Saturday, June 25, 2011

പ്രതിഷേധം പടരുന്നു; ബുധനാഴ്ച ബസ് സമരം

പ്രതിഷേധം പടരുന്നു; ബുധനാഴ്ച ബസ് സമരം

തിരു: ഇന്ധന വിലവര്‍ദ്ധനയില്‍ സംസ്ഥാനവ്യാപകമായി പ്രതിഷേധം പടരുന്നു. ജനജീവിതം ദുസ്സഹമാക്കുന്ന വിലവര്‍ധനക്കെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ബുധനാഴ്ച സ്വകാര്യബസ് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കണ്ണൂരില്‍ തീവണ്ടി തടഞ്ഞു. കര്‍ഷക തൊഴിലാളിയൂണിയന്‍ നേതൃത്വത്തില്‍ ഏരിയാ കേന്ദ്രങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.വൈകിട്ട് ഡിവൈഎഫ്ഐ സായാഹ്ന ധര്‍ണ്ണക്കും ആഹ്വാനം ചെയ്തു. മിനിമം ചാര്‍ജ് 6 രൂപയായി ഉയര്‍ത്തുക, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് കൂട്ടുക എന്നിവയാണ് ബസ് ഉടമള്‍ ഉന്നയിക്കുന്ന മറ്റ് പ്രധാന ആവശ്യങ്ങള്‍ . ഇന്ധനവില അംഗീകരിക്കാനാവില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എ കെ അബ്ദുള്ള കോഴിക്കോട്ട് അറിയിച്ചു. സര്‍ക്കാര്‍ ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹര്‍ത്താലടക്കം നടത്തുക: ഇടതുപക്ഷം
ഡീസല്‍ , പാചകവാതക, മണ്ണെണ്ണ വില വര്‍ദ്ധന പിന്‍വലിക്കണമെന്ന് ഇടതു പാര്‍ടികള്‍ ഡല്‍ഹിയില്‍ ആവശ്യപ്പെട്ടു. ഇതിനെതിരെ ഹര്‍ത്താലും പ്രകടനവുമടക്കം എല്ലാ പ്രതിഷേധ മാര്‍ഗങ്ങളും സ്വീകരിക്കണമെന്ന് സിപിഐ എം, സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് എന്നീ പാര്‍ടികള്‍ എല്ലാ ഘടകങ്ങളോടും അഭ്യര്‍ഥിച്ചു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണക്ക് വില ഗണ്യമായി കുറയുന്ന ഘട്ടത്തിലാണ് ആഭ്യന്തര വിലകളില്‍ വലിയ വര്‍ധന വരുത്തിയിരിക്കുന്നത്. സര്‍വതോമുഖമായ വില വര്‍ധനയും പണപ്പെരുപ്പം 9 ശതമാനത്തിനുമേലെ എത്തിനില്‍ക്കുകയും ചെയ്യ്തിരിക്കേയാണ് എണ്ണ വില കൂട്ടിയത്. ഡീസല്‍ വില വര്‍ധന ചരക്കു കൂലി കൂടുന്നതിന് ഇടയാക്കും. കര്‍ഷകരെയും ഇത് ബാധിക്കും. മണ്ണെണ്ണ വില വര്‍ധന ദരിദ്രരെയും പാചക വാതക വില വര്‍ധന സാധാരണക്കാരെയും ബാധിക്കും. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി പുനഃസംഘടിപ്പിക്കണമെന്നും മൂല്യവര്‍ധിത നികുതി ഒഴിവാക്കണമെന്നും ഇടതുപക്ഷം ആവശ്യപ്പെട്ടു.

1 comment:

ജനശക്തി ന്യൂസ്‌ said...