Wednesday, July 21, 2010

വിഷം മൂടാനൊരു പുറന്തോട്

വിഷം മൂടാനൊരു പുറന്തോട്.-2


പുരോഗമനപരമെന്ന് പുറമെ തോന്നുന്ന മുദ്രാവാക്യങ്ങളുയര്‍ത്തിയും സാമ്രാജ്യത്വത്തിനെതിരാണെന്ന് തോന്നിച്ചുമാണ് എന്‍ഡിഎഫും പോപ്പുലര്‍ ഫ്രണ്ടും മലയാളമണ്ണില്‍ വേരൂന്നാന്‍ ശ്രമിക്കുന്നത്. 'ഇരട്ടനാക്ക്' എങ്ങനെയാണ് അപകടകരമാകുന്നതെന്ന ജോര്‍ജി ദിമിത്രോവിന്റെ നിരീക്ഷണം ശരിവയ്ക്കുന്ന നീക്കം. ജനാധിപത്യവിരുദ്ധവും ഫാസിസ്റ്റ് ഉള്ളടക്കവുമുള്ള എല്ലാ പ്രസ്ഥാനങ്ങളുടെയും പൊതുപ്രകൃതമാണ് ഇരട്ടനാക്ക്. ഹിറ്റ്ലര്‍ സോഷ്യലിസത്തെക്കുറിച്ചും തൊഴിലാളികളെക്കുറിച്ചും ആവേശത്തോടെ പറഞ്ഞുകൊണ്ടാണ് ചരിത്രത്തിലെ ഏറ്റവും ക്രൂരമായ നരഹത്യ നടപ്പാക്കിയത്. ജനകീയതയുടെ വ്യാജപരിവേഷം സൃഷ്ടിച്ച് ജനങ്ങളില്‍ സ്വാധീനമുണ്ടാക്കാന്‍ ശ്രമിച്ച ഹിറ്റ്ലറുടെ ഈ മാതൃക അനുകരിച്ചാണ് എന്‍ഡിഎഫും പോപ്പുലര്‍ ഫ്രണ്ടും പിന്നീട് ഇവയുടെ രാഷ്ട്രീയ അവതാരമായി രംഗത്തുവന്ന എസ്ഡിപിഐ യുമൊക്കെ പ്രവര്‍ത്തിക്കുന്നത്. വിവിധ പേരുകളുളള സംഘടനകളായി ഈ ഭീകരപ്രസ്ഥാനം ജനപ്രിയതയുടെയും പുരോഗമനത്തിന്റെയും വ്യാജമുഖം കുത്തിത്തിരുകിയിട്ടുണ്ട്. പരിസ്ഥിതിവിഷയങ്ങളിലും മനുഷ്യാവകാശപ്രശ്നങ്ങളിലും ഇടപെടുക, സദാചാര പരിപാലനത്തിന്റെ സംരക്ഷകരായി സ്വയം അവതരിക്കുക, വികസനപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണെന്ന് വരുത്തിത്തീര്‍ക്കുക, സേവനപ്രവര്‍ത്തനങ്ങളില്‍ തല്‍പ്പരരാണെന്ന പ്രതീതിയുളവാക്കുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെയാണ് ഇവര്‍ ജനമധ്യത്തില്‍ ഇടം കണ്ടെത്തുന്നത്. സ്വാതന്ത്യ്രദിന പരേഡ് നടത്തി ദേശസ്നേഹികളാണ് തങ്ങളെന്ന് വരുത്താനുള്ള ശ്രമം വേറെ. ഇസ്ളാമിന്റ പേരുപറഞ്ഞ് യുവാക്കളെ ആകര്‍ഷിച്ച് പണവും ആധുനിക ജീവിതസൌകര്യങ്ങളും നിര്‍ലോപം നല്‍കി വശത്താക്കുകയാണ് ആദ്യം. പിന്നീട് പൈശാചികമായ താലിബന്‍ ആക്രമണത്തിന്റെ രീതിശാസ്ത്രം കാണിച്ചും പ്രയോഗിച്ചും ഏത് കൊടുംക്രൂരതയും ചെയ്യാനുള്ള മാനസികാവസ്ഥയില്‍ യുവാക്കളെ എത്തിക്കുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ക്കൊക്കെ കരുത്ത് പകരാന്‍ അവിഹിതമാര്‍ഗങ്ങളിലൂടെ ഒഴുകിയെത്തുന്ന കണക്കില്ലാത്ത പണവും. ജീവകാരുണ്യം ധ്വനിപ്പിക്കുന്ന സന്നദ്ധസംഘടനകളുടെ പേരിലും പണമെത്തിക്കുന്നു. മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍വാലി ഫൌണ്ടേഷന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഇത്തരത്തിലുള്ള ഒരു കേന്ദ്രമാണ്. ലഹരിവിമോചന കേന്ദ്രമായാണ് ഗ്രീന്‍വാലി ഫൌണ്ടഷനെ പറയുന്നത്്. എന്നാല്‍, ഇവിടെ ആയുധപരിശീലനമടക്കം നടത്തുന്നുണ്ട്. 2001 ജൂലൈ എട്ടിന് റിമോട്ട് കട്രോള്‍ സംവിധാനമുപയോഗിച്ച് ബോംബ് പരിശീലനം നടത്തുമ്പോള്‍ ഇവിടെ പൊട്ടിത്തെറിയുണ്ടായി. മാറാട് കലാപത്തിലെ പല പ്രതികളെയും ഒളിവില്‍ പാര്‍പ്പിച്ച ചരിത്രവും ഈ ഫൌണ്ടേഷനുണ്ട്. പെട്ടെന്ന് ആര്‍ക്കും കടന്നുചെല്ലാന്‍ കഴിയാത്ത ഇവിടത്തെ പ്രവര്‍ത്തനങ്ങള്‍ ദുരൂഹമാണ്. ബാബറി മസ്ജിദ് തകര്‍ത്തതിന് പിന്നാലെ തീവ്രവാദസംഘടനയായ 'സിമി'യുടെ നിരോധനമുണ്ടായി. ഇതേ തുടര്‍ന്നാണ് 1993 നവംബറില്‍ എന്‍ഡിഎഫ് രൂപീകരിക്കുന്നത്. ഇസ്ളാമിക് ഫൌണ്ടേഷന്‍, സുന്നി ടൈഗര്‍ തുടങ്ങി പല പേരുകളില്‍ പ്രവര്‍ത്തിച്ച സംഘടനകളുടെ പൊതുവേദിയായിട്ടായിരുന്നു എന്‍ഡിഎഫിന്റെ സ്ഥാപനം. നിഷ്കളങ്കവും മാനുഷ്യസ്നേഹപരവുമായ മുദ്രാവാക്യങ്ങളാണ് സംഘടനയുടെ സ്ഥാപകലക്ഷ്യങ്ങളായി പറഞ്ഞിരുന്നത്. സമാന മുദ്രാവാക്യങ്ങളുടെ മറവില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളാണ് കര്‍ണാടകത്തിലെ കര്‍ണാടക ഫോറം ഡിഗ്നിറ്റി(കെഎഫ്ഡി)യും തമിഴ്നാട്ടിലെ മനിത നീതി പാസറൈ (എംഎന്‍പി)യും. എന്‍ഡിഎഫും കെഎഫ്ഡിയും എംഎന്‍പിയും സംയുക്തമായാണ് 2007 ഫെബ്രുവരിയില്‍ ബംഗളൂരുവില്‍ 'എംപവര്‍ ഇന്ത്യ കോഫ്രന്‍സ്' എന്ന പേരില്‍ സംഗമം നടത്തിയത്. മറ്റൊരു പേരില്‍ അഖിലേന്ത്യാവ്യാപകമായി തീവ്രവാദപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനുള്ള ശ്രമങ്ങളുടെ ആരംഭമായിരുന്നു ഈ കോഫ്രന്‍സ്. ഇതിന് തൊട്ടുപിന്നാലെയാണ് പോപ്പുലര്‍ ഫ്രണ്ട് രൂപം കൊള്ളുന്നത്. 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണച്ചുകൊണ്ട് പ്രത്യക്ഷരാഷ്ട്രീയത്തിലേക്ക് ചുവട്വച്ച പോപ്പുലര്‍ ഫ്രണ്ട് 2009 ഒക്ടോബര്‍ 18ന് എസ്ഡിപിഐ എന്ന പേരില്‍ രാഷ്ട്രീയപാര്‍ടി രൂപീകരിച്ചതായി പ്രഖ്യാപിച്ചു. എസ്ഡിപിഐയുടെ രൂപീകരണത്തിലും അവര്‍ പുറംലോകത്തോട് പറഞ്ഞത് ഉന്നതമായ മൂല്യങ്ങളും മുദ്രാവാക്യങ്ങളുമായിരുന്നു. എന്നാല്‍, ഇവരുടെയൊക്കെ തുടര്‍ പ്രവര്‍ത്തനങ്ങളില്‍ കണ്ടത് ആ 'ഇരട്ടനാക്കി'ന്റെ പ്രയോഗങ്ങള്‍ തന്നെ. (അവസാനിക്കുന്നില്ല

