Monday, May 17, 2010

അഭൂതപൂര്‍വമായ നേട്ടങ്ങളോടെ അഞ്ചാംവര്‍ഷത്തിലേക്ക്


അഭൂതപൂര്‍വമായ നേട്ടങ്ങളോടെ അഞ്ചാംവര്‍ഷത്തിലേക്ക്....

അഭൂതപൂര്‍വമായ നേട്ടങ്ങളോടെ ഇടതുപക്ഷജനാധിപത്യ മുന്നണി ഗവമെന്റ് നാല് വര്‍ഷം പിന്നിടുകയാണ്. ക്ഷേമം, വികസനം, സമാധാനം എന്ന അടിസ്ഥാനലക്ഷ്യത്തോടെ ഉജ്വലമായ മുന്നേറ്റമുണ്ടാക്കാന്‍ ഈ കാലയളവില്‍ സാധ്യമായെന്നത് പരക്കെ അംഗീകരിക്കപ്പെട്ട കാര്യമാണ്. 2006 മെയ് 18ന് അധികാരത്തില്‍വന്ന ഇടതുപക്ഷജനാധിപത്യമുന്നണി ഗവമെന്റ് ഒന്നാം ഐക്യകേരള ഗവമെന്റ് അടിത്തറയിട്ട ജനകീയവികസന പന്ഥാവിലൂടെ ഉജ്വലമായ മുന്നേറ്റമാണ് നടത്തുന്നത്. കര്‍ഷക ആത്മഹത്യാപ്രവണത ഇല്ലായ്മ ചെയ്യുകയും ദാരിദ്യ്രനിര്‍മാര്‍ജനത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കുകയും വ്യവസായ-ഐടി-ടൂറിസം മേഖലകളില്‍ റെക്കോഡ് നേട്ടം കൈവരിക്കുകയും വിലക്കയറ്റം പിടിച്ചുനിര്‍ത്തുകയും പൊതുജനാരോഗ്യസംവിധാനം ശക്തിപ്പെടുത്തുകയും സമ്പൂര്‍ണ പാര്‍പ്പിടപദ്ധതിയും സമ്പൂര്‍ണ വൈദ്യുതീകരണവും നടപ്പാക്കിത്തുടങ്ങുകയും ആരോഗ്യസുരക്ഷാപദ്ധതി നടപ്പാക്കുകയും മുഴുവന്‍ കുടുംബങ്ങള്‍ക്കും ഭൂമി ലഭ്യമാക്കാന്‍ നടപടിയെടുക്കുകയും ക്ഷേമപെന്‍ഷനുകള്‍ മൂന്ന് മടങ്ങോളമായി വര്‍ധിപ്പിച്ച് കൃത്യമായി ലഭ്യമാക്കുകയും ക്രമസമാധാനരംഗത്ത് രാജ്യത്ത് ഒന്നാംസ്ഥാനം കൈവരിക്കുകയും ദശലക്ഷക്കണക്കായ പ്രവാസിമലയാളികള്‍ക്ക് പെന്‍ഷനുള്‍പ്പെടെ ക്ഷേമനിധി ഏര്‍പ്പെടുത്തുകയും കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം പദ്ധതി, ദേശീയ ജലപാത, കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട അടിസ്ഥാന സൌകര്യവികസനം ഉള്‍പ്പെടെ ബൃഹദ്പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തുകൊണ്ട് സംസ്ഥാനചരിത്രത്തിലെ ഏറ്റവും സത്വരമായ വികസന-ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കാണ് കഴിഞ്ഞ നാല് വര്‍ഷം സാക്ഷ്യം വഹിച്ചത്. വിദ്യാഭ്യാസരംഗത്ത് ഗുണനിലവാരം മെച്ചപ്പെടുത്തുകയും ഉന്നതവിദ്യാഭ്യാസരംഗത്ത് സാമൂഹ്യനീതി കൈവരിക്കാന്‍ വിവിധ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഉന്നതവിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് ഇതിനകംതന്നെ ഏറെ ഫലപ്രദമാണെന്ന് അംഗീകരിക്കപ്പെട്ടു. പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്ത് സഹകരണവകുപ്പിന്റെയും ഐഎച്ച്ആര്‍ഡി തുടങ്ങിയ സ്ഥാപനങ്ങളുടെയും പങ്കാളിത്തം വന്‍തോതില്‍ വര്‍ധിപ്പിച്ചു. ജലസേചന-ശുദ്ധജല വിതരണരംഗത്ത് മികച്ച പ്രവര്‍ത്തനം നടത്തി ദേശീയ അംഗീകാരം നേടി. അനിശ്ചിതത്വത്തിലായിരുന്ന ജപ്പാന്‍ കുടിവെള്ളപദ്ധതി ഭാഗികമായെങ്കിലും പൂര്‍ത്തീകരിച്ച് കമീഷനിങ്ങിന് സജ്ജമാക്കിയിരിക്കുന്നു. മുന്‍ ഗവമെന്റിന്റെ കാലത്ത് അധികമുല്‍പ്പാദിപ്പിച്ച വൈദ്യുതിയുടെ നാല് മടങ്ങ് നാല് വര്‍ഷംകൊണ്ടുതന്നെ അധികം ഉല്‍പ്പാദിപ്പിക്കുകയും അടുത്ത പത്ത് വര്‍ഷത്തെ ആവശ്യം മുന്നില്‍ക്കണ്ട് പുതിയ പദ്ധതികള്‍ക്ക് തുടക്കംകുറിക്കുകയും പുതിയ കണക്ഷന്‍ നല്‍കുന്നതില്‍ സര്‍വകാല റെക്കോഡിടുകയും ചെയ്തു- നാല് വര്‍ഷംകൊണ്ട് പതിനെട്ട് ലക്ഷം കണക്ഷന്‍. പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമപദ്ധതികളില്‍ ഏറെക്കുറെ നൂറ്ശതമാനം ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞ അഭിമാനകരമായ അനുഭവമാണ് ഈ നാല് വര്‍ഷവും. ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന സ്ഥിതിയിലായിരുന്ന ഗവമെന്റ് ആശുപത്രികള്‍ ഇപ്പോള്‍ സജീവമായി. ഡോക്ടര്‍മാരെയും നേഴ്സുമാരെയും ആവശ്യാനുസരണം നിയമിക്കുകയും അടിസ്ഥാനസൌകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും ആധുനീകരിക്കുകയും ആവശ്യത്തിന് മരുന്നുകള്‍ ലഭ്യമാക്കുകയും ചെയ്തു. ഒരുലക്ഷത്തില്‍പ്പരം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കി. ആദിവാസികള്‍ക്കുള്ള ഭൂവിതരണ പദ്ധതിയും വനാവകാശനിയമപ്രകാരമുള്ള അവകാശരേഖ വിതരണവും പൂര്‍ത്തീകരണത്തിലേക്ക് നീങ്ങുന്നു. അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമി വീണ്ടെടുക്കുന്നതില്‍ ഐതിഹാസിക നേട്ടമാണുണ്ടായത്. മൂന്നാറില്‍മാത്രം പന്തീരായിരത്തില്‍പ്പരം ഏക്കര്‍ വീണ്ടെടുത്ത് ലാന്‍ഡ് ബാങ്കില്‍ മുതല്‍ക്കൂട്ടി. കര്‍ഷക ആത്മഹത്യാപ്രവണത ഇല്ലാതാക്കി കാര്‍ഷികമേഖലയില്‍ നവോന്മേഷം സൃഷ്ടിച്ചു. കടാശ്വാസകമീഷനും പലിശരഹിത വായ്പയും സബ്സിഡിയും കര്‍ഷക പെന്‍ഷനും നെല്ലിന്റെ സംഭരണവില ഏഴില്‍നിന്ന് 12 രൂപയാക്കിയതും തണ്ണീര്‍തടം-പാടം നികത്തല്‍ നിരോധിച്ചതുമെല്ലാം പുത്തനുണര്‍വായി. 