Tuesday, May 19, 2009

സായുധ പോരാട്ടത്തിന്റെ അന്ത്യം

സായുധ പോരാട്ടത്തിന്റെ അന്ത്യം .

നൈനാന്‍ കോശി

എല്‍.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ മരണത്തോടെ തമിഴ്വംശജരുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള എല്‍.ടി.ടി.ഇയുടെ സായുധപോരാട്ടത്തിന്റെ അവസാനമായി എന്നുകരുതാം. തമിഴരുടെ അവകാശങ്ങള്‍ ലംഘിക്കുന്ന നയം ഇനിയും ശ്രീലങ്കന്‍ ഗവണ്‍മെന്റ് തുടര്‍ന്നാല്‍ അവരുടെ സമരങ്ങള്‍ക്ക് പുതിയ രൂപങ്ങളും ഭാവങ്ങളും ഉണ്ടാകും. ഈ യുദ്ധത്തില്‍ ആദ്യവസാനം വാര്‍ത്തകളുടെ ഏകസ്രോതസ്സ് ശ്രീലങ്കന്‍ സൈന്യമാണ്. പ്രഭാകരന്റെ അന്ത്യം എങ്ങനെയായിരുന്നുവെന്ന് ശ്രീലങ്കന്‍ സൈന്യം നല്‍കുന്ന ഭാഷ്യം മാത്രമേയുള്ളൂ. തിങ്കളാഴ്ച രാവിലെ പ്രഭാകരന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും അപ്പോള്‍ കൊല്ലപ്പെട്ടുവെന്നും പറയുന്നത് വിശ്വസനീയമായി തോന്നുന്നില്ല.
ഒരു പ്രത്യേകതരം സൈന്യമാണ് ശ്രീലങ്കക്കുള്ളത്. സിംഹളവംശങ്ങള്‍ മാത്രമടങ്ങിയ സൈന്യം. ശത്രുക്കളോ രാജ്യത്തിലുള്ള വേറൊരുവിഭാഗം ജനങ്ങള്‍. അവരെ ആക്രമിക്കാനുള്ള പരിശീലനം മാത്രമേയുള്ളൂ ഇനിയെന്തായിരിക്കും ഈ സൈന്യത്തിന്റെ പണി?. ഒരു വിമോചനസമര സംഘടനയായാണ് എല്‍.ടി.ടി.ഇയുടെ ആരംഭം. സമാധാനപരമായ മാര്‍ഗങ്ങളിലൂടെ അവകാശങ്ങള്‍ നേടാന്‍ കാല്‍നൂറ്റാണ്ട് തമിഴ്നേതാക്കള്‍ നടത്തിയ സമരങ്ങളുടെ പരാജയമാണ് സായുധസമരത്തിലേക്ക് തിരിയാന്‍ തമിഴ്യുവാക്കളെ പ്രേരിപ്പിച്ചത്. 1983 ല്‍ കൊളംബോയില്‍ ആയിരത്തില്‍പരം തമിഴ്വംശജരെ തെരഞ്ഞുപിടിച്ച് കൊന്ന സംഭവമാണ് ഭരണകൂടത്തിനെതിരെ സായുധസമരത്തിന്റെ തീവ്രതവര്‍ധിപ്പിക്കാന്‍ കാരണം. ശ്രീലങ്കന്‍ തമിഴ് സംഘടനകള്‍ക്ക് ആളും ആയുധങ്ങളും പരിശീലനവും നല്‍കിയത് ഇന്ത്യയായിരുന്നു; 1984^86 കാലഘട്ടത്തില്‍. ശ്രീലങ്കന്‍ സൈന്യത്തിന്റെ വികസനവും ഒട്ടനവധി രാജ്യങ്ങളില്‍ നിന്ന് ശ്രീലങ്ക സൈനികസഹായം തേടിയതും അന്നാണ്. എല്‍.ടി.ടി.