Tuesday, June 09, 2009

ഭരണഘടനയ്ക്ക് ബാധ്യത .

ഭരണഘടനയ്ക്ക് ബാധ്യത .
പി എം മനോജ്.

ലാവ്ലിന്‍ കേസില്‍ സംസ്ഥാന മന്ത്രിസഭയുടെ ശുപാര്‍ശ ചോദിച്ചുവാങ്ങിയശേഷം അത് തള്ളിയ ഗവര്‍ണര്‍ ആര്‍ എസ് ഗവായ് ഭരണഘടനാ ബാധ്യതയാണ് നിറവേറ്റിയതെന്ന് ഉമ്മന്‍ചാണ്ടിയടക്കമുള്ള യുഡിഎഫ് നേതാക്കള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിക്കഴിഞ്ഞു. യഥാര്‍ഥത്തില്‍ ഗവായ് ഭരണഘടനയ്ക്കാണ് ബാധ്യതയായി മാറിയത്. മഹാരാഷ്ട്രയിലെ കോഗ്രസിന്റെ ആശ്രിതനായ രാഷ്ട്രീയനേതാവ്, ജീവിതത്തിന്റെ സായാഹ്നത്തില്‍ ഏതെങ്കിലും രാജ്ഭവനില്‍ കടിച്ചുതൂങ്ങിക്കിടക്കാന്‍ അനുഷ്ഠിച്ച ആഭിചാരം എന്നതിനപ്പുറമുള്ള 'ഭരണഘടനാ ബാധ്യത'യൊന്നും ഗവായിയുടെ അസാധാരണ തീരുമാനത്തിലില്ല. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ചൂണ്ടിക്കാട്ടുന്നതുപോലെ, പൊലീസ് തലവന്റെ ശുപാര്‍ശയില്‍ തൂങ്ങി മന്ത്രിസഭാ തീരുമാനം നിരാകരിച്ച ഗവര്‍ണറുടെ നടപടി സ്വാതന്ത്യ്രത്തിന്റെയല്ല, പൊലീസ് രാജിന്റെ ലക്ഷണമാണ്. ജനങ്ങള്‍ തെരഞ്ഞെടുത്ത മന്ത്രിസഭയോട് അഭിപ്രായം ചോദിച്ചുവാങ്ങിയശേഷം അത് നിരസിച്ച്, സിബിഐ ഉദ്യോഗസ്ഥന്റെ വാക്ക് ശിരസ്സാവഹിച്ച് തീരുമാനം പ്രഖ്യാപിച്ച ഗവായ് അപമാനിച്ചിരിക്കുന്നത് കേരളത്തിലെ ജനങ്ങളെയാകെയും ഇന്ത്യന്‍ ഭരണഘടനയെയുമാണ്. അങ്ങനെയൊരു തീരുമാനത്തിലേക്ക് ഗവര്‍ണറെ എത്തിച്ച ഘടകങ്ങള്‍ തിങ്കളാഴ്ച ഇറങ്ങിയ പ്രധാന പത്രങ്ങളൊന്നും പരാമര്‍ശിച്ചുകണ്ടില്ല. ഗവര്‍ണര്‍ മഹത്തായ തീരുമാനമെടുത്തു; അതിന് കൂറെ നിയമോപദേശങ്ങളുടെ പിന്തുണയുണ്ട് എന്ന ന്യായീകരണമാണ് മലയാള മനോരമയിലും മാതൃഭൂമിയിലും അച്ചടിച്ചുവന്നത്. യഥാര്‍ഥത്തില്‍ നടക്കേണ്ട ചര്‍ച്ച അതല്ല. ഗവര്‍ണര്‍ എടുത്ത തീരുമാനത്തിന്റെ അസ്വാഭാവികതയെക്കുറിച്ചാണ്. ജനങ്ങള്‍ തെരഞ്ഞെടുത്ത, നിയമസഭയില്‍ മൂന്നില്‍ രണ്ടിലേറെ ഭൂരിപക്ഷമുള്ള ഗവമെന്റിന്റെ ശുപാര്‍ശ അപ്പാടെ ധിക്കരിക്കാനും സ്വയം ഒരു ജഡ്ജിയുടെ വേഷംകെട്ടി മാധ്യമ സഹായത്തോടെ നാടകം കളിച്ച് തന്നെ നിയമിച്ച കേന്ദ്ര ഭരണകക്ഷിയുടെ കോടാലിയാകാനും ഗവര്‍ണര്‍ക്ക് അവകാശമുണ്ടോ എന്നതാണ് പ്രശ്നം. ഗവര്‍ണറുടെ ഇത്തരമൊരു തീരുമാനം അപ്രതീക്ഷിതമാണെന്നു പറയാനാകില്ല. പ്രോസിക്യൂഷന്‍ തീരുമാനമെടുക്കുന്നതിന് ഗവര്‍ണറില്‍ സമ്മര്‍ദം ചെലുത്താന്‍ യുഡിഎഫ് നടത്തിയ നിലവിട്ട രാഷ്ട്രീയ അഭ്യാസങ്ങളും അതിന് സഹായകമായി. ചില മാധ്യമങ്ങള്‍-പ്രത്യേകിച്ച് മാതൃഭൂമിയും മലയാള മനോരമയും നിരന്തരം നടത്തിയ ഇടപെടലുകളു ഒട്ടും രഹസ്യമായിരുന്നില്ല. ഗവര്‍ണര്‍ എന്തു തീരുമാനിക്കണമെന്ന് പന്ത്രണ്ടുവട്ടം കത്തെഴുതിക്കൊടുത്ത യുഡിഎഫും അതിന്റെ പത്രസേവകന്മാരും നേരത്തെ ഉത്തരവിട്ടുകഴിഞ്ഞിരുന്നു. അവര്‍ ഇച്ഛിക്കുന്ന തീരുമാനത്തിന് പശ്ചാത്തലമൊരുക്കാനുള്ള തുടര്‍ച്ചയായ ഇടപെടലാണ് പിന്നീട് നടത്തിയത്. അക്കൂട്ടത്തിലൊന്നാണ്, പ്രോസിക്യൂഷന്‍ സംബന്ധിച്ച സിബിഐയുടെ ആവശ്യത്തിന്മേല്‍ അഡ്വക്കറ്റ് ജനറല്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കിയ നിയമോപദേശത്തെ ഇടിച്ചുതാഴ്ത്താന്‍ സൃഷ്ടിച്ച വ്യാജവാര്‍ത്തകള്‍. അഡ്വക്കറ്റ് ജനറലിനെ സ്വാധീനിക്കാന്‍ സിപിഐ എം നേതാവ് ഫോണില്‍ നടത്തിയ സംഭാഷണത്തിന്റെ വിശദാംശം സിബിഐ ഗവര്‍ണര്‍ക്ക് നല്‍കി എന്നായിരുന്നു മാതൃഭൂമിയും മനോരമയും ജൂ മൂന്നിന് ഒന്നാം പേജില്‍ നല്‍കിയ വാര്‍ത്ത. അന്ന് മാതൃഭൂമി എഴുതിയത്,"...അതോടൊപ്പം അഡ്വക്കേറ്റ് ജനറലും മാര്‍ക്സിസ്റ് പാര്‍ട്ടിയിലെ ഉന്നത നേതാക്കളും തമ്മില്‍ നടത്തിയ ടെലിഫോസംഭാഷണങ്ങള്‍ സിബിഐ ചോര്‍ത്തിയതും ഗവര്‍ണര്‍ പരിശോധിച്ചുതുടങ്ങി. ഇരുപതോളം ടെലിഫോ സംഭാഷണങ്ങളാണ് സിബിഐ ചോര്‍ത്തിയത്. അതില്‍ കൂടുതല്‍ കോളുകളും അഡ്വക്കേറ്റ് ജനറലിനെ അങ്ങോട്ട് വിളിക്കുന്നതായിരുന്നു.........ടെലിഫോ സംഭാഷണങ്ങളിലെല്ലാംതന്നെ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം എങ്ങനെയാവുമെന്ന സൂചന ഉണ്ടായതായും സി.ബി.ഐ. ചൂണ്ടിക്കാണിച്ചിട്ടുണ്ട്'' എന്നാണ്. മനോരമയാകട്ടെ, "അഡ്വക്കറ്റ് ജനറലിന്റെ ഓഫിസിലെ ഒരുê പ്രധാനിയുമായി പ്രമുഖ സിപിഎം നേതാവ് നടത്തിയ ഫോവിളിയുടെ വിശദാംശം ഉള്‍പ്പെടെ ചില പുതിയ തെളിവുകളും സിബിഐ കഴിഞ്ഞ ദിവസം നല്‍കിയതിനെത്തുടര്‍ന്നാണ് ഗവര്‍ണറുടെ നടപടി.'' എന്നാണെഴുതിയത്. അഡ്വക്കറ്റ് ജനറലിന്റേതു പോയിട്ട്, ഒരു സാധാരണക്കാരന്റെ ഫോ സംഭാഷണംപോലും ചോര്‍ത്താന്‍ ഹോം സെക്രട്ടറിയുടെ ഉത്തരവും സുപ്രീംകോടതി അംഗീകരിച്ച അഞ്ചു സുപ്രധാന കാരണങ്ങളില്‍ ഏതെങ്കിലുമൊന്നുമില്ലാതെ സിബിഐക്ക് കഴിയില്ലെന്നും അതുകൊണ്ട്, മാതൃഭൂമിയുടെയും മനോരമയുടെയും വാര്‍ത്തകള്‍ ഒന്നുകില്‍ പച്ചക്കള്ളം, അല്ലെങ്കില്‍ സിബിഐ ചെയ്തത് ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമായ കാര്യം എന്ന് ഞങ്ങള്‍ ചൂണ്ടിക്കാട്ടിയതാണ്. ഡോ. സെബാസ്റ്റ്യന്‍ പോള്‍ അടക്കമുള്ള നിയമ വിദഗ്ധരും സമാനമായ അഭിപ്രായം പ്രകടിപ്പിച്ചു. അതേത്തുടര്‍ന്ന്, സിബിഐ വൃത്തങ്ങള്‍ ഫോചോര്‍ത്തല്‍ വാര്‍ത്ത നിഷേധിച്ചതായി റിപ്പോര്‍ട്ട് വന്നു. ആ റിപ്പോര്‍ട്ട് ആദ്യം കൊടുത്തുതുടങ്ങിയത് 'ഏഷ്യാനെറ്റ്' വാര്‍ത്താ ചാനലാണ്. പുറകെ മറ്റു ചില ചാനലുകളിലും പത്രങ്ങളിലും ആ വാര്‍ത്ത വന്നു. മനോരമ-മാതൃഭൂമി വാര്‍ത്തകള്‍ പച്ചക്കള്ളമാണെന്നാണ് അതോടെ തെളിഞ്ഞത്. ഇതൊക്കെയായിട്ടും എഴുതിയ വാര്‍ത്ത വ്യാജമാണെന്ന് സമ്മതിക്കാന്‍ മനോരമയും മാതൃഭൂമിയും തയ്യാറാകുന്നില്ല. മാതൃഭൂമി എഴുതുന്നു: "അഡ്വക്കേറ്റ് ജനറലുമായി ബന്ധപ്പെട്ട ടെലിഫോ വിവാദത്തെക്കുറിച്ച് ശനിയാഴ്ച വൈകുന്നേരം വരെയും സിബിഐ ഔദ്യോഗിക പത്രക്കുറിപ്പുകള്‍ ഒന്നുംതന്നെ പുറത്തിറക്കിയിട്ടില്ല. മാത്രവുമല്ല, അത് നിഷേധിക്കാനായി തങ്ങള്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സിബിഐ കേന്ദ്രങ്ങള്‍ പറഞ്ഞു. എന്നിട്ടും ഇല്ലാത്ത വാര്‍ത്ത ഉണ്ടാക്കിയാണ് ചില കേന്ദ്രങ്ങള്‍ സിബിഐയെ ഇതില്‍ കക്ഷിയാക്കിയിരിക്കുന്നത്. ഇതേവരെ സിബിഐയെ എല്ലാ കാര്യത്തിലും വിമര്‍ശിക്കുകയും അതിന്റെ വിശ്വാസ്യത തന്നെ ചോദ്യംചെയ്യുകയും ചെയ്തുവന്നിരുന്ന സിപിഎമ്മിന് സിബിഐ പുറപ്പെടുവിക്കാത്ത 'വ്യാജ പ്രസ്താവന' വേദവാക്യമാവുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.'' മനോരമ ഒരുപടികൂടി കടന്ന് വിശദമാക്കുന്നത് ഇങ്ങനെ: "നേതാവിന്റെ ഫോവിളി സംബന്ധിച്ച മനോരമവാര്‍ത്ത സിബിഐ നിഷേധിച്ചിട്ടില്ല. എജിയുടെ ഓഫിസിലേക്ക്ç സിപിഎം ഉന്നതന്‍ നടത്തിയ ഫോകോളുകളെ സംബന്ധിച്ച വിവരം ഗവര്‍ണര്‍ക്കുç കൈമാറിയിട്ടുണ്ട്. ഏതൊക്കെ ദിവസങ്ങളില്‍, ഏതെല്ലാം സമയത്ത്, ഏതൊക്കെ നമ്പരുകളില്‍ വിളിച്ചുവെന്നുംì സിബിഐ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, സിബിഐ ഫോ ചോര്‍ത്തിയെന്ന്ì 'മനോരമ' റിപ്പോര്‍ട്ട് ചെയ്തുവെന്നുìവരുത്തി, ഇല്ലാത്ത വാര്‍ത്ത സിബിഐ നിഷേധിച്ചു എന്നു സ്ഥാപിക്കാനാണ്é സിപിഎം സെക്രട്ടേറിയറ്റ് ശ്രമിച്ചത്. "ലാവ്ലിന്‍ അടക്കം ഒരുê കേസിലും സിബിഐയുടെ അന്വേഷണരീതികള്‍ ഒരുê ഘട്ടത്തിലും വെളിപ്പെടുത്തുന്ന കീഴ്വഴക്കമില്ലെന്ന്ì കൊച്ചിയില്‍ സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. സിബിഐയുടെ æകുറ്റാന്വേഷണരീതികള്‍ വ്യത്യസ്തമാണ്. പ്രതികളുടെ ടെലിഫോ സംഭാഷണം പരിശോധിക്കേണ്ട ആവശ്യമുണ്ടെങ്കില്‍ നിയമപരമായ മാര്‍ഗങ്ങളിലൂടെ അതുചെയ്യും. ലാവ്ലിന്‍ കേസില്‍ ആരുടെയെങ്കിലും ടെലിഫോ സംഭാഷണം തെളിവാണെങ്കില്‍ അതു കോടതിയില്‍ സമര്‍പ്പിക്കും. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നിഷേധിക്കലും സ്ഥിരീകരിക്കലും സിബിഐയുടെ ബാധ്യതയല്ലെന്നും സിബിഐ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി''എന്നും കൂട്ടിച്ചേര്‍ക്കുകയാണ് മനോരമ. നാണംകെട്ട പത്രപ്രവര്‍ത്തനമെന്ന് ഇതിനെ വിളിച്ചുകൂടേ? പിതൃശൂന്യത, മഞ്ഞപ്പത്രം എന്നെല്ലാമുള്ള വിശേഷണങ്ങള്‍ കേരളത്തിലെ ചില പത്രങ്ങള്‍ക്കുനേരെ വന്നപ്പോള്‍ നെറ്റിചുളിച്ചവര്‍ക്ക് ഇപ്പോള്‍ എന്തുപറയാനുണ്ട്? സിബിഐ ഒന്നും നിഷേധിക്കാത്തതുകൊണ്ട് തങ്ങള്‍ക്ക് എന്തും എഴുതാമെന്ന്! ജനങ്ങള്‍ക്ക് അറിയാനുള്ള കാര്യം മനോരമയും മാതൃഭൂമിയും പറഞ്ഞപോലെ സിബിഐ ഫോ ചോര്‍ത്തിയിട്ടുണ്ടോ, ഉണ്ടെങ്കില്‍ കണ്ടെത്തിയത് എന്ത് എന്നാണ്. അത് ഈ പത്രങ്ങള്‍ക്ക് കിട്ടിയിട്ടുണ്ടെങ്കില്‍ അവര്‍ വിശദീകരിക്കണം. അങ്ങനെയൊരു ചോര്‍ത്തല്‍രേഖ ഗവര്‍ണര്‍ക്ക് കൈമാറിയെന്ന് ആധികാരികമായി വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രങ്ങള്‍ ഞഞ്ഞാമിഞ്ഞാ പറഞ്ഞ് രക്ഷപ്പെടാന്‍ നോക്കുമ്പോള്‍ രാജ്യത്തെ സുപ്രധാന അന്വേഷണ ഏജന്‍സിയായ സിബിഐയുടെ വിശ്വാസ്യത ഒന്നുകൂടി തകരുകയാണ്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ദുരുദ്ദേശ്യപരമായി ചോര്‍ത്തിക്കൊടുക്കുന്നതും ബാഹ്യതാല്‍പ്പര്യങ്ങള്‍ക്കു വഴങ്ങി കേസന്വേഷണംതന്നെ രാഷ്ട്രീയ ദുഷ്ടലാക്കോടെ കൈകാര്യംചെയ്യുകയും മാത്രമല്ല, ചില പത്രങ്ങളുടെ വാര്‍ത്താ ഏജന്‍സിപ്പണിയും നിയമത്തെയും ഭരണഘടനയെയും മറികടന്നുകൊണ്ടുള്ള ഗൂഢപ്രവര്‍ത്തനവും നടത്തുന്ന ഏജന്‍സിയായി സിബിഐ മാറി എന്നാണോ ജനങ്ങള്‍ മനസ്സിലാക്കേണ്ടത്? ഇനി ഗവര്‍ണര്‍ ഗാവയിയുടെ കാര്യം. ലാവ്ലിന്‍ സംബന്ധിച്ച എല്ലാ പത്രവാര്‍ത്തകളും തര്‍ജമ ചെയ്യിച്ച് ഗവായ് മനസ്സിലാക്കിയിരുന്നു എന്നാണ് പത്രങ്ങള്‍ എഴുതിയിട്ടുള്ളത്. അങ്ങനെയെങ്കില്‍ ഫോണചോര്‍ത്തല്‍ വാര്‍ത്ത കാണാതിരിക്കാനിടയില്ല. എന്തുപറയാനുണ്ട് അദ്ദേഹത്തിന്? സിബിഐ ഫോ ചോര്‍ത്തി നല്‍കിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതിന്‍മേല്‍ എന്തെങ്കിലും നടപടിയെടുത്തോ? സിബിഐ ഉദ്യോഗസ്ഥരെ ചെന്നൈയില്‍നിന്ന് വിളിച്ചുവരുത്തി പ്രോസിക്യൂഷന്‍ അനുമതി നല്‍കാന്‍ കാട്ടിയ നിഷ്കര്‍ഷ സിബിഐയുടെ ഭരണഘടനാ ലംഘനാരോപണത്തിന്റെ കാര്യത്തില്‍ ഗവായി കാണിക്കേണ്ടതല്ലേ? ഫോചോര്‍ത്തല്‍ വിവാദം അങ്ങനെയങ്ങ് മാഞ്ഞുപോകുന്ന പ്രശ്നമല്ല. ഒട്ടേറെ നൈതികവും ഭരണഘടനാപരവും നിയമപരവുമായ ചോദ്യങ്ങളുയര്‍ത്തുന്ന ഒന്നാണത്. വാര്‍ത്ത ചോര്‍ത്തിക്കൊടുക്കലിന്റെ രൂപത്തിലുള്ള സ്വകാര്യമായ വിശദീകരണമല്ല, ഔദ്യോഗികമായ വിശദീകരണംതന്നെ ഇക്കാര്യത്തില്‍ സിബിഐയില്‍നിന്നുണ്ടാകണം. ഫോചോര്‍ത്തല്‍ വാര്‍ത്ത യാഥാര്‍ഥ്യമാണെന്ന് സിബിഐ പറയുന്നതുവരെ മനോരമയും മാതൃഭൂമിയും വ്യാജവാര്‍ത്താ സ്രഷ്ടാക്കളുടെ നാണംകെട്ട പട്ടികയില്‍തന്നെയാണ്. അതുകൊണ്ടുതന്നെ, തെറ്റ് പറ്റിപ്പോയിട്ടുണ്ടെങ്കില്‍ അത് വായനക്കാരോടും വ്യാജപ്രചാരണത്തിന് ഇരയായവരോടും ഉപാധികളില്ലാതെ മാപ്പുപറയാനുള്ള ഔചിത്യം ആ പത്രങ്ങള്‍ കാട്ടണം. ഗവര്‍ണര്‍ ഗവായി എന്ന കോഗ്രസിന്റെ സേവകന്‍ ഭരണഘടനാ തത്വങ്ങള്‍ ലംഘിച്ച് എഴുതിക്കൊടുത്ത കടലാസിന്റെ പേരില്‍ ഉറഞ്ഞുതുള്ളുന്നവര്‍, ഇത്തരമൊരു പ്രശ്നത്തില്‍ മൌനം ഭജിക്കുന്നത് പരിധിയില്ലാത്ത കാപട്യത്തെത്തന്നെയാണ് പുറത്തുകൊണ്ടുവരുന്നത്. ഗവര്‍ണറുടെ തീരുമാനം വന്നതോടെ കുഴിച്ചുമൂടാനുള്ളതല്ല ഈ പ്രശ്നമെന്ന് അതുകൊണ്ടുതന്നെ ഉറപ്പിച്ചു പറയാനാകും.

6 comments:

ജനശക്തി ന്യൂസ്‌ said...

ഭരണഘടനയ്ക്ക് ബാധ്യത .
പി എം മനോജ്.
ലാവ്ലിന്‍ കേസില്‍ സംസ്ഥാന മന്ത്രിസഭയുടെ ശുപാര്‍ശ ചോദിച്ചുവാങ്ങിയശേഷം അത് തള്ളിയ ഗവര്‍ണര്‍ ആര്‍ എസ് ഗവായ് ഭരണഘടനാ ബാധ്യതയാണ് നിറവേറ്റിയതെന്ന് ഉമ്മന്‍ചാണ്ടിയടക്കമുള്ള യുഡിഎഫ് നേതാക്കള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിക്കഴിഞ്ഞു. യഥാര്‍ഥത്തില്‍ ഗവായ് ഭരണഘടനയ്ക്കാണ് ബാധ്യതയായി മാറിയത്. മഹാരാഷ്ട്രയിലെ കോഗ്രസിന്റെ ആശ്രിതനായ രാഷ്ട്രീയനേതാവ്, ജീവിതത്തിന്റെ സായാഹ്നത്തില്‍ ഏതെങ്കിലും രാജ്ഭവനില്‍ കടിച്ചുതൂങ്ങിക്കിടക്കാന്‍ അനുഷ്ഠിച്ച ആഭിചാരം എന്നതിനപ്പുറമുള്ള 'ഭരണഘടനാ ബാധ്യത'യൊന്നും ഗവായിയുടെ അസാധാരണ തീരുമാനത്തിലില്ല. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ചൂണ്ടിക്കാട്ടുന്നതുപോലെ, പൊലീസ് തലവന്റെ ശുപാര്‍ശയില്‍ തൂങ്ങി മന്ത്രിസഭാ തീരുമാനം നിരാകരിച്ച ഗവര്‍ണറുടെ നടപടി സ്വാതന്ത്യ്രത്തിന്റെയല്ല, പൊലീസ് രാജിന്റെ ലക്ഷണമാണ്. ജനങ്ങള്‍ തെരഞ്ഞെടുത്ത മന്ത്രിസഭയോട് അഭിപ്രായം ചോദിച്ചുവാങ്ങിയശേഷം അത് നിരസിച്ച്, സിബിഐ ഉദ്യോഗസ്ഥന്റെ വാക്ക് ശിരസ്സാവഹിച്ച് തീരുമാനം പ്രഖ്യാപിച്ച ഗവായ് അപമാനിച്ചിരിക്കുന്നത് കേരളത്തിലെ ജനങ്ങളെയാകെയും ഇന്ത്യന്‍ ഭരണഘടനയെയുമാണ്. അങ്ങനെയൊരു തീരുമാനത്തിലേക്ക് ഗവര്‍ണറെ എത്തിച്ച ഘടകങ്ങള്‍ തിങ്കളാഴ്ച ഇറങ്ങിയ പ്രധാന പത്രങ്ങളൊന്നും പരാമര്‍ശിച്ചുകണ്ടില്ല. ഗവര്‍ണര്‍ മഹത്തായ തീരുമാനമെടുത്തു; അതിന് കൂറെ നിയമോപദേശങ്ങളുടെ പിന്തുണയുണ്ട് എന്ന ന്യായീകരണമാണ് മലയാള മനോരമയിലും മാതൃഭൂമിയിലും അച്ചടിച്ചുവന്നത്. യഥാര്‍ഥത്തില്‍ നടക്കേണ്ട ചര്‍ച്ച അതല്ല. ഗവര്‍ണര്‍ എടുത്ത തീരുമാനത്തിന്റെ അസ്വാഭാവികതയെക്കുറിച്ചാണ്. ജനങ്ങള്‍ തെരഞ്ഞെടുത്ത, നിയമസഭയില്‍ മൂന്നില്‍ രണ്ടിലേറെ ഭൂരിപക്ഷമുള്ള ഗവമെന്റിന്റെ ശുപാര്‍ശ അപ്പാടെ ധിക്കരിക്കാനും സ്വയം ഒരു ജഡ്ജിയുടെ വേഷംകെട്ടി മാധ്യമ സഹായത്തോടെ നാടകം കളിച്ച് തന്നെ നിയമിച്ച കേന്ദ്ര ഭരണകക്ഷിയുടെ കോടാലിയാകാനും ഗവര്‍ണര്‍ക്ക് അവകാശമുണ്ടോ എന്നതാണ് പ്രശ്നം. ഗവര്‍ണറുടെ ഇത്തരമൊരു തീരുമാനം അപ്രതീക്ഷിതമാണെന്നു പറയാനാകില്ല. പ്രോസിക്യൂഷന്‍ തീരുമാനമെടുക്കുന്നതിന് ഗവര്‍ണറില്‍ സമ്മര്‍ദം ചെലുത്താന്‍ യുഡിഎഫ് നടത്തിയ നിലവിട്ട രാഷ്ട്രീയ അഭ്യാസങ്ങളും അതിന് സഹായകമായി. ചില മാധ്യമങ്ങള്‍-പ്രത്യേകിച്ച് മാതൃഭൂമിയും മലയാള മനോരമയും നിരന്തരം നടത്തിയ ഇടപെടലുകളു ഒട്ടും