Saturday, June 25, 2011

കേരള ഭരണം കുരിശിന്റെ വഴിയില്‍......കേരളത്തിലെ ഭരണാധികാരികള്‍ പേറുന്ന ഈ കുരിശ് ജനങള്‍ക്ക് പീഡനത്തിന്റെ കുരിശാകുന്നു

കേരള ഭരണം കുരിശിന്റെ വഴിയില്‍......കേരളത്തിലെ ഭരണാധികാരികള്‍ പേറുന്ന ഈ കുരിശ് ജനങള്‍ക്ക് പീഡനത്തിന്റെ കുരിശാകുന്നു.

പള്ളി ഭരിക്കുന്ന ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ ആജ്ഞ കേരളം ഭരിക്കുന്ന കുഞ്ഞാടുക്കള്‍ അനുസരിച്ചു.


നൂറ് ശതമാനം സീറ്റിലും സ്വന്തം നിലയില്‍ പ്രവേശനം: മെഡി.മാനേജ്‌മെന്റ് അസോ.


കൊച്ചി: മെഡിക്കല്‍ പി.ജി. പ്രവേശനം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്ന പശ്ചാത്തലത്തില്‍ ഈ വര്‍ഷം നൂറ് ശതമാനം സീറ്റിലും സ്വന്തം നിലയില്‍ പ്രവേശനം നടത്താന്‍ മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ തീരുമാനിച്ചു. ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ മാനേജ്‌മെന്റ് സീറ്റില്‍ വാങ്ങുന്ന അതേ ഫീസ് തന്നെ തങ്ങളുടെ കോളേജുകളിലും വാങ്ങുമെന്നും അമൃത മെഡിക്കല്‍ മാനേജ്‌മെന്റ് 5.5 ലക്ഷം രൂപ ഫീസ് വാങ്ങുന്നതിനെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിക്കണമെന്നും സംഘടനാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
പ്രവേശന നടപടികള്‍ സെപ്തംബറില്‍ പൂര്‍ത്തിയാക്കും. അതേസമയം പ്രവേശന നടപടികള്‍ക്കിടെ സര്‍ക്കാര്‍ പ്രശ്‌നം തീര്‍ക്കുകയാണെങ്കില്‍ അതിനോട് യോജിക്കാന്‍ അസോസിയേഷന്‍ തയ്യാറാകുമെന്നും ഡോ. ഫസല്‍ ഗഫൂര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

1 comment:

SANTHAN said...

അല്ലേ ഈ എസ്.എഫ്.ഐക്കാര്‍ എന്തോന്നിനാ സമരം ചെയ്യുന്നേ? പരിയാരത്ത് എന്താ സംഭവം? സീറ്റ് കച്ചോടം തന്നെ അല്ലേ?
രമേശന് എവിടുന്നാ കാശ്? (ട്രഷറര്‍!!)
ചോദിക്കാനായി ഇനിയിപ്പോള്‍ കൂത്ത് പറമ്പില്‍ വെടികൊണ്ട് മ്ിച്ചവര്‍ എഴുന്നേറ്റ് വരില്ലല്ലോ അല്ലേ?