Thursday, July 22, 2010

കോല് കൈവെട്ടും; ബിബിസി ബോംബുണ്ടാക്കും

കോല് കൈവെട്ടും; ബിബിസി ബോംബുണ്ടാക്കും


തിരു: പാവപ്പെട്ട വീട്ടില്‍ ജനിച്ച് പണിയില്ലാതെ ചുറ്റിനടന്ന ആലപ്പുഴ മണ്ണഞ്ചേരിയിലെ സുബൈര്‍ സുപ്രഭാതത്തില്‍ ഫാത്തിമ ജ്വല്ലറി എന്ന പേരില്‍ സ്വര്‍ണാഭരണക്കട തുടങ്ങിയത് നാട്ടുകാരില്‍ അമ്പരപ്പാണുണ്ടാക്കിയത്. ദിവസവും ആയിരങ്ങള്‍ വരുമാനം, ഓര്‍ക്കാപ്പുറത്ത് നിധി കിട്ടിയതുകൊണ്ടോ ലോട്ടറി അടിച്ചതുകൊണ്ടോ സമ്പന്നനായതല്ല ഇയാള്‍. കക്ഷി ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ മണ്ണഞ്ചേരി മേഖലാ പ്രസിഡന്റാണ്. കഴിഞ്ഞയാഴ്ച പൊലീസ് സുബൈറിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയപ്പോഴാണ് പോപ്പുലര്‍ ഫ്രണ്ട് ബന്ധം ഇയാള്‍ക്ക് കൊണ്ടെത്തിച്ച സൌഭാഗ്യം മനസ്സിലാകുന്നത്. റെയ്ഡില്‍ വാളും നഞ്ചക്കുമടക്കമുള്ള ആയുധങ്ങളും പിടിച്ചെടുത്തു. രണ്ടുമാസം മുമ്പ് എന്‍ഡിഎഫിന്റെ ആലപ്പുഴ ജില്ലാപ്രസിഡന്റ് സമദ് ഫെഡറല്‍ ബാങ്കിന്റെ മണ്ണഞ്ചേരി ശാഖയില്‍നിന്ന് ഒരുദിവസം അഞ്ച് ലക്ഷം രൂപ പിന്‍വലിച്ചു. സാധാരണ കുടുംബത്തില്‍പ്പെട്ട സമദിന് എങ്ങനെ ഇത്രയും പണം കൈവന്നെന്നോര്‍ത്ത് ഇതിന് സാക്ഷിയായ സുഹൃത്ത് അന്തംവിട്ടു. ഇസ്ളാം മതത്തിന്റെ വിശുദ്ധവചനങ്ങളിലേക്കും വഴികളിലേക്കും കൂട്ടിക്കൊണ്ടുപോകുന്നു എന്ന് പറഞ്ഞാണ് 18-25 പ്രായപരിധിയിലുള്ള യുവാക്കളെ സംഘടനയിലേക്കും പ്രത്യേക ക്യാമ്പിലേക്കും ആകര്‍ഷിക്കുന്നത്. ആത്മീയതയുടെ നല്ല മാര്‍ഗത്തിലേക്കാണല്ലോ കുട്ടികള്‍ പോകുന്നതെന്ന് കരുതി മാതാപിതാക്കള്‍ ആശ്വസിക്കും. ഇവരുടെ വീടുകളില്‍ മാസംതോറും നിശ്ചിത തുക എത്തിക്കുന്നതുകൊണ്ട് വീട്ടുകാര്‍ കൂടുതലൊന്നും അന്വേഷിക്കാറുമില്ല. മുസ്ളിങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണത്തെ ചെറുക്കണമെന്ന ആഹ്വാനംനല്‍കി യുവാക്കളെ തീവ്രമുസ്ളിങ്ങളാക്കുകയാണ് ആദ്യപടി. ഒരുഘട്ടം കഴിയുമ്പോള്‍ ഇവര്‍ മതഭ്രാന്തന്മാരായി മാറും. ഇതിനിടയില്‍ പണവും ആര്‍ഭാടജീവിതത്തിനുള്ള സൌകര്യങ്ങളും വേണ്ടുവോളം നല്‍കും. യുവാക്കളെ ഹരം പിടിപ്പിക്കുന്നതിന് അശ്ളീലചിത്രങ്ങളുടെ സിഡിയും നല്‍കും. മനുഷ്യക്കശാപ്പ് നടത്തുന്നതിനുള്ള വൈകാരിക ബുദ്ധിമുട്ടും അറപ്പും മാറ്റാന്‍ ഇവരെക്കൊണ്ട് സ്വന്തം കഴുത്തിലും ശരീരത്തിലും മുറിവേല്‍പ്പിക്കും. സഞ്ചരിക്കുന്ന ബൈക്കുകളിലിരുന്ന് തെരുവുപട്ടികളുടെ തലയറുത്താണ് ആക്രമണങ്ങളുടെ ആദ്യപാഠം. ശ്മശാനത്തിലേക്ക് ഒറ്റയ്ക്ക് അയച്ച് മാനസികധൈര്യമുണ്ടാക്കും. ആക്രമണത്തിനും കൊലപാതകത്തിനും പ്രത്യേക പരിശീലനം നല്‍കുന്നതിന് സവിശേഷമായ രീതികളുണ്ട്. സംഘടനയിലുള്ളവര്‍ക്ക് മാത്രം മനസ്സിലാകുന്ന ഭാഷാപ്രയോഗങ്ങളും കോഡ്ഭാഷയുമാണ് ആശയവിനിമയത്തിന് ഉപയോഗിക്കുക. ബോംബ് നിര്‍മാണത്തിന് ഉപയോഗിക്കുന്നത് 'ബിബിസി' എന്ന കോഡാണ്. ആയുധപരിശീലനത്തിനുള്ള കോഴ്സിന് 'എടിസി' എന്നും പരിശീലകര്‍ക്കുള്ള കോഴ്സിന് 'എംടിസി' എന്നുമാണ് പറയുന്നത്. ഫോ നമ്പറിനായി ഇംഗ്ളീഷ് അക്ഷരമാണ് ഉപയോഗപ്പെടുത്തുന്നത്. ഫോ നമ്പറിന് ഇംഗ്ളീഷ് അക്ഷരമാല ഉപയോഗിക്കും. ഒന്നിന് 'എ' രണ്ടിന് 'ബി' എന്നിങ്ങനെ. തോക്കിന് ഇവര്‍ പറയുന്നത് 'കുട' എന്നാണ്. നാടന്‍ തോക്കാണെങ്കില്‍ 'കീറിയകുട'യും. 'പെന്‍സില്‍' എന്ന് പറഞ്ഞാല്‍ കത്തി എന്നാണര്‍ഥം. എന്‍ഡിഎഫുകാരന്റെ കൈയില്‍ ബോംബ് വെറും 'കല്ലാ'ണ്. വാളാകട്ടെ 'കോലും'. പൊലീസിനെ 'മുനാഫിക്' (ശത്രു) എന്നാണ് വിളിക്കുന്നത്. ആക്ഷന് പോകുന്നവരുടെ ബൈക്കുകളിലെ ഹോണിന്റെ ശബ്ദവും ഇവര്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്ന വിധം സവിശേഷതയുള്ളതാണ്. ഡോക്ടര്‍മാര്‍, എന്‍ജിനിയര്‍മാര്‍, ഐടി പ്രൊഫഷണലുകള്‍ തുടങ്ങിയവരെ സംഘടനയുടെ ഭാഗമാക്കാനും ആസൂത്രിതപദ്ധതി പോപ്പുലര്‍ ഫ്രണ്ടിനുണ്ട്. മൂവാറ്റുപുഴ കൈവെട്ട് കേസിലെ പ്രതികളെ ചികിത്സിച്ചതിന്റെ പേരില്‍ ആലുവയില്‍ അറസ്റ്റിലായ ഡോ. റെനീഫ് ഇത്തരത്തില്‍ അകപ്പെട്ടയാളാണ്.