1341 കോടി രൂപ ചെലവില്‍ കാര്‍ഷികോല്‍പ്പാദനവര്‍ധന കര്‍മപദ്ധതിക്ക് തുടക്കം കുറിച്ചതുവഴി അറുപതിനായിരത്തോളം ഏക്കറില്‍ നെല്‍കൃഷി പുനരാരംഭിച്ചു. പാല്‍, മുട്ട, മാംസം എന്നിവയുടെ കാര്യത്തില്‍ സ്വയംപര്യാപ്തത നേടാന്‍ വഴിയൊരുക്കി. പാവപ്പെട്ട മുഴുവന്‍ ഭൂരഹിതകുടുംബങ്ങള്‍ക്കും ഭൂമിയും ഭവനരഹിത കുടുംബങ്ങള്‍ക്ക് വീടും ലഭ്യമാക്കാന്‍ ഇ എം എസ് ഭവനപദ്ധതിയും എം എന്‍ ലക്ഷംവീട് നവീകരണപദ്ധതിയും ഊര്‍ജസ്വലമായി മുന്നേറുന്നു. മാലിന്യനിര്‍മാര്‍ജനകാര്യത്തില്‍ ഏറെ മുന്നോട്ടുപോകാന്‍ കഴിഞ്ഞു. പൂട്ടിയിടപ്പെട്ടിരുന്ന വ്യവസായശാലകളും തോട്ടങ്ങളും തുറന്നു. 37ല്‍ 32 പൊതുമേഖലാ വ്യവസായശാലകളും ലാഭത്തിലായി. പുതിയ എട്ട് പൊതുമേഖലാ വ്യവസായങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. കേന്ദ്ര-സംസ്ഥാന സംയുക്തമേഖലയില്‍ നിരവധി വ്യവസായയൂണിറ്റുകള്‍ തുടങ്ങുകയും മികച്ച വ്യവസായ നിക്ഷേപാന്തരീക്ഷമുണ്ടാക്കുകയും ചെയ്തു. വെള്ളാനയായി മുദ്രകുത്തപ്പെട്ടിരുന്ന കെഎസ്ആര്‍ടിസിക്ക് പുതുജീവന്‍ കൈവന്നു. അതിവേഗം സ്വയംപര്യാപ്തതയിലേക്ക് മുന്നേറുകയാണിന്ന് സ്റേറ്റ് ട്രാന്‍സ്പോര്‍ട്ട്. സുനാമി പുനരധിവാസ പദ്ധതി പൂര്‍ത്തിയായതോടെ ഒമ്പത് ജില്ലയിലെ തീരദേശമേഖലയില്‍ സമഗ്രവികസനമുണ്ടായി. മത്സ്യത്തൊഴിലാളികളെ കടവിമുക്തരാക്കുകയും രണ്ട് രൂപ നിരക്കില്‍ അരി, എസ്സി വിഭാഗത്തിന്റേതുപോലെ വിദ്യാഭ്യാസാനുകൂല്യം എന്നിവ ലഭ്യമാക്കി ക്ഷേമം ഉറപ്പുവരുത്തുകയും ചെയ്തു. രണ്ട് രൂപ നിരക്കില്‍ 26 ലക്ഷം കുടുംബങ്ങള്‍ക്ക് നല്‍കുന്ന റേഷനരി ഇനിമുതല്‍ 35 ലക്ഷം
കുടുംബങ്ങള്‍ക്ക് ലഭ്യമാക്കും. അത്രയും കുടുംബങ്ങള്‍ക്ക് സൌജന്യ ആരോഗ്യ ഇന്‍ഷുറന്‍സും. പണമില്ലാത്തതുകൊണ്ട് ചികിത്സ ലഭ്യമാകാത്ത അവസ്ഥയ്ക്ക് ഒരളവോളം പരിഹാരമാകുകയാണ്. പരിധിയില്ലാതെ സബ്സിഡി അനുവദിച്ചുകൊണ്ടാണ് നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം ഒരളവോളം