിനടുത്ത് ഷെഡ് കെട്ടി അതിലാണ് താമസം. അനിത, വിനിത എന്നിവര്‍ മക്കള്‍ . മരുമക്കള്‍ : വാസു, പ്രദീപന്‍ .

കര്‍ഷകരോടുള്ള അപരാധങ്ങള്‍

കര്‍ഷകരോടുള്ള അപരാധങ്ങള്‍




ഏറ്റവുമൊടുവിലത്തെ ദിവസം കേരളത്തില്‍ രണ്ടു കര്‍ഷകരാണ് കടക്കെണിയില്‍പ്പെട്ട് ആത്മഹത്യചെയ്തത്. കര്‍ഷക ആത്മഹത്യ വാര്‍ത്തയല്ലാതായി വരുന്നു. പത്രങ്ങള്‍ അത് ചരമപ്പേജിലേക്ക് മാറ്റേണ്ട ഗതികേടിലെത്തിയിരിക്കുന്നു. എല്ലാം തകര്‍ന്ന് ജീവിതം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരാകുന്ന കര്‍ഷകര്‍ക്ക് ആശ്വാസമേകാന്‍ ബാധ്യതപ്പെട്ടത് നാടു ഭരിക്കുന്നവര്‍തന്നെയാണ്. അവര്‍ പക്ഷേ, വിപരീതദിശയിലാണ് ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. രാസവളം സബ്സിഡി വീണ്ടും വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്രമന്ത്രിസഭയുടെ തീരുമാനം അത്തരത്തിലൊരു നടപടിയാണ്. ഫോസ്ഫേറ്റ്, പൊട്ടാഷ് വളങ്ങള്‍ക്ക് സബ്സിഡി 20 ശതമാനമാണ് കുറച്ചത്. സബ്സിഡി കുറയ്ക്കുമ്പോള്‍ ആനുപാതികമായി വില ഉയരും. പുതിയ തീരുമാനത്തിലൂടെ 10,400 കോടി രൂപയുടെ സാമ്പത്തികഭാരം രാജ്യത്തെ കര്‍ഷകരുടെ ചുമലില്‍ വീഴും. 2010 ഏപ്രില്‍ മുതലാണ് രാസവളത്തിന്റെ വിലനിയന്ത്രണം നീക്കി പോഷക ഘടകാധിഷ്ഠിത സബ്സിഡിനയം കൊണ്ടുവന്നത്. അന്നുതന്നെ വളംവില കുതിച്ചുയര്‍ന്നു. കര്‍ഷകര്‍ മരിക്കട്ടെ, നവലിബറല്‍ നയം ജയിക്കട്ടെ എന്ന മുദ്രാവാക്യമുയര്‍ത്തി അടിക്കടി ദ്രോഹനടപടികളുമായി യുപിഎ സര്‍ക്കാര്‍ നീങ്ങുമ്പോള്‍ കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ അതേ വഴി പിന്തുടരുകയാണ്. കാര്‍ഷിക രംഗത്ത് ഏറെക്കുറെ സംതൃപ്തമായ അന്തരീക്ഷം നിലനിന്ന കാലം കടന്നുപോയിരിക്കുന്നു. യുഡിഎഫ് ഭരിക്കുമ്പോള്‍ മാത്രമാണിവിടെ കര്‍ഷക ആത്മഹത്യ തുടര്‍ക്കഥയാകുന്നത്. കര്‍ഷക ആത്മഹത്യകള്‍ യാദൃച്ഛികമല്ല. രണ്ടു ദശാബ്ദമായി നടപ്പാക്കുന്ന സാമ്പത്തിക ഉദാരവല്‍ക്കരണ നയങ്ങളുടെ ദുരന്തഫലമാണവ. ഇന്ത്യ കാര്‍ഷികരാജ്യമാണെന്ന് നൂറ്റൊന്നാവര്‍ത്തി പറഞ്ഞതുകൊണ്ടായില്ല. കൃഷിയെയും കൃഷിക്കാരെയും രക്ഷിക്കാന്‍ ഭരണകൂടത്തിന് മനസ്സുമുണ്ടാകണം. ഭുപ്രഭുക്കള്‍ക്കും ശതകോടീശ്വരന്മാര്‍ക്കുമല്ല, മണ്ണില്‍ അധ്വാനിക്കുന്ന കര്‍ഷകനാണ് സര്‍ക്കാരിന്റെ സംരക്ഷണം വേണ്ടത്. എന്നാല്‍ , ജനസംഖ്യയുടെ 60 ശതമാനത്തോളം കര്‍ഷക ജനസാമാന്യം അകറ്റിനിര്‍ത്തപ്പെടുകയാണ്. പുത്തന്‍ ഉദാരവല്‍ക്കരണ നയക്കാര്‍ക്ക് അവരോട് അയിത്തമാണ്; അവഗണനയാണ്. ക്രൂരമായ ഈ സമീപനത്തിന്റെ ഫലമായുണ്ടാകുന്ന ജീവിതത്തകര്‍ച്ചയാണ് കര്‍ഷകആത്മഹത്യകളായി പരിണമിക്കുന്നത്. 1995നും 2012നും ഇടയില്‍ രാജ്യത്ത് 2,70,000ത്തോളം കൃഷിക്കാരാണ് ആത്മഹത്യചെയ്തത്. ഇന്ത്യ കാര്‍ഷികപ്രധാന രാജ്യമാണെന്ന് കോണ്‍ഗ്രസ് അഭിമാനത്തോടെ പറഞ്ഞ കാലമുണ്ടായിരുന്നു. "ജയ് കിസാന്‍" വിളിച്ച് കര്‍ഷകരെ മയക്കി വോട്ട് സ്വന്തമാക്കിയതും കോണ്‍ഗ്രസ്തന്നെ-പക്ഷേ ആനുകൂല്യങ്ങള്‍ അന്നും ലഭിച്ചത് ധനിക കൃഷിക്കാര്‍ക്കാണ്. ഭക്ഷ്യസ്വയംപര്യാപ്തത ലക്ഷ്യമിട്ടാണ് കാര്‍ഷികമേഖലയ്ക്ക് മുന്തിയ പരിഗണന നല്‍കാനും നവീന കൃഷിസമ്പ്രദായം നടപ്പാക്കാനും പഞ്ചവത്സര പദ്ധതികളില്‍ തയ്യാറായത്. ഈ വളര്‍ച്ചയുടെ നേട്ടങ്ങളും പ്രധാനമായി ധനിക കൃഷിക്കാര്‍ക്കാണ് ലഭിച്ചത്. എങ്കിലും ഭക്ഷ്യസ്വയംപര്യപ്തത നേടാനും ചെറുകിട ഇടത്തരം കൃഷിക്കാര്‍ക്ക് ചെറിയ തോതില്‍ മെച്ചമുണ്ടാക്കാനും ഈ സമീപനം വഴി സാധിച്ചു. ആഗോളവല്‍ക്കരണ പരിഷ്കാരങ്ങളുടെ ഫലമായി കാര്‍ഷിക നയങ്ങളില്‍ അടിസ്ഥാന മാറ്റം വന്നു. കയറ്റുമതിക്ക് മുന്‍ഗണന നല്‍കുന്നതും കോര്‍പറേറ്റുകള്‍ നിയന്ത്രിക്കുന്ന പാട്ടകൃഷി വിപുലീകരിക്കുന്നതുമായ നവ ഉദാരവല്‍ക്കരണ നയം കാര്‍ഷിക സമ്പദ്ഘടനയെ തകിടം മറിച്ചു. കാര്‍ഷിക മേഖലയിലേക്കുള്ള നീക്കിയിരുപ്പ് 1980 കളില്‍ ജിഡിപിയുടെ 14.5 ശതമാനമായിരുന്നത് ഇപ്പോള്‍ 5.5 ശതമാനമായി ചുരുക്കി. കാര്‍ഷിക തൊഴില്‍ലഭ്യതയും വന്‍തോതില്‍ ഇടിഞ്ഞു. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം ഇല്ലാതാക്കല്‍ , സബ്സിഡികള്‍ വെട്ടിക്കുറയ്ക്കല്‍ , കാര്‍ഷിക കമ്പോളത്തിലെ സര്‍ക്കാര്‍ നിയന്ത്രണം എടുത്തുകളയല്‍ , കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വന്‍തോതിലുള്ള വിലത്തകര്‍ച്ച, ഉല്‍പ്പാദനച്ചെലവിലെ വന്‍വര്‍ധന ഇവയെല്ലാം കാര്‍ഷികമേഖലയുടെ താളം തെറ്റിച്ചു; കാര്‍ഷികത്തകര്‍ച്ചയ്ക്ക് വഴിമരുന്നിട്ടു. ഇതില്‍ രാസവളങ്ങളുടെ നേരിട്ടുള്ള സബ്സിഡി എടുത്തുകളഞ്ഞത് ഉല്‍പ്പാദനക്ഷമതയെ ഏറ്റവുമധികം പ്രതികൂലമായി ബാധിച്ചു. നാണ്യവിളകളുടെ വിലസ്ഥിരത ഇല്ലായ്മ കേരളംപോലുള്ള സംസ്ഥാനങ്ങളുടെ കാര്‍ഷിക സമ്പദ്ഘടനയ്ക്കു നേരെ വന്‍ഭീഷണി ഉയര്‍ത്തുന്നു. കാര്‍ഷിക മേഖലയെ കുരുതികൊടുത്താണ് കോര്‍പറേറ്റ് ലാഭക്കൊതിയന്മാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന സ്വതന്ത്ര വ്യാപാര കരാറുകളില്‍ കേന്ദ്രസര്‍ക്കാര്‍ പങ്കാളിയാകുന്നത്. ബഹുരാഷ്ട്ര ഭീമന്മാര്‍ വില നിശ്ചയിക്കുന്ന എല്ലാ കാര്‍ഷിക ഉല്‍പ്പന്നങ്ങളും വന്‍ വിലയിടിവ് നേരിടുന്നു. ഏറ്റവും ഒടുവില്‍ ചില്ലറമേഖലയില്‍ വിദേശമൂലധന നിക്ഷേപത്തിന് അനുവാദം നല്‍കുന്ന പ്രഖ്യാപനത്തോടെ പ്രതീക്ഷയറ്റ വിഭാഗമായി കര്‍ഷക ജനസാമാന്യം മാറി. ഒമ്പതുശതമാനം ജിഡിപി വളര്‍ച്ചയില്‍ ഭരണകൂടം ഊറ്റംകൊള്ളുമ്പോള്‍ ഗ്രാമീണ കൃഷിക്കാരന്‍ ഉല്‍പ്പാദനച്ചെലവിനായി കൊള്ളപ്പലിശക്കാരന്റെ മുമ്പില്‍ കൈനീട്ടേണ്ടിവരുന്നു. അവിടെയും കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളുടെ കഴുത്തുഞെരിച്ച് കര്‍ഷകരെ കൂടുതല്‍ ദ്രോഹിക്കുകയാണ് സര്‍ക്കാര്‍ . കര്‍ഷകരുടെ മിത്രമല്ല; കൊടിയ ശത്രുവാണിന്ന് സര്‍ക്കാര്‍ . ഭരണകൂട നിര്‍മിതമായ ഏറ്റവും വലിയ ദുരന്തമാണ് രാജ്യത്തെ കര്‍ഷക ആത്മഹത്യകള്‍ . കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജുകളൊന്നും ഉദ്ദേശിച്ച ലക്ഷ്യത്തില്‍ എത്തിയില്ല. ഭൂമിയില്‍നിന്ന് അന്യവല്‍ക്കരിക്കപ്പെട്ട് പലായനം ചെയ്യേണ്ടിവരുന്ന പാവപ്പെട്ട കൃഷിക്കാരന്റെ ദൈന്യതയാണ് ഇന്ന് രാജ്യത്തിന്റെ മുഖമുദ്ര. ആ ദൈന്യതയുടെ സ്വാഭാവിക പരിണാമമാണ് കര്‍ഷക ആത്മഹത്യകള്‍ . അത് കണ്ടില്ലെന്നു നടിച്ച് കര്‍ഷകര്‍ക്കുമേല്‍ കൂടുതല്‍ ദുരിതം കയറ്റിവയ്ക്കുന്ന തീരുമാനങ്ങളെടുക്കാന്‍ യുപിഎ സര്‍ക്കാര്‍ മടിക്കുന്നില്ല എന്നാണ് വളം സബ്സിഡിക്കാര്യത്തിലെ പുതിയ നടപടി നല്‍കുന്ന സൂചന. എന്നിട്ടും കോണ്‍ഗ്രസും അതിന്റെ മുന്നണിയും കര്‍ഷകരുടെ പേരില്‍ വാചാലരാകുന്നു; കര്‍ഷകരുടെ പ്രാതിനിധ്യം അവകാശപ്പെടുന്നു. നാണമാകുന്നില്ലേ ഇവര്‍ക്ക്?

Thursday, March 01, 2012

അക്രമത്തിന്നും അനീതിക്കും വര്‍ഗ്ഗിയതക്കും കൂട്ടുനില്‍ക്കുന്ന സാമുദായിക നേതാക്കളില്‍ നിന്ന് തികച്ചും വ്യത്യസ്തനായി ജിവിച്ച മഹാനായ മനുഷ്യന്‍..


അക്രമത്തിന്നും അനീതിക്കും വര്‍ഗ്ഗിയതക്കും കൂട്ടുനില്‍ക്കുന്ന സാമുദായിക നേതാക്കളില്‍ നിന്ന് തികച്ചും വ്യത്യസ്തനായി ജിവിച്ച മഹാനായ മനുഷ്യന്‍..



ഇഷ്ടപ്പെട്ടത് കണ്ടാല്‍ ചിരിക്കും; തൃപ്തി മുഖത്തുണ്ടാകും. ഇഷ്ടമില്ലാത്തതാണെങ്കില്‍ അനിഷ്ടവും അതൃപ്തിയും തെളിയും.

ജീവിതം, നാരായണപ്പണിക്കര്‍ക്ക് നേര്‍രേഖയിലൂടെ മാത്രമുള്ള യാത്രയായിരുന്നു. പറയുന്നതു തന്നെയായിരുന്നു പ്രവൃത്തി. മന്ദഹസിച്ചും പൊട്ടിച്ചിരിച്ചും കലഹിച്ചും കോപിച്ചുമൊക്കെ കാര്യങ്ങളോട് പ്രതികരിച്ചപ്പോള്‍ വെളിവായത് ഈ സത്യസന്ധതയായിരുന്നു. പറയേണ്ടതെല്ലാം കാര്‍ക്കശ്യത്തോടെ തന്നെ പറഞ്ഞു.വെളുത്ത ഖദര്‍ വസ്ത്രം, കുങ്കുമക്കുറി, കഴുത്തില്‍ വെള്ളി കെട്ടിയ രുദ്രാക്ഷമാല, മുഖശോഭയേറ്റുന്ന താടി, താന്‍പോരിമയും ആഢ്യത്വവും വെളിവാക്കുന്ന മുഖവും ഭാവവും. അടുപ്പമുള്ളവര്‍ക്ക് പണിക്കരേട്ടനും പണിക്കര്‍ സാറുമൊക്കെയായ നാരായണപ്പണിക്കര്‍ ഏത് ആള്‍ക്കൂട്ടത്തിലും ഉയര്‍ന്നു നില്ക്കുന്ന വ്യക്തിത്വമായിരുന്നു.

പ്രശസ്തിയുടേയും അധികാരത്തിന്റേയും അംഗീകാരത്തിന്റേയും മുകളില്‍ നില്ക്കുമ്പോഴും എളിമയാര്‍ന്ന ജീവിതരീതി അദ്ദേഹം കൈവിട്ടില്ല. സമുദായ സേവനമായിരുന്നു എന്നും ദൗത്യം. സമുദായത്തിന്റേയും സംഘടനയുടേയും കെട്ടുറപ്പിനും സാമൂഹിക നീതിക്കും വേണ്ടി ശബ്ദമുയര്‍ത്തി.

പലവിധ കാരണങ്ങളാല്‍ ദുഃസ്ഥിതിയിലായിപ്പോയ നായര്‍ സമുദായാംഗങ്ങള്‍ക്ക് അന്തസ്സാര്‍ന്ന ജീവിതം കെട്ടിപ്പടുക്കാനുള്ള കൂട്ടായ്മ ശക്തിപ്പെടുത്തുക അതായിരുന്നു എന്നും അദ്ദേഹത്തിന്റെ പ്രവൃത്തിയുടെ കാതല്‍. എന്നാല്‍, ആ കൂട്ടായ്മയോ തന്റെ പ്രവര്‍ത്തനങ്ങളോ മറ്റ് സമുദായങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. എന്നുമാത്രമല്ല, ന്യായമായ കാര്യങ്ങളില്‍ അവര്‍ക്കു വേണ്ടി ശബ്ദിക്കുകയും ചെയ്തു. സമുദായനേതാവ് എന്നതിനപ്പുറം വളരാന്‍ അത് അദ്ദേഹത്തെ സഹായിക്കുകയും ചെയ്തു.