3 comments:

ജനശക്തി ന്യൂസ്‌ said...

വിഷം മൂടാനൊരു പുറന്തോട്
പുരോഗമനപരമെന്ന് പുറമെ തോന്നുന്ന മുദ്രാവാക്യങ്ങളുയര്‍ത്തിയും സാമ്രാജ്യത്വത്തിനെതിരാണെന്ന് തോന്നിച്ചുമാണ് എന്‍ഡിഎഫും പോപ്പുലര്‍ ഫ്രണ്ടും മലയാളമണ്ണില്‍ വേരൂന്നാന്‍ ശ്രമിക്കുന്നത്. 'ഇരട്ടനാക്ക്' എങ്ങനെയാണ് അപകടകരമാകുന്നതെന്ന ജോര്‍ജി ദിമിത്രോവിന്റെ നിരീക്ഷണം ശരിവയ്ക്കുന്ന നീക്കം. ജനാധിപത്യവിരുദ്ധവും ഫാസിസ്റ്റ് ഉള്ളടക്കവുമുള്ള എല്ലാ പ്രസ്ഥാനങ്ങളുടെയും പൊതുപ്രകൃതമാണ് ഇരട്ടനാക്ക്. ഹിറ്റ്ലര്‍ സോഷ്യലിസത്തെക്കുറിച്ചും തൊഴിലാളികളെക്കുറിച്ചും ആവേശത്തോടെ പറഞ്ഞുകൊണ്ടാണ് ചരിത്രത്തിലെ ഏറ്റവും ക്രൂരമായ നരഹത്യ നടപ്പാക്കിയത്. ജനകീയതയുടെ വ്യാജപരിവേഷം സൃഷ്ടിച്ച് ജനങ്ങളില്‍ സ്വാധീനമുണ്ടാക്കാന്‍ ശ്രമിച്ച ഹിറ്റ്ലറുടെ ഈ മാതൃക അനുകരിച്ചാണ് എന്‍ഡിഎഫും പോപ്പുലര്‍ ഫ്രണ്ടും പിന്നീട് ഇവയുടെ രാഷ്ട്രീയ അവതാരമായി രംഗത്തുവന്ന എസ്ഡിപിഐ യുമൊക്കെ പ്രവര്‍ത്തിക്കുന്നത്. വിവിധ പേരുകളുളള സംഘടനകളായി ഈ ഭീകരപ്രസ്ഥാനം ജനപ്രിയതയുടെയും പുരോഗമനത്തിന്റെയും വ്യാജമുഖം കുത്തിത്തിരുകിയിട്ടുണ്ട്. പരിസ്ഥിതിവിഷയങ്ങളിലും മനുഷ്യാവകാശപ്രശ്നങ്ങളിലും ഇടപെടുക, സദാചാര പരിപാലനത്തിന്റെ സംരക്ഷകരായി സ്വയം അവതരിക്കുക, വികസനപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണെന്ന് വരുത്തിത്തീര്‍ക്കുക, സേവനപ്രവര്‍ത്തനങ്ങളില്‍ തല്‍പ്പരരാണെന്ന പ്രതീതിയുളവാക്കുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെയാണ് ഇവര്‍ ജനമധ്യത്തില്‍ ഇടം കണ്ടെത്തുന്നത്. സ്വാതന്ത്യ്രദിന പരേഡ് നടത്തി ദേശസ്നേഹികളാണ് തങ്ങളെന്ന് വരുത്താനുള്ള ശ്രമം വേറെ. ഇസ്ളാമിന്റ പേരുപറഞ്ഞ് യുവാക്കളെ ആകര്‍ഷിച്ച് പണവും ആധുനിക ജീവിതസൌകര്യങ്ങളും നിര്‍ലോപം നല്‍കി വശത്താക്കുകയാണ് ആദ്യം. പിന്നീട് പൈശാചികമായ താലിബന്‍ ആക്രമണത്തിന്റെ രീതിശാസ്ത്രം കാണിച്ചും പ്രയോഗിച്ചും ഏത് കൊടുംക്രൂരതയും ചെയ്യാനുള്ള മാനസികാവസ്ഥയില്‍ യുവാക്കളെ എത്തിക്കുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ക്കൊക്കെ കരുത്ത് പകരാന്‍ അവിഹിതമാര്‍ഗങ്ങളിലൂടെ ഒഴുകിയെത്തുന്ന കണക്കില്ലാത്ത പണവും. ജീവകാരുണ്യം ധ്വനിപ്പിക്കുന്ന സന്നദ്ധസംഘടനകളുടെ പേരിലും പണമെത്തിക്കുന്നു. മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍വാലി ഫൌണ്ടേഷന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഇത്തരത്തിലുള്ള ഒരു കേന്ദ്രമാണ്. ലഹരിവിമോചന കേന്ദ്രമായാണ് ഗ്രീന്‍വാലി ഫൌണ്ടഷനെ പറയുന്നത്്.

