Wednesday, March 02, 2011

ഒരു നാടിനെയാകെ കലാപഭരിതമാക്കി, ചോരയൊഴുക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കുക എന്ന തീക്കളിയാണ് ലീഗ് നടത്തുന്നത്

ഒരു നാടിനെയാകെ കലാപഭരിതമാക്കി, ചോരയൊഴുക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കുക എന്ന തീക്കളിയാണ് ലീഗ് നടത്തുന്നത്

ഒരു നാടിനെയാകെ കലാപഭരിതമാക്കി, ചോരയൊഴുക്കി, സ്വന്തം പ്രവര്‍ത്തകരുടെതന്നെ ചോരയും മാംസവും ചിതറിത്തെറിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കുക എന്ന തീക്കളിയാണ് ലീഗ് നടത്തുന്നത്
നാദാപുരത്തിനടുത്ത് നരിക്കാട്ടേരിയിലുണ്ടായ സ്ഫോടനം നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ഇന്ത്യന്‍ യൂണിയന്‍ മുസ്ളിം ലീഗ് ആസൂത്രണംചെയ്ത തീക്കളിയുടെ സൂചനയാണ്. ബോംബ് നിര്‍മിക്കവെ ഉണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചുപേരാണ് മരിച്ചത്. ഇനിയും ചിലര്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നു. നാദാപുരത്തുതന്നെ തെരുവന്‍പറമ്പില്‍ ഒരു ബലാത്സംഗ കഥ സൃഷ്ടിച്ചാണ് 2001ല്‍ മുസ്ളിം ലീഗ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ലീഗ് എപ്പോഴൊക്കെ പ്രതിസന്ധിയില്‍പെടുന്നുവോ അപ്പോഴൊക്കെ ഇത്തരം കുഴപ്പങ്ങളുണ്ടാകുന്നു. അത് ആളിക്കത്തിച്ച് മുസ്ളിം മതവികാരത്തിന്റെ കേന്ദ്രീകരണമായി പരിവര്‍ത്തിപ്പിക്കുന്നു. അതിനെ തെരഞ്ഞെടുപ്പുനേട്ടമായി ലീഗ് സ്വന്തമാക്കുന്നു. സംഘപരിവാറിന് സമാനമായ മുസ്ളിം പരിവാരമുണ്ടാക്കാനാണ് ലീഗ് അടുത്തനാളുകളില്‍ ശ്രമിച്ചത്. എല്ലാ മുസ്ളിം സംഘടനകളുടെയും ഏകോപനം; അതിന്റെ തലപ്പത്ത് മുസ്ളിം ലീഗ്; ലീഗിന്റെ രാഷ്ട്രീയ അഭിപ്രായങ്ങളിലേക്കും പക്ഷത്തേക്കും അങ്ങനെ മുസ്ളിങ്ങളെ മൊത്തക്കച്ചവടം നടത്തുക. അത്തരമൊരു പദ്ധതി പക്ഷേ, സ്വതന്ത്രമായ അസ്തിത്വവും ലീഗിന്റേതില്‍നിന്ന് വിഭിന്നമായ അഭിപ്രായങ്ങളുമുള്ള സംഘടനകള്‍ പലതും ചെവിക്കൊണ്ടില്ല. ന്യൂനപക്ഷത്തെ ബാധിക്കുന്ന അതീവപ്രാധാന്യമുള്ള പ്രശ്നങ്ങളില്‍ ലീഗ് സ്വീകരിച്ച കച്ചവടരാഷ്ട്രീയത്തിന്റേതായ നിലപാടുകളോട് അടിസ്ഥാനപരമായ ഭിന്നത അവര്‍ തുറന്നുപറഞ്ഞു. അതിനിടെയാണ്, മുസ്ളിം ലീഗും അതിന്റെ നേതൃത്വവും വീണുകിടക്കുന്ന അഴുക്കുചാലിന്റെ അസഹ്യദുര്‍ഗന്ധം വമിപ്പിച്ച് ഐസ്ക്രീം കേസ് വീണ്ടും ഉയര്‍ന്നുവന്നത്. ലീഗിന്റെ രാഷ്ട്രീയ എതിരാളികള്‍ പ്രത്യേക സന്ദര്‍ഭത്തില്‍ അത് വലിച്ചുപുറത്തിട്ടതല്ല. മറിച്ച്, ജനറല്‍സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ നാവില്‍നിന്നുതന്നെയാണ് ആദ്യം അതുസംബന്ധിച്ച വെളിപ്പെടുത്തലുണ്ടായത്. കുഞ്ഞാലിക്കുട്ടിക്ക് മറുപടിയായാണ് അദ്ദേഹത്തിന്റെ ബന്ധുവും കൂട്ടുപ്രതിയുമായ റൌഫ് പലതും വിളിച്ചുപറഞ്ഞത്. കേവലം മൂന്നുമാസം വെറും തടവ് കിട്ടാവുന്ന വ്യഭിചാരക്കുറ്റത്തിനപ്പുറം അധികാര ദുര്‍വിനിയോഗം, അഴിമതി, സത്യപ്രതിജ്ഞാലംഘനം, ജുഡീഷ്യറിയെ സ്വാധീനിക്കല്‍, തെളിവു നശിപ്പിക്കല്‍ എന്നിങ്ങനെയുള്ള കൂടുതല്‍ ഗുരുതരമായ കുറ്റങ്ങള്‍ കുഞ്ഞാലിക്കുട്ടി ചെയ്തതായാണ് അതോടെ വ്യക്തമായത്. നഗ്നമായി; ഒരു സംശയത്തിനുമിടയില്ലാതെ കുഞ്ഞാലിക്കുട്ടിയുടെ കുറ്റകൃത്യങ്ങള്‍ പുറത്തുവന്നപ്പോള്‍, അതിനെ തള്ളിപ്പറയാനോ തെറ്റുകാരനെ ശിക്ഷിക്കാനോ അല്ല, മുസ്ളിംലീഗ് തയ്യാറായത്. മറിച്ച്, അത്തരമൊരു നേതാവിന്റെ പിന്നില്‍ പാറപോലെ ഉറച്ചുനില്‍ക്കാനാണ്. അതോടൊപ്പം, ഈ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നു എന്നതിന്റെപേരില്‍ ലീഗിന്റെ സംസ്ഥാനസെക്രട്ടറികൂടിയായ എം കെ മുനീറിനെ വേട്ടയാടാനാണ്. എന്നാല്‍, ചാനലിന്റെ നേതൃത്വത്തില്‍നിന്ന് ഇറങ്ങിപ്പോകാനുള്ള കുഞ്ഞാലിക്കുട്ടി പക്ഷത്തിന്റെ അന്ത്യശാസനം പരസ്യമായി തള്ളിക്കളഞ്ഞ മുനീര്‍, മുസ്ളിം ലീഗില്‍ എല്ലാം ശാന്തമല്ല എന്ന സന്ദേശമാണ് സംപ്രേഷണം ചെയ്തത്. ഒരുഭാഗത്ത് അണികള്‍ കൈവിട്ട് 2006ലേതിന് സമാനമായ ഒറ്റപ്പെടലിലേക്ക് പോകുന്നു. നേതൃത്വത്തിന്റെ വിശ്വാസ്യത തകര്‍ന്നിരിക്കുന്നു. പാര്‍ടിക്കകത്ത് അന്തഃഛിദ്രം രുക്ഷമാകുന്നു. ഇങ്ങനെയൊരു വിഷമാവസ്ഥയില്‍നിന്ന് പുറത്തുകടക്കാനാണ്, പതിവുപോലെ ലീഗ് അക്രമത്തിന്റെയും വര്‍ഗീയ വികാരോത്തേജനത്തിന്റെയും വഴിയിലെത്തുന്നത്. റജീനയുടെ വെളിപ്പെടുത്തലോടെ ഐസ്ക്രീം കേസിന് തീ പിടിച്ചപ്പോള്‍ നാടുനീളെ കുഞ്ഞാലിക്കുട്ടിക്ക് സ്വീകരണം നല്‍കാനും അതിന്റെ മറവില്‍ അക്രമങ്ങള്‍ നടത്താനുമാണ് ലീഗ് മുതിര്‍ന്നത്. ഇപ്പോഴും അതേ രീതിതന്നെ. കുഞ്ഞാലിക്കുട്ടിക്ക് സംസ്ഥാനമൊട്ടുക്കും സ്വീകരണം നല്‍കാന്‍ പോവുകയാണത്രെ. എന്തിനാണ് സ്വീകരണം? റൌഫും കുറെയേറെ പെകുട്ടികളും വെളിപ്പെടുത്തിയ ഏതു കാര്യമാണ് സ്വീകരണം നല്‍കാന്‍ തക്ക വീരകൃത്യമായി ലീഗ് കാണുന്നത്? ജനമധ്യത്തില്‍ തുറന്നുകാട്ടപ്പെടുമ്പോള്‍ ലീഗ് എന്ന പാര്‍ടിയില്‍ ഉണ്ടാകുന്ന വെപ്രാളവും വേവലാതിയും നാടിന്റെ സ്വൈരജീവിതം തകര്‍ക്കുന്ന തലത്തിലേക്ക് വളരുന്നു എന്നാണ് നാദാപുരത്തെ ഉഗ്രസ്ഫോടനവും കൂട്ടമരണവും നല്‍കുന്ന സൂചന. സ്ഫോടനം നടന്നിടത്തുനിന്ന് ഒന്‍പതുലക്ഷം രൂപയുടെ ചെക്കും പണവും പൊലീസ് പിടിച്ചെടുത്തു. വന്‍തോതില്‍ പണമൊഴുക്കിയും അക്രമത്തിന്റെ വ്യാപ്തി കൂട്ടാനുള്ളതാണ് പദ്ധതി എന്നതിനു തെളിവാണിത്. നാദാപുരത്തുമാത്രമല്ല, സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിലും മുസ്ളിം ലീഗും എന്‍ഡിഎഫും വേര്‍തിരിച്ചറിയാനാവാത്തവിധം ഒന്നിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കൈവെട്ട്-തലവെട്ട് താലിബാന്‍ രാഷ്ട്രീയത്തിന്റെ സ്പോസര്‍മാരായി മുസ്ളിം ലീഗ് മാറിയിരിക്കുന്നു. പല മാധ്യമങ്ങളും ഒളിപ്പിച്ചുവച്ചുവെങ്കിലും നരിക്കാട്ടേരിയില്‍ ബോംബ് കൈകാര്യം ചെയ്യുന്നതിനിടെ ഉണ്ടായ സ്ഫോടനത്തില്‍ മരിച്ചതും പരിക്കേറ്റതുമായ എല്ലാവരും ഒരേസമയം മുസ്ളിം ലീഗും എന്‍ഡിഎഫുമാണ്. അപകടത്തിന്റെ തീവ്രത മൂടിവയ്ക്കാന്‍ നിരവധി അഭ്യാസങ്ങള്‍ക്കൊരുങ്ങി ലീഗ്. അപകടവിവരം യഥാസമയം അവര്‍ പൊലീസിനെ അറിയിച്ചില്ല. അറിയിച്ചപ്പോള്‍ത്തന്നെ തെറ്റായ വിവരമാണ് നല്‍കിയത്. യഥാസമയം വിവരം നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തിരുന്നുവെങ്കില്‍ പരിക്കേറ്റു കിടക്കുന്നവരുടെ ചില അവയവങ്ങളെങ്കിലും രക്ഷപ്പെടുത്താമായിരുന്നു. ഒടുവില്‍ ലീഗ് നേതൃത്വം പറയുന്നത് മരിച്ചവര്‍ ലീഗുകാരല്ല എന്നാണ്. അതേസമയം, ബോംബ് പൊട്ടിയതല്ല ആരോ പൊട്ടിച്ചതാണ് എന്നു വരുത്താന്‍ ചില ആരാധനാലയങ്ങള്‍ക്കുനേരെ രാത്രി വൈകി കല്ലേറുനടത്തിയതായും വാര്‍ത്തയുണ്ട്. നാദാപുരം മേഖലയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വ്യാപക സംഘര്‍ഷത്തിന് ശ്രമമുണ്ടെന്നും ബോംബുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ സംഭരിക്കുന്നുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയായി പൊലീസ് നടത്തിയ തെരച്ചിലില്‍ ബോംബ് ശേഖരം കണ്ടെടുത്തിട്ടുമുണ്ട്. ഒരു നാടിനെയാകെ കലാപഭരിതമാക്കി, ചോരയൊഴുക്കി, സ്വന്തം പ്രവര്‍ത്തകരുടെതന്നെ ചോരയും മാംസവും ചിതറിത്തെറിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കുക എന്ന തീക്കളിയാണ് ലീഗ് നടത്തുന്നത്. ഇത് അനുവദിച്ചുകൂടാ. അക്രമത്തിന് തയ്യാറെടുക്കുന്നവരെയും അതിന് നേതൃത്വം