12 comments:

ജനശക്തി ന്യൂസ്‌ said...

കോല് കൈവെട്ടും; ബിബിസി ബോംബുണ്ടാക്കും


തിരു: പാവപ്പെട്ട വീട്ടില്‍ ജനിച്ച് പണിയില്ലാതെ ചുറ്റിനടന്ന ആലപ്പുഴ മണ്ണഞ്ചേരിയിലെ സുബൈര്‍ സുപ്രഭാതത്തില്‍ ഫാത്തിമ ജ്വല്ലറി എന്ന പേരില്‍ സ്വര്‍ണാഭരണക്കട തുടങ്ങിയത് നാട്ടുകാരില്‍ അമ്പരപ്പാണുണ്ടാക്കിയത്. ദിവസവും ആയിരങ്ങള്‍ വരുമാനം, ഓര്‍ക്കാപ്പുറത്ത് നിധി കിട്ടിയതുകൊണ്ടോ ലോട്ടറി അടിച്ചതുകൊണ്ടോ സമ്പന്നനായതല്ല ഇയാള്‍. കക്ഷി ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ മണ്ണഞ്ചേരി മേഖലാ പ്രസിഡന്റാണ്. കഴിഞ്ഞയാഴ്ച പൊലീസ് സുബൈറിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയപ്പോഴാണ് പോപ്പുലര്‍ ഫ്രണ്ട് ബന്ധം ഇയാള്‍ക്ക് കൊണ്ടെത്തിച്ച സൌഭാഗ്യം മനസ്സിലാകുന്നത്. റെയ്ഡില്‍ വാളും നഞ്ചക്കുമടക്കമുള്ള ആയുധങ്ങളും പിടിച്ചെടുത്തു. രണ്ടുമാസം മുമ്പ് എന്‍ഡിഎഫിന്റെ ആലപ്പുഴ ജില്ലാപ്രസിഡന്റ് സമദ് ഫെഡറല്‍ ബാങ്കിന്റെ മണ്ണഞ്ചേരി ശാഖയില്‍നിന്ന് ഒരുദിവസം അഞ്ച് ലക്ഷം രൂപ പിന്‍വലിച്ചു. സാധാരണ കുടുംബത്തില്‍പ്പെട്ട സമദിന് എങ്ങനെ ഇത്രയും പണം കൈവന്നെന്നോര്‍ത്ത് ഇതിന് സാക്ഷിയായ സുഹൃത്ത് അന്തംവിട്ടു. ഇസ്ളാം മതത്തിന്റെ വിശുദ്ധവചനങ്ങളിലേക്കും വഴികളിലേക്കും കൂട്ടിക്കൊണ്ടുപോകുന്നു എന്ന് പറഞ്ഞാണ് 18-25 പ്രായപരിധിയിലുള്ള യുവാക്കളെ സംഘടനയിലേക്കും പ്രത്യേക ക്യാമ്പിലേക്കും ആകര്‍ഷിക്കുന്നത്. ആത്മീയതയുടെ നല്ല മാര്‍ഗത്തിലേക്കാണല്ലോ കുട്ടികള്‍ പോകുന്നതെന്ന് കരുതി മാതാപിതാക്കള്‍ ആശ്വസിക്കും. ഇവരുടെ വീടുകളില്‍ മാസംതോറും നിശ്ചിത തുക എത്തിക്കുന്നതുകൊണ്ട് വീട്ടുകാര്‍ കൂടുതലൊന്നും അന്വേഷിക്കാറുമില്ല. മുസ്ളിങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണത്തെ ചെറുക്കണമെന്ന ആഹ്വാനംനല്‍കി യുവാക്കളെ തീവ്രമുസ്ളിങ്ങളാക്കുകയാണ് ആദ്യപടി. ഒരുഘട്ടം കഴിയുമ്പോള്‍ ഇവര്‍ മതഭ്രാന്തന്മാരായി മാറും. ഇതിനിടയില്‍ പണവും ആര്‍ഭാടജീവിതത്തിനുള്ള സൌകര്യങ്ങളും വേണ്ടുവോളം നല്‍കും. യുവാക്കളെ ഹരം പിടിപ്പിക്കുന്നതിന് അശ്ളീലചിത്രങ്ങളുടെ സിഡിയും നല്‍കും. മനുഷ്യക്കശാപ്പ് നടത്തുന്നതിനുള്ള വൈകാരിക ബുദ്ധിമുട്ടും അറപ്പും മാറ്റാന്‍ ഇവരെക്കൊണ്ട് സ്വന്തം കഴുത്തിലും ശരീരത്തിലും മുറിവേല്‍പ്പിക്കും. സഞ്ചരിക്കുന്ന ബൈക്കുകളിലിരുന്ന് തെരുവുപട്ടികളുടെ തലയറുത്താണ് ആക്രമണങ്ങളുടെ ആദ്യപാഠം. ശ്മശാനത്തിലേക്ക് ഒറ്റയ്ക്ക് അയച്ച് മാനസികധൈര്യമുണ്ടാക്കും. ആക്രമണത്തിനും കൊലപാതകത്തിനും പ്രത്യേക പരിശീലനം നല്‍കുന്നതിന് സവിശേഷമായ രീതികളുണ്ട്. സംഘടനയിലുള്ളവര്‍ക്ക് മാത്രം മനസ്സിലാകുന്ന ഭാഷാപ്രയോഗങ്ങളും കോഡ്ഭാഷയുമാണ് ആശയവിനിമയത്തിന് ഉപയോഗിക്കുക. ബോംബ് നിര്‍മാണത്തിന് ഉപയോഗിക്കുന്നത് 'ബിബിസി' എന്ന കോഡാണ്. ആയുധപരിശീലനത്തിനുള്ള കോഴ്സിന് 'എടിസി' എന്നും പരിശീലകര്‍ക്കുള്ള കോഴ്സിന് 'എംടിസി' എന്നുമാണ് പറയുന്നത്. ഫോ നമ്പറിനായി ഇംഗ്ളീഷ് അക്ഷരമാണ് ഉപയോഗപ്പെടുത്തുന്നത്. ഫോ നമ്പറിന് ഇംഗ്ളീഷ് അക്ഷരമാല ഉപയോഗിക്കും. ഒന്നിന് 'എ' രണ്ടിന് 'ബി' എന്നിങ്ങനെ. തോക്കിന് ഇവര്‍ പറയുന്നത് 'കുട' എന്നാണ്. നാടന്‍ തോക്കാണെങ്കില്‍ 'കീറിയകുട'യും. 'പെന്‍സില്‍' എന്ന് പറഞ്ഞാല്‍ കത്തി എന്നാണര്‍ഥം. എന്‍ഡിഎഫുകാരന്റെ കൈയില്‍ ബോംബ് വെറും 'കല്ലാ'ണ്. വാളാകട്ടെ 'കോലും'. പൊലീസിനെ 'മുനാഫിക്' (ശത്രു) എന്നാണ് വിളിക്കുന്നത്. .