ഇയുടെ രാഷ്ട്രീയലക്ഷ്യങ്ങളെപ്പറ്റി കുറേയൊക്കെ അവ്യക്തത ഉണ്ടായിരുന്നു. ലക്ഷ്യങ്ങളേക്കാര്‍ സായുധമാര്‍ഗങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയതായി പലഘട്ടങ്ങളിലും തോന്നി. സ്വതന്ത്ര തമിഴ് ഈഴമായിരുന്നു പ്രഖ്യാപിതലക്ഷ്യമെങ്കിലും അതില്‍ കുറഞ്ഞ ഒരു രാഷ്ട്രീയ സംവിധാനത്തിന് ഒരുപക്ഷേ, തയാറാണെന്ന സൂചനകള്‍, നോര്‍വേയുടെ നേതൃത്വത്തിലുള്ള കൂടിയാലോചനകളുടെ സന്ദര്‍ഭത്തില്‍ നല്‍കപ്പെട്ടു. ഇന്ത്യയുടെ ശ്രീലങ്കാനയം വിമര്‍ശവിധേയമാകേണ്ടതാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി എല്‍.ടി.ടി.ഇക്കെതിരെ ശ്രീലങ്കന്‍ സൈന്യം നടത്തിയ യുദ്ധത്തിന് ഇന്ത്യ പൂര്‍ണമായ പിന്തുണ നല്‍കി. എല്‍.ടി.ടി.ഇയെ നശിപ്പിക്കുകയെന്ന ലക്ഷ്യത്തില്‍ ഇന്ത്യ ശ്രീലങ്കന്‍ സര്‍ക്കാറിന് ഒപ്പമായിരുന്നു.
ചൈനയും പാക്കിസ്ഥാനും ശ്രീലങ്കക്ക് ആയുധസഹായം നല്‍കുന്നതുകൊണ്ട് ശ്രീലങ്കയില്‍ സ്വാധീനം നഷ്ടപ്പെടാതിരിക്കാന്‍ സൈനികസഹായവും നല്‍കി. 2009 ജനുവരി അവസാനം കൊളംബോയിലെത്തിയ വിദേശകാര്യ സെക്രട്ടറി ശിവശങ്കര മേനോന്‍ യുദ്ധത്തില്‍ ശ്രീലങ്കക്കുണ്ടായിക്കൊണ്ടിരിക്കുന്ന വിജയത്തെ അഭിനന്ദിക്കുകയും ഭീകരവാദവിരുദ്ധ യുദ്ധത്തില്‍ ദക്ഷിണേഷ്യയില്‍ ശ്രീലങ്ക വലിയ സംഭാവനയാണ് നല്‍കുന്നതെന്ന് പ്രസ്താവിക്കുകയും ചെയ്തു. മൂന്നു ഘടകങ്ങളാണ് ഇന്ത്യയുടെ ശ്രീലങ്കന്‍ നയത്തെ സ്വാധീനിക്കുന്നത്. ഒന്ന്, ഇന്ത്യയുടെ തന്ത്രപരതാല്‍പര്യങ്ങള്‍, രണ്ട്, തമിഴ്വംശജരുടെ അവകാശങ്ങള്‍, മൂന്ന്, തമിഴ്നാട്ടിലെ രാഷ്ട്രീയം. ഇവയില്‍ എന്തിനാണ് മുന്‍തൂക്കം എന്നത് ഓരോ കാലഘട്ടത്തിലെയും സ്ഥിതിവിശേഷത്തെ ആശ്രയിച്ചിരിക്കുന്നു. 1991 നുശേഷം^ രാജീവ്ഗാന്ധിയുടെ വധത്തിനുശേഷം ^ പ്രധാനഘടകം തന്ത്രപരതാല്‍പര്യങ്ങളായിരുന്നു. കഴിഞ്ഞകുറേമാസങ്ങളായി തമിഴ്നാട് രാഷ്ട്രീയവും. ശ്രീലങ്കയിലെ തമിഴ്വംശജരുടെ അവകാശങ്ങളുടെ കാര്യത്തില്‍ ഇന്ത്യക്ക് ആത്മാര്‍ഥമായ താല്‍പര്യമുണ്ടെങ്കിലും അത് ഇനിയും തെളിയിക്കേണ്ടതുണ്ട്. ഒരുകാര്യം എടുത്തുപറയണം. എല്‍.ടി.ടി.ഇയുമായുള്ള യുദ്ധത്തിന്റെ ഒരുഘട്ടത്തില്‍പോലും ഇന്ത്യ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടിട്ടില്ല; ഐക്യരാഷ്ട്രസംഘടനയും അമേരിക്കയും ബ്രിട്ടനുമൊക്കെ ആവശ്യപ്പെട്ടിട്ടും. യു.എന്‍ മനുഷ്യാവകാശ ഹൈക്കമീഷണറുടെയും ബ്രിട്ടന്‍ തുടങ്ങിയ ചില ഗവണ്‍മെന്റുകളുടെയും അഭിപ്രായത്തില്‍ ശ്രീലങ്കന്‍ സൈന്യവും എല്‍.ടി.ടി.