Thursday, June 18, 2009

ഇവര്‍ ചരിത്രത്തിന്റെ പാഠം മനസ്സിലാക്കാത്തവര്‍

ഇവര്‍ ചരിത്രത്തിന്റെ പാഠം മനസ്സിലാക്കാത്തവര്‍

ജ. വി ആര്‍ കൃഷ്ണയ്യര്‍

ഇപ്പോള്‍ രണ്ടാം വിമോചനസമരമെന്നു പറഞ്ഞുനടക്കുന്നവര്‍ ചരിത്രത്തിന്റെ പാഠം മനസ്സിലാക്കാത്തവരാണ്. പണംകൊണ്ട് പാവങ്ങളെ തങ്ങളുടെ ഭാഗത്തേക്ക് ആക്കാമെന്നു വിചാരിക്കുന്നവര്‍ അബദ്ധക്കെണിയില്‍ പെട്ടിരിക്കുകയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു വോട്ടുമാത്രം ഭൂരിപക്ഷമുള്ളതായിരുന്നു അദ്വിതീയനായ ഇ എം എസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ. പക്ഷേ, ഇടതുപക്ഷവിശ്വാസികളായ കേരളീയര്‍ ഈ ഒരുവോട്ടുമാത്രം ഭൂരിപക്ഷമുള്ള ഞങ്ങളുടെ പിന്നില്‍ ധീരമായി ഉറച്ചുനിന്നു. എത്രതന്നെ ശ്രമിച്ചിട്ടും സര്‍വ വര്‍ഗീയപാര്‍ടികള്‍ യോജിച്ചുനിന്നു പോരാടിയിട്ടും ഒരുവോട്ടുപോലും പ്രതിപക്ഷത്തിനു ലഭിച്ചില്ല. ഇതിനുകാരണം ആ മന്ത്രിസഭയുടെ ജനപ്രീതിയും സല്‍ഭരണവുമായിരുന്നു. ആദ്യവസാനംവരെ ഞങ്ങളുടെകൂടെ ജനങ്ങള്‍ ഉണ്ടായിരുന്നു. അഴിമതിയില്ല. തമ്മില്‍ തര്‍ക്കമില്ല. ജനകീയ സ്വഭാവത്തോടുകൂടിയ ഭരണം. അത് സാധാരണക്കാരന്റെ നന്മയ്ക്കുവേണ്ടിയായിരുന്നു. പൊലീസിനെ ജന്മി, വ്യവസായ പ്രമുഖര്‍ എന്നിവര്‍ക്കുവേണ്ടിയോ തൊഴിലാളിക്കും കര്‍ഷകനും എതിരായോ ഉപയോഗിച്ചില്ല. ഇ എം എസിന്റെ തന്ത്രപരമായ നയംതന്നെയായിരുന്നു അതിനു കാരണം. സര്‍ക്കാര്‍ സാധാരണജനങ്ങളുടെ ഭാഗത്തായിരുന്നു. കോഗ്രസിന്റെ നല്ലകാലത്ത് ജനക്ഷേമത്തിനായി പാസാക്കിയ പ്രമേയങ്ങള്‍ നടപ്പില്‍ വരുത്താനാണ് ഇ എം എസ് ഭരണം മുതിര്‍ന്നത്. അതല്ലാതെ കമ്യൂണിസ്റ് വിപ്ളവം സൃഷ്ടിക്കാനായിരുന്നില്ല. അങ്ങനെ ഈ രാജ്യത്തെ വിദ്യാഭ്യാസം, പൊതുജനാരോഗ്യം, വ്യവസായം, കര്‍ഷക പ്രഭുത്വം ഇവയെല്ലാം കൈയടക്കിവച്ചിരുന്നവരും വര്‍ഗീയശക്തികളും സാധാരണക്കാരായ ജനങ്ങളെ ചൂഷണം ചെയ്യാന്‍ ഇനി സാധിക്കുകയില്ലെന്നു മനസ്സിലാക്കി. പല സമുദായങ്ങളും പ്രത്യേകിച്ച് ക്രിസ്തീയസമുദായം വിദ്യാഭ്യാസത്തെ ചൂഷണമാര്‍ഗമായി