Wednesday, May 06, 2009

കണ്ണൂര്‍ജില്ല ഒരു കലാപകേന്ദ്രമാണെന്ന് വരുത്തിത്തീര്‍ത്ത് കണ്ണൂരിനെ തകര്‍ക്കുകയെന്നത് കോഗ്രസ് ലക്ഷ്യം

കണ്ണൂര്‍ജില്ല ഒരു കലാപകേന്ദ്രമാണെന്ന് വരുത്തിത്തീര്‍ത്ത് കണ്ണൂരിനെ തകര്‍ക്കുകയെന്നത് കോഗ്രസ് ലക്ഷ്യം .

കണ്ണൂര്‍ജില്ല ഒരു കലാപകേന്ദ്രമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ യുഡിഎഫും പ്രത്യേകിച്ച് കോഗ്രസ് നേതൃത്വവും ദുഷ്പ്രചാരണം നടത്തുകയാണ്. കഴിഞ്ഞ കുറേ കാലമായി തുടര്‍ച്ചയായി ഇവര്‍ ഈ പ്രചാരവേല നടത്തുന്നു. കേരളത്തിനകത്തും പുറത്തും ഇത് സ്വാധീനംചെലുത്തിയിട്ടുണ്ടെന്നത് വസ്തുതയാണ്. ഉമ്മന്‍ചാണ്ടിക്കും യുഡിഎഫിനും ഭരണമുണ്ടായ കാലത്തെല്ലാം കണ്ണൂരിലെ വികസനപദ്ധതികള്‍ തട്ടിത്തകര്‍ത്ത അനുഭവമാണുണ്ടായിട്ടുള്ളത്. അതിന് ഏറ്റവും നല്ല ഉദാഹരണം കണ്ണൂര്‍ വിമാനത്താവളമാണ്. ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഇതിനുള്ള പ്രാഥമിക പ്രവര്‍ത്തനം ആരംഭിച്ചത്. മൂര്‍ഖന്‍പറമ്പില്‍ സ്ഥലം കണ്ടെത്തി അത് ഏറ്റെടുക്കാന്‍ പ്രത്യേക ഓഫീസും ഉദ്യോഗസ്ഥരെയും നിയമിച്ചു. എന്നാല്‍, തുടര്‍ന്ന് അധികാരത്തില്‍ വന്ന യുഡിഎഫ് ഒരു സെന്റ് ഭൂമിപോലും ഏറ്റെടുത്തില്ലെന്നു മാത്രമല്ല ഓഫീസ് പൂട്ടി ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ചു. ആന്റണിയും ഉമ്മന്‍ചാണ്ടിയും സുധാകരനുമൊക്കെയാണ് ഭരണത്തിന്റെ ചുക്കാന്‍പിടിച്ചത്. പിന്നീട് എല്‍ഡിഎഫ് അധികാരത്തില്‍വന്നതിനുശേഷമാണ് വിമാനത്താവളപദ്ധതിക്ക് ജീവന്‍ വച്ചത്. ഇപ്പോള്‍ മലബാറിന് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് അടിസ്ഥാന സൌകര്യവികസനത്തിന് ഊന്നല്‍ നല്‍കുകയാണ്. അതോടൊപ്പം സ്വകാര്യനിക്ഷേപവും വന്നാലേ നാടിന് വികസനം ഉണ്ടാകൂ. ഇതിനേറെ അനുകൂലമായ സാഹചര്യമാണ് മലബാറിന് പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയ്ക്കുള്ളത്. പുതിയ പദ്ധതികളും നിക്ഷേപങ്ങളും കണ്ണൂരിനെ തേടിയെത്തുകയാണ്. ഇത്തരം നിക്ഷേപകരെ മുഴുവന്‍ ആട്ടി ഓടിക്കുന്നതിനാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും സംഘടിതമായി കണ്ണൂര്‍ വിരുദ്ധ പ്രചാര വേലയ്ക്ക് പുറപ്പെട്ടിരിക്കുന്നത്. നിസാര പ്രശ്നങ്ങളെപ്പോലും പെരുപ്പിച്ചു കാട്ടി കണ്ണൂരില്‍ കലാപമാണെന്നു വരുത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്. പതിനഞ്ചാം ലോക്സഭാതെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ വലിയ സംഭവം ഉണ്ടായെന്ന് വരുത്തിത്തീര്‍ക്കാനാണ് ഉമ്മന്‍ചാണ്ടി ചൊവ്വാഴ്ച മാതൃഭൂമി പത്രത്തിലെഴുതിയ ലേഖനത്തിലൂടെ ശ്രമിച്ചത്. സമാധാനപരമായി തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ക്വട്ടേഷന്‍സംഘത്തെ ഇറക്കി കലാപം ഉണ്ടാക്കാനാണ് കോഗ്രസ് നേതൃത്വം ശ്രമിച്ചത്. അതെല്ലാം മറച്ചുവെക്കാനുള്ള വ്യഗ്രതയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്ന സംഭവങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമെന്നുമാത്രമല്ല പലതും തെറ്റായ കാര്യങ്ങളുമാണ്. പാട്യത്ത് വായനശാല തകര്‍ത്തത് സുധാകരന്‍ സ്ഥാനാര്‍ഥിയായി മികച്ച പ്രകടനം നടത്തിയതിലുള്ള വിരോധം തീര്‍ക്കാനാണെന്നാണ് ഉമ്മന്‍ചാണ്ടി വിവരിക്കുന്നത്. ലേഖനം എഴുതുന്നതിനു മുമ്പേ പാട്യം പഞ്ചായത്ത് ഏത് മണ്ഡലത്തിലാണെന്നെങ്കിലും അന്വേഷിക്കണമായിരുന്നു. എന്തായാലും ഇവിടെ സുധാകരനല്ല സ്ഥാനാര്‍ഥി. വായനശാല അക്രമിക്കാന്‍ ഉമ്മന്‍ചാണ്ടി കണ്ടെത്തിയ കാരണംതന്നെ കെട്ടിച്ചമച്ചതാണെന്ന് ഇതോടെ മനസ്സിലാകും. വായനശാല ആക്രമിച്ച സംഭവത്തെ ആദ്യമായി അപലപിച്ച പാര്‍ടിയാണ് സിപിഐ എം. വായനാശാലകള്‍ അക്രമിക്കലും പുസ്തകങ്ങള്‍ കത്തിക്കലും സിപിഐ എമ്മിന്റെ പരിപാടിയല്ല. കോഗ്രസാണ് അതിന് നേതൃത്വം നല്‍കുന്നത്. അടിയന്തരാവസ്ഥയില്‍ അവര്‍ തകര്‍ത്ത വായനശാലകള്‍ക്കും കത്തിച്ച പുസ്തകങ്ങള്‍ക്കും കണക്കില്ല. കണ്ണൂരില്‍ സമരം നടത്തുന്നതിനിടയില്‍ സ്കൂളിന് തീവച്ചവരാണ് കോഗ്രസ്. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വായനശാലകളുടെ കണക്കെടുത്താല്‍ അതില്‍ മഹാ ഭൂരിപക്ഷത്തിനും നേതൃത്വം നല്‍കുന്നത് സിപിഐ എം പ്രവര്‍ത്തകരും അനുഭാവികളുമാണെന്ന് കണ്ടെത്താം. പള്ളിക്കുന്ന് പഞ്ചായത്തില്‍ ചാലാട്ട് പ്രവര്‍ത്തിക്കുന്ന ഭാനുസ്മാരക വായനശാല എല്ലാമാസവും കോഗ്രസുകാര്‍ അക്രമിക്കുന്ന കാര്യം ഉമ്മന്‍ചാണ്ടിക്ക് അറിയാമോ? ഇല്ലെങ്കില്‍ കോഗ്രസ് നേതാവായ പഞ്ചായത്ത് പ്രസിഡന്റിനോട് ചോദിച്ചാല്‍മതി. അദ്ദേഹമാണ് അക്രമത്തിന് നേതൃത്വം നല്‍കുന്നത്. ഇങ്ങനെ നിരന്തരം വായനശാലകള്‍ അക്രമിക്കുന്ന പാര്‍ടിയാണ് കോഗ്രസ്. ആ പാര്‍ടിയുടെ നേതാവാണ് സിപിഐ എമ്മിനെ അധിക്ഷേപിക്കുന്നത്. പാട്യം വായനശാല അക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ഞങ്ങളുടെ അഭിപ്രായം. ജയിലില്‍ അടികൊണ്ട വിഷയമാണ് രണ്ടാമത്തേത്. തടവുകാര്‍തമ്മില്‍ ഉണ്ടാകുന്ന വാക്തര്‍ക്കവും സംഘര്‍ഷവും നിയമാനുസൃതം പരിഹരിക്കേണ്ടതാണ്. എന്നാലവിടെയും സിപിഐ എമ്മിന്റെ പേര് വലിച്ചിഴച്ച് അസംബന്ധജടിലമായ ആക്ഷേപമാണ് ഉന്നയിച്ചത്. അടികൊണ്ട് കരയുന്നത് ഫോണില്‍ കേള്‍പ്പിച്ചെന്ന കെട്ടുകഥയുണ്ടാക്കി പറയേണ്ടുന്ന ഗതികേടിലേക്കാണ് ഉമ്മന്‍ചാണ്ടി താണുപോയത്. പ്രതിപക്ഷനേതാവിന്റെ കസേരയിലാണ് ഇരിക്കുന്നതെന്ന് മറക്കരുത്. ജയിലില്‍വച്ച് 2004 ഏപ്രില്‍ ആറിന് സിപിഐ എം പ്രവര്‍ത്തകന്‍ രവീന്ദ്രനെ ക്രൂരമായി അടിച്ചു കൊന്നപ്പോള്‍ കേരളത്തിലെ ഭരണത്തിന്റെ ചുക്കാന്‍ പിടിച്ച ആളാണ് ഉമ്മന്‍ചാണ്ടി. അന്ന് തോന്നാത്ത വേദന തടവുകാരന് മര്‍ദനമേറ്റപ്പോള്‍ ഉണ്ടായെന്നത് ശ്രദ്ധേയമാണ്. ഒരാളെ കൊല്ലുന്നതിനേക്കാള്‍ വലിയ ക്രൂരതയാണോ മര്‍ദിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ വലിയ തോതില്‍ രാഷ്ട്രീയക്രമം നടക്കുന്നുണ്ടെന്നും സിപിഐ എമ്മാണ് അതിന് ഉത്തരവാദിയെന്നുമാണ് അദ്ദേഹം ആക്ഷേപിക്കുന്നത്. അതിനായി അദ്ദേഹം തെറ്റായ കണക്കും അവതരിപ്പിക്കുന്നുണ്ട്. സിപിഐ എമ്മുകാര്‍ മരിച്ചതിന്റെ കണക്കുപോലും കുറച്ചുകാണിച്ച് ആര്‍എസ്എസിനോടുള്ള അദ്ദേഹത്തിന്റെ സ്നേഹം പ്രകടിപ്പിക്കുന്നുമുണ്ട്. ഈ വര്‍ഷം ആരംഭിച്ചതുമുതല്‍ കഴിഞ്ഞ നാലുമാസത്തിനിടയില്‍ സിപിഐ എമ്മിന്റെ അഞ്ച് പ്രവര്‍ത്തകര്‍ നിഷ്ഠുരമായി കൊലചെയ്യപ്പെട്ടിട്ടുണ്ട്. തലശേരിയിലെ ലതേഷ്, പള്ളൂരിലെ രവീന്ദ്രന്‍, കുന്നോത്ത്പറമ്പിലെ അജയന്‍, ചമ്പാട്ടെ ചന്ദ്രന്‍, ഏറ്റവും ഒടുവില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ചിറ്റാരിപ്പറമ്പിലെ പവിത്രന്‍. ഇന്നേവരെ ഈ സംഭവങ്ങളില്‍ ഏതെങ്കിലും ഒന്നിനെ അപലപിക്കാനോ മിന്നലാക്രമണം നടത്തി ഇത്രയുംപേരെ കൊന്നവരെ കുറ്റപ്പെടുത്താനോ പ്രതിപക്ഷനേതാവും കോഗ്രസും യുഡിഎഫും തയ്യാറായിട്ടില്ല. സിപിഐ എം പ്രവര്‍ത്തകര്‍ മരിച്ചുവീണാല്‍ അത് കണ്ടില്ലെന്ന് നടിക്കുന്ന മിസ്റ്റര്‍ ഉമ്മന്‍ചാണ്ടീ, നിങ്ങളുടെ സമാധാനത്തിനുള്ള വാചകമടി സിപിഐ എം വിരുദ്ധ കലാപത്തിനുള്ള ആഹ്വാനമാണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് അക്രമസംഭവങ്ങള്‍ ഏറ്റവും കുറഞ്ഞ ജില്ലയാണ് കണ്ണൂര്‍. 80 ശതമാനത്തിലേറെപ്പേര്‍ വോട്ട് ചെയ്ത ജില്ലയുമാണ്. ഉയര്‍ന്ന രാഷ്ട്രീയ പ്രബുദ്ധതയാണ് ജനങ്ങള്‍ കാണിച്ചത്. ചില അക്രമം ഉണ്ടായത് തെരഞ്ഞെടുപ്പിന് ശേഷമാണ്. അതും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കു നേരെയായിരുന്നു. അഴീക്കോട് സിപിഐ എം ഏരിയാകമ്മിറ്റി അംഗത്തെ തട്ടിക്കൊണ്ടുപോയി കൊല്ലാന്‍ ശ്രമിച്ചു. മര്‍ദനത്തില്‍ഗുരുതര പരിക്കേറ്റ് നാല് എല്‍ഡിഎഫ് പ്രവര്‍ത്തകരാണ് ഇവിടെ ആശുപത്രിയിലായത്. കരിയാട് മുസ്ളിംലീഗ് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ വ്യാപക അക്രമമായിരുന്നു. കടകള്‍ക്കും വാായനശാലയ്ക്കും വീടുകള്‍ക്കു നേരെയും അക്രമം ഉണ്ടായി. മാണിയൂര്‍, ഏരുവേശി തളിപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളിലും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ അക്രമത്തിനിരയായി. നിരവധിയാളുകളുടെ കൃഷി യുഡിഎഫുകാര്‍ നശിപ്പിച്ചു. തെരഞ്ഞെടുപ്പുദിവസം വലിയ അക്രമത്തിനാണ് ഉമ്മന്‍ചാണ്ടിയും സുധാകരനും പദ്ധതി തയ്യാറാക്കിയത്. അതിനുവേണ്ടി ചാലക്കുടിയില്‍നിന്നും എറണാകുളത്തുനിന്നുമായി 21 അംഗ ക്വട്ടേഷന്‍ സംഘത്തെ ഇവര്‍ കണ്ണൂരിലെത്തിച്ചു. ഇവര്‍ തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായി ഉയര്‍ന്നുവരുന്ന കലാപത്തില്‍നിന്ന് മുതലെടുപ്പ് നടത്താന്‍ ഉമ്മന്‍ചാണ്ടി കണ്ണൂരില്‍ പറന്നെത്തി. അന്ന് രണ്ടു മണിക്ക് പത്രസമ്മേളനം നടത്താനും പരിപാടിയുണ്ടായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥിയും അദ്ദേഹത്തിന്റെ ഏജന്റും ഒരു ബൂത്തുപോലും സന്ദര്‍ശിക്കാതെ ഈ കലാപത്തിന് നേതൃത്വം നല്‍കാന്‍ ഡിസിസി ഓഫീസില്‍ കേന്ദ്രീകരിച്ചു. കൊലയാളിസംഘത്തിലെ ചിലര്‍ പൊലീസ് കസ്റ്റഡിയിലായതോടെ ഇവരുടെ എല്ലാ കണക്കുകൂട്ടലും തെറ്റി. ഈ ഗൂഢപദ്ധതിയിലെല്ലാം നേരിട്ട് പങ്കാളിയായ ആളാണ് ഉമ്മന്‍ചാണ്ടി. കണ്ണൂര്‍ജില്ലയില്‍ ക്രിമിനല്‍ രാഷ്ട്രീയത്തിന് നേതൃത്വം നല്‍കുന്ന ഗുണ്ടാത്തലവനാണ് സുധാകരന്‍. അദ്ദേഹത്തിന്റെ ഗുണ്ടാസംഘത്തിന്റെ അക്രമത്തിന്റെ ഫലമായി ജീവന്‍ നഷ്ടപ്പെട്ടവരുടെ പേരുകള്‍ കണ്ണൂര്‍കാര്‍ക്ക് നന്നായി അറിയാം. കോഗ്രസിനൊപ്പം നില്‍ക്കാനും ഇത്തരം അക്രമസംഭവങ്ങളില്‍ പങ്കാളികളാവാനും ജില്ലയില്‍ ആളെ കിട്ടാതെവന്നപ്പോഴാണ് പണം കൊടുത്ത് കൊലയാളിസംഘത്തെ ഇറക്കുന്ന പദ്ധതി കോഗ്രസ് ആവിഷ്കരിച്ചത്. ഇ പി ജയരാജനെ വെടിവച്ചു കൊല്ലാനും ഡിസിസി അംഗം പുഷ്പരാജിനെ അക്രമിക്കാനും സുധാകരന്‍ ക്വട്ടേഷന്‍സംഘത്തെയാണ് ഉപയോഗിച്ചത്. പരിയാരം സഹകരണ മെഡിക്കല്‍കോളേജ് തെരഞ്ഞെടുപ്പിലും നടുവില്‍ ബാങ്ക് തെരഞ്ഞെടുപ്പിലും ക്വട്ടേഷന്‍ സംഘത്തെയാണ് ഇവര്‍ വാടകക്കെടുത്തത്. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കലാപം ഉണ്ടാക്കാന്‍ ക്വട്ടേഷന്‍ സംഘത്തെ ഇറക്കിയതും അതില്‍നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ കണ്ണൂരിലെത്തിയതും. ഉമ്മന്‍ചാണ്ടിയുടേത് ജനാധിപത്യവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. കേരളചരിത്രത്തില്‍ ഒറ്റ പ്രതിപക്ഷനേതാവും ചെയ്തിട്ടില്ലാത്ത ഹീനകൃത്യമാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. എത്ര ദിവസം പട്ടിണി കിടന്നാലും എന്തെല്ലാം കള്ള പ്രചാരവേല നടത്തിയാലും ഉമ്മന്‍ചാണ്ടിയുടെയും സുധാകരന്റെയും കോഗ്രസിന്റെയും യുഡിഎഫിന്റെയും കൈയില്‍ ഒട്ടിക്കിടക്കുന്ന പാപക്കറ കഴുകിക്കളയാന്‍ പറ്റില്ല. ഈ കോലാഹലങ്ങള്‍ ഉണ്ടാക്കുന്നതിനു പിന്നിലും ഇവര്‍ക്ക് മറ്റൊരു അജന്‍ഡകൂടിയുണ്ട്. അത് ബംഗാളില്‍ മമതാബാനര്‍ജിയുംമറ്റും നടപ്പാക്കിക്കൊണ്ടിരിക്കുന്ന വികസനവിരുദ്ധ രാഷ്ട്രീയമാണ്. ബംഗാളില്‍ ഇടതുപക്ഷ സര്‍ക്കാരിനു കീഴില്‍ ആരംഭിക്കാന്‍ മുന്‍കൈയെടുത്ത വികസന പദ്ധതികളെയും വ്യവസായങ്ങളെയും തകര്‍ക്കുന്നതിനാണ് മമതയും കോഗ്രസും കൈകോര്‍ത്ത് സമരം ആരംഭിച്ചത്. നന്ദിഗ്രാമിലും സിംഗൂരിലും വലിയ വാര്‍ത്താ പ്രാധാന്യത്തോടെ ഈ ഗൂഢപദ്ധതി എല്ലാ പിന്തിരിപ്പന്മാരുംകൂടി നടപ്പാക്കി. ഇത് മറ്റൊരു രൂപത്തില്‍ കേരളത്തില്‍ നടപ്പാക്കുന്നതിനാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് ശ്രമിക്കുന്നത്. കേന്ദ്ര- കേരള സര്‍ക്കാരുകളുടെ കണക്കനുസരിച്ച് കുറ്റകൃത്യങ്ങളുടെ നിരക്കില്‍ കേരളത്തില്‍ നന്നേ പിന്നില്‍ നില്‍ക്കുന്ന ജില്ലയാണ് കണ്ണൂര്‍. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയിലെ കണക്ക് പരിശോധിച്ചാല്‍ കേരളത്തില്‍ ഏറ്റവും കുറച്ച് കൊലപാതകങ്ങള്‍ നടന്ന ജില്ലയാണ് കണ്ണൂര്‍. തിരുവനന്തപുരം ജില്ലയില്‍ 508 കൊലപാതകങ്ങള്‍ നടന്നപ്പോള്‍ കണ്ണൂരില്‍ നടന്നത് 257 ആണ്. കാസര്‍കോടും വയനാടും മാത്രമാണ് കണ്ണൂരിനെക്കാള്‍ കുറവ് കൊലപാതകങ്ങള്‍ നടന്ന ജില്ലകള്‍. മുമ്പില്‍നില്‍ക്കുന്ന പല ജില്ലകളെയും കണ്ടില്ലെന്നു നടിച്ച് എന്തേ കണ്ണൂരിനെതിരെമാത്രം പ്രചാരവേല നടത്തുന്നു. വസ്തുത ഇതായിരിക്കെ നുണപ്രചാരണം നടത്തി ഒരു ജില്ലയിലെ ജനങ്ങളെയാകെ ഒറ്റപ്പെടുത്താനും നാടിന്റെ വികസനം തട്ടിത്തകര്‍ക്കാനുമുള്ള ഗൂഢപദ്ധതിയാണ് ഇവിടെ ആവിഷ്കരിക്കുന്നത്. ഇതിനെതിരെ കക്ഷിരാഷ്ട്രീയത്തിനതീതമായി ജില്ലയിലെ ജനങ്ങളാകെ രംഗത്തിറങ്ങുന്ന നാളുകള്‍ അടുത്തുകൊണ്ടിരിക്കുകയാണെന്ന് ഉമ്മന്‍ചാണ്ടി മനസിലാക്കണം. നുണക്കഥകള്‍കൊണ്ട് സ്വയം മറയ്ക്കാന്‍ ഉമ്മന്‍ചാണ്ടി നടത്തുന്ന നീക്കങ്ങള്‍ അദ്ദേഹത്തെ കൂടുതല്‍ നഗ്നനാക്കുകയാണെന്ന് തിരിച്ചറിയണം.
പി ശശി