ഇയും യുദ്ധകുറ്റകൃത്യങ്ങള്‍ ^അന്താരാഷ്ട്ര നിയമങ്ങളെ ലംഘിച്ചുകൊണ്ട് ^ നടത്തിയിട്ടുണ്ട്. ഒരു ഗവണ്‍മെന്റെന്ന നിലയില്‍ ശ്രീലങ്കക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്തമുണ്ട്. യുദ്ധത്തിന്റെ ചിലഘട്ടങ്ങളിലൊക്കെ, യുദ്ധം അവസാനിച്ചശേഷം തമിഴ്വംശജരുടെ പ്രശ്നങ്ങള്‍ക്ക് ഒരു രാഷ്ട്രീയ പരിഹാരം ഉണ്ടാക്കുമെന്ന്, ശ്രീലങ്കന്‍ പ്രസിഡന്റ് പ്രസ്താവിക്കുകയുണ്ടായി. രാഷ്ട്രീയഫോര്‍മുലയുടെ ആവശ്യത്തെപ്പറ്റി ഇന്ത്യാ ഗവണ്‍മെന്റും പതിഞ്ഞസ്വരത്തിലെങ്കിലും പറഞ്ഞിട്ടുണ്ട്. പക്ഷേ, ഒരു രാഷ്ട്രീയപരിഹാരത്തിന് അനുകൂലമായ സാഹചര്യമല്ല ഇന്ന് ശ്രീലങ്കയില്‍ എന്നതാണ് വാസ്തവം. സൈനികമായി പ്രശ്നം പരിഹരിച്ചുവെന്ന ധാരണക്കാണ് അവിടെ മുന്‍തൂക്കം. സിംഹളദേശീയത അവിടെ എന്നത്തേക്കാളും ശക്തിപ്പെട്ടിരിക്കുന്നു. തമിഴ്വംശങ്ങള്‍ക്ക് അവകാശങ്ങളോ സൌജന്യങ്ങള്‍ പോലുമോ നല്‍കുന്നതിനെ സിംഹളരില്‍ ഒരുവലിയവിഭാഗം എതിര്‍ക്കുന്നു.
ഇതിനെ അതിജീവിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയോ ആഗ്രഹം പോലുമോ പ്രസിഡന്റ് രാജപക്സെക്ക് ഉണ്ടെന്നുതോന്നുന്നില്ല. താന്‍ സിംഹളവംശജരുടെ പ്രസിഡന്റാണെന്നും അവരാണ് തന്നെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് മല്‍സരം ഒരു സ്വതന്ത്ര തമിഴ്രാഷ്ട്രത്തിന് (ഈഴം) പിന്തുണ പ്രഖ്യാപിക്കാന്‍ ഡി.എം.കെക്കും എ.ഡി.എം.കെക്കും പ്രേരണനല്‍കി. അതില്‍ അവര്‍ വിശ്വസിക്കുന്നുവോയെന്ന് ഇപ്പോള്‍ നിശ്ചയമില്ല. ഒരു സ്വതന്ത്ര തമിഴ് രാഷ്ട്രത്തെ ഇന്ത്യ ഒരിക്കലും പിന്തുണച്ചിട്ടില്ല; പിന്തുണക്കുകയുമില്ല. ഇന്ത്യ ഇപ്പോഴും പറയുന്നത് 1987 ലുണ്ടാക്കിയ ഇന്ത്യ^ശ്രീലങ്ക കരാറിനെപ്പറ്റിയും അതില്‍ തമിഴ് പ്രദേശത്തിനുള്ള സ്വയംഭരണാവകാശ വ്യവസ്ഥകളെപ്പറ്റിയുമാണ്.ഇരുപതില്‍പരം വര്‍ഷങ്ങളില്‍ വന്നിട്ടുള്ള മാറ്റങ്ങളോ, ശ്രീലങ്കയില്‍ ആരും ഇപ്പോള്‍ ഈ കരാറിനെ അംഗീകരിക്കുന്നില്ലെന്ന വസ്തുതയോ ഇന്ത്യാ ഗവണ്‍മെന്റ് കണക്കിലെടുക്കുന്നില്ലെന്നത് വെളിവാക്കുന്നത് ന്യൂദല്‍ഹിക്ക് ശ്രീലങ്കന്‍ തമിഴ് പ്രശ്ന പരിഹാരത്തിന് വ്യക്തമായ നിര്‍ദേശങ്ങളില്ലെന്നാണ്. അയല്‍രാജ്യങ്ങളായ ശ്രീലങ്കയിലും നേപ്പാളിലും പാക്കിസ്ഥാനിലും നടക്കുന്ന സംഭവവികാസങ്ങളെ സംബന്ധിച്ച് ഇന്ത്യയുടെ ഭാഗത്തുനിന്ന് പക്വമായ നയതന്ത്രസമീപനം ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.