സമുദായാചാര്യന്‍ മന്നത്ത് പദ്മനാഭന് ശേഷം ദീര്‍ഘകാലം നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന ആളാണ് പണിക്കര്‍; 27 വര്‍ഷം. പിന്നീട് പ്രസിഡന്റായി.മന്നത്ത് പദ്മനാഭനെപ്പോലെ വക്കീല്‍പ്പണി ഉപേക്ഷിച്ചാണ് പണിക്കരും സമുദായ സേവനത്തിനിറങ്ങുന്നത്.എഴുപതുകളുടെ ആദ്യമായിരുന്നു അത്.

സമദൂര സിദ്ധാന്തം കേരള രാഷ്ട്രീയത്തിലെ മുഖ്യ ചര്‍ച്ചാവിഷയമാക്കുകയും ആ സിദ്ധാന്തത്തിലുറച്ച് നിന്ന് സംഘടനയെ മുന്നോട്ട് നയിക്കുകയും ചെയ്തു, നാരായണപ്പണിക്കര്‍.1983 ഡിസംബര്‍ 31 നായിരുന്നു പണിക്കര്‍ എന്‍. എസ്. എസ്സിന്റെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ സത്യപ്രതിജ്ഞ ചെയത് ചുമതലയേറ്റത് 1984 ജനവരി ഒന്നാം തീയതി. 1983 അവസാനം അന്നത്തെ ജനറല്‍ സെക്രട്ടറിയായിരുന്ന കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ള രാജിവച്ച് സിംഗപ്പൂര്‍ ഹൈക്കമ്മീഷണറായി പോയപ്പോഴാണ് ട്രഷററായിരുന്ന പണിക്കര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വരുന്നത്.

സംഘടനയുടെ അടിത്തറ വിപുലമാക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തിയ പണിക്കരുടെ ഭരണകാലത്ത് കൂടുതല്‍ കരയോഗങ്ങളും വനിതാ, ബാല സമാജങ്ങളും ആരംഭിക്കാന്‍ സാധിച്ചു. സാമ്പത്തികാടിസ്ഥാനത്തിലുള്ള സംവരണത്തിന്റെ ആവശ്യകത, സാമുദായിക സംവരണത്തിലെ അപാകങ്ങള്‍, ക്രീമിലെയര്‍ നിര്‍ണ്ണയത്തിലെ അശാസ്ത്രീയത തുടങ്ങിയ കാര്യങ്ങളില്‍ സമാനതയില്ലാത്ത പോരാട്ടമായിരുന്നു അദ്ദേഹം നടത്തിയത്. തന്നിലെ അഭിഭാഷകന്‍ ഇതിനദ്ദേഹത്തെ ഏറെ സഹായിക്കുകയും ചെയ്തു. സുപ്രീംകോടതി വരെയെത്തിയ കേസുകള്‍ അനവധി. പക്ഷേ, പോരാട്ടവീര്യം തെല്ലും കുറഞ്ഞില്ല, ഒരു ഘട്ടത്തിലും.

ചങ്ങനാശ്ശേരിക്ക് സമീപം വാഴപ്പള്ളി പിച്ചാമത്തില്‍ എ, എന്‍. വേലുപ്പിള്ള, ലക്ഷമിക്കുട്ടിയമ്മ ദമ്പതിമാരുടെ ഏഴുമക്കളില്‍ മൂത്തയാളായാണ് നാരായണപ്പണിക്കര്‍ ജനിച്ചത്.

1955 ലായിരുന്നു അഭിഭാഷക വൃത്തിയുടെ തുടക്കം. പുഴവാത് കാവില്‍ ക്ഷേത്രത്തിനടുത്താണ് വക്കീലാപ്പീസ്. വാഴപ്പള്ളിയില്‍ നിന്ന് ചോറുപൊതിയുമായി സൈക്കിളിലായിരുന്നു വക്കീലാപ്പീസിലേക്ക് അദ്ദേഹം നിത്യേന പോയിരുന്നത്. മിടുക്കനും വിശ്വസ്തനുമായ വക്കീലെന്ന് പേരെടുക്കാന്‍ അധികകാലമെടുത്തില്ല. പിന്നീട് സൈക്കിളിനു പകരം മോറിസ് കാറിലായി യാത്ര. എട്ട് ജൂനിയര്‍മാരും വലിയ ഓഫീസ് സംവിധാനവുമൊക്കെയുള്ള ചങ്ങനാശ്ശേരിയിലെ പ്രമുഖനായ വക്കീലായിരിക്കുമ്പോഴാണ് സമുദായത്തെ സേവിക്കാനായി അദ്ദേഹം ഇറങ്ങിപ്പുറപ്പെടുന്നത്.

ആരോടും പരിഭവവും വിദ്വേഷവുമില്ലാതെയാണ് അദ്ദേഹം ജീവിച്ചത്. മാര്‍ഗ്ഗദീപം സമുദായാചാര്യനായിരുന്നു.വിവിധ പ്രശ്‌നങ്ങളില്‍ സമുദായത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി നിയമ പോരാട്ടങ്ങളില്‍ സക്രിയമായിരുന്നിട്ടുണ്ട്, പണിക്കര്‍. അതൊന്നും വെറുതേയോ പേരിനോ വേണ്ടിയായിരുന്നില്ല. സമുദായവുമായി ബന്ധപ്പെട്ട കേസിന്റെ എല്ലാ വിവരങ്ങളും പുരോഗതിയും എപ്പോഴും അദ്ദേഹത്തിന് മനപ്പാഠമായിരുന്നു. ഭരണഘടനാ വിദഗ്ധനായ കെ. കെ. വേണുഗോപാലിനൊപ്പം സുപ്രീംകോടതിയില്‍ നാലര ദിവസം കേസിന്റെ പകര്‍പ്പുകളും രേഖകളും കൈമാറിയ അനുഭവം മറക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

അസുഖബാധിതനാകുന്നത് വരെ ചിട്ടയായ ജീവിതമായിരുന്നു അദ്ദേഹം നയിച്ചത്. കഥകളി സംഗീതത്തോട് വലിയ താല്പര്യമായിരുന്നു. ശാസ്ത്രീയ സംഗീതവും ഇഷ്ടപ്പെട്ടിരുന്നു. 48 വര്‍ഷം തുടര്‍ച്ചയായി ശബരിമല ദര്‍ശനം നടത്തി. ഹൈന്ദവ ആധ്യാത്മിക കാര്യങ്ങളില്‍ അഗാധമായ അറിവുണ്ടായിരുന്ന പണിക്കര്‍ ബൈബിളും ഖുര്‍ ആനും വായിച്ചിട്ടുണ്ട്. ജീവിത യാത്രയില്‍ വന്നുപെട്ട വെല്ലുവിളികളേയും പ്രതിസന്ധികളേയും നിസ്സാരമായി നേരിട്ടു, അദ്ദേഹം.

എട്ടര കോടിരൂപയുടേതായിരുന്നു 27 കൊല്ലം മുമ്പ് പണിക്കര്‍ ആദ്യം അവതരിപ്പിച്ച ബജറ്റ്.ഇന്നത് 76.25 കോടിയുടേതാണ്. 33 കോടി രൂപ ചെലവഴിച്ച് 33 പ്ലസ് ടു സ്‌കൂളുകള്‍ അദ്ദേഹം സെക്രട്ടറിയായിരുന്നപ്പോള്‍ തുടങ്ങി.

2100 ഏക്കര്‍ റബ്ബര്‍ തോട്ടം റീപ്ലാന്റ് ചെയ്തു. പണിക്കരുടെ നേതൃത്വത്തില്‍ സംഘടനയുടെ വളര്‍ച്ച ദ്രുതഗതിയിലായിരുന്നു. പക്ഷേ, അത് തന്റെ നേട്ടമല്ല, കൂട്ടായ അധ്വാനത്തിന്റെ ഫലമായിരുന്നെന്ന് പറയാനായിരുന്നു എന്നും അദ്ദേഹത്തിന് ഇഷ്ടം.
പി.കെ.ജയചന്ദ്രന്‍ ...മാതൃഭൂമി

Thursday, February 16, 2012

പ്രവാസത്തിന് മലയാളികള്‍ പുതിയ ഭാഷ്യം നല്‍കി -സി. രാധാകൃഷ്ണന്‍

പ്രവാസത്തിന് മലയാളികള്‍ പുതിയ ഭാഷ്യം നല്‍കി -സി. രാധാകൃഷ്ണന്‍






അബൂദബി: ലോകത്തെ ഏറ്റവും മനോഹര നാടായ കേരളത്തില്‍നിന്ന് അന്യ രാജ്യങ്ങളിലേക്ക് കുടിയേറിയ മലയാളികള്‍ പ്രവാസത്തിന് പുതിയ ഭാഷ്യം ചമക്കുകയാണെന്ന് പ്രശസ്ത സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍. അബൂദബി എം.ഇ.എസ് പൊന്നാനി കോളജ് അലുംനി കേരള സോഷ്യല്‍ സെന്‍ററില്‍ സംഘടിപ്പിച്ച ദശവല്‍സരാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രകൃതി ദുരന്തം സംഭവിക്കുമ്പോഴോ ഭീകരമായ ആക്രമണമുണ്ടാകുമ്പോഴോ ആണ് ഒരു ജനത മറ്റൊരു ദേശത്തേക്ക് കുടിയേറുന്നത്. ഇതൊന്നുമില്ലാതെ തന്നെ മലയാളികള്‍ അന്യരാജ്യത്തേക്ക് കുടിയേറി. മലയാളികള്‍ പ്രവാസം ആരംഭിച്ചിട്ട് എത്രയോ ദശാബ്ദങ്ങളായി. സ്വന്തം കുടുംബത്തെയും നാടിനെയും അന്യദേശത്തെയും ഇത്രമേല്‍ സ്നേഹിക്കുന്നത് പ്രവാസികളായിരിക്കും. ഏത് നാട്ടിലായാലും ആ നാടിന്‍െറ ഭാഷയും സംസ്കാരവും മലയാളി നിഷ്പ്രയാസം സ്വീകരിക്കുന്നു, പഠിക്കുന്നു.നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ കേരളവും വ്യത്യസ്ത ഭാഷകളെയും സംസ്കാരത്തെയും അന്യജനതയെയും ഉള്‍ക്കൊണ്ടിട്ടുണ്ട്. ക്രിസ്തു മതത്തെയും ഇസ്ലാം മതത്തെയും നാം സ്വീകരിച്ചു; ഉള്‍ക്കൊണ്ടു. പള്ളികള്‍ പണിയാനും മതം പ്രചരിപ്പിക്കാനും സൗകര്യം ചെയ്തു. എല്ലാ മതങ്ങളും അവരുടെ സംസ്കാരങ്ങളും ഭാഷയും കേരളത്തില്‍ തഴച്ചുവളര്‍ന്നു. ഈ സാംസ്കാരിക പാരമ്പര്യമുള്ളതുകൊണ്ടാണ് കേരളീയര്‍ ലോകത്തെവിടെയും വിജയിക്കുന്നത്. കേരളം ഇന്നൊരു ആഗോള ജനതയാണ്. പ്രവാസത്തിലൂടെ ഇത്രയും അഭ്യുന്നതി നേടിയ മറ്റൊരു ജനതയില്ല. കേരളം സാമ്പത്തികമായി ഉയര്‍ച്ച നേടിയിട്ടുണ്ടെങ്കില്‍ അത് പ്രവാസത്തിലൂടെയാണ്. ലോകത്തെ ഓരോ രാജ്യത്തുനിന്നും മലയാളി നല്‍കുന്ന സമ്പാദ്യം ഭരണാധികാരികളുടെ കണക്കുകള്‍ക്കുപ്പുറത്താണ്-സി. രാധാകൃഷ്ണന്‍ പറഞ്ഞു. അബൂദബിയിലെ പൊന്നാനി കോളജ് അലുംനിക്കാര്‍ 25 കുട്ടികള്‍ക്ക് ആ ജീവനാന്ത സ്കോളര്‍ഷിപ്പ് നല്‍കുന്നത് ഏറ്റവും നല്ല കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മെസ്പോ പ്രസിഡന്‍റ് എ.വി. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. പൊന്നാനി കോളജ് പ്രിന്‍സിപ്പലായിരുന്ന മൊയ്തീന്‍കുട്ടിയെ കുറിച്ച അനുസ്മരണ പ്രഭാഷണം പ്രഫ. കടവനാട് മുഹമ്മദ് നിര്‍വഹിച്ചു. സമാജം പ്രസിഡന്‍റ് ഡോ. മനോജ് പുഷ്കര്‍, കെ.എസ്.സി. പ്രസിഡന്‍റ് കെ.ബി. മുരളി, ഇസ്ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് ബാവഹാജി, പ്രൊഫ. ഷംസുദ്ദീന്‍, നാരായണന്‍ വെളിയങ്കോട്, കെ.കെ. മൊയ്തീന്‍കോയ, സലീം ബാബു, പി.കെ. ഇസ്മാഈല്‍, ഡോ. അബ്ദുറഹ്മാന്‍ കുട്ടി, സഫറുല്ല പാലപ്പെട്ടി, ഉദയകുമാര്‍, പ്രകാശ് പള്ളിക്കാട്ടില്‍, നൗഷാദ്, താഹിര്‍ ഇസ്മാഈല്‍ എന്നിവര്‍ സംസാരിച്ചു. എം. അബ്ദുറഹ്മാന്‍ സ്വാഗതവും അബ്ദുല്‍ ജമാല്‍ നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളുമുണ്ടായിരുന്നു.
'ഫെയ്‌സ്ബുക്ക് നിങ്ങളുടെ സുഹൃത്തല്ല'-സ്റ്റാള്‍മാന്‍
-കെ.എ.ജോണി