Noushad Vadakkel said...

സമാധാനം പുലരട്ടെ :ന്യൂമാന്‍ കോളേജ് പ്രിന്‍സിപ്പലുടെ പ്രസ്താവന .

chithrakaran:ചിത്രകാരന്‍ said...

രാജ്യദ്രോഹികളായ ഈ മതഭ്രാന്തന്മാരെ ഇങ്ങനെ
പുറത്തുകൊണ്ടുവരികതന്നെ വേണം.
നല്ല പോസ്റ്റ്.

പഥികന്‍ said...

“ യുവാക്കളെ ഹരം പിടിപ്പിക്കുന്നതിന് അശ്ളീലചിത്രങ്ങളുടെ സിഡിയും നല്‍കും. മനുഷ്യക്കശാപ്പ് നടത്തുന്നതിനുള്ള വൈകാരിക ബുദ്ധിമുട്ടും അറപ്പും മാറ്റാന്‍ ഇവരെക്കൊണ്ട് സ്വന്തം കഴുത്തിലും ശരീരത്തിലും മുറിവേല്‍പ്പിക്കും.“

എന്താഹേയിതു? കുറച്ചുകൂടി വിശ്വാസ്യത തോന്നുന്നവ എഴുതി വിടു. മതത്തിനോടുള്ള സ്നേഹവുമായി ഇത്തരം സംഘടനകളില്‍ ചെന്നു പെടുന്നവര്‍ക്കു നീലച്ചിത്ര സി.ഡികള്‍ നല്‍കിയാല്‍ അതു വിപരീത ഫലമല്ലെ ഉണ്ടാക്കുക. അതും ഇസ്ലാമിന്റെ ലേബലില്‍ അസ്തിത്വം നേടാന്‍ ശ്രമിക്കുന്നവര്‍ അങ്ങനെ ചെയ്യുമെന്നു വിശ്വസിക്കാന്‍ വയ്യ.

