Tuesday, July 20, 2010

കൊലക്കത്തിക്ക് മൂര്‍ച്ചയേകാന്‍ കാട്ടുതീപോലെ കള്ളക്കഥ

കൊലക്കത്തിക്ക് മൂര്‍ച്ചയേകാന്‍ കാട്ടുതീപോലെ കള്ളക്കഥ.

തിരു: 2001 ജൂ രണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞു. വൈകിട്ട് അഞ്ചു മണി. കോഴിക്കോട് നാദാപുരത്തെ കല്ലാച്ചി തെരുവ് പതിവുപോലെ ജനനിബിഡം. സൊറ പറഞ്ഞും ബീഡി വലിച്ചും കൂട്ടംകൂടി നില്‍ക്കുന്ന നാട്ടുകാര്‍. എല്ലാംകൊണ്ടും ഒരു സാധാരണ സായാഹ്നം. അവിടേക്ക് സിനിമാ സ്റൈലില്‍ ജീപ്പില്‍ പാഞ്ഞെത്തിയ സംഘം ഒരു യുവാവിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തുന്നു. അവിടവിടെയായി കൂട്ടംകൂടി നിന്ന നാട്ടുകാരെ വടിവാള്‍ വീശിയും ബോംബെറിഞ്ഞും ഭീഷണിപ്പെടുത്തി ഓടിച്ചശേഷമായിരുന്നു കൊല. കല്ലാച്ചി തെരുവംപറമ്പില്‍ ഈയന്റുള്ളതില്‍ കേളപ്പന്റെ ഏകമകന്‍ ബിനുവായിരുന്നു കൊലക്കത്തിക്കിരയായ യുവാവ്. ജീപ്പ് ഡ്രൈവറായിരുന്ന ആ ഇരുപത്തേഴുകാരന്റെ നെഞ്ചില്‍ കത്തി ആഞ്ഞുതറച്ചതാകട്ടെ സമീപപ്രദേശങ്ങളില്‍നിന്ന് എത്തിയ എന്‍ഡിഎഫ് പ്രവര്‍ത്തകരും. ഫാസിസ്റുരീതിയില്‍ കള്ളക്കഥകള്‍ പ്രചരിപ്പിച്ച് താലിബാന്‍ മോഡല്‍ കൊല നടത്തിയ എന്‍ഡിഎഫ് ഭീകരതയുടെ ഏറ്റവും ക്രൂരമായ മുഖം. ലീഗും കോഗ്രസും നടത്തിയ ഗീബല്‍സിയന്‍ കഥകള്‍ ഏറ്റുപിടിച്ചായിരുന്നു കൊല. നാദാപുരത്തെ നഫീസയെന്ന വീട്ടമ്മയെ ബലാത്സംഗംചെയ്തെന്നതായിരുന്നു കള്ളക്കഥ. വഴിത്തര്‍ക്കത്തെതുടര്‍ന്ന് അയല്‍പക്കക്കാര്‍ തമ്മിലുണ്ടായ ചില്ലറ തര്‍ക്കങ്ങളും വഴക്കുമാണ് 'വീട്ടമ്മയെ ബലാത്സംഗം ചെയ്തു' എന്ന കള്ളക്കഥയിലെത്തിയത്. ആദ്യം പ്രചരിപ്പിച്ചത് വീട്ടമ്മ മാനഭംഗത്തിനിരയായി എന്ന്. പിന്നീടത് യുഡിഎഫും ചില പത്രങ്ങളും ചേര്‍ന്ന് ബലാത്സംഗമാക്കി. ഇതിന് അനുബന്ധമായി വീട്ടമ്മയെയും മകളെയും ബലാത്സംഗംചെയ്തുവെന്ന് പാഠഭേദം വരുത്തി യുഡിഎഫ് സിഡികള്‍ തയ്യാറാക്കി. ഒരു കൊച്ചുപെകുട്ടി ദയനീയമായി കരയുന്ന ശബ്ദംകൂടി രേഖപ്പെടുത്തിയാണ് സിഡികള്‍ തയ്യാറാക്കിയത്. 2001 മേയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ സിഡികള്‍ എല്‍ഡിഎഫിനെതിരായ വലിയ പ്രചാരണായുധമാക്കി മാറ്റി യുഡിഎഫ്. ഈ കള്ളപ്രചാരവേല കൊടുമ്പിരിക്കൊണ്ട പശ്ചാത്തലത്തിലായിരുന്നു ബിനുവിനെ വകവരുത്തിയത്. എന്‍ഡിഎഫിന്റെ ഡിവിഷണല്‍ സെക്രട്ടറി സാദത്ത്മാസ്റര്‍, സ്റേറ്റ് കമ്മിറ്റി അംഗം സൂപ്പി മാസ്റര്‍ തുടങ്ങി 12 പേരായിരുന്നു പ്രതികള്‍. ഇതില്‍ ആറുപേരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. എന്നാല്‍, എഫ്ഐആര്‍ തയ്യാറാക്കാന്‍ ഏതാനും മണിക്കൂര്‍ താമസിച്ചു, സാക്ഷികളെ കണ്ടെത്താന്‍ ദിവസങ്ങള്‍ വൈകി എന്നീ കാരണങ്ങള്‍ പറഞ്ഞ് ഹൈക്കോടതി പ്രതികളെ വിട്ടയച്ചു. ഇതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. നാളുകളേറെ കഴിഞ്ഞ് നഫീസയും ഗള്‍ഫിലായിരുന്ന അവരുടെ ഭര്‍ത്താവ് മുഹമ്മദും പരസ്യമായി ഏറ്റുപറഞ്ഞു ബലാത്സംഗവാര്‍ത്ത പൊളിയായിരുന്നുവെന്ന്. പക്ഷേ, പൊള്ളയായ പ്രചാരണത്തിന്റെ പേരില്‍ പാവപ്പെട്ട ഒരു കുടുംബത്തിന്റെ ആശ്രയമാണ് എന്‍ഡിഎഫ് ഭീകരത അറുത്തെറിഞ്ഞത്. ഇതേത്തുടര്‍ന്ന് സംഘര്‍ഷം നിറഞ്ഞ നാദാപുരം മേഖല ഒന്നരമാസത്തിനുശേഷമാണ് സാധാരണനിലയിലായത്. 1993-94ല്‍ മലപ്പുറത്ത് തുടര്‍ച്ചയായി നടന്ന സിനിമാ ടാക്കീസ് കത്തിക്കലിന്റെ പിന്നിലും സിമി- എന്‍ഡിഎഫ് പ്രവര്‍ത്തകരായിരുന്നു. 19 സിനിമാശാലയാണ് ഈ കാലയളവില്‍ അഗ്നിക്കിരയാക്കിയത്. 2007 മാര്‍ച്ചില്‍ മലപ്പുറത്തെ കോട്ടക്കല്‍ പൊലീസ് സ്റേഷന്‍ ആക്രമിച്ച് സിഐയടക്കം നാല് പൊലീസുകാരെ പരിക്കേല്‍പ്പിച്ചതും എന്‍ഡിഎഫിന്റെ ആക്രമണപരമ്പരയിലെ മറ്റൊരു അധ്യായമാണ്. കൊല്ലം അഞ്ചലില്‍ സിപിഐ എം പ്രവര്‍ത്തകന്‍ അഷ്റഫ്, തൃശൂര്‍ വടക്കേക്കാട് മണികണ്ഠന്‍, തലശേരിയിലെ സിപിഐ എം പ്രവര്‍ത്തകന്‍ സലിം, കണ്ണൂര്‍ ഇരിട്ടിയിലെ സിപിഐ എം പ്രവര്‍ത്തകന്‍ ദിലീപന്‍, മട്ടന്നൂരിലെ സിപിഐ എം പ്രവര്‍ത്തകന്‍ സജീവന്‍ തുടങ്ങി ഇരുപതോളംപേരുടെ പ്രാണനാണ് കഴിഞ്ഞ ഒരു വ്യാഴവട്ടത്തിനിടയില്‍ എന്‍ഡിഎഫിന്റെ കരാളത കവര്‍ന്നെടുത്തത്. കൈയും കാലുമടക്കമുള്ള അവയവങ്ങള്‍ ഛേദിച്ചെടുത്ത് കൊല നടത്തുന്ന താലിബാന്‍ ഭീകരതയുടെ തനി പതിപ്പുകളായിരുന്നു അവ. (അവസാനിക്കുന്നില്ല)
deshabhimani