ദുരുപയോഗിച്ചിരുന്നു. അധ്യാപകരുടെ നിയമനം, വിദ്യാര്‍ഥികളുടെ പ്രവേശനം, വിദ്യാഭ്യാസത്തിനൊപ്പം മതപഠനം ഇത്തരം തെറ്റായ മാര്‍ഗങ്ങള്‍ സമുദായ സ്വാധീനത്തിനുവേണ്ടി ഉപയോഗിച്ചുവന്നിരുന്നു. ഇതെല്ലാം അവസാനിപ്പിക്കാന്‍ മന്ത്രി പ്രൊഫ. ജോസഫ് മുണ്ടശേരി പുതിയ വിദ്യാഭ്യാസനിയമം അവതരിപ്പിക്കുകയും നിയമസഭയില്‍ അത് പാസാക്കുകയും ചെയ്തു. ഈ അവസരത്തില്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ മറിച്ചിടാന്‍വേണ്ടി വര്‍ഗീയശക്തികള്‍ പ്രത്യേകിച്ച് ക്രിസ്തീയശക്തികള്‍ യോജിച്ച് മുന്നോട്ടുവന്നു. ഭരണഘടനാവിരുദ്ധ മാര്‍ഗത്തില്‍കൂടി അക്രമവും ബലവും ഉപയോഗിച്ച് ഭരണത്തെ വീഴ്ത്താമെന്നു കരുതി വിമോചനസമരം എന്നപേരില്‍ വ്യാജവിമോചനസമരം തുടങ്ങി. മന്നത്ത് പത്മനാഭന്‍ എന്ന നായര്‍പ്രമാണിയുടെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ പള്ളികളുടെ ശക്തി പൂര്‍ണമായി ഇതിനായി വിനിയോഗിച്ചു. യഥാര്‍ഥത്തില്‍ അമേരിക്കയുടെ സ്വകാര്യമായ സാമ്പത്തിക സഹായം പള്ളിമുഖാന്തരം ഈ അക്രമസമരത്തിനു ലഭിച്ചിരുന്നു. പക്ഷേ, ജനങ്ങള്‍ ഇതിനുപിന്നില്‍ ഉണ്ടായിരുന്നില്ല. തനി വര്‍ഗീയപാര്‍ടികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നല്ല കോഗ്രസുകാര്‍ മാറിനിന്നു. പരാജയത്തിന്റെ വക്കത്തെത്തിയപ്പോള്‍ ഇന്ദിരഗാന്ധി മുതലായ കോഗ്രസ് നേതാക്കളെ സ്വാധീനിച്ച് കേന്ദ്രസര്‍ക്കാരിന്റെ സ്വാധീനംകൂടി ഈ വിരുദ്ധസമരത്തിനു ലഭിക്കുമോ എന്നു പരീക്ഷിച്ചിരുന്നു. ഈ സംഗതികള്‍ ഞാന്‍ നെഹ്റുവിനെ ഊട്ടിയില്‍ചെന്ന് അറിയിച്ചപ്പോള്‍ അദ്ദേഹം ക്രുദ്ധനായി. താന്‍ ഇതില്‍ ശക്തമായി പ്രതിഷേധിക്കുമെന്നു പറഞ്ഞു. ഇന്ദിരഗാന്ധി ഇവിടെ നടന്ന സംഗതികള്‍ വിശദീകരിച്ചപ്പോള്‍ മൌനം പാലിക്കുകയാണ് ചെയ്തത്. ഒടുവില്‍ കോഗ്രസ് പാര്‍ടിയും ഈ സമരത്തെ എതിര്‍ത്തുതുടങ്ങി. വിമോചനസമരത്തിന്റെപേരില്‍ പരക്കെ ബലപ്രയോഗം നടത്തിയെങ്കിലും സാമാന്യരീതിയില്‍ പൊലീസ് അക്രമമാര്‍ഗം ഒട്ടും ഉപയോഗിച്ചില്ല. ദുര്‍ലഭം ഒന്നോ രണ്ടോ ദിക്കില്‍മാത്രമായിരുന്നു