ഗൗരിയമ്മക്കെതിരായ പരാമര്‍ശം: പി സി ജോര്‍ജിന് താക്കീത്തിരുവനന്തപുരം> മുതിര്‍ന്ന നേതാവ് ഗൗരിയമ്മക്കും ടി വി തോമസിനും എതിരെ മോശം പരാമര്‍ശം നടത്തിയ പി സി ജോര്‍ജ് എംഎല്‍എയെ താക്കീത് ചെയ്തു. ഈ വിഷയത്തില്‍ നിയമസഭ എത്തിക്സ് കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശാസിച്ചത്. സഭാ നടപടിയെ ആദരവോടെ സ്വീകരിക്കുന്നതായി പി സി ജോര്‍ജ് പറഞ്ഞു.
ജോര്‍ജിന്റെ നടപടിയെ ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് കെ മുരളീധരന്‍ ചെയര്‍മാനായ എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ട്. ജനപ്രതിനിധിയെന്ന നിലയില്‍ എല്ലാ അതിര്‍ത്തിയും ലംഘിച്ചുള്ളതായിരുന്നു ജോര്‍ജിന്റെ പരാമര്‍ശമെന്നും ജോര്‍ജിനെ ശാസിക്കണമെന്നും കമ്മിറ്റി വിലയിരുത്തി. അരമണിക്കൂര്‍ റിപ്പോര്‍ട്ട് ചര്‍ച്ചചെയ്തശേഷമാണ് സഭ ജോര്‍ജിനെ താക്കീത് ചെയ്തത്.