2 comments:

ജനശക്തി ന്യൂസ്‌ said...

സായുധ പോരാട്ടത്തിന്റെ അന്ത്യം
നൈനാന്‍ കോശി

എല്‍.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ മരണത്തോടെ തമിഴ്വംശജരുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള എല്‍.ടി.ടി.ഇയുടെ സായുധപോരാട്ടത്തിന്റെ അവസാനമായി എന്നുകരുതാം. തമിഴരുടെ അവകാശങ്ങള്‍ ലംഘിക്കുന്ന നയം ഇനിയും ശ്രീലങ്കന്‍ ഗവണ്‍മെന്റ് തുടര്‍ന്നാല്‍ അവരുടെ സമരങ്ങള്‍ക്ക് പുതിയ രൂപങ്ങളും ഭാവങ്ങളും ഉണ്ടാകും.
ഈ യുദ്ധത്തില്‍ ആദ്യവസാനം വാര്‍ത്തകളുടെ ഏകസ്രോതസ്സ് ശ്രീലങ്കന്‍ സൈന്യമാണ്. പ്രഭാകരന്റെ അന്ത്യം എങ്ങനെയായിരുന്നുവെന്ന് ശ്രീലങ്കന്‍ സൈന്യം നല്‍കുന്ന ഭാഷ്യം മാത്രമേയുള്ളൂ. തിങ്കളാഴ്ച രാവിലെ പ്രഭാകരന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും അപ്പോള്‍ കൊല്ലപ്പെട്ടുവെന്നും പറയുന്നത് വിശ്വസനീയമായി തോന്നുന്നില്ല.

