Monday, June 08, 2009

ഗവര്‍ണറുടെ തരംതാണ രാഷ്ട്രീയക്കളി

ഗവര്‍ണറുടെ തരംതാണ രാഷ്ട്രീയക്കളി

മന്ത്രിസഭയുടെ ശുപാര്‍ശയെയും അഡ്വക്കറ്റ് ജനറലിന്റെ ഉപദേശത്തെയും ഭരണഘടനാവിരുദ്ധമായി തള്ളിക്കളഞ്ഞ് ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയ ഗവര്‍ണര്‍ ഗവായിയുടെ നടപടി മൂന്നാംകിട രാഷ്ട്രീയക്കളിയാണ്. സിബിഐയെ ഉപയോഗിച്ച് പാര്‍ടി സെക്രട്ടറിയെ കള്ളക്കേസില്‍ കുടുക്കി സിപിഐ എമ്മിനെ തകര്‍ക്കാനുള്ള വലതുപക്ഷ ശക്തികളുടെ വ്യാമോഹത്തിന്റെ ഉപകരണമായി അധഃപതിച്ച ഗവായി, ഗവര്‍ണര്‍പദവിയുടെ അന്തസ്സാണ് കളഞ്ഞുകുളിച്ചത്. ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് ഭരണഘടനയനുസരിച്ചാണ്. കോഗ്രസ് നേതാക്കളുടെ മനോഗതമറിഞ്ഞ് അതിനനുസരിച്ച് ഉത്തരവിടുന്ന ആളാകരുത് ഗവര്‍ണര്‍. ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് മന്ത്രിസഭയുടെ ശുപാര്‍ശയനുസരിച്ചാണെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. 1974ല്‍ ഷംഷേര്‍സിങ് കേസില്‍ സുപ്രീംകോടതിയുടെ ഏഴംഗബെഞ്ച് ഇക്കാര്യം ആധികാരികമായി ശരിവച്ചിട്ടുണ്ട്. ഈ വിധിയെ അസാധുവാക്കുന്ന ഒരു വിധിയും ഇതുവരെ സുപ്രീംകോടതിയില്‍നിന്ന് ഉണ്ടായിട്ടില്ലെന്ന് ജസ്റ്റിസ് കൃഷ്ണയ്യര്‍കഴിഞ്ഞ ദിവസമാണ് ആധികാരികമായി പറഞ്ഞത്. മന്ത്രിസഭയുടെ തീരുമാനത്തെ മറ്റൊരു തീരുമാനംകൊണ്ടു പകരംവയ്ക്കുന്നത് ജനാധിപത്യ വ്യവസ്ഥയ്ക്കുനേരെയുള്ള ഗുരുതരമായ കടന്നുകയറ്റമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കുകയുണ്ടായി. എന്നാല്‍, ഇതൊന്നും ചെവിക്കൊള്ളാന്‍ ഗവായി തയ്യാറായില്ല. തന്നിഷ്ടപ്രകാരം എന്തുംചെയ്യാന്‍ തനിക്ക് അധികാരമുണ്ടെന്ന ഈ ധാര്‍ഷ്ട്യം ജനാധിപത്യ സംവിധാനത്തോടും ഭരണഘടനയോടുമുള്ള പരസ്യമായ വെല്ലുവിളിയാണ്. ഈ കേസില്‍ മന്ത്രിസഭ സ്വയം സന്നദ്ധമായി ഗവര്‍ണറെ ഉപദേശിക്കാന്‍ ചെന്നതല്ല. സിബിഐ ഗവര്‍ണറെ സമീപിച്ചപ്പോള്‍ അദ്ദേഹം മന്ത്രിസഭയുടെ ഉപദേശം തേടി. മന്ത്രിസഭയാകട്ടെ ഭരണഘടനാപരമായി തങ്ങളെ ഉപദേശിക്കാന്‍ അധികാരമുള്ള അഡ്വക്കറ്റ് ജനറലിന്റെ അഭിപ്രായം തേടുകയാണ് ചെയ്തത്. ഹൈക്കോടതി ജഡ്ജിയാകുന്നതിന് ആവശ്യമായ യോഗ്യതകളുള്ളയാളാണ് അഡ്വക്കറ്റ് ജനറലായി നിയമിക്കപ്പെടുന്നത്. സിബിഐ നല്‍കിയ റിപ്പോര്‍ട്ട് വിശദമായി പഠിച്ച് അദ്ദേഹം നല്‍കിയ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ചചെയ്താണ് മന്ത്രിസഭ സ്വതന്ത്രമായ തീരുമാനമെടുത്ത് ഗവര്‍ണര്‍ക്ക് നല്‍കിയത്. എന്നാല്‍, ഇതൊന്നും തനിക്ക് ബാധകമല്ലെന്നും മാണി വക്കീലിന്റെയും ഉമ്മന്‍ചാണ്ടിയുടെയും മറ്റും നിര്‍ദേശമാണ് വേദവാക്യമെന്നുമാണ് സ്വന്തം പ്രവൃത്തിയിലൂടെ ഗവര്‍ണര്‍ വ്യക്തമാക്കിയിരിക്കുന്നത്. തീര്‍ത്തും