പിന്നെ നിങ്ങളുടെ പറച്ചില്‍ വിശ്വസിക്കാമെങ്കില്‍ കഴുത്തിലും ശരീരത്തിലും മുറിവുള്ളവരെ നോക്കിയാല്‍ മതിയല്ലൊ ഇക്കൂട്ടരെ കണ്ടു പിടിക്കാന്‍?

വാര്‍ത്തകളുടെ ഉറവിടം വ്യക്തമാകാത്ത, യാതൊരു ലോജിക്കും ഇല്ലാത്ത ഇത്തരം കഥാരചനകള്‍ തെറ്റാണെന്നു തെളിഞ്ഞാല്‍ സംഭവിക്കുന്നതും വിപരീത ഫലം തന്നെ.

Joker said...

ഞാന്‍ എന്‍ ഡി എഫുകാരോട് അശ്ലീല സിഡി ചോദിച്ചിട്ട് ആ പഹയന്‍ മാര്‍ തന്നില്ല. പക്ഷെ ഇഷ്ടം പോലെ പൈസ തരും. എന്‍് ഡി എഫു കാരനാകേണ്ട ‘എന്‍ ‘എന്ന് ഇംഗ്ലീഷ് അക്ഷരമാല പറഞ്ഞാല്‍ മതി അപോഴേക്കും നമ്മുടെ വീട്ടില്‍ ഒരു കെട്ട് പണമെത്തും. ഹൌ. ലൌ ജിഹാദിന് വേണ്ടീ ഒരു ‘ പുള്‍ സാര്‍ ‘ ബൈക്കും 5 ലക്ഷം രൂപയും . അക്കത്തിന് പകരം അക്ഷരമാല. എനിക്കു വയ്യ :))
ഹ ഹ ഹ

ചിത്രകാരനാണ് എന്നെ ഇവിടെ എത്തിച്ചത്. ഇത് ഒരു മാത്രി നന്ദകുമാറിന്റെ ക്രൈമിലെ എഴുത്ത് പോലുണ്ട്. കഷ്ടം.ചിത്രകാരാ ഇത്രയും ആകാമോ മുസ്ലിം വിരുദ്ധത.
കുറച്ച് അന്തമുണ്ടെങ്കില്‍ അന്തം കമ്മി എന്നെങ്കിലും വിളിക്കാം.

നിസ്സഹായന്‍ said...