ജിപ്പൂസ് said...

ചില റിപ്പോര്‍ട്ടുകള്‍ ഇവിടെയും
വായിക്കാം.

Anonymous said...

സഖാക്കന്മാർക്ക് അല്ലെലും വൈകിയല്ലെ ബുദ്ധിയുതിക്കൂ..ആരെങ്കിലും ഇവന്മാരുടെ കള്ളത്തരത്തെ പറ്റിപറഞ്ഞാൽ ഉടനെ ന്യൂനപക്ഷ വിരോധി സവർണ്ണ വാദി എന്നൊക്കെ പറഞ്ഞ് വായടപ്പിക്കും. ഇപ്പോൾ കണ്ടില്ലെ ഇവന്മാരുടെ തനിനിറം. ഏതാനും വോട്ടിനു വേണ്ടി മദനിക്കൊപ്പം വേദിപങ്കിട്ട പാർടിയുടെ വകതിരിവില്ലായ്മയും വോട്ടുവാങ്ങുവാനുള്ള കുതന്ത്രങ്ങളൂം ആണ് ഇവിടെ കൂട്ടിവായിക്കേണ്ടതുണ്ട്. വിഷയം വഷളാക്കിയതിൽ കെ.ഈ.എന്നിനെപോലുള്ള ആളുകളുടെ എഴുത്തിനും പ്രസംഗത്തിനും പങ്കുണ്ട്.

കൈവെട്ട് ഒരു പ്രതീകമാണ്. ഇനിയെങ്കിലും ഇതിനെതിരെ പ്രയത്നിക്കുക.ഇനി പോലീസ് പ്രതിയെ പിടികൂടാൻ ശ്രമിച്ചാൽ ഉടനെ വരും ഒരു വിഭാഗത്തെ പീഠിപ്പിക്കുന്നേ എന്നും പറഞ്ഞ് . ഇപ്പോൾ തന്നെ വന്നുതുടങ്ങിയിട്ടുണ്ട്. പ്രതികൾക്ക് ഇതിൽ പരം സൌകര്യം എന്താ ലഭിക്കാനുള്ളേ?

ഏതെങ്കിലും നായരുടേയോ നമ്പൂതിയുടേയോ വീട്ടിൽ കയറി പോലീസ് തപ്പുന്നുണ്ടോ? എന്തേ? അവരാരും ഇമ്മാതിരി കേസിൽ പെടുന്നില്ല അതോണ്ട് തന്നെ!!