രഹസ്യമായിരുന്നില്ല. ഗവര്‍ണര്‍ എന്തു തീരുമാനിക്കണമെന്ന് പന്ത്രണ്ടുവട്ടം കത്തെഴുതിക്കൊടുത്ത യുഡിഎഫും അതിന്റെ പത്രസേവകന്മാരും നേരത്തെ ഉത്തരവിട്ടുകഴിഞ്ഞിരുന്നു. അവര്‍ ഇച്ഛിക്കുന്ന തീരുമാനത്തിന് പശ്ചാത്തലമൊരുക്കാനുള്ള തുടര്‍ച്ചയായ ഇടപെടലാണ് പിന്നീട് നടത്തിയത്. അക്കൂട്ടത്തിലൊന്നാണ്, പ്രോസിക്യൂഷന്‍ സംബന്ധിച്ച സിബിഐയുടെ ആവശ്യത്തിന്മേല്‍ അഡ്വക്കറ്റ് ജനറല്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കിയ നിയമോപദേശത്തെ ഇടിച്ചുതാഴ്ത്താന്‍ സൃഷ്ടിച്ച വ്യാജവാര്‍ത്തകള്‍. അഡ്വക്കറ്റ് ജനറലിനെ സ്വാധീനിക്കാന്‍ സിപിഐ എം നേതാവ് ഫോണില്‍ നടത്തിയ സംഭാഷണത്തിന്റെ വിശദാംശം സിബിഐ ഗവര്‍ണര്‍ക്ക് നല്‍കി എന്നായിരുന്നു മാതൃഭൂമിയും മനോരമയും ജൂ മൂന്നിന് ഒന്നാം പേജില്‍ നല്‍കിയ വാര്‍ത്ത. അന്ന് മാതൃഭൂമി എഴുതിയത്,"...അതോടൊപ്പം അഡ്വക്കേറ്റ് ജനറലും മാര്‍ക്സിസ്റ് പാര്‍ട്ടിയിലെ ഉന്നത നേതാക്കളും തമ്മില്‍ നടത്തിയ ടെലിഫോസംഭാഷണങ്ങള്‍ സിബിഐ ചോര്‍ത്തിയതും ഗവര്‍ണര്‍ പരിശോധിച്ചുതുടങ്ങി. ഇരുപതോളം ടെലിഫോ സംഭാഷണങ്ങളാണ് സിബിഐ ചോര്‍ത്തിയത്. അതില്‍ കൂടുതല്‍ കോളുകളും അഡ്വക്കേറ്റ് ജനറലിനെ അങ്ങോട്ട് വിളിക്കുന്നതായിരുന്നു.........ടെലിഫോ സംഭാഷണങ്ങളിലെല്ലാംതന്നെ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം എങ്ങനെയാവുമെന്ന സൂചന ഉണ്ടായതായും സി.ബി.ഐ. ചൂണ്ടിക്കാണിച്ചിട്ടുണ്ട്'' എന്നാണ്. മനോരമയാകട്ടെ, "അഡ്വക്കറ്റ് ജനറലിന്റെ ഓഫിസിലെ ഒരുê പ്രധാനിയുമായി പ്രമുഖ സിപിഎം നേതാവ് നടത്തിയ ഫോവിളിയുടെ വിശദാംശം ഉള്‍പ്പെടെ ചില പുതിയ തെളിവുകളും സിബിഐ കഴിഞ്ഞ ദിവസം നല്‍കിയതിനെത്തുടര്‍ന്നാണ് ഗവര്‍ണറുടെ നടപടി.'' എന്നാണെഴുതിയത്. അഡ്വക്കറ്റ് ജനറലിന്റേതു പോയിട്ട്, ഒരു സാധാരണക്കാരന്റെ ഫോ സംഭാഷണംപോലും ചോര്‍ത്താന്‍ ഹോം സെക്രട്ടറിയുടെ ഉത്തരവും സുപ്രീംകോടതി അംഗീകരിച്ച അഞ്ചു സുപ്രധാന കാരണങ്ങളില്‍ ഏതെങ്കിലുമൊന്നുമില്ലാതെ സിബിഐക്ക് കഴിയില്ലെന്നും അതുകൊണ്ട്, മാതൃഭൂമിയുടെയും മനോരമയുടെയും വാര്‍ത്തകള്‍ ഒന്നുകില്‍ പച്ചക്കള്ളം, അല്ലെങ്കില്‍ സിബിഐ ചെയ്തത് ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമായ കാര്യം എന്ന് ഞങ്ങള്‍ ചൂണ്ടിക്കാട്ടിയതാണ്. ഡോ. സെബാസ്റ്റ്യന്‍ പോള്‍ അടക്കമുള്ള നിയമ വിദഗ്ധരും സമാനമായ അഭിപ്രായം പ്രകടിപ്പിച്ചു. അതേത്തുടര്‍ന്ന്, സിബിഐ വൃത്തങ്ങള്‍ ഫോചോര്‍ത്തല്‍ വാര്‍ത്ത നിഷേധിച്ചതായി റിപ്പോര്‍ട്ട് വന്നു.

