Tuesday, June 16, 2009

രണ്ടാം വിമോചനസമരക്കാര്‍ അറിയാന്‍

രണ്ടാം വിമോചനസമരക്കാര്‍ അറിയാന്‍ .
ഫാ. അലോഷ്യസ് ഡി. ഫെര്‍ണാന്റസ്..

കേരള കത്തോലിക്കാ മെത്രാന്‍ സമിതി, ഒമ്പതിനും പത്തിനും 29 രൂപതയിലെ 31 മെത്രാന്മാരും മൂന്നു വികാരി ജനറാള്‍മാരും പങ്കെടുത്ത ഒരു യോഗം ചേരുകയുണ്ടായി. 15-ാം ലോക്സഭാ തെരഞ്ഞെടുപ്പു ഫലത്തിന്റെ വിലയിരുത്തല്‍ ആയിരുന്നു ചര്‍ച്ചാവിഷയം. തെരഞ്ഞെടുക്കപ്പെട്ട ലോക്സഭ ഇന്ത്യയുടെ ഭാവിനിര്‍ണയത്തിനുള്ള വേദിയാണ്. അവിടെ ദേശീയരാഷ്ട്രീയത്തിനാണ് പ്രാമുഖ്യം. കെസിബിസിക്ക് അതേപ്പറ്റി ഒരു വാക്കുപോലും പറയാനില്ലായിരുന്നു. അവരുടെ വിലയിരുത്തല്‍ഭൂമിക കേരളമാണ്. അവിടെയും വസ്തുനിഷ്ഠമായ കേരള സാമൂഹ്യ-രാഷ്ട്രീയ പരിസരത്തെയല്ല അവര്‍ വിലയിരുത്തിയത്. സമ്മേളനം കഴിഞ്ഞ് നടത്തിയ പത്രസമ്മേളനത്തില്‍, സിബിസിഐയുടെ വക്താവും ഡെപ്യൂട്ടി സെക്രട്ടറിയുമായ ഫാ. സ്റീഫന്‍ ആലത്തറ ചര്‍ച്ചയുടെ സംക്ഷിപ്തം വിശദീകരിക്കുകയുണ്ടായി. 1959നു ശേഷം സഭ ശക്തമായി ഇടപെട്ട തെരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞത്. സഭയുടെ ഇടപെടല്‍ അതിന്റെ 'ഫല'വും കണ്ടിരിക്കുന്നത്രേ! - ഈശ്വരവിശ്വാസം, ധാര്‍മികത, ജനാധിപത്യമൂല്യങ്ങള്‍ എന്നിവ നിലനിര്‍ത്താന്‍ ശക്തമായ ഇടപെടല്‍ തുടരും. - ഭരണഘടന ഉറപ്പുനല്‍കുന്ന ന്യൂനപക്ഷാവകാശങ്ങള്‍ക്കെതിരെ വെല്ലുവിളി ഉയര്‍ന്നപ്പോള്‍ സഭ ഇടപെടേണ്ടിവന്നു. ഇനിയും ഇത്തരം വെല്ലുവിളികളെ നേരിടും. - ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസാവകാശം കവരുന്ന നീക്കത്തിനെതിരെ പ്രതിഷേധിക്കും. വേണ്ടിവന്നാല്‍ ആറായിരത്തോളം വരുന്ന കത്തോലിക്കാവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടു പ്രക്ഷോഭം സംഘടിപ്പിക്കും. - സര്‍ക്കാര്‍ സമീപനത്തില്‍ അടിസ്ഥാനപരമായ മാറ്റം വരുത്തിയാല്‍ സഭയും സര്‍ക്കാരും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കല്‍ ക്രിയാത്മകവും ഫലപ്രദവുമായ ചര്‍ച്ചയ്ക്ക് സഭ തയ്യാറാണ്. - അടിയന്തര പ്രാധാന്യമുള്ള മുല്ലപ്പെരിയാര്‍ പ്രശ്നം, ഇടുക്കി-കുട്ടനാട്-വയനാട് ജില്ലകളിലെ കര്‍ഷകര്‍ക്കുള്ള പട്ടയപ്രശ്നം, മൂലമ്പിള്ളി കുടിയിറക്ക്, തീരദേശതൊഴിലാളികളുടെ കഷ്ടത- ഇവയ്ക്കു പരിഹാരം തേടുന്ന നീക്കത്തില്‍ ശക്തി പകരും. കേള്‍ക്കാന്‍ കൊള്ളാമെങ്കിലും, ഈ പ്രസ്താവനകളുടെയും തീരുമാനങ്ങളുടെയും വര്‍ഗസ്വഭാവം വിശകലനവിധേയമാക്കേണ്ടതുണ്ട്. 