Thursday, March 03, 2011

പാസ്‌പോര്‍ട്ട് സ്വയം സാക്ഷ്യപ്പെടുത്തുന്നതിനോട് തിരഞ്ഞെടുപ്പുകമ്മീഷന് വിയോജിപ്പ്‌ .പ്രവാസി വോട്ടവകാശം അവതാളത്തില്‍

പാസ്‌പോര്‍ട്ട് സ്വയം സാക്ഷ്യപ്പെടുത്തുന്നതിനോട് തിരഞ്ഞെടുപ്പുകമ്മീഷന് വിയോജിപ്പ്‌ . പ്രവാസി വോട്ടവകാശം അവതാളത്തില്

പ്രവാസികള്‍ക്ക് വോട്ടാവകാശം ന്‍ല്‍കിയെന്ന് പെരുമ്പറയടിക്കുന്ന കേന്ദ്രസര്‍ക്കാര്‍ പ്രവാസികളേ ക്രൂരമായി വഞ്ചിക്കുകയാണു.തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പുരോഗമിക്കേ, വോട്ടേടുപ്പിന്റെ സമയത്ത് നാട്ടില്‍ പോകാമെന്നും വോട്ട് ചെയ്യാമെന്നും കരുതിയ ഒരു ചെറു ന്യൂനപക്ഷത്തോടുപോലും നീതി പുലര്‍ത്താന്‍ കേന്ദ്രസര്‍ക്കാറിന്ന് കഴിയുന്നില്ല. വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാനുള്ള അപേക്ഷയോടൊപ്പം പ്രവാസികള്‍ക്ക് അവരുടെ പാസ്‌പോര്‍ട്ട് സ്വയം സാക്ഷ്യപ്പെടുത്തി സമര്‍പ്പിക്കാമെന്ന നിയമമന്ത്രാലയത്തിന്റെ വിജ്ഞാപനത്തോട് തിരഞ്ഞെടുപ്പു കമ്മീഷന്‍ ശക്തമായ വിയോജിപ്പാണു പ്രകടിപ്പിച്ചിരിക്കുന്നത്.
അപേക്ഷ തപാലില്‍ അയയ്ക്കുമ്പോള്‍ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് അതത് എംബസികള്‍തന്നെ സാക്ഷ്യപ്പെടുത്തണമെന്ന ഉറച്ച നിലപാടിലാണ് തിരഞ്ഞെടുപ്പുകമ്മീഷന്‍. പ്രവാസി വോട്ട് നിയമം (ജനപ്രാതിനിധ്യ ഭേദഗതിനിയമം-2010) ഫിബ്രവരി 10ന് പ്രാബല്യത്തില്‍ വരുത്തി പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ എത്രയുംവേഗം മാറ്റംവരുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമമന്ത്രാലയത്തോട് ആവശ്യപ്പെട്ടു കഴിഞ്ഞു.ഈ തര്‍ക്കത്തില്‍ പെട്ട് ഈ തിരെഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാമെന്ന പ്രവാസികളുടെ സ്വപ്നമാണു പൊലിയുന്നത്. സ്വയം സാക്ഷ്യപ്പെടുത്താമെന്ന് നിയമ മന്ദ്രലയവും അത് പറ്റില്ലായെന്ന് തിരെഞ്ഞെടുപ്പ്കമ്മിഷനും വാശി പിടിക്കുകയാണു
