Thursday, June 18, 2009

ബംഗാളിലെ മാവോയിസ്റ്റ് തേര്‍വാഴ്ച

ബംഗാളിലെ മാവോയിസ്റ്റ് തേര്‍വാഴ്ച.

ബംഗാളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കുന്നതിനുള്ള വന്‍ഗൂഢാലോചനയുടെ ഇപ്പോഴത്തെ തന്ത്രമാണ് തൃണമൂല്‍ കോഗ്രസിന്റെയും കോഗ്രസിന്റെയും പിന്തുണയോടെ മാവോയിസ്റ്റുകള്‍ നടത്തുന്ന അക്രമതേര്‍വാഴ്ച. പശ്ചിമ മിഡ്നാപുരില്‍ ലാല്‍ഗഢ് മേഖലയില്‍ സിപിഐ എം പ്രവര്‍ത്തകരെ കൊലപ്പെടുത്തിയും അടിച്ചോടിച്ചും തങ്ങളുടെ ആധിപത്യം അടിച്ചേല്‍പ്പിക്കുന്നതിനാണ് മാവോയിസ്റ്റുകള്‍ ശ്രമിക്കുന്നത്. ബംഗാളില്‍ സിപിഐ എമ്മിനും ഇടതുപക്ഷത്തിനും കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ലഭിച്ചപ്പോഴും ഉറച്ചുനിന്ന പ്രദേശമാണ് ലാല്‍ഗഢ്. ഈ മേഖലയിലെ ആദിവാസികള്‍ എക്കാലത്തും സിപിഐ എമ്മിനൊപ്പമാണ് നിലയുറപ്പിച്ചിട്ടുള്ളത്. അതില്‍ രോഷംപൂണ്ടാണ് മാവോയിസ്റ്റുകള്‍ ആക്രമണം സംഘടിപ്പിക്കുന്നത്. അത്യാധുനികായുധങ്ങളുമായി ജാര്‍ഖണ്ഡില്‍നിന്ന് വരുന്ന സംഘമാണ് കലാപത്തിനു നേതൃത്വം നല്‍കുന്നത്. മനുഷ്യത്വത്തിന്റെ കണികപോലുമില്ലാത്ത ഈ പ്രവര്‍ത്തനം ഭീകരാക്രമണങ്ങളുടെ ഗണത്തില്‍പ്പെടുന്നതാണ്. എന്നാല്‍, ഇതിനെ വെള്ളപൂശുന്നതിനും കലാപകാരികളെ പിന്തുണയ്ക്കുന്നതിനുമാണ് കോഗ്രസും തൃണമൂലും ശ്രമിക്കുന്നത്. ബംഗാള്‍ സര്‍ക്കാര്‍ രാജിവയ്ക്കണമെന്ന കോഗ്രസ് വക്താവ് മനീഷ് തിവാരിയുടെ പ്രസ്താവനയില്‍ ആ പാര്‍ടിയുടെ ഉദ്ദേശ്യം വ്യക്തമാണ്. മാവോയിസ്റ്റുകള്‍ നാടിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നേരത്തെ പറഞ്ഞിരുന്നത്. പുതിയ സര്‍ക്കാരിന്റെ നയപ്രഖ്യാപനവും ഈ ഭീഷണി നേരിടണമെന്ന ശക്തമായ നിലപാടാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. ജാര്‍ഖണ്ഡിലും ബിഹാറിലും മറ്റും പല പ്രദേശങ്ങളും മാവോയിസ്റ്റുകളുടെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കുമ്പോഴും ബംഗാള്‍ അതിന് അപവാദമായിരുന്നു. അതിര്‍ത്തി സംസ്ഥാനങ്ങളില്‍നിന്ന് ഇങ്ങോട്ട് കടന്നുകയറുന്നതിനും മേധാവിത്വം സ്ഥാപിക്കുന്നതിനും തുടര്‍ച്ചയായി ശ്രമിക്കുന്ന മാവോയിസ്റ്റുകളെ പ്രതിരോധിച്ചത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. സര്‍ക്കാരിന്റെ മുന്‍കൈയും ജനങ്ങളെയാകെ അണിനിരത്തിയ പ്രതിരോധപ്രസ്ഥാനങ്ങളും ഈ ദൌത്യമാണ് നിര്‍വഹിച്ചത്. അതിന് പ്രസ്ഥാനത്തിനു വലിയ വില കൊടുക്കേണ്ടിവന്നിട്ടുണ്ട്. നിരവധി ഉശിരന്മാരായ സഖാക്കള്‍ക്ക് അവരുടെ ജീവന്‍ നഷ്ടപ്പെട്ടു. ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവിനെത്തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. മുടിനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്. ഏകെ 47 തോക്കുകളേന്തിയ അനുചരരോടൊപ്പം നടത്തിയ പത്രസമ്മേളനത്തില്‍ ഇനി പിഴവുകളില്ലാത്ത ആക്രമണമായിരിക്കും നടത്തുകയെന്ന് മാവോയിസ്റ്റ് തലവന്‍ പരസ്യമായി പ്രഖ്യാപിക്കുന്നിടത്തേക്കുവരെ എത്തി കാര്യങ്ങള്‍. ഭരണഘടനയും ജനാധിപത്യവും നിയമവാഴ്ചയും നിലനില്‍ക്കുന്ന ഒരു രാജ്യത്തും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ക്കാണ് മാവോയിസ്റ്റുകള്‍ നേതൃത്വം നല്‍കുന്നത്. ഇതിനെ അടിച്ചമര്‍ത്തുന്നതിന് എല്ലാ മാര്‍ഗവും സ്വീകരിക്കേണ്ടിവരും. ആവശ്യത്തിന് സൈന്യത്തെ അയച്ചുകൊടുക്കാത്ത കേന്ദ്രസര്‍ക്കാര്‍ ഭീകരവാദികളെ സഹായിക്കുകയാണ് ചെയ്യുന്നത്. തങ്ങളുടെ ഉത്തരവാദിത്തം കേന്ദ്രം നിര്‍വഹിച്ചേ മതിയാകൂ. എന്തുവിധേനയും ഒരു വെടിവയ്പ് ഉണ്ടാക്കിയെടുക്കുന്നതിനാണ് മാവോയിസ്റ്റുകള്‍ ശ്രമിക്കുന്നത്. അതുതന്നെയാണ് കോഗ്രസ് തൃണമൂല്‍സംഘം കാത്തിരിക്കുന്നതും. നന്ദിഗ്രാമിലെ വെടിവയ്പിനെ സങ്കുചിത രാഷ്ട്രീയലക്ഷ്യത്തിനായി ഉപയോഗിച്ചതുപോലെ ഇതിനെയും കൈകാര്യം ചെയ്യാമെന്നും അങ്ങനെ ഈ മേഖലയില്‍ക്കൂടി തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കാമെന്നുമാണ് ഇവര്‍ വ്യാമോഹിക്കുന്നത്. ജനങ്ങളെ അണിനിരത്തി കലാപകാരികളെ അടിച്ചമര്‍ത്തുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയുടെ ആവശ്യമില്ല. നിരപരാധികളായ സാധാരണക്കാരെ കമ്യൂണിസ്റ്റുകാരായതിന്റെ പേരില്‍മാത്രം കൊന്നൊടുക്കുമ്പോള്‍ സ്വയംപ്രഖ്യാപിത മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്ക് നാവിറങ്ങിപ്പോയിരിക്കുന്നു. അവരുടെ തൂലികയുടെ ഉറവ വറ്റിയിരിക്കുന്നു. നന്ദിഗ്രാമിലും സിംഗൂരിലും ആഘോഷം നടത്തിയ മാധ്യമങ്ങളും ഇക്കാര്യത്തില്‍ നിശബ്ദത പാലിക്കുന്നു. ചിലര്‍ക്കത് ആദിവാസി കലാപമാണത്രേ. നന്ദിഗ്രാമിലും സിംഗൂരിലും മാവോയിസ്റ്റുകളുമായി വിശാലമുന്നണിയുണ്ടാക്കിയവരാണ് അവര്‍ക്ക് പൊതുസ്വീകാര്യത നല്‍കിയത്. ഇത്രയും കാലവും ഇല്ലാതിരുന്ന ധൈര്യം കാട്ടി കാട്ടില്‍നിന്ന് നാട്ടിലേക്ക് ഇറങ്ങാന്‍ ഊര്‍ജം നല്‍കിയത് ഈ പുതിയ സാഹചര്യമാണ്. കോഗ്രസിന്റെ തീപിടിച്ച കളിക്ക് ഭാവിയില്‍ രാജ്യം വലിയ വില കൊടുക്കേണ്ടിവരും. തീവ്രവാദികളുടെയും വര്‍ഗീയ ഭ്രാന്തന്മാരുടെയും കൈകളില്‍നിന്ന് ബാംഗാളിനെ രക്ഷപ്പെടുത്തിയത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്്. സിദ്ധാര്‍ഥ ശങ്കര്‍റേ നടപ്പാക്കിയ അര്‍ധ ഫാസിസ്റ്റ് വാഴ്ചയുടെ താണ്ഡവനൃത്തത്തില്‍ നൂറുകണക്കിന് സഖാക്കള്‍ക്കാണ് സ്വജീവന്‍ നഷ്ടപ്പെട്ടത്. അതിനുശേഷമുളള ബംഗാള്‍ രാജ്യത്തിനു മാതൃകയായ സംസ്ഥാനമായി മാറിയത് ഇടതുപക്ഷ ഭരണത്തിന്റെ ഫലമായാണ്. ഭൂപരിഷ്കരണവും അധികാരവികേന്ദ്രീകരണവും കാര്‍ഷിക വിപ്ളവവും നടപ്പാക്കിയ ഇടതുപക്ഷം പാവപ്പെട്ടവന്റെ ജീവിതത്തിന് പുതിയ ദിശാബോധം നല്‍കി. വര്‍ഗീയ കലാപങ്ങളില്ലാത്ത, തീവ്രവാദാക്രമണങ്ങളില്ലാത്ത ബംഗാള്‍ മതനിരപേക്ഷവാദികളുടെ ആവേശമാണ്. ഈ നേട്ടങ്ങളെയാകെ തകര്‍ക്കുന്നതിനാണ് വലതുപക്ഷവും ഇടതുപക്ഷതീവ്രവാദികളും ചേരുന്ന അവിശുദ്ധ കൂട്ടുകെട്ട് ശ്രമിക്കുന്നത്. ഭരണഘടനയ്ക്കും ജനാധിപത്യത്തിനും മാത്രമല്ല രാജ്യത്തിന്റെ സുരക്ഷയ്ക്കുപോലും ഭീഷണിയായ ഈ കൂട്ടുകെട്ടിന്റെ വിധ്വംസക പ്രവര്‍ത്തനങ്ങളെ തകര്‍ത്തെറിയുന്നതില്‍ ബംഗാളിനെ പിന്തുണയ്ക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികള്‍ക്കും ഉത്തരവാദിത്തമുണ്ട്.

4 comments:

ജനശക്തി ന്യൂസ്‌ said...

ബംഗാളിലെ മാവോയിസ്റ്റ് തേര്‍വാഴ്ച

ബംഗാളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കുന്നതിനുള്ള വന്‍ഗൂഢാലോചനയുടെ ഇപ്പോഴത്തെ തന്ത്രമാണ് തൃണമൂല്‍ കോഗ്രസിന്റെയും കോഗ്രസിന്റെയും പിന്തുണയോടെ മാവോയിസ്റ്റുകള്‍ നടത്തുന്ന അക്രമതേര്‍വാഴ്ച. പശ്ചിമ മിഡ്നാപുരില്‍ ലാല്‍ഗഢ് മേഖലയില്‍ സിപിഐ എം പ്രവര്‍ത്തകരെ കൊലപ്പെടുത്തിയും അടിച്ചോടിച്ചും തങ്ങളുടെ ആധിപത്യം അടിച്ചേല്‍പ്പിക്കുന്നതിനാണ് മാവോയിസ്റ്റുകള്‍ ശ്രമിക്കുന്നത്. ബംഗാളില്‍ സിപിഐ എമ്മിനും ഇടതുപക്ഷത്തിനും കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ലഭിച്ചപ്പോഴും ഉറച്ചുനിന്ന പ്രദേശമാണ് ലാല്‍ഗഢ്. ഈ മേഖലയിലെ ആദിവാസികള്‍ എക്കാലത്തും സിപിഐ എമ്മിനൊപ്പമാണ് നിലയുറപ്പിച്ചിട്ടുള്ളത്. അതില്‍ രോഷംപൂണ്ടാണ് മാവോയിസ്റ്റുകള്‍ ആക്രമണം സംഘടിപ്പിക്കുന്നത്. അത്യാധുനികായുധങ്ങളുമായി ജാര്‍ഖണ്ഡില്‍നിന്ന് വരുന്ന സംഘമാണ് കലാപത്തിനു നേതൃത്വം നല്‍കുന്നത്. മനുഷ്യത്വത്തിന്റെ കണികപോലുമില്ലാത്ത ഈ പ്രവര്‍ത്തനം ഭീകരാക്രമണങ്ങളുടെ ഗണത്തില്‍പ്പെടുന്നതാണ്. എന്നാല്‍, ഇതിനെ വെള്ളപൂശുന്നതിനും കലാപകാരികളെ പിന്തുണയ്ക്കുന്നതിനുമാണ് കോഗ്രസും തൃണമൂലും ശ്രമിക്കുന്നത്. ബംഗാള്‍ സര്‍ക്കാര്‍ രാജിവയ്ക്കണമെന്ന കോഗ്രസ് വക്താവ് മനീഷ് തിവാരിയുടെ പ്രസ്താവനയില്‍ ആ പാര്‍ടിയുടെ ഉദ്ദേശ്യം വ്യക്തമാണ്. മാവോയിസ്റ്റുകള്‍ നാടിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നേരത്തെ പറഞ്ഞിരുന്നത്. പുതിയ സര്‍ക്കാരിന്റെ നയപ്രഖ്യാപനവും ഈ ഭീഷണി നേരിടണമെന്ന ശക്തമായ നിലപാടാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. ജാര്‍ഖണ്ഡിലും ബിഹാറിലും മറ്റും പല പ്രദേശങ്ങളും മാവോയിസ്റ്റുകളുടെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കുമ്പോഴും ബംഗാള്‍ അതിന് അപവാദമായിരുന്നു. അതിര്‍ത്തി സംസ്ഥാനങ്ങളില്‍നിന്ന് ഇങ്ങോട്ട് കടന്നുകയറുന്നതിനും മേധാവിത്വം സ്ഥാപിക്കുന്നതിനും തുടര്‍ച്ചയായി ശ്രമിക്കുന്ന മാവോയിസ്റ്റുകളെ പ്രതിരോധിച്ചത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. സര്‍ക്കാരിന്റെ മുന്‍കൈയും ജനങ്ങളെയാകെ അണിനിരത്തിയ പ്രതിരോധപ്രസ്ഥാനങ്ങളും ഈ ദൌത്യമാണ് നിര്‍വഹിച്ചത്. അതിന് പ്രസ്ഥാനത്തിനു വലിയ വില കൊടുക്കേണ്ടിവന്നിട്ടുണ്ട്. നിരവധി ഉശിരന്മാരായ സഖാക്കള്‍ക്ക് അവരുടെ ജീവന്‍ നഷ്ടപ്പെട്ടു. ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവിനെത്തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. മുടിനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്. ഏകെ 47 തോക്കുകളേന്തിയ അനുചരരോടൊപ്പം നടത്തിയ പത്രസമ്മേളനത്തില്‍ ഇനി പിഴവുകളില്ലാത്ത ആക്രമണമായിരിക്കും നടത്തുകയെന്ന് മാവോയിസ്റ്റ് തലവന്‍ പരസ്യമായി പ്രഖ്യാപിക്കുന്നിടത്തേക്കുവരെ എത്തി കാര്യങ്ങള്‍. ഭരണഘടനയും ജനാധിപത്യവും നിയമവാഴ്ചയും നിലനില്‍ക്കുന്ന ഒരു രാജ്യത്തും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ക്കാണ് മാവോയിസ്റ്റുകള്‍ നേതൃത്വം നല്‍കുന്നത്.

ജനശക്തി ന്യൂസ്‌ said...

2
ഇതിനെ അടിച്ചമര്‍ത്തുന്നതിന് എല്ലാ മാര്‍ഗവും സ്വീകരിക്കേണ്ടിവരും. ആവശ്യത്തിന് സൈന്യത്തെ അയച്ചുകൊടുക്കാത്ത കേന്ദ്രസര്‍ക്കാര്‍ ഭീകരവാദികളെ സഹായിക്കുകയാണ് ചെയ്യുന്നത്. തങ്ങളുടെ ഉത്തരവാദിത്തം കേന്ദ്രം നിര്‍വഹിച്ചേ മതിയാകൂ. എന്തുവിധേനയും ഒരു വെടിവയ്പ് ഉണ്ടാക്കിയെടുക്കുന്നതിനാണ് മാവോയിസ്റ്റുകള്‍ ശ്രമിക്കുന്നത്. അതുതന്നെയാണ് കോഗ്രസ് തൃണമൂല്‍സംഘം കാത്തിരിക്കുന്നതും. നന്ദിഗ്രാമിലെ വെടിവയ്പിനെ സങ്കുചിത രാഷ്ട്രീയലക്ഷ്യത്തിനായി ഉപയോഗിച്ചതുപോലെ ഇതിനെയും കൈകാര്യം ചെയ്യാമെന്നും അങ്ങനെ ഈ മേഖലയില്‍ക്കൂടി തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കാമെന്നുമാണ് ഇവര്‍ വ്യാമോഹിക്കുന്നത്. ജനങ്ങളെ അണിനിരത്തി കലാപകാരികളെ അടിച്ചമര്‍ത്തുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയുടെ ആവശ്യമില്ല. നിരപരാധികളായ സാധാരണക്കാരെ കമ്യൂണിസ്റ്റുകാരായതിന്റെ പേരില്‍മാത്രം കൊന്നൊടുക്കുമ്പോള്‍ സ്വയംപ്രഖ്യാപിത മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്ക് നാവിറങ്ങിപ്പോയിരിക്കുന്നു. അവരുടെ തൂലികയുടെ ഉറവ വറ്റിയിരിക്കുന്നു. നന്ദിഗ്രാമിലും സിംഗൂരിലും ആഘോഷം നടത്തിയ മാധ്യമങ്ങളും ഇക്കാര്യത്തില്‍ നിശബ്ദത പാലിക്കുന്നു. ചിലര്‍ക്കത് ആദിവാസി കലാപമാണത്രേ. നന്ദിഗ്രാമിലും സിംഗൂരിലും മാവോയിസ്റ്റുകളുമായി വിശാലമുന്നണിയുണ്ടാക്കിയവരാണ് അവര്‍ക്ക് പൊതുസ്വീകാര്യത നല്‍കിയത്. ഇത്രയും കാലവും ഇല്ലാതിരുന്ന ധൈര്യം കാട്ടി കാട്ടില്‍നിന്ന് നാട്ടിലേക്ക് ഇറങ്ങാന്‍ ഊര്‍ജം നല്‍കിയത് ഈ പുതിയ സാഹചര്യമാണ്. കോഗ്രസിന്റെ തീപിടിച്ച കളിക്ക് ഭാവിയില്‍ രാജ്യം വലിയ വില കൊടുക്കേണ്ടിവരും. തീവ്രവാദികളുടെയും വര്‍ഗീയ ഭ്രാന്തന്മാരുടെയും കൈകളില്‍നിന്ന് ബാംഗാളിനെ രക്ഷപ്പെടുത്തിയത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്്. സിദ്ധാര്‍ഥ ശങ്കര്‍റേ നടപ്പാക്കിയ അര്‍ധ ഫാസിസ്റ്റ് വാഴ്ചയുടെ താണ്ഡവനൃത്തത്തില്‍ നൂറുകണക്കിന് സഖാക്കള്‍ക്കാണ് സ്വജീവന്‍ നഷ്ടപ്പെട്ടത്. അതിനുശേഷമുളള ബംഗാള്‍ രാജ്യത്തിനു മാതൃകയായ സംസ്ഥാനമായി മാറിയത് ഇടതുപക്ഷ ഭരണത്തിന്റെ ഫലമായാണ്. ഭൂപരിഷ്കരണവും അധികാരവികേന്ദ്രീകരണവും കാര്‍ഷിക വിപ്ളവവും നടപ്പാക്കിയ ഇടതുപക്ഷം പാവപ്പെട്ടവന്റെ ജീവിതത്തിന് പുതിയ ദിശാബോധം നല്‍കി. വര്‍ഗീയ കലാപങ്ങളില്ലാത്ത, തീവ്രവാദാക്രമണങ്ങളില്ലാത്ത ബംഗാള്‍ മതനിരപേക്ഷവാദികളുടെ ആവേശമാണ്. ഈ നേട്ടങ്ങളെയാകെ തകര്‍ക്കുന്നതിനാണ് വലതുപക്ഷവും ഇടതുപക്ഷതീവ്രവാദികളും ചേരുന്ന അവിശുദ്ധ കൂട്ടുകെട്ട് ശ്രമിക്കുന്നത്. ഭരണഘടനയ്ക്കും ജനാധിപത്യത്തിനും മാത്രമല്ല രാജ്യത്തിന്റെ സുരക്ഷയ്ക്കുപോലും ഭീഷണിയായ ഈ കൂട്ടുകെട്ടിന്റെ വിധ്വംസക പ്രവര്‍ത്തനങ്ങളെ തകര്‍ത്തെറിയുന്നതില്‍ ബംഗാളിനെ പിന്തുണയ്ക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികള്‍ക്കും ഉത്തരവാദിത്തമുണ്ട്.

Anonymous said...

അതിനുശേഷമുളള ബംഗാള്‍ രാജ്യത്തിനു മാതൃകയായ സംസ്ഥാനമായി മാറിയത് ഇടതുപക്ഷ ഭരണത്തിന്റെ ഫലമായാണ്.
അതേ നല്ല മാതൃക.
കമ്യുണിസ്റ്റു ഭരണം വന്നാല്‍ എങ്ങിനെ നല്ല ഒരു സംസ്താനം കുത്തുപാളയെടുക്കുമെന്നതിന്‌ അവിടെത്തെ സൈക്കിള്‍ റിക്ഷക്കാര്‍ ഒരു നല്ല മാതൃകയാണു

Cheers
free greeting cards

Anonymous said...

CPIM is the only and only one party responsible for whatever happening in WB. Saghakkal accumulated money and poor people become more poor there