ജനശക്തി ന്യൂസ്‌ said...

2
ആ റിപ്പോര്‍ട്ട് ആദ്യം കൊടുത്തുതുടങ്ങിയത് 'ഏഷ്യാനെറ്റ്' വാര്‍ത്താ ചാനലാണ്. പുറകെ മറ്റു ചില ചാനലുകളിലും പത്രങ്ങളിലും ആ വാര്‍ത്ത വന്നു. മനോരമ-മാതൃഭൂമി വാര്‍ത്തകള്‍ പച്ചക്കള്ളമാണെന്നാണ് അതോടെ തെളിഞ്ഞത്. ഇതൊക്കെയായിട്ടും എഴുതിയ വാര്‍ത്ത വ്യാജമാണെന്ന് സമ്മതിക്കാന്‍ മനോരമയും മാതൃഭൂമിയും തയ്യാറാകുന്നില്ല. മാതൃഭൂമി എഴുതുന്നു: "അഡ്വക്കേറ്റ് ജനറലുമായി ബന്ധപ്പെട്ട ടെലിഫോ വിവാദത്തെക്കുറിച്ച് ശനിയാഴ്ച വൈകുന്നേരം വരെയും സിബിഐ ഔദ്യോഗിക പത്രക്കുറിപ്പുകള്‍ ഒന്നുംതന്നെ പുറത്തിറക്കിയിട്ടില്ല. മാത്രവുമല്ല, അത് നിഷേധിക്കാനായി തങ്ങള്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സിബിഐ കേന്ദ്രങ്ങള്‍ പറഞ്ഞു. എന്നിട്ടും ഇല്ലാത്ത വാര്‍ത്ത ഉണ്ടാക്കിയാണ് ചില കേന്ദ്രങ്ങള്‍ സിബിഐയെ ഇതില്‍ കക്ഷിയാക്കിയിരിക്കുന്നത്. ഇതേവരെ സിബിഐയെ എല്ലാ കാര്യത്തിലും വിമര്‍ശിക്കുകയും അതിന്റെ വിശ്വാസ്യത തന്നെ ചോദ്യംചെയ്യുകയും ചെയ്തുവന്നിരുന്ന സിപിഎമ്മിന് സിബിഐ പുറപ്പെടുവിക്കാത്ത 'വ്യാജ പ്രസ്താവന' വേദവാക്യമാവുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.'' മനോരമ ഒരുപടികൂടി കടന്ന് വിശദമാക്കുന്നത് ഇങ്ങനെ: "നേതാവിന്റെ ഫോവിളി സംബന്ധിച്ച മനോരമവാര്‍ത്ത സിബിഐ നിഷേധിച്ചിട്ടില്ല. എജിയുടെ ഓഫിസിലേക്ക്ç സിപിഎം ഉന്നതന്‍ നടത്തിയ ഫോകോളുകളെ സംബന്ധിച്ച വിവരം ഗവര്‍ണര്‍ക്കുç കൈമാറിയിട്ടുണ്ട്. ഏതൊക്കെ ദിവസങ്ങളില്‍, ഏതെല്ലാം സമയത്ത്, ഏതൊക്കെ നമ്പരുകളില്‍ വിളിച്ചുവെന്നുംì സിബിഐ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, സിബിഐ ഫോ ചോര്‍ത്തിയെന്ന്ì 'മനോരമ' റിപ്പോര്‍ട്ട് ചെയ്തുവെന്നുìവരുത്തി, ഇല്ലാത്ത വാര്‍ത്ത സിബിഐ നിഷേധിച്ചു എന്നു സ്ഥാപിക്കാനാണ്é സിപിഎം സെക്രട്ടേറിയറ്റ് ശ്രമിച്ചത്. "ലാവ്ലിന്‍ അടക്കം ഒരുê കേസിലും സിബിഐയുടെ അന്വേഷണരീതികള്‍ ഒരുê ഘട്ടത്തിലും വെളിപ്പെടുത്തുന്ന കീഴ്വഴക്കമില്ലെന്ന്ì കൊച്ചിയില്‍ സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. സിബിഐയുടെ æകുറ്റാന്വേഷണരീതികള്‍ വ്യത്യസ്തമാണ്. പ്രതികളുടെ ടെലിഫോ സംഭാഷണം പരിശോധിക്കേണ്ട ആവശ്യമുണ്ടെങ്കില്‍ നിയമപരമായ മാര്‍ഗങ്ങളിലൂടെ അതുചെയ്യും. ലാവ്ലിന്‍ കേസില്‍ ആരുടെയെങ്കിലും ടെലിഫോ സംഭാഷണം തെളിവാണെങ്കില്‍ അതു കോടതിയില്‍ സമര്‍പ്പിക്കും. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നിഷേധിക്കലും സ്ഥിരീകരിക്കലും സിബിഐയുടെ ബാധ്യതയല്ലെന്നും സിബിഐ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി''എന്നും കൂട്ടിച്ചേര്‍ക്കുകയാണ് മനോരമ. നാണംകെട്ട പത്രപ്രവര്‍ത്തനമെന്ന് ഇതിനെ വിളിച്ചുകൂടേ?

