Thursday, June 18, 2009

കറുത്ത ചരിത്രത്തെ കൊണ്ടാടുന്നവര്‍

കറുത്ത ചരിത്രത്തെ കൊണ്ടാടുന്നവര്‍ .

രാജ്യത്തിന്റെ ചരിത്രത്തില്‍ കറുത്ത ലിപികളില്‍ രേഖപ്പെടുത്തിയ രാഷ്ട്രീയാഭാസമായ വിമോചനസമരത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്നവര്‍ പ്രബുദ്ധകേരളത്തിന്റെ ജനാധിപത്യബോധത്തെയാണ് വെല്ലുവിളിക്കുന്നത്. ഏതോ പ്രാകൃതകാലത്തിന്റെ തടവറയില്‍ കഴിയുന്നവരെന്ന മട്ടിലാണ് സഭാനേതൃത്വവും ഉമ്മന്‍ചാണ്ടി അടക്കമുള്ള കോഗ്രസ് നേതാക്കളും ജനാധിപത്യക്കുരുതിയെ ന്യായീകരിക്കുന്നത്. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നടത്തിയ കലാപമാണ് വിമോചനസമരം. യഥാര്‍ഥത്തില്‍ ദുരിതങ്ങളില്‍നിന്ന് ജനങ്ങളെ വിമോചിപ്പിക്കാന്‍ ശ്രമിച്ച സര്‍ക്കാരിനെ താഴെയിറക്കാന്‍ നടത്തിയ പേക്കൂത്തിനെ വിമോചനസമരമെന്നു വിളിക്കുന്നതുപോലും അപഹാസ്യമാണ്. ഏതറ്റംവരെയും പോകാന്‍ തങ്ങള്‍ക്ക് മടിയില്ലെന്ന് ഉന്മാദത്തോടെ പുലമ്പുന്ന മട്ടിലാണ് പല പ്രസംഗങ്ങളും അങ്കമാലിയില്‍ കേട്ടത്. കഴിഞ്ഞ വര്‍ഷങ്ങളിലൊന്നും കല്ലറയില്‍ മെഴുകുതിരി കത്തിക്കാന്‍വരെ കാണാതിരുന്നവര്‍ ഇപ്പോള്‍ ആര്‍ത്തിരമ്പിവന്ന് പ്രഖ്യാപനം നടത്തുന്നത് ഇന്നത്തെ കേരളീയാവസ്ഥയെ സംബന്ധിച്ച മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. ഇതെല്ലാം ചെയ്യുന്നതിന് ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും ഒരു നാണവുമില്ലെന്ന അവസ്ഥയില്‍ എത്തിയിരിക്കുന്നു കാര്യങ്ങള്‍. സംസ്ഥാനത്തിന്റെ മുന്നേറ്റത്തിനും ജനതയുടെ മോചനത്തിനും ആവശ്യമായ അടിത്തറയിട്ട സര്‍ക്കാരായിരുന്നു 57ലേത്. ഇ എംഎസിന്റെ നേതൃത്വത്തില്‍ ആ സര്‍ക്കാര്‍ നടപ്പാക്കിയ നടപടികള്‍ പുത്തന്‍ ഉണര്‍വാണ് ജനതയ്ക്ക് സമ്മാനിച്ചത്. ഇന്ത്യയില്‍ മറ്റൊരിടത്തുമില്ലാത്ത രൂപത്തില്‍ മണ്ണില്‍ പണിയെടുക്കുന്നവന് അതില്‍ അവകാശം നല്‍കുന്ന ഭൂപരിഷ്കരണം നടപ്പാക്കി. വിദ്യാഭ്യാസമേഖലയിലെ കാട്ടാളാവസ്ഥകള്‍ മാറ്റുന്നതിനുള്ള നിയമനിര്‍മാണം നടത്തി. ഇത്തരത്തിലുള്ള നടപടികള്‍ മൂലം തങ്ങളുടെ ആധിപത്യം തകരുമോയെന്ന് ഭയപ്പെട്ട ജന്മിമാരും പുത്തന്‍മുതലാളിമാരുമാണ് കലാപക്കൊടി ഉയര്‍ത്തിയത്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ എല്ലാ തരത്തിലുള്ള പിന്തുണയും ഈ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്കുണ്ടായി. സിഐഎയുടെ സാമ്പത്തികമുള്‍പ്പെടെയുള്ള സഹായത്തോടെയാണ് കലാപകാരികള്‍ ഉറഞ്ഞുതുള്ളിയത്. ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡറായിരുന്ന മൊയ്നി ഹാന്‍ ഇക്കാര്യം പരസ്യമായി സമ്മതിച്ചിട്ടുണ്ട്. അന്ന് സമരത്തിനു നേതൃത്വം നല്‍കിയ കുട്ടിപ്പട്ടാളത്തിന്റെ ഭാഗമായിരുന്ന വയലാര്‍ രവിയും പരസ്യമായ കുറ്റസമ്മതംതന്നെ നടത്തിയിട്ടുണ്ട്. കേരളീയ സമൂഹത്തില്‍ ജാതിക്കോമരങ്ങള്‍ക്ക് അഴിഞ്ഞാടാനുള്ള ഭൌതികസാഹചര്യമൊരുക്കുകയായിരുന്നു ഈ കലാപം. ജാതീയവും വര്‍ഗീയവുമായ ചേരിതിരിവിന് അത് അവസരമൊരുക്കി. വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ആധികാരികമായ മുഖം നല്‍കി. ഇന്നു മോശമെന്നു വിലയിരുത്തുന്ന എല്ലാ കാര്യങ്ങള്‍ക്കും കേരളരാഷ്ട്രീയത്തില്‍ വിത്തുപാകിയത് വിമോചനസമരമാണ്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പിരിച്ചുവിട്ടതോടെ സ്വതന്ത്രഇന്ത്യയിലെ ആദ്യത്തെ ജനാധിപത്യകശാപ്പ് നടന്നു. ഭരണഘടനാമൂല്യങ്ങള്‍ക്കും ജനാധിപത്യ സങ്കല്‍പ്പങ്ങള്‍ക്കും നേരെ ഭരിക്കുന്നവര്‍തന്നെ വാളോങ്ങുന്നതുകണ്ട് രാജ്യം വിറങ്ങലിച്ചു. അന്ന് സമരത്തിനു നേതൃത്വം നല്‍കിയ പലരും പിന്നീട് പശ്ചാത്തപിച്ചു. വടക്കന്‍ അച്ചനെപ്പോലുള്ളവര്‍ പലതും തുറന്നുപറഞ്ഞ് കമ്യൂണിസ്റ്റ് പാര്‍ടിയുമായി സഹകരിക്കാന്‍വരെ തയ്യാറായി. എന്നാല്‍, നാട് അതിനു കൊടുത്ത വില വളരെ വലുതായിരുന്നു. നാടിന്റെ വികസനപ്രക്രിയ പുറകോട്ടടിക്കപ്പെട്ടു. ഭൂപരിഷ്കരണത്തിന്റെ തുടര്‍ച്ചയായ കാര്‍ഷിക പരിഷ്കരണത്തിന്റെ വഴികള്‍ തടസ്സപ്പെട്ടു. അധികാരവികേന്ദ്രീകരണം തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കാന്‍പോലും പിന്നിട്ട ദശകങ്ങളില്‍ കഴിഞ്ഞില്ല. ജതിമത സംഘടനകളും വര്‍ഗീയ പ്രസ്ഥാനങ്ങളും പൊതുസമൂഹത്തില്‍ സ്വീകാര്യത നേടി. ഇതൊന്നും തിരിച്ചറിയാന്‍ തയ്യാറാകാത്ത കൂട്ടരാണ് ഇപ്പോള്‍ അമ്പതാണ്ടിന്റെ ആഘോഷവുമായി ഇറങ്ങിയിരിക്കുന്നത്. ഇരിക്കപ്പൊറുതിയില്ലാത്ത മട്ടില്‍ രണ്ടാംവിമോചനസമരപ്രഖ്യാപനവും നടത്താന്‍ ഇവര്‍ മടിക്കുന്നില്ല. കേരളത്തില്‍ സെല്‍ഭരണമാണെന്ന കണ്ടുപിടിത്തവും ഇവരില്‍ ചിലര്‍ നടത്തിയിട്ടുണ്ട്്. നിലവിട്ട് എന്തു ജല്‍പ്പനവും നടത്താമെന്ന് ആരും കരുതരുത്. പൊലീസ് ഭരണത്തെ സംബന്ധിച്ച് ശത്രുക്കള്‍പോലും നടത്താത്ത ആരോപണമാണ് സഭാനേതൃത്വം നടത്തുന്നത്. ബിഷപ്സ്് ഹൌസ് ആക്രമിക്കപ്പെട്ടതിന്റെയും പുരോഹിതന്‍ പള്ളിവളപ്പില്‍ കൊല്ലപ്പെട്ടതിന്റെയും പള്ളിമേടയില്‍ കയറി പൊലീസ് പുരോഹിതരെവരെ അടിച്ചുവീഴ്ത്തിയതിന്റെയും കാര്യമൊക്കെ ഇത്രപെട്ടെന്ന് മറന്നോ? യുഡിഎഫിന്റെ അത്തരം രീതികളില്‍നിന്ന് വ്യത്യസ്തമായതാണോ സെല്‍ഭരണം. വിദ്യാഭ്യാസമേഖലയില്‍ കച്ചവടം അവസാനിപ്പിക്കുന്നതിനും സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിനും ശ്രമിക്കുന്നതാണോ കുഴപ്പം. 57ല്‍ മുണ്ടശ്ശേരിയെ ആക്ഷേപിച്ചവര്‍ ഇപ്പോഴത്തെ വിദ്യാഭ്യാസമന്ത്രിക്കെതിരെയും തിരിഞ്ഞിരിക്കുന്നു. ഏകാധിപത്യ രാജ്യത്തെ ഭരണാധികാരികളെപ്പോലെ പ്രവര്‍ത്തിക്കുന്നത് സഭാനേതൃത്വത്തിലെ ചിലര്‍ തന്നെയാണ്. സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ജനാധിപത്യപരമായാണ്. എല്ലാ വിഭാഗവുമായും ആശയവിനിമയം നടത്തിയും സമവായം സൃഷ്ടിച്ചും പ്രവര്‍ത്തിക്കുന്നതിനാണ് ശ്രമം. എന്നാല്‍, രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി പിടിച്ചപിടി നില്‍ക്കുകയും ചര്‍ച്ചകള്‍ തീരുമാനത്തിലേക്ക് എത്തുന്ന സന്ദര്‍ഭത്തില്‍ ഏകപക്ഷീയമായി പിന്‍വലിയുകയും ചെയ്യുന്നത് സഭാനേതൃത്വത്തിലെ ചിലരാണ്. ഇവര്‍ ഇനിയും തിരുത്താന്‍ തയ്യാറല്ലെന്ന വെല്ലുവിളിയാണ് ഇപ്പോഴത്തെ സംഭവങ്ങള്‍. താല്‍ക്കാലികമായ രാഷ്ട്രീയനേട്ടത്തിനായി യുഡിഎഫ് ഇവര്‍ക്ക് ഹല്ലേലുയ്യ പാടുന്നു. ലോക്സഭാതെരഞ്ഞെടുപ്പില്‍ നേടിയ വിജയത്തില്‍ ഉന്മാദംപൂണ്ടാണ് പല പ്രഖ്യാപനങ്ങളും വരുന്നത്. തങ്ങളാണ് ഇതിന്റെ പ്രധാന ശില്‍പ്പികള്‍ എന്ന മട്ടിലാണ് സഭയിലെ ചിലരുടെ വര്‍ത്തമാനം. ഇപ്പോഴും ഇടതുപക്ഷത്തിന്റെ അടിത്തറയ്ക്ക് ഒരു കുഴപ്പവും സംഭവിച്ചിട്ടില്ലെന്ന കാര്യം മറക്കേണ്ട. വിമോചനസമരം കഴിഞ്ഞ് നടന്ന തെരഞ്ഞെടുപ്പിലും കമ്യൂണിസ്റ്റ് പാര്‍ടിക്ക് വോട്ട് കൂടുകയാണ് ചെയ്തത്. എന്നാല്‍, എല്ലാ ശത്രുക്കളും ഒന്നിച്ചു നിന്നപ്പോള്‍ വലതുപക്ഷത്തിനു സീറ്റ് കുടുതല്‍ ലഭിച്ചു. ഇപ്പോഴത്തെ തെരഞ്ഞെടുപ്പിലെ തിരിച്ചടിയോടെ ഇടതുപക്ഷമാകെ തകര്‍ന്നെന്ന് ആഹ്ളാദിക്കുന്നവരുടെ അമ്പതാംവാര്‍ഷികാഘോഷങ്ങള്‍ നാടിന്റെ ഭാവിയെ തകര്‍ക്കാനുള്ള നീക്കമാണ്. ഏതു പ്രശ്നത്തിലാണ് തര്‍ക്കമെന്ന് സഭാനേതൃത്വം തുറന്നുപറയണമെന്നും ചര്‍ച്ചകള്‍ക്ക് എപ്പോഴും തയ്യാറാണെന്നും സിപിഐ എം നേതൃത്വം ആവര്‍ത്തിച്ച് പറയുമ്പോഴും കലാപത്തിന്റെയും ഏറ്റുമുട്ടലിന്റെയും വഴിയിലൂടെ സഞ്ചരിക്കുന്നതിനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്. വിമോചനസമരത്തിന്റെ പ്രേതവുമായി നടക്കുന്ന ഇക്കൂട്ടരുടെ രാഷ്ട്രീയം സഭാവിശ്വാസികള്‍തന്നെ വൈകാതെ തിരിച്ചറിയും.
from> Deshabhimani >edi

4 comments:

ജനശക്തി ന്യൂസ്‌ said...

കറുത്ത ചരിത്രത്തെ കൊണ്ടാടുന്നവര്‍

രാജ്യത്തിന്റെ ചരിത്രത്തില്‍ കറുത്ത ലിപികളില്‍ രേഖപ്പെടുത്തിയ രാഷ്ട്രീയാഭാസമായ വിമോചനസമരത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്നവര്‍ പ്രബുദ്ധകേരളത്തിന്റെ ജനാധിപത്യബോധത്തെയാണ് വെല്ലുവിളിക്കുന്നത്. ഏതോ പ്രാകൃതകാലത്തിന്റെ തടവറയില്‍ കഴിയുന്നവരെന്ന മട്ടിലാണ് സഭാനേതൃത്വവും ഉമ്മന്‍ചാണ്ടി അടക്കമുള്ള കോഗ്രസ് നേതാക്കളും ജനാധിപത്യക്കുരുതിയെ ന്യായീകരിക്കുന്നത്. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നടത്തിയ കലാപമാണ് വിമോചനസമരം. യഥാര്‍ഥത്തില്‍ ദുരിതങ്ങളില്‍നിന്ന് ജനങ്ങളെ വിമോചിപ്പിക്കാന്‍ ശ്രമിച്ച സര്‍ക്കാരിനെ താഴെയിറക്കാന്‍ നടത്തിയ പേക്കൂത്തിനെ വിമോചനസമരമെന്നു വിളിക്കുന്നതുപോലും അപഹാസ്യമാണ്. ഏതറ്റംവരെയും പോകാന്‍ തങ്ങള്‍ക്ക് മടിയില്ലെന്ന് ഉന്മാദത്തോടെ പുലമ്പുന്ന മട്ടിലാണ് പല പ്രസംഗങ്ങളും അങ്കമാലിയില്‍ കേട്ടത്. കഴിഞ്ഞ വര്‍ഷങ്ങളിലൊന്നും കല്ലറയില്‍ മെഴുകുതിരി കത്തിക്കാന്‍വരെ കാണാതിരുന്നവര്‍ ഇപ്പോള്‍ ആര്‍ത്തിരമ്പിവന്ന് പ്രഖ്യാപനം നടത്തുന്നത് ഇന്നത്തെ കേരളീയാവസ്ഥയെ സംബന്ധിച്ച മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. ഇതെല്ലാം ചെയ്യുന്നതിന് ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും ഒരു നാണവുമില്ലെന്ന അവസ്ഥയില്‍ എത്തിയിരിക്കുന്നു കാര്യങ്ങള്‍. സംസ്ഥാനത്തിന്റെ മുന്നേറ്റത്തിനും ജനതയുടെ മോചനത്തിനും ആവശ്യമായ അടിത്തറയിട്ട സര്‍ക്കാരായിരുന്നു 57ലേത്. ഇ എംഎസിന്റെ നേതൃത്വത്തില്‍ ആ സര്‍ക്കാര്‍ നടപ്പാക്കിയ നടപടികള്‍ പുത്തന്‍ ഉണര്‍വാണ് ജനതയ്ക്ക് സമ്മാനിച്ചത്. ഇന്ത്യയില്‍ മറ്റൊരിടത്തുമില്ലാത്ത രൂപത്തില്‍ മണ്ണില്‍ പണിയെടുക്കുന്നവന് അതില്‍ അവകാശം നല്‍കുന്ന ഭൂപരിഷ്കരണം നടപ്പാക്കി. വിദ്യാഭ്യാസമേഖലയിലെ കാട്ടാളാവസ്ഥകള്‍ മാറ്റുന്നതിനുള്ള നിയമനിര്‍മാണം നടത്തി. ഇത്തരത്തിലുള്ള നടപടികള്‍ മൂലം തങ്ങളുടെ ആധിപത്യം തകരുമോയെന്ന് ഭയപ്പെട്ട ജന്മിമാരും പുത്തന്‍മുതലാളിമാരുമാണ് കലാപക്കൊടി ഉയര്‍ത്തിയത്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ എല്ലാ തരത്തിലുള്ള പിന്തുണയും ഈ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്കുണ്ടായി. സിഐഎയുടെ സാമ്പത്തികമുള്‍പ്പെടെയുള്ള സഹായത്തോടെയാണ് കലാപകാരികള്‍ ഉറഞ്ഞുതുള്ളിയത്. ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡറായിരുന്ന മൊയ്നി ഹാന്‍ ഇക്കാര്യം പരസ്യമായി സമ്മതിച്ചിട്ടുണ്ട്. അന്ന് സമരത്തിനു നേതൃത്വം നല്‍കിയ കുട്ടിപ്പട്ടാളത്തിന്റെ ഭാഗമായിരുന്ന വയലാര്‍ രവിയും പരസ്യമായ കുറ്റസമ്മതംതന്നെ നടത്തിയിട്ടുണ്ട്. കേരളീയ സമൂഹത്തില്‍ ജാതിക്കോമരങ്ങള്‍ക്ക് അഴിഞ്ഞാടാനുള്ള ഭൌതികസാഹചര്യമൊരുക്കുകയായിരുന്നു ഈ കലാപം. ജാതീയവും വര്‍ഗീയവുമായ ചേരിതിരിവിന് അത് അവസരമൊരുക്കി. വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ആധികാരികമായ മുഖം നല്‍കി. ഇന്നു മോശമെന്നു വിലയിരുത്തുന്ന എല്ലാ കാര്യങ്ങള്‍ക്കും കേരളരാഷ്ട്രീയത്തില്‍ വിത്തുപാകിയത് വിമോചനസമരമാണ്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പിരിച്ചുവിട്ടതോടെ സ്വതന്ത്രഇന്ത്യയിലെ ആദ്യത്തെ ജനാധിപത്യകശാപ്പ് നടന്നു. ഭരണഘടനാമൂല്യങ്ങള്‍ക്കും ജനാധിപത്യ സങ്കല്‍പ്പങ്ങള്‍ക്കും നേരെ ഭരിക്കുന്നവര്‍തന്നെ വാളോങ്ങുന്നതുകണ്ട് രാജ്യം വിറങ്ങലിച്ചു. അന്ന് സമരത്തിനു നേതൃത്വം നല്‍കിയ പലരും പിന്നീട് പശ്ചാത്തപിച്ചു. വടക്കന്‍ അച്ചനെപ്പോലുള്ളവര്‍ പലതും തുറന്നുപറഞ്ഞ് കമ്യൂണിസ്റ്റ് പാര്‍ടിയുമായി സഹകരിക്കാന്‍വരെ തയ്യാറായി. എന്നാല്‍, നാട് അതിനു കൊടുത്ത വില വളരെ വലുതായിരുന്നു. നാടിന്റെ വികസനപ്രക്രിയ പുറകോട്ടടിക്കപ്പെട്ടു. ഭൂപരിഷ്കരണത്തിന്റെ തുടര്‍ച്ചയായ കാര്‍ഷിക പരിഷ്കരണത്തിന്റെ വഴികള്‍ തടസ്സപ്പെട്ടു. അധികാരവികേന്ദ്രീകരണം തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കാന്‍പോലും പിന്നിട്ട ദശകങ്ങളില്‍ കഴിഞ്ഞില്ല. >2

ജനശക്തി ന്യൂസ്‌ said...

2>
ജതിമത സംഘടനകളും വര്‍ഗീയ പ്രസ്ഥാനങ്ങളും പൊതുസമൂഹത്തില്‍ സ്വീകാര്യത നേടി. ഇതൊന്നും തിരിച്ചറിയാന്‍ തയ്യാറാകാത്ത കൂട്ടരാണ് ഇപ്പോള്‍ അമ്പതാണ്ടിന്റെ ആഘോഷവുമായി ഇറങ്ങിയിരിക്കുന്നത്. ഇരിക്കപ്പൊറുതിയില്ലാത്ത മട്ടില്‍ രണ്ടാംവിമോചനസമരപ്രഖ്യാപനവും നടത്താന്‍ ഇവര്‍ മടിക്കുന്നില്ല. കേരളത്തില്‍ സെല്‍ഭരണമാണെന്ന കണ്ടുപിടിത്തവും ഇവരില്‍ ചിലര്‍ നടത്തിയിട്ടുണ്ട്്. നിലവിട്ട് എന്തു ജല്‍പ്പനവും നടത്താമെന്ന് ആരും കരുതരുത്. പൊലീസ് ഭരണത്തെ സംബന്ധിച്ച് ശത്രുക്കള്‍പോലും നടത്താത്ത ആരോപണമാണ് സഭാനേതൃത്വം നടത്തുന്നത്. ബിഷപ്സ്് ഹൌസ് ആക്രമിക്കപ്പെട്ടതിന്റെയും പുരോഹിതന്‍ പള്ളിവളപ്പില്‍ കൊല്ലപ്പെട്ടതിന്റെയും പള്ളിമേടയില്‍ കയറി പൊലീസ് പുരോഹിതരെവരെ അടിച്ചുവീഴ്ത്തിയതിന്റെയും കാര്യമൊക്കെ ഇത്രപെട്ടെന്ന് മറന്നോ? യുഡിഎഫിന്റെ അത്തരം രീതികളില്‍നിന്ന് വ്യത്യസ്തമായതാണോ സെല്‍ഭരണം. വിദ്യാഭ്യാസമേഖലയില്‍ കച്ചവടം അവസാനിപ്പിക്കുന്നതിനും സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിനും ശ്രമിക്കുന്നതാണോ കുഴപ്പം. 57ല്‍ മുണ്ടശ്ശേരിയെ ആക്ഷേപിച്ചവര്‍ ഇപ്പോഴത്തെ വിദ്യാഭ്യാസമന്ത്രിക്കെതിരെയും തിരിഞ്ഞിരിക്കുന്നു. ഏകാധിപത്യ രാജ്യത്തെ ഭരണാധികാരികളെപ്പോലെ പ്രവര്‍ത്തിക്കുന്നത് സഭാനേതൃത്വത്തിലെ ചിലര്‍ തന്നെയാണ്. സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ജനാധിപത്യപരമായാണ്. എല്ലാ വിഭാഗവുമായും ആശയവിനിമയം നടത്തിയും സമവായം സൃഷ്ടിച്ചും പ്രവര്‍ത്തിക്കുന്നതിനാണ് ശ്രമം. എന്നാല്‍, രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി പിടിച്ചപിടി നില്‍ക്കുകയും ചര്‍ച്ചകള്‍ തീരുമാനത്തിലേക്ക് എത്തുന്ന സന്ദര്‍ഭത്തില്‍ ഏകപക്ഷീയമായി പിന്‍വലിയുകയും ചെയ്യുന്നത് സഭാനേതൃത്വത്തിലെ ചിലരാണ്. ഇവര്‍ ഇനിയും തിരുത്താന്‍ തയ്യാറല്ലെന്ന വെല്ലുവിളിയാണ് ഇപ്പോഴത്തെ സംഭവങ്ങള്‍. താല്‍ക്കാലികമായ രാഷ്ട്രീയനേട്ടത്തിനായി യുഡിഎഫ് ഇവര്‍ക്ക് ഹല്ലേലുയ്യ പാടുന്നു. ലോക്സഭാതെരഞ്ഞെടുപ്പില്‍ നേടിയ വിജയത്തില്‍ ഉന്മാദംപൂണ്ടാണ് പല പ്രഖ്യാപനങ്ങളും വരുന്നത്. തങ്ങളാണ് ഇതിന്റെ പ്രധാന ശില്‍പ്പികള്‍ എന്ന മട്ടിലാണ് സഭയിലെ ചിലരുടെ വര്‍ത്തമാനം. ഇപ്പോഴും ഇടതുപക്ഷത്തിന്റെ അടിത്തറയ്ക്ക് ഒരു കുഴപ്പവും സംഭവിച്ചിട്ടില്ലെന്ന കാര്യം മറക്കേണ്ട. വിമോചനസമരം കഴിഞ്ഞ് നടന്ന തെരഞ്ഞെടുപ്പിലും കമ്യൂണിസ്റ്റ് പാര്‍ടിക്ക് വോട്ട് കൂടുകയാണ് ചെയ്തത്. എന്നാല്‍, എല്ലാ ശത്രുക്കളും ഒന്നിച്ചു നിന്നപ്പോള്‍ വലതുപക്ഷത്തിനു സീറ്റ് കുടുതല്‍ ലഭിച്ചു. ഇപ്പോഴത്തെ തെരഞ്ഞെടുപ്പിലെ തിരിച്ചടിയോടെ ഇടതുപക്ഷമാകെ തകര്‍ന്നെന്ന് ആഹ്ളാദിക്കുന്നവരുടെ അമ്പതാംവാര്‍ഷികാഘോഷങ്ങള്‍ നാടിന്റെ ഭാവിയെ തകര്‍ക്കാനുള്ള നീക്കമാണ്. ഏതു പ്രശ്നത്തിലാണ് തര്‍ക്കമെന്ന് സഭാനേതൃത്വം തുറന്നുപറയണമെന്നും ചര്‍ച്ചകള്‍ക്ക് എപ്പോഴും തയ്യാറാണെന്നും സിപിഐ എം നേതൃത്വം ആവര്‍ത്തിച്ച് പറയുമ്പോഴും കലാപത്തിന്റെയും ഏറ്റുമുട്ടലിന്റെയും വഴിയിലൂടെ സഞ്ചരിക്കുന്നതിനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്. വിമോചനസമരത്തിന്റെ പ്രേതവുമായി നടക്കുന്ന ഇക്കൂട്ടരുടെ രാഷ്ട്രീയം സഭാവിശ്വാസികള്‍തന്നെ വൈകാതെ തിരിച്ചറിയും.