32 comments:

ജനശക്തി ന്യൂസ്‌ said...

Anonymous said...

വായനശാല ആക്രമിച്ച സംഭവത്തെ ആദ്യമായി അപലപിച്ച പാര്‍ടിയാണ് സിപിഐ എം. വായനാശാലകള്‍ അക്രമിക്കലും പുസ്തകങ്ങള്‍ കത്തിക്കലും സിപിഐ എമ്മിന്റെ പരിപാടിയല്ല. കോഗ്രസാണ് അതിന് നേതൃത്വം നല്‍കുന്നത്: പി.ജയരാജന്റെ മകന്‍ എന്നു മുതലാണ് കോണ്‍ഗ്രസ്സായത്?

കണ്ണൂരില്‍ യാതൊരുക്രമ സംഭവങ്ങളും നടക്കുന്നില്ല. കുടുംബാംഗങ്ങളുടെ മുന്നില്‍ വച്ച് ജയരാജനെ വെട്ടിയതും, ഭാര്യയുടെ മുന്നിലിട്ട് പന്ന്യന്നൂര്‍ ചന്ദ്രനെ വെട്ടിക്കൊന്നതും, കുട്ടികളുടെ മുന്നിലിട്ട് ജയകൃഷ്ണന്‍ മാസ്റ്ററെ വെട്ടിക്കൊന്നതും, മറ്റ് നൂറായിരം പേരെ ജീവച്ഛവങ്ങളാക്കിയതും കണ്ണൂരിലേയല്ല. ഇവിടം വളരെ സമാധാനപരം തന്നെ.... ബെസ്റ്റ് എഴുത്ത്... ലാല്‍ സലാം സഖാവെ....

പാഞ്ഞിരപാടം............ said...

നിങ്ങളെ പോലുള്ളവര്‍ ഇങ്ങനെ മണ്ടത്തരങ്ങള്‍ എഴുതിയാല്‍ എങ്ങനെ പ്രതികരിക്കാതിരിക്കും !!

കണ്ണൂര്‍ജില്ല ഒരു കലാപകേന്ദ്രമാണെന്ന് പറയാന്‍ ഉമ്മഞ്ചാണ്ടി ബുധ്ദിമുട്ടണ്ടാ, അതിനു സമീപകാല സംഭവങ്ങള്‍ നിരീക്ഷിച്ചാല്‍ മതിയാകും..

1) വായനാശാല അക്രമിക്കുക 50000ത്തോളം പുസ്തകങ്ങള്‍ കത്തിക്കുകയും ചെയ്യുക. അതും ഒരു എമ്മെല്ലേടെ മകനും ചേര്‍ന്നു.എന്നിട്ടു അതിനെക്കുറിച്ചൊരക്ഷരം മിണ്ടാതെ മറ്റെ പടക്കക്കധ ഇപ്പോളും പറയുക.

2) തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു ശേഷം 7 പേര്‍ രാഷ്ട്രീയ ഏറ്റ്മുട്ടലില്‍ മരിക്കുക അതില്‍ എല്ലാത്തിലും സീ പി എം കാരുടെ പേരില്‍ കേസ് !!