1959ല്‍ നടന്ന കുപ്രസിദ്ധ 'വിമോചനസമരം' ആര്‍ക്കുവേണ്ടി നടത്തി? എന്തിനുവേണ്ടി? എങ്ങനെ നടത്തി? ഏതു ശക്തികളുടെ സഹായത്തോടെ നടത്തി? ഇങ്ങനെ ഗൌരവമായ ചോദ്യങ്ങള്‍ക്ക് സഭ മറുപടി പറയേണ്ടതുണ്ട്. സാമാന്യജനത്തിന്റെ വോട്ട് വാങ്ങി അധികാരത്തില്‍ വന്ന ഒരു ജനകീയസര്‍ക്കാരിനെ, സിഐഎ യുടെ പ്രകടമായ സഹായത്തോടെ, എല്ലാ ജാതി-മതസംഘടനകളെയും കൂട്ടുപിടിച്ച് അട്ടിമറിക്കാനാണ് സഭ നേതൃത്വം കൊടുത്തത്. എന്തിന്? സാമാന്യജനത്തിന് അനുഗുണമായ ഭൂനയബില്ലിനും വിദ്യാഭ്യാസബില്ലിനും എതിരെ എന്ന് ഉത്തരം. വിദ്യാഭ്യാസമേഖലയിലും ഭൂഉടമസ്ഥതാവ്യവസ്ഥയിലും കാതലായ മാറ്റം വിഭാവനംചെയ്ത ബില്ലുകളായിരുന്നു അവ. സഭയുടെ അധികാര-സമ്പന്ന താല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധവും. അവര്‍ കേന്ദ്രത്തിലെ വലതുപക്ഷ സര്‍ക്കാരിനെ സ്വാധീനിച്ചു. ഇ എം എസിന്റെ മന്ത്രിസഭയെ പിരിച്ചുവിട്ടു. പിന്നീട് ഈ രണ്ടു ബില്ലിലും ഏറെ വെള്ളംചേര്‍ത്ത് അവയുടെ സത്ത ഊറ്റിക്കളഞ്ഞിട്ടാണ് സാവകാശം അവ പാസാക്കിയത്. പരിമിതമെങ്കിലും അതിന്റെ ഫലം കേരളത്തിലെ സാമാന്യജനം വിവിധതലത്തില്‍ അനുഭവിക്കുകയും ചെയ്യുന്നു. ശ്രദ്ധേയമായ ഒരു കാര്യം. ഈ ബില്ലുകളുടെ യഥാര്‍ഥ ഗുണഭോക്താക്കള്‍ ദളിതര്‍, കര്‍ഷകത്തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവരുള്‍പ്പെടെയുള്ള കേരളത്തിലെ സാമാന്യജനങ്ങളായിരുന്നു. സഭയും മറ്റു ജാതിമതസംഘടനകളും അതേ ഗുണഭോക്താക്കളെ ഉപയോഗിച്ചുതന്നെയാണ് സര്‍ക്കാരിനെതിരെ പോരാടിയത്. ഇതു സഭയുടെ വലിയ കുതന്ത്രമായിരുന്നു. അതിന് അവര്‍ ഉപയോഗിച്ച കുപ്രസിദ്ധ മന്ത്രമാണ് 'നിരീശ്വരവാദവും ഈശ്വരവിശ്വാസവും.' വിശ്വാസസംരക്ഷണത്തിന്റെ പേരുപറഞ്ഞും കപട ആത്മീയത കുത്തിവച്ചുമാണ് ഈ പാവം ജനതയെ തെരുവിലിറക്കിയത്. കഴിഞ്ഞ മൂന്നുവര്‍ഷമായി കേരളത്തിലെ വിദ്യാഭ്യാസമേഖലയില്‍ സാമൂഹ്യനീതിയും ഗുണമേന്മയും ഉറപ്പുവരുത്താനും വിദ്യാഭ്യാസം സാമാന്യജനങ്ങള്‍ക്ക് അനുഗുണമായി പരിഷ്കരണങ്ങള്‍ കൈവരുത്താനും വിദ്യാഭ്യാസനിലവാരം മെച്ചപ്പെടുത്താനും വിദ്യാഭ്യാസം കൂടുതല്‍ സാര്‍വത്രികവും മതനിരപേക്ഷവുമാക്കാനും ഗൌരവമായ നിരവധി നടപടിയാണ് ഇടതുപക്ഷസര്‍ക്കാര്‍ കൈക്കൊണ്ടത്. ഇവയൊക്കെത്തന്നെ സഭയുടെ നിക്ഷിപ്ത-വലതുപക്ഷ-സമ്പന്ന താല്‍പ്പര്യത്തിനു ബുദ്ധിമുട്ടുണ്ടാക്കുമെന്നവര്‍ തിരിച്ചറിഞ്ഞു. എന്താണവര്‍ ചെയ്തത്? ഒന്ന്, നീതിയും ന്യായവും ദീക്ഷിക്കാത്ത നിയമയുദ്ധങ്ങള്‍. രണ്ട്, സഭയുടെ സമ്പന്നതാല്‍പ്പര്യസംരക്ഷണാര്‍ഥം, ഭരണഘടന ന്യൂനപക്ഷത്തിനു നീതി ലഭിക്കാന്‍വേണ്ടി ഉണ്ടാക്കിയ ന്യൂനപക്ഷാവകാശത്തെ ദുര്‍വിനിയോഗം ചെയ്തുകൊണ്ടുള്ള നീക്കങ്ങള്‍. മൂന്ന്, തീര്‍ത്തും ഭൌതികമായൊരു മേഖലയില്‍ സഭാധികാരികളുടെ വര്‍ഗതാല്‍പ്പര്യം സംരക്ഷിക്കാന്‍, ആത്മീയമായ മേഖലയിലെ 'ഈശ്വരവിശ്വാസം' എന്ന തുറുപ്പുചീട്ടിറക്കുക. ഭൌതികയാഥാര്‍ഥ്യത്തെ ആത്മീയവിശ്വാസംകൊണ്ട് നേരിടുന്ന തീര്‍ത്തും അധാര്‍മികവും കപടവുമായ സമീപനമാണ് ഇന്ന് സഭാപിതാക്കന്മാര്‍ നടത്തുന്നത്. ഈ തെരഞ്ഞെടുപ്പിലും നടത്തിയ കുതന്ത്രമിതാണ്. പാവം ജനം! ഇത്തരം മാര്‍ഗങ്ങള്‍ ആസൂത്രിതമായി ഉപയോഗിക്കുന്ന സഭാപിതാക്കന്മാര്‍ക്ക് എങ്ങനെ ധാര്‍മിക-ജനാധിപത്യമൂല്യങ്ങളെപ്പറ്റി ഉരുവിടാന്‍ പറ്റും. ഭൌതികതയെയും ആത്മീയതയെയും കൂട്ടിക്കലര്‍ത്തി സാമാന്യജനതയെ നിരത്തിലിറക്കുന്ന വിദ്യകളാണ് വിശ്വാസസംരക്ഷണപ്രസ്ഥാനം, രൂപതാവിദ്യാഭ്യാസ സംരക്ഷണസമിതി, വ്യക്തിഗത-സംയുക്ത ഇടയലേഖന പരമ്പര, വിശ്വാസ സംരക്ഷണസേന, വിശ്വാസ ജാഗ്രതാ സമിതി തുടങ്ങിയവ. സഭാനേതൃത്വം മതവിശ്വാസികളായ സാമാന്യജനതയോടു കാണിക്കുന്ന കൊടുംക്രൂരതയാണ് ഇത്. മെത്രാന്‍സമിതിയുടെ ഓരോ പ്രസ്താവനയിലും ഇനിയും ശക്തമായി ഇടപെടല്‍ തുടരുമെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയാണ് - വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പൂട്ടിയിട്ടുപോലും. ഒരു കാര്യം വ്യക്തം. ഈ നീക്കം ന്യൂനപക്ഷാവകാശ സംരക്ഷണമല്ല, ജനാധിപത്യ മൂല്യതാല്‍പ്പര്യവുമല്ല. മറിച്ച്, അധീശ-സമ്പന്നവര്‍ഗ താല്‍പ്പര്യ സംരക്ഷണാര്‍ഥം തീര്‍ത്തും അധാര്‍മികമായ കാല്‍വയ്പാണ്. ഇതിന് ദൂരവ്യാപകമായ ദുഷ്ഫലമാണുണ്ടാവുക. മതസൌഹാര്‍ദത്തിലും മാനവഐക്യത്തിലും ഒരുമിച്ചുനീങ്ങുന്ന ഒരു ജനതയെ മതമൌലികവാദത്തിലേക്കും വര്‍ഗീയതയിലേക്കും താന്‍പോരിമയിലേക്കും അതിവേഗം പിടിച്ചടുപ്പിക്കുകയാണ് സഭാധികാരികളുടെ ഈ കൈവിട്ടകളി. ചരിത്രം ഇവര്‍ക്കു മാപ്പുതരില്ല. മെത്രാന്‍ സമിതി രണ്ടു ദിവസത്തെ ഗൌരവമായ ചര്‍ച്ചയില്‍ 'സാമൂഹ്യനീതി' എന്നൊരു പദം ഉച്ചരിച്ചതുപോലുമില്ല. ഇവര്‍ ഏതു വര്‍ഗത്തെ പ്രതിനിധാനംചെയ്യുന്നുവെന്ന് ഇതു വ്യക്തമാക്കുന്നു. അടിയന്തരപ്രാധാന്യമുള്ള ചില സാമൂഹ്യപ്രശ്നങ്ങള്‍ എടുത്തുപറഞ്ഞുകൊണ്ട്, അവയുടെ പരിഹാരം തേടുന്നതില്‍ സഭ ശക്തിപകരുമെന്നു പറയുന്നു. അവയാകട്ടെ സമൂഹത്തിന്റെ അടിസ്ഥാനപ്രശ്നങ്ങളെ തൊടുന്നതുമല്ല. കേരളസമൂഹത്തിലെ അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങളെ സംബോധന ചെയ്യുന്നതുമല്ല. ഇതില്‍ കുണ്ഠിതപ്പെട്ടിട്ടു കാര്യമില്ല. അവര്‍ അവരുടെ വര്‍ഗസ്വഭാവത്തോട് വിശ്വസ്തത പുലര്‍ത്തി എന്നുമാത്രം. പിഎസ്സി വഴിയുള്ള നിയമനത്തിന് സഭ 100 ശതമാനവും എതിരാണ്. ശമ്പള ഇനത്തില്‍മാത്രം സഭ സര്‍ക്കാരില്‍നിന്ന് ഭീമമായ തുക കൈപ്പറ്റുന്നു. ഒപ്പം നിയമനങ്ങളിലെ കോഴയിനത്തില്‍ ഭീമമായ തുകയും. സര്‍ക്കാരിന്റെ പണം വേണം, നിയന്ത്രണം വേണ്ട. ഇതു എന്തു ധാര്‍മികതയാണ്? ഇവര്‍ക്ക് ഏതെങ്കിലും ധാര്‍മികമൂല്യത്തെപ്പറ്റി പറയാന്‍ അവകാശമുണ്ടോ? കേരള സര്‍വകലാശാലയിലെ ഡിഗ്രി ക്ളാസുകളില്‍ നളിനി ജമീലയുടെയും തസ്കരന്‍ മണിയന്‍പിള്ളയുടെയും ആത്മകഥകള്‍ (പ്രശ്നാധിഷ്ഠിത-സാമൂഹ്യബന്ധിത അക്കാദമിക രീതിശാസ്ത്രം അനുസരിച്ച്) പഠിപ്പിക്കുന്നതിലുള്ള 'അധാര്‍മികത' എത്രയോ നിഷ്പ്രഭം; സഭാധികാരികളുടെ സമ്പത്തിനെയും അധികാരത്തെയും കേന്ദ്രീകരിച്ചുള്ള അധാര്‍മിക വേഴ്ചയുമായി ബന്ധിപ്പിക്കുമ്പോള്‍.സഭാപിതാക്കന്മാര്‍ സത്യം പറയാന്‍ മടിക്കുന്നു എന്നു വേണം പറയാന്‍. അവരുടെ താല്‍പ്പര്യവും ശ്രദ്ധയും പണത്തിലാണ്. തല്‍ഫലമായുള്ള അധികാരത്തിലും

2 comments:

ജനശക്തി ന്യൂസ്‌ said...