രാഷ്ട്രീയക്കാരനായ ഗവര്‍ണറുടെ തീരുമാനം കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനാണെന്ന കാര്യം പകല്‍പോലെ വ്യക്തമാണ്. ഗവായി പ്രവര്‍ത്തിച്ചത് ബാഹ്യസമ്മര്‍ദത്തിന്റെ അടിസ്ഥാനത്തിലാണെന്ന കാര്യം പുറത്തുകൊണ്ടുവരുന്ന നിരവധി തെളിവുകളുണ്ട്. പ്രോസിക്യൂഷന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ യുഡിഎഫ് ഹര്‍ത്താല്‍ നടത്തുകയുണ്ടായി. യുഡിഎഫിന്റെ നേതൃത്വം രണ്ടു തവണയാണ് ഗവര്‍ണറെ കണ്ടത്. ഗവര്‍ണറുടെ ഓരോ നടപടിയും മാധ്യമങ്ങള്‍ വഴി പുറത്തുവന്നിരുന്നു. അദ്ദേഹം നിയമജ്ഞരെ കാണുന്നതും സിബിഐയോട് റിപ്പോര്‍ട്ട് ചോദിക്കുന്നതും തുടങ്ങി ഇന്നലെ അനുമതി നല്‍കുമെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഗവര്‍ണറോ അദ്ദേഹത്തിന്റെ വിശ്വസ്തരോ പറയാതെ എങ്ങനെ പുറത്തുവന്നു? ആരുടെ താല്‍പ്പര്യമാണ് അതുവഴി സംരക്ഷിക്കപ്പെട്ടതെന്ന കാര്യം പകല്‍പോലെ വ്യക്തമാണ്. ഇത്രയും തരംതാണ രീതിയില്‍ പ്രവര്‍ത്തിച്ച ഒരു ഗവര്‍ണര്‍ ഈ സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹനല്ല. ഈ കേസ് രാഷ്ട്രീയമായി കെട്ടിപ്പൊക്കി കൊണ്ടുവന്നതാണെന്ന കാര്യം വസ്തുതകളുടെ അടിസ്ഥാനത്തിലാണ് സിപിഐ എം വ്യക്തമാക്കിയത്. കൊട്ടിഘോഷിച്ച സിബിഐ റിപ്പോര്‍ട്ടില്‍ പിണറായി അഴിമതി നടത്തിയെന്നതിന്റെ ഒരു തെളിവുമില്ല. ദേശീയ മാധ്യമങ്ങളടക്കം പങ്കെടുത്ത തിങ്ങിനിറഞ്ഞ പത്രസമ്മേളനത്തില്‍ പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഇക്കാര്യത്തില്‍ പരസ്യമായ വെല്ലുവിളിതന്നെ നടത്തി. എന്നാല്‍, ഒരു മാധ്യമവും ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറായില്ല. രാഷ്ട്രീയ ഉപകരണമായി സിബിഐയെ ഉപയോഗിക്കുന്നത് സംബന്ധിച്ച് സമീപകാലത്ത് സുപ്രീംകോടതി നടത്തിയ ശക്തമായ വിമര്‍ശനങ്ങളും ഗവര്‍ണര്‍ കണ്ടതായി നടിച്ചില്ല. ഇടതുപക്ഷം കോഗ്രസിനുള്ള പിന്തുണ പിന്‍വലിച്ചതിനുശേഷമാണ് സിബിഐ തട്ടിക്കൂട്ടിയുണ്ടാക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പിണറായിയെ പ്രതിയാക്കുന്നതിനായി പടച്ചുണ്ടാക്കിയതാണെന്ന് അത് ഓടിച്ചുവായിക്കുന്ന ഏതൊരാള്‍ക്കും ഒറ്റനോട്ടത്തില്‍തന്നെ മനസ്സിലാക്കാന്‍ കഴിയും. ഈ കേസിന്റെ തുടക്കംമുതല്‍ പരിശോധിക്കുകയാണെങ്കില്‍ എന്തുംചെയ്യാന്‍ മടിക്കാത്ത ഒരു കുടിലസംഘം തുടര്‍ച്ചയായി പ്രവര്‍ത്തിച്ചതായി കാണാന്‍കഴിയും. നിയമസഭാതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ അന്നു രാവിലെമാത്രം സിബിഐ അന്വേഷണം പ്രഖ്യാപിച്ചത് ഏതു താല്‍പ്പര്യം സംരക്ഷിക്കാനാണെന്ന ചോദ്യത്തിന് ആരും ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. ലാവ്ലിന്‍ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന വാദം ജനങ്ങള്‍ ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ തള്ളിക്കളഞ്ഞെന്നാണ് ഇപ്പോള്‍ ചിലര്‍ പറയുന്നത്. ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ സിബിഐ അന്വേഷണത്തിനു വിട്ട സന്ദര്‍ഭത്തിലാണ് ഈ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന അഭിപ്രായം പാര്‍ടി പിബി പ്രകടിപ്പിക്കുന്നത്. സംസ്ഥാനതലത്തിലുള്ള ഈ പ്രശ്നത്തില്‍ പാര്‍ടി നിലപാട് അംഗീകരിച്ചാണ് ജനങ്ങള്‍ വലിയ ഭൂരിപക്ഷത്തോടെ എല്‍ഡിഎഫിനെ അധികാരത്തിലേറ്റിയതെന്ന് ഈ വാദക്കാര്‍ എന്തേ അഭിപ്രായപ്പെടുന്നില്ല? ഒരു വ്യക്തിയെ കൈകാര്യം ചെയ്യുന്നതിന് എന്തുംചെയ്യാന്‍ മടിക്കില്ലെന്നതിന്റെ തെളിവാണ് ലാവ്ലിന്‍കേസ്. കേരളം കണ്ട ഏറ്റവും മികച്ച വൈദ്യുതിമന്ത്രിയെന്ന് രാഷ്ട്രീയ ശത്രുക്കള്‍വരെ പറയാന്‍ നിര്‍ബന്ധിക്കപ്പെട്ട മാതൃകാപരമായി പ്രവര്‍ത്തിച്ച വ്യക്തിയെ തേജോവധംചെയ്യാന്‍ ശ്രമിക്കുന്നത് അദ്ദേഹം സിപിഐ എമ്മിന്റെ സെക്രട്ടറിയായതുകൊണ്ടു മാത്രമാണ്. മന്ത്രിയായിരിക്കുന്ന വ്യക്തികള്‍ക്ക് ഭയമില്ലാതെ പ്രവര്‍ത്തിക്കുന്ന സാഹചര്യം ഉറപ്പുവരുത്തുന്നതിനാണ് ക്രിമിനല്‍ നിയമത്തിന്റെ ചട്ടങ്ങളില്‍ പ്രോസിക്യൂഷന്‍ അനുമതി എന്ന പ്രത്യേക കാര്യം പരാമര്‍ശിക്കുന്നത്. നാട്ടിലെ ജനങ്ങള്‍ക്കായി സമര്‍പ്പിതമനസ്കരായി പ്രവര്‍ത്തിച്ചവര്‍ പിന്നീട് കോടതി നടപടികളുടെ നൂലാമാലകളില്‍ പെട്ടുപോകാതിരിക്കുന്നതിനാണ് ഈ ചട്ടമുണ്ടാക്കിയത്. കേരളത്തെ വൈദ്യുതി മിച്ച സംസ്ഥാനമാക്കി മാറ്റുന്നതിനും ഉത്തരകേരളത്തിലെ പാവപ്പെട്ട ക്യാന്‍സര്‍ രോഗികള്‍ക്ക് ചികിത്സ കിട്ടുന്നതിന് ഒരു ആശുപത്രി സ്ഥാപിക്കാന്‍ മുന്‍കൈ എടുത്തതുമാണ് പിണറായി വിജയന്റെ കുറ്റം. പിണറായി വിജയന്റെ ചോരയ്ക്കായി നാവും നീട്ടിയിരിക്കുന്ന ചെന്നായ്ക്കള്‍ കരുതിയിരിക്കുക, നിങ്ങളുടെ കറുത്ത സ്വപ്നങ്ങള്‍ കേരളത്തില്‍ ചെലവാകില്ല. ചോരവീണ വഴികളിലൂടെ മരണത്തെ കൂസാതെ, പോര്‍ഭൂമികളില്‍ നടന്നുകറിയവരെ ഓലപ്പാമ്പുകാട്ടി ഭയപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. ഈ പ്രസ്ഥാനം രൂപീകരണകാലം മുതല്‍ കള്ളക്കേസുകള്‍ കണ്ട് വളര്‍ന്നതാണ്. പെഷവാറിന്റെയും കാപൂരിന്റെയും മിററ്റിന്റെയും പേരിലറിയപ്പെടുന്ന ഗൂഢാലോചനക്കേസുകളില്‍ ഉള്‍പ്പെടുത്തി കമ്യൂണിസറ്റ് പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിച്ച ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ശ്രമത്തെ അതിജീവിച്ചു വളര്‍ന്നവരാണ് കമ്യൂണിസ്റ്റുകാര്‍. പാര്‍ടി സെക്രട്ടറിയെയും പാര്‍ടിയെയും കണ്ണിലെ കൃഷ്ണമണിപോലെ തൊഴിലാളിവര്‍ഗം കാത്തുസൂക്ഷിക്കുകതന്നെ ചെയ്യും.
from Deshabhimani editotial