എന്നിട്ടു ഒരു പേനാ കത്തിപോലും പിടിക്കാന്‍ കഴിയാത്ത ഒരു നാടകം തെരെഞ്ഞുടുപ്പിന്റെന്നു ശശിയുടെ നിര്‍ദ്ധേശപ്രകാരം നടത്തിക്കുക. ഇപ്പോള്‍ അതു തന്നെ കേരളം മുഴുവന്‍ വിളിച്ചുപറഞ്ഞൗനടക്കുക...

വേശ്യയുടെ ചാരിത്ര്യപ്രസംഗം ഇതിലും മഹത്തരം......

സിമി said...

നാണമില്ലേ ഹേ?

Anonymous said...

വലിയ വായില്‍ വിവരക്കേട് ശര്ദ്ധിക്കല്ലേ, പാഞ്ഞിരാനും കൂട്ടരും.ഒരു വെല്ലുവിളി ഏറ്റെടുക്കുക. താഴെ പറയുന്ന കാര്യം തെറ്റാണെന്ന് തെളിയിക്കാമോ.?

"കേന്ദ്ര- കേരള സര്‍ക്കാരുകളുടെ കണക്കനുസരിച്ച് കുറ്റകൃത്യങ്ങളുടെ നിരക്കില്‍ കേരളത്തില്‍ നന്നേ പിന്നില്‍ നില്‍ക്കുന്ന ജില്ലയാണ് കണ്ണൂര്‍. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയിലെ കണക്ക് പരിശോധിച്ചാല്‍ കേരളത്തില്‍ ഏറ്റവും കുറച്ച് കൊലപാതകങ്ങള്‍ നടന്ന ജില്ലയാണ് കണ്ണൂര്‍. തിരുവനന്തപുരം ജില്ലയില്‍ 508 കൊലപാതകങ്ങള്‍ നടന്നപ്പോള്‍ കണ്ണൂരില്‍ നടന്നത് 257 ആണ്. കാസര്‍കോടും വയനാടും മാത്രമാണ് കണ്ണൂരിനെക്കാള്‍ കുറവ് കൊലപാതകങ്ങള്‍ നടന്ന ജില്ലകള്‍..."

അല്ലെങ്കില്‍ പോയി പണി നോക്കടെയ്. പട്ടാളത്തിനേം,പോലീസിനേം ഇറക്കി കിടപ്പറയിലും, കക്കൂസിലും വരെ കേമറയും വെച്ചു ഊ..മ്മന്‍ ചാണ്ടി camp ചെയ്താണ് കൂത്ത്പറമ്പ്‌,അഴീകോട് ഉപതെരഞെടുപ്പുകള്‍ നടത്തിയത്.എന്നിട്ടോ കേരളത്തില്‍ തന്നെ ചരിത്രത്തില്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ മുപ്പതു-നാല്പ്പതിനയിരത്തിനു കമ്മുക്കള്‍ ജയിച്ചു.ഇതു തന്നെയാണ് പട്ടാളത്തിനേം പോളിസിനേം,ഡസന്‍ കണക്കിന് നിരീക്ഷകരേം ഇറക്കിയ കഴിഞ്ഞ പല എലക്ഷനിലും നടന്നത്.തരികിട രാഷ്ട്രീയം വേവില്ല മക്കളെ ഇവിടെ.
ആദ്യം ഞാന്‍ കൊണ്ഗ്രെസ്സ് ആണെന്നെകിലും പറയാന്‍ ജാള്യമില്ലാത്ത,അല്‍പ്പം എക്കിനുറപ്പുള്ള, ബൂത്തിലിരിക്കാനെങ്കിലും കഴിയുന്ന ആളുകളെ, രാഷ്ട്രീയമായി(കൊട്ടെഷന്‍ അല്ല) സംഘടിപ്പിക്കെടെയ്. എന്നിട്ടാകാം നാടകമൊക്കെ.

Anonymous said...

എന്താ സിമിന്‍റെ ട്രൌസര്‍ ഊരി താഴെ പോയോ, പെട്ടെന്ന് നാണമില്ലെന്നൊക്കെ വെളിപാടുണ്ടാവാന്‍

Nishan said...

എക്കാലത്തും ഏറ്റവും സമാധാനപരമായ ജില്ലയാടിരുന്നു കണ്ണൂര്‍, കണക്കുകള്‍ അനുസരച്ചെങ്കിലും.

http://www.indopia.in/India-usa-uk-news/latest-news/323288/National/1/20/1 : കാണുക.

ഒരു കാര്യം വ്യക്തം. കണ്ണൂര്‍ ജില്ലയെ താഴ്ത്തി കാണിക്കാന്‍ ആരൊക്കെയോ ശ്രമിക്കുന്നു.

Anonymous said...

"തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു ശേഷം 7 പേര്‍ രാഷ്ട്രീയ ഏറ്റ്മുട്ടലില്‍ മരിക്കുക അതില്‍ എല്ലാത്തിലും സീ പി എം കാരുടെ പേരില്‍ കേസ് !!"

ഈ 7 പേര്‍ ആരെന്നു ഒന്നു പറയാമോ. സീ പി എം കാര് മരിച്ചാലും സി.പി.എം കാര്‍ക്കെതിരെ കേസോ, കോടിയേരിക്ക് കാന്ഗ്രസുകള്‍ താമ്രപത്രം നല്‍കുമല്ലോ ഇക്കണക്കിനു പോയാല്‍.

ജിവി/JiVi said...

കണ്ണൂര്‍ ജില്ല സമാധാനപൂര്‍ണ്ണമാണോ എന്നറിയാന്‍ മനോരമന്യൂസിന്റെ കുറ്റപത്രം എന്ന പരിപാടി ദിവസവും കണ്ടാല്‍മതി. മറ്റു ജില്ലകളിലെ കുറ്റകൃത്യവാര്‍ത്തകള്‍ നിരന്തരം വരുമ്പോള്‍ കണ്ണൂരില്‍നിന്നുള്ള വാര്‍ത്തകള്‍ വല്ലപ്പോഴും മാത്രം. എന്നാലും കണ്ണൂര്‍ കലാപഭൂമിയാണെന്ന് പറയാന്‍ ഈ മാധ്യമം ഏറ്റവും മുന്നിലാണ്.

കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പ് കഴിഞ്ഞ് അന്നത്തെ ഡി സി സി പ്രസിഡണ്ട് സണ്ണി ജോസഫ് പറഞ്ഞത് കണ്ണൂരുകാരന്‍ ആദ്യമായി നിര്‍ഭയമായി വോട്ടു ചെയ്തു എന്നാണ്. വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ കണ്ണൂരില്‍ എക്കാലത്തെയും വലീയ വിജയം ഇടതുമുന്നണി നേടി.

ഇടതുപക്ഷ ആഭുമുഖ്യം കുറച്ചധികം ഉള്ള ജനതയുണ്ട് എന്നതിന്റെ പേരില്‍ കണ്ണൂര്‍ ജില്ലയും കേരളസംസ്ഥാനം ഒന്നാകെയും വലതുപക്ഷരാഷ്ട്രീയകക്ഷികളുടെ കള്ളപ്രചാരണങ്ങളാല്‍ ക്രൂശിക്കപ്പെടുകയാണ്. എങ്ങനെയാണ് ഇവര്‍ നമ്മുടെ വികസനം മുടക്കുന്നതെന്ന് മുമ്പ് ഒരു പോസ്റ്റായിത്തന്നെ ഞാന്‍ എഴുതിയിട്ടുണ്ട്. ഏപ്രില്‍ ഒന്നുമുതല്‍ നാട്ടിലുള്ള എനിക്ക് ആദ്യ ഹര്‍ത്താല്‍ ഇന്നാണ് കിട്ടുന്നത്. സമ്മാനിക്കുന്നതോ വികസനവായാടികള്‍. ഇവന്മാരുടെ പൊള്ളത്തരം ബുദ്ധിയുള്ളവര്‍ മനസ്സിലാക്കുന്നുണ്ട് എന്നതാണ് ആശ്വാസം.

ജിവി/JiVi said...

ഏത് കോണ്‍ഗ്രസ്സ് വായനശാലയിലാണപ്പാ 50000 പുസ്തകങ്ങളുള്ളത്? ഈ കത്തിയ വായനശാല പാട്യം എന്ന പാര്‍ട്ടി ഗ്രാമത്തില്‍തന്നെ!!! പാര്‍ട്ടി ഗ്രാമങ്ങളില്‍ സി പി എം ഇതരക്കാര്‍ക്ക് പോസ്റ്ററൊട്ടിക്കാന്‍ പോലും കഴിയില്ല എന്നാണല്ലോ കേള്‍വി. എന്നിട്ട് അവിടെ ഇത്രകാലവും ചുരുങ്ങിയത് ഒരു കോണ്‍ഗ്രസ്സ് വായനശാല എങ്കിലും പ്രവര്‍ത്തിച്ചിരുന്നു എന്ന് മാളോരെ അറിയിക്കാനെങ്കിലും ഈ കത്തല്‍ സഹായകരമായല്ലോ!!

Anonymous said...

കണക്കു നിരത്തി വെല്ലു വിളിക്കുന്ന ചുവപ്പ് കലികള്‍ ഒരു കാര്യം സൌകര്യപൂര്‍വം കണ്ടില്ലെന്നു നടിക്കുന്നു, കണ്ണുരു നടക്കുന്ന കൊലപാതകങ്ങളെല്ലാം സിപിയെം ഉള്‍പ്പെടുന്ന രാഷ്ട്രീയ കൊലപാതകങ്ങളാണെന്ന കാര്യം. അവസാനം കൊലചെയ്യപ്പെട്ട എ വി സജിത്ത് ചെയ്ത അപരാധം 2 വര്‍ഷം മുന്‍പ് സിപിയെം വിട്ട് ബിജെപി ചേര്‍ന്നു എന്നതാണ്.

രാഷ്ടീയ വൈരം മൂത്ത് മനുഷ്യരേയും മിണ്ടാപ്രാണികളെയ്യും പോലും ചുട്ടു കൊല്ലുന്നവരോട് പുസ്തകം കത്തിക്കരുത് എന്നൊക്കെ പറഞ്ഞ് അപമാനിക്കാതെ.
ഈ കാണ്‍ഗ്രസ്സ്കാര്‍ക്ക് വല്ല വിഷുപ്പടക്കവും പൊട്ടിച്ചു കളിക്കാന്‍ മേലെ, ചുമ്മാ ഉപവാസം നടത്താതെ.

Anonymous said...

You all bloody politicians spoiled the best district in Kerala.

All, the killings are done for the vested interest of politicians only. Whether it is right or left front, no difference at all. All they want is power. For that the poor people in Kannur become the scape goats.

kaalidaasan said...

കണ്ണൂര്‍ രാഷ്ട്രീയ കലാപഭൂമി തന്നെയാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നത് കണ്ണൂരിലാണ്. മറ്റു ജില്ലക്കാര്‍ പിടുച്ചുപറി, മോഷണം തട്ടിപ്പ്, പെണ്‍ വാണിഭം മുതലായ കലാപരിപാടികളില്‍ ഏര്‍പെടുമ്പോള്‍ കണ്ണൂര്‍ ജില്ലക്കാര്‍ ബോംബുനിര്‍ മാണം , കൈവെട്ടല്‍, കാലുവെട്ടല്‍ തലവെട്ടല്‍ തുടങ്ങിയ സുകുമാരകലകളില്‍ അഭിരമിക്കുന്നു. ഈ കലാപരിപാടികള്‍ കൂടുതല്‍ ജനശ്രദ്ധ പിടിച്ചു പറ്റുന്നതു കൊണ്ട് മാധ്യമങ്ങള്‍ അതിനു അമിത പ്രാധാന്യവും നല്‍കുന്നു. ഇതൊക്കെ ചെയ്യുന്നത് ഒരു പാര്‍ട്ടിക്കാര്‍ മാത്രമല്ല, എല്ലാ പാര്‍ട്ടിക്കാരുമുണ്ട്. ഭൂരിഭാഗം കേസുകളില്‍ സി പി എം കാരാണൊരു ഭാഗത്ത്. സി പി എം കാരും, കോണ്‍ ഗ്രസുകാരും, ആര്‍ എസ് എസുകാരും കേരളത്തിലെല്ലായിടത്തുണ്ട്. പക്ഷെ അവരാരും ഇതുപോലത്തെ കലാപരിപാടികളില്‍ ഏര്‍പ്പെടാറില്ല.

കേവലം രാഷ്ട്രീയത്തിലുപരി ഇതിനു പിന്നില്‍ വേറെന്തൊക്കെയോ ണ്ട്. കൊണ്ടും കൊടുത്തും മുന്നേറുന്ന കടത്തനാടന്‍ ചേകവരുടെ പാരമ്പര്യമായിരിക്കാം ഇതിനു പിന്നില്‍ . കേവലം രാഷ്ട്രീയത്തില്‍ തളച്ചിടുന്നതുകൊണ്ട്, ഇതിന്റെപിന്നിലെ യധാര്‍ത്ഥ കാരണങ്ങള്‍ എല്ലാവരും മറക്കാന്‍ ശ്രമിക്കുന്നു.

