Thursday, May 07, 2009

എസ്എസ്എല്‍സി ഫലം 5 വെബ്സൈറ്റില്‍ അറിയാം

എസ്എസ്എല്‍സി ഫലം 5 വെബ്സൈറ്റില്‍ അറിയാം.

www.sslcresultsnorth.in , www.sslcresultscentral.in, www.sslcresultssouth.in ,www.keralapareekshabhavan.in, www.keralaresults.nic.in .

തിരു: എസ്എസ്എല്‍സി ഫലം അറിയാന്‍ മൂന്നു പ്രത്യേക വെബ്സൈറ്റില്‍ ഐടി അറ്റ് സ്കൂളിന്റെ നേതൃത്വത്തില്‍ സൌകര്യമൊരുക്കും. ഒരൊറ്റ സര്‍വറില്‍ ഹോസ്റ് ചെയ്യുമ്പോള്‍ ഉണ്ടാകാനിടയുള്ള കനത്ത ഡാറ്റാ ട്രാഫിക് ഇല്ലാതാക്കാനായി മൂന്നു മേഖലയ്ക്ക് പ്രത്യേക സര്‍വറുകള്‍ സ്ഥാപിച്ചാണ് ഇത് സാധ്യമാക്കുക. ഇപ്രകാരം കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളുടെ ഫലം : www.sslcresultsnorth.in .എന്ന വെബ്സൈറ്റിലും മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളുടെ ഫലം www.sslcresultscentral.in, എന്ന സൈറ്റിലും മറ്റ് അഞ്ച് ജില്ലകളുടേത് www.sslcresultssouth.in എന്ന സൈറ്റിലും ലഭ്യമാകും. എട്ടിനു പകല്‍ പതിനൊന്നരയോടെയാണ് ഈ സൈറ്റുകളില്‍ ഫലം ലഭ്യമാകുക. ഓരോ വിദ്യാര്‍ഥിക്കും അവരുടെ രജിസ്റര്‍ നമ്പര്‍ നല്‍കി ഗ്രേഡ് വിശദാംശങ്ങള്‍ ലഭ്യമാകുന്നതിനു പുറമെ വിദ്യാഭ്യാസജില്ല തിരിച്ചുള്ള മൊത്തം വിദ്യാലയങ്ങളുടെയും ഫലം എളുപ്പത്തില്‍ ലഭ്യമാകുന്ന വിധത്തില്‍ ടെക്സ്റ് ഫയലുകളുടെ രൂപത്തിലും ലഭ്യമാക്കും. ഈ വെബ്സൈറ്റുകള്‍ക്കു പുറമെ www.keralapareekshabhavan.in, www.keralaresults.nic.in എന്നീ വെബ്സൈറ്റിലും ഫലം പ്രസിദ്ധീകരിക്കും. ഫലപ്രഖ്യാപനം വന്ന ഉടന്‍ ഹൈസ്കൂള്‍ ഐടി കോ-ഓര്‍ഡിനേറ്റര്‍മാരുടെ ഇ-മെയില്‍ വിലാസത്തില്‍ അതതു ജില്ലയുടെ ഫലം ലഭ്യമാക്കാനും ഐടി അറ്റ് സ്കൂള്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഐടി അറ്റ് സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ അന്‍വര്‍ സാദത്ത് അറിയിച്ചു. ഇത് പ്രിന്റ് എടുത്ത് സ്കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കാം. സംസ്ഥാനത്ത് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സംവിധാനം ഏര്‍പ്പെടുത്തിയ മുഴുവന്‍ ഹൈസ്കൂളുകളും എട്ടിന് വിദ്യാര്‍ഥികള്‍ക്ക് ഫലം അറിയാനുള്ള സൌകര്യം ഏര്‍പ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ പി എം മുഹമ്മദ് ഹനീഷ് അറിയിച്ചു. www.sslcresultsnorth.in , www.sslcresultscentral.in, www.sslcresultssouth.in ,www.keralapareekshabhavan.in, www.keralaresults.nic.in

1 comment:

ജനശക്തി ന്യൂസ്‌ said...

എസ്എസ്എല്‍സി ഫലം 5 വെബ്സൈറ്റില്‍ അറിയാം
www.sslcresultsnorth.in , www.sslcresultscentral.in, www.sslcresultssouth.in ,www.keralapareekshabhavan.in, www.keralaresults.nic.in

തിരു: എസ്എസ്എല്‍സി ഫലം അറിയാന്‍ മൂന്നു പ്രത്യേക വെബ്സൈറ്റില്‍ ഐടി അറ്റ് സ്കൂളിന്റെ നേതൃത്വത്തില്‍ സൌകര്യമൊരുക്കും. ഒരൊറ്റ സര്‍വറില്‍ ഹോസ്റ് ചെയ്യുമ്പോള്‍ ഉണ്ടാകാനിടയുള്ള കനത്ത ഡാറ്റാ ട്രാഫിക് ഇല്ലാതാക്കാനായി മൂന്നു മേഖലയ്ക്ക് പ്രത്യേക സര്‍വറുകള്‍ സ്ഥാപിച്ചാണ് ഇത് സാധ്യമാക്കുക. ഇപ്രകാരം കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളുടെ ഫലം : www.sslcresultsnorth.in .എന്ന വെബ്സൈറ്റിലും മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളുടെ ഫലം www.sslcresultscentral.in, എന്ന സൈറ്റിലും മറ്റ് അഞ്ച് ജില്ലകളുടേത് www.sslcresultssouth.in എന്ന സൈറ്റിലും ലഭ്യമാകും. എട്ടിനു പകല്‍ പതിനൊന്നരയോടെയാണ് ഈ സൈറ്റുകളില്‍ ഫലം ലഭ്യമാകുക. ഓരോ വിദ്യാര്‍ഥിക്കും അവരുടെ രജിസ്റര്‍ നമ്പര്‍ നല്‍കി ഗ്രേഡ് വിശദാംശങ്ങള്‍ ലഭ്യമാകുന്നതിനു പുറമെ വിദ്യാഭ്യാസജില്ല തിരിച്ചുള്ള മൊത്തം വിദ്യാലയങ്ങളുടെയും ഫലം എളുപ്പത്തില്‍ ലഭ്യമാകുന്ന വിധത്തില്‍ ടെക്സ്റ് ഫയലുകളുടെ രൂപത്തിലും ലഭ്യമാക്കും. ഈ വെബ്സൈറ്റുകള്‍ക്കു പുറമെ www.keralapareekshabhavan.in, www.keralaresults.nic.in എന്നീ വെബ്സൈറ്റിലും ഫലം പ്രസിദ്ധീകരിക്കും. ഫലപ്രഖ്യാപനം വന്ന ഉടന്‍ ഹൈസ്കൂള്‍ ഐടി കോ-ഓര്‍ഡിനേറ്റര്‍മാരുടെ ഇ-മെയില്‍ വിലാസത്തില്‍ അതതു ജില്ലയുടെ ഫലം ലഭ്യമാക്കാനും ഐടി അറ്റ് സ്കൂള്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഐടി അറ്റ് സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ അന്‍വര്‍ സാദത്ത് അറിയിച്ചു. ഇത് പ്രിന്റ് എടുത്ത് സ്കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കാം. സംസ്ഥാനത്ത് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സംവിധാനം ഏര്‍പ്പെടുത്തിയ മുഴുവന്‍ ഹൈസ്കൂളുകളും എട്ടിന് വിദ്യാര്‍ഥികള്‍ക്ക് ഫലം അറിയാനുള്ള സൌകര്യം ഏര്‍പ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ പി എം മുഹമ്മദ് ഹനീഷ് അറിയിച്ചു.
www.sslcresultsnorth.in , www.sslcresultscentral.in, www.sslcresultssouth.in ,www.keralapareekshabhavan.in, www.keralaresults.nic.in