സ്വാതന്ത്ര്യം പ്രാണവായു പോലെയാണെന്ന് റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ പറയുന്നു. കമ്പ്യൂട്ടറിലും സോഫ്ട്‌വേറിലും മാത്രം ഒതുങ്ങി നില്‍ക്കുന്ന പോരാളിയല്ല സ്റ്റാള്‍മാന്‍. ഐ.ഐ.ടി. മദ്രാസ് കാമ്പസില്‍ വെച്ച് കിന്‍ലെയുടെ കുപ്പിവെള്ളം സ്റ്റാള്‍മാന്‍ കുടിക്കാതെ മാറ്റിവെച്ചു.'' കൊക്കക്കോളയുടെ ഉത്പന്നങ്ങള്‍ ഞാന്‍ കുടിക്കാറില്ല. ഗ്വാട്ടിമാലയിലും കൊളംബിയയിലും തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകരെ ദ്രോഹിക്കുന്ന കൊക്കക്കോളയെ ബഹിഷ്‌കരിക്കുന്നതിലുള്ള പങ്കുചേരലാണിത്. http://www.killercoke.org/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ കിട്ടും''- സ്റ്റാള്‍മാന്‍ പറയുന്നു.സ്വതന്ത്ര സോഫ്ട്‌വേറിനെക്കുറിച്ചുള്ള പ്രഭാഷണത്തിനാണ് സ്റ്റാള്‍മാന്‍ മദ്രാസ് ഐ.ഐ.ടി യിലെത്തിയത്. 1985ല്‍ സ്വതന്ത്ര സോഫ്ട്‌വേര്‍ ഫൗണ്ടേഷനു രൂപംനല്‍കും മുമ്പുതന്നെ സ്റ്റാള്‍മാന്‍ സ്വാതന്ത്ര്യപ്പോരാളിയായിരുന്നു. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ പഠിക്കുമ്പോള്‍ ഹാക്കര്‍ കമ്യൂണിറ്റിയില്‍ സ്റ്റാള്‍മാന്റെ കലാപങ്ങള്‍ക്ക് ഇതിഹാസപരിവേഷമുണ്ടായിരുന്നു. സ്റ്റാള്‍മാന്‍ സെല്‍ഫോണ്‍ ഉപയോഗിക്കാറില്ല. ''സെല്‍ഫോണ്‍ നിങ്ങളുടെ സ്വകാര്യതയിലേക്കും സ്വാതന്ത്ര്യത്തിലേക്കുമുള്ള കടന്നുകയറ്റമാണ്. നിങ്ങളെ കൃത്യമായി പിന്തുടരാന്‍ അതിലൂടെ കഴിയും.'' ദിവസത്തില്‍ രണ്ടിലധികം തവണ താന്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കാറില്ലെന്നും സ്റ്റാള്‍മാന്‍ പറയുന്നു.
ത്യാഗത്തന്റെ വില
സ്വാതന്ത്ര്യം ത്യാഗത്തിന്റെ വില കൂടിയാണെന്ന് സ്റ്റാള്‍മാന്‍ പറയുന്നു. ''ഒന്നും ത്യജിക്കാന്‍ തയ്യാറല്ലെങ്കില്‍ സ്വാതന്ത്ര്യത്തെക്കുറിച്ച് നമ്മള്‍ ബേജാറാവേണ്ടതില്ല. സ്വാതന്ത്ര്യം തീര്‍ച്ചയായും ത്യാഗം ആവശ്യപ്പെടുന്നുണ്ട്. ഉദാഹരണത്തിന് ആമസോണിന്റെ ബുക്കുകള്‍ ഞാന്‍ വാങ്ങാറില്ല. പണം കൊടുത്ത് പുസ്തകങ്ങള്‍ വാങ്ങുകയാണ് എന്റെ ശീലം. ഞാന്‍ ക്രെഡിറ്റ്കാര്‍ഡുകള്‍ ഉപയോഗിക്കാറില്ല. എന്റെ വ്യക്തിപരമായ വിവരങ്ങള്‍ നല്‍കാതെ തികച്ചും അജ്ഞാതനായ ഒരാളെന്ന നിലയ്ക്കാണ് ഞാന്‍ പുസ്തകങ്ങള്‍ വാങ്ങുന്നത്. സ്വാതന്ത്ര്യമാണോ പുസ്തകം വായിക്കലാണോ പ്രധാനം എന്നു ചോദിച്ചാല്‍ സ്വാതന്ത്ര്യം എന്നു തന്നെയായിരിക്കും എന്റെ ഉത്തരം. ഇ-കറന്‍സികള്‍ മാത്രമുള്ള ഒരു ലോകം പേടിപ്പെടുത്തുന്നതാണെന്ന് സ്റ്റാള്‍മാന്‍ പറയുന്നു. നിങ്ങളുടെ വിവരങ്ങള്‍ കൃത്യമായിചോര്‍ത്തിയെടുക്കാന്‍ കഴിയുന്ന ഒരു ലോകം സ്വാതന്ത്ര്യകാംക്ഷികള്‍ക്ക് സ്വാഗതം ചെയ്യാനാവില്ല.
No To Facebook
സ്റ്റാള്‍മാന്‍ ഫെയ്‌സ്ബുക്കിലില്ല. ''ദയവു ചെയ്ത് എന്നെ ഫെയ്‌സ്ബുക്കില്‍ പരാമര്‍ശിക്കരുത്. ഫെയ്‌സ്ബുക്കിന് അതിന്‍േറതായ നിരീക്ഷണ സംവിധാനമുണ്ട്. ഫെയ്‌സ്ബുക്ക് നിങ്ങളുടെ സുഹൃത്തല്ല. നിങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും അതിനു കഴിയും. ഗൂഗിളും മൈക്രൊസോഫ്റ്റും ഇത് ചെയ്യുന്നുണ്ട്.''സ്വതന്ത്ര സോഫ്ട്‌വേര്‍ എന്നാല്‍ സൗജന്യ സോഫ്ട്‌വേര്‍ അല്ലെന്ന് സ്റ്റാള്‍മാന്‍ വ്യക്തമാക്കുന്നു. ''സോഴ്‌സ്‌കോഡ് പഠിക്കുന്നതിനും സോഫ്ട്‌വേര്‍ മാറ്റുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള സ്വാതന്ത്ര്യം ഉപയോക്താവിനുണ്ടായിരിക്കണം. ലാഭമുണ്ടാക്കുന്നതന് ഞാന്‍ എതിരല്ല. പക്ഷേ, ലാഭമുണ്ടാക്കുന്നതിന് ഒരു സദാചാരമാര്‍ഗമുണ്ട്. അമിതലാഭവും അത്യാര്‍ത്തിയുമാണ് പ്രശ്‌നം.''മൈക്രൊസോഫ്റ്റിനെതിരെ സ്റ്റാള്‍മാന്‍ കലാപക്കൊടി ഉയര്‍ത്തുന്നത് ഇതേ പശ്ചാത്തലത്തിലാണ്. ''കുട്ടികള്‍ക്ക് മൈക്രൊസോഫ്റ്റിന്റെ വിന്‍ഡോസ് കൊടുക്കുന്നത് ഒരേയൊരു കമ്പനി മാത്രം പുകയില വില്‍ക്കുന്ന സ്ഥലത്ത് കുട്ടികളെ പുകവലിക്കാന്‍ പഠിപ്പിക്കുന്നതു പോലെയാണ്.'' ആപ്പിളിന്റെ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സ് മരിച്ചപ്പോള്‍ ലോകം മുഴുവന്‍ ജോബ്‌സിന്റെ അപദാനങ്ങള്‍ നിറഞ്ഞു. പക്ഷേ, സ്റ്റാള്‍മാന്റെ പ്രതികരണം ഇതായിരുന്നു. ''അദ്ദേഹം മരിച്ചതില്‍ എനിക്ക് സന്തോഷമില്ല. പക്ഷേ, അദ്ദേഹം പോയതില്‍ ഞാന്‍ സന്തോഷിക്കുന്നു. കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വേറിലും സോഫ്ട്‌വേറിലും ജോബ്‌സിനുണ്ടായിരുന്ന ദുഃസ്വാധിനം അവസാനിക്കുന്നുവെന്നത് നമ്മള്‍ തീര്‍ച്ചയായും അര്‍ഹിക്കുന്നുണ്ട്.''
സഞ്ചരിക്കാന്‍ ഇനിയും കാതങ്ങള്‍
സ്റ്റാള്‍മാന്‍ യാത്ര ചെയ്തുകോണ്ടേയിരിക്കുന്നു. വിവിധ സ്ഥലങ്ങളില്‍ നടത്തുന്ന പ്രഭാഷണങ്ങളില്‍ നിന്നാണ് സ്റ്റാള്‍മാന്‍ ഇപ്പോള്‍ ജീവിക്കാനുള്ള വരുമാനത്തിന്റെ വലിയൊരു പങ്ക് കണ്ടെത്തുന്നത്. നീണ്ടുവളര്‍ന്ന തലമുടിയും അയഞ്ഞ പാന്‍റ്‌സും തോള്‍ബാഗുമായി നടന്നുനീങ്ങുന്ന സ്റ്റാള്‍മാന്‍ എവിടെയൊക്കെയൊ റാസ്പുട്ടിനെ ഓര്‍മിപ്പിക്കുന്നു. പക്ഷേ, അരാജകത്വത്തിന്റെ വഴികളിലൂടെയല്ല സ്റ്റാള്‍മാന്റെ സഞ്ചാരം. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ ഗാന്ധിജിയെപ്പോലെ സ്റ്റാള്‍മാനും കൃത്യമായ കണക്കുകൂട്ടലുകളുണ്ട്.ലെമോട്ട് യീലോങ് എന്ന ചെറിയൊരു നോട്ട്പാഡാണ് സ്റ്റാള്‍മാന്‍ ഉപയോഗിക്കുന്നത്. ''പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാനാവും എന്നതിനാലാണ് ഞാന്‍ ഈ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നത്.''സ്വതന്ത്ര സോഫ്ട്‌വേറിന് വേണ്ടിയുള്ള പോരാട്ടം പകുതി വഴിയേ എത്തിയിട്ടുള്ളുവെന്ന് സ്റ്റാള്‍മാന്‍ പറയുന്നു. ''താണ്ടിയ വഴിയെക്കുറിച്ചല്ല ഇനിയും നടന്നുതീര്‍ക്കാനുള്ള വഴിയെക്കുറിച്ചാണ് ഞാന്‍ ആലോചിക്കുന്നത്. എല്ലാവര്‍ക്കും സ്വതന്ത്ര സോഫ്ട്‌വേര്‍ ലഭ്യമാവുന്ന ഒരു ദിനത്തെക്കുറിച്ചുള്ള ചിന്തകളാണ് എന്റെ പ്രചോദനവും വഴികാട്ടിയും.''ഒമ്പതാമത്തെ വയസ്സില്‍ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതില്‍ പിന്നെ സ്റ്റാള്‍മാന്‍ മിക്കവാറും ഏകാകിയായിരുന്നു. ''തകര്‍ക്കുന്ന ഏകാന്തതയായിരുന്നു അത്'. സ്റ്റാള്‍മാന്റെ ജീവിതസഖിയായി മാറിയ സാറയാണ് സ്റ്റാള്‍മാന്റെ ജീവിതം മാറ്റിമറിച്ച ഈ ഏകാന്തതയെ കൃത്യമായി വിലയിരുത്തിയത്. 'സ്വതന്ത്ര സോഫ്ട്‌വേറിനായുള്ള സ്റ്റാള്‍മാന്റെ പോരാട്ടത്തിന്റെ രാഷ്ട്രീയത്തിനു പിന്നില്‍ ഈ ഏകാന്തതയുണ്ട്.''''തീര്‍ച്ചയായും ഓരോ പോരാട്ടവും വ്യക്തിപരമാണ് , അതുപോലെ തന്നെ രാഷ്ട്രീയ പരവും '' നിരന്തരമായി കീപാഡുകളിലൂടെ ഓടിയതു മൂലം വേദനിക്കുന്ന കൈവിരലുകളില്‍ ഓയിന്‍റ്‌മെന്‍റ് പുരട്ടി ഉഴിഞ്ഞുകൊണ്ട് സ്റ്റാള്‍മാന്‍ ചിരിക്കുന്നു. സായുധനായ ഒരു പോരാളിയുടെ അര്‍ഥപൂര്‍ണമായ ചിരി. (ചിത്രം കടപ്പാട് :
വിക്കിപീഡിയ)

കോഴിക്കോടിനോടുള്ള അവഗണനക്കെതിരെ സിപിഐ എം സത്യഗ്രഹം

കോഴിക്കോടിനോടുള്ള അവഗണനക്കെതിരെ സിപിഐ എം സത്യഗ്രഹം

കോഴിക്കോട്: ജില്ലയിലെ വികസനം അട്ടിമറിക്കുന്ന യുഡിഎഫ് സര്‍ക്കാറിന്റെ നടപടിയില്‍ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തില്‍ 20ന് മുതലക്കുളം മൈതാനിയില്‍ ബഹുജന സത്യഗ്രഹം സംഘടിപ്പിക്കും. ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിത്. സംസ്ഥാന കമ്മറ്റിയംഗങ്ങളായ എളമരം കരീം എംഎല്‍എ, എ പ്രതീപ് കുമാര്‍ എംഎല്‍എ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. 20ന് വൈകീട്ട് 5ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ഉപവാസ സമാപനം 21ന് വൈകീട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. ആരോഗ്യ-വിദ്യാഭ്യാസ-വ്യാവസായിക രംഗങ്ങളിലെല്ലാം ജില്ലയെ അവഗണിക്കുന്ന നിലപാടാണ് യുഡിഎഫ് തുടരുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.

Tuesday, February 07, 2012

സമ്മേളനം ഇന്നു തുടങ്ങും; ചെങ്കൊടി ഉയര്‍ന്നു

സമ്മേളനം ഇന്നു തുടങ്ങും; ചെങ്കൊടി ഉയര്‍ന്നു

തിരു: ചുവപ്പില്‍ പൂത്തുലഞ്ഞ തലസ്ഥാനനഗരിയില്‍ ആവേശത്തിന്റെ അഗ്നിജ്വാലകള്‍ വാനോളമുയര്‍ത്തി സിപിഐ എം സംസ്ഥാനസമ്മേളനത്തിന് ചെമ്പതാക ഉയര്‍ന്നു. സ. ഇ ബാലാനന്ദന്‍ നഗറിലെ (ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയം) പൊതുസമ്മേളന നഗരിയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ എം വിജയകുമാര്‍ ചെങ്കൊടി ഉയര്‍ത്തിയപ്പോള്‍ ജനസഹസ്രങ്ങള്‍ ഏകമനസ്സായി ഇങ്ക്വിലാബ് മുഴക്കി. ചുവപ്പുസേന രക്തപതാകയെ അഭിവാദ്യംചെയ്തു. മണ്ണും മാനവും മനസ്സും ശരീരവും സംഘബോധത്തിന്റെ വര്‍ണരാജികളാല്‍ ഐക്യപ്പെട്ടു. ബാന്‍ഡ്വാദ്യവും ചെണ്ടമേളവും കരിമരുന്നുവര്‍ഷവും തീര്‍ത്ത അലയൊലിയില്‍ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ആയിരങ്ങള്‍ പ്രഖ്യാപിച്ചു, ചുവന്ന പ്രഭാതത്തിനായി പടയണി തീര്‍ക്കുമെന്ന്. ചൊവ്വാഴ്ച രാവിലെ പ്രതിനിധിസമ്മേളനത്തിന് തുടക്കമാകും. 9.15ന് പൊതുസമ്മേളന നഗറില്‍നിന്ന് ദീപശിഖ സ. ഹര്‍കിഷന്‍ സിങ് സുര്‍ജിത് നഗറി(എ കെ ജി ഹാള്‍)ല്‍ എത്തിക്കും. പ്രതിനിധിസമ്മേളന നഗരിയില്‍ പാര്‍ടി കേന്ദ്ര കമ്മിറ്റി അംഗം വി എസ് അച്യുതാനന്ദന്‍ പതാക ഉയര്‍ത്തും. 11ന് പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനംചെയ്യും. പിബി അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള, സീതാറാം യെച്ചൂരി, കെ വരദരാജന്‍ , വൃന്ദ കാരാട്ട്, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരും സമ്മേളനത്തില്‍ സംബന്ധിക്കും. ആദ്യമായി തലസ്ഥാനജില്ലയില്‍ നടക്കുന്ന സമ്മേളനത്തിന്റെ ചരിത്രവിജയം വിളംബരംചെയ്ത് പതാക ഉയര്‍ത്തല്‍ ചടങ്ങ് മഹാപ്രവാഹമായി മാറി. കയ്യൂര്‍ രക്തസാക്ഷികളുടെ സ്മൃതികുടീരത്തില്‍നിന്ന് കോടിയേരി ബാലകൃഷ്ണന്‍ കൈമാറി, കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്റെ നേതൃത്വത്തില്‍ തലസ്ഥാനത്ത് എത്തിച്ച പതാക കേന്ദ്രകമ്മിറ്റി അംഗം വൈക്കം വിശ്വന്‍ ഏറ്റുവാങ്ങി. വയലാര്‍ രക്തസാക്ഷിമണ്ഡപത്തില്‍നിന്ന് വി എസ് അച്യുതാനന്ദന്‍ കൈമാറി കേന്ദ്രകമ്മിറ്റി അംഗം എം എ ബേബിയുടെ നേതൃത്വത്തില്‍ എത്തിച്ച കൊടിമരം കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരന്‍ ഏറ്റുവാങ്ങി. സ. കാട്ടായിക്കോണം വി ശ്രീധറിന്റെ സ്മൃതിമണ്ഡപത്തില്‍നിന്ന് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ പകര്‍ന്നുനല്‍കിയ ദീപശിഖ സംസ്ഥാനകമ്മിറ്റി അംഗം ആനാവൂര്‍ നാഗപ്പന്റെ നേതൃത്വത്തില്‍ സമ്മേളനനഗരിയിലെത്തിച്ചു. കേന്ദ്ര കമ്മിറ്റി അംഗം പി കെ ഗുരുദാസന്‍ ഏറ്റുവാങ്ങി. ഇതോടൊപ്പം ജില്ലയിലെ രക്തസാക്ഷികളുടെയും ജനനേതാക്കളുടെയും സ്മൃതിമണ്ഡപങ്ങളില്‍നിന്ന് കൊളുത്തിയ 13 ഉപദീപശിഖകളും ആവേശജ്വാലകളായി. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ , പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ , കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എ വിജയരാഘവന്‍ , കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, എം സി ജോസഫൈന്‍ , ഡോ. തോമസ് ഐസക്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ വി വി ദക്ഷിണാമൂര്‍ത്തി, എം വി ഗോവിന്ദന്‍ , എ കെ ബാലന്‍ , ആനത്തലവട്ടം ആനന്ദന്‍ , മേയര്‍ കെ ചന്ദ്രിക, എംപിമാര്‍ , എംഎല്‍എമാര്‍ , സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ , സമ്മേളന പ്രതിനിധികള്‍ , വര്‍ഗ ബഹുജന സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്വാഗതസംഘം ജനറല്‍ കണ്‍വീനറും പാര്‍ടി ജില്ലാ സെക്രട്ടറിയുമായ കടകംപള്ളി സുരേന്ദ്രന്‍ പതാക ഉയര്‍ത്തല്‍ ചടങ്ങിനെത്തിയവരെ സ്വാഗതം ചെയ്തു. 3,70,000 പാര്‍ടി അംഗങ്ങളെ പ്രതിനിധാനംചെയ്ത് സംസ്ഥാനകമ്മിറ്റി അംഗങ്ങളും നിരീക്ഷകരും ഉള്‍പ്പെടെ 565 പ്രതിനിധികളാണ് പ്രതിനിധിസമ്മേളനത്തില്‍ പങ്കെടുക്കുന്നത്. പ്രതിനിധിസമ്മേളനം പുതിയ സംസ്ഥാനകമ്മിറ്റി തെരഞ്ഞെടുപ്പോടെ വെള്ളിയാഴ്ച സമാപിക്കും. വൈകിട്ട് കാല്‍ലക്ഷം ചുവപ്പുസേനാംഗങ്ങളുടെ പരേഡും ലക്ഷം സ്ത്രീകള്‍ ഉള്‍പ്പെടെ രണ്ടുലക്ഷംപേര്‍ അണിനിരക്കുന്ന റാലിയും നടക്കും.


