tag:blogger.com,1999:blog-32174180.post3845763588352421520..comments2023-11-02T16:53:11.677+04:00Comments on ജനശക്തി ന്യൂസ്: തെരഞ്ഞെടുപ്പ് ഫലവും പാര്‍ടി നിലപാടുംജനശക്തി ന്യൂസ്http://www.blogger.com/profile/16855967621006833937noreply@blogger.comBlogger2125tag:blogger.com,1999:blog-32174180.post-32509791038361603262009-06-13T19:49:03.512+04:002009-06-13T19:49:03.512+04:00ithrayum valiyoru matter vayichu theerkkaan budhim...ithrayum valiyoru matter vayichu theerkkaan budhimuttaanu. cheriya cheriya paragraaph aaakki post cheythirunnengil othiri gunam cheythene.Anonymousnoreply@blogger.comtag:blogger.com,1999:blog-32174180.post-46153184820600677032009-06-05T11:56:56.881+04:002009-06-05T11:56:56.881+04:00തെരഞ്ഞെടുപ്പ് ഫലവും പാര്‍ടി നിലപാടും
പിണറായി വിജയ...തെരഞ്ഞെടുപ്പ് ഫലവും പാര്‍ടി നിലപാടും <br />പിണറായി വിജയന്<br />ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അപ്രതീക്ഷിത പരാജയമാണ് കേരളത്തിലുണ്ടായത്. യുഡിഎഫിന് 16 ലോക്സഭാ സീറ്റുലഭിച്ചപ്പോള്‍ എല്‍ഡിഎഫിന് ലഭിച്ചത് നാല് സീറ്റാണ്. ഈ അവസരത്തെ ഉപയോഗപ്പെടുത്തി എല്ലാവിധ കമ്യൂണിസ്റ് വിരുദ്ധരും ഒന്നായിച്ചേര്‍ന്ന് സിപിഐ എമ്മിനെതിരെയും എല്‍ഡിഎഫിന് എതിരെയും വമ്പിച്ച പ്രചാരവേലകള്‍ നടത്തുന്ന അവസരംകൂടിയാണ് ഇത്. ഈ ഫലത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണിതന്നെ തകര്‍ന്നുകഴിഞ്ഞിരിക്കുന്നു എന്നും അതിന് ജനപിന്തുണ ഏറെക്കുറെ നഷ്ടമായിരിക്കുന്നു എന്നും ഇവര്‍ പ്രഖ്യാപിച്ചുകഴിഞ്ഞിരിക്കുകയാണ്. കമ്യൂണിസ്റുകാര്‍ അധികാരത്തിലെത്തിയാല്‍ വിഷം കഴിച്ചു മരിക്കുമെന്ന് പ്രഖ്യാപിച്ചവര്‍തൊട്ട് അഭിനവ ഇടതുപക്ഷക്കാരും ഇത്തരം പ്രചാരവേലയ്ക്ക് കൊഴുപ്പ് കൂട്ടുന്നു. അതിനായി മാര്‍ക്സിസ്റ്-ലെനിനിസ്റ് സംഘടനാതത്വങ്ങളെ വരെ ഉദ്ധരിച്ചുള്ള പ്രചാരവേലകളും തുടങ്ങിയിട്ടുണ്ട്. ഇത്തരം വിലയിരുത്തലുകള്‍ കേരളത്തിലെ രാഷ്ട്രീയചരിത്രം ഗൌരവമായി പഠിക്കുന്ന ആരെയും അത്ഭുതപ്പെടുത്തുന്നതല്ല. 2001ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 40 സീറ്റ് മാത്രമാണ് ലഭിച്ചത്. യുഡിഎഫിന് 100 സീറ്റുകിട്ടി. ഈ ഫലത്തെത്തുടര്‍ന്ന് കമ്യൂണിസ്റ് വിരുദ്ധരെല്ലാം അന്ന് വിശദമായ അവലോകനങ്ങള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. അവ പൊതുവില്‍ എത്തിച്ചേര്‍ന്നത് ഇനി ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് കേരളത്തില്‍ തിരിച്ചുവരാന്‍ കഴിയില്ലെന്ന നിഗമനത്തിലായിരുന്നു. കമ്യൂണിസംതന്നെ മരണപ്പെട്ടു എന്ന പ്രഖ്യാപനംതന്നെ നടത്തിയ മാധ്യമങ്ങളുണ്ട്. എന്നാല്‍, ആ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി വിമര്‍ശനാത്മകമായും സ്വയംവിമര്‍ശനത്തോടും നടത്തിയ ഇടതുപക്ഷ ജനാധിപത്യമുന്നണി 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടി. തുടര്‍ന്ന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍ ഇതേ വിജയം ആവര്‍ത്തിക്കുകയുംചെയ്തു. എന്തിനേറെ, ഈ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളിലും മികച്ച വിജയം നേടിയെടുക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞു എന്നതും ഇവിടെ കൂട്ടിവായിക്കേണ്ടതാണ്. തെരഞ്ഞെടുപ്പു ഫലങ്ങളുടെ ഈ ചരിത്രം തുടക്കത്തിലേ ഓര്‍മിപ്പിക്കുന്നത്, എല്‍ഡിഎഫിനുണ്ടായ പരാജയം പാര്‍ടിയുടെയും എല്‍ഡിഎഫിന്റെയും തകര്‍ച്ചയുടെ ഭാഗമാണ് എന്ന് പലരും വ്യാഖ്യാനിച്ച പശ്ചാത്തലത്തിലാണ്. ഇത്തരത്തിലുള്ള നിരവധി തിരിച്ചടികളെ പല ഘട്ടങ്ങളിലും അതിജീവിച്ചാണ് കേരളത്തിലെ പാര്‍ടി മുന്നോട്ടുപോയത് എന്ന് ഓര്‍മിപ്പിക്കാനുമാണത്്. അതല്ലാതെ ഈ തെരഞ്ഞെടുപ്പിലുണ്ടായ പരാജയം ഗൌരവതരമായ ഒന്നല്ല എന്ന് വിലയിരുത്താനല്ല. വിവിധ ഘട്ടങ്ങളിലുണ്ടായ ഇത്തരം തിരിച്ചടികളെ മാര്‍ക്സിസ്റ്-ലെനിനിസ്റ് സംഘടനാരീതിയുടെ അടിസ്ഥാനത്തില്‍ വിമര്‍ശന-സ്വയംവിമര്‍ശനങ്ങളിലൂടെ തിരുത്തി മുന്നോട്ടുപോയ അനുഭവത്തെ ഓര്‍മിപ്പിക്കാനുംകൂടിയാണ്. പാര്‍ടി സംസ്ഥാന കമ്മിറ്റി മെയ് 26, 27, 28 തീയതികളില്‍ യോഗം ചേര്‍ന്ന് തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ചചെയ്യുകയും തെരഞ്ഞെടുപ്പ് റിവ്യൂ ഐകകണ്ഠ്യേന അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ പരിശോധന ബൂത്തുതലം വരെ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ സിപിഐ എമ്മിന് 27 സീറ്റു നഷ്ടപ്പെടുകയും വോട്ട് ശതമാനം 0.3 ശതമാനം കുറയുകയുമാണ് ചെയ്തിട്ടുള്ളത്. ദേശീയതലത്തില്‍ കോഗ്രസിന് രണ്ടുശതമാനം വോട്ട് മാത്രമാണ് വര്‍ധിച്ചതെങ്കിലും സീറ്റിന്റെ കാര്യത്തില്‍ ശ്രദ്ധേയമായ വര്‍ധനയുണ്ടായി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പാണ് നടന്നത് എന്നതുകൊണ്ടുതന്നെ ദേശീയ രാഷ്ട്രീയത്തിലെ പ്രശ്നങ്ങള്‍ ഈ തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിച്ചു. ബിജെപിക്കും കോഗ്രസിനും ബദലായി മൂന്നാംമുന്നണി എന്ന ശരിയായ നമ്മുടെ മുദ്രാവാക്യം വിജയിച്ചില്ല. ഇത് യാഥാര്‍ഥ്യമാകുമെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടായില്ല. ഇതിന്റെ ഫലമായി ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരും മതേതര കാഴ്ചപ്പാടുള്ള മറ്റു ചിലരും കോഗ്രസിനെ സഹായിച്ചു. ബിജെപി അധികാരത്തില്‍ വരുമെന്ന തോന്നലും ഇത്തരമൊരു നിലപാടെടുക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. ചിലര്‍ പ്രചരിപ്പിക്കുന്നതുപോലെ മൂന്നാംമുന്നണിയുടെ രൂപീകരണം മതേതരശക്തികളെ ദുര്‍ബലപ്പെടുത്തുകയല്ല ചെയ്തത്. മറിച്ച് തമിഴ്നാട്, ആന്ധ്രപ്രദേശ്, ഒറീസ എന്നിവിടങ്ങളില്‍ എന്‍ഡിഎയുടെ മുന്നേറ്റം തടയുന്നതിന് സഹായകമായിത്തീര്‍ന്നിട്ടുമുണ്ട്. ദേശീയ പ്രവണതകളെ കൂടുതല്‍ വിശദമായി ചര്‍ച്ചചെയ്യുന്നതിന് പാര്‍ടിയുടെ പിബിയും കേന്ദ്രകമ്മിറ്റിയും യോഗം ചേരാന്‍ പോവുകയാണ്. എന്തായാലും ഇത്തരത്തിലുള്ള ദേശീയ പ്രവണതകളും കേരളത്തിലെ ജനങ്ങളുടെ വിധിയെഴുത്തിന് കാരണമായിട്ടുണ്ട്.ജനശക്തി ന്യൂസ്https://www.blogger.com/profile/16855967621006833937noreply@blogger.com