Thursday, March 03, 2011

മുന്നണികള്‍ മാറിമാറി ഭരിക്കുന്ന സമ്പ്രദായമാണ് കേരളത്തിലുള്ളത്. എന്നാല്‍ ഇക്കുറി ഈ സമ്പ്രദായം ആദ്യമായി മാറാന്‍ പോവുകയാണ്

മുന്നണികള്‍ മാറിമാറി ഭരിക്കുന്ന സമ്പ്രദായമാണ് കേരളത്തിലുള്ളത്. എന്നാല്‍ ഇക്കുറി ഈ സമ്പ്രദായം ആദ്യമായി മാറാന്‍ പോവുകയാണ്മുന്നണികള്‍ മാറിമാറി ഭരിക്കുന്ന സമ്പ്രദായമാണ് കേരളത്തിലുള്ളത്. എന്നാല്‍ ഇക്കുറി ഈ സമ്പ്രദായം ആദ്യമായി മാറാന്‍ പോവുകയാണ്. എല്‍.ഡി.എഫ് ഇത്തവണ വിജയം ആവര്‍ത്തിക്കും. അഴിമതി ആരോപണങ്ങളും സീറ്റ് വിഭജനം സംബന്ധിച്ച തര്‍ക്കങ്ങളും കാരണം യു.ഡി. എഫ്. ശിഥിലമായി കഴിയുമ്പോള്‍ എല്‍ .ഡി.എഫ്. ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ അഞ്ചു വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരിക്കും എല്‍ .ഡി.എഫ് രംഗത്തിറങ്ങുക. ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും ഭരണത്തിന്റെ ദുരാനുഭവങ്ങള്‍ ജനങ്ങളുടെ മനസ്സില്‍ ഇപ്പോഴും പേടിസ്വപ്‌നമായുണ്ട്. കടക്കെണിയും തൊഴിലില്ലായ്മയും മാഫിയാവാഴ്ചയുമെല്ലാമായിരുന്നു യു.ഡി.എഫ് സര്‍ക്കാരിന്റെ മുഖമുദ്ര. എന്നാലിപ്പോള്‍ ജനങ്ങള്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ തിളക്കമാര്‍ന്ന പ്രകടനം അനുഭവിക്കുകയാണ്. ഇടതു ഭരണത്തിന്റെ കീഴില്‍ സംസ്ഥാനത്തെ സകല മേഖലകളിലും വന്‍ പുരോഗതിയാണ് ഉണ്ടായിരിക്കുന്നത്. ക്ഷേമത്തിന്റെയും വികസനത്തിന്റെയും സുവര്‍ണകാലമാണ് കഴിഞ്ഞത്. ഇക്കാര്യം ഗവര്‍ണര്‍ നിയമസഭയില്‍ പറഞ്ഞപ്പോള്‍ പ്രതിപക്ഷം കൂവി. എന്നാല്‍, ഇതുതന്നെ ഗവര്‍ണര്‍ റിപ്പബ്ലിക്ദിന പ്രസംഗത്തിലും ആവര്‍ത്തിച്ചതിനെ കുറിച്ച് പ്രതിപക്ഷത്തിന് എന്താണ് പറയാനുള്ളത്. അത് സര്‍ക്കാര്‍ എഴുതിക്കൊടുത്ത പ്രസംഗമായിരുന്നില്ല. ഗവര്‍ണറുടെ സ്വന്തം അഭിപ്രായമായിരുന്നു. അതുകൊണ്ടു തന്നെ അത് കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായമാണ്. ഇതിന് പുറമെ കേന്ദ്രസര്‍ക്കാരും വിവിധ മാധ്യമങ്ങളും സംസ്ഥാന സര്‍ക്കാരിന് നിരവധി പുരസ്‌കാരങ്ങള്‍ നല്‍കിയിരിക്കുകയാണ്. ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ സോണിയാഗാന്ധിയോട് പരാതിപ്പെട്ടിരിക്കുകയാണ്.
പ്രകടനപത്രികയില്‍ നല്‍കിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കാന്‍ എല്‍ .ഡി. എഫ് സര്‍ക്കാരിന് കഴിഞ്ഞു. എ.പി.എല്‍., ബി.പി.എല്‍. വേര്‍തിരിവില്ലാതെ എല്ലാവര്‍ക്കും രണ്ട് രൂപയ്ക്ക് അരി വിതരണം ചെയ്തു. സൗജന്യ ഇന്‍ഷുറന്‍സ് ഏര്‍പ്പടുത്തി. സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി നടപ്പിലാക്കി, ഭൂരഹിത കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കി, സമ്പൂര്‍ണ വൈദ്യുതിവതക്‌രണം ഏതാണ്ട് പൂര്‍ണമായി പൂര്‍ത്തിയായി. വ്യവസായം, ഐ.ടി. ടൂറിസം, ആരോഗ്യം എന്നിവയിലെല്ലാം വലിയ മുന്നേറ്റമുണ്ടാക്കി. രാജ്യത്ത് ഏറ്റവും മികച്ച ക്രമസമാധാനനില കേരളത്തിലാണുള്ളതെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. കേരളത്തില്‍ ഒറ്റദിവസം വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചതുതന്നെ ഇതിനുള്ള അംഗീകാരമാണ്. എന്നാല്‍, യു.ഡി.എഫ്, കഴിഞ്ഞ തവണ ചെയ്തതുപോലെ നാദാപുരത്തും മറ്റും കുഴപ്പങ്ങള്‍ കുത്തിപ്പൊക്കാന്‍ ശ്രമിക്കുകയാണ്. നാദാപുരത്തെ ബോംബ് സ്‌ഫോടനത്തെ തള്ളിപ്പറയാന്‍ പോലും യു.ഡി.എഫ് തയ്യാറായിട്ടില്ല. ഇത് അവരുടെ മുഖം കൂടുതല്‍ വികൃതമാക്കിയിരിക്കുകയാണ്-മുഖ്യമന്ത്രി പറഞ്ഞു.
യു.ഡി.എഫ് നേതാക്കള്‍ തനിക്ക് ചില പരാതികള്‍ എഴുതിത്തന്നിട്ടുണ്ടെങ്കിലും താന്‍ നോക്കിയിട്ട് അതില്‍ വ്യക്തമായ തെളിവുകള്‍ കണ്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവുകളോടെയാണ് തനിക്ക് പരാതി ലഭിച്ചത്. അതുകൊണ്ടാണ് അത് മുഴുവനായി കേസ് അന്വേഷിക്കുന്ന വിന്‍സന്റ് എം. പോളിന് കൈമാറിയത്. സ്ത്രീപീഡനക്കേസില്‍ പ്രതികളായവര്‍ക്ക് സീറ്റ് നല്‍കരുതെന്ന തന്റെ നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്ന്, എല്‍.ഡി.എഫിന്റെ വികസനയാത്രയില്‍ നീലലോഹിതദാസന്‍ നാടാര്‍ പങ്കെടുത്തതു സംബന്ധിച്ച് ഉയര്‍ന്ന ചോദ്യത്തിനുള്ള മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

