പ്രവാസി ഇന്ത്യക്കാര്‍ക്കു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ‘ആണ്ടു നേര്‍ച്ച’ ക്ക് ഡ
ല്‍ഹിയില്‍ തുടക്കം കുറിച്ചു...-
നാരായണന്‍ വെളിയംകോട്
പ്രവാസി ഇന്ത്യക്കാര്‍ക്കു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന മറ്റൊരു ‘ആണ്ടു നേര്‍ച്ച’ കൂടി ജനവരി 7 മുതല്‍ 9 വരെ ഡല്‍ഹിയില്‍ വെച്ച് നടക്കുകയാണ്. അഭ്യസ്ത വിദ്യരും അല്ലാത്തവരുമായ അനേകായിരം ആളുകള്‍ ജിവിക്കാന്‍ വേണ്ടി സ്വന്തം നാടും വീടും വിട്ട് അന്യ നാടുകളില്‍ ചേക്കേറിയിട്ടുണ്ട്. പ്രശ്നങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും നടുവില്‍ പണി എടുക്കുന്ന പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്നും പരിഹാരം കാണുന്നതിന്നുമാണു ഈ സമ്മേളനം നടത്തുന്നുവെന്നാണു പറയപ്പെടുന്നത്. എന്നാല്‍ കഷ്ടപ്പാടും പ്രയാസങ്ങളും അനുഭവിക്കുന്ന ലക്ഷ ക്കണക്കായ പ്രവാസികളുടെ പ്രശ്നങള്‍ക്ക് ഇവരുടെ അജണ്ടയില്‍ ഒരിക്കലും സ്ഥാനം കിട്ടാറില്ല. മാത്രമല്ല ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഏകദേശം 1500 ഓളം പ്രതിനിധികള്‍ ഒരാളു പോലും സാധാരണ ക്കാരനെ പ്രതിനിധീ കരിക്കുന്നില്ല എന്നതാണ് വാസ്തവം
സമ്പന്നരായ പ്രവാസികള്‍ ഒത്തുചേരാന്‍ ഒരു വേദിയൊരുക്കുന്നതില്‍ കവിഞ്ഞ് യാതൊരു പ്രസക്തിയും ഈ പ്രാവാസി ഭരതിയ ദിവസ് എന്ന മഹാമേളക്കില്ല... വിദേശങളില്‍ ബിസിനസ്സ് നടത്തുന്ന സമ്പന്നര്‍ക്ക് ഒന്നിച്ച് ചേരുന്നതിന്നും പൊങച്ചം പറയുന്നതിന്നും സര്‍ക്കാര്‍ ചിലവില്‍ ലക്ഷങളാണു പൊടി ക്കുന്നത് . സാധരണ പ്രവാസികളോട് പുച്ഛവും അവജ്ഞയും മാത്രം വെച്ച് പുലര്‍ത്തുന്ന പ്രവാസി കാര്യവകുപ്പ് മന്ത്രി പ്രതി നിധികളായി എത്തുന്ന അതി സമ്പന്നരെ പുകഴ്ത്താനും അവരുടെ അവതാനങളെ വാഴ്ത്താനുമാണു ഏറിയ സമയവും വിനിയോഗിന്നത്.. പ്രതിനിധിക്ക് സര്‍ക്കാറിനോടും സര്‍ക്കാറിന്ന് മടിയില്‍ കനമുള്ള പ്രതിനിധികളോടും ഒരു തരം ദാസ്യമനോഭവമാണു. എന്നാല്‍ തുച്ഛമായ ശമ്പളത്തിന്ന് ജോലിയെടുക്കുന്നവര്‍ കിട്ടുന്നതില്‍ മിച്ചം വെച്ച്, നാടിന്റെയും വീടിന്റെയും പുരോഗതിക്കു വേണ്ടി മാസാ മാസം കൃത്യമായി പണം അയക്കുന്ന സാധാരണ ക്കാരായ പ്രവാസികളോട് സര്‍ക്കാറിന്നും പ്രവാസികാര്യ മന്ത്രിക്കും പുച്ഛമാണു. ഇവര്‍ വാക്കുകൊണ്ടു പോലും ആദരവ് ഇവര്‍ക്കൊന്നും നല്‍കാറില്ല .ഒരു സാധരണ പ്രവാസിയേയും ഈ സമ്മേളനം ഇന്നു വരെ ആദരിച്ചിട്ടില്ല. എന്നാല്‍ എന്നും പ്രവാസിഭരതിയ സമ്മാന്‍ എന്ന വളരെ വിലപിടിപ്പുള്ള സമ്മാനം സര്‍ക്കാര്‍ നല്‍കുന്നതും ആദരിക്കുന്നതും സമ്പന്നന്മാരെ മാത്രമാണു.... ജിവിതത്തിന്റെ പല മേഖലകളിലും വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള സാമൂഹ്യസാംസ്കാരിരംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനമേഖലകളിലും വലിയ സംഭാവനകള്‍ നല്‍കിയിട്ടുള്ളവരെയെല്ലാം പാടെ അവഗണിക്കുകയാണു പതിവ്.... സര്‍ക്കാര്‍ നല്‍കുന്ന ഈ കനപ്പെട്ട സമ്മാനത്തിന്ന് വിലയായി ലക്ഷങള്‍ കൊടുക്കാന്‍ ഇവരുടെ കയ്യിലില്ലായെന്നതാണു കാരണം. ഈ പ്രവശ്യത്തെ പ്രവാസിഭരതിയ ദിവസിന്ന് ഏറെ പ്രധാന്യമുണ്ട്....ലോകസഭ തിരെഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തി നില്‍ക്കുകയാണു....ഈ കൊല്ലത്തെ പ്രവാസി ഭരതിയ സമ്മാനത്തിന്ന് ചാര്‍ജ്ജ് സ്വല്പം കൂടുമെന്ന് മാത്രമല്ല കൂടുതല്‍ പേര്‍ക്ക് ലഭിക്കാനും സാധ്യതയുണ്ട്....കോണ്‍ഗ്രസ്സിന്ന് അധികാരത്തില്‍ തുടരാന്‍ പറ്റാത്ത സഹചര്യമാണുണ്ടാകാന്‍ പോകുന്നുവെന്നതും പ്രവാസികാര്യമന്ത്രിയെന്ന നിലയില്‍ ഒന്നിനും കൊള്ളാത്ത വയലാര്‍ രവി ഇനി ഒരിക്കലും ആ സ്ഥാനത്ത് വരാന്‍ സാധ്യതയില്ലായെന്നതും ഈ പ്രവാസി ഭരതിയ ദിവസിന്റെ പ്രത്യേകതയാണെന്ന് പറയേണ്ടിവരും..
വയലാര്‍ രവി പ്രവാസകാര്യവകുപ്പ് മന്ത്രിയായിരുന്നിട്ട് പ്രവാസികള്ക്ക് ഗുണകരമായി യാതൊന്നും ഉണ്ടായിട്ടുമില്ല.
ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് ഉലയുമ്പോഴും പ്രവാസികള്‍ ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന് യാതൊരു കുറവും സംഭവി ച്ചിട്ടില്ലായെന്ന് മാത്രമല്ല, വന്‍ തോതില്‍ കൂടിയി രിക്കുകയുമാണു . സര്‍ക്കാര്‍ കണക്കനുസരിച്ച് അര കോടിയോളം വരുന്ന പ്രവാസി ഇന്ത്യക്കാരില്‍ കാല്‍ കോടിയിലധികം കേരളത്തില്‍ നിന്നുള്ളവരാണ്. അതു കൊണ്ടു നാടിന്റ് സമ്പദ്‌വ്യവസ്ഥയെ താങിനിര്‍ത്തുന്നതിലും എറ്റവും കൂടുതല്‍ വിദേശനാണ്യം നേടിത്തരുന്നതിലും കേരളത്തിന്റെ പങ്ക് വളരെ വലുതാണു..എന്നാല്‍ ഇതിന്റെ യാതൊരു പരിഗണനയും കേരളത്തിന്ന് ഇന്നു വരെ ലഭിച്ചിട്ടില്ലയെന്നതു മാത്രമല്ല ഏറ്റവും കൂടുതല്‍ പ്രയാസം അനുഭവിക്കേണ്ടി വരുന്നവരും കേരളത്തില്‍ നിന്നുള്ള പ്രവാസികളാണ്.
പ്രവാസികളെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങള്‍ സമ്മേളനത്തില്‍ ഉയര്‍ന്ന് വരാറുണ്ടെങ്കിലും യാതൊന്നിനും ഇതു വരെ പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. ആരും ശ്രമിച്ചിട്ടും ഇല്ല. സാമ്പത്തിക മാന്ദ്യം ലോകത്തെ പിടിച്ച് കുലുക്കിയപ്പോഴും ഗള്‍ഫ് രാജ്യങളില്‍ സ്വദേശിയവല്‍ക്കരണം നടപ്പാക്കിയപ്പേഴും ആയിര ക്കണക്കിന് ആളുകളാണ് ജോലി നഷ്ടപ്പെട്ട് ഇന്ത്യയില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഈ അടുത്ത സമയത്ത് സൗദിയില്‍ നിതാഖത്ത് നിയമം ശക്തമായി നടപ്പാക്കിയപ്പോള്‍ നിരവധിപേര്‍ക്ക് അവരുടെ സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെടുത്തി രാജ്യം വിടേണ്ടതായി വന്നിട്ടുണ്ട്...ജോലി നഷ്ടപ്പെട്ട് വെറും കയ്യോടെ നിരവധി ആളുകള്‍ കേരളത്തില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇവരെ സഹായിക്കുന്നതിന്നോ പുനധിവ സിപ്പിക്കുന്നതിന്നോ സര്‍ക്കാര്‍ യാതൊരു സഹായവും ഇതുവരെ നല്‍കിയിട്ടില്ല...ഇനി നല്‍കുമെന്ന് ആരും പ്രതിക്ഷിക്കുന്നുമില്ല...എന്നും പ്രവാസികളോട് മോഹനവാഗ്ദാനങള്‍ മാത്രം നല്‍കി അവരെ വഞ്ചിക്കാനാണു കേന്ദ്ര-കേരള സര്‍ക്കാറുകളും പ്രവാസകാര്യബകുപ്പ് മന്ത്രിയും ശ്രമിച്ചിട്ടുള്ളത്....തിരിച്ചെത്തിയ തൊഴില്‍ വൈദഗ്ധ്യം ഉള്ള പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താന്‍ പലിശയില്ലാ വായ്പയും സഹകരണ അടിസ്ഥാനത്തില്‍ തൊഴില്‍ സ്ഥപനങളും തുടങാനുള്ള സഹചര്യം സൃഷ്ടിക്കേണ്ടതായിട്ടുണ്ട്.