പിടിച്ചുനിര്‍ത്തുന്നത്. വെട്ടിക്കുറച്ച റേഷനരിവിഹിതം പുനഃസ്ഥാപിക്കാതെ കേന്ദ്രം കേരളജനതയെ ഞെരുക്കുകയാണ്. എപിഎല്‍ റേഷനരിക്ക് വില ഗണ്യമായി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍, സപ്ളൈകോയും സഹകരണവകുപ്പും ഏറ്റവും കാര്യക്ഷമവും മാതൃകാപരവുമായ പ്രവര്‍ത്തനത്തിലൂടെ വിപണി ഇടപെടല്‍ നടത്തി ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നു. കേന്ദ്രമന്ത്രി പവാര്‍തന്നെ അക്കാര്യം പാര്‍ലമെന്റില്‍ സമ്മതിച്ചു. ദുബായ് കമ്പനിയുടെ വീഴ്ചകാരണം സ്മാര്‍ട്സിറ്റി പദ്ധതിയില്‍ പുരോഗതിയുണ്ടായില്ലെങ്കിലും ആ പദ്ധതിയില്‍ വിഭാവനം ചെയ്തതിനേക്കാളുമെത്രയോ വലിയ നേട്ടം മറ്റു പദ്ധതികളിലൂടെ ഐടി രംഗത്തുണ്ടായി. ഐടി അടിസ്ഥാനസൌകര്യം നാല് കൊല്ലം കൊണ്ട് നാല് മടങ്ങ് വര്‍ധിച്ചു. ജില്ലാതല ഐടി പാര്‍ക്കുകളുടെ നിര്‍മാണം തുടങ്ങി. മലബാര്‍ മേഖലയ്ക്കായി സൈബര്‍സിറ്റി പാര്‍ക്ക് ശൃംഖലയ്ക്ക് തുടക്കമാകുന്നു. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ഒരുലക്ഷത്തില്‍പ്പരം പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന രണ്ടാംഘട്ടത്തിന് നടപടി തുടങ്ങി. ഐടി കയറ്റുമതി നാല് കൊല്ലംകൊണ്ട് അഞ്ച് മടങ്ങ് വര്‍ധിച്ചു. ടൂറിസംരംഗത്ത് രാജ്യത്തെ ഏറ്റവും മികച്ച ഡെസ്റിനേഷനായി കേരളത്തിന് സാര്‍വദേശീയ അംഗീകാരം; മാന്ദ്യകാലത്തും 25 ശതമാനം വളര്‍ച്ചയും. വനംനശീകരണവും വനംകൊള്ളയും പഴങ്കഥയാവുകയും വനം വിസ്തൃതി ചരിത്രത്തിലാദ്യമായി കൂടുകയും ചെയ്തു. സൈലന്റ്വാലി ബഫര്‍സോണും നീലക്കുറിഞ്ഞി സാങ്ക്ച്വറിയും പരിസ്ഥിതി സംരക്ഷണത്തില്‍ വലിയ ചുവടുവയ്പായി. കയര്‍-കശുവണ്ടി മേഖലയിലെ തൊഴിലില്ലായ്മയ്ക്ക് അറുതിവരുത്തുകയും കയര്‍ സഹകരണസംഘങ്ങളെ കടവിമുക്തമാക്കി ശാക്തീകരിക്കുകയും നവീകരണ പദ്ധതികള്‍ തുടങ്ങുകയും ചെയ്തു. ദേവസ്വംമേഖല അഴിമതി വിമുക്തമാക്കുന്നതിന് നടപടി സ്വീകരിക്കുകയും ശബരിമല തീര്‍ഥാടനം ആക്ഷേപരഹിതമാക്കാന്‍ പദ്ധതികള്‍ നടപ്പാക്കുകയും ചെയ്തു. സന്നിധാനത്ത് സുസജ്ജമായ ആശുപത്രി തുടങ്ങി. തുറമുഖങ്ങളുടെ പഴയ പ്രതാപം വീണ്ടെടുക്കാന്‍ സമഗ്രമായ പദ്ധതിയാണ് തങ്കശ്ശേരി, ബേപ്പൂര്‍, അഴീക്കല്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നടപ്പാക്കുന്നത്. അടുത്ത ദേശീയ കായികമേളയ്ക്ക് ആതിഥ്യമേകുന്നതിന്റെ ഭാഗമായി സ്പോര്‍ട്സ് അടിസ്ഥാനസൌകര്യ വികസനത്തിന് തുടക്കമായി. പ്രവാസിമലയാളികള്‍ക്ക് മാത്രമല്ല മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്ന് തൊഴിലെടുക്കുന്നവര്‍ക്കും ക്ഷേമനിധി ഏര്‍പ്പെടുത്തി. പ്രവാസിമലയാളികള്‍ക്കായി കലക്ടറേറ്റുകളില്‍ പ്രത്യേക സെല്‍ തുടങ്ങുകയും 'സാന്ത്വനം' പദ്ധതിയിലൂടെ ഉദാരമായി ചികിത്സാസഹായം നല്‍കുകയും ചെയ്യുന്നു. മുന്‍ ഗവമെന്റിന്റെ കാലത്ത് നിയമന നിരോധനമായിരുന്നു. അത് പൂര്‍ണമായും പിന്‍വലിച്ച് നാല് വര്‍ഷംകൊണ്ട് ഒന്നേകാല്‍ ലക്ഷത്തോളം പേര്‍ക്ക് പിഎസ്സി വഴി നിയമനം നല്‍കുകയും പുതിയ ഇരുപത്തിനാലായിരത്തില്‍പ്പരം തസ്തിക സൃഷ്ടിക്കുകയും ചെയ്തു. പുതിയ തസ്തികകള്‍, മാന്ദ്യപാക്കേജ്, വര്‍ധിച്ച ക്ഷേമനിധി ആനുകൂല്യങ്ങള്‍, വിപണി ഇടപെടല്‍, ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ എന്നിവയെല്ലാമുണ്ടായിട്ടും ധനസ്ഥിതി ഭദ്രമായി നില്‍ക്കുന്നു. ഒരു ദിവസംപോലും ട്രഷറി അടച്ചിടേണ്ടി വരാത്തവിധം അരോഗാവസ്ഥയിലാണിന്ന് കേരള സമ്പദ്സ്ഥിതി. നികുതി ചോര്‍ച്ച തടഞ്ഞുകൊണ്ടും പുതിയ വിഭവസമാഹരണം വഴിയുമാണിത് സാധിച്ചത്. പുതിയ പദ്ധതികള്‍ക്കായുള്ള മൂലധനനിക്ഷേപത്തില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കാന്‍ കഴിഞ്ഞുവെന്നതും എടുത്തുപറയത്തക്ക നേട്ടമാണ്. ക്ഷേമനടപടികളുടെ കാര്യത്തിലും വികസനപ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും കാര്‍ഷിക-വ്യവസായികോല്‍പ്പാദനം വര്‍ധിപ്പിക്കുന്ന കാര്യത്തിലും പുതിയ വികസനസംരംഭങ്ങളുടെ കാര്യത്തിലുമെല്ലാം മുമ്പെന്നത്തേക്കാളും വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞ നാല് വര്‍ഷമാണ് പിന്നിടുന്നത്. ഈ അടിത്തറയില്‍നിന്നുകൊണ്ട് എല്ലാ മേഖലയിലും കൂടുതല്‍ പുരോഗതി കൈവരിക്കുന്നതിനുള്ള കര്‍മപദ്ധതി ആവിഷ്കരിച്ചുകൊണ്ട് അഞ്ചാംവര്‍ഷത്തിലേക്ക് കടക്കുകയാണ്. ഈ മുന്നേറ്റത്തിന് എല്ലാവരുടെയും ആത്മാര്‍ഥ സഹകരണമുണ്ടാകണമെന്നഭ്യര്‍ഥിക്കുന്നു.