തര്‍ക്കം ഒരുവശത്ത് നിലനില്‍ക്കേ, നിയമമന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം പാസ്‌പോര്‍ട്ട് സ്വയം സാക്ഷ്യപ്പെടുത്തി സമര്‍പ്പിക്കുന്ന അപേക്ഷ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍(തഹസില്‍ദാര്‍) തള്ളാനുള്ള സാധ്യത ഏറെയാണ്. എംബസികള്‍ സാക്ഷ്യപ്പെടുത്തിയ പാസ്‌പോര്‍ട്ടുകളുടെ പകര്‍പ്പ് കണക്കിലെടുത്താല്‍ മതിയെന്ന നിര്‍ദേശമാണ് കമ്മീഷന്‍ താഴെത്തട്ടിലേക്ക് നല്‍കിയിരിക്കുന്നത്. നിയമപ്രകാരം സമര്‍പ്പിക്കുന്ന അപേക്ഷ നിരസിക്കപ്പെടാതിരിക്കാന്‍ കേന്ത്ര സര്‍ക്കാര്‍ അടിയന്തി നട പടികള്‍ സ്വികരിക്കേണ്ടതായിട്ടുണ്ട്. പ്രവാസികളെ മോഹിപ്പിച്ച് അവരെ ചതിക്കുന്ന നിലപാട് ഉടനെ തിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം .
നിയമ മന്ത്രാലയവും ആദ്യം എംബസികള്‍ സാക്ഷ്യപ്പെടുത്തണമെന്ന പക്ഷക്കാരായിരുന്നു. ആദ്യം ഇറക്കിയ വിജ്ഞാപനത്തില്‍ ഇതു തന്നെയാണു പറഞ്ഞിരുന്നത്. അതനുസരിച്ച് നിയമമന്ത്രാലയം ഫിബ്രവരി മൂന്നിന് വിജ്ഞാപനംചെയ്ത ചട്ടത്തില്‍ എംബസികള്‍ സാക്ഷ്യപ്പെടുത്തിയ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പുസഹിതം വേണം അപേക്ഷ സമര്‍പ്പിക്കാനെന്ന് വിശദീകരിച്ചിരുന്നു. ഈ ചട്ടമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമാഭിപ്രായത്തിനായി അവര്‍ അയച്ചുകൊടുത്തത്. 'സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്‌പോര്‍ട്ട്' എന്ന ഭേദഗതി വരുത്തിയത് ഫിബ്രവരി ഒമ്പതിനാണ്. തൊട്ടടുത്ത ദിവസം നിയമം പ്രാബല്യത്തില്‍ വരുത്തുകയും ചെയ്തു. എന്നാല്‍ നിയമ മന്ത്രലയം പിന്നിട് വരുത്തിയ മാറ്റം സംഗികരിക്കാന്‍ തിരെഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറില്ല..
ഗള്‍ഫ്‌രാജ്യങ്ങളിലുംമറ്റും വോട്ടര്‍മാരുടെ പേര് എംബസികളില്‍ രജിസ്റ്റര്‍ ചെയ്യുന്നത് സങ്കീര്‍ണ രാഷ്ട്രീയപ്രശ്‌നമാണെന്നും ആ രാജ്യങ്ങള്‍ അത് അംഗീകരിക്കില്ലെന്നും വിദേശകാര്യവകുപ്പ് ചൂണ്ടിക്കാട്ടുകയുണ്ടായി. ഇതെല്ലാം കണക്കിലെടുത്തശേഷമാണ് പാസ്‌പോര്‍ട്ട് സ്വയം സാക്ഷ്യപ്പെടുത്തി അപേക്ഷ സമര്‍പ്പിക്കാമെന്ന ചട്ടം നിയമമന്ത്രാലയം വിജ്ഞാപനംചെയ്തത്. എന്നാല്‍ ഇത് തിരെഞ്ഞെടുപ്പ് കമ്മീഷന്‍ അംഗികരിക്കുന്നില്ല.എംബസ്സില്‍ പോയി സാക്ഷ്യപ്പെടുത്തുകയെന്നത് സാധാ രണക്കാരായ പ്രവാസികള്‍ക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യവുമാണു .മാത്രമല്ല ഇതിന്ന് കിലവും വളരെ കൂടുതലാണു .അറുപത് ദിര്‍ഹമാണിതിന്റെ ചിലവ് .ഇതും സാധരണ പ്രവാസികള്‍ക്ക് താങാവുന്നതിലും കൂടുതലാണു

1 comment:

ജനശക്തി ന്യൂസ്‌ said...