ഒരു പ്രത്യേകതരം സൈന്യമാണ് ശ്രീലങ്കക്കുള്ളത്. സിംഹളവംശങ്ങള്‍ മാത്രമടങ്ങിയ സൈന്യം. ശത്രുക്കളോ രാജ്യത്തിലുള്ള വേറൊരുവിഭാഗം ജനങ്ങള്‍. അവരെ ആക്രമിക്കാനുള്ള പരിശീലനം മാത്രമേയുള്ളൂ ഇനിയെന്തായിരിക്കും ഈ സൈന്യത്തിന്റെ പണി?. ഒരു വിമോചനസമര സംഘടനയായാണ് എല്‍.ടി.ടി.ഇയുടെ ആരംഭം. സമാധാനപരമായ മാര്‍ഗങ്ങളിലൂടെ അവകാശങ്ങള്‍ നേടാന്‍ കാല്‍നൂറ്റാണ്ട് തമിഴ്നേതാക്കള്‍ നടത്തിയ സമരങ്ങളുടെ പരാജയമാണ് സായുധസമരത്തിലേക്ക് തിരിയാന്‍ തമിഴ്യുവാക്കളെ പ്രേരിപ്പിച്ചത്.
1983 ല്‍ കൊളംബോയില്‍ ആയിരത്തില്‍പരം തമിഴ്വംശജരെ തെരഞ്ഞുപിടിച്ച് കൊന്ന സംഭവമാണ് ഭരണകൂടത്തിനെതിരെ സായുധസമരത്തിന്റെ തീവ്രതവര്‍ധിപ്പിക്കാന്‍ കാരണം.
ശ്രീലങ്കന്‍ തമിഴ് സംഘടനകള്‍ക്ക് ആളും ആയുധങ്ങളും പരിശീലനവും നല്‍കിയത് ഇന്ത്യയായിരുന്നു; 1984^86 കാലഘട്ടത്തില്‍. ശ്രീലങ്കന്‍ സൈന്യത്തിന്റെ വികസനവും ഒട്ടനവധി രാജ്യങ്ങളില്‍ നിന്ന് ശ്രീലങ്ക സൈനികസഹായം തേടിയതും അന്നാണ്.
എല്‍.ടി.ടി.ഇയുടെ രാഷ്ട്രീയലക്ഷ്യങ്ങളെപ്പറ്റി കുറേയൊക്കെ അവ്യക്തത ഉണ്ടായിരുന്നു. ലക്ഷ്യങ്ങളേക്കാര്‍ സായുധമാര്‍ഗങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയതായി പലഘട്ടങ്ങളിലും തോന്നി. സ്വതന്ത്ര തമിഴ് ഈഴമായിരുന്നു പ്രഖ്യാപിതലക്ഷ്യമെങ്കിലും അതില്‍ കുറഞ്ഞ ഒരു രാഷ്ട്രീയ സംവിധാനത്തിന് ഒരുപക്ഷേ, തയാറാണെന്ന സൂചനകള്‍, നോര്‍വേയുടെ നേതൃത്വത്തിലുള്ള കൂടിയാലോചനകളുടെ സന്ദര്‍ഭത്തില്‍ നല്‍കപ്പെട്ടു. ഇന്ത്യയുടെ ശ്രീലങ്കാനയം വിമര്‍ശവിധേയമാകേണ്ടതാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി എല്‍.ടി.ടി.ഇക്കെതിരെ ശ്രീലങ്കന്‍ സൈന്യം നടത്തിയ യുദ്ധത്തിന് ഇന്ത്യ പൂര്‍ണമായ പിന്തുണ നല്‍കി. എല്‍.ടി.ടി.ഇയെ നശിപ്പിക്കുകയെന്ന ലക്ഷ്യത്തില്‍ ഇന്ത്യ ശ്രീലങ്കന്‍ സര്‍ക്കാറിന് ഒപ്പമായിരുന്നു.

ചൈനയും പാക്കിസ്ഥാനും ശ്രീലങ്കക്ക് ആയുധസഹായം നല്‍കുന്നതുകൊണ്ട് ശ്രീലങ്കയില്‍ സ്വാധീനം നഷ്ടപ്പെടാതിരിക്കാന്‍ സൈനികസഹായവും നല്‍കി. 2009 ജനുവരി അവസാനം കൊളംബോയിലെത്തിയ വിദേശകാര്യ സെക്രട്ടറി ശിവശങ്കര മേനോന്‍ യുദ്ധത്തില്‍ ശ്രീലങ്കക്കുണ്ടായിക്കൊണ്ടിരിക്കുന്ന വിജയത്തെ അഭിനന്ദിക്കുകയും ഭീകരവാദവിരുദ്ധ യുദ്ധത്തില്‍ ദക്ഷിണേഷ്യയില്‍ ശ്രീലങ്ക വലിയ സംഭാവനയാണ് നല്‍കുന്നതെന്ന് പ്രസ്താവിക്കുകയും ചെയ്തു.
മൂന്നു ഘടകങ്ങളാണ് ഇന്ത്യയുടെ ശ്രീലങ്കന്‍ നയത്തെ സ്വാധീനിക്കുന്നത്. ഒന്ന്, ഇന്ത്യയുടെ തന്ത്രപരതാല്‍പര്യങ്ങള്‍, രണ്ട്, തമിഴ്വംശജരുടെ അവകാശങ്ങള്‍, മൂന്ന്, തമിഴ്നാട്ടിലെ രാഷ്ട്രീയം. ഇവയില്‍ എന്തിനാണ് മുന്‍തൂക്കം എന്നത് ഓരോ കാലഘട്ടത്തിലെയും സ്ഥിതിവിശേഷത്തെ ആശ്രയിച്ചിരിക്കുന്നു. 1991 നുശേഷം^ രാജീവ്ഗാന്ധിയുടെ വധത്തിനുശേഷം ^ പ്രധാനഘടകം തന്ത്രപരതാല്‍പര്യങ്ങളായിരുന്നു. കഴിഞ്ഞകുറേമാസങ്ങളായി തമിഴ്നാട് രാഷ്ട്രീയവും. ശ്രീലങ്കയിലെ തമിഴ്വംശജരുടെ അവകാശങ്ങളുടെ കാര്യത്തില്‍ ഇന്ത്യക്ക് ആത്മാര്‍ഥമായ താല്‍പര്യമുണ്ടെങ്കിലും അത് ഇനിയും തെളിയിക്കേണ്ടതുണ്ട്.
ഒരുകാര്യം എടുത്തുപറയണം. എല്‍.ടി.ടി.ഇയുമായുള്ള യുദ്ധത്തിന്റെ ഒരുഘട്ടത്തില്‍പോലും ഇന്ത്യ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടിട്ടില്ല; ഐക്യരാഷ്ട്രസംഘടനയും അമേരിക്കയും ബ്രിട്ടനുമൊക്കെ ആവശ്യപ്പെട്ടിട്ടും. യു.എന്‍ മനുഷ്യാവകാശ ഹൈക്കമീഷണറുടെയും ബ്രിട്ടന്‍ തുടങ്ങിയ ചില ഗവണ്‍മെന്റുകളുടെയും അഭിപ്രായത്തില്‍ ശ്രീലങ്കന്‍ സൈന്യവും എല്‍.ടി.ടി.ഇയും യുദ്ധകുറ്റകൃത്യങ്ങള്‍ ^അന്താരാഷ്ട്ര നിയമങ്ങളെ ലംഘിച്ചുകൊണ്ട് ^ നടത്തിയിട്ടുണ്ട്. ഒരു ഗവണ്‍മെന്റെന്ന നിലയില്‍ ശ്രീലങ്കക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്തമുണ്ട്.
യുദ്ധത്തിന്റെ ചിലഘട്ടങ്ങളിലൊക്കെ, യുദ്ധം അവസാനിച്ചശേഷം തമിഴ്വംശജരുടെ പ്രശ്നങ്ങള്‍ക്ക് ഒരു രാഷ്ട്രീയ പരിഹാരം ഉണ്ടാക്കുമെന്ന്, ശ്രീലങ്കന്‍ പ്രസിഡന്റ് പ്രസ്താവിക്കുകയുണ്ടായി. രാഷ്ട്രീയഫോര്‍മുലയുടെ ആവശ്യത്തെപ്പറ്റി ഇന്ത്യാ ഗവണ്‍മെന്റും പതിഞ്ഞസ്വരത്തിലെങ്കിലും പറഞ്ഞിട്ടുണ്ട്. പക്ഷേ, ഒരു രാഷ്ട്രീയപരിഹാരത്തിന് അനുകൂലമായ സാഹചര്യമല്ല ഇന്ന് ശ്രീലങ്കയില്‍ എന്നതാണ് വാസ്തവം. സൈനികമായി പ്രശ്നം പരിഹരിച്ചുവെന്ന ധാരണക്കാണ് അവിടെ മുന്‍തൂക്കം. സിംഹളദേശീയത അവിടെ എന്നത്തേക്കാളും ശക്തിപ്പെട്ടിരിക്കുന്നു. തമിഴ്വംശങ്ങള്‍ക്ക് അവകാശങ്ങളോ സൌജന്യങ്ങള്‍ പോലുമോ നല്‍കുന്നതിനെ സിംഹളരില്‍ ഒരുവലിയവിഭാഗം എതിര്‍ക്കുന്നു.