Anonymous said...

“ഇടതുപക്ഷ ആഭുമുഖ്യം കുറച്ചധികം ഉള്ള ജനതയുണ്ട് എന്നതിന്റെ പേരില്‍ കണ്ണൂര്‍ ജില്ലയും കേരളസംസ്ഥാനം ഒന്നാകെയും വലതുപക്ഷരാഷ്ട്രീയകക്ഷികളുടെ കള്ളപ്രചാരണങ്ങളാല്‍ ക്രൂശിക്കപ്പെടുകയാണ്.“

വോ തന്നെ തന്നെ!! കണ്ണൂരില്‍ ഇതുവരെ ഒരുത്തനും മരിച്ചിട്ടില്ല ആരും കൊന്നിട്ടുമില്ല. രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്ക്കുന്ന സ്ഥലം കേരളത്തില്‍ വേറെ എങ്ങോ ആണ്/ എതിര്‍ പാര്‍ട്ടിക്കാരെ കൊന്നു തള്ളുന്ന സ്ഥലം അങ്ങു കൊടുങ്ങല്ലൂരാണ് എന്നും പറഞ്ഞു കേള്‍ക്കുന്നു. കണ്ണൂര്‍- തേനും പാലും ഒഴുകുന്ന സ്വപ്ന സ്വച്ഛന്ദ ഭൂമി. :)
ഇത് കണ്ണൂര്‍ക്കാരോട് തന്നെ പറയണം ചേട്ടാ.. അടുത്ത മന്ത്രിസഭ വരുമ്പോഴും ഇതു തന്നെ പറയണം..

സംശയരോഗി said...

കണ്ണൂരില്‍ 65 ല്‍ അധികം രാഷ്ട്രീയ കൊലപാതകങ്ങള്‍ ഈ പത്തു വര്‍ഷത്തില്‍ നടന്നു എന്നാണല്ലോ വിവരം . അക്കാര്യത്തിലെങ്കിലും മുന്‍പന്തിയിലാണെന്ന് കരുതാമല്ലോ?. ചിലപ്പോള്‍ ഇന്ത്യയില്‍ തന്നെ.
ഏറ്റവും കൂടുതല്‍ കൊലപാതകം പാനൂര്‍ സ്റ്റേഷന്‍ അതിര്‍ത്തിയിലാണ് നടന്നത് എന്നും കേള്‍ക്കുന്നു.

സര്‍ക്കാരു കൊണ്ട് വരുന്ന എല്ലാ വികസനവും പ്രതിപക്ഷം തടയുകയാണോ ? വല്ല്യ കഷ്ടം തന്നെ !

"ഒരാളെ കൊല്ലുന്നതിനേക്കാള്‍ വലിയ ക്രൂരതയാണോ മര്‍ദിക്കുന്നത്.?"
ഈ ചോദ്യം സംശയ രോഗിക്കും അല്പം സംശയം ഉണ്ടാക്കി. ഒരാളെ കൊല്ലുന്നതിനേക്കാള്‍ വലിയ ക്രൂരതയാണോ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിക്കുന്നത് അല്ലെങ്കില്‍ ഒരാളുടെ വീട് കയറി കൊല്ലാന്‍ ശ്രമിക്കുന്നത് , വീട്ടുകാരെ ക്രൂരമായി മര്‍ദ്ദിക്കുന്നത് എന്ന് ഒക്കെ യുള്ള ദാര്‍ശനിക പ്രശ്നങള്‍ക്ക് സൈദ്ധാന്തികമായി മറുപടി തരാന്‍ കഴിവുള്ള ബ്ലോഗ്ഗര്‍ മാര്‍ ബൂലോകത്തുണ്ട് എന്നതാണ് ഒരാശ്വാസം .

സുധാകരന് ഗുണ്ടായിസം ഉണ്ടെന്നും അത് കൊണ്ട് മാത്രമാണ് കോണ്‍ഗ്രസ്‌ കണ്ണൂരില്‍ അല്പമെങ്കിലും പിടിച്ചു നില്‍ക്കുന്നതെന്നും കണ്ണൂരിലെ ചില സാദാ നാട്ടുകാര്‍ പറഞ്ഞു കേട്ടു. സത്യമാണോ ആവോ?

Anonymous said...

!!! ഈ കലാപരിപാടികള്‍ കൂടുതല്‍ ജനശ്രദ്ധ പിടിച്ചു പറ്റുന്നതു കൊണ്ട് മാധ്യമങ്ങള്‍ അതിനു അമിത പ്രാധാന്യവും നല്‍കുന്നു.!!

ഓ, എത്തിപ്പോയി മാധ്യമ കൂട്ടിക്കോടപ്പുകാരന്‍ ലാന്‍ഡ്‌ ചെയ്തു.

ഏതു മാധ്യമാ ചങ്ങായി,ജനശ്രദ്ധപിടിച്ചുപറ്റാന്‍ അമിതപ്രാധാന്യം നല്‍കുന്നത്.അത് വലിയ അതിശയാണോ.ഈ എമ്മെസിനു പട്ടിയുടെ വാലും ഉടലും വെച്ചു കാര്‍ടൂണ്‍ ഉണ്ടാക്കിയ മാതൃഭൂമിയും,ഉമ്മന്‍ ചാണ്ടി യുടെ മൂക്കിനു നീളം കൂ ടിയതിന്റെ പേരില്‍ യേശുദാസനെ ഒഴിവാക്കിയ manoramaയുമാണോ..വീക്ഷ ണോം ചന്ദ്രികയുമ് തമ്മില്‍ ഭേദം.ഒന്ന് പോ മോനെ ദിനേശാ മാധ്യമങ്ങള്‍ ത്ഫൂ..

Anonymous said...