വെടിവയ്പ്. ജയിലില്‍ വിമോചനസമരക്കാര്‍ക്ക് സര്‍വവിധ മാന്യതയും നല്‍കിയാണ് താമസിപ്പിച്ചിരുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ മന്നത്ത് പത്മനാഭനും പള്ളിയും എന്‍എസ്എസും മുസ്ളിംലീഗും ചേര്‍ന്ന് അഴിച്ചുവിട്ട വിമോചനസമരം പരാജയത്തിന്റെ വക്കത്തെത്തി എന്നു മനസ്സിലാക്കിയപ്പോള്‍ എഐസിസിയെ സമീപിച്ച് 356 അനുഛേദത്തിന്റെ വെളിച്ചത്തില്‍ പ്രമേയം പാസാക്കുകയും അങ്ങനെ ഭരണഘടനയെ ദുരുപയോഗിച്ച് ഞങ്ങളുടെ സര്‍ക്കാരിനെ മറിച്ചിടുകയും ചെയ്തു. നെഹ്റു ഈ നീക്കത്തിന്റെ വിഷാദ പ്രതീകമായിരുന്നു എന്നു ഞാന്‍ കരുതുന്നു. ഇനി എന്താണ് മാര്‍ഗമെന്ന് ഞാന്‍ നെഹ്റുവിനോട് ചോദിച്ചു. ആദ്യം അദ്ദേഹം മിണ്ടിയില്ല. ജനങ്ങളുടെ അഭിപ്രായം തെരഞ്ഞെടുപ്പില്‍ക്കൂടി ആരായുക മാത്രമേ കഴിയൂ എന്നു പറഞ്ഞ് തിരുവനന്തപുരത്തുനിന്ന് അദ്ദേഹം ന്യൂഡല്‍ഹിക്കുപോയി. അവിടെപ്പോയി ഞങ്ങളുടെ ഭരണത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ തീരുമാനിച്ചു. വിമോചനസമരം എന്ന ഭരണഘടനാവിരുദ്ധ ആഭാസം പതജ്ഞലി ശാസ്ത്രി (ചീഫ് ജസ്റിസ് ഓഫ് ഇന്ത്യ) ഉള്‍പ്പെടെയുള്ള നിയമജ്ഞര്‍ ആക്ഷേപിച്ചിരുന്നു. ജനങ്ങള്‍ പിന്നീട് ഇടതുപക്ഷത്തിനുതന്നെ വോട്ടുചെയ്തു. അങ്ങനെ വീണ്ടും ഇ എം എസും നായനാരും മറ്റു നേതാക്കളും അധികാരത്തിലെത്തി. ഇപ്പോള്‍ രണ്ടാം വിമോചനസമരമെന്നു പറഞ്ഞുനടക്കുന്നവര്‍ ചരിത്രത്തിന്റെ പാഠം മനസ്സിലാക്കാത്തവരാണെന്ന് ഞാന്‍ കരുതുന്നു. പണംകൊണ്ട് പാവങ്ങളെ തങ്ങളുടെ ഭാഗത്തേക്ക് ആക്കാമെന്ന് വിചാരിക്കുന്നവര്‍ അബദ്ധകെണിയില്‍ പെട്ടിരിക്കുകയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇടതുപക്ഷത്തിന് ചില വീഴ്ച ഉണ്ടെന്ന് ഞാന്‍ സമ്മതിക്കുന്നു. ദൃഢമായ ഐക്യത്തോടെ പാവപ്പെട്ടവരുടെ ഭാഗത്തുനിന്നുകൊണ്ട് ശക്തമായ ഇടതുപക്ഷനയത്തില്‍ ഊന്നി ഭരണം മുന്നോട്ടുകൊണ്ടുപോവുകയാണെങ്കില്‍ രണ്ടാം വിമോചനസമരം അറബിക്കടലില്‍ ആണ്ടുപോകും എന്നകാര്യത്തില്‍ സംശയമില്ല

2 comments:

ജനശക്തി ന്യൂസ്‌ said...