രണ്ടാം വിമോചനസമരക്കാര്‍ അറിയാന്‍ .
ഫാ. അലോഷ്യസ് ഡി. ഫെര്‍ണാന്റസ്..
കേരള കത്തോലിക്കാ മെത്രാന്‍ സമിതി, ഒമ്പതിനും പത്തിനും 29 രൂപതയിലെ 31 മെത്രാന്മാരും മൂന്നു വികാരി ജനറാള്‍മാരും പങ്കെടുത്ത ഒരു യോഗം ചേരുകയുണ്ടായി. 15-ാം ലോക്സഭാ തെരഞ്ഞെടുപ്പു ഫലത്തിന്റെ വിലയിരുത്തല്‍ ആയിരുന്നു ചര്‍ച്ചാവിഷയം. തെരഞ്ഞെടുക്കപ്പെട്ട ലോക്സഭ ഇന്ത്യയുടെ ഭാവിനിര്‍ണയത്തിനുള്ള വേദിയാണ്. അവിടെ ദേശീയരാഷ്ട്രീയത്തിനാണ് പ്രാമുഖ്യം. കെസിബിസിക്ക് അതേപ്പറ്റി ഒരു വാക്കുപോലും പറയാനില്ലായിരുന്നു. അവരുടെ വിലയിരുത്തല്‍ഭൂമിക കേരളമാണ്. അവിടെയും വസ്തുനിഷ്ഠമായ കേരള സാമൂഹ്യ-രാഷ്ട്രീയ പരിസരത്തെയല്ല അവര്‍ വിലയിരുത്തിയത്. സമ്മേളനം കഴിഞ്ഞ് നടത്തിയ പത്രസമ്മേളനത്തില്‍, സിബിസിഐയുടെ വക്താവും ഡെപ്യൂട്ടി സെക്രട്ടറിയുമായ ഫാ. സ്റീഫന്‍ ആലത്തറ ചര്‍ച്ചയുടെ സംക്ഷിപ്തം വിശദീകരിക്കുകയുണ്ടായി. 1959നു ശേഷം സഭ ശക്തമായി ഇടപെട്ട തെരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞത്. സഭയുടെ ഇടപെടല്‍ അതിന്റെ 'ഫല'വും കണ്ടിരിക്കുന്നത്രേ! - ഈശ്വരവിശ്വാസം, ധാര്‍മികത, ജനാധിപത്യമൂല്യങ്ങള്‍ എന്നിവ നിലനിര്‍ത്താന്‍ ശക്തമായ ഇടപെടല്‍ തുടരും. - ഭരണഘടന ഉറപ്പുനല്‍കുന്ന ന്യൂനപക്ഷാവകാശങ്ങള്‍ക്കെതിരെ വെല്ലുവിളി ഉയര്‍ന്നപ്പോള്‍ സഭ ഇടപെടേണ്ടിവന്നു. ഇനിയും ഇത്തരം വെല്ലുവിളികളെ നേരിടും. - ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസാവകാശം കവരുന്ന നീക്കത്തിനെതിരെ പ്രതിഷേധിക്കും. വേണ്ടിവന്നാല്‍ ആറായിരത്തോളം വരുന്ന കത്തോലിക്കാവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടു പ്രക്ഷോഭം സംഘടിപ്പിക്കും. - സര്‍ക്കാര്‍ സമീപനത്തില്‍ അടിസ്ഥാനപരമായ മാറ്റം വരുത്തിയാല്‍ സഭയും സര്‍ക്കാരും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കല്‍ ക്രിയാത്മകവും ഫലപ്രദവുമായ ചര്‍ച്ചയ്ക്ക് സഭ തയ്യാറാണ്. - അടിയന്തര പ്രാധാന്യമുള്ള മുല്ലപ്പെരിയാര്‍ പ്രശ്നം, ഇടുക്കി-കുട്ടനാട്-വയനാട് ജില്ലകളിലെ കര്‍ഷകര്‍ക്കുള്ള പട്ടയപ്രശ്നം, മൂലമ്പിള്ളി കുടിയിറക്ക്, തീരദേശതൊഴിലാളികളുടെ കഷ്ടത- ഇവയ്ക്കു പരിഹാരം തേടുന്ന നീക്കത്തില്‍ ശക്തി പകരും. കേള്‍ക്കാന്‍ കൊള്ളാമെങ്കിലും, ഈ പ്രസ്താവനകളുടെയും തീരുമാനങ്ങളുടെയും വര്‍ഗസ്വഭാവം വിശകലനവിധേയമാക്കേണ്ടതുണ്ട്. 