ജനശക്തി ന്യൂസ്‌ said...

3
പിതൃശൂന്യത, മഞ്ഞപ്പത്രം എന്നെല്ലാമുള്ള വിശേഷണങ്ങള്‍ കേരളത്തിലെ ചില പത്രങ്ങള്‍ക്കുനേരെ വന്നപ്പോള്‍ നെറ്റിചുളിച്ചവര്‍ക്ക് ഇപ്പോള്‍ എന്തുപറയാനുണ്ട്? സിബിഐ ഒന്നും നിഷേധിക്കാത്തതുകൊണ്ട് തങ്ങള്‍ക്ക് എന്തും എഴുതാമെന്ന്! ജനങ്ങള്‍ക്ക് അറിയാനുള്ള കാര്യം മനോരമയും മാതൃഭൂമിയും പറഞ്ഞപോലെ സിബിഐ ഫോ ചോര്‍ത്തിയിട്ടുണ്ടോ, ഉണ്ടെങ്കില്‍ കണ്ടെത്തിയത് എന്ത് എന്നാണ്. അത് ഈ പത്രങ്ങള്‍ക്ക് കിട്ടിയിട്ടുണ്ടെങ്കില്‍ അവര്‍ വിശദീകരിക്കണം. അങ്ങനെയൊരു ചോര്‍ത്തല്‍രേഖ ഗവര്‍ണര്‍ക്ക് കൈമാറിയെന്ന് ആധികാരികമായി വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രങ്ങള്‍ ഞഞ്ഞാമിഞ്ഞാ പറഞ്ഞ് രക്ഷപ്പെടാന്‍ നോക്കുമ്പോള്‍ രാജ്യത്തെ സുപ്രധാന അന്വേഷണ ഏജന്‍സിയായ സിബിഐയുടെ വിശ്വാസ്യത ഒന്നുകൂടി തകരുകയാണ്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ദുരുദ്ദേശ്യപരമായി ചോര്‍ത്തിക്കൊടുക്കുന്നതും ബാഹ്യതാല്‍പ്പര്യങ്ങള്‍ക്കു വഴങ്ങി കേസന്വേഷണംതന്നെ രാഷ്ട്രീയ ദുഷ്ടലാക്കോടെ കൈകാര്യംചെയ്യുകയും മാത്രമല്ല, ചില പത്രങ്ങളുടെ വാര്‍ത്താ ഏജന്‍സിപ്പണിയും നിയമത്തെയും ഭരണഘടനയെയും മറികടന്നുകൊണ്ടുള്ള ഗൂഢപ്രവര്‍ത്തനവും നടത്തുന്ന ഏജന്‍സിയായി സിബിഐ മാറി എന്നാണോ ജനങ്ങള്‍ മനസ്സിലാക്കേണ്ടത്? ഇനി ഗവര്‍ണര്‍ ഗാവയിയുടെ കാര്യം. ലാവ്ലിന്‍ സംബന്ധിച്ച എല്ലാ പത്രവാര്‍ത്തകളും തര്‍ജമ ചെയ്യിച്ച് ഗവായ് മനസ്സിലാക്കിയിരുന്നു എന്നാണ് പത്രങ്ങള്‍ എഴുതിയിട്ടുള്ളത്. അങ്ങനെയെങ്കില്‍ ഫോണചോര്‍ത്തല്‍ വാര്‍ത്ത കാണാതിരിക്കാനിടയില്ല. എന്തുപറയാനുണ്ട് അദ്ദേഹത്തിന്? സിബിഐ ഫോ ചോര്‍ത്തി നല്‍കിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതിന്‍മേല്‍ എന്തെങ്കിലും നടപടിയെടുത്തോ? സിബിഐ ഉദ്യോഗസ്ഥരെ ചെന്നൈയില്‍നിന്ന് വിളിച്ചുവരുത്തി പ്രോസിക്യൂഷന്‍ അനുമതി നല്‍കാന്‍ കാട്ടിയ നിഷ്കര്‍ഷ സിബിഐയുടെ ഭരണഘടനാ ലംഘനാരോപണത്തിന്റെ കാര്യത്തില്‍ ഗവായി കാണിക്കേണ്ടതല്ലേ? ഫോചോര്‍ത്തല്‍ വിവാദം അങ്ങനെയങ്ങ് മാഞ്ഞുപോകുന്ന പ്രശ്നമല്ല. ഒട്ടേറെ നൈതികവും ഭരണഘടനാപരവും നിയമപരവുമായ ചോദ്യങ്ങളുയര്‍ത്തുന്ന ഒന്നാണത്. വാര്‍ത്ത ചോര്‍ത്തിക്കൊടുക്കലിന്റെ രൂപത്തിലുള്ള സ്വകാര്യമായ വിശദീകരണമല്ല, ഔദ്യോഗികമായ വിശദീകരണംതന്നെ ഇക്കാര്യത്തില്‍ സിബിഐയില്‍നിന്നുണ്ടാകണം. ഫോചോര്‍ത്തല്‍ വാര്‍ത്ത യാഥാര്‍ഥ്യമാണെന്ന് സിബിഐ പറയുന്നതുവരെ മനോരമയും മാതൃഭൂമിയും വ്യാജവാര്‍ത്താ സ്രഷ്ടാക്കളുടെ നാണംകെട്ട പട്ടികയില്‍തന്നെയാണ്. അതുകൊണ്ടുതന്നെ, തെറ്റ് പറ്റിപ്പോയിട്ടുണ്ടെങ്കില്‍ അത് വായനക്കാരോടും വ്യാജപ്രചാരണത്തിന് ഇരയായവരോടും ഉപാധികളില്ലാതെ മാപ്പുപറയാനുള്ള ഔചിത്യം ആ പത്രങ്ങള്‍ കാട്ടണം. ഗവര്‍ണര്‍ ഗവായി എന്ന കോഗ്രസിന്റെ സേവകന്‍ ഭരണഘടനാ തത്വങ്ങള്‍ ലംഘിച്ച് എഴുതിക്കൊടുത്ത കടലാസിന്റെ പേരില്‍ ഉറഞ്ഞുതുള്ളുന്നവര്‍, ഇത്തരമൊരു പ്രശ്നത്തില്‍ മൌനം ഭജിക്കുന്നത് പരിധിയില്ലാത്ത കാപട്യത്തെത്തന്നെയാണ് പുറത്തുകൊണ്ടുവരുന്നത്. ഗവര്‍ണറുടെ തീരുമാനം വന്നതോടെ കുഴിച്ചുമൂടാനുള്ളതല്ല ഈ പ്രശ്നമെന്ന് അതുകൊണ്ടുതന്നെ ഉറപ്പിച്ചു പറയാനാകും.