ഈ കേരളത്തില് എന്നല്ല ഇന്ത്യയില് തന്നെ കള്ളം പറയുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് സി പി എം. അതിനായി 'ബേഷാ ഭിമാനിയും' കൊറേ നേതാക്കളെയും ഉത്തരവാദം ഏല്‍പ്പിച്ചിരിക്കുകയാണ്.. ഗുണ്ടായിസവും വര്‍ഗീയ ചിന്തകളെ ഇളക്കിവിടലും ഒക്കെ ഒരു കലാപരിപാടിയായി സി പി എം നടത്തുന്നു..
'ആടിനെ' 'പട്ടിയാക്കാന്‍' വേണ്ടി തന്നെയാണ് കണ്ണൂര്‍ എന്നിടത്ത്‌ ഒരു കുഴപ്പവും ഇല്ല എന്നും വിളിച്ചു കൂവുന്നത്.. അവിടെ സി പി എം അല്ലാതെ വേറെ ആര്‍ക്കും ജീവിക്കാന്‍ വയ്യാത്ത അത്ര സ്ഥിതി വിശേഷം ആണെന്ന് പത്രം വായിക്കാന്‍ അറിയാവുന്ന ഏത് കൊച്ചിന് പോലും മനസ്സിലാകും..
പക്ഷെ, കുറച്ചു മനുഷ്യര്‍ കമ്മൂണിസം എന്ന ആശയം ആണ് സി പി എമ്മിനെ നയിക്കുന്നത് എന്ന് വെറുതെ തെറ്റിധരിച്ചു നടക്കുന്നു.. പാവങ്ങള്‍..
ജനാധിപത്യ സ്വഭാവം പോലും കൈമോശം വന്ന ഇവര്‍ കണ്ണൂര്‍ ഇനി ഇതിലും വികൃതം ആക്കിയില്ലെങ്കിലെ അല്ഭുതപ്പെടുക വേണ്ടു..

free greetings said...

അയോ സുഹൃത്തെ
ഞങ്ങളുടെ നാട്ടില്‍ ബൂത്തില്‍ ഇരിയ്ക്കാന്‍ എല്ലിനു ഉറപ്പൊന്നും വേണ്ട. അതാണ്‌ മൊനേ ദിനേശ കണ്ണുരിന്റെ വ്യ്‌ത്യാസം. പരിയാരം ഇലക്ഷനില്‍ നമ്മള്‍ കണ്ടതല്ലേ CPM ജനാധിപത്യം.എവിടെ അടിപിടി ഉണ്ടൊ അതില്‍ ഒരു കഷി CPM ആണ്‌.ബംഗാളില്‍ ആയാലും കേരളത്തില്‍ ആയാലും. നമ്മുടെ ഭാഗ്യത്തിനാണു ഇവന്മാര്‍ക്ക്‌ ഇതു വരെ കേന്ത്രത്തില്‍ അധികാരം കിട്ടാത്തത്‌. കിട്ടിയാല്‍ പരിയാരം,കണ്ണൂര്‍,ചൈന മോഡല്‍ ഓള്‍ ഇന്ത്യാലെവെലില്‍ നടപ്പാക്കി 3-ല്‍ 2 ഭൂരിപക്ഷതൊടെ ഇന്ത്യ്‌ ഭരിച്ചേനെ
പിന്നെ കൊല്ലുന്നതും മര്‍ദിക്കുന്നതും ക്രൂരത തന്നെ. അതിലും വലുത്‌ പാടില്ല ചെറുതു ആവാം എന്നെല്ലാം ഉണ്ടോ എന്നറിയില്ല.
-----------------------------------
വെളിയങ്കോട്‌ നാരായണന്‍ പേരില്‍ ശ്രീ യ്ക്‌ അര്‍ഹനാണ്‌ (ഉളുപ്പും ലജ്ജയും ഇല്ലാത്തവര്‍ക്ക്‌ എവിടെയും ശ്രി ഉപയൊഗിക്കാം).

മുക്കുവന്‍ said...

Kannooor is peace city of the world :) if not show the proof :)

Anonymous said...

Why mother fuckers are conducting HARTAL every day, Can you show me any other state where HARTAL is part of life.

Every asshole have party and every party have hartal it reflect the attitude of people in kerala

Anonymous said...

Who is the reason for this mother fuching Harthal?

Mr Lavlin Vijayan and Now the Kerala ministry is supporting Mr PiNarayi Lavlin Kallan !!

He is the reason behind Kerala Harthaaal...

Anonymous said...

////പരിയാരം ഇലക്ഷനില്‍ നമ്മള്‍ കണ്ടതല്ലേ CPM ജനാധിപത്യം.എവിടെ അടിപിടി ഉണ്ടൊ അതില്‍ ഒരു കഷി CPM ആണ്‌.////

അപ്പൊ ദിനേശാ മോനൂ,കോടതീനേം തെറി പറയാന്‍ തൊടങ്ങിയാ.അത് കമ്മുക്കള്‍ടെ പണിയല്ലേ. പരിയാരം ഇലക്ഷന്‍ വെറും യു.ഡി.എഫ്‌.പൊറാട്ട് നാടകാന്നു പറഞ്ഞു കോടതി പോലും കയ്യോഴിഞ്ഞില്ലേ.ലോകത്ത്ള്ള മുയുവന്‍ കോടതി കേറീട്ടും ഇപ്പൊ പരിയാരം കമ്മുക്കളല്ലേ ഭരിക്കുന്നെ.
ദിനേശാ,പച്ചക്കള്ളം പറഞ്ഞു എത്രനാള്‍ തള്ളിനീക്കും.ഇത് ദൃശ്യമാധ്യമ കാലം കൂടി അല്ലേ. ഒറ്റ തെരഞ്ഞെടപ്പ് അക്രമം കഴിഞ്ഞ പല ഇലക്ഷനില്‍ ആയി കാണിക്കാന്‍ പറ്റിയോ മാധ്യമങ്ങള്‍ക്ക്.ഇതാ ഈ കഴിഞ്ഞ എലക്ഷനിലും എന്തെല്ലാം പ്രചാരണമായിരുന്നു.പൊടിക്ക് പോലും ഒന്നും സംഭവിച്ചില്ല.ഇനി എന്തെങ്കിലും ക്രമക്കേടുണ്ടെങ്കില്‍ എന്തുകൊണ്ട് കിറുകൃത്യമായി തെളിവുമായി കോടതിയില്‍ പോകുന്നില്ല.കോടതിയില്‍ വിശ്വാസില്ലേ.വെറുതെ വായിട്ടലക്കുന്നത് എന്തിനെടെയ്.ഇതുവരെ ക്രമക്കേടിനു കമ്മുക്കള്‍ടെ ഒരു ജനപ്രതിനിധിയെ എങ്കിലും ഇലക്ഷനില്‍ അയോഗ്യനാക്കിയിട്ടുണ്ടോ.എന്തേ എല്ലാ "തെളിവും" ഉണ്ടായിട്ടും(ക്രമക്കെടിന്‍റെ,അക്രമത്തിന്‍റെ,കള്ള വോട്ടി ന്‍