സുഹൃത്തെ,

ഇസ്ലാമിക തീവ്രവാദം ഈ രാജ്യത്ത് നിലനില്ക്കുന്നില്ലെന്ന് ഇസ്ലാം വിശ്വാസികള്‍ പോലും പറയുമെന്നു തോന്നുന്നില്ല. കൈവെട്ടു കേസ് അത്തരത്തില്‍ പെട്ട ഏതെങ്കിലും സംഘടനയുടെ പ്രവര്‍ത്തിയായിരിക്കാം. അത് എന്‍.ഡി .എഫ് ആണെന്നു അന്വേഷണ ഏജന്‍സികളും പോലീസും മാധ്യമങ്ങളും പറയുന്നു. ആണെങ്കില്‍ തെളിവു സഹിതം പ്രതികളെ പിടിക്കുക. നിയമത്തിനു മുന്നില്‍ കൊണ്ടുവന്നു ശിക്ഷ വാങ്ങിക്കൊടുക്കുക. ഇപ്പോള്‍ മാധ്യമങ്ങള്‍ ഇതേച്ചൊല്ലി അടിസ്ഥാനരഹിതവും ഊഹാപോഹപരവുമായ അത്യുക്തിപരവുമായ ആഭ്യൂഹങ്ങള്‍ സൃഷ്ടിച്ച് സംഭവത്തിനു അതിവൈകാരികമായ ഒരുതരം അശ്ലീലത ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നു. ഏത് സംഘടനക്കും അവര്‍ പ്രചരിപ്പിക്കാനുദ്ദേശിക്കുന്ന ആശയത്തിന്റെ ലഘുലേഖകള്‍ കാണും. അത് അതിശയോക്തിയോടെ അവതരിപ്പിക്കേണ്ട കാര്യമുണ്ടോ ? മറിച്ച് അവയില്‍ രാജ്യദ്രോഹപരമായ കണ്ടന്റുകള്‍ ഉണ്ടെങ്കില്‍ ചുമ്മാ ഉണ്ടെന്നു പറയാതെ അത് വെളിപ്പെടുത്തുകയാണു വേണ്ടത്. പ്രതിയെന്നു സംശയിക്കുന്ന ചെറുപ്പക്കാരുടെ പക്കല്‍ നിന്നും അശ്ലീല സിഡി പിടിച്ചെടുത്തത്രേ ! അശ്ലീല സിഡി കൈവശം വെക്കാത്ത, ബ്ലൂ ക്ലിപ്ലുകള്‍ മൊബയിലില്‍ സൂക്ഷിക്കാത്തവരാണോ കേരളത്തിലെ മുഴുവന്‍ സംഘടനാ പ്രവര്‍ത്തകന്മാരും ? കമ്മ്യൂണിസ്റ്റുകാരനും കോണ്‍ഗ്രസ്സുകാരനും ബിജെപ്പിക്കാരനും സന്യാസിമാരും ക്രൈസ്തവപുരോഹിതന്മാരും സ്വകാര്യതലത്തില്‍ ഇതെല്ലാമാസ്വദിക്കുന്നവരും നന്നായി മദ്യപിക്കുന്നവരും ആരുമറിയാതെ സന്നദ്ധപീഢനങ്ങള്‍ നടത്തി ജീവിതം ആസ്വദിക്കുന്നവരുമാണ്. സാധാരണക്കാരെക്കാള്‍ ഈപ്പറഞ്ഞവര്‍ എല്ലാ അര്‍ത്ഥത്തിലും ഒന്നാന്തരം വ്യഭിചാരികളാണ്. എന്നിട്ടാണ് ഇത്തരത്തില്‍ വേശ്യാപ്രസംഗം നടത്തുന്നത്. ഒരു റെയിഡിനിടയില്‍ കിട്ടുന്ന അശ്ലീലപുസ്തകങ്ങളും സിഡികളും വാര്‍ത്താ പ്രാധാന്യം അര്‍ഹിക്കാത്ത ഘടകങ്ങളാണെന്നിരിക്കെ ഭീകരതയും ഇവയും തമ്മിലുള്ള ബന്ധമെന്താണ് ? ആര്‍.എസ്.എസുകാരും കമ്മയൂണിസ്റ്റുകളും പ്രത്യയശാസ്ത്രം പഠിപ്പിക്കുന്നതിനിടയില്‍ ബോറടി മാറ്റാന്‍ അണികളെ ബ്ളൂഫിലിം കാണിക്കാറുണ്ടോ ? തീവ്രവാദിസംഘടനകള്‍ക്ക് വിദേശത്തുനിന്നും പണം ഒഴുകി വരുന്നുണ്ടോ ? ഉണ്ടെങ്കില്‍ അതുപയോഗിച്ച് അവര്‍ ആളുകളെ റിക്രൂട്ടു ചെയ്യുന്നുണ്ടോ ? ഇതൊക്കെ പെണ്ണുങ്ങള്‍ ഏഷണിപറയുന്നതു പോലെ വിളിച്ചു പറയുകയല്ല വേണ്ടത്, മറിച്ച് വസ്തുനിഷ്ഠമായ തെളിവുകള്‍ ഹാജരാക്കി തെളിയിക്കുകയാണ് വേണ്ടത്. മറിച്ചുള്ള പരിപാടികളൊക്കെ ഒരു സമുദായത്തെ മൊത്തം ഞരമ്പുരോഗികളാക്കി കാണിക്കാനുള്ള ബോധപൂര്‍വമായ പത്രപ്രവര്‍ത്തനമാണ്. അബ്ദുള്ളക്കുട്ടിക്കെതിരെ കൈരളിച്ചാനല്‍ കാണിച്ചമാതിരിയുള്ള വൃത്തി കെട്ട മാധ്യമപ്രവര്‍ത്തനമാണ് കാളപെറ്റെന്നു കേട്ടാല്‍ കയറെടുന്നവരേയെല്ലാം പ്രകോപിതരാക്കാനുള്ള എളുപ്പ മാര്‍ഗം ,അതിവിടെ നന്നായി പ്രയോഗിച്ചിട്ടുമുണ്ട്. താങ്കള്‍ എന്‍ഡിഎഫില്‍ നുഴഞ്ഞു കയറി പ്രവര്‍ത്തിച്ചാണോ ഇത്രയും കൃത്യമായ വിവരങ്ങള്‍ പൊക്കിയത് ?! അഭിന്ദനീയം !

