Sunday, November 07, 2010

ആന്റണിയുടെ പ്രതിരോധവകുപ്പിലുള്‍പ്പെടെ കൂംഭകോണത്തിന്റെ ഘോഷയാത്ര: വി എസ് .

ആന്റണിയുടെ പ്രതിരോധവകുപ്പിലുള്‍പ്പെടെ കൂംഭകോണത്തിന്റെ ഘോഷയാത്ര: വി എസ്
‍ആലപ്പുഴ: എ കെ ആന്റണി ഭരിക്കുന്ന പ്രതിരോധവകുപ്പിലുള്‍പ്പെടെയുള്ള കുംഭകോണങ്ങളുടെ ഘോഷയാത്രയാണ് കേന്ദ്രത്തിലെ മന്‍മോഹന്‍സിങ്ങിന്റെ ഭരണത്തില്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. അഴിമതിയുടെ കാര്യത്തില്‍ ലോകരാജ്യങ്ങളില്‍ ഒന്നാംസ്ഥാനത്തേക്കു അതിവേഗം കുതിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ രാജ്യമെന്നും വി എസ് ചൂണ്ടിക്കാട്ടി. ബാങ്ക് എംപ്ളോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബെഫി) പത്താം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ത്രീ-ജി സ്പെക്ട്രം ഇടപാടില്‍ ഒന്നേമുക്കാല്‍ ലക്ഷംകോടി രൂപയാണ് രാജ്യത്തിന് നഷ്ടമായിരിക്കുന്നതെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ വാര്‍ഷികപദ്ധതിയുടെ പതിനെട്ട് മടങ്ങുവരും ഇത്. കോടതി പരാമര്‍ശവും സി ആന്‍ഡ് എജി റിപ്പോര്‍ട്ടും പുറത്തുവന്നിട്ടും അഴിമതിക്കാരന്‍ മന്ത്രി എ രാജ തല്‍സ്ഥാനത്ത് തുടരുന്നു. അയാള്‍ക്കെതിരെ ചെറുവിരലനക്കാന്‍ പ്രധാനമന്ത്രിക്ക് ധൈര്യമില്ല. രാജയെ തൊട്ടാല്‍ കരുണാനിധി പാലംവലിക്കുമെന്ന് മന്‍മോഹന്‍സിങ്ങിനറിയാം. കോമവെല്‍ത്ത് ഗെയിംസില്‍ എഴുപതിനായിരം കോടി രൂപയുടെ ഇടപാടുകള്‍ നടന്നതായാണ് ആരോപണം. സ്റ്റേഡിയങ്ങളും നീന്തല്‍ക്കുളങ്ങളും ഉണ്ടാക്കിയവകയില്‍ ആയിരക്കണക്കിന് കോടികളാണ് കോഗ്രസ് നേതാക്കള്‍ തട്ടിയത്. കാര്‍ഗില്‍ ധീരരക്തസാക്ഷികളുടെ കുടുംബത്തിന് നല്‍കാന്‍ എന്ന പേരില്‍ മുംബൈയില്‍ ആദര്‍ശ് ഫ്ളാറ്റ് സമുച്ചയമുണ്ടാക്കി. മൂന്നുശതമാനം ഫ്ളാറ്റുപോലും രക്തസാക്ഷി കുടുംബങ്ങള്‍ക്ക് നല്‍കിയില്ല. കോഗ്രസ് നേതാക്കളും പട്ടാളമേധാവികളും ഫ്ളാറ്റുകള്‍ വീതിച്ചെടുത്തു. അതിന് നേതൃത്വം നല്‍കിയ അശോക് ചവാന്‍ ഇപ്പോഴും മഹാരാഷ്ട്ര മുഖ്യമന്ത്രിയായി തുടരുന്നു. ആദര്‍ശധീരനായ ആന്റണി പ്രതിരോധമന്ത്രിയായിരിക്കുമ്പോഴാണ് പ്രതിരോധവകുപ്പില്‍ ഫ്ളാറ്റ് കുംഭകോണം നടന്നത്. മുഖ്യപ്രതിപക്ഷമായ ബിജെപിയും അഴിമതിയില്‍ തീരെ മോശക്കാരല്ലെന്ന് കര്‍ണാടകയിലെ അനുഭവങ്ങള്‍ തെളിയിക്കുന്നു. ഖനി കുംഭകോണമാണ് കര്‍ണാടകയില്‍. കഴിഞ്ഞദിവസം എഐസിസി യോഗത്തില്‍ സോണിയാഗാന്ധി വര്‍ഗീയതയെക്കുറിച്ചും തീവ്രവാദത്തെക്കുറിച്ചും ഗംഭീരമായി സംസാരിച്ചു. അഴിമതിയെക്കുറിച്ച് ഒരക്ഷരം പറഞ്ഞില്ല. അമേരിക്കയുടെ നയങ്ങളെ ഏതറ്റംവരെയും കലവറയില്ലാതെ പിന്തുണയ്ക്കുന്ന സമീപനമാണ് മന്‍മോഹന്‍സിങ്ങിന്റേത്. അമേരിക്ക ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ആയുധങ്ങള്‍വിറ്റ് അവരുടെ മാന്ദ്യവും തൊഴിലില്ലായ്മയും പരിഹരിക്കാനുമാണ് ശ്രമിക്കുന്നത്. ഒബാമയുടെ ഏഷ്യന്‍ സന്ദര്‍ശനത്തിന്റെ ലക്ഷ്യം ഇതാണ്. ചെറുകിട കൃഷിക്കാര്‍ക്കും ചെറുകച്ചവടക്കാര്‍ക്കും സ്വയംതൊഴില്‍ സംരംഭകര്‍ക്കും വായ്പ നല്‍കുന്നതില്‍ പല ബാങ്കുകളും വൈമുഖ്യം തുടരുകയാണ്. ഉന്നതവിദ്യാഭ്യാസ വായ്പ യഥാസമയം നല്‍കുന്നില്ലെന്ന പരാതിയുണ്ട്. മാനേജ്മെന്റിന്റെ സമീപനം കാരണം ജീവനക്കാര്‍ ജനമധ്യത്തില്‍ കുറ്റവാളികളായി ചിത്രീകരിക്കപ്പെടുന്ന സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.

