Tuesday, July 12, 2011

"ലീഗ് അപകടത്തില്‍" എന്നതിനെ "മുസ്ലീം സമുദായം അപകടത്തില്‍" എന്നാക്കി മുസ്ലീം സമുദായത്തെ ലീഗ് വീണ്ടും പറ്റിച്ചു.....

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ മത്സരിച്ച എല്ലാ സീറ്റിലും വിജയം നേടിയ പാര്‍ടിയാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗ്. 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ തിരിച്ചടികളെയെല്ലാം ചിട്ടയായ സംഘടനാ പ്രവര്‍ത്തനത്തിലൂടെ മറികടക്കുന്നതിന് അവര്‍ക്ക് കഴിഞ്ഞു എന്നു മാത്രമല്ല മങ്കടയില്‍നിന്ന് ഇടതുപക്ഷ സ്വതന്ത്രനായി വിജയിച്ചിരുന്ന മഞ്ഞളാംകുഴി അലിയെ മന്ത്രി സ്ഥാനം കാണിച്ച് മോഹിപ്പിച്ചിട്ട് ലീഗിലെത്തിക്കാനും ഐഎന്‍എല്ലിെന്‍റ ഒരു വിഭാഗത്തെ കൂടെ നിര്‍ത്താനും അവര്‍ക്ക് കഴിഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാസഹോദരീ ഭര്‍ത്താവായ റൗഫിെന്‍റ മാരകമായ വെളിപ്പെടുത്തലുകളുണ്ടാക്കിയ ദുഷ്കീര്‍ത്തിയേയും അവമതിപ്പിനേയുമൊക്കെ മറികടന്നുകൊണ്ടാണ് മലപ്പുറം ജില്ലയില്‍ ലീഗ് ഈ വിജയമുണ്ടാക്കിയത്. "ലീഗ് അപകടത്തില്‍" എന്നതിനെ "മുസ്ലീം സമുദായം അപകടത്തില്‍" എന്നാക്കി പരിവര്‍ത്തിപ്പിച്ചിട്ട് മുസ്ലീം സമുദായത്തിലാകെ അപകട ഭീതിപരത്തി കൂടെ നിര്‍ത്തുന്നതില്‍ ലീഗ് വിജയിച്ചു എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ലീഗിെന്‍റ വിജയകാരണമായി വിലയിരുത്തിയത്. വിജയം ലീഗിെന്‍റ തലയ്ക്ക് പിടിച്ചിരുന്നു എന്നത് വഴിയെ വ്യക്തമായി. ലീഗ് പ്രസിഡന്‍റ് അഞ്ചാമത് ഒരു മന്ത്രിയുടെ പേര് പ്രഖ്യാപിച്ചു. മുഖ്യമന്ത്രിപോലുമറിയാതെയായിരുന്നു ഈ പ്രഖ്യാപനം. തങ്ങള്‍ പ്രഖ്യാപിച്ചാല്‍ അത് പ്രഖ്യാപിച്ചതുതന്നെ എന്ന ധാര്‍ഷ്ട്യപൂര്‍ണ്ണമായ പ്രതികരണമാണ് പി കെ കുഞ്ഞാലിക്കുട്ടിയില്‍നിന്നുണ്ടായത്. മഞ്ഞളാംകുഴി അലി മന്ത്രിപ്പട്ടവും മണപ്പിച്ചുനടന്നു എന്നതല്ലാതെ ഇതുവരെ തങ്ങളുടെ പ്രഖ്യാപനം നടപ്പിലായിട്ടില്ല. കിട്ടുമായിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനമോ ചീഫ് വിപ്പു സ്ഥാനമോ നഷ്ടപ്പെട്ടുവെന്നല്ലാതെ തങ്ങളുടെ പ്രഖ്യാപനംകൊണ്ട് ഇതെഴുതുന്നതുവരെ ഫലമൊന്നുമുണ്ടായിട്ടില്ല. കിട്ടിയ നാലു മന്ത്രിസ്ഥാനങ്ങളില്‍ ഒന്ന് മുനീറിന് കൊടുക്കേണ്ടിവന്നു എന്നത് കുഞ്ഞാലിക്കുട്ടിക്കുണ്ടാക്കിയ വേദന