Anonymous said...

സര്‍ക്കാര്‍ പണം മോഷ്ടിച്ചു മണിമാളിക പാണിയുംബോള്‍ ഓര്‍ക്കണമായിരുന്നു. പിണരായി അഴിമതി ചെയ്തില്ലെങ്കില്‍ പിന്നെ C.A.G എന്തിനാണു ഇതിനെ വിമര്‍ശിച്ചതു???.
ഏതെങ്കിലും നാട്ടില്‍ ക്യാന്‍സര്‍ ആശുപത്രിക്ക്‌ പണം പിരിച്ചു തരാമെന്നു പറഞ്ഞു മറ്റൊരു പ്രൊജെക്ടിനു ഒപ്പിടാറുണ്ടൊ??? അതിന്റെ പേരില്‍ ക്വട്ടേഷന്‍ വാങ്ങാതെ പ്രൊജെക്ട്‌ കൊടുക്കാറുണ്ടോ???.
ഞാനും ഒരു 2000 ഡോളര്‍ പിരിച്ചു നല്‍കാം. എനിയ്കും ഒരു 10 കോടിയുടെ പ്രൊജെക്ട്‌ ക്വട്ടേഷന്‍ ഇല്ലാതെ തരുമോ???????

Anonymous said...

ഗവര്‍ണര്‍ ഗവായിയുടെ മകനെ പാര്‍ലമെന്റ് ഇലക്ഷനില്‍ പിന്തുണച്ചത് എന്തു തരം രാഷ്ട്രീയ ബാധ്യതയായിരുന്നു സഖാവേ?

Harikrishnan | പിപഠിഷു said...

"ജനങ്ങള്‍ തെരഞ്ഞെടുത്ത, നിയമസഭയില്‍ മൂന്നില്‍ രണ്ടിലേറെ ഭൂരിപക്ഷമുള്ള ഗവമെന്റിന്റെ ശുപാര്‍ശ"


Haaa!! haaaaaa!!! haaaaaa!!!!!


ജനാധിപത്യത്തെയും ഗവര്‍ണരെയും പറ്റി വാതോരാതെ പറയുന്നല്ലോ... ഒരു ചോദ്യം ചോദിച്ചോട്ടെ?...

ഇപ്പൊ വോട്ടെടുപ്പ് നടത്തിയാല്‍, നിങ്ങള്‍ പറഞ്ഞ, വിചാരണ ചെയ്യേണ്ട എന്ന് തീരുമാനിച്ച ഈ മന്ത്രിസ്സഭ ഉണ്ടാവുമോ?...

കേരളത്തില്‍ ഇപ്പോള്‍ "പിണറായി യെ പ്രോസ്സിക്യുട്ടു ചെയ്യണോ ?" എന്ന് ചോദിച്ചു കൊണ്ടു ഒരു വോട്ടെടുപ്പ്‌ നടത്തിയാല്‍ അതിന്റെ ഫലം എന്തായാലും ഞങ്ങള്‍ അംഗീകരിക്കുമോ?...

കേരളത്തിലെ ജനങ്ങളുടെ മനസ്സിലിരുപ്പ്‌ എന്താണെന്ന് കഴിഞ്ഞ പതിനാറാം തിയതി ഉച്ചയോടെ തന്നെ നിങ്ങളുടെ തലയില്‍ കേറിയതല്ലേ?...

ആരെ കാണിക്കാനാണ് ഈ ലേഖനങ്ങള്‍ പടച്ചു വിടുന്നത്?... ആത്മ നിര്വൃതിക്കോ?...