Anonymous said...

വിമോചന സമരത്തിന്‌ വില കൊടുക്കുന്നില്ലെങ്കിലും, അത് വില കുറഞ്ഞ ഒന്നായിരുന്നു എന്ന് കരുതുംബോളും ഒരു സംശയം, അതിനെ പ്രത്യയശാസ്ത്ര പരമായി നോക്കിയാല്‍ അതും ഒരു വിപ്ലവമല്ലേ? വിപ്ലവം നെഞ്ചില്‍ കൊണ്ട് നടക്കുന്ന ചില സഖാന്മാരോടാണ് ചോദ്യം.

chithrakaran:ചിത്രകാരന്‍ said...

വെളിച്ചത്തെ ഉപസിക്കുന്നവരുടെ കുറവു നിമിത്തം ഇരുട്ട് തിരിച്ചുവരികയാണ്.കയ്യിലെ വെളിച്ചം നഷ്ടപ്പെട്ടാല്‍ ഇരുട്ടിന് മടങ്ങിവരാതിരിക്കാനാകില്ല എന്നതാണു സത്യം !!!
ഇരുട്ടൊന്നു കനക്കട്ടെ, വല്ല പൊലയന്റേയും അടുപ്പില്‍ കുറച്ച് കനലെങ്കിലും ഉണ്ടാകാതിരിക്കില്ല.സ്വത്വബോധത്തിന്റെ കുറച്ചു വിറകും.