6 comments:

ജനശക്തി ന്യൂസ്‌ said...

ഗവര്‍ണറുടെ തരംതാണ രാഷ്ട്രീയക്കളി

മന്ത്രിസഭയുടെ ശുപാര്‍ശയെയും അഡ്വക്കറ്റ് ജനറലിന്റെ ഉപദേശത്തെയും ഭരണഘടനാവിരുദ്ധമായി തള്ളിക്കളഞ്ഞ് ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയ ഗവര്‍ണര്‍ ഗവായിയുടെ നടപടി മൂന്നാംകിട രാഷ്ട്രീയക്കളിയാണ്. സിബിഐയെ ഉപയോഗിച്ച് പാര്‍ടി സെക്രട്ടറിയെ കള്ളക്കേസില്‍ കുടുക്കി സിപിഐ എമ്മിനെ തകര്‍ക്കാനുള്ള വലതുപക്ഷ ശക്തികളുടെ വ്യാമോഹത്തിന്റെ ഉപകരണമായി അധഃപതിച്ച ഗവായി, ഗവര്‍ണര്‍പദവിയുടെ അന്തസ്സാണ് കളഞ്ഞുകുളിച്ചത്. ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് ഭരണഘടനയനുസരിച്ചാണ്. കോഗ്രസ് നേതാക്കളുടെ മനോഗതമറിഞ്ഞ് അതിനനുസരിച്ച് ഉത്തരവിടുന്ന ആളാകരുത് ഗവര്‍ണര്‍. ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് മന്ത്രിസഭയുടെ ശുപാര്‍ശയനുസരിച്ചാണെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. 1974ല്‍ ഷംഷേര്‍സിങ് കേസില്‍ സുപ്രീംകോടതിയുടെ ഏഴംഗബെഞ്ച് ഇക്കാര്യം ആധികാരികമായി ശരിവച്ചിട്ടുണ്ട്. ഈ വിധിയെ അസാധുവാക്കുന്ന ഒരു വിധിയും ഇതുവരെ സുപ്രീംകോടതിയില്‍നിന്ന് ഉണ്ടായിട്ടില്ലെന്ന് ജസ്റ്റിസ് കൃഷ്ണയ്യര്‍കഴിഞ്ഞ ദിവസമാണ് ആധികാരികമായി പറഞ്ഞത്. മന്ത്രിസഭയുടെ തീരുമാനത്തെ മറ്റൊരു തീരുമാനംകൊണ്ടു പകരംവയ്ക്കുന്നത് ജനാധിപത്യ വ്യവസ്ഥയ്ക്കുനേരെയുള്ള ഗുരുതരമായ കടന്നുകയറ്റമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കുകയുണ്ടായി. എന്നാല്‍, ഇതൊന്നും ചെവിക്കൊള്ളാന്‍ ഗവായി തയ്യാറായില്ല. തന്നിഷ്ടപ്രകാരം എന്തുംചെയ്യാന്‍ തനിക്ക് അധികാരമുണ്ടെന്ന ഈ ധാര്‍ഷ്ട്യം ജനാധിപത്യ സംവിധാനത്തോടും ഭരണഘടനയോടുമുള്ള പരസ്യമായ വെല്ലുവിളിയാണ്. ഈ കേസില്‍ മന്ത്രിസഭ സ്വയം സന്നദ്ധമായി ഗവര്‍ണറെ ഉപദേശിക്കാന്‍ ചെന്നതല്ല. സിബിഐ ഗവര്‍ണറെ സമീപിച്ചപ്പോള്‍ അദ്ദേഹം മന്ത്രിസഭയുടെ ഉപദേശം തേടി. മന്ത്രിസഭയാകട്ടെ ഭരണഘടനാപരമായി തങ്ങളെ ഉപദേശിക്കാന്‍ അധികാരമുള്ള അഡ്വക്കറ്റ് ജനറലിന്റെ അഭിപ്രായം തേടുകയാണ് ചെയ്തത്. ഹൈക്കോടതി ജഡ്ജിയാകുന്നതിന് ആവശ്യമായ യോഗ്യതകളുള്ളയാളാണ് അഡ്വക്കറ്റ് ജനറലായി നിയമിക്കപ്പെടുന്നത്. സിബിഐ നല്‍കിയ റിപ്പോര്‍ട്ട് വിശദമായി പഠിച്ച് അദ്ദേഹം നല്‍കിയ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ചചെയ്താണ് മന്ത്രിസഭ സ്വതന്ത്രമായ തീരുമാനമെടുത്ത് ഗവര്‍ണര്‍ക്ക് നല്‍കിയത്. എന്നാല്‍, ഇതൊന്നും തനിക്ക് ബാധകമല്ലെന്നും മാണി വക്കീലിന്റെയും ഉമ്മന്‍ചാണ്ടിയുടെയും മറ്റും നിര്‍ദേശമാണ് വേദവാക്യമെന്നുമാണ് സ്വന്തം പ്രവൃത്തിയിലൂടെ ഗവര്‍ണര്‍ വ്യക്തമാക്കിയിരിക്കുന്നത്. തീര്‍ത്തും രാഷ്ട്രീയക്കാരനായ ഗവര്‍ണറുടെ തീരുമാനം കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനാണെന്ന കാര്യം പകല്‍പോലെ വ്യക്തമാണ്. ഗവായി പ്രവര്‍ത്തിച്ചത് ബാഹ്യസമ്മര്‍ദത്തിന്റെ അടിസ്ഥാനത്തിലാണെന്ന കാര്യം പുറത്തുകൊണ്ടുവരുന്ന നിരവധി തെളിവുകളുണ്ട്. പ്രോസിക്യൂഷന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ യുഡിഎഫ് ഹര്‍ത്താല്‍ നടത്തുകയുണ്ടായി. യുഡിഎഫിന്റെ നേതൃത്വം രണ്ടു തവണയാണ് ഗവര്‍ണറെ കണ്ടത്. ഗവര്‍ണറുടെ ഓരോ നടപടിയും മാധ്യമങ്ങള്‍ വഴി പുറത്തുവന്നിരുന്നു. അദ്ദേഹം നിയമജ്ഞരെ കാണുന്നതും സിബിഐയോട് റിപ്പോര്‍ട്ട് ചോദിക്കുന്നതും തുടങ്ങി ഇന്നലെ അനുമതി നല്‍കുമെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഗവര്‍ണറോ അദ്ദേഹത്തിന്റെ വിശ്വസ്തരോ പറയാതെ എങ്ങനെ പുറത്തുവന്നു? ആരുടെ താല്‍പ്പര്യമാണ് അതുവഴി സംരക്ഷിക്കപ്പെട്ടതെന്ന കാര്യം പകല്‍പോലെ വ്യക്തമാണ്. ഇത്രയും തരംതാണ രീതിയില്‍ പ്രവര്‍ത്തിച്ച ഒരു ഗവര്‍ണര്‍ ഈ സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹനല്ല. ഈ കേസ് രാഷ്ട്രീയമായി കെട്ടിപ്പൊക്കി കൊണ്ടുവന്നതാണെന്ന കാര്യം വസ്തുതകളുടെ അടിസ്ഥാനത്തിലാണ് സിപിഐ എം വ്യക്തമാക്കിയത്. കൊട്ടിഘോഷിച്ച സിബിഐ റിപ്പോര്‍ട്ടില്‍ പിണറായി അഴിമതി നടത്തിയെന്നതിന്റെ ഒരു തെളിവുമില്ല. ദേശീയ മാധ്യമങ്ങളടക്കം പങ്കെടുത്ത തിങ്ങിനിറഞ്ഞ പത്രസമ്മേളനത്തില്‍ പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഇക്കാര്യത്തില്‍ പരസ്യമായ വെല്ലുവിളിതന്നെ നടത്തി. എന്നാല്‍, ഒരു മാധ്യമവും ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറായില്ല. രാഷ്ട്രീയ ഉപകരണമായി സിബിഐയെ ഉപയോഗിക്കുന്നത് സംബന്ധിച്ച് സമീപകാലത്ത് സുപ്രീംകോടതി നടത്തിയ ശക്തമായ വിമര്‍ശനങ്ങളും ഗവര്‍ണര്‍ കണ്ടതായി നടിച്ചില്ല. ഇടതുപക്ഷം കോഗ്രസിനുള്ള പിന്തുണ പിന്‍വലിച്ചതിനുശേഷമാണ് സിബിഐ തട്ടിക്കൂട്ടിയുണ്ടാക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Anonymous said...

മാളികമുകളേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍ -
പൂന്താനം

രാഷ്ട്രീയം കളിക്കാതെ നിയമവഴി നോക്കുക

ലാവലിന്‍ കേസില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യുന്നതിന്‌ അനുമതി നല്‍കാനുള്ള സംസ്ഥാന ഗവര്‍ണര്‍ ആര്‍.എസ്‌.ഗവായിയുടെ തീരുമാനം തികച്ചും സ്വാഗതാര്‍ഹമാണ്‌. കഴിഞ്ഞ ഒന്‍പതുവര്‍ഷമായി കേരളാന്തരീക്ഷത്തില്‍ അഴിമതിയുടെ കരിനിഴല്‍ പരത്തി നിറഞ്ഞുനിന്ന ഒരു ഇടപാടിന്റെ ഉള്ളറകള്‍ മലര്‍ക്കെ തുറന്നുകിട്ടാനുള്ള അവസരമാണ്‌ ഇതോടെ കൈവന്നിരിക്കുന്നത്‌. ഈ കേസിന്റെ അന്വേഷണത്തെ ആദ്യമൊക്കെ നിയമപരമായിത്തന്നെ നേരിട്ടുവന്ന സി.പി.എം. ക്രമേണ രാഷ്ട്രീയമായിക്കൂടി ഇടപെട്ടുകൊണ്ട്‌ കേസിന്റെ മുന്നോട്ടുള്ള പോക്കിന്‌ തടയിടാന്‍ ശ്രമിച്ചതാണ്‌ നടപടികള്‍ ഇത്രയും വൈകിച്ചത്‌. അവരുടെ തുടര്‍ന്നുള്ള നീക്കങ്ങളും ഇതേ വഴിക്കുതന്നെയായിരിക്കുമെന്ന സൂചനകളാണ്‌ ആദ്യ പ്രതികരണങ്ങളില്‍നിന്ന്‌ ലഭിക്കുന്നത്‌. സി.ബി.ഐ.യെപ്പോലെ വിശ്വാസ്യതയുള്ള ഒരു ഏജന്‍സി നടത്തിയ അന്വേഷണത്തെപ്പോലും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനുള്ള അവരുടെ ശ്രമം അവര്‍ക്കുതന്നെ തിരിച്ചടിയാവുന്നതായാണ്‌ അനുഭവം. തങ്ങള്‍ ഉള്‍പ്പെടുന്ന കേസുകളില്‍ മാത്രം സി.ബി.ഐ., കോടതി തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളില്‍അവിശ്വാസവും മറ്റെല്ലാ കാര്യങ്ങളിലും അവയ്‌ക്ക്‌ പ്രശംസയും എന്ന സി.പി.എം. നയത്തിലെ ഇരട്ടത്താപ്പ്‌ തിരിച്ചറിയാന്‍ അധികം ഗവേഷണത്തിന്റെയൊന്നും ആവശ്യമുണ്ടെന്ന്‌ തോന്നുന്നില്ല.

പള്ളിവാസല്‍, പന്നിയാര്‍, ചെങ്കുളം വൈദ്യുതപദ്ധതികളുടെ നവീകരണ ജോലികള്‍ ഏറ്റെടുത്ത്‌ നടത്തിയ കാനഡയിലെ എസ്‌.എന്‍.സി. ലാവലിന്‍ കമ്പനി ഏറ്റിരുന്നതുപ്രകാരം മലബാര്‍ കാന്‍സര്‍ സെന്ററിന്‌ സഹായധനമായി 98.3 കോടി രൂപ നല്‍കാന്‍ തയ്യാറാകാതിരുന്നതോടെയാണ്‌ പ്രശ്‌നം ഉടലെടുക്കുന്നത്‌. ഇതിനെച്ചൊല്ലി ഉയര്‍ന്ന വിവാദം ഇതുസംബന്ധിച്ച കരാറിന്‌ പിന്നിലെ പല ഇരുളടഞ്ഞ മൂലകളിലേക്കും വെളിച്ചം വീശാനുതകുന്നതായി. സി.പി.എം. തന്നെ പഠനം നടത്താന്‍ നിയോഗിച്ചിരുന്ന ബാലാനന്ദന്‍ കമ്മിറ്റിയുടെ ശുപാര്‍ശയ്‌ക്ക്‌ വിരുദ്ധമായാണ്‌ ലാവലിന്‍ കമ്പനിക്ക്‌ കരാര്‍ നല്‍കിയതെന്നും പ്രസ്‌തുത വൈദ്യുതപദ്ധതികള്‍ക്ക്‌ നവീകരണം കൊണ്ട്‌ ഒരു ഗുണവും ലഭിച്ചില്ലെന്നുമുള്ള കണ്ടെത്തലുകളും ഈ ഇടപാടിലൂടെ 374 കോടി രൂപ പാഴായെന്ന കംപ്‌ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടിലെ നിഗമനവും കേരളം കണ്ടിട്ടുള്ളതില്‍വെച്ച്‌ ഏറ്റവും വലിയ അഴിമതിയുടെ നിഴലാണ്‌ ഇതിനുപിന്നിലെന്ന്‌ വ്യക്തമായ സൂചന നല്‍കുന്നതായിരുന്നു. അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും തുടര്‍ന്ന്‌ പ്രോസിക്യൂഷന്‍ നടപടിക്കായുള്ള നീക്കത്തിനിടയിലും സി.പി.എം. നേതൃത്വത്തിലുള്ള സംസ്ഥാന മന്ത്രിസഭയും പാര്‍ട്ടിയുടെ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളും അതിനെ ചെറുത്തുതോല്‌പിക്കാന്‍ എല്ലാ അടവുകളും പയറ്റുന്നതാണ്‌ കണ്ടത്‌.

മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്റെ ഒറ്റപ്പെട്ടതെങ്കിലും ധാര്‍മികതയിലൂന്നിയുള്ള നിലപാടുകളെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു അഡ്വക്കേറ്റ്‌ ജനറലിന്റെ റിപ്പോര്‍ട്ട്‌ വരെ ആയുധമാക്കി, അഴിമതിയുടെ കറപുരണ്ട കേസിനെ ഞെരിച്ചുകൊല്ലാനുള്ള നീക്കങ്ങളെല്ലാം. പ്രോസിക്യൂഷന്‌ അനുമതി നിഷേധിക്കണമെന്ന്‌ ഗവര്‍ണറോട്‌ ശുപാര്‍ശ ചെയ്യാനുള്ള സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ മന്ത്രിസഭായോഗത്തില്‍ സംസാരിച്ചതിന്റെ പേരില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യം പോലും പാര്‍ട്ടിക്കാരില്‍ നിന്നുയര്‍ന്നു. ഒടുവില്‍ പാര്‍ട്ടിനിര്‍ദേശപ്രകാരം പിണറായിക്കെതിരായ പ്രോസിക്യൂഷന്‍ ഒഴിവാക്കാന്‍ ശുപാര്‍ശ ചെയ്യുക മാത്രമല്ല, കേസിലെ മറ്റുരണ്ട്‌ പ്രതികളായ കെ.എസ്‌.ഇ.ബി. മുന്‍ ചെയര്‍മാന്‍ കെ. മോഹനചന്ദ്രന്‍, വൈദ്യുതിവകുപ്പ്‌ ജോയന്റ്‌ സെക്രട്ടറി എ. ഫ്രാന്‍സിസ്‌ എന്നിവരെ പ്രോസിക്യൂട്ട്‌ ചെയ്യുന്നതിന്‌ അനുമതി നിഷേധിക്കാന്‍കൂടി മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു. പിണറായിക്കെതിരായ പ്രോസിക്യൂഷന്‌ ഗവര്‍ണര്‍ അനുമതി നല്‍കിയതോടെ സംസ്ഥാന മന്ത്രിസഭയുടെ തീരുമാനം അട്ടിമറിക്കപ്പെട്ടു എന്നതിന്‌ പുറമേ ഈ ഉദ്യോഗസ്ഥരുടെ പ്രോസിക്യൂഷന്റെ കാര്യത്തില്‍ ഒരു പുനര്‍വിചിന്തനത്തിനുകൂടി തയ്യാറാകേണ്ടിവരുമെന്ന സാഹചര്യമുണ്ടായത്‌ മന്ത്രിസഭയേ്‌ക്കറ്റ ഇരട്ട തിരിച്ചടിയാണ്‌. മന്ത്രിസഭയുടെ നിലനില്‍പ്പിന്റെ ധാര്‍മികത വരെ ചോദ്യം ചെയ്യപ്പെടാവുന്ന സ്ഥിതിവിശേഷമാണ്‌ ഇതുമൂലം സംജാതമായിരിക്കുന്നത്‌.

Anonymous said...

അതോടൊപ്പം രാഷ്ട്രീയരംഗത്തെ സംശുദ്ധി കാത്തുസൂക്ഷിക്കുന്നതില്‍ അല്‌പമെങ്കിലും പ്രതിബദ്ധതയുള്ള ചുരുക്കം ചില പാര്‍ട്ടികളിലൊന്ന്‌ എന്ന സി.പി.എമ്മിന്റെ പ്രതിച്ഛായയാണ്‌ തകര്‍ന്നുവീണിരിക്കുന്നത്‌. എന്നിട്ടും സംസ്ഥാനത്തുടനീളം പ്രതിഷേധ കോലാഹലങ്ങളും കോലംകത്തിക്കലും സംഘടിപ്പിക്കാനും കരിദിനാചരണത്തിന്‌ ആഹ്വാനം ചെയ്യാനുമാണ്‌ പാര്‍ട്ടി തയ്യാറായിരിക്കുന്നത്‌. നിയമപരമായ വഴികളിലൂടെ അഗ്‌നിശുദ്ധി വരുത്താന്‍ കഴിഞ്ഞാലല്ലാതെ ഈ കാട്ടിക്കൂട്ടലുകളൊന്നും ജനങ്ങള്‍ക്കിടയില്‍ വിലപ്പോവില്ലെന്ന്‌ സി.പി.എം. തിരിച്ചറിയാത്തത്‌ നിര്‍ഭാഗ്യകരമാണ്‌. പല ഘട്ടങ്ങളിലും അതിനുലഭിച്ച അവസരം അവര്‍ പാഴാക്കുകയായിരുന്നു. ഏറ്റവുമൊടുവില്‍ സി.ബി.ഐ. പിണറായിയെ പ്രതിപ്പട്ടികയില്‍പ്പെടുത്തി പ്രോസിക്യൂഷന്‌ അനുമതി തേടിയപ്പോഴെങ്കിലും നിയമയുദ്ധത്തില്‍ പൊരുതി ജയിച്ചുവരാന്‍ തയ്യാറാണെന്ന ചങ്കൂറ്റം പാര്‍ട്ടി കാണിച്ചിരുന്നെങ്കില്‍ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇത്രയും കനത്ത തോല്‍വി നേരിടേണ്ടിവരുമായിരുന്നില്ല. അതിനുപകരം രാഷ്ട്രീയമായി നേരിടുമെന്നായിരുന്നു അവരുടെ വെല്ലുവിളി. ജനങ്ങള്‍ ഇതിനെ രാഷ്ട്രീയമായി നേരിട്ടതിന്റെ ദുരന്തഫലത്തിന്റെ ചൂടാറും മുന്‍പുതന്നെ പാഠം പഠിക്കാതെ പഴയ പാതയിലേക്കാണ്‌ പുതിയ നീക്കമെന്ന സൂചനയാണ്‌ ഗവര്‍ണറുടെ നടപടിക്കെതിരായ സി.പി.എം. സെക്രട്ടേറിയറ്റിന്റെ പ്രസ്‌താവന. ഇത്‌ പാര്‍ട്ടിയുടെ മങ്ങുന്ന പ്രതിച്ഛായ വീണ്ടെടുക്കാനല്ല, മറിച്ച്‌ മറ്റേതൊരു പാര്‍ട്ടിയും പോലെ മറ്റൊന്ന്‌ എന്ന പതനത്തിലേക്കുള്ള നീക്കം വേഗമാക്കാനേ ഉതകൂ.
mathrubhumi

അക്ബര്‍ ശ്രീമൂലനഗരം said...
This comment has been removed by the author.
അക്ബര്‍ ശ്രീമൂലനഗരം said...

ഒരു പിണറായിയെ പ്രെതിയാക്കിയാല്‍ തകരുന്ന പ്രസ്ഥാനമാണോ കമ്മ്യുണിസം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സിപിഎം ? അദ്ദേഹം തെറ്റുകാരനാണെങ്കില്‍ ശിക്ഷയനുഭവിക്കട്ടെ ,അതല്ലങ്കില്‍ കോടതി തീരുമാനിക്കട്ടെ .അവരുടെ കളിയാണ് ഇവരുടെ കളിയാണ് എന്ന് സ്വയം പഴിക്കുന്നതിനേക്കാള്‍ നേരെ ചൊവ്വേ നിയമത്തിനു മുന്നില്‍ നീല്‍ക്കലാണ് ആദ്യം ചെയ്യേണ്ടത്.ജനങ്ങള്‍ക്ക്‌ മാത്രികയാകേണ്ട ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ മാതൃകയായിരിക്കണം അത്.അതല്ലാതെ പ്രവര്‍ത്തകരെ റോട്ടിലിറക്കി വെറുതെ ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലക്കും ശിക്കാരി ശംഭുമാരാകാനുള്ള വഴിയൊരുക്കി കൊടുക്കുകയല്ല വേണ്ടത് .

Anonymous said...

പിണറായിയെ പ്രോസികൂട്ട്‌ ചെയുവാന്‍ പിണറായിയുടെ പാര്‍ട്ടിയോടു തന്നെ സമ്മതം ചോദിച്ചത്‌ ഒരു മോഷ്ടാവിനെ പ്രോസിക്യുട്ടു ചെയുവാന്‍ അഖില കേരള മോഷണസംഖത്തോട്‌ അഭിപ്രായം ചോതിക്കുന്നതിന്‌ സമമല്ലെ സഹോദരാ