Thursday, July 14, 2011

ജന രോഷം തണുപ്പിക്കാന്‍ കെ എം മാണി ബജറ്റില്‍ ചില പ്രഖ്യാപനങ്ങള്‍ കൂടി നടത്തി

ജന രോഷം തണുപ്പിക്കാന്‍ കെ എം മാണി ബജറ്റില്‍ ചില പ്രഖ്യാപനങ്ങള്‍ കൂടി നടത്തി


തിരു: ബജറ്റിനെതിരെ ഭരണകക്ഷി അംഗങ്ങള്‍ തന്നെ പരസ്യമായി രംഗത്തിറങ്ങിയ സാഹചര്യത്തില്‍ ചില പദ്ധതികള്‍ കൂടി ധനമന്ത്രി കെ എം മാണി പ്രഖ്യാപിച്ചു. വ്യാഴാഴ്ച ചര്‍ചക്കു മറുപട പറഞ്ഞ മാണി പൊതുമരാമത്ത് റോഡുകളുടെ വികസനത്തിന് 125 കോടി രൂപ വകയിരുത്തി. മത്സതൊഴിലാളി അപകട ഇന്‍ഷുറന്‍സ് മൂന്ന് ലക്ഷമായി ഉയര്‍ത്തി. മത്സ്യതൊഴിലാളികള്‍ക്ക് ടോയ്ലെറ്റ് സൗകര്യമൊരുക്കുന്നതിനായി രണ്ടരകോടിയുടെ പദ്ധതി, പരപ്പനങ്ങാടി, മഞ്ചേശ്വരം ഫിഷിംഗ് ഹാര്‍ബറുകള്‍ക്ക് കൂടുതല്‍ സഹായം നല്‍കും. എല്‍ഡിഎഫ് സര്‍ക്കാര്‍ കയര്‍ മേഖലക്കായി നീക്കിവച്ച 85 കോടിരൂപയും കശുവണ്ടി വ്യവസായത്തിനായി നീക്കിവച്ച 52 കോടിരൂപയും നിലനിര്‍ത്തും. മൂന്നോക്ക സമുദായ കോര്‍പ്പറേഷന്‍ രൂപികരിക്കും. ഇതിനായി അഞ്ച് കോടി രൂപ വകയിരുത്തി. കരമന-കളിയിക്കാവിള ദേശീയ പാത വികസനത്തിന് കഴിഞ്ഞ ബജറ്റില്‍ നീക്കിവെച്ച തൂക നിലനിര്‍ത്തും. മദ്രസ ക്ഷേമനിധി അംഗങ്ങള്‍ക്ക് പലിശ രഹിത വായ്പ, മാളയില്‍ കെ കരുണാകരന്റെ പേരില്‍ സ്റ്റേഡിയം നിര്‍മ്മിക്കുന്നതിന് രണ്ട് കോടി രൂപ എന്നിവയും ബജറ്റ് മറുപടി പ്രസംഗത്തില്‍ ധനമന്ത്രി വകയിരുത്തി. അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും 550 രൂപയുടെ ഓണറേറിയവും ആശ വര്‍ക്കര്‍മാര്‍ക്ക് 500 രൂപയുടെ അധിക ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു.

No comments: