Thursday, May 27, 2010

മാധ്യമങ്ങളെ ജാഗ്രതയോടെ വീക്ഷിക്കണം: പിണറായി

മാധ്യമങ്ങളെ ജാഗ്രതയോടെ വീക്ഷിക്കണം: പിണറായി



സംഭവങ്ങളെ വളച്ചൊടിച്ചും ഇല്ലാത്തകാര്യങ്ങള്‍ ഉണ്ടെന്നുവരുത്തിയും തെറ്റായി വാര്‍ത്തകള്‍ ചമച്ചും ഏതാനും മാധ്യമങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പൊതുസമൂഹം അപഗ്രഥന ശേഷിയോടെ വിലയിരുത്തുന്നത് നല്ല ലക്ഷമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഈ അപഗ്രഥനം ഇല്ലായിരുന്നുവെങ്കില്‍ നമ്മുടെ സമൂഹം വല്ലാത്തൊരു അവസ്ഥയിലാകുമായിരുന്നു. ഈ മാധ്യമങ്ങള്‍ക്കൊപ്പം കാര്യങ്ങളെ വര്‍ഗീയമായി ചിത്രീകരിക്കുന്ന പുതിയ പ്രവണത പുലര്‍ത്തുന്ന മാധ്യമങ്ങളും കടന്നുവരികയാണ്. അവരുടെ കാര്യത്തിലും പൊതുസമൂഹം ജാഗ്രത കാട്ടണമെന്ന് പിണറായി അഭ്യര്‍ഥിച്ചു. കേരള എന്‍ജിഒ യൂണിയന്‍ ആലപ്പുഴ ജില്ലാ കമ്മിറ്റി 'മാധ്യമങ്ങളുടെ രാഷ്ട്രീയം' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.സമൂഹ്യവിരുദ്ധനായ ഒരാള്‍ നടത്തുന്ന മഞ്ഞപ്പത്രത്തെ കൂട്ടുപിടിച്ച് മാന്യന്മാരെ അപകീര്‍ത്തിപ്പെടുത്തുന്നതും ഇന്ന് ഏതാനും മാധ്യമങ്ങളുടെ രീതിയാണ്. ഏതു ധാര്‍മ്മികതയാണ് ഇക്കൂട്ടര്‍ പുലര്‍ത്തുന്നത്. സ്വാതന്ത്ര്യ സമരത്തിന്റെ പൈതൃകമുള്ള മാതൃഭൂമിയുടെ ഓഹരികള്‍ വീരേന്ദ്രകുമാര്‍ കൈവശപ്പെടുത്തിയത് എന്ത് ധാര്‍മ്മികതയുടെ പേരിലാണെന്നും വ്യക്തമാക്കണം. അധികാരവും അവസരവും ലഭിച്ചാല്‍ കൈയിട്ടുവാരുന്നത് ആര്‍ക്കും നല്ലതല്ല. വീരന്‍ ഇതാണ് ചെയ്തത്. ഒരാള്‍ മാതൃക കാട്ടേണ്ടത് സ്വന്തം ജീവിതം വഴിയാകണം. വീരേന്ദ്രകുമാറിന് ഈ വഴി അറിയില്ലെന്നും പിണറായി പറഞ്ഞു. സാമ്രാജ്യത്വ വന്‍കിട കോര്‍പറേറ്റ് ഉടമകളാണ് ഇന്ന് ഭൂരിപക്ഷം മാധ്യമങ്ങളെയും നിയന്ത്രിക്കുന്നത്. ഇതിന്റെ ഭാഗമായി തങ്ങള്‍ക്ക് എന്തും പറയാമെന്നും ഏത് നിലയിലും വാര്‍ത്തകള്‍ വളച്ചൊടിക്കാമെന്നും മാധ്യമങ്ങള്‍ കരുതുന്നു. ഈ നിലപാടിനെതിരെ അപഗ്രഥനശേഷിക്കൊപ്പം മാധ്യമ സാക്ഷരതകൂടി പൊതുജനം ആര്‍ജിക്കണമെന്നും പിണറായി പറഞ്ഞു.

3 comments:

ജനശക്തി ന്യൂസ്‌ said...

മാധ്യമങ്ങളെ ജാഗ്രതയോടെ വീക്ഷിക്കണം: പിണറായി

സംഭവങ്ങളെ വളച്ചൊടിച്ചും ഇല്ലാത്തകാര്യങ്ങള്‍ ഉണ്ടെന്നുവരുത്തിയും തെറ്റായി വാര്‍ത്തകള്‍ ചമച്ചും ഏതാനും മാധ്യമങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പൊതുസമൂഹം അപഗ്രഥന ശേഷിയോടെ വിലയിരുത്തുന്നത് നല്ല ലക്ഷമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഈ അപഗ്രഥനം ഇല്ലായിരുന്നുവെങ്കില്‍ നമ്മുടെ സമൂഹം വല്ലാത്തൊരു അവസ്ഥയിലാകുമായിരുന്നു. ഈ മാധ്യമങ്ങള്‍ക്കൊപ്പം കാര്യങ്ങളെ വര്‍ഗീയമായി ചിത്രീകരിക്കുന്ന പുതിയ പ്രവണത പുലര്‍ത്തുന്ന മാധ്യമങ്ങളും കടന്നുവരികയാണ്. അവരുടെ കാര്യത്തിലും പൊതുസമൂഹം ജാഗ്രത കാട്ടണമെന്ന് പിണറായി അഭ്യര്‍ഥിച്ചു. കേരള എന്‍ജിഒ യൂണിയന്‍ ആലപ്പുഴ ജില്ലാ കമ്മിറ്റി 'മാധ്യമങ്ങളുടെ രാഷ്ട്രീയം' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

സമൂഹ്യവിരുദ്ധനായ ഒരാള്‍ നടത്തുന്ന മഞ്ഞപ്പത്രത്തെ കൂട്ടുപിടിച്ച് മാന്യന്മാരെ അപകീര്‍ത്തിപ്പെടുത്തുന്നതും ഇന്ന് ഏതാനും മാധ്യമങ്ങളുടെ രീതിയാണ്. ഏതു ധാര്‍മ്മികതയാണ് ഇക്കൂട്ടര്‍ പുലര്‍ത്തുന്നത്. സ്വാതന്ത്ര്യ സമരത്തിന്റെ പൈതൃകമുള്ള മാതൃഭൂമിയുടെ ഓഹരികള്‍ വീരേന്ദ്രകുമാര്‍ കൈവശപ്പെടുത്തിയത് എന്ത് ധാര്‍മ്മികതയുടെ പേരിലാണെന്നും വ്യക്തമാക്കണം. അധികാരവും അവസരവും ലഭിച്ചാല്‍ കൈയിട്ടുവാരുന്നത് ആര്‍ക്കും നല്ലതല്ല. വീരന്‍ ഇതാണ് ചെയ്തത്. ഒരാള്‍ മാതൃക കാട്ടേണ്ടത് സ്വന്തം ജീവിതം വഴിയാകണം. വീരേന്ദ്രകുമാറിന് ഈ വഴി അറിയില്ലെന്നും പിണറായി പറഞ്ഞു. സാമ്രാജ്യത്വ വന്‍കിട കോര്‍പറേറ്റ് ഉടമകളാണ് ഇന്ന് ഭൂരിപക്ഷം മാധ്യമങ്ങളെയും നിയന്ത്രിക്കുന്നത്. ഇതിന്റെ ഭാഗമായി തങ്ങള്‍ക്ക് എന്തും പറയാമെന്നും ഏത് നിലയിലും വാര്‍ത്തകള്‍ വളച്ചൊടിക്കാമെന്നും മാധ്യമങ്ങള്‍ കരുതുന്നു. ഈ നിലപാടിനെതിരെ അപഗ്രഥനശേഷിക്കൊപ്പം മാധ്യമ സാക്ഷരതകൂടി പൊതുജനം ആര്‍ജിക്കണമെന്നും പിണറായി പറഞ്ഞു.

mukthaRionism said...

ഉം..
വീക്ഷിക്കണം..
വീക്ഷിക്കണം..
ജാഗ്രതയോടെ...

ഈ മധ്യമങ്ങള്‍ എന്നു പറഞ്ഞാല്‍..
ഇല്ല, ഞാനൊന്നും പറഞ്ഞില്ലേ..

ഇങ്കുലാബ് സിന്ദാബാദ്!

Anonymous said...

eda knjan oorthu nee chattu poyikkanum ennu.