Monday, February 28, 2011

കേരളത്തിന്റെ ആവശ്യങ്ങളും പ്രവാസികളെയും പാടെ അവഗണീച്ച ബജറ്റ്.

പ്രവാസികളെ മാത്രമല്ല കേരളത്തിന്റെ അടിസ്ഥാന ആവശ്യങ്ങളൊന്നും പരിഗണിക്കപ്പെടാത്തതാണു ഈ കേന്ദ്ര ബജറ്റ്. കേരളത്തിന് ഒരു ഐഐടി അനുവദിക്കാമെന്ന് പ്രധാനമന്ത്രി തന്നെ നല്‍കിയ ഉറപ്പ് ബജറ്റില്‍ പാലിക്കപ്പെട്ടിട്ടില്ല. കൊച്ചി മെട്രോ പദ്ധതി കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതാണെങ്കിലും അതിനും തുക അനുവദിച്ചില്ല. പ്രവാസി മലയാളികളുടെ പ്രശ്നങ്ങളെ പരിഗണിക്കുന്നതിന് തയ്യാറായില്ല എന്നു മാത്രമല്ല, വിമാന യാത്രാക്കൂലി വര്‍ധിപ്പിച്ചുകൊണ്ട് കൂടുതല്‍ ഭാരം കയറ്റിവയ്ക്കാനാണ് തയ്യാറായിരിക്കുന്നത്. പ്രവാസികള്‍ക്ക് ക്ഷേമ നിധിയോ മറ്റ് പുനരധിവാസപേക്കേജോ അംഗികരിക്കപ്പെട്ടിട്ടില്ല..വിദേശത്ത് ജോലിയെടുക്കുന്നവര്‍ അറുപത് ദിവസം ഇന്ത്യയില്‍ നിന്നാല്‍ അവര്‍ ടാക്സ് അടച്ച രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമെ പിന്നിട് വിദേശത്ത് പോകാന്‍ അനുവദിക്കുകയുള്ളു വെന്ന നിയമം പിന്വലിച്ചിട്ടില്ല..എക്‌സൈസ് ഡ്യൂട്ടി ഇളവുകള്ള സാധനങ്ങളുടെ എണ്ണം കുറച്ചിട്ടുണ്ട്. 130 ഉത്പന്നങ്ങള്‍ക്ക് കൂടി ഒരു ശതമാനം എക്‌സൈസ് നികുതി ഏര്‍പ്പെടുത്തി. ഇതും വിദേശ ഇന്ത്യക്കാര്‍ക്ക് തിരിച്ചടീയാകും

രാജ്യത്തിന് ഏറെ വിദേശനാണ്യം നേടിത്തരുന്ന നാണ്യവിളകളെയും തോട്ടവിളകളെയും പരമ്പരാഗത വ്യവസായങ്ങളെയും സംരക്ഷിക്കുന്നതിനുള്ള ക്രിയാത്മകമായ ഒരു പദ്ധതിയും ബജറ്റിലില്ല. കേരളത്തിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് മുന്‍ വര്‍ഷങ്ങളില്‍ ലഭിച്ചിരുന്ന വിഹിതം പോലും നീക്കിവച്ചില്ല. മാത്രമല്ലനാല്പതിനായിരം കോടി രൂപയുടെ പൊതുമേഖല ഓഹരി വിറ്റഴിക്കാനും തീരുമാനിച്ചിരിക്കുന്നു. ഇതില്‍ ഇഷ്ടം പോലെ ലാഭത്തില്‍ ഓടുന്ന പൊതുമേഖല സ്ഥാപനങളും വിറ്റൊഴിക്കും.

വിലക്കയറ്റം നിയന്ത്രിക്കാനോ പൊതുവിതരണശ്രംഗല ശക്തിപ്പെടുത്താനോ യാതൊരു പദ്ധതിയും ഈ ബജറ്റിലില്ല

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടിട്ടില്ല. ഊര്‍ജ്ജിത നെല്‍കൃഷി വികസനത്തിനായുള്ള വിഹിതം അനുവദിക്കാനും തയ്യാറായിട്ടില്ല. പ്രഖ്യാപിക്കപ്പെട്ട ചില പദ്ധതികള്‍ക്കാവട്ടെ ആവശ്യത്തിന് പണവും നീക്കിവച്ചില്ല. കേന്ദ്ര നികുതികളില്‍നിന്ന് അര്‍ഹതപ്പെട്ട രീതിയില്‍ കേരളത്തിന് ലഭിക്കേണ്ട ഓഹരി പോലും ഇല്ലാത്ത രീതിയിലുള്ള വികലമായ മാനദണ്ഡമാണ് കേന്ദ്രം സ്വീകരിച്ചത്. ഈ അവഗണനയ്ക്കും വിവേചനത്തിനും എതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടത് രാജ്യത്തെ സ്നേഹിക്കുന്ന ഓരോരുത്തരുടെയും കടമയാണു

1 comment:

ജനശക്തി ന്യൂസ്‌ said...