Friday, June 12, 2009

യുഗപുരുഷന്റെ ജന്മശതാബ്ദി ഇന്ന്

യുഗപുരുഷന്റെ ജന്മശതാബ്ദി ഇന്ന്

തിരു: ഇന്ത്യന്‍ കമ്യൂണിസ്റ് പ്രസ്ഥാനത്തിന് സൈദ്ധാന്തികവും പ്രായോഗികവുമായ സംഭാവന നല്‍കുകയും ആധുനിക കേരളത്തിന് അടിത്തറ ഇടുകയും ചെയ്ത ഇ എം എസ് ജനിച്ചിട്ട് ഇന്ന് നൂറുവര്‍ഷം തികയുന്നു. യുഗപ്രഭാവനായ ആ കമ്യൂണിസ്റിന്റെ സ്മരണയ്ക്കു മുമ്പില്‍ കേരളം ശിരസ്സുകുനിക്കുന്നു. നിസ്വവര്‍ഗത്തിന്റെ മോചനത്തിന് ജീവിതം ഉഴിഞ്ഞുവച്ച ആ ത്യാഗിവര്യന്‍ മരണത്തെ മറികടന്ന് ചിന്തയുടെയും പോരാട്ടങ്ങളുടെയും തിരികൊളുത്തിക്കൊണ്ടേയിരിക്കുന്നു. ഓരോ മലയാളിയുടെയും അഭിമാനമാണ് ആ മൂന്നക്ഷരം. മനുഷ്യജീവിതത്തിന്റെ സമസ്തമേഖലയെയും ഇതുപോലെ ആഴത്തില്‍ സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്ത മറ്റൊരു പേര് കേരളത്തില്‍ ഉയരുന്നില്ല. പണിയെടുക്കുന്നവന്റെയും കൃഷിക്കാരുടെയും ദരിദ്രജനകോടികളുടെയും മോചനത്തിന് മാര്‍ക്സിസം-ലെനിനിസം ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രയോഗിക്കുന്നതില്‍ അതുല്യമായ സംഭാവനയാണ് ഇ എം എസ് നല്‍കിയത്. തൊഴിലാളിവര്‍ഗത്തിന്റെ രാഷ്ട്രീയമുന്നേറ്റത്തിന് ആ വാക്കുകള്‍ ആര്‍ക്കും തടത്തുനിര്‍ത്താനാകാത്ത ഊര്‍ജം പകര്‍ന്നു. രാഷ്ട്രീയകേരളവും രാജ്യമാകെയും അളന്നുമുറിച്ചുള്ള ആ വാക്കുകള്‍ക്ക് കാതോര്‍ത്തു. കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക ചരിത്രം അദ്ദേഹം കീഴ്മേല്‍ മറിച്ചു. സാഹിത്യം, ചരിത്രം, ഭാഷ, വിദ്യാഭ്യാസം തുടങ്ങി ജനജീവിതത്തിന്റെ സര്‍വമേഖലയിലും അദ്ദേഹത്തിന്റെ സംഭാവന അതുല്യം. ലോകമാകെ ഉറ്റുനോക്കുന്ന കേരളത്തിന്റെ വികസനമാതൃക ആ ചിന്തയുടെ ഉല്‍പ്പന്നമാണ്. പട്ടിണിക്കാരും കിടപ്പാടമില്ലാത്തവരും തൊഴിലും വിദ്യാഭ്യാസവും നിഷേധിക്കപ്പെട്ടവരുമാണ് ഈ വികസനമാതൃകയ്ക്കായുള്ള ചിന്തയ്ക്ക് വേഗം പകര്‍ന്നത്. ജന്മിത്വത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും കൈപ്പിടിയില്‍നിന്ന് കേരളത്തിന് മോചനം നല്‍കാനുള്ള പോരാട്ടമാണ് അദ്ദേഹം നയിച്ചത്. ഐക്യകേരളം രൂപീകൃതമായശേഷം നടന്ന ആദ്യതെരഞ്ഞെടുപ്പില്‍ ഇ എം എസ് മുഖ്യമന്ത്രിയായി. 1957ലെ ഇ എം എസ് സര്‍ക്കാര്‍ വിപ്ളവകരമായ നടപടിയിലൂടെ ജനങ്ങളുടെ ശക്തിയും ശബ്ദവുമായി. ബദല്‍മാര്‍ഗമാണ് ആ സര്‍ക്കാര്‍ കാണിച്ചുതന്നത്. ജനങ്ങള്‍ക്കൊപ്പംനിന്ന സര്‍ക്കാരിനെ വിമോചനസമരത്തിന്റെ മറവില്‍ പിരിച്ചുവിട്ടു. ആ കറുത്തദിനത്തിന് അമ്പതാണ്ട് തികഞ്ഞ വേളയിലാണ് ഇ എം എസിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്നത്. വിപുലമായ ജന്മശതാബ്ദി ആഘോഷത്തിന് ജന്മനാട്ടില്‍ ശനിയാഴ്ച തുടക്കമാകും. പെരിന്തല്‍മണ്ണയില്‍ ദ്വിദിന സെമിനാര്‍ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. ഏലംകുളം മനയോടു ചേര്‍ന്നുള്ള സ്ഥലത്ത് ഇ എം എസ് സ്മാരക സമുച്ചയത്തിന്റെ നിര്‍മാണോദ്ഘാടനം പാര്‍ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നിര്‍വഹിക്കും.

1 comment:

ജനശക്തി ന്യൂസ്‌ said...