Monday, February 06, 2012

ഉമ്മന്‍ ചാണ്ടിയെന്ന യുദാസിനെ ജനം തിരിച്ചറിഞ്ഞു intuc cartoon ഗിബില്‍സിന്റെ സന്തതി പരമ്പരയില്‍ പെട്ട മനോരമയും യുദാസിന്റെ സന്തതി പരമ്പരയില്‍ പെട്ട ഉമ്മന്‍ ചാണ്ടിയും മതപുരോഹിതനമ്മാരും സി പി ഐ എമ്മിന്നെ അപകീര്‍ത്തിപ്പെടുത്താന്‍ നടത്

ഉമ്മന്‍ ചാണ്ടിയെന്ന യുദാസിനെ ജനം തിരിച്ചറിഞ്ഞു

intuc cartoon
ഗിബില്‍സിന്റെ സന്തതി പരമ്പരയില്‍ പെട്ട മനോരമയും യുദാസിന്റെ സന്തതി പരമ്പരയില്‍ പെട്ട ഉമ്മന്‍ ചാണ്ടിയും മതപുരോഹിതനമ്മാരും സി പി ഐ എമ്മിന്നെ അപകീര്‍ത്തിപ്പെടുത്താന്‍ നടത്തുന്ന ഗൂഡാലോചന പൊളിഞ്ഞു....



1498 ല്‍ അവസാനത്തെ അത്താഴം എന്ന ഡാവിഞ്ചിയുടെ പ്രസിദ്ധമായ ചിത്രം ഒരു പാട്ചര്‍ച്ചക്ക് വിധേയമായതാണ്....ഇതിനെ അനുകരിച്ച് നിരവധി കാര്‍ട്ടൂണുകളും വന്നിട്ടുണ്ട്....അന്നൊന്നും ഇതിന്നെതിരെ രാഷ്ട്രിയ ദുഷ്ടലാക്കോടെ ആരും പ്രതികരിച്ചിട്ടില്ല...മതവികാരം വ്രണപ്പെട്ടുവെന്ന് ഒരു മതമേതാവിയും പരാതിപ്പെട്ടിട്ടില്ല....


ഏറ്റവും അവസാനം സി.പി.ഐഎം ന്റെ സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ടു ചില ആളുകള്‍സ്ഥാപിച്ച ബോര്‍ഡ്‌ പുതിയ വിവാദത്തിനു വഴിമരുന്നിട്ടിരിക്കുകയാണ്...


മതത്തിന്റെ പേരില്‍ സിപിഐ എം നെ അടിക്കാന്‍ വടി അന്വേഷിച്ചു നടക്കുന്നപുരോഹിതന്മാരും മറ്റുള്ളവരും ഇതിനെ രാഷ്ട്രീയ കണ്ണോടു കൂടിയല്ലേ നോക്കികാണുന്നത്....


times of India
manorama
Reni coax
kerala kaumudi
chandrika cartoon

Wednesday, February 01, 2012

തലസ്ഥാന ജില്ലയില്‍ 3 ലക്ഷം വീടുകളില്‍ ചെങ്കൊടി ഉയരും തിരു: സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി ബുധനാഴ്ച പതാകദിനമാചരിക്കും. ആതിഥേയ ജില്ലയായ തിരുവനന്തപുരത്ത് മൂന്ന് ലക്ഷത്തിലേറെ വീടുകളില്‍ ബുധനാഴ്ച രാവിലെ ചെങ്കൊടി ഉയരും. പാര്‍ടി

തലസ്ഥാന ജില്ലയില്‍ 3 ലക്ഷം വീടുകളില്‍ ചെങ്കൊടി ഉയരും



തിരു: സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി ബുധനാഴ്ച പതാകദിനമാചരിക്കും. ആതിഥേയ ജില്ലയായ തിരുവനന്തപുരത്ത് മൂന്ന് ലക്ഷത്തിലേറെ വീടുകളില്‍ ബുധനാഴ്ച രാവിലെ ചെങ്കൊടി ഉയരും. പാര്‍ടി അംഗങ്ങളും അനുഭാവികളും വര്‍ഗ-ബഹുജന സംഘടനാ പ്രവര്‍ത്തകരുമടക്കമുള്ളവര്‍ കുടുംബാംഗങ്ങള്‍ക്ക് ഒപ്പം വീടുകളില്‍ രക്തപതാക ഉയര്‍ത്തി സമ്മേളനത്തിന്റെ വിളംബരമറിയിക്കും.


ഇതിനുപുറമെ ജില്ലയിലെ എല്ലാകേന്ദ്രങ്ങളിലും പതാക ഉയര്‍ത്തും. മറ്റ് ജില്ലകളിലും പതാക ദിനം വിപുലമായി ആചരിക്കും. തലസ്ഥാന ജില്ലയില്‍ ആദ്യമായി ചേരുന്ന സംസ്ഥാന സമ്മേളനം അനുബന്ധ പരിപാടികളിലൂടെ ശ്രദ്ധനേടുകയാണ്. മൂന്ന് ലക്ഷം വീടുകളില്‍ ഒരേസമയം പതാക ഉയരുന്നത് ചരിത്രത്തില്‍ അപൂര്‍വാനുഭവമാകും. ഇരുപതാം പാര്‍ടി കോണ്‍ഗ്രസിനു മുന്നോടിയായി ഫെബ്രുവരി ഏഴു മുതല്‍ പത്തുവരെയാണ് സംസ്ഥാന സമ്മേളനം. സമ്മേളനസന്ദേശവുമായി തിങ്കളാഴ്ച ജില്ലയില്‍ 156 ലോക്കല്‍ കേന്ദ്രങ്ങളില്‍ വര്‍ണശബളമായ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. നാടിന്റെ സാംസ്കാരിക പൈതൃകവും പാരമ്പര്യവും ഉയര്‍ത്തിപ്പിടിച്ച ഘോഷയാത്രകള്‍ നാടിന്റെ ഉത്സവമായി. "മാര്‍ക്സ് ആണ് ശരി" എന്ന സന്ദേശവുമായി സ. എം കെ പന്ഥെ നഗറില്‍ (പുത്തരിക്കണ്ടം മൈതാനം) തിങ്കളാഴ്ച വൈകിട്ട് ആരംഭിച്ച ചരിത്രപ്രദര്‍ശനം കാണാന്‍ നൂറുകണക്കിനാളുകളെത്തി. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രദര്‍ശനം ഉദ്ഘാടനംചെയ്തു.



സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക അനശ്വരരായ കയ്യൂര്‍ രക്തസാക്ഷികളുടെ സ്മൃതിമണ്ഡപത്തില്‍നിന്ന് കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്റെ നേതൃത്വത്തില്‍ യാത്ര ആരംഭിച്ചു. കൊടിമര ജാഥ ഫെബ്രുവരി നാലിന് വൈകിട്ട് മൂന്നിന് വയലാറില്‍ കേന്ദ്രകമ്മിറ്റി അംഗം വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനംചെയ്യും. കേന്ദ്രകമ്മിറ്റി അംഗം എം എ ബേബിയുടെ നേതൃത്വത്തിലാണ് കൊടിമരം കൊണ്ടുവരുന്നത്. സംസ്ഥാന കമ്മിറ്റി അംഗം ആനാവൂര്‍ നാഗപ്പന്‍ നയിക്കുന്ന ദീപശിഖാ പ്രയാണം ഫെബ്രുവരി അഞ്ചിന് ആരംഭിക്കും.


Saturday, January 28, 2012

ഇടതുപാര്‍ട്ടികളുടെ ഐക്യം ശക്തിപ്പെടുത്തും സിപിഐഎം

ഇടതുപാര്‍ട്ടികളുടെ ഐക്യം ശക്തിപ്പെടുത്തും സിപിഐഎം



ന്യൂഡല്‍ഹി: രാജ്യത്തെ ഇടതുപക്ഷപാര്‍ട്ടികളുടെ ഐക്യം ശക്തിപ്പെടുത്തുവാന്‍ സിപിഐഎം കേന്ദ്രകമ്മറ്റി അംഗീകരിച്ച കരട് രാഷ്ട്രീയപ്രമേയം ആഹ്വാനം ചെയ്യുന്നു. കോഴിക്കോട് ചേരുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് പ്രമേയം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. പാര്‍ലമെന്ററി ജനാധിപത്യസംവിധാനം പണാധിപത്യത്തിനു കീഴടങ്ങുന്നതിനെതിരെ പ്രതികരിക്കും. കോണ്‍ഗ്രസിനും ബിജെപിക്കുമെതിരായി സമാനരാഷ്ട്രീയകക്ഷികളെ ഒരുമിച്ചു കൊണ്ടുവരും. കോണ്‍ഗ്രസും ബിജെപിയും രാജ്യത്തെ ജനങ്ങളുടെ താല്‍പര്യത്തിനെതിരായാണ് പ്രവര്‍ത്തിക്കുന്നത്. ജനതാല്‍പര്യത്തിനെതിരായി ഭരണം നടത്തുന്ന യുപിഎ സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്നത് കോണ്‍ഗ്രസാണ്. ഹിന്ദുത്വ അജന്‍ഡയിലൂടെ വര്‍ഗീയത പരത്താനാണ് ബിജെപി ശ്രമിക്കുന്നത്. അതു കൊണ്ടു തന്നെ കോണ്‍ഗ്രസിനെയും ബിജെപിയെയും ഒരുപോലെ എതിര്‍ക്കും. കേന്ദ്രസര്‍ക്കാരിന്റെ പുത്തന്‍ സാമ്പത്തിക നയങ്ങളെ ചെറുത്ത് അടിസ്ഥാനവര്‍ഗ്ഗത്തിന്റെ താല്‍പര്യങ്ങളും പ്രശ്നങ്ങളും ഉയര്‍ത്തിപ്പിടിക്കും. രാജ്യത്ത് ഉയരുന്ന വര്‍ഗീയതയെ ശക്തമായി ചെറുക്കും. ആദിവാസികളും സാധാരണക്കാരുമടങ്ങുന്ന രാജ്യത്തെ ദുര്‍ബല വിഭാഗങ്ങളെ ജനാധിപത്യത്തിന്റെ മുന്‍നിരയിലേക്കു കൊണ്ടു വരും. ജനകീയജനാധിപത്യവും സോഷ്യലിസവും സ്ഥാപിക്കുന്നതിന് മുന്‍തൂക്കം നല്‍കും. പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടുത്തും. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ശക്തമായ സമരപരിപാടികള്‍ ആവിഷ്കരിക്കും. യുപിഎ സര്‍ക്കാരിന്റെ നവഉദാരവല്‍ക്കരണനയങ്ങളും ചെറുക്കും. മുസ്ലിം സമുദായത്തിന് 10 ശതമാനം സംവരണമേര്‍പ്പെടുത്തണം. രംഗരാജന്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണം. ദുരിതജീവിതം നയിക്കുന്ന അസംഘടിതതൊഴിലാളിവിഭാഗങ്ങള്‍ക്കുവേണ്ടി ശക്തമായി രംഗത്തു വരുമെന്നും കാരാട്ട് അറിയിച്ചു.

Friday, January 27, 2012

സാംസ്കാരികരംഗത്ത് പ്രതി രോധമുഖങ്ങള്‍ തുറക്കണം ...

  • സാംസ്കാരികരംഗത്ത് പ്രതി രോധമുഖങ്ങള്‍ തുറക്കണം

  • സമിക് ബന്ദോപാധ്യായ് / കെ പി മോഹനന്‍
  • ഡല്‍ഹിയില്‍ സഹമത് സംഘടിപ്പിച്ച ഇന്ത്യയിലെ പുരോഗമന കലാസാഹിത്യ പ്രസ്ഥാനങ്ങളെ സംബന്ധിച്ച ഒരു സെമിനാറില്‍ പ്രകാശ് കാരാട്ടിനും ഡോ. കെ എന്‍ പണിക്കര്‍ക്കുമൊപ്പം ഒരു പ്രബന്ധം അവതരിപ്പിച്ചതിന് തൊട്ടുപിന്‍പുള്ള ദിവസങ്ങളിലൊന്നിലാണ് സമിക് ബന്ദോപാധ്യായ് വീണ്ടും കേരളത്തിലെത്തിയത്. കേരളത്തിലെ പുരോഗമന കലാസാഹിത്യസംഘം പുരോഗമന സാഹിത്യകലാ പ്രസ്ഥാനങ്ങളുടെ എഴുപത്തഞ്ചാം വാര്‍ഷികം ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നതിന്റെ ഔപചാരികമായ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. സംസ്കാരം ഒരു മൂലധന രൂപമായി മാറുന്നതിനെക്കുറിച്ചും അതിന് വര്‍ത്തമാന സാഹചര്യങ്ങളില്‍ ഏറെ നിര്‍ണയനശേഷി കൈവരുന്നതിനെക്കുറിച്ചും സാമ്രാജ്യത്വം സംസ്കാരത്തെ സ്വന്തം താല്പര്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്നതിന്റെ രീതിഭേദങ്ങളെക്കുറിച്ചും അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ വളരെ വിശദമായിത്തന്നെ പ്രതിപാദിച്ചു. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം സാമ്രാജ്യത്വ തന്ത്രങ്ങള്‍ക്കെതിരെ ഉയര്‍ത്തുന്ന പ്രതിരോധത്തിന്റെ ഒരു പ്രധാനമുഖം സംസ്കാരത്തിന്റേതായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

    2012 ജനുവരി 5ന് വൈകുന്നേരം സമ്മേളനച്ചടങ്ങുകള്‍ക്കുശേഷം ദേശാഭിമാനി വാരികയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സാംസ്കാരിക രംഗത്തെ പ്രശ്നങ്ങളോട് ഇടതുപക്ഷം കൈക്കൊള്ളുന്ന നിലപാടുകളുടെ അപര്യാപ്തതകളെക്കുറിച്ച് അദ്ദേഹം ഉത്കണ്ഠപ്പെടുകയും ചെയ്തു.

    അഭിമുഖത്തിന്റെ വിശദാംശങ്ങളിലേക്കു കടക്കുന്നതിനുമുന്‍പ് സമിക് ബന്ദോപാധ്യായ്യെക്കുറിച്ച് അല്പം കാര്യങ്ങള്‍ : സമിക് ബന്ദോപാധ്യായ് കൊല്ക്കത്ത കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അറിയപ്പെടുന്ന സിനിമാ-രംഗവേദി നിരൂപകനാണ്. ഡല്‍ഹിയിലെ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ വൈസ് ചെയര്‍മാനായി ഇടക്കാലത്തദ്ദേഹം തെരഞ്ഞെടുക്കപ്പട്ടു. അലഹബാദ് യൂണിവേഴ്സിറ്റിയുടെ ഡ്രാമ ആന്‍ഡ് സിനിമാ സ്കൂളിന്റെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ അംഗമാണ്. പുണെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, കൊല്‍ക്കത്തയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ അക്കാദമിക് കൗണ്‍സില്‍ അംഗമാണ്.

    1987ല്‍ പശ്ചിംബംഗ നാട്യ അക്കാദമി സ്ഥാപിതമായതു മുതല്‍ അതിന്റെ മുഖ്യ പ്രവര്‍ത്തകരില്‍ ഒരാളുമാണ്. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ തിയറ്ററിനെക്കുറിച്ച് അധ്യാപനം നടത്തുന്ന വിസിറ്റിങ് പ്രൊഫസര്‍മാരിലൊരാള്‍ എന്ന നിലയിലും സമിക് അറിയപ്പെടുന്നു. സമിക്കിന് ഒരു വലിയ കലാസാഹിത്യ പാരമ്പര്യം സ്വന്തമായി അവകാശപ്പെടാനുണ്ട്. അദ്ദേഹത്തിന്റെ അച്ഛന്‍ സുനീതികുമാര്‍ 1930കളില്‍ എലിസബത്തന്‍ ഭാവഗാനങ്ങളെക്കുറിച്ച് സര്‍ ഹെര്‍ബര്‍ട്ട് ഗ്രിയര്‍സണിനു കീഴില്‍ ഗവേഷണം നടത്തി ഡോക്ടറേറ്റ് ബിരുദം സമ്പാദിച്ചയാളാണ്. സുനീതി കുമാര്‍ പിന്നീട് ദീര്‍ഘകാലം ഇംഗ്ലീഷ് പ്രൊഫസറായി കൊല്ക്കത്തയില്‍ കഴിഞ്ഞുകൂടി. ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലുമുള്ള അദ്ദേഹത്തിന്റെ താല്പര്യം പകര്‍ന്നു കിട്ടിയത് സമിക്കിനായിരുന്നു. പിതാവിന്റെ രാഷ്ട്രീയ താല്പര്യങ്ങള്‍ പകര്‍ന്നുകിട്ടിയ മൂത്ത മകന്‍ സുബ്രത പിന്നീട് കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായിത്തീരുകയും ചെയ്തു. സുബ്രതോ ബാനര്‍ജിയുടെ പത്നി കരുണാ ബാനര്‍ജി ബംഗാളിയിലെ അറിയപ്പെടുന്ന രംഗവേദി പ്രവര്‍ത്തകയും സിനിമാ പ്രവര്‍ത്തകയുമായിരുന്നു. പില്ക്കാലത്ത് നിരോധിക്കപ്പെട്ട ഇന്ത്യന്‍ റാഡിക്കല്‍ തിയേറ്റര്‍ അസോസിയേഷന്‍ അംഗമായിരുന്ന അവര്‍ സത്യജിത് റേ, മൃണാള്‍സെന്‍ , ഋത്വിക് ഘട്ടക് എന്നിവരോടൊപ്പം സിനിമാരംഗത്തും ശംഭു മിത്രയോടൊപ്പം നാടകരംഗത്തും അറിയപ്പെടുന്ന ഒരു അഭിനേത്രിയായി പ്രവര്‍ത്തിച്ചു.

    സമിക് ബന്ദോപാധ്യായ് 1955ല്‍ കൊല്‍ക്കത്ത യൂണിവേഴ്സിറ്റിയില്‍ ഇംഗ്ലീഷ് ഭാഷയും സാഹിത്യവും ഐച്ഛിക വിഷയമായെടുത്ത് പഠനമാരംഭിച്ച കാലം മുതല്‍ സ്റ്റുഡന്റ്സ് ഫെഡറേഷന്‍ അംഗമായി പ്രവര്‍ത്തനം തുടങ്ങി. അക്കാലത്ത് തന്റെ ജൂനിയറായി പഠിച്ച ബുദ്ധദേവ് ഭട്ടാചാര്യ പില്ക്കാലത്ത് തന്നെക്കുറിച്ച് "എന്റെ നേതാവ്" എന്ന് തമാശയായി പറയാറുള്ളത് സമിക് അനുസ്മരിച്ചു. 1958ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ കാന്‍ഡിഡേറ്റ് മെമ്പര്‍ഷിപ്പിലും 1959ല്‍ മുഴുവന്‍ സമയ അംഗത്വത്തിലുമെത്തി. 1964 വരെ കമ്യൂണിസ്റ്റ് പാര്‍ടി മുഖപത്രമായ "സ്വാധീനത"യില്‍ പ്രവര്‍ത്തിച്ചു. അക്കാലത്ത് ബുദ്ധദേവ് ഭട്ടാചാര്യയുടെ അമ്മാമനും ബംഗാളിയിലെ അറിയപ്പെടുന്ന കവിയുമായ സുകാന്ത ഭട്ടാചാര്യ കുട്ടികളുടെ സംഘടനയായ "കിഷോര്‍ ബാഹിനി"യുടെ ഒന്നാന്തരം സംഘാടകനായി പ്രവര്‍ത്തിക്കുകയായിരുന്നു. കിഷോര്‍ ബാഹിനിയുടെ പ്രവര്‍ത്തനങ്ങളുമായി സമിക് സഹകരിച്ചു. 1961ല്‍ രബീന്ദ്ര ഭാരതി യൂണിവേഴ്സിറ്റിയില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1973ല്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസ്സില്‍ എഡിറ്ററായി ചേര്‍ന്നു. 1982 വരെ ആ ജോലിയില്‍ തുടര്‍ന്നു. പിന്നീട് രാജിവെച്ചു. ഒരു ഔദ്യോഗികപദവിയും പിന്നീട് അദ്ദേഹം സ്വീകരിച്ചില്ല. പറയുന്ന കാരണം ഇങ്ങനെ "എനിക്കാവശ്യമായ പുസ്തകങ്ങള്‍ വാങ്ങാന്‍ ഒരു ജോലിയിലെ ശമ്പളവും മതിയായിരുന്നില്ല". പക്ഷേ പിന്നീട് 1988 വരെ സീഗള്‍ പുസ്തക പ്രസാധകരോടു ചേര്‍ന്ന് തന്റെ പുസ്തക എഡിറ്റിങ് പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം തുടര്‍ന്നുപോന്നു. "തിമ" എന്ന പ്രസിദ്ധീകരണ വിഭാഗവുമായി ബന്ധപ്പെട്ട് ഇപ്പോഴും അത് തുടരുന്നു. ഗ്രാംഷിയന്‍ ചിന്തകളുമായി അഗാധമായി ബന്ധപ്പെട്ട ഒരു വ്യക്തിയാണ് സമിക് ബന്ദോപാധ്യായ്. അടിത്തറ - മേല്‍പ്പുര ബന്ധത്തെക്കുറിച്ചുള്ള പരമ്പരാഗത മാര്‍ക്സിയന്‍ സ്ഥലരാശി രൂപകം ഗ്രാംഷിക്കുശേഷം എങ്ങനെ വലിയ അവളില്‍ പുനര്‍നിര്‍വചിക്കപ്പെട്ടു എന്നതിനെക്കുറിച്ചും പ്രത്യയശാസ്ത്രങ്ങള്‍ക്കു കൈവരുന്ന അധീശത്വത്തെക്കുറിച്ചുമുള്ള ഗ്രാംഷിയന്‍ ചിന്തകള്‍ സമിക് ബന്ദോപാധ്യായ്യെ പുതിയ കാഴ്ചപ്പാടുകളില്‍ ചെന്നെത്താന്‍ പ്രേരിപ്പിച്ചു.

    1993ല്‍ "അന്റോണിയോ ഗ്രാംഷി, നിര്‍ബാചിത രചന്‍സമഗ്ര" എന്ന ഗ്രന്ഥം അദ്ദേഹം ബംഗാളിയില്‍ പ്രസിദ്ധപ്പെടുത്തി. രംഗവേദിയെ സംബന്ധിച്ച അദ്ദേഹത്തിന്റെ ആദ്യപ്രബന്ധം ബീജിങ് ഓപ്പറയിലെ മേയ്ലാന്‍ഫാങ് എന്ന നടനോടു ബന്ധപ്പെട്ട ഒരു പഠനമായിരുന്നു. ജാത്ര നാടകരംഗത്തോടു ബന്ധപ്പെട്ട് അദ്ദേഹം ബൊഹുരൂപി പത്രികയില്‍ എഴുതിയ പഠനം വലിയ അളവില്‍ ശ്രദ്ധിക്കപ്പെട്ടു. ഉത്പല്‍ദത്ത്, ബാദല്‍ സര്‍ക്കാര്‍ , ശംഭുമിത്ര തുടങ്ങി ബംഗാളി നാടകവേദിയിലെ അതികായരുമായി അദ്ദേഹം നടത്തിയ സംവാദങ്ങളും അഭിമുഖങ്ങളും സമിക്കിന്റെ തിയേറ്റര്‍ പഠനരംഗത്തെ നാഴികക്കല്ലുകളായി മാറി. ബ്രെഹ്തിന്റെ "ത്രീപെനി ഓപ്പെറ"യെ അടിസ്ഥാനമാക്കി നന്ദികാര്‍ രചിച്ച ദൃശ്യരൂപത്തിന്റെ വിലയിരുത്തലും വളരെയധികം ശ്രദ്ധിക്കപ്പെട്ടു. കൊല്ക്കത്തയില്‍ ഗൗരവമേറിയ അളവില്‍ രാഷ്ട്രീയ ഏറ്റുമുട്ടലുകള്‍ നടക്കുന്ന ഒരു സാഹചര്യത്തില്‍ രംഗവേദിയെ ഒരു കാടന്‍ പ്രഹസനമാക്കി മാറ്റുന്നതിലെ യുക്തിഹീനതയെയും അരാഷ്ട്രീയതയെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെത്തന്നെ ബംഗാളി നാടകവേദി ചര്‍ച്ചക്കെടുത്തു. ഫുക്കോവിന്റെ അധികാരഘടനകളെക്കുറിച്ചുള്ള പരികല്പനകളുടെ അടിസ്ഥാനത്തില്‍ വിജയ് ടെണ്ടുല്‍ക്കറിന്റെ "ഘാസിറാം കോട്വാളി"നെക്കുറിച്ച് സമിക് നടത്തിയ പഠനത്തില്‍ ഇന്ത്യയെപ്പോലുള്ള ഒരു സമൂഹത്തില്‍ അധികാരഘടനകളുടെ തിരശ്ചീനമായ രീതിയിലുള്ള പ്രവര്‍ത്തനശൈലികളെ സംബന്ധിച്ച വിശദമായ ചില നിരീക്ഷണങ്ങള്‍ കാണാം.

    2003ല്‍ ടെണ്ടുല്‍ക്കറുടെ നാടകങ്ങള്‍ സമാഹരിയ്ക്കപ്പെട്ട സന്ദര്‍ഭത്തിലെഴുതിയ അവതാരികയിലും ടെണ്ടുല്‍ക്കര്‍ നാടകങ്ങളിലെ അധികാരഘടനാ വിശകലനങ്ങളെക്കുറിച്ച് സമിക് വിശദമായ രീതിയില്‍ നിരീക്ഷിക്കുന്നുണ്ട്. 1983ല്‍ മൃണാള്‍സെന്നിന്റെ "അകലേര്‍ സന്ധാനേ" എന്ന തിരക്കഥ തര്‍ജമ ചെയ്തു പ്രസിദ്ധീകരിക്കുമ്പോള്‍ ആ തിരക്കഥ സമകാലിക ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളെക്കുറിച്ച് ഉയര്‍ത്തുന്ന അസുഖകരമായ ചോദ്യങ്ങള്‍ അര്‍ഥദീപ്തമായി ഉള്‍ക്കൊള്ളാന്‍ സിനിമ എന്ന മാധ്യമത്തിന് എങ്ങനെ കഴിയുന്നു എന്ന് ഇദ്ദേഹം വിശകലനം ചെയ്യുന്നുണ്ട്. ക്ഷോഭിക്കുന്ന നാഗരിക യുവത്വങ്ങള്‍ക്ക് അവരുടെ ഗ്രാമീണ സമാന്തരങ്ങളുമായി തങ്ങളുടെ പ്രതിരോധബോധങ്ങളെ കണ്ണി ചേര്‍ക്കാന്‍ മാര്‍ക്സിയന്‍ സിദ്ധാന്തങ്ങളിലൂടെ മാത്രമേ സാധ്യമാകൂ എന്ന് മൃണാള്‍സെന്നിനെക്കുറിച്ചുള്ള പഠനത്തില്‍ അദ്ദേഹം സ്ഥാപിച്ചു. ഒപ്പം തന്നെ ഇരട്ടജീവിതം വെച്ച് ഒളിച്ചുകളിക്കുന്ന ക്ഷോഭിക്കുന്ന ബംഗാളി നാഗരിക യുവത്വത്തിന്റെ കാപട്യവും സമിക് കാണാതിരിക്കുന്നില്ല. പ്രമുഖ ദളിത് പ്രവര്‍ത്തകയും സാംസ്കാരിക പഠിതാവുമായ ഗായത്രി ചക്രവര്‍ത്തി സ്പിവാക്കിനോടൊപ്പം പ്രവര്‍ത്തിക്കാനും സമിക്കിന് കഴിഞ്ഞിട്ടുണ്ട്. മഹാശ്വേത ദേവിയുടെ "ബാഷൈ തുഡു" എന്ന ഗ്രന്ഥം ഗായത്രി ചക്രവര്‍ത്തി സ്പിവാക്കിനോടൊപ്പം അദ്ദേഹം പരിഭാഷപ്പെടുത്തി. സാംസ്കാരികരംഗത്ത് മാര്‍ക്സിയന്‍ സൈദ്ധാന്തിക സമീപനങ്ങളും ഗ്രാംഷിയന്‍ ചിന്തകളും വഴികാട്ടികളായി കാണുന്ന സമിക് ബന്ദ്യോപാധ്യായ്ക്ക് പക്ഷേ, പൊളിറ്റിക്കല്‍ മാര്‍ക്സിസം ഇന്ത്യയിലെടുക്കുന്ന പല സമീപനങ്ങളോടും തന്റേതായ വിമര്‍ശനങ്ങളും വിയോജിപ്പുകളുമുണ്ട്.

    സമിക് ബന്ദ്യോപാധ്യായയുമായുള്ള അഭിമുഖത്തിലേക്ക്:

    കെ പി മോഹനന്‍ : സമിക് ബാന്ദ്യോപാധ്യായ, ബംഗാളില്‍നിന്നുള്ള ഒരു അക്കാദമിഷ്യന്‍ എന്ന നിലയ്ക്കും സാംസ്കാരിക പ്രവര്‍ത്തകന്‍ എന്ന നിലയ്ക്കും സ്വാഭാവികമായും താങ്കളോട് ആദ്യം അന്വേഷിക്കാനുള്ളത് വര്‍ത്തമാനകാല ബംഗാള്‍ അവസ്ഥകളെക്കുറിച്ചു തന്നെയാണ്. അവിടെയുണ്ടായ രാഷ്ട്രീയ മാറ്റങ്ങളെക്കുറിച്ച്, ഇടതുപക്ഷത്തിന് സംഭവിച്ച തിരിച്ചടികളെ സംബന്ധിച്ച്, അധികാരത്തിനുവേണ്ടി മമത ബാനര്‍ജി സ്വീകരിച്ച അവിശുദ്ധ കൂട്ടുകെട്ടുകളെ സംബന്ധിച്ച,് കമ്യൂണിസ്റ്റ് വിരുദ്ധത മാത്രം ലക്ഷ്യമാക്കി കോണ്‍ഗ്രസ് നടത്തിയ ഹീനമായ കീഴടങ്ങലുകളെക്കുറിച്ച് - ഇവയെയെല്ലാം താങ്കള്‍ എങ്ങനെ കാണുന്നു? ബംഗാളില്‍ ഇടതുപക്ഷത്തിന്റെ തിരിച്ചുവരവിനെക്കുറിച്ച് താങ്കളുടെ പ്രതീക്ഷകള്‍ എന്താണ്?