ഇവര്‍ ചരിത്രത്തിന്റെ പാഠം മനസ്സിലാക്കാത്തവര്‍
ജ. വി ആര്‍ കൃഷ്ണയ്യര്‍
ഇപ്പോള്‍ രണ്ടാം വിമോചനസമരമെന്നു പറഞ്ഞുനടക്കുന്നവര്‍ ചരിത്രത്തിന്റെ പാഠം മനസ്സിലാക്കാത്തവരാണ്. പണംകൊണ്ട് പാവങ്ങളെ തങ്ങളുടെ ഭാഗത്തേക്ക് ആക്കാമെന്നു വിചാരിക്കുന്നവര്‍ അബദ്ധക്കെണിയില്‍ പെട്ടിരിക്കുകയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു വോട്ടുമാത്രം ഭൂരിപക്ഷമുള്ളതായിരുന്നു അദ്വിതീയനായ ഇ എം എസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ. പക്ഷേ, ഇടതുപക്ഷവിശ്വാസികളായ കേരളീയര്‍ ഈ ഒരുവോട്ടുമാത്രം ഭൂരിപക്ഷമുള്ള ഞങ്ങളുടെ പിന്നില്‍ ധീരമായി ഉറച്ചുനിന്നു. എത്രതന്നെ ശ്രമിച്ചിട്ടും സര്‍വ വര്‍ഗീയപാര്‍ടികള്‍ യോജിച്ചുനിന്നു പോരാടിയിട്ടും ഒരുവോട്ടുപോലും പ്രതിപക്ഷത്തിനു ലഭിച്ചില്ല. ഇതിനുകാരണം ആ മന്ത്രിസഭയുടെ ജനപ്രീതിയും സല്‍ഭരണവുമായിരുന്നു. ആദ്യവസാനംവരെ ഞങ്ങളുടെകൂടെ ജനങ്ങള്‍ ഉണ്ടായിരുന്നു. അഴിമതിയില്ല. തമ്മില്‍ തര്‍ക്കമില്ല. ജനകീയ സ്വഭാവത്തോടുകൂടിയ ഭരണം. അത് സാധാരണക്കാരന്റെ നന്മയ്ക്കുവേണ്ടിയായിരുന്നു. പൊലീസിനെ ജന്മി, വ്യവസായ പ്രമുഖര്‍ എന്നിവര്‍ക്കുവേണ്ടിയോ തൊഴിലാളിക്കും കര്‍ഷകനും എതിരായോ ഉപയോഗിച്ചില്ല. ഇ എം എസിന്റെ തന്ത്രപരമായ നയംതന്നെയായിരുന്നു അതിനു കാരണം. സര്‍ക്കാര്‍ സാധാരണജനങ്ങളുടെ ഭാഗത്തായിരുന്നു. കോഗ്രസിന്റെ നല്ലകാലത്ത് ജനക്ഷേമത്തിനായി പാസാക്കിയ പ്രമേയങ്ങള്‍ നടപ്പില്‍ വരുത്താനാണ് ഇ എം എസ് ഭരണം മുതിര്‍ന്നത്. അതല്ലാതെ കമ്യൂണിസ്റ് വിപ്ളവം സൃഷ്ടിക്കാനായിരുന്നില്ല. അങ്ങനെ ഈ രാജ്യത്തെ വിദ്യാഭ്യാസം, പൊതുജനാരോഗ്യം, വ്യവസായം, കര്‍ഷക പ്രഭുത്വം ഇവയെല്ലാം കൈയടക്കിവച്ചിരുന്നവരും വര്‍ഗീയശക്തികളും സാധാരണക്കാരായ ജനങ്ങളെ ചൂഷണം ചെയ്യാന്‍ ഇനി സാധിക്കുകയില്ലെന്നു മനസ്സിലാക്കി. പല സമുദായങ്ങളും പ്രത്യേകിച്ച് ക്രിസ്തീയസമുദായം വിദ്യാഭ്യാസത്തെ ചൂഷണമാര്‍ഗമായി ദുരുപയോഗിച്ചിരുന്നു. അധ്യാപകരുടെ നിയമനം, വിദ്യാര്‍ഥികളുടെ പ്രവേശനം, വിദ്യാഭ്യാസത്തിനൊപ്പം മതപഠനം ഇത്തരം തെറ്റായ മാര്‍ഗങ്ങള്‍ സമുദായ സ്വാധീനത്തിനുവേണ്ടി ഉപയോഗിച്ചുവന്നിരുന്നു. ഇതെല്ലാം അവസാനിപ്പിക്കാന്‍ മന്ത്രി പ്രൊഫ. ജോസഫ് മുണ്ടശേരി പുതിയ വിദ്യാഭ്യാസനിയമം അവതരിപ്പിക്കുകയും നിയമസഭയില്‍ അത് പാസാക്കുകയും ചെയ്തു. ഈ അവസരത്തില്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ മറിച്ചിടാന്‍വേണ്ടി വര്‍ഗീയശക്തികള്‍ പ്രത്യേകിച്ച് ക്രിസ്തീയശക്തികള്‍ യോജിച്ച് മുന്നോട്ടുവന്നു.