1 comment:

ജനശക്തി ന്യൂസ്‌ said...

മുന്നണികള്‍ മാറിമാറി ഭരിക്കുന്ന സമ്പ്രദായമാണ് കേരളത്തിലുള്ളത്. എന്നാല്‍ ഇക്കുറി ഈ സമ്പ്രദായം ആദ്യമായി മാറാന്‍ പോവുകയാണ്

മുന്നണികള്‍ മാറിമാറി ഭരിക്കുന്ന സമ്പ്രദായമാണ് കേരളത്തിലുള്ളത്. എന്നാല്‍ ഇക്കുറി ഈ സമ്പ്രദായം ആദ്യമായി മാറാന്‍ പോവുകയാണ്. എല്‍.ഡി.എഫ് ഇത്തവണ വിജയം ആവര്‍ത്തിക്കും. അഴിമതി ആരോപണങ്ങളും സീറ്റ് വിഭജനം സംബന്ധിച്ച തര്‍ക്കങ്ങളും കാരണം യു.ഡി. എഫ്. ശിഥിലമായി കഴിയുമ്പോള്‍ എല്‍ .ഡി.എഫ്. ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ അഞ്ചു വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരിക്കും എല്‍ .ഡി.എഫ് രംഗത്തിറങ്ങുക. ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും ഭരണത്തിന്റെ ദുരാനുഭവങ്ങള്‍ ജനങ്ങളുടെ മനസ്സില്‍ ഇപ്പോഴും പേടിസ്വപ്‌നമായുണ്ട്. കടക്കെണിയും തൊഴിലില്ലായ്മയും മാഫിയാവാഴ്ചയുമെല്ലാമായിരുന്നു യു.ഡി.എഫ് സര്‍ക്കാരിന്റെ മുഖമുദ്ര. എന്നാലിപ്പോള്‍ ജനങ്ങള്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ തിളക്കമാര്‍ന്ന പ്രകടനം അനുഭവിക്കുകയാണ്. ഇടതു ഭരണത്തിന്റെ കീഴില്‍ സംസ്ഥാനത്തെ സകല മേഖലകളിലും വന്‍ പുരോഗതിയാണ് ഉണ്ടായിരിക്കുന്നത്. ക്ഷേമത്തിന്റെയും വികസനത്തിന്റെയും സുവര്‍ണകാലമാണ് കഴിഞ്ഞത്. ഇക്കാര്യം ഗവര്‍ണര്‍ നിയമസഭയില്‍ പറഞ്ഞപ്പോള്‍ പ്രതിപക്ഷം കൂവി. എന്നാല്‍, ഇതുതന്നെ ഗവര്‍ണര്‍ റിപ്പബ്ലിക്ദിന പ്രസംഗത്തിലും ആവര്‍ത്തിച്ചതിനെ കുറിച്ച് പ്രതിപക്ഷത്തിന് എന്താണ് പറയാനുള്ളത്. അത് സര്‍ക്കാര്‍ എഴുതിക്കൊടുത്ത പ്രസംഗമായിരുന്നില്ല. ഗവര്‍ണറുടെ സ്വന്തം അഭിപ്രായമായിരുന്നു. അതുകൊണ്ടു തന്നെ അത് കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായമാണ്. ഇതിന് പുറമെ കേന്ദ്രസര്‍ക്കാരും വിവിധ മാധ്യമങ്ങളും സംസ്ഥാന സര്‍ക്കാരിന് നിരവധി പുരസ്‌കാരങ്ങള്‍ നല്‍കിയിരിക്കുകയാണ്. ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ സോണിയാഗാന്ധിയോട് പരാതിപ്പെട്ടിരിക്കുകയാണ്.