2 comments:

Anonymous said...

Oru manglam vartha............

പോപ്പുലര്‍ ഫ്രണ്ടിനെ 'വേണ്ടണം'!: കോണ്‍ഗ്രസ്‌ നേതാക്കള്‍ രണ്ട്‌ തട്ടില്‍

Text Size:

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനോടുള്ള നിലപാടിന്റെ പേരില്‍ കോണ്‍ഗ്രസ്‌ പൊട്ടിത്തെറിയുടെ വക്കില്‍. ഇതേച്ചൊല്ലി നേതാക്കള്‍ തമ്മില്‍ അഭിപ്രായഭിന്നത രൂക്ഷമായി. പോപ്പുലര്‍ ഫ്രണ്ടിനോടുള്ള നിലപാടിന്റെ പേരില്‍ മലബാറിലും തിരുവിതാംകൂറിലുമുള്ള നേതാക്കള്‍ രണ്ടുതട്ടിലാണ്‌.

കാര്യങ്ങള്‍ ഇത്രയേറെ വഷളായിട്ടും പോപ്പുലര്‍ ഫ്രണ്ടിനെതിരേ കടുത്ത നിലപാട്‌ സ്വീകരിക്കാത്ത കോണ്‍ഗ്രസ്‌ നേതൃത്വത്തിനെതിരേ പ്രതിഷേധം ശക്‌തമാണ്‌. കഴിഞ്ഞദിവസം ഇക്കാര്യത്തില്‍ പ്രതികരിച്ച ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലയും കോണ്‍ഗ്രസിന്റെ നിലപാട്‌ വ്യക്‌തമാക്കാതെ സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കാനാണു ശ്രമിച്ചത്‌. എന്നാല്‍, കോണ്‍ഗ്രസ്‌ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സി.പി.എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരേ പരസ്യനിലപാട്‌ വ്യക്‌തമാക്കിയിട്ടുണ്ട്‌.

പോപ്പുലര്‍ ഫ്രണ്ടിന്റെ വോട്ട്‌ വേണ്ടെന്നും പിണറായി പ്രഖ്യാപിച്ചു. അങ്ങനെയൊരു ശക്‌തമായ തീരുമാനം കോണ്‍ഗ്രസ്‌ കൈക്കൊള്ളാത്തതിലാണ്‌ അണികള്‍ക്ക്‌ അതൃപ്‌തി. ഇത്‌ തദ്ദേശതെരഞ്ഞെടുപ്പില്‍ മലബാര്‍ ഭാഗത്തു വന്‍തിരിച്ചടിക്കു കാരണമാകുമെന്ന്‌ അവിടുത്തെ കോണ്‍ഗ്രസ്‌ നേതാക്കള്‍ അഭിപ്രായപ്പെടുന്നു. തീവ്രവാദം സംബന്ധിച്ച വിഷയങ്ങള്‍ കഴിഞ്ഞ 12-നു യു.ഡി.എഫ്‌. യോഗം ചര്‍ച്ചചെയ്‌തിരുന്നു. അതിന്റെ അടിസ്‌ഥാനത്തിലാണു 15-നു സെക്രട്ടേറിയറ്റ്‌ നടയില്‍ മതമൈത്രിസംഗമം സംഘടിപ്പിച്ചത്‌. വോട്ട്‌ വേണ്ടെന്നതുള്‍പ്പെടെയുള്ള ശക്‌തമായ തീരുമാനങ്ങള്‍ക്ക്‌ പകരം പോപ്പുലര്‍ ഫ്രണ്ടിനോടു കോണ്‍ഗ്രസ്‌ മൃദുസമീപനം കൈക്കൊള്ളുകയാണെന്നാണ്‌ ആരോപണം.

മുസ്ലിംലീഗിന്റെ സമ്മര്‍ദമാണു കോണ്‍ഗ്രസിന്റെ ഈ നിലപാടിനു കാരണമെന്ന്‌ ആരോപണമുന്നയിക്കുന്നവര്‍ പറയുന്നു. ഒരു വിഭാഗത്തെയും കണ്ണടച്ചെതിര്‍ക്കാന്‍ പാടില്ലെന്നു കോണ്‍ഗ്രസ്‌ നേതൃത്വം വിലയിരുത്തുന്നു. കോണ്‍ഗ്രസിന്റെ നയത്തിലെ ഈ വ്യക്‌തതയില്ലായ്‌മ മലബാറില്‍ ഏറെ ബാധിക്കുമെന്ന്‌ അവിടെനിന്നുള്ള നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

*ആര്‍. സുരേഷ്‌

Anonymous said...

സി.പി.എമ്മുകാരെ മാത്രമല്ല ആർ.എസ്.എസ്സ് പ്രവർത്തകരേയും ഇവർ കൊന്നിട്ടുണ്ട്, ആക്രമിച്ചിട്ടുമുണ്ട്. കണ്ണൂരും, ചാവക്കാടും, പാവറട്ടിയിലും ഒക്കെ ഇത് സംഭവിച്ചിട്ടുണ്ട്. ഇനിയെങ്കിലും കക്ഷിരാഷ്ടീയത്തിന്റെ സങ്കുചിത ചിന്തയിൽ നിന്നും മാ‍റിക്കൂ‍ടേ?