1 comment:

ജനശക്തി ന്യൂസ്‌ said...

ആന്റണിയുടെ പ്രതിരോധവകുപ്പിലുള്‍പ്പെടെ കൂംഭകോണത്തിന്റെ ഘോഷയാത്ര: വി എസ്
ആലപ്പുഴ: എ കെ ആന്റണി ഭരിക്കുന്ന പ്രതിരോധവകുപ്പിലുള്‍പ്പെടെയുള്ള കുംഭകോണങ്ങളുടെ ഘോഷയാത്രയാണ് കേന്ദ്രത്തിലെ മന്‍മോഹന്‍സിങ്ങിന്റെ ഭരണത്തില്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. അഴിമതിയുടെ കാര്യത്തില്‍ ലോകരാജ്യങ്ങളില്‍ ഒന്നാംസ്ഥാനത്തേക്കു അതിവേഗം കുതിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ രാജ്യമെന്നും വി എസ് ചൂണ്ടിക്കാട്ടി. ബാങ്ക് എംപ്ളോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബെഫി) പത്താം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ത്രീ-ജി സ്പെക്ട്രം ഇടപാടില്‍ ഒന്നേമുക്കാല്‍ ലക്ഷംകോടി രൂപയാണ് രാജ്യത്തിന് നഷ്ടമായിരിക്കുന്നതെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ വാര്‍ഷികപദ്ധതിയുടെ പതിനെട്ട് മടങ്ങുവരും ഇത്. കോടതി പരാമര്‍ശവും സി ആന്‍ഡ് എജി റിപ്പോര്‍ട്ടും പുറത്തുവന്നിട്ടും അഴിമതിക്കാരന്‍ മന്ത്രി എ രാജ തല്‍സ്ഥാനത്ത് തുടരുന്നു. അയാള്‍ക്കെതിരെ ചെറുവിരലനക്കാന്‍ പ്രധാനമന്ത്രിക്ക് ധൈര്യമില്ല. രാജയെ തൊട്ടാല്‍ കരുണാനിധി പാലംവലിക്കുമെന്ന് മന്‍മോഹന്‍സിങ്ങിനറിയാം. കോമവെല്‍ത്ത് ഗെയിംസില്‍ എഴുപതിനായിരം കോടി രൂപയുടെ ഇടപാടുകള്‍ നടന്നതായാണ് ആരോപണം. സ്റ്റേഡിയങ്ങളും നീന്തല്‍ക്കുളങ്ങളും ഉണ്ടാക്കിയവകയില്‍ ആയിരക്കണക്കിന് കോടികളാണ് കോഗ്രസ് നേതാക്കള്‍ തട്ടിയത്. കാര്‍ഗില്‍ ധീരരക്തസാക്ഷികളുടെ കുടുംബത്തിന് നല്‍കാന്‍ എന്ന പേരില്‍ മുംബൈയില്‍ ആദര്‍ശ് ഫ്ളാറ്റ് സമുച്ചയമുണ്ടാക്കി. മൂന്നുശതമാനം ഫ്ളാറ്റുപോലും രക്തസാക്ഷി കുടുംബങ്ങള്‍ക്ക് നല്‍കിയില്ല. കോഗ്രസ് നേതാക്കളും പട്ടാളമേധാവികളും ഫ്ളാറ്റുകള്‍ വീതിച്ചെടുത്തു. അതിന് നേതൃത്വം നല്‍കിയ അശോക് ചവാന്‍ ഇപ്പോഴും മഹാരാഷ്ട്ര മുഖ്യമന്ത്രിയായി തുടരുന്നു. ആദര്‍ശധീരനായ ആന്റണി പ്രതിരോധമന്ത്രിയായിരിക്കുമ്പോഴാണ് പ്രതിരോധവകുപ്പില്‍ ഫ്ളാറ്റ് കുംഭകോണം നടന്നത്. മുഖ്യപ്രതിപക്ഷമായ ബിജെപിയും അഴിമതിയില്‍ തീരെ മോശക്കാരല്ലെന്ന് കര്‍ണാടകയിലെ അനുഭവങ്ങള്‍ തെളിയിക്കുന്നു. ഖനി കുംഭകോണമാണ് കര്‍ണാടകയില്‍. കഴിഞ്ഞദിവസം എഐസിസി യോഗത്തില്‍ സോണിയാഗാന്ധി വര്‍ഗീയതയെക്കുറിച്ചും തീവ്രവാദത്തെക്കുറിച്ചും ഗംഭീരമായി സംസാരിച്ചു. അഴിമതിയെക്കുറിച്ച് ഒരക്ഷരം പറഞ്ഞില്ല. അമേരിക്കയുടെ നയങ്ങളെ ഏതറ്റംവരെയും കലവറയില്ലാതെ പിന്തുണയ്ക്കുന്ന സമീപനമാണ് മന്‍മോഹന്‍സിങ്ങിന്റേത്. അമേരിക്ക ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ആയുധങ്ങള്‍വിറ്റ് അവരുടെ മാന്ദ്യവും തൊഴിലില്ലായ്മയും പരിഹരിക്കാനുമാണ് ശ്രമിക്കുന്നത്. ഒബാമയുടെ ഏഷ്യന്‍ സന്ദര്‍ശനത്തിന്റെ ലക്ഷ്യം ഇതാണ്. ചെറുകിട കൃഷിക്കാര്‍ക്കും ചെറുകച്ചവടക്കാര്‍ക്കും സ്വയംതൊഴില്‍ സംരംഭകര്‍ക്കും വായ്പ നല്‍കുന്നതില്‍ പല ബാങ്കുകളും വൈമുഖ്യം തുടരുകയാണ്. ഉന്നതവിദ്യാഭ്യാസ വായ്പ യഥാസമയം നല്‍കുന്നില്ലെന്ന പരാതിയുണ്ട്. മാനേജ്മെന്റിന്റെ സമീപനം കാരണം ജീവനക്കാര്‍ ജനമധ്യത്തില്‍ കുറ്റവാളികളായി ചിത്രീകരിക്കപ്പെടുന്ന സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.