1959ല്‍ നടന്ന കുപ്രസിദ്ധ 'വിമോചനസമരം' ആര്‍ക്കുവേണ്ടി നടത്തി? എന്തിനുവേണ്ടി? എങ്ങനെ നടത്തി? ഏതു ശക്തികളുടെ സഹായത്തോടെ നടത്തി? ഇങ്ങനെ ഗൌരവമായ ചോദ്യങ്ങള്‍ക്ക് സഭ മറുപടി പറയേണ്ടതുണ്ട്. സാമാന്യജനത്തിന്റെ വോട്ട് വാങ്ങി അധികാരത്തില്‍ വന്ന ഒരു ജനകീയസര്‍ക്കാരിനെ, സിഐഎ യുടെ പ്രകടമായ സഹായത്തോടെ, എല്ലാ ജാതി-മതസംഘടനകളെയും കൂട്ടുപിടിച്ച് അട്ടിമറിക്കാനാണ് സഭ നേതൃത്വം കൊടുത്തത്. എന്തിന്? സാമാന്യജനത്തിന് അനുഗുണമായ ഭൂനയബില്ലിനും വിദ്യാഭ്യാസബില്ലിനും എതിരെ എന്ന് ഉത്തരം. വിദ്യാഭ്യാസമേഖലയിലും ഭൂഉടമസ്ഥതാവ്യവസ്ഥയിലും കാതലായ മാറ്റം വിഭാവനംചെയ്ത ബില്ലുകളായിരുന്നു അവ. സഭയുടെ അധികാര-സമ്പന്ന താല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധവും. അവര്‍ കേന്ദ്രത്തിലെ വലതുപക്ഷ സര്‍ക്കാരിനെ സ്വാധീനിച്ചു. ഇ എം എസിന്റെ മന്ത്രിസഭയെ പിരിച്ചുവിട്ടു. പിന്നീട് ഈ രണ്ടു ബില്ലിലും ഏറെ വെള്ളംചേര്‍ത്ത് അവയുടെ സത്ത ഊറ്റിക്കളഞ്ഞിട്ടാണ് സാവകാശം അവ പാസാക്കിയത്. പരിമിതമെങ്കിലും അതിന്റെ ഫലം കേരളത്തിലെ സാമാന്യജനം വിവിധതലത്തില്‍ അനുഭവിക്കുകയും ചെയ്യുന്നു. ശ്രദ്ധേയമായ ഒരു കാര്യം. ഈ ബില്ലുകളുടെ യഥാര്‍ഥ ഗുണഭോക്താക്കള്‍ ദളിതര്‍, കര്‍ഷകത്തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവരുള്‍പ്പെടെയുള്ള കേരളത്തിലെ സാമാന്യജനങ്ങളായിരുന്നു. സഭയും മറ്റു ജാതിമതസംഘടനകളും അതേ ഗുണഭോക്താക്കളെ ഉപയോഗിച്ചുതന്നെയാണ് സര്‍ക്കാരിനെതിരെ പോരാടിയത്. ഇതു സഭയുടെ വലിയ കുതന്ത്രമായിരുന്നു. അതിന് അവര്‍ ഉപയോഗിച്ച കുപ്രസിദ്ധ മന്ത്രമാണ് 'നിരീശ്വരവാദവും ഈശ്വരവിശ്വാസവും.' വിശ്വാസസംരക്ഷണത്തിന്റെ പേരുപറഞ്ഞും കപട ആത്മീയത കുത്തിവച്ചുമാണ് ഈ പാവം ജനതയെ തെരുവിലിറക്കിയത്.

ജനശക്തി ന്യൂസ്‌ said...