നല്‍കുന്നവരെയും അതിനായി ഗൂഢാലോചന നടത്തുന്നവരെയും-അവര്‍ എത്രതന്നെ ഉന്നതരായാലും പിടിച്ച് ജയിലിലടയ്ക്കാനും ആയുധശേഖരങ്ങള്‍ കണ്ടെത്തി നശിപ്പിക്കാനും അതീവ ജാഗ്രതയോടെ പൊലീസ് ഉണര്‍ന്നുപ്രവര്‍ത്തിക്കണം. വര്‍ഗീയ-കലാപ രാഷ്ട്രീയത്തിന്റെ വക്താക്കളെ ജനങ്ങള്‍ക്കിടയില്‍ തുറന്നുകാണിക്കാനും ഒറ്റപ്പെടുത്താനും മതനിരപേക്ഷ ശക്തികള്‍ക്ക് കഴിയേണ്ടതുണ്ട്. ഒരു വര്‍ഗീയശക്തിക്കും കയറി നിരങ്ങാനുള്ളതല്ല ഈ കേരളമെന്ന് തെളിയിക്കാനുള്ള ജനമുന്നേറ്റമാണുയരേണ്ടത്. വോട്ടുകിട്ടാന്‍ ഏതു ഹീനവൃത്തിയും സ്വീകരിക്കുന്ന യുഡിഎഫിന്റെ തൊലിയുരിക്കാനുള്ള സന്ദര്‍ഭം കൂടിയാണിത്. ലീഗ് നേതാക്കളുടെ രാഷ്ട്രീയാക്രാന്തത്തിന്റെ ബലിമൃഗങ്ങളായി അക്രമപ്രവര്‍ത്തനത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട് നരിക്കാട്ടേരിയില്‍ ചിന്നിച്ചിതറി മരിച്ച ചെറുപ്പക്കാരുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടുതന്നെ ഈ കെട്ട മാര്‍ഗത്തിനെതിരെ പ്രതികരിക്കാന്‍ മുസ്ളിം ലീഗിലെ ഇനിയും വിവേകം നശിച്ചിട്ടില്ലാത്ത അണികള്‍ രംഗത്തുവരണം.

1 comment:

ജനശക്തി ന്യൂസ്‌ said...

ഒരു നാടിനെയാകെ കലാപഭരിതമാക്കി, ചോരയൊഴുക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കുക എന്ന തീക്കളിയാണ് ലീഗ് നടത്തുന്നത്


ഒരു നാടിനെയാകെ കലാപഭരിതമാക്കി, ചോരയൊഴുക്കി, സ്വന്തം പ്രവര്‍ത്തകരുടെതന്നെ ചോരയും മാംസവും ചിതറിത്തെറിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കുക എന്ന തീക്കളിയാണ് ലീഗ് നടത്തുന്നത്


നാദാപുരത്തിനടുത്ത് നരിക്കാട്ടേരിയിലുണ്ടായ സ്ഫോടനം നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ഇന്ത്യന്‍ യൂണിയന്‍ മുസ്ളിം ലീഗ് ആസൂത്രണംചെയ്ത തീക്കളിയുടെ സൂചനയാണ്.
ബോംബ് നിര്‍മിക്കവെ ഉണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചുപേരാണ് മരിച്ചത്. ഇനിയും ചിലര്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നു. നാദാപുരത്തുതന്നെ തെരുവന്‍പറമ്പില്‍ ഒരു ബലാത്സംഗ കഥ സൃഷ്ടിച്ചാണ് 2001ല്‍ മുസ്ളിം ലീഗ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ലീഗ് എപ്പോഴൊക്കെ പ്രതിസന്ധിയില്‍പെടുന്നുവോ അപ്പോഴൊക്കെ ഇത്തരം കുഴപ്പങ്ങളുണ്ടാകുന്നു. അത് ആളിക്കത്തിച്ച് മുസ്ളിം മതവികാരത്തിന്റെ കേന്ദ്രീകരണമായി പരിവര്‍ത്തിപ്പിക്കുന്നു. അതിനെ തെരഞ്ഞെടുപ്പുനേട്ടമായി ലീഗ് സ്വന്തമാക്കുന്നു. സംഘപരിവാറിന് സമാനമായ മുസ്ളിം പരിവാരമുണ്ടാക്കാനാണ് ലീഗ് അടുത്തനാളുകളില്‍ ശ്രമിച്ചത്. എല്ലാ മുസ്ളിം സംഘടനകളുടെയും ഏകോപനം; അതിന്റെ തലപ്പത്ത് മുസ്ളിം ലീഗ്; ലീഗിന്റെ രാഷ്ട്രീയ അഭിപ്രായങ്ങളിലേക്കും പക്ഷത്തേക്കും അങ്ങനെ മുസ്ളിങ്ങളെ മൊത്തക്കച്ചവടം നടത്തുക. അത്തരമൊരു പദ്ധതി പക്ഷേ, സ്വതന്ത്രമായ അസ്തിത്വവും ലീഗിന്റേതില്‍നിന്ന് വിഭിന്നമായ അഭിപ്രായങ്ങളുമുള്ള സംഘടനകള്‍ പലതും ചെവിക്കൊണ്ടില്ല. ന്യൂനപക്ഷത്തെ ബാധിക്കുന്ന അതീവപ്രാധാന്യമുള്ള പ്രശ്നങ്ങളില്‍ ലീഗ് സ്വീകരിച്ച കച്ചവടരാഷ്ട്രീയത്തിന്റേതായ നിലപാടുകളോട് അടിസ്ഥാനപരമായ ഭിന്നത അവര്‍ തുറന്നുപറഞ്ഞു. അതിനിടെയാണ്, മുസ്ളിം ലീഗും അതിന്റെ നേതൃത്വവും വീണുകിടക്കുന്ന അഴുക്കുചാലിന്റെ അസഹ്യദുര്‍ഗന്ധം വമിപ്പിച്ച് ഐസ്ക്രീം കേസ് വീണ്ടും ഉയര്‍ന്നുവന്നത്. ലീഗിന്റെ രാഷ്ട്രീയ എതിരാളികള്‍ പ്രത്യേക സന്ദര്‍ഭത്തില്‍ അത് വലിച്ചുപുറത്തിട്ടതല്ല. മറിച്ച്, ജനറല്‍സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ നാവില്‍നിന്നുതന്നെയാണ് ആദ്യം അതുസംബന്ധിച്ച വെളിപ്പെടുത്തലുണ്ടായത്. കുഞ്ഞാലിക്കുട്ടിക്ക് മറുപടിയായാണ് അദ്ദേഹത്തിന്റെ ബന്ധുവും കൂട്ടുപ്രതിയുമായ റൌഫ് പലതും വിളിച്ചുപറഞ്ഞത്. കേവലം മൂന്നുമാസം വെറും തടവ് കിട്ടാവുന്ന വ്യഭിചാരക്കുറ്റത്തിനപ്പുറം അധികാര ദുര്‍വിനിയോഗം, അഴിമതി, സത്യപ്രതിജ്ഞാലംഘനം, ജുഡീഷ്യറിയെ സ്വാധീനിക്കല്‍, തെളിവു നശിപ്പിക്കല്‍ എന്നിങ്ങനെയുള്ള കൂടുതല്‍ ഗുരുതരമായ കുറ്റങ്ങള്‍ കുഞ്ഞാലിക്കുട്ടി ചെയ്തതായാണ് അതോടെ വ്യക്തമായത്. നഗ്നമായി; ഒരു സംശയത്തിനുമിടയില്ലാതെ കുഞ്ഞാലിക്കുട്ടിയുടെ കുറ്റകൃത്യങ്ങള്‍ പുറത്തുവന്നപ്പോള്‍, അതിനെ തള്ളിപ്പറയാനോ തെറ്റുകാരനെ ശിക്ഷിക്കാനോ അല്ല, മുസ്ളിംലീഗ് തയ്യാറായത്. മറിച്ച്, അത്തരമൊരു നേതാവിന്റെ പിന്നില്‍ പാറപോലെ ഉറച്ചുനില്‍ക്കാനാണ്. അതോടൊപ്പം, ഈ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നു എന്നതിന്റെപേരില്‍ ലീഗിന്റെ സംസ്ഥാനസെക്രട്ടറികൂടിയായ എം കെ മുനീറിനെ വേട്ടയാടാനാണ്. എന്നാല്‍, ചാനലിന്റെ നേതൃത്വത്തില്‍നിന്ന് ഇറങ്ങിപ്പോകാനുള്ള കുഞ്ഞാലിക്കുട്ടി പക്ഷത്തിന്റെ അന്ത്യശാസനം പരസ്യമായി തള്ളിക്കളഞ്ഞ മുനീര്‍, മുസ്ളിം ലീഗില്‍ എല്ലാം ശാന്തമല്ല എന്ന സന്ദേശമാണ് സംപ്രേഷണം ചെയ്തത്.