pakkaran said...

പക്ഷെ പെണ്ണുങ്ങളെ വളച്ചു ബ്ലൂ ഫിലിം എടുക്കുന്നുന്നൊക്കെ കേക്കുന്നു

മാവോ വാദികള്‍ക്കും ദളിത്‌ സംഘടനകള്‍ക്കും പി ഡി പി , ജമ അതെ ഇസ്ലാമി , എന്‍ ഡി എഫ് ഇവിടങ്ങളിന്നു കാശു കിട്ടുന്നുണ്ടാന്നും പറയുന്നു
കൂലി എഴുത്തുകാര്‍ക്ക് എങ്ങനെ ആണന്നു കൂടി അറിഞ്ഞാല്‍ മതി ...

ആണി said...

വായില്‍ തോനുന്നത് കോതക്ക് പാട്ട്!! ആര്‍ക്കാണ് സത്യം അറിയെടത് അവനവന്റെ വീക്ഷ്നതിനുയോജിക്കുന്ന ലേകനമാനകില് ഓക്കേ! സത്യംതിന്റെ കണിക പോലും വേണമെന്നില്ല നിരംപിടിച്ച കദകള്‍ ആയാലുംമതി ഹ ഹ ഹ

Anonymous said...

മാര്‍ക്സിസ്റ്റുകളും ബിജെപ്പീക്കാരും തമ്മിലുള്ള പഴയതലവെട്ടു സീരിയലും ബോംബു പൊട്ടിക്കലും ഒക്കെ നടന്നിരുന്ന കാലത്ത് അണികളെ ഈമാതിരി കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിച്ചിരുന്നത് ഇവിടെ പറയുന്നതരത്തില്‍ എന്‍ഡിഎഫ് കൊടുത്ത പോലുള്ള ട്രെയിനിംഗ് ഉപയോഗിച്ചായിരുന്നോ ശഖാവേ ?!!!!!

കുട്ടന്‍ said...

കൊടുങ്ങലൂര്‍ , CPM എന്ത് പറയുന്നു ..
http://mangalam.com/index.php?page=category&lang=malayalam&cid=64&TmpId=15

ktahmed mattanur said...

കൈകാലിട്ടടിച്ച് നിലത്തുവീണ്ഞാന്‍ പൊട്ടിപൊട്ടിപൊട്ടി വീണ്ടും പൊട്ടിച്ചിരിച്ചു എന്ന് പറയട്ടെ ,അപാര പുത്തി ,അടുത്തുതന്നെ പ്രതീക്ഷിക്കുന്നു കോരിത്തരിപ്പിക്കാന്‍ ഇതിലും നന്നായതൊരെണ്ണം,ഹഹഹഹഹഹഹഹഹഹഹഹഹഹഹഎനിക്ക് വയ്യ,

ktahmed mattanur said...

കൈകാലിട്ടടിച്ച് നിലത്തുവീണ്ഞാന്‍ പൊട്ടിപൊട്ടിപൊട്ടി വീണ്ടും പൊട്ടിച്ചിരിച്ചു എന്ന് പറയട്ടെ ,അപാര പുത്തി ,അടുത്തുതന്നെ പ്രതീക്ഷിക്കുന്നു കോരിത്തരിപ്പിക്കാന്‍ ഇതിലും നന്നായതൊരെണ്ണം,ഹഹഹഹഹഹഹഹഹഹഹഹഹഹഹഎനിക്ക് വയ്യ,