2
കഴിഞ്ഞ മൂന്നുവര്‍ഷമായി കേരളത്തിലെ വിദ്യാഭ്യാസമേഖലയില്‍ സാമൂഹ്യനീതിയും ഗുണമേന്മയും ഉറപ്പുവരുത്താനും വിദ്യാഭ്യാസം സാമാന്യജനങ്ങള്‍ക്ക് അനുഗുണമായി പരിഷ്കരണങ്ങള്‍ കൈവരുത്താനും വിദ്യാഭ്യാസനിലവാരം മെച്ചപ്പെടുത്താനും വിദ്യാഭ്യാസം കൂടുതല്‍ സാര്‍വത്രികവും മതനിരപേക്ഷവുമാക്കാനും ഗൌരവമായ നിരവധി നടപടിയാണ് ഇടതുപക്ഷസര്‍ക്കാര്‍ കൈക്കൊണ്ടത്. ഇവയൊക്കെത്തന്നെ സഭയുടെ നിക്ഷിപ്ത-വലതുപക്ഷ-സമ്പന്ന താല്‍പ്പര്യത്തിനു ബുദ്ധിമുട്ടുണ്ടാക്കുമെന്നവര്‍ തിരിച്ചറിഞ്ഞു. എന്താണവര്‍ ചെയ്തത്? ഒന്ന്, നീതിയും ന്യായവും ദീക്ഷിക്കാത്ത നിയമയുദ്ധങ്ങള്‍. രണ്ട്, സഭയുടെ സമ്പന്നതാല്‍പ്പര്യസംരക്ഷണാര്‍ഥം, ഭരണഘടന ന്യൂനപക്ഷത്തിനു നീതി ലഭിക്കാന്‍വേണ്ടി ഉണ്ടാക്കിയ ന്യൂനപക്ഷാവകാശത്തെ ദുര്‍വിനിയോഗം ചെയ്തുകൊണ്ടുള്ള നീക്കങ്ങള്‍. മൂന്ന്, തീര്‍ത്തും ഭൌതികമായൊരു മേഖലയില്‍ സഭാധികാരികളുടെ വര്‍ഗതാല്‍പ്പര്യം സംരക്ഷിക്കാന്‍, ആത്മീയമായ മേഖലയിലെ 'ഈശ്വരവിശ്വാസം' എന്ന തുറുപ്പുചീട്ടിറക്കുക. ഭൌതികയാഥാര്‍ഥ്യത്തെ ആത്മീയവിശ്വാസംകൊണ്ട് നേരിടുന്ന തീര്‍ത്തും അധാര്‍മികവും കപടവുമായ സമീപനമാണ് ഇന്ന് സഭാപിതാക്കന്മാര്‍ നടത്തുന്നത്. ഈ തെരഞ്ഞെടുപ്പിലും നടത്തിയ കുതന്ത്രമിതാണ്. പാവം ജനം! ഇത്തരം മാര്‍ഗങ്ങള്‍ ആസൂത്രിതമായി ഉപയോഗിക്കുന്ന സഭാപിതാക്കന്മാര്‍ക്ക് എങ്ങനെ ധാര്‍മിക-ജനാധിപത്യമൂല്യങ്ങളെപ്പറ്റി ഉരുവിടാന്‍ പറ്റും. ഭൌതികതയെയും ആത്മീയതയെയും കൂട്ടിക്കലര്‍ത്തി സാമാന്യജനതയെ നിരത്തിലിറക്കുന്ന വിദ്യകളാണ് വിശ്വാസസംരക്ഷണപ്രസ്ഥാനം, രൂപതാവിദ്യാഭ്യാസ സംരക്ഷണസമിതി, വ്യക്തിഗത-സംയുക്ത ഇടയലേഖന പരമ്പര, വിശ്വാസ സംരക്ഷണസേന, വിശ്വാസ ജാഗ്രതാ സമിതി തുടങ്ങിയവ. സഭാനേതൃത്വം മതവിശ്വാസികളായ സാമാന്യജനതയോടു കാണിക്കുന്ന കൊടുംക്രൂരതയാണ് ഇത്. മെത്രാന്‍സമിതിയുടെ ഓരോ പ്രസ്താവനയിലും ഇനിയും ശക്തമായി ഇടപെടല്‍ തുടരുമെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയാണ് - വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പൂട്ടിയിട്ടുപോലും. ഒരു കാര്യം വ്യക്തം. ഈ നീക്കം ന്യൂനപക്ഷാവകാശ സംരക്ഷണമല്ല, ജനാധിപത്യ മൂല്യതാല്‍പ്പര്യവുമല്ല. മറിച്ച്, അധീശ-സമ്പന്നവര്‍ഗ താല്‍പ്പര്യ സംരക്ഷണാര്‍ഥം തീര്‍ത്തും അധാര്‍മികമായ കാല്‍വയ്പാണ്. ഇതിന് ദൂരവ്യാപകമായ ദുഷ്ഫലമാണുണ്ടാവുക. മതസൌഹാര്‍ദത്തിലും മാനവഐക്യത്തിലും ഒരുമിച്ചുനീങ്ങുന്ന ഒരു ജനതയെ മതമൌലികവാദത്തിലേക്കും വര്‍ഗീയതയിലേക്കും താന്‍പോരിമയിലേക്കും അതിവേഗം പിടിച്ചടുപ്പിക്കുകയാണ് സഭാധികാരികളുടെ ഈ കൈവിട്ടകളി. ചരിത്രം ഇവര്‍ക്കു മാപ്പുതരില്ല. മെത്രാന്‍ സമിതി രണ്ടു ദിവസത്തെ ഗൌരവമായ ചര്‍ച്ചയില്‍ 'സാമൂഹ്യനീതി' എന്നൊരു പദം ഉച്ചരിച്ചതുപോലുമില്ല. ഇവര്‍ ഏതു വര്‍ഗത്തെ പ്രതിനിധാനംചെയ്യുന്നുവെന്ന് ഇതു വ്യക്തമാക്കുന്നു. അടിയന്തരപ്രാധാന്യമുള്ള ചില സാമൂഹ്യപ്രശ്നങ്ങള്‍ എടുത്തുപറഞ്ഞുകൊണ്ട്, അവയുടെ പരിഹാരം തേടുന്നതില്‍ സഭ ശക്തിപകരുമെന്നു പറയുന്നു. അവയാകട്ടെ സമൂഹത്തിന്റെ അടിസ്ഥാനപ്രശ്നങ്ങളെ തൊടുന്നതുമല്ല. കേരളസമൂഹത്തിലെ അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങളെ സംബോധന ചെയ്യുന്നതുമല്ല. ഇതില്‍ കുണ്ഠിതപ്പെട്ടിട്ടു കാര്യമില്ല. അവര്‍ അവരുടെ വര്‍ഗസ്വഭാവത്തോട് വിശ്വസ്തത പുലര്‍ത്തി എന്നുമാത്രം. പിഎസ്സി വഴിയുള്ള നിയമനത്തിന് സഭ 100 ശതമാനവും എതിരാണ്. ശമ്പള ഇനത്തില്‍മാത്രം സഭ സര്‍ക്കാരില്‍നിന്ന് ഭീമമായ തുക കൈപ്പറ്റുന്നു. ഒപ്പം നിയമനങ്ങളിലെ കോഴയിനത്തില്‍ ഭീമമായ തുകയും. സര്‍ക്കാരിന്റെ പണം വേണം, നിയന്ത്രണം വേണ്ട. ഇതു എന്തു ധാര്‍മികതയാണ്? ഇവര്‍ക്ക് ഏതെങ്കിലും ധാര്‍മികമൂല്യത്തെപ്പറ്റി പറയാന്‍ അവകാശമുണ്ടോ? കേരള സര്‍വകലാശാലയിലെ ഡിഗ്രി ക്ളാസുകളില്‍ നളിനി ജമീലയുടെയും തസ്കരന്‍ മണിയന്‍പിള്ളയുടെയും ആത്മകഥകള്‍ (പ്രശ്നാധിഷ്ഠിത-സാമൂഹ്യബന്ധിത അക്കാദമിക രീതിശാസ്ത്രം അനുസരിച്ച്) പഠിപ്പിക്കുന്നതിലുള്ള 'അധാര്‍മികത' എത്രയോ നിഷ്പ്രഭം; സഭാധികാരികളുടെ സമ്പത്തിനെയും അധികാരത്തെയും കേന്ദ്രീകരിച്ചുള്ള അധാര്‍മിക വേഴ്ചയുമായി ബന്ധിപ്പിക്കുമ്പോള്‍.സഭാപിതാക്കന്മാര്‍ സത്യം പറയാന്‍ മടിക്കുന്നു എന്നു വേണം പറയാന്‍. അവരുടെ താല്‍പ്പര്യവും ശ്രദ്ധയും പണത്തിലാണ്. തല്‍ഫലമായുള്ള അധികാരത്തിലും