ചെറുതല്ല. മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷനിലൂടെ റജീനയും കൂട്ടരും ഉണ്ടാക്കിയ മാനക്കേട് ചെറുതായിരുന്നില്ലല്ലോ? തദ്ദേശ സ്വയംഭരണ വകുപ്പിനെ മൂന്നാക്കിമുറിച്ച് മുനീറിനെ ഗ്രാമപഞ്ചായത്ത് വകുപ്പുമന്ത്രിയാക്കി ഒതുക്കിയാണ് കുഞ്ഞാലിക്കുട്ടി വിരോധം തീര്‍ത്തത്. എന്നാല്‍ മുനീറും വെറുതെയിരുന്നില്ല. "ഒരാള്‍ക്ക് ഒരു സ്ഥാനം" എന്ന തീരുമാനപ്രകാരം കുഞ്ഞാലിക്കുട്ടി ലീഗിെന്‍റ ജനറല്‍സെക്രട്ടറി സ്ഥാനം ഒഴിയുമ്പോള്‍ പകരക്കാരനായി തനിക്ക് പ്രിയങ്കരനായ ഇ ടി മുഹമ്മദ് ബഷീറിനെ കൊണ്ടുവരുന്നതിനായി മുനീറും കരുക്കള്‍ നീക്കി. ലീഗ് നേതൃയോഗം ഒരാള്‍ക്ക് ഒരു സ്ഥാനം തീരുമാനിക്കാനായി പല തവണ യോഗം ചേര്‍ന്നു. കോഴിബിരിയാണി തിന്ന് യോഗം പിരിഞ്ഞതല്ലാതെ പകരം ജനറല്‍സെക്രട്ടറിയെ തീരുമാനിക്കാനായില്ല. അവസാനം കുഞ്ഞാലിക്കുട്ടി മുനീറിനെ വെട്ടിയ തന്ത്രംതന്നെ പാര്‍ടിയിലും നടപ്പിലാക്കാന്‍ തീരുമാനിച്ചു. ഒരു ജനറല്‍സെക്രട്ടറി സ്ഥാനത്തെ വെട്ടി രണ്ടാക്കി. പുറത്തെ കാര്യങ്ങള്‍ക്ക് ഇ ടി മുഹമ്മദ് ബഷീര്‍ , അകത്തെ കാര്യങ്ങള്‍ക്ക് മജീദ്. അതായത് രണ്ടാള്‍ക്ക് ഒരു സ്ഥാനം. മുമ്പ് അഖിലേന്ത്യാ ലീഗും യൂണിയന്‍ ലീഗും ലയിച്ചപ്പോളാണ് ഇതുപോലൊരു സ്ഥിതിയുണ്ടായത്. അന്ന് ബി വി അബ്ദുള്ളക്കോയയും സെയ്ത് ഉമ്മര്‍ ബാഫക്കി തങ്ങളുമാണ് സെക്രട്ടറിമാരായി വന്നത്. അതേ സ്ഥിതിയാണിപ്പോള്‍ ലീഗിലുള്ളത് എന്നതാണിത് വ്യക്തമാക്കുന്നത്. പി കെ കുഞ്ഞാലിക്കുട്ടിയുടേയും ഇ ടി മുഹമ്മദ് ബഷീറിെന്‍റയും നേതൃത്വത്തില്‍ ലീഗില്‍ രണ്ടു ശക്തമായ ചേരികള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. അവഗണിക്കപ്പെടുന്ന ഒരു ന്യൂനപക്ഷം മാത്രമെ മുഹമ്മദ് ബഷീറിെന്‍റ പിന്നില്‍ ഉണ്ടായിരുന്നുള്ളുവെങ്കില്‍ രണ്ടു ജനറല്‍സെക്രട്ടറി സ്ഥാനം ഉണ്ടാവുമായിരുന്നില്ല. അത് കാണിക്കുന്നത് രണ്ടു ശക്തമായ ചേരികള്‍ ലീഗില്‍ രൂപപ്പെട്ടു കഴിഞ്ഞിരിക്കുന്നുവെന്നാണ്. മന്ത്രിസ്ഥാനം കാണിച്ച് മോഹിപ്പിച്ച് പെരുവഴിയിലാക്കിയ മഞ്ഞളാംകുഴി അലി ഒരു കളി കളിക്കും എന്നതില്‍ സംശയമില്ല. എന്തായാലും മലപ്പുറത്തെ വന്‍ വിജയം ലീഗിനെ ശക്തിപ്പെടുത്തുകയല്ല മറിച്ച് ദുര്‍ബലപ്പെടുത്തുകയും രണ്ടു ചേരികളുണ്ടാക്കുകയുമാണ് ചെയ്തിരിക്കുന്നത് എന്നാണീ അനുഭവങ്ങള്‍ കാണിക്കുന്നത്.
കെ എ വേണുഗോപാലന്‍

1 comment:

ജനശക്തി ന്യൂസ്‌ said...