ഇതിനെ അതിജീവിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയോ ആഗ്രഹം പോലുമോ പ്രസിഡന്റ് രാജപക്സെക്ക് ഉണ്ടെന്നുതോന്നുന്നില്ല. താന്‍ സിംഹളവംശജരുടെ പ്രസിഡന്റാണെന്നും അവരാണ് തന്നെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് മല്‍സരം ഒരു സ്വതന്ത്ര തമിഴ്രാഷ്ട്രത്തിന് (ഈഴം) പിന്തുണ പ്രഖ്യാപിക്കാന്‍ ഡി.എം.കെക്കും എ.ഡി.എം.കെക്കും പ്രേരണനല്‍കി. അതില്‍ അവര്‍ വിശ്വസിക്കുന്നുവോയെന്ന് ഇപ്പോള്‍ നിശ്ചയമില്ല. ഒരു സ്വതന്ത്ര തമിഴ് രാഷ്ട്രത്തെ ഇന്ത്യ ഒരിക്കലും പിന്തുണച്ചിട്ടില്ല; പിന്തുണക്കുകയുമില്ല.
ഇന്ത്യ ഇപ്പോഴും പറയുന്നത് 1987 ലുണ്ടാക്കിയ ഇന്ത്യ^ശ്രീലങ്ക കരാറിനെപ്പറ്റിയും അതില്‍ തമിഴ് പ്രദേശത്തിനുള്ള സ്വയംഭരണാവകാശ വ്യവസ്ഥകളെപ്പറ്റിയുമാണ്.
ഇരുപതില്‍പരം വര്‍ഷങ്ങളില്‍ വന്നിട്ടുള്ള മാറ്റങ്ങളോ, ശ്രീലങ്കയില്‍ ആരും ഇപ്പോള്‍ ഈ കരാറിനെ അംഗീകരിക്കുന്നില്ലെന്ന വസ്തുതയോ ഇന്ത്യാ ഗവണ്‍മെന്റ് കണക്കിലെടുക്കുന്നില്ലെന്നത് വെളിവാക്കുന്നത് ന്യൂദല്‍ഹിക്ക് ശ്രീലങ്കന്‍ തമിഴ് പ്രശ്ന പരിഹാരത്തിന് വ്യക്തമായ നിര്‍ദേശങ്ങളില്ലെന്നാണ്.
അയല്‍രാജ്യങ്ങളായ ശ്രീലങ്കയിലും നേപ്പാളിലും പാക്കിസ്ഥാനിലും നടക്കുന്ന സംഭവവികാസങ്ങളെ സംബന്ധിച്ച് ഇന്ത്യയുടെ ഭാഗത്തുനിന്ന് പക്വമായ നയതന്ത്രസമീപനം ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.

സിമി said...

നൈനാന്‍ കോശിയുടെ സമീപത്തുനിന്ന് പക്വവും വസ്തുനിഷ്ഠവുമായ ലേഖനം ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.

ഇന്ത്യയുടെ പ്രധാനമന്ത്രിയെ കൊലപ്പെടുത്തിയ ഒരു സംഘടനയെ ഇന്ത്യ ന്യായീകരിക്കണം, അവരുമായി വെടിനിറുത്തല്‍ ആവശ്യപ്പെടണം, എന്നൊക്കെപ്പറയുന്നത് ബാലിശമാണ്.

നോര്‍‌വ്വെയുടെ മദ്ധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയില്‍ ഫെഡറല്‍ സ്വഭാവത്തില്‍ രാജ്യം പുന‌:സംഘടിപ്പിക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നു, എന്നാല്‍ സ്വതന്ത്ര തമിഴ് രാജ്യം എന്നതില്‍ കുറഞ്ഞ് ഒന്നിനും എല്‍.ടി.ടി.ഇ. തയ്യാറല്ലായിരുന്നു.

ഇന്ത്യയ്ക്ക് ഇത്തരം ഒരു വാദത്തെ ഒരിക്കലും പിന്തുണയ്ക്കാന്‍ പറ്റില്ല - ശ്രീലങ്കയില്‍ ഇത്തരം ഒരു വാദം പിന്തുണച്ചാല്‍ ഇന്ത്യയ്ക്ക് ന്യായമായും കശ്മീര്‍, പഞ്ചാബ്, ആസാം, നാഗാ പ്രശ്നങ്ങളില്‍ സ്വന്തം നിലപാട് തിരുത്തേണ്ടിവരും. പല സംസ്ഥാനങ്ങളിലും ഇത്തരം പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെട്ടാല്‍ അവയ്ക്ക് സ്വാതന്ത്ര്യം നല്‍കുന്നത് പരിഗണിക്കേണ്ടി വരും.

രാഷ്ട്രീയ ഫോര്‍മുലകളുടെ ആവശ്യത്തെപ്പറ്റി ഇന്ത്യ പതിഞ്ഞ സ്വരത്തിലല്ല പറഞ്ഞത്. “ഡിവൊല്യൂഷന്‍ ഓഫ് പവര്‍“ എന്നത് ഇന്ത്യ വളരെക്കാലമായി ആവശ്യപ്പെടുന്നതാണ്. ശ്രീലങ്കന്‍ തമിഴര്‍ക്കായി ഒരു പൊളിറ്റിക്കല്‍ പാക്കേജ് ആവശ്യപ്പെട്ട്, രാജപക്ഷെ അതില്‍ മെല്ലെപ്പോക്ക് സ്വീകരിച്ചപ്പോള്‍ - ശ്രീലങ്കയില്‍ വെച്ചു നടന്ന്ന കഴിഞ്ഞ സാര്‍ക്ക് മീറ്റിന് മഹീന്ദ്ര രാജപക്ഷെയുമായി കൂടിക്കാഴ്ച്ച നടത്താന്‍ പ്രധാനമന്ത്രി മന്മോഹന്‍ സിങ്ങ് വിസമ്മതിച്ചു.

ഇന്ത്യ ഒരിക്കലും വെടിനിറുത്തലിന് ആവശ്യപ്പെട്ടില്ല തുടങ്ങിയ വാദങ്ങള്‍ കള്ളമാണ്. ഇതാ ഇന്ത്യ വെടിനിറുത്തലിന് ആവശ്യപ്പെട്ടതിന്റെ ലിങ്ക്.

നൈനാന്‍ കോശിയെപ്പോലെയുള്ളവര്‍ അഭിപ്രായങ്ങള്‍ തട്ടിമൂളിക്കുമ്പോള്‍ അല്പം ഉത്തരവാദിത്തം കാണിക്കുന്നത് നല്ലതാണ്.