ജനശക്തി ന്യൂസ്‌ said...

2
ഭരണഘടനാവിരുദ്ധ മാര്‍ഗത്തില്‍കൂടി അക്രമവും ബലവും ഉപയോഗിച്ച് ഭരണത്തെ വീഴ്ത്താമെന്നു കരുതി വിമോചനസമരം എന്നപേരില്‍ വ്യാജവിമോചനസമരം തുടങ്ങി. മന്നത്ത് പത്മനാഭന്‍ എന്ന നായര്‍പ്രമാണിയുടെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ പള്ളികളുടെ ശക്തി പൂര്‍ണമായി ഇതിനായി വിനിയോഗിച്ചു. യഥാര്‍ഥത്തില്‍ അമേരിക്കയുടെ സ്വകാര്യമായ സാമ്പത്തിക സഹായം പള്ളിമുഖാന്തരം ഈ അക്രമസമരത്തിനു ലഭിച്ചിരുന്നു. പക്ഷേ, ജനങ്ങള്‍ ഇതിനുപിന്നില്‍ ഉണ്ടായിരുന്നില്ല. തനി വര്‍ഗീയപാര്‍ടികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നല്ല കോഗ്രസുകാര്‍ മാറിനിന്നു. പരാജയത്തിന്റെ വക്കത്തെത്തിയപ്പോള്‍ ഇന്ദിരഗാന്ധി മുതലായ കോഗ്രസ് നേതാക്കളെ സ്വാധീനിച്ച് കേന്ദ്രസര്‍ക്കാരിന്റെ സ്വാധീനംകൂടി ഈ വിരുദ്ധസമരത്തിനു ലഭിക്കുമോ എന്നു പരീക്ഷിച്ചിരുന്നു. ഈ സംഗതികള്‍ ഞാന്‍ നെഹ്റുവിനെ ഊട്ടിയില്‍ചെന്ന് അറിയിച്ചപ്പോള്‍ അദ്ദേഹം ക്രുദ്ധനായി. താന്‍ ഇതില്‍ ശക്തമായി പ്രതിഷേധിക്കുമെന്നു പറഞ്ഞു. ഇന്ദിരഗാന്ധി ഇവിടെ നടന്ന സംഗതികള്‍ വിശദീകരിച്ചപ്പോള്‍ മൌനം പാലിക്കുകയാണ് ചെയ്തത്. ഒടുവില്‍ കോഗ്രസ് പാര്‍ടിയും ഈ സമരത്തെ എതിര്‍ത്തുതുടങ്ങി. വിമോചനസമരത്തിന്റെപേരില്‍ പരക്കെ ബലപ്രയോഗം നടത്തിയെങ്കിലും സാമാന്യരീതിയില്‍ പൊലീസ് അക്രമമാര്‍ഗം ഒട്ടും ഉപയോഗിച്ചില്ല. ദുര്‍ലഭം ഒന്നോ രണ്ടോ ദിക്കില്‍മാത്രമായിരുന്നു വെടിവയ്പ്. ജയിലില്‍ വിമോചനസമരക്കാര്‍ക്ക് സര്‍വവിധ മാന്യതയും നല്‍കിയാണ് താമസിപ്പിച്ചിരുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ മന്നത്ത് പത്മനാഭനും പള്ളിയും എന്‍എസ്എസും മുസ്ളിംലീഗും ചേര്‍ന്ന് അഴിച്ചുവിട്ട വിമോചനസമരം പരാജയത്തിന്റെ വക്കത്തെത്തി എന്നു മനസ്സിലാക്കിയപ്പോള്‍ എഐസിസിയെ സമീപിച്ച് 356 അനുഛേദത്തിന്റെ വെളിച്ചത്തില്‍ പ്രമേയം പാസാക്കുകയും അങ്ങനെ ഭരണഘടനയെ ദുരുപയോഗിച്ച് ഞങ്ങളുടെ സര്‍ക്കാരിനെ മറിച്ചിടുകയും ചെയ്തു. നെഹ്റു ഈ നീക്കത്തിന്റെ വിഷാദ പ്രതീകമായിരുന്നു എന്നു ഞാന്‍ കരുതുന്നു. ഇനി എന്താണ് മാര്‍ഗമെന്ന് ഞാന്‍ നെഹ്റുവിനോട് ചോദിച്ചു. ആദ്യം അദ്ദേഹം മിണ്ടിയില്ല. ജനങ്ങളുടെ അഭിപ്രായം തെരഞ്ഞെടുപ്പില്‍ക്കൂടി ആരായുക മാത്രമേ കഴിയൂ എന്നു പറഞ്ഞ് തിരുവനന്തപുരത്തുനിന്ന് അദ്ദേഹം ന്യൂഡല്‍ഹിക്കുപോയി. അവിടെപ്പോയി ഞങ്ങളുടെ ഭരണത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ തീരുമാനിച്ചു. വിമോചനസമരം എന്ന ഭരണഘടനാവിരുദ്ധ ആഭാസം പതജ്ഞലി ശാസ്ത്രി (ചീഫ് ജസ്റിസ് ഓഫ് ഇന്ത്യ) ഉള്‍പ്പെടെയുള്ള നിയമജ്ഞര്‍ ആക്ഷേപിച്ചിരുന്നു. ജനങ്ങള്‍ പിന്നീട് ഇടതുപക്ഷത്തിനുതന്നെ വോട്ടുചെയ്തു. അങ്ങനെ വീണ്ടും ഇ എം എസും നായനാരും മറ്റു നേതാക്കളും അധികാരത്തിലെത്തി. ഇപ്പോള്‍ രണ്ടാം വിമോചനസമരമെന്നു പറഞ്ഞുനടക്കുന്നവര്‍ ചരിത്രത്തിന്റെ പാഠം മനസ്സിലാക്കാത്തവരാണെന്ന് ഞാന്‍ കരുതുന്നു. പണംകൊണ്ട് പാവങ്ങളെ തങ്ങളുടെ ഭാഗത്തേക്ക് ആക്കാമെന്ന് വിചാരിക്കുന്നവര്‍ അബദ്ധകെണിയില്‍ പെട്ടിരിക്കുകയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇടതുപക്ഷത്തിന് ചില വീഴ്ച ഉണ്ടെന്ന് ഞാന്‍ സമ്മതിക്കുന്നു. ദൃഢമായ ഐക്യത്തോടെ പാവപ്പെട്ടവരുടെ ഭാഗത്തുനിന്നുകൊണ്ട് ശക്തമായ ഇടതുപക്ഷനയത്തില്‍ ഊന്നി ഭരണം മുന്നോട്ടുകൊണ്ടുപോവുകയാണെങ്കില്‍ രണ്ടാം വിമോചനസമരം അറബിക്കടലില്‍ ആണ്ടുപോകും എന്നകാര്യത്തില്‍ സംശയമില്ല