പ്രവാസി ഇന്ത്യക്കാരെ ഇന്നും ഏറ്റവും അലട്ടുന്നത് അവരുടെ യാത്രാ പ്രശ്നം തന്നെയാണ്. യാതൊരു മാനദണ്ഡവും ഇല്ലാതെ ചാര്‍ജ്ജ് ഇനത്തില്‍ വന്‍ വര്‍ദ്ധനവ് വരുത്തി, യാത്രക്കാരെ കൊള്ളയടി ക്കുകയാണ്. എയര്‍ ഇന്ത്യ എക്സ്പ്രസ്സ് എന്ന ബഡ്ജറ്റ് എയര്‍ലൈന്‍ ആരംഭിച്ചാല്‍ ഈ പ്രശ്നത്തിന് പരിഹാരം കാണുമെന്ന് പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ യാത്രക്കാരെ കൊള്ളയ ടിക്കുന്നതില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് സര്‍വ്വ കാല റൊക്കാര്‍ഡിന് അര്‍ഹമായിരിക്കുന്നു. യാതൊരു ദയാ ദാക്ഷിണ്യ വുമില്ലാതെയാണ് ഓണം, പെരുന്നാള്‍, ക്രിസ്തുമസ്സ് എന്നീ അവസരങ്ങളിലും, ഗള്‍ഫ് രാജ്യങ്ങളില്‍ സ്കുളുകള്‍ അടക്കുകയും തുറക്കുകയും ചെയ്യുന്ന സമയത്തും ഇവര്‍ യാത്രാ കൂലിയില്‍ വന്‍ വര്‍ദ്ധനവ് വരുത്തുന്നത്. മാത്രമല്ല ആവശ്യത്തിനുള്ള ഫ്ലയിറ്റുകള്‍ പോലും അനുവദിക്കാതെ, യാത്രക്കാരെ ഇവര്‍ പരമാധി ബുദ്ധിമുട്ടി ക്കാറുമുണ്ട്.ഇന്ത്യയുടെ ഔദ്യോഗിക എയര്‍ലൈനായ എയര്‍ ഇന്ത്യ, ഇന്ത്യാ രാജ്യത്തെ നാണം കെടുത്തുന്ന സ്ഥാപനമായി മാറി ക്കഴിഞ്ഞിരിക്കുന്നു. അഹന്തയും അഹങ്കാരവും നിറഞ്ഞ ഉദ്യോഗ സ്ഥന്മാരും , കൃത്യ നിഷ്ഠ ഇല്ലാത്ത പ്രവര്‍ത്തനവും, തോന്നിയ പോലെ ഷെഡ്യുള്‍ റദ്ദ് ചെയ്യുകയും ചെയ്ത് യാത്രക്കാരെ വട്ടം കറക്കുന്ന ലോകത്തിലെ ഒരേ ഒരു എയര്‍ലൈന്‍ എന്ന ബഹുമതിക്ക് എയര്‍ ഇന്ത്യ അര്‍ഹമാ . എയര്‍ ഇന്ത്യയില്‍ സമൂലമായ അഴിച്ചു പണിക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുമോ? പ്രവാസികള്‍ക്ക് ക്ഷേമ നിധിയും പെന്‍ഷനും വൈദ്യ സഹായവും നല്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകുമോ?2011 ഏപ്രില്‍ 14ന്ന് കേരള എയര്‍ ലൈന്‍ യാഥര്‍ത്ഥ്യമാകുമെന്ന് പ്രവാസികള്‍ക്ക് ഉറപ്പ് നല്‍കിയ കേരളത്തിലെ വിടുവായത്തം പറയുന്ന മുഖ്യമന്ത്രിയുടെ പുതിയ പ്രഖ്യാപനത്തിന്ന് പ്രവാസികള്‍ കാതോര്‍ത്തിരിക്കുകയാണു...
- നാരായണന്‍ വെളിയംകോട്
Subscribe to:
Post Comments (Atom)
No comments:
Post a Comment