3 comments:

ജനശക്തി ന്യൂസ്‌ said...

അഭൂതപൂര്‍വമായ നേട്ടങ്ങളോടെ അഞ്ചാംവര്‍ഷത്തിലേക്ക്....
അഭൂതപൂര്‍വമായ നേട്ടങ്ങളോടെ ഇടതുപക്ഷജനാധിപത്യ മുന്നണി ഗവമെന്റ് നാല് വര്‍ഷം പിന്നിടുകയാണ്. ക്ഷേമം, വികസനം, സമാധാനം എന്ന അടിസ്ഥാനലക്ഷ്യത്തോടെ ഉജ്വലമായ മുന്നേറ്റമുണ്ടാക്കാന്‍ ഈ കാലയളവില്‍ സാധ്യമായെന്നത് പരക്കെ അംഗീകരിക്കപ്പെട്ട കാര്യമാണ്. 2006 മെയ് 18ന് അധികാരത്തില്‍വന്ന ഇടതുപക്ഷജനാധിപത്യമുന്നണി ഗവമെന്റ് ഒന്നാം ഐക്യകേരള ഗവമെന്റ് അടിത്തറയിട്ട ജനകീയവികസന പന്ഥാവിലൂടെ ഉജ്വലമായ മുന്നേറ്റമാണ് നടത്തുന്നത്. കര്‍ഷക ആത്മഹത്യാപ്രവണത ഇല്ലായ്മ ചെയ്യുകയും ദാരിദ്യ്രനിര്‍മാര്‍ജനത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കുകയും വ്യവസായ-ഐടി-ടൂറിസം മേഖലകളില്‍ റെക്കോഡ് നേട്ടം കൈവരിക്കുകയും വിലക്കയറ്റം പിടിച്ചുനിര്‍ത്തുകയും പൊതുജനാരോഗ്യസംവിധാനം ശക്തിപ്പെടുത്തുകയും സമ്പൂര്‍ണ പാര്‍പ്പിടപദ്ധതിയും സമ്പൂര്‍ണ വൈദ്യുതീകരണവും നടപ്പാക്കിത്തുടങ്ങുകയും ആരോഗ്യസുരക്ഷാപദ്ധതി നടപ്പാക്കുകയും മുഴുവന്‍ കുടുംബങ്ങള്‍ക്കും ഭൂമി ലഭ്യമാക്കാന്‍ നടപടിയെടുക്കുകയും ക്ഷേമപെന്‍ഷനുകള്‍ മൂന്ന് മടങ്ങോളമായി വര്‍ധിപ്പിച്ച് കൃത്യമായി ലഭ്യമാക്കുകയും ക്രമസമാധാനരംഗത്ത് രാജ്യത്ത് ഒന്നാംസ്ഥാനം കൈവരിക്കുകയും ദശലക്ഷക്കണക്കായ പ്രവാസിമലയാളികള്‍ക്ക് പെന്‍ഷനുള്‍പ്പെടെ ക്ഷേമനിധി ഏര്‍പ്പെടുത്തുകയും കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം പദ്ധതി, ദേശീയ ജലപാത, കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട അടിസ്ഥാന സൌകര്യവികസനം ഉള്‍പ്പെടെ ബൃഹദ്പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തുകൊണ്ട് സംസ്ഥാനചരിത്രത്തിലെ ഏറ്റവും സത്വരമായ വികസന-ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കാണ് കഴിഞ്ഞ നാല് വര്‍ഷം സാക്ഷ്യം വഹിച്ചത്. വിദ്യാഭ്യാസരംഗത്ത് ഗുണനിലവാരം മെച്ചപ്പെടുത്തുകയും ഉന്നതവിദ്യാഭ്യാസരംഗത്ത് സാമൂഹ്യനീതി കൈവരിക്കാന്‍ വിവിധ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

Anonymous said...

ഗീബല്‍സ്‌ =നാരായണന്‍ വള്ളിക്കോട്‌

Anonymous said...

enthu nettamada poorimone...