    സമിക് ബന്ദോപാധ്യായ്: തുറന്നു പറയാമല്ലോ. ഇടതുപക്ഷത്തിന്റെ അടിത്തറ ക്രമേണ ദുര്‍ബലമാവുകയാണെന്ന ധാരണ കഴിഞ്ഞ പത്തോ പതിനഞ്ചോ വര്‍ഷമായി ഇടതുപക്ഷത്തെ സ്നേഹിക്കുകയും സ്നേഹബുദ്ധ്യാ വിമര്‍ശിക്കുകയും ചെയ്തിരുന്ന സാംസ്കാരിക പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നു. ഒരു മുഖ്യധാരാ ജനപക്ഷ പാര്‍ടിയാകാനുള്ള വെമ്പലില്‍ അതിന്റെ പ്രവര്‍ത്തകര്‍ക്ക് പ്രത്യയശാസ്ത്രപരമായ മനോബലം നല്കാന്‍ കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്കു കഴിയാതെ പോയിട്ടുണ്ട്. മാര്‍ക്സിസ്റ്റ് പാര്‍ടിക്കുള്ളിലെ എന്റെ സുഹൃത്തുക്കളില്‍നിന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് മാര്‍ക്സിസ്റ്റ് വിദ്യാഭ്യാസം - പാര്‍ടി വിദ്യാഭ്യാസം - നല്കാന്‍ പാര്‍ടിക്കു പലപ്പോഴും വേണ്ടവിധത്തില്‍ കഴിയാതെപോയി എന്നാണ്. അതിന്‍ഫലമായി പാര്‍ടിയുടെ പല തട്ടിലും വ്യക്തിപരതയിലൂന്നിയ രാഷ്ട്രീയ പ്രവര്‍ത്തനശൈലികള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. പ്രവര്‍ത്തകരില്‍ ചിലരെങ്കിലും അധികാര ദല്ലാള്‍മാരായി മാറി. പൊതുവെ ഒരു ജീര്‍ണത പാര്‍ടിക്കുള്ളില്‍ രൂപപ്പെട്ടുതുടങ്ങി. ഇതെല്ലാമറിയാമായിരുന്നിട്ടും ബുദ്ധിജീവികളില്‍ വലിയൊരു വിഭാഗം പാര്‍ടിക്കെതിരായ ഒരു നിലപാട് പരസ്യമായിട്ടെടുത്തില്ല. അങ്ങനെ ചെയ്യുന്നത് ശരിയുമല്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പക്ഷേ വലിയൊരു വിഭാഗം സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് അവരുടേതായ സംശയങ്ങള്‍ ഉണ്ടായിരുന്നു. ഇടതുമുന്നണിയും ഇടതുപക്ഷ സാംസ്കാരിക പ്രവര്‍ത്തകരും തമ്മിലുണ്ടായ അകല്‍ച്ച ക്രമേണ വളര്‍ന്നുവരാന്‍ തുടങ്ങിയെന്നാണ് ഞാന്‍ വിചാരിക്കുന്നത്. പാര്‍ടിയുടെ അടിത്തറ വളരെ ശക്തമാണെന്ന ഒരു ധാരണയാണ് പൊതുവെ നിലനിന്നത്. സ്നേഹബുദ്ധ്യായുള്ള വിമര്‍ശനങ്ങളെ അവഗണിക്കാന്‍ മാത്രമുള്ള ഒരു ആത്മവിശ്വാസം തങ്ങളുടെ വോട്ടുബാങ്കിനെക്കുറിച്ച് നിലനിന്നിരുന്നപോലെ തോന്നുന്നു. സാംസ്കാരിക പ്രവര്‍ത്തകര്‍ ഒരു വലിയ അളവില്‍ അകറ്റി നിര്‍ത്തപ്പെട്ടു. സിംഗൂര്‍ , നന്ദിഗ്രാം സംഭവവികാസങ്ങള്‍ക്കുശേഷം ഞങ്ങളില്‍ ചിലര്‍ക്ക് തുറന്നുതന്നെ ഞങ്ങളുടെ വിയോജിപ്പ് രേഖപ്പെടുത്തേണ്ടിവന്നു. അപ്പോള്‍ ഞാന്‍ രണ്ടു അക്കാദമികളില്‍ -ബംഗ്ലാ അക്കാദമി (ഇതവിടത്തെ സാഹിത്യ അക്കാദമിയാണ്) യിലും നാട്യ അക്കാദമിയിലും- അംഗമായിരുന്നു. ഞാന്‍ അവയുടെ എക്സിക്യൂട്ടീവ് കമ്മിറ്റികളില്‍ ഉണ്ടായിരുന്നു. മറ്റു പലരോടുമൊപ്പം എനിക്കും അവയില്‍നിന്നു രാജിവെക്കേണ്ടിവന്നു. മറ്റു പലരേയും പോലെ ഒരു പൊതുപ്രസ്താവനയില്‍ ഒപ്പിടാനോ പങ്കാളിയാകാനോ ഞാന്‍ പോയില്ല. പകരം ബുദ്ധദേവിന് ഞാന്‍ വ്യക്തിപരമായി ഒരു കത്തെഴുതി. അതില്‍ ഞാന്‍ പറഞ്ഞത് നന്ദിഗ്രാമോ അവിടെ നടന്ന വെടിവെപ്പോ മാത്രമല്ല പ്രശ്നം എന്നും ഭൂമി ഇടപാടിനോടൊപ്പം നടന്ന സങ്കീര്‍ണമായ മൂലധന ബന്ധങ്ങളാണ് മുഖ്യമായ പ്രശ്നം എന്നുമായിരുന്നു. മൂലധന ശക്തികളുമായുള്ള നിരുപാധികമായ കൂട്ടുകെട്ട്, മൂലധനശക്തികളാണ് നിബന്ധനകള്‍ വെയ്ക്കുന്നത് എന്ന അവസ്ഥ സൃഷ്ടിക്കുന്നതിനോട് എനിക്ക് വിയോജിപ്പുണ്ടായിരുന്നു. ഇടതുമുന്നണി ഗവണ്‍മെന്റ് ജനങ്ങളെ വിശ്വാസത്തിലെടുക്കാനോ, കാര്യങ്ങള്‍ ജനങ്ങളോടു വിശദീകരിക്കാനോ കഴിയാത്ത ഒരു പ്രതിസന്ധിയിലെത്തിച്ചേരാന്‍ കാരണം അതായിരുന്നു. ആ പ്രതിസന്ധി പൂര്‍ണ രൂപത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ല. കൃത്യമായ അളവില്‍ രാഷ്ട്രീയമായി പഠിപ്പിക്കപ്പെടാത്ത സാധാരണ പ്രവര്‍ത്തകര്‍ക്കും ആ സാഹചര്യത്തില്‍ ശരിയായ രീതിയില്‍ ജനങ്ങളിലേക്കെത്താന്‍ കഴിഞ്ഞില്ല. ഇടതുപക്ഷത്തിന് പ്രത്യേകിച്ച് മാര്‍ക്സിസ്റ്റ് പാര്‍ടിക്ക് സംഭവത്തിന്റെ സങ്കീര്‍ണതകള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ കഴിഞ്ഞില്ല. അധികാരം, ഗവണ്‍മെന്റ്, ജനകീയ പിന്‍ബലം ഇതൊക്കെയുള്ളപ്പോള്‍ ഭയപ്പെടാനൊന്നുമില്ലെന്ന ഒരു ധാരണ വന്നുചേര്‍ന്നുവോ എന്നു ഞാന്‍ സംശയിക്കുന്നു. ഇത്തരമൊരവസ്ഥയില്‍ അല്പം വിഷമത്തോടെയാണെങ്കിലും സര്‍ക്കാര്‍ സ്ഥാനങ്ങളില്‍ നിന്നു രാജിവെക്കുക എന്ന ഒരു തീരുമാനത്തില്‍ ഞാന്‍ എത്തിച്ചേര്‍ന്നു. ഞങ്ങളോടൊപ്പം രാജിവെച്ചവരില്‍ ചിലര്‍ വളരെ നിശബ്ദമായി തൃണമൂല്‍ പാളയത്തിലേക്ക് നടന്നുനീങ്ങുന്നത് വേദനയോടെ ഞാന്‍ നോക്കിനിന്നു. ഒരു വല്ലാത്ത സാഹചര്യമായിരുന്നു അത്. കവികള്‍ , എഴുത്തുകാര്‍ , രംഗവേദി പ്രവര്‍ത്തകര്‍ - ഞങ്ങളുടെ കൂടെ വന്നവര്‍ക്കൊക്കെ ഒരു നിലപാട് എടുക്കേണ്ടിവന്നു. പക്ഷേ സംഭവഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചില്ല. തൃണമൂലിനനുകൂലമായോ ഇടതുപക്ഷത്തിനെതിരായോ ഒരു നിലപാടെടുക്കില്ലെന്ന് ഞങ്ങളില്‍ ചിലര്‍ തീരുമാനിച്ചു. ഞങ്ങള്‍ നന്ദിഗ്രാമിലും സിംഗൂരിലും നടന്ന കാര്യങ്ങളെ അപലപിച്ചു, അവക്കെതിരെ പ്രതിഷേധിച്ചു. ഒരിക്കല്‍കൂടി പറയട്ടെ ഇടതുമുന്നണി ഗവണ്‍മെന്റ് മൂലധനശക്തികളോടെടുത്ത ഉദാര നിലപാടാണ് ഞങ്ങളെ വേദനിപ്പിച്ചത് . അതിന്റെ ഫലമായി വിഷമതകള്‍ അനുഭവിച്ച ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനോ, ആ പ്രശ്നങ്ങളില്‍ ഫലപ്രദമായി ഇടപെടാനോ, വിശദീകരിക്കാനോ ഇടതുമുന്നണി ഗവണ്‍മെന്റിനു കഴിയാതെ പോയി. അത്തരമൊരു രാഷ്ട്രീയ സാഹചര്യം തീര്‍ത്തും തെറ്റാണെന്ന ബോധ്യത്തോടെയാണ് ഞങ്ങള്‍ പ്രതിഷേധിച്ചത്. തിയേറ്റര്‍ രംഗത്തുനിന്നാണ് ഏറെയും പ്രതിഷേധം വന്നത്. അതുവരെ ഇടതുമുന്നണിയോടൊപ്പം നിന്നിരുന്ന പല രംഗവേദി പ്രവര്‍ത്തകരും തൃണമൂല്‍ ക്യാമ്പിലേക്ക് മാറാന്‍ തുടങ്ങി.

    ? അത്രവേഗം അവര്‍ ഇടതുമുന്നണി ഗവണ്‍മെന്റിന്റെ ജനക്ഷേമകരങ്ങളായ മറ്റു മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ വിസ്മരിച്ചുകളഞ്ഞോ?

    = അതൊരു വലിയ നന്ദികേടാണ്. കൊല്ക്കത്ത നഗരത്തില്‍ മാത്രം ഏതാണ്ട് അമ്പത്തേഴോളം തിയേറ്ററുകള്‍ ഒരുക്കിക്കൊടുത്ത് സാംസ്കാരിക പ്രവര്‍ത്തനം പരിപോഷിപ്പിച്ച ഗവണ്‍മെന്റായിരുന്നു അത്. ഓരോ തിയേറ്ററും എത്ര കുറഞ്ഞ വാടകനിരക്കിലാണ് രംഗവേദി പ്രവര്‍ത്തകര്‍ക്ക് അവതരണ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തതെന്ന സത്യം അവര്‍ വിസ്മരിച്ചു. അതൊരു നന്ദികേടു തന്നെയാണ്. പക്ഷേ ഗവണ്‍മെന്‍റ് സംസ്കാരമേഖലയിലെ പിന്തുണകള്‍ക്ക് വലിയ പ്രാധാന്യം കല്പിച്ചില്ലെന്ന തോന്നലാണ് എനിക്കുള്ളത്. അവര്‍ക്ക് അനുകൂലമായി വരേണ്ടിയിരുന്ന സാംസ്കാരിക ഭൂമികകളെ ഫലപ്രദമായി പ്രയോജനപ്പെടുത്തിയില്ല. ബംഗാളിലെ ഇടതു സാംസ്കാരിക ഭൂമിക പൊതുവെ അലസവും അലംഭാവപൂര്‍ണവുമാകാന്‍ ഗവണ്‍മെന്റിന്റെ സമീപനങ്ങള്‍ കാരണമായി. ഐ പി ടി എ (ഇന്ത്യന്‍ പ്രോഗ്രസീവ് തിയേറ്റര്‍ അസോസിയേഷന്‍), പി ഡബ്ല്യു എ (പ്രോഗ്രസീവ് റൈറ്റേര്‍സ് അസോസിയേഷന്‍) തുടങ്ങി മുഖ്യധാരാ നിര്‍വാചകങ്ങളായ ഇടതുസംഘടനകള്‍ 1960 കള്‍ക്കുശേഷം ക്രമേണ ബലഹീനങ്ങളാകാന്‍ തുടങ്ങി. സംസ്കാരം ഇടതുപക്ഷത്തിന്റെ ഒരു മുഖ്യ പ്രശ്നമല്ലാതായി മാറാന്‍ തുടങ്ങി. അതിന്റെ സ്വാഭാവിക പര്യവസാനമാണ് പിന്നീടുണ്ടായത്. സാംസ്കാരിക മേഖലയില്‍ നിന്നു കിട്ടിയിരുന്ന പിന്തുണയെക്കുറിച്ച് ഗവണ്‍മെന്‍റ് ഒരു മാത്ര വിസ്മരിച്ചതുപോലെ തോന്നി. സാംസ്കാരികവേദികള്‍ എത്ര പ്രധാനമായിരുന്നു എന്ന് ഓര്‍ക്കേണ്ടതുണ്ടായിരുന്നു. രംഗവേദികളും സാഹിത്യവും ബംഗാളിന്റെ പൊതുജീവിതത്തിലെ പ്രധാന ഇടങ്ങളായിരുന്നു. എന്തിനെയും അരാഷ്ട്രീയവത്കരിക്കുക എന്നത് മുതലാളിത്തത്തിന്റെ ഒരു അജണ്ടയാണെന്നും ഓര്‍ക്കേണ്ടതുണ്ടായിരുന്നു. അറുപതുകള്‍ക്കുശേഷം മുതലാളിത്തത്തിന്റെ പ്രസിദ്ധീകരണ സംരംഭങ്ങള്‍ , മാധ്യമലോകങ്ങള്‍ എന്നിവയാണ് വളരാന്‍ തുടങ്ങിയത്. അതിനെ പ്രതിരോധിക്കാനോ വെല്ലുവിളിക്കാനോ ഇടതുപക്ഷത്ത് കാര്യമായൊന്നും നടന്നില്ല.

    ? മാധ്യമ-പ്രസിദ്ധീകരണ ലോകങ്ങള്‍ പൂര്‍ണമായും ഇടതുപക്ഷത്തിന് പുറംതിരിഞ്ഞു നിന്നു എന്നാണോ ഉദ്ദേശിക്കുന്നത്?

    = തീര്‍ച്ചയായും. കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ടിയുടെ നാഷണല്‍ ബുക്ക് ഏജന്‍സിക്കും സി പി ഐയുടെ മനീഷ ഗ്രന്ഥാലയത്തിനും കുറഞ്ഞ പ്രതിരോധം മാത്രമേ ഉയര്‍ത്താന്‍ കഴിഞ്ഞുള്ളു. പാര്‍ടി പ്രസിദ്ധീകരണങ്ങള്‍ ഒരുകാലത്ത് എത്ര കഷ്ടപ്പെട്ടായാലും വീടുകളിലെത്തിക്കുന്ന പതിവുണ്ടായിരുന്നു. ബന്ധങ്ങള്‍ സുദൃഢമാക്കാനുള്ള അവസരങ്ങളായിരുന്നു അവ. അതൊക്കെ പിന്നീട് ഇല്ലാതായി. ആശയ പ്രചാരണത്തോടുള്ള താല്പര്യം പൊതുവെ കുറഞ്ഞതായിട്ടാണനുഭവപ്പെട്ടത്. ശരിക്കു പറഞ്ഞാല്‍ ഇടതുപക്ഷത്തിന്റെ പിന്തുണയായിരുന്ന സാംസ്കാരിക ഭൂമികകളെയാണ് തൃണമൂല്‍ വലിയ ഒരളവില്‍ പ്രയോജനപ്പെടുത്തിയത്. 1980കളില്‍ രാഷ്ട്രീയത്തോട് വിമുഖത തോന്നി വോട്ട് ചെയ്യുന്നത് നിറുത്തി വോട്ടേഴ്സ് ലിസ്റ്റില്‍ പേരില്ലാതായിട്ടുപോലും ഒരു പ്രവര്‍ത്തകനും എന്നോട് എന്താണ് പ്രശ്നം എന്നന്വേഷിച്ചില്ല. അന്നത്തെ എന്റെ നിലവെച്ച് ഇടതുപക്ഷ പ്രവര്‍ത്തകര്‍ അന്വേഷിക്കേണ്ടതായിരുന്നു. ഇതൊരുദാഹരണം മാത്രം. ഇത്തരം കുറെ സംഭവങ്ങള്‍ വേറെയും ഉണ്ടാകില്ലേ? അകല്‍ച്ചയുടെ വ്യക്തിപരമായ ഒരനുഭവം മാത്രമാണ് ഞാന്‍ പറഞ്ഞത്. ആശയപ്രചാരണത്തിെന്‍റ പഴയ പാരമ്പര്യം തുടര്‍ന്നിരുന്നെങ്കില്‍ വലിയ മാറ്റം ഉണ്ടാകുമായിരുന്നു. ഇലക്ഷന്‍കാലത്ത് പുറത്തുവരുന്ന ലഘുലേഖകളുടെ കാര്യമല്ല ഞാന്‍ പറഞ്ഞത്. പാര്‍ടി പ്രസിദ്ധീകരണങ്ങളിലൂടെയും സാംസ്കാരിക പ്രസിദ്ധീകരണങ്ങളിലൂടെയും നിരന്തരമായി നടത്തുന്ന ആശയപ്രചാരണത്തിന്റെ കാര്യമാണ്. അതുണ്ടാകേണ്ടതായിരുന്നു. ? പൊതുവെ താങ്കള്‍ എടുക്കുന്ന നിലപാടിനെ ഒരു സാംസ്കാരിക ന്യൂനീകരണം (കള്‍ച്ചറല്‍ റിഡക്ഷനിസം) എന്നു വിശേഷിപ്പിച്ചാല്‍ തെറ്റാകുമോ? എല്ലാറ്റിനേയും സാംസ്കാരിക രംഗത്തേക്ക് പരിമിതപ്പെടുത്തുന്ന ഒരു രീതി. = അങ്ങനെ അതിനെ കാണുന്നതിന് ഞാന്‍ എതിരാണ്. സംസ്കാരത്തിനുള്ള പ്രാധാന്യം ഒരു സാംസ്കാരിക പ്രവര്‍ത്തകനെന്ന നിലയില്‍ ഞാന്‍ ഉറപ്പിച്ച് ആവര്‍ത്തിക്കുന്നു എന്നുമാത്രം. പാര്‍ടി പരിപാടികളില്‍ സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് കൃത്യമായ പങ്ക് നിര്‍ണയിച്ചു നല്കണം എന്നാണ് എന്റെ അഭിപ്രായം. സമൂഹത്തില്‍ മൊത്തത്തിലുണ്ടാകുന്ന സംസ്കാരഭ്രംശവും മൂല്യച്യുതിയും പഠിക്കാന്‍ പാര്‍ടിയോടു ബന്ധപ്പെട്ട സാംസ്കാരിക പ്രവര്‍ത്തകരിലൂടെ പാര്‍ടിക്കു കഴിയണം. രാഷ്ട്രീയ ഇടതുപക്ഷത്താല്‍ ശക്തമായി നിയന്ത്രിക്കപ്പെടാത്ത ഒരു സാംസ്കാരിക ഇടതുപക്ഷം ഉണ്ടാകണം. എനിക്ക് പാര്‍ടിയോടൊപ്പം പ്രവര്‍ത്തിക്കുന്നതിഷ്ടമാണ്. ഒരുകാലത്ത് ഞാനതു ചെയ്തിട്ടുമുണ്ട്.

    ? മാര്‍ക്സിസ്റ്റ് ക്യാമ്പില്‍നിന്നകന്നുപോയ ബംഗാളിലെ സാംസ്കാരിക പ്രവര്‍ത്തകരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്?

    = സഹതാപാര്‍ഹമാണ് അവരില്‍ പലരുടെയും നില. വിട്ടുപോയവരില്‍ പലരും തൃണമൂല്‍ ക്യാമ്പിലേക്ക് പോയി. തിയേറ്റര്‍ ഗ്രൂപ്പുകളാണ് കൂടുതലും അകന്നുപോയത്. എഴുത്തുകാരനും കലാകാരനുമെല്ലാമായ ബുദ്ധദേബിനുപോലും ഈ മാറ്റം കാണാന്‍ കഴിഞ്ഞില്ല. രാജികള്‍ വന്നപ്പോഴും വ്യക്തിപരമായ ഒരു ചര്‍ച്ചക്കു മാത്രമേ അദ്ദേഹം മുന്‍കൈ എടുത്തുള്ളു. ഭരണകൂടം/മൂലധനശക്തികള്‍ , മാധ്യമങ്ങള്‍ ഇവ ചേര്‍ന്നു നടത്തിയ ആക്രമണത്തില്‍ മാര്‍ക്സിസ്റ്റുപാര്‍ടി വളയപ്പെടുകയായിരുന്നു വാസ്തവത്തില്‍ . പക്ഷേ മമതക്കൊപ്പം പോയവരോട് എനിക്ക് യോജിക്കാനാവില്ല. എങ്ങനെ അവര്‍ക്ക് അവരോടൊപ്പം നില്‍ക്കാന്‍ കഴിയും? ഇടതുപക്ഷത്തുനിന്ന് മാറിനിന്നെങ്കിലും പ്രസിദ്ധ കവി ശംഖഘോഷ് പറഞ്ഞു, "ഞാന്‍ മമതയോടൊപ്പം ഒരു ജാഥയില്‍ പോവില്ല". അങ്ങനെയുള്ളവര്‍ കുറച്ചേയുണ്ടായിരുന്നുള്ളു. എന്‍ഡിഎയോടൊപ്പം നിന്ന് ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ മമതയുടെ ന്യൂനപക്ഷപ്രേമം എവിടെയായിരുന്നു? വിട്ടുപോയ സാംസ്കാരിക പ്രവര്‍ത്തകരില്‍ ചിലര്‍ മമതയുടെ മന്ത്രിസഭയില്‍ ഉപമന്ത്രിമാരായി നിശബ്ദരായി. ശംഭു മിത്രയുടെ മകള്‍ ശൗലിമിത്രയെപ്പോലുള്ളവര്‍ മമതയുടെ സ്വാധീനത്തില്‍ റെയില്‍വേയില്‍ ജോലി സമ്പാദിച്ചു. വ്യക്തിപരമായ നേട്ടങ്ങളായിരുന്നു പലര്‍ക്കും പ്രധാനം.

    ? മഹാശ്വേതാദേവിയെപ്പറ്റിയാണ് ഇവിടെ ഞങ്ങള്‍ കൂടുതല്‍ കേട്ടത്. ഇടതുപക്ഷത്തിനെതിരെ ഉയര്‍ന്ന ഏറ്റവും വലിയ സ്വരം - സ്വീകാര്യതയുള്ള സ്വരം - അവരുടേതായിരുന്നു എന്ന്. അവര്‍ കേരളത്തില്‍ വന്നിരുന്നു. കേരളത്തിലും കമ്യൂണിസ്റ്റ് വിരുദ്ധ ആവേശം പടര്‍ത്താന്‍ പറ്റുമോ എന്ന് ഒരു ശ്രമം അവര്‍ നടത്തുകയുണ്ടായി. മഹാശ്വേതയുടെ പ്രവര്‍ത്തനങ്ങളെ താങ്കള്‍ എങ്ങനെയാണ് കാണുന്നത്?

    = വ്യക്തിപരമായി പറഞ്ഞാല്‍ മഹാശ്വേതാദേവിയുമായി വളരെ നല്ല അടുപ്പമാണ് എനിക്കുള്ളത്. അവരുടെ ചില ഗ്രന്ഥങ്ങളുടെ ഇംഗ്ലീഷ് പരിഭാഷകളുമായി ഞാന്‍ സഹകരിച്ചിട്ടുമുണ്ട്. പ്രത്യയശാസ്ത്രപരമായി ഒരിയ്ക്കലും മാര്‍ക്സിസത്തോട് ആഭിമുഖ്യം കാണിക്കാത്ത ഒരാളാണ് അവര്‍ . എന്നല്ല വ്യക്തിപരമായി എനിക്കറിയാം ഏറെക്കാലം അവര്‍ പെരുമാറിപ്പോന്നിട്ടുള്ളത് ഒരു ആന്റികമ്യൂണിസ്റ്റ് എന്ന നിലയില്‍ത്തന്നെയാണ്. ഞാന്‍ മനസ്സിലാക്കിയിടത്തോളം അവര്‍ക്ക് നക്സലൈറ്റ് - കമ്യൂണിസ്റ്റ് താല്പര്യങ്ങള്‍ ഒരിക്കലും ഉണ്ടായിട്ടില്ല. അങ്ങനെയൊരാളില്‍നിന്ന് എങ്ങനെയാണ് കമ്യൂണിസ്റ്റ് അനുഭാവം പ്രതീക്ഷിക്കാനാകുക? ഒരു നോണ്‍ ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷന്റെ (എന്‍ജിഒ) നിലപാടായിരുന്നു എപ്പോഴും അവര്‍ക്കുണ്ടായിരുന്നത്. ഇടതുപക്ഷ ഗവണ്‍മെന്റും പൊലീസുമായി അവര്‍ നല്ല ബന്ധം വെച്ചതൊക്കെ തന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്താന്‍വേണ്ടി മാത്രമായിരുന്നു. അധഃകൃതര്‍ക്കും അധികാരി വര്‍ഗത്തിനും ഇടയില്‍ പ്രതീകാത്മകമൂലധനം ഉള്ള ഒരു ഇടനിലക്കാരിയായിരുന്നു അവര്‍ . ഗോത്ര വിഭാഗങ്ങള്‍ക്കിടയിലെ അവരുടെ പ്രവര്‍ത്തനം }ഝാര്‍ഖണ്ഡ്, ഛോട്ടാനാഗ്പൂര്‍ പ്രദേശങ്ങളില്‍ അവര്‍ ഒതുക്കിനിര്‍ത്തി. ട്രൈബല്‍ , നക്സലൈറ്റ് അനുഭാവമുള്ള കഥകളിലും നോവലെറ്റുകളിലും അവരുടെ രാഷ്ട്രീയം ഒതുങ്ങിപ്പോകുന്നു. "ആരണ്യേരധികാരിലൂടെ" പരിമിതമായ സന്ദേശങ്ങള്‍ നല്കാന്‍ കഴിഞ്ഞിട്ടുണ്ടാകാം. പക്ഷേ കേഡിയ ശബരസമിതി രൂപീകരണത്തിലൂടെ പുരുളിയ, മേദിനിപ്പൂര്‍ ജില്ലകളിലെ കേഡിയ ശബര സമുദായക്കാരുടെ അഭിവൃദ്ധിക്കുവേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം അവരുടെ സംഭാവനകള്‍ പരിമിതമാണ്. അവരുടെ എഴുത്തുപോലും രാഷ്ട്രീയമല്ല. ദളിത് പ്രശ്നങ്ങളുടെ രാഷ്ട്രീയ വായനകള്‍ക്ക് അവരുടെ രചനകളില്‍ സാധ്യതകള്‍ കുറവാണ്. ദളിതരെ സംഘടിപ്പിക്കാനോ രാഷ്ട്രീയവത്കരിക്കാനോ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചിട്ടില്ല. നാലോ അഞ്ചോ ദളിത് സമുദായങ്ങള്‍ക്കപ്പുറമുള്ളവരുടെ പ്രശ്നങ്ങള്‍ അവരെ അസ്വസ്ഥയാക്കിയിട്ടുമില്ല. അവരുടെ എഴുത്തുപോലും അവസാനിച്ച മട്ടാണ്. എന്നാലും മാധ്യമങ്ങള്‍ നല്കിയ ഒരു പ്രതീകാത്മക മൂലധനത്തെ അവര്‍ക്കുവേണ്ടി മറ്റുള്ളവര്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ടാകാം. അത് തെരഞ്ഞെടുപ്പില്‍ ഒരു ഇടപെടലായി മാറിയിട്ടും ഉണ്ടാകാം.

    ? ഗ്രാംഷിയന്‍ ചിന്തകളോടുള്ള താങ്കളുടെ ആഭിമുഖ്യം പ്രസിദ്ധമാണ്. ഒരു മാര്‍ക്സിയന്‍ സാംസ്കാരിക പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അത് സ്വാഭാവികവുമാണ്. ബംഗാളില്‍ ഗ്രാംഷിയന്‍ ചിന്തകളുടെ സാംസ്കാരിക സ്വാധീനത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?

    = ഒരു മാര്‍ക്സിയന്‍ സാംസ്കാരിക പ്രവര്‍ത്തകനെ സംബന്ധിച്ചേടത്തോളം അന്റോണിയോ ഗ്രാംഷി അവസാനിക്കാത്ത ഒരു ഊര്‍ജസ്രോതസ്സാണ്. ഇന്ന് മാര്‍ക്സിയന്‍ സാംസ്കാരിക ചിന്തകളെ മുഴുവന്‍ സ്വാധീനിക്കുന്നത് ഗ്രാംഷിയാണ്. 1985ല്‍ത്തന്നെ ഞങ്ങള്‍ അന്റോണിയോ ഗ്രാംഷിയെ ബംഗാളിയിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ ശ്രമം തുടങ്ങി. മൂന്നു വോള്യങ്ങളായി ജയില്‍ കുറിപ്പുകള്‍ അടക്കം ഗ്രാംഷിയുടെ സംഭാവനകള്‍ പുറത്തുകൊണ്ടു വരാനായിരുന്നു ശ്രമം. ജാദവ്പൂര്‍ സര്‍വകലാശാലയില്‍ സാമ്പത്തിക വിഭാഗം തലവനായിരുന്ന സൗറിന്‍ ഭട്ടാചാര്യ, കൊല്ക്കത്ത സര്‍വകലാശാലയില്‍ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം തലവനായ ശോഭന്‍ലാല്‍ദത്ത് ഗുപ്ത, പിന്നെ ഞാനും. ഞങ്ങള്‍ മൂന്നുപേര്‍ ചേര്‍ന്നാണ് തര്‍ജമ തുടങ്ങിയത്. തീര്‍ച്ചയായും ഞങ്ങള്‍ക്ക് ഇറ്റാലിയന്‍ ഭാഷ അറിഞ്ഞുകൂടായിരുന്നു. ഇംഗ്ലീഷ് തര്‍ജമയും പിന്നെ അത്യാവശ്യത്തിന് ഗ്രാംഷിയന്‍ ചിന്തകളുടെ ഒരു ഇറ്റാലിയന്‍ പതിപ്പും. കഷ്ടപ്പെട്ടാണ് തര്‍ജമ നടത്തിയത്. 1960 കളില്‍ത്തന്നെ ഭവാനിസെന്‍ , ഹിരണ്‍മുഖര്‍ജി എന്നിവരിലൂടെ ബംഗാള്‍ ഗ്രാംഷിയെക്കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിരുന്നു. ഒപ്പംതന്നെ ഇന്ത്യന്‍ മാര്‍ക്സിസ്റ്റുകള്‍ - നിങ്ങളുടെ പി ഗോവിന്ദപ്പിള്ളയടക്കം - എഴുതിയ ഗ്രാംഷിയന്‍ പഠനങ്ങളുടെ ഒരു വോള്യവും ഞങ്ങളുടെ ലക്ഷ്യമായിരുന്നു.

    ? ഗ്രാംഷി നമ്മള്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് വളരെ വൈകി മാത്രം പരിചിതനാകാന്‍ എന്തായിരിക്കാം കാരണം? 1937ല്‍ ഗ്രാംഷി മരിച്ചിട്ടും 1960 കള്‍ വരെ കാത്തിരിക്കേണ്ടിവന്നു! ഇറ്റലിയില്‍നിന്ന് തോഗ്ലിയാത്തിയെ പരിചയപ്പെട്ടിട്ടും ഗ്രാംഷിയെ പരിചയപ്പെട്ടില്ല.

    = അതിനു കാരണമുണ്ട്. ഒന്നാമതായി സമകാലിക രാഷ്ട്രീയത്തെക്കുറിച്ച് അറിയാനോ അടുക്കാനോ എഴുതാനോ ഗ്രാംഷിക്ക് കഴിയുമായിരുന്നില്ല. ലോകത്തെന്താണ് നടക്കുന്നതെന്ന് 1926ല്‍ അറസ്റ്റു ചെയ്യപ്പെട്ടതിനുശേഷം ഗ്രാംഷിക്ക് അറിഞ്ഞുകൂടായിരുന്നു. അദ്ദേഹത്തിന്റെ സഹോദരപത്നി അദ്ദേഹത്തെ നിരന്തരം സന്ദര്‍ശിക്കുമ്പോള്‍ മാത്രമാണ് ബാഹ്യലോകവുമായി ബന്ധപ്പെടാന്‍ ഗ്രാംഷിയ്ക്കു കഴിഞ്ഞത്. അവരിലൂടെയാണ് ജയില്‍കുറിപ്പുകള്‍ പുറത്തുവന്നത്. പക്ഷേ അവരും സൂക്ഷ്മ നിരീക്ഷണത്തിലായിരുന്നു. 1945നുശേഷം രണ്ടാം ലോകമഹായുദ്ധത്തിനുശേഷം മാത്രമാണ് സ്ട്രാഫയുടെ നേതൃത്വത്തില്‍ ഗ്രാംഷിയുടെ എഴുത്തുകള്‍ പുറത്തുവരുന്നത്. അതുകൊണ്ട് 50കളില്‍ മാത്രമേ ഗ്രാംഷിയന്‍ തര്‍ജമകള്‍ പുറത്തുവന്നുള്ളൂ. ആദ്യം പുറത്തിറങ്ങിയ തര്‍ജമകളെയാണ് ഭവാനിസെന്‍ നിരൂപണം ചെയ്തത്. എന്നാല്‍ ബംഗാള്‍ പോലുള്ള ഒരു സ്ഥലത്ത് ഗ്രാംഷിയന്‍ ചിന്തകളും ഗ്രാംഷിയെപ്പറ്റിയുള്ള ചിന്തകളും പുറത്തുവന്നിട്ടും ഒരു സംവാദവും നടന്നില്ല എന്ന കാര്യം എന്നെ അത്ഭുതപ്പെടുത്തി. ഗ്രാംഷിയന്‍ ചിന്തകളെന്നല്ല മാര്‍ക്സിയന്‍ സൗന്ദര്യശാസ്ത്ര ചിന്തകള്‍ക്കോ സൈദ്ധാന്തിക ചര്‍ച്ചകള്‍ക്കോ ഗണശക്തി അടക്കമുള്ള മാര്‍ക്സിയന്‍ പ്രസിദ്ധീകരണങ്ങള്‍ വലിയ താല്പര്യം കാണിച്ചില്ല. പൂജാ ഉത്സവങ്ങളോടനുബന്ധിച്ച് പ്രസിദ്ധപ്പെടുത്തുന്ന സപ്ലിമെന്റുകളില്‍ ഒന്നോ രണ്ടോ സാംസ്കാരിക ലേഖനങ്ങള്‍ വന്നാലായി. അത്രമാത്രം. അതും കൊല്ലത്തിലൊരിക്കല്‍ മാത്രം. ബുദ്ധദേബ് സ്വയം ഒരു കലാസാഹിത്യ സൈദ്ധാന്തികനായിരുന്നിട്ടും അവസ്ഥ അങ്ങനെയായിരുന്നു. പക്ഷേ ഞങ്ങള്‍ പതിനേഴു പേര്‍ അക്കാദമികളില്‍നിന്ന് രാജിവെച്ച സമയത്ത് ബുദ്ധദേബ് ഞങ്ങളെ വ്യക്തിപരമായി വിളിച്ച് വളരെ തുറന്ന ഒരു സംവാദത്തിന് കളമൊരുക്കി എന്നും ഞാന്‍ ഓര്‍ക്കുന്നു. പക്ഷേ അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു.

    ? ബംഗാളിലെ മാധ്യമങ്ങളെക്കുറിച്ച് എന്തു തോന്നുന്നു?

    = ബംഗാളിലെന്നല്ല ഇന്ത്യയുടെ പല ഭാഗത്തും മൂലധന, മാധ്യമ, ഭരണകൂട കൂട്ടുകെട്ടുകള്‍ക്കു നടുവില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. മമതയുടെ വിജയംതന്നെ ഒരു വലിയ അളവില്‍ മാധ്യമവിജയമാണെന്നു കാണാന്‍ കഴിയും. ബംഗാളിലെ മാധ്യമ മൂലധന ശക്തികള്‍ മാര്‍ക്സിസ്റ്റ് വിരോധമൊഴികെ മറ്റു ഒരു അജണ്ടയ്ക്കും വഴിയൊരുക്കിയില്ല. പന്ത്രണ്ടു ഭീമന്‍ ചാനലുകളെ നേരിടാന്‍ ഒരു ഗണശക്തിമാത്രം - ദുര്‍ബലമായ ഒരു ചാനല്‍ മാത്രം. അണികളുടെ ആത്മവീര്യം തകര്‍ക്കാന്‍ ഇതില്‍കൂടുതല്‍ എന്തുവേണം!

    ? മാധ്യമങ്ങള്‍ ഇപ്പോള്‍ മമതയെ വലിയ ചിത്രകാരിയും എഴുത്തുകാരിയും കവിയും ഒക്കെ ആക്കുന്നുണ്ട്

    = അതെ. അധികാരത്തിലിരുന്ന് ഒരാള്‍ യാഥാര്‍ഥ്യങ്ങള്‍ക്ക് ചായം തേക്കുമ്പോള്‍ ഒട്ടനവധി പുതിയ വ്യാഖ്യാനങ്ങള്‍ ഉണ്ടാകും. ആനന്ദ് ഗ്രൂപ്പിന്റെയും ദേശ് ഗ്രൂപ്പിന്റെയും പ്രസിദ്ധീകരണങ്ങള്‍ക്ക് ഇന്ന് ബംഗാളില്‍ വലിയ ശക്തിയുണ്ട്. മമതയുടെ രചനകള്‍ ദേശ് പ്രസാധക ഗ്രൂപ്പാണ് ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നത്. അധികാരത്തിന്റെ മറ്റൊരു ഗുണം. എഴുത്തുകാരി എന്ന നിലയില്‍ മമത ആരുമല്ല. മമതയെ ഒരു വിഗ്രഹമാക്കി ഉയര്‍ത്തുകയും അവരുടെ വിജയം ഉറപ്പാക്കുകയും ചെയ്തത് മാധ്യമങ്ങളാണ്. മമതയുടെ വിജയം മാധ്യമങ്ങളുടെ വിജയമാണ്. ഇപ്പോള്‍ ഇടതുപക്ഷത്തിന്, മാര്‍ക്സിസ്റ്റ് പാര്‍ടിക്ക് ഒരു നിലപാട് എടുത്തേ പറ്റൂ. കൂടെ നില്ക്കുമെന്ന് പ്രതീക്ഷിക്കുന്നവരുടെ ശബ്ദങ്ങള്‍കൂടി കേട്ടുകൊണ്ടുള്ള ഒരു നിലപാട്.

    ? ബംഗാളിനെപ്പറ്റി ശുഭസൂചകമായി താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്

    = പാര്‍ടിയെക്കുറിച്ചല്ല. വാസ്തവത്തില്‍ ലോകത്തെമ്പാടും കാണുന്ന ഒരു കാര്യത്തെക്കുറിച്ചാണ്. ബംഗാളിനെക്കുറിച്ചു മാത്രവുമല്ല. ഇടതു പ്രത്യയശാസ്ത്രങ്ങളോട് ജനങ്ങള്‍ക്ക് വല്ലാത്തൊരാഭിമുഖ്യമുണ്ടാകുന്നത് ശുഭസൂചകമായ ഒരു കാഴ്ചയാണ്. ലാറ്റിനമേരിക്ക പോലെയുള്ള രാജ്യങ്ങളില്‍ പുതുതലമുറയുടെ ഒരു ശക്തമായ നിര ഈ പ്രത്യയശാസ്ത്രത്തിനു പിറകില്‍ അണിനിരക്കുന്നുണ്ട്. ജെ എന്‍ യു പോലുള്ള യൂണിവേഴ്സിറ്റി ക്യാമ്പസുകളിലും ഞാന്‍ ഇതു കാണുന്നുണ്ട്. യുവാക്കള്‍ ചെറിയ ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞ് രാഷ്ട്രീയം, കല, സംസ്കാരം എന്നിവയെക്കുറിച്ച് മാര്‍ക്സിസത്തിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്യുന്നു. തകര്‍ച്ചയില്‍ നിന്നുള്ള ഒരു പുതിയ തുടക്കം. വ്യക്തിപരമായി പറഞ്ഞാല്‍ ഞാന്‍ ബംഗാളിയില്‍ മാസത്തില്‍ രണ്ടോ മൂന്നോ തവണ ഏതെങ്കിലും രീതിയില്‍ യുവജനങ്ങളോടു സംസാരിക്കുന്നുണ്ട്. ഇരുന്നൂറ്റമ്പതും മുന്നൂറും വരുന്ന ഗ്രൂപ്പുകള്‍ - ഏറെയും ചെറുപ്പക്കാര്‍ - ചെറിയ പട്ടണങ്ങളില്‍ നിന്നു വരുന്നവര്‍ . അവിടെ അവര്‍ക്ക് ഉത്തരം കിട്ടാത്ത ഒരു പാടു ചോദ്യങ്ങളുണ്ട്. അവര്‍ സംവാദങ്ങളില്‍ സജീവമാകുന്നു. എനിക്ക് അവരില്‍ പ്രതീക്ഷയുണ്ട്. വായിക്കുന്നവര്‍ , ചര്‍ച്ച ചെയ്യുന്നവര്‍ . എന്നെപ്പോലെ മറ്റുചിലരും - സൗറിന്‍ ഭട്ടാചാര്യയെപ്പോലുള്ളവര്‍ - ഇതേപോലെ ചെറുപ്പക്കാരോടു സംവദിക്കുന്നുണ്ടാകണം.

    ?മലയാളത്തിന് ബംഗാളി സാഹിത്യവുമായി വര്‍ഷങ്ങള്‍ പഴക്കമുള്ള ബന്ധം തര്‍ജമകളിലൂടെയുണ്ട്. ബിഭൂതി ഭൂഷണ്‍ , താരാശങ്കര്‍ , ബിമല്‍മിത്ര, ശങ്കര്‍ , ജരാസന്ധന്‍ , മണിക് ബന്ദോപാധ്യായ, സുനില്‍ ഗംഗോപാധ്യായ, തപോവിജയഘോഷ് ഇവരൊക്കെ ഞങ്ങള്‍ക്ക് ഞങ്ങളുടെ എഴുത്തുകാരെപ്പോലെ പരിചിതരാണ്. പക്ഷേ ഞങ്ങളുടെ എത്ര എഴുത്തുകാരെ ബംഗാളിയില്‍ അറിയാം?

    = മലയാളികള്‍ ഇക്കാര്യത്തില്‍ വളരെ മുന്‍പില്‍ത്തന്നെയാണ്. നിങ്ങള്‍ കൂടുതല്‍ പരിചയപ്പെടേണ്ടിയിരുന്നത് മണിക് ബന്ദോപാധ്യായയേയും സമരേഷ് ബോസിനെയുമാണെന്ന് എനിക്ക് തോന്നുന്നു. അവര്‍ രണ്ടുപേരും ശരിക്കും മാര്‍ക്സിയന്‍ എഴുത്തുകാരായിരുന്നു. കുട്ടിയുടെ - നിങ്ങളുടെ കാര്‍ടൂണിസ്റ്റ് കുട്ടിയുടെ - ആത്മകഥ ഞാന്‍ കൂടി പങ്കാളിയായ "തീമ"യാണ് പ്രസിദ്ധീകരിച്ചത്. തകഴി ഞങ്ങള്‍ക്ക് പരിചിതനാണ്. അതുപോലെ അടൂര്‍ , അരവിന്ദന്‍ , ജോണ്‍ എബ്രഹാം തുടങ്ങിയവരെയും ഞങ്ങള്‍ക്കറിയാം. പക്ഷേ നിങ്ങള്‍ക്ക് ഞങ്ങളെ അറിയാവുന്നിടത്തോളം ഞങ്ങള്‍ക്ക് നിങ്ങളെ അറിഞ്ഞുകൂടാ എന്നത് സത്യം തന്നെയാണ്. സമാന്തരമായി ഇടതുപക്ഷത്തിന് കൂടുതല്‍ പ്രസിദ്ധീകരണങ്ങള്‍ ഉണ്ടാകണം. ഇടതുപക്ഷങ്ങള്‍ തമ്മില്‍ കൂടുതല്‍ സംവാദങ്ങള്‍ ഉണ്ടാകണം. ദേശാഭിമാനി പോലുള്ള പ്രസിദ്ധീകരണങ്ങള്‍ അതിനു മുന്‍കൈയെടുക്കുകയും വേണം.

    ?സാംസ്കാരികരംഗത്തെ ചെറുത്തുനില്പുകളുടെ പുതിയ രീതികളെ സംബന്ധിച്ച് എന്താണ് പറയാനുള്ളത്?

    = സമാന്തരമായി ധാരാളം പ്രസിദ്ധീകരണങ്ങള്‍ കൊണ്ടുവരാന്‍ നമുക്കു കഴിയണം. വലിയ കോര്‍പറേറ്റ് പ്രസിദ്ധീകരണങ്ങളും മാളുകളും നമുക്ക് യാതൊരു പിന്തുണയും തരില്ല. അവിടെ നമുക്ക് പ്രവേശനവും ലഭിക്കാനിടയില്ല. മാധ്യമങ്ങള്‍ എതിരാണെന്നു പറഞ്ഞിരുന്നിട്ടും കാര്യമില്ല. ഒരു സമാന്തര പ്രതിരോധം, ഫലപ്രദമായ മറ്റൊരു പ്രകാശന സൗകര്യം അതാണ് പ്രധാനം - മാര്‍ക്സിസം എന്നും ഒരു പ്രതിരോധ രീതിയാണ്. രാഷ്ട്രീയ മുന്നേറ്റം കൊണ്ട് നിങ്ങള്‍ക്ക് ഒരതിരുവരെ പ്രതിരോധനിര തീര്‍ക്കുകയും നിര്‍ണായകശക്തി ആകുകയും ചെയ്യാം. അതേസമയം ആശയപരമായ മേല്‍ക്കൈയും ഒപ്പംതന്നെ നമുക്ക് നേടേണ്ടതായിട്ടുണ്ട്. അടിത്തട്ടിലേക്ക് ആശയങ്ങള്‍ എത്തിച്ചേരണം. രംഗവേദികള്‍ , സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ , പ്രസിദ്ധീകരണങ്ങള്‍ , പുസ്തകവിതരണം, സാംസ്കാരിക സംഘടനകള്‍ എല്ലാം നമുക്കു വേണം - 1930 കളുടെ ഊര്‍ജസ്വലതയിലേക്ക് നമുക്ക് തിരിച്ചുപോകാന്‍ കഴിയണം.

    ? മാര്‍ക്സിസത്തിന്റെ സിദ്ധാന്തവും പ്രയോഗവും എന്ന ഒരു പ്രശ്നം ഉണ്ട്.

    വാസ്തവത്തില്‍ , പറയുന്നതുപോലെ അവ രണ്ടല്ല. ഞാന്‍ നേരത്തെ പറഞ്ഞപോലെ ഒരു സാംസ്കാരിക ഇടതുപക്ഷം-പാര്‍ടിയാല്‍ നേരിട്ട് നിയന്ത്രിക്കപ്പെടാത്ത ഒരു ഇടതുപക്ഷം- ഉണ്ടാകണം.1920കളിലെ വിപ്ലവാനന്തര റഷ്യന്‍ അന്തരീക്ഷം ഓര്‍ക്കുക. അന്നത്തെ മേയര്‍ ഹോള്‍ഡിന്റെ കത്തുകള്‍ ഓര്‍ക്കണം. "എനിക്കൊരു പണി തരൂ. നിങ്ങള്‍ക്കുവേണ്ടി പാര്‍ടിക്കുവേണ്ടി" - മേയര്‍ ഹോള്‍ഡ് പറഞ്ഞു. അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകള്‍ ഓര്‍മിക്കുക. അദ്ദേഹം നിര്‍മിച്ച തിയേറ്റര്‍ പാലസുകള്‍ ഓര്‍ക്കുക - അതേ, സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് പാര്‍ടിയും ഗവണ്‍മെന്റും നല്ല പണി കൊടുക്കണം. അതു രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നു ബോധ്യപ്പെടുത്തുകയും വേണം. താന്‍ ഒരു സാംസ്കാരിക ഇടതുപക്ഷത്താണ് നില്ക്കുന്നതെന്ന ബോധ്യത്തോടൊപ്പം തന്നെ താന്‍ തന്റേതായ ഒരു സാംസ്കാരിക തലം നിര്‍മിക്കുന്നുണ്ടെന്നും അയാള്‍ക്കു ബോധ്യം വരണം. സാംസ്കാരിക പ്രവര്‍ത്തകരുടെ പണി നിലമുഴുതുമറിയ്ക്കലും വിത്തിടലുമാണ്. പാര്‍ടിയ്ക്ക് അതിനു സമയമുണ്ടായിക്കൊള്ളണമെന്നില്ല. വളര്‍ത്തിയെടുക്കുന്നതും വിള കൊയ്യുന്നതും പ്രായോഗിക രാഷ്ട്രീയമായിരിക്കും. കാണാമറയത്താണ് കലാകാരന്റെ ജോലി. ?

    നന്ദി സമിക്. ഞങ്ങളോട് ഇത്രയും സമയം സഹകരിച്ചതിന് = വളരെ വളരെ നന്ദി.