Friday, June 05, 2009

തെരഞ്ഞെടുപ്പ് ഫലവും പാര്‍ടി നിലപാടും

തെരഞ്ഞെടുപ്പ് ഫലവും പാര്‍ടി നിലപാടും . പിണറായി വിജയന്‍ 1

ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അപ്രതീക്ഷിത പരാജയമാണ് കേരളത്തിലുണ്ടായത്. യുഡിഎഫിന് 16 ലോക്സഭാ സീറ്റുലഭിച്ചപ്പോള്‍ എല്‍ഡിഎഫിന് ലഭിച്ചത് നാല് സീറ്റാണ്. ഈ അവസരത്തെ ഉപയോഗപ്പെടുത്തി എല്ലാവിധ കമ്യൂണിസ്റ് വിരുദ്ധരും ഒന്നായിച്ചേര്‍ന്ന് സിപിഐ എമ്മിനെതിരെയും എല്‍ഡിഎഫിന് എതിരെയും വമ്പിച്ച പ്രചാരവേലകള്‍ നടത്തുന്ന അവസരംകൂടിയാണ് ഇത്. ഈ ഫലത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണിതന്നെ തകര്‍ന്നുകഴിഞ്ഞിരിക്കുന്നു എന്നും അതിന് ജനപിന്തുണ ഏറെക്കുറെ നഷ്ടമായിരിക്കുന്നു എന്നും ഇവര്‍ പ്രഖ്യാപിച്ചുകഴിഞ്ഞിരിക്കുകയാണ്. കമ്യൂണിസ്റുകാര്‍ അധികാരത്തിലെത്തിയാല്‍ വിഷം കഴിച്ചു മരിക്കുമെന്ന് പ്രഖ്യാപിച്ചവര്‍തൊട്ട് അഭിനവ ഇടതുപക്ഷക്കാരും ഇത്തരം പ്രചാരവേലയ്ക്ക് കൊഴുപ്പ് കൂട്ടുന്നു. അതിനായി മാര്‍ക്സിസ്റ്-ലെനിനിസ്റ് സംഘടനാതത്വങ്ങളെ വരെ ഉദ്ധരിച്ചുള്ള പ്രചാരവേലകളും തുടങ്ങിയിട്ടുണ്ട്. ഇത്തരം വിലയിരുത്തലുകള്‍ കേരളത്തിലെ രാഷ്ട്രീയചരിത്രം ഗൌരവമായി പഠിക്കുന്ന ആരെയും അത്ഭുതപ്പെടുത്തുന്നതല്ല. 2001ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 40 സീറ്റ് മാത്രമാണ് ലഭിച്ചത്. യുഡിഎഫിന് 100 സീറ്റുകിട്ടി. ഈ ഫലത്തെത്തുടര്‍ന്ന് കമ്യൂണിസ്റ് വിരുദ്ധരെല്ലാം അന്ന് വിശദമായ അവലോകനങ്ങള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. അവ പൊതുവില്‍ എത്തിച്ചേര്‍ന്നത് ഇനി ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് കേരളത്തില്‍ തിരിച്ചുവരാന്‍ കഴിയില്ലെന്ന നിഗമനത്തിലായിരുന്നു. കമ്യൂണിസംതന്നെ മരണപ്പെട്ടു എന്ന പ്രഖ്യാപനംതന്നെ നടത്തിയ മാധ്യമങ്ങളുണ്ട്. എന്നാല്‍, ആ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി വിമര്‍ശനാത്മകമായും സ്വയംവിമര്‍ശനത്തോടും നടത്തിയ ഇടതുപക്ഷ ജനാധിപത്യമുന്നണി 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടി. തുടര്‍ന്ന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍ ഇതേ വിജയം ആവര്‍ത്തിക്കുകയുംചെയ്തു. എന്തിനേറെ, ഈ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളിലും മികച്ച വിജയം നേടിയെടുക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞു എന്നതും ഇവിടെ കൂട്ടിവായിക്കേണ്ടതാണ്. തെരഞ്ഞെടുപ്പു ഫലങ്ങളുടെ ഈ ചരിത്രം തുടക്കത്തിലേ ഓര്‍മിപ്പിക്കുന്നത്, എല്‍ഡിഎഫിനുണ്ടായ പരാജയം പാര്‍ടിയുടെയും എല്‍ഡിഎഫിന്റെയും തകര്‍ച്ചയുടെ ഭാഗമാണ് എന്ന് പലരും വ്യാഖ്യാനിച്ച പശ്ചാത്തലത്തിലാണ്. ഇത്തരത്തിലുള്ള നിരവധി തിരിച്ചടികളെ പല ഘട്ടങ്ങളിലും അതിജീവിച്ചാണ് കേരളത്തിലെ പാര്‍ടി മുന്നോട്ടുപോയത് എന്ന് ഓര്‍മിപ്പിക്കാനുമാണത്്. അതല്ലാതെ ഈ തെരഞ്ഞെടുപ്പിലുണ്ടായ പരാജയം ഗൌരവതരമായ ഒന്നല്ല എന്ന് വിലയിരുത്താനല്ല. വിവിധ ഘട്ടങ്ങളിലുണ്ടായ ഇത്തരം തിരിച്ചടികളെ മാര്‍ക്സിസ്റ്-ലെനിനിസ്റ് സംഘടനാരീതിയുടെ അടിസ്ഥാനത്തില്‍ വിമര്‍ശന-സ്വയംവിമര്‍ശനങ്ങളിലൂടെ തിരുത്തി മുന്നോട്ടുപോയ അനുഭവത്തെ ഓര്‍മിപ്പിക്കാനുംകൂടിയാണ്. പാര്‍ടി സംസ്ഥാന കമ്മിറ്റി മെയ് 26, 27, 28 തീയതികളില്‍ യോഗം ചേര്‍ന്ന് തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ചചെയ്യുകയും തെരഞ്ഞെടുപ്പ് റിവ്യൂ ഐകകണ്ഠ്യേന അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ പരിശോധന ബൂത്തുതലം വരെ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ സിപിഐ എമ്മിന് 27 സീറ്റു നഷ്ടപ്പെടുകയും വോട്ട് ശതമാനം 0.3 ശതമാനം കുറയുകയുമാണ് ചെയ്തിട്ടുള്ളത്. ദേശീയതലത്തില്‍ കോഗ്രസിന് രണ്ടുശതമാനം വോട്ട് മാത്രമാണ് വര്‍ധിച്ചതെങ്കിലും സീറ്റിന്റെ കാര്യത്തില്‍ ശ്രദ്ധേയമായ വര്‍ധനയുണ്ടായി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പാണ് നടന്നത് എന്നതുകൊണ്ടുതന്നെ ദേശീയ രാഷ്ട്രീയത്തിലെ പ്രശ്നങ്ങള്‍ ഈ തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിച്ചു. ബിജെപിക്കും കോഗ്രസിനും ബദലായി മൂന്നാംമുന്നണി എന്ന ശരിയായ നമ്മുടെ മുദ്രാവാക്യം വിജയിച്ചില്ല. ഇത് യാഥാര്‍ഥ്യമാകുമെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടായില്ല. ഇതിന്റെ ഫലമായി ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരും മതേതര കാഴ്ചപ്പാടുള്ള മറ്റു ചിലരും കോഗ്രസിനെ സഹായിച്ചു. ബിജെപി അധികാരത്തില്‍ വരുമെന്ന തോന്നലും ഇത്തരമൊരു നിലപാടെടുക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. ചിലര്‍ പ്രചരിപ്പിക്കുന്നതുപോലെ മൂന്നാംമുന്നണിയുടെ രൂപീകരണം മതേതരശക്തികളെ ദുര്‍ബലപ്പെടുത്തുകയല്ല ചെയ്തത്. മറിച്ച് തമിഴ്നാട്, ആന്ധ്രപ്രദേശ്, ഒറീസ എന്നിവിടങ്ങളില്‍ എന്‍ഡിഎയുടെ മുന്നേറ്റം തടയുന്നതിന് സഹായകമായിത്തീര്‍ന്നിട്ടുമുണ്ട്. ദേശീയ പ്രവണതകളെ കൂടുതല്‍ വിശദമായി ചര്‍ച്ചചെയ്യുന്നതിന് പാര്‍ടിയുടെ പിബിയും കേന്ദ്രകമ്മിറ്റിയും യോഗം ചേരാന്‍ പോവുകയാണ്. എന്തായാലും ഇത്തരത്തിലുള്ള ദേശീയ പ്രവണതകളും കേരളത്തിലെ ജനങ്ങളുടെ വിധിയെഴുത്തിന് കാരണമായിട്ടുണ്ട്. ചരിത്രപരമായി പരിശോധിച്ചാല്‍ കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ഇത്തരം സ്വാധീനം നന്നായി ഉണ്ടായിട്ടുണ്ടെന്ന് കാണാവുന്നതുമാണ്. എന്നാല്‍, ഇത്തരം ദേശീയപ്രവണതകളാണ് കേരളത്തിലെ ഫലത്തെ നിര്‍ണായകമായി സ്വാധീനിച്ചത് എന്ന് വിലയിരുത്തുന്നത് വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. മറിച്ച്, സംസ്ഥാന രാഷ്ട്രീയത്തിലെ സ്ഥിതിഗതികള്‍ തന്നെയാണ് ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ഒരു പ്രധാന പങ്ക് വഹിച്ചത് എന്ന് വ്യക്തമാണ്. പ്രതികൂലമായ സാഹചര്യത്തിലാണ് കേരളത്തില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പമുണ്ടായിരുന്ന ചില ജനവിഭാഗങ്ങള്‍ മുന്നണിയില്‍നിന്ന് അകന്നിരുന്നു. പല വിവാദങ്ങളും മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടതും മുന്നണിയുടെ യശ്ശസ്സിനെ ബാധിച്ചു. ഈ പ്രശ്നം തെരഞ്ഞെടുപ്പിന്റെ കേളികൊട്ട് ഉയരുന്ന ഘട്ടത്തില്‍ത്തന്നെ സിപിഐ എം വിലയിരുത്തിയിരുന്നു. അതിന്റെ ഭാഗമായിക്കൂടിയാണ് വിപുലമായ രാഷ്ട്രീയപ്രചാരണം ലക്ഷ്യംവച്ച് നവകേരള മാര്‍ച്ച് സംഘടിപ്പിച്ചത്. ഇത് പുതിയൊരു ആത്മവിശ്വാസം ഉണ്ടാക്കുന്നതിന് ഇടയാക്കിയിരുന്നു. എന്നാല്‍, ഇത്തരം പരിശ്രമങ്ങള്‍ പ്രതീക്ഷിച്ചത്ര വിജയിച്ചില്ല എന്നാണ് തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നത്. മാത്രമല്ല, ക്യാമ്പയിന്‍വേളയില്‍ തെരഞ്ഞെടുപ്പില്‍ വരാന്‍പോകുന്ന തിരിച്ചടിയുടെ പ്രവണതകള്‍ വിലയിരുത്താന്‍ കഴിഞ്ഞില്ലെന്ന ഗൌരവതരമായ ദൌര്‍ബല്യവും ഈ തെരഞ്ഞെടുപ്പില്‍ പാര്‍ടിക്കുണ്ടായി. ഇത് എന്തുകൊണ്ട് സംഭവിച്ചു എന്നത് ഗൌരവതരമായ പരിശോധനയ്ക്ക് ബൂത്തുതലംവരെ വിധേയമാക്കേണ്ടതുണ്ട്. പതിനാലാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ 46.08 ശതമാനം വോട്ടായിരുന്നു കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ലഭിച്ചത്. എന്നാല്‍, ഇപ്രാവശ്യം അത് 41.89 ശതമാനമായി താഴ്ന്നു. 1999-ല്‍ എല്‍ഡിഎഫിന് 43.68 ശതമാനമാണ് ലഭിച്ചത്. വലിയ പരാജയം സംഭവിച്ചെങ്കിലും ചിലര്‍ പ്രചരിപ്പിക്കുന്നതുപോലെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ അടിത്തറ തകരുക എന്ന സ്ഥിതിവിശേഷം കേരളത്തില്‍ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ പരാജയത്തില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ദൌര്‍ബല്യങ്ങള്‍ തിരുത്തിയാല്‍ ഭൂരിപക്ഷം ജനങ്ങളുടെയും പിന്തുണ എല്‍ഡിഎഫിന് ആര്‍ജിക്കാനാവും എന്ന കാര്യവും ഇത് വ്യക്തമാക്കുന്നുണ്ട്. മുന്‍കാല അനുഭവങ്ങള്‍ ഈ നിഗമനത്തെ ശരിവയ്ക്കുന്നതുമാണ്. തെരഞ്ഞെടുപ്പടുത്ത ഘട്ടത്തില്‍ മുന്നണിയില്‍ ഉണ്ടായ ചില തര്‍ക്കങ്ങള്‍ ജനങ്ങളില്‍ അവമതിപ്പുണ്ടാക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. പൊന്നാനി സീറ്റിനെ സംബന്ധിച്ച് സിപിഐയുമായുള്ള തര്‍ക്കം പരിഹരിക്കാനായി. തിരഞ്ഞെടുപ്പിന്റെ പ്രാരംഭഘട്ടത്തില്‍ 16 ദിവസത്തെ എല്‍ഡിഎഫിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുന്ന നിലയുണ്ടായി. ചിലയിടങ്ങളില്‍ മുന്നണിയുടെ പൊതുതാല്‍പ്പര്യത്തിന് വിരുദ്ധമായ നടപടികളും പ്രകോപനവുമുണ്ടായി. ജനതാദളിലെ ഒരു വിഭാഗം എല്‍ഡിഎഫിനെതിരായി യുഡിഎഫിനോടൊപ്പം അണിനിരക്കുന്ന നിലയാണ് ഉണ്ടായത്. മണ്ഡലവിഭജനത്തിന്റെ അടിസ്ഥാനത്തിലാണ് വയനാട് സീറ്റില്‍ മത്സരിക്കണമെന്ന് ജനതാദളിനോട് അഭ്യര്‍ഥിച്ചത്. ഇനി ഏതെങ്കിലും കാരണവശാല്‍ അതില്‍ പരാജയമുണ്ടായാല്‍ പകരം ഒരു രാജ്യസഭാ സീറ്റ് നല്‍കാമെന്ന നിര്‍ദേശവും പാര്‍ടി മുന്നോട്ടുവയ്ക്കുകയുണ്ടായി. എന്നാല്‍, യുഡിഎഫുമായി ബന്ധം സ്ഥാപിക്കാന്‍ വെമ്പല്‍കൊണ്ട ജനതാദളിലെ ഒരു വിഭാഗം തെരഞ്ഞെടുപ്പു ഘട്ടത്തില്‍ യുഡിഎഫിന്റെ ഏജന്റുമാരെപ്പോലെ പെരുമാറുന്ന നിലയാണുണ്ടായത്. ജനതാദള്‍ ദേശീയ അധ്യക്ഷന്‍ ദേവഗൌഡ, ജനതാദള്‍ എല്‍ഡിഎഫിനൊപ്പമാണെന്നും യുഡിഎഫിനെതിരാണെന്നും പരസ്യ നിലപാട് എടുക്കുകയുണ്ടായി. അഖിലേന്ത്യാ നേതൃത്വം ഇത്തരമൊരു നിലപാട് അസന്ദിഗ്ധമായി പ്രഖ്യാപിച്ചിട്ടും യുഡിഎഫുമായി ബന്ധം സ്ഥാപിക്കാനാണ് ജനതാദളിലെ ഒരു വിഭാഗം വെമ്പല്‍കൊണ്ടത്. ഇത് വ്യക്തമാക്കുന്നത് അത്തരം വിഭാഗത്തിന് എല്‍ഡിഎഫ് വിട്ടുപോകാനുള്ള വ്യഗ്രത എത്രത്തോളമായിരുന്നു എന്നാണ്. ഈ സംഭവങ്ങളെല്ലാം മുന്നണിയുടെ പ്രതിച്ഛായക്ക് പൊതുവില്‍ മങ്ങലേല്‍പ്പിക്കുന്ന നിലയാണുണ്ടാക്കിയത്. സ്വാശ്രയകോളേജുകളില്‍ സാമൂഹ്യനിയന്ത്രണം ഏര്‍പ്പെടുത്തി മെറിറ്റും സാമൂഹ്യനീതിയും ഉറപ്പുവരുത്തുന്നതിനുള്ള പരിശ്രമങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയത്. പാവപ്പെട്ടവര്‍ക്ക് പഠനാവകാശം ഉറപ്പുവരുത്താന്‍വേണ്ടി നടത്തിയ ഈ നടപടിക്കെതിരെ ശക്തമായ നിലപാടാണ് ചിലര്‍ സ്വീകരിച്ചത്. അതുമായി ബന്ധപ്പെട്ട് സ്ഥാപിതതാല്‍പ്പര്യത്തോടെ ചിലര്‍ നടത്തിയ പ്രചാരണങ്ങള്‍ വലിയ വിവാദമുണ്ടാക്കി. ഈ വിവാദത്തെ കമ്യൂണിസ്റ് വിരുദ്ധ ശക്തികള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തി. പല സാമുദായിക ശക്തികളും ഇതിന്റെ അടിസ്ഥാനത്തില്‍ നിലപാട് എല്‍ഡിഎഫ് സര്‍ക്കാരിനെതിരായി സ്വീകരിച്ചു. യഥാര്‍ഥത്തില്‍ തെറ്റായ ആശങ്ക പ്രചരിപ്പിക്കുകയാണ് ഇവിടെ ഉണ്ടായത്. "കേരളം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരമേറ്റശേഷം ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങളും പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും കാണുമ്പോള്‍ കേരളം ജനാധിപത്യപാത വെടിഞ്ഞ് കമ്യൂണിസ്റ് ഏകാധിപത്യത്തിലേക്കും കമ്യൂണിസ്റ് തുടര്‍ഭരണത്തിലേക്കും നീങ്ങുന്നതായി തോന്നുന്നു'' എന്ന പ്രചാരണംതന്നെ ഇവിടെ സംഘടിപ്പിക്കുകയുണ്ടായി. ഇതിന്റെ പശ്ചാത്തലത്തില്‍ പാര്‍ടിയുടെ നിലപാടുകള്‍ക്കെതിരായിത്തന്നെ പ്രചാരണം ഉയര്‍ന്നു. "മാര്‍ക്സിസ്റ് പാര്‍ടിയുടെ മതേതര സങ്കല്‍പ്പം തികച്ചും വികലമാണ്. മതനിരാസം അഥവാ മതനിഷേധമാണ് അവരുടെ മതേതരത്വം'' എന്നടക്കം പ്രചരപ്പിച്ചു. ഒറീസയിലെ ക്രൈസ്തവ മതവിശ്വാസികള്‍ അവരുടെ ആഴ്ചപ്രാര്‍ഥനതന്നെ പാര്‍ടിയുടെ സംസ്ഥാനകമ്മിറ്റി ഓഫീസില്‍വച്ച് നടത്തുന്നെന്ന കാര്യം പുറത്തുവന്ന ഘട്ടത്തിലാണ് ഇത്തരം പ്രചാരണങ്ങള്‍ നടത്തിയത് എന്നോര്‍ക്കണം. ഇത്തരത്തില്‍ തെറ്റായ പ്രചാരണങ്ങളുടെ മലവെള്ളപ്പാച്ചില്‍തന്നെ ഉണ്ടായി എന്നതാണ് വസ്തുത. ഇതിന്റെയെല്ലാം ഫലമായി ക്രിസ്ത്യന്‍ സമുദായങ്ങള്‍ പൊതുവില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയോട് വിരോധപരമായ നിലപാട് സ്വീകരിച്ചു. റോമന്‍ കത്തോലിക്കാസഭയാവട്ടെ വിമോചനസമരകാലത്തെ തീവ്രതയോടെ എല്‍ഡിഎഫ് വിരുദ്ധ നിലപാട് സ്വീകരിച്ച് തെരഞ്ഞെടുപ്പില്‍ പങ്കാളിയായി. സാര്‍വദേശീയതലത്തില്‍ അമേരിക്കന്‍ നയങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ഇടതുപക്ഷ പ്രസ്ഥാനങ്ങളോട് പൊതുവില്‍ വലിയ അടുപ്പമാണ് ഇസ്ളാം മതവിശ്വാസികള്‍ സ്വീകരിച്ചത് എന്നുകാണാം. ഈ വിശ്വാസ്യത യുഡിഎഫില്‍ വലിയതോതിലുള്ള ആശങ്കയാണ് സൃഷ്ടിച്ചത്. കേരളത്തിലെ ഈ പുതിയ പ്രവണതയെ മനസ്സിലാക്കിയ മുസ്ളിം ലീഗ്, മുസ്ളിം സമുദായത്തില്‍ മാര്‍ക്സിസ്റ് വിരോധം വളര്‍ത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. മുസ്ളിം മതസംഘടനകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് അതിന്റെ ഭാഗമായി ഇവര്‍ സംഘടിപ്പിച്ചത്. മുസ്ളിം സമുദായത്തെയാകെ യുഡിഎഫ് ക്യാമ്പില്‍ അണിനിരത്താമെന്ന വ്യാമോഹം തകരുകയാണുണ്ടായത്. സംസ്ഥാനത്ത് പലേടങ്ങളിലും മുസ്ളിം ജനവിഭാഗത്തിന്റെ വലിയ പിന്തുണയാണ് പാര്‍ടിക്ക് ലഭിച്ചത്. എന്നാല്‍, ചിലയിടങ്ങളില്‍ ഈ സ്ഥിതിവിശേഷത്തെ മാറ്റിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ യുഡിഎഫ് നടത്തിയത് ഫലവത്തായിട്ടുണ്ട് എന്നും കാണാനാകും.(pls Read part 2)

2 comments:

ജനശക്തി ന്യൂസ്‌ said...

തെരഞ്ഞെടുപ്പ് ഫലവും പാര്‍ടി നിലപാടും
പിണറായി വിജയന്‍
ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അപ്രതീക്ഷിത പരാജയമാണ് കേരളത്തിലുണ്ടായത്. യുഡിഎഫിന് 16 ലോക്സഭാ സീറ്റുലഭിച്ചപ്പോള്‍ എല്‍ഡിഎഫിന് ലഭിച്ചത് നാല് സീറ്റാണ്. ഈ അവസരത്തെ ഉപയോഗപ്പെടുത്തി എല്ലാവിധ കമ്യൂണിസ്റ് വിരുദ്ധരും ഒന്നായിച്ചേര്‍ന്ന് സിപിഐ എമ്മിനെതിരെയും എല്‍ഡിഎഫിന് എതിരെയും വമ്പിച്ച പ്രചാരവേലകള്‍ നടത്തുന്ന അവസരംകൂടിയാണ് ഇത്. ഈ ഫലത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണിതന്നെ തകര്‍ന്നുകഴിഞ്ഞിരിക്കുന്നു എന്നും അതിന് ജനപിന്തുണ ഏറെക്കുറെ നഷ്ടമായിരിക്കുന്നു എന്നും ഇവര്‍ പ്രഖ്യാപിച്ചുകഴിഞ്ഞിരിക്കുകയാണ്. കമ്യൂണിസ്റുകാര്‍ അധികാരത്തിലെത്തിയാല്‍ വിഷം കഴിച്ചു മരിക്കുമെന്ന് പ്രഖ്യാപിച്ചവര്‍തൊട്ട് അഭിനവ ഇടതുപക്ഷക്കാരും ഇത്തരം പ്രചാരവേലയ്ക്ക് കൊഴുപ്പ് കൂട്ടുന്നു. അതിനായി മാര്‍ക്സിസ്റ്-ലെനിനിസ്റ് സംഘടനാതത്വങ്ങളെ വരെ ഉദ്ധരിച്ചുള്ള പ്രചാരവേലകളും തുടങ്ങിയിട്ടുണ്ട്. ഇത്തരം വിലയിരുത്തലുകള്‍ കേരളത്തിലെ രാഷ്ട്രീയചരിത്രം ഗൌരവമായി പഠിക്കുന്ന ആരെയും അത്ഭുതപ്പെടുത്തുന്നതല്ല. 2001ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 40 സീറ്റ് മാത്രമാണ് ലഭിച്ചത്. യുഡിഎഫിന് 100 സീറ്റുകിട്ടി. ഈ ഫലത്തെത്തുടര്‍ന്ന് കമ്യൂണിസ്റ് വിരുദ്ധരെല്ലാം അന്ന് വിശദമായ അവലോകനങ്ങള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. അവ പൊതുവില്‍ എത്തിച്ചേര്‍ന്നത് ഇനി ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് കേരളത്തില്‍ തിരിച്ചുവരാന്‍ കഴിയില്ലെന്ന നിഗമനത്തിലായിരുന്നു. കമ്യൂണിസംതന്നെ മരണപ്പെട്ടു എന്ന പ്രഖ്യാപനംതന്നെ നടത്തിയ മാധ്യമങ്ങളുണ്ട്. എന്നാല്‍, ആ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി വിമര്‍ശനാത്മകമായും സ്വയംവിമര്‍ശനത്തോടും നടത്തിയ ഇടതുപക്ഷ ജനാധിപത്യമുന്നണി 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടി. തുടര്‍ന്ന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍ ഇതേ വിജയം ആവര്‍ത്തിക്കുകയുംചെയ്തു. എന്തിനേറെ, ഈ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളിലും മികച്ച വിജയം നേടിയെടുക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞു എന്നതും ഇവിടെ കൂട്ടിവായിക്കേണ്ടതാണ്. തെരഞ്ഞെടുപ്പു ഫലങ്ങളുടെ ഈ ചരിത്രം തുടക്കത്തിലേ ഓര്‍മിപ്പിക്കുന്നത്, എല്‍ഡിഎഫിനുണ്ടായ പരാജയം പാര്‍ടിയുടെയും എല്‍ഡിഎഫിന്റെയും തകര്‍ച്ചയുടെ ഭാഗമാണ് എന്ന് പലരും വ്യാഖ്യാനിച്ച പശ്ചാത്തലത്തിലാണ്. ഇത്തരത്തിലുള്ള നിരവധി തിരിച്ചടികളെ പല ഘട്ടങ്ങളിലും അതിജീവിച്ചാണ് കേരളത്തിലെ പാര്‍ടി മുന്നോട്ടുപോയത് എന്ന് ഓര്‍മിപ്പിക്കാനുമാണത്്. അതല്ലാതെ ഈ തെരഞ്ഞെടുപ്പിലുണ്ടായ പരാജയം ഗൌരവതരമായ ഒന്നല്ല എന്ന് വിലയിരുത്താനല്ല. വിവിധ ഘട്ടങ്ങളിലുണ്ടായ ഇത്തരം തിരിച്ചടികളെ മാര്‍ക്സിസ്റ്-ലെനിനിസ്റ് സംഘടനാരീതിയുടെ അടിസ്ഥാനത്തില്‍ വിമര്‍ശന-സ്വയംവിമര്‍ശനങ്ങളിലൂടെ തിരുത്തി മുന്നോട്ടുപോയ അനുഭവത്തെ ഓര്‍മിപ്പിക്കാനുംകൂടിയാണ്. പാര്‍ടി സംസ്ഥാന കമ്മിറ്റി മെയ് 26, 27, 28 തീയതികളില്‍ യോഗം ചേര്‍ന്ന് തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ചചെയ്യുകയും തെരഞ്ഞെടുപ്പ് റിവ്യൂ ഐകകണ്ഠ്യേന അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ പരിശോധന ബൂത്തുതലം വരെ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ സിപിഐ എമ്മിന് 27 സീറ്റു നഷ്ടപ്പെടുകയും വോട്ട് ശതമാനം 0.3 ശതമാനം കുറയുകയുമാണ് ചെയ്തിട്ടുള്ളത്. ദേശീയതലത്തില്‍ കോഗ്രസിന് രണ്ടുശതമാനം വോട്ട് മാത്രമാണ് വര്‍ധിച്ചതെങ്കിലും സീറ്റിന്റെ കാര്യത്തില്‍ ശ്രദ്ധേയമായ വര്‍ധനയുണ്ടായി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പാണ് നടന്നത് എന്നതുകൊണ്ടുതന്നെ ദേശീയ രാഷ്ട്രീയത്തിലെ പ്രശ്നങ്ങള്‍ ഈ തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിച്ചു. ബിജെപിക്കും കോഗ്രസിനും ബദലായി മൂന്നാംമുന്നണി എന്ന ശരിയായ നമ്മുടെ മുദ്രാവാക്യം വിജയിച്ചില്ല. ഇത് യാഥാര്‍ഥ്യമാകുമെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടായില്ല. ഇതിന്റെ ഫലമായി ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരും മതേതര കാഴ്ചപ്പാടുള്ള മറ്റു ചിലരും കോഗ്രസിനെ സഹായിച്ചു. ബിജെപി അധികാരത്തില്‍ വരുമെന്ന തോന്നലും ഇത്തരമൊരു നിലപാടെടുക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. ചിലര്‍ പ്രചരിപ്പിക്കുന്നതുപോലെ മൂന്നാംമുന്നണിയുടെ രൂപീകരണം മതേതരശക്തികളെ ദുര്‍ബലപ്പെടുത്തുകയല്ല ചെയ്തത്. മറിച്ച് തമിഴ്നാട്, ആന്ധ്രപ്രദേശ്, ഒറീസ എന്നിവിടങ്ങളില്‍ എന്‍ഡിഎയുടെ മുന്നേറ്റം തടയുന്നതിന് സഹായകമായിത്തീര്‍ന്നിട്ടുമുണ്ട്. ദേശീയ പ്രവണതകളെ കൂടുതല്‍ വിശദമായി ചര്‍ച്ചചെയ്യുന്നതിന് പാര്‍ടിയുടെ പിബിയും കേന്ദ്രകമ്മിറ്റിയും യോഗം ചേരാന്‍ പോവുകയാണ്. എന്തായാലും ഇത്തരത്തിലുള്ള ദേശീയ പ്രവണതകളും കേരളത്തിലെ ജനങ്ങളുടെ വിധിയെഴുത്തിന് കാരണമായിട്ടുണ്ട്.

Anonymous said...

ithrayum valiyoru matter vayichu theerkkaan budhimuttaanu. cheriya cheriya paragraaph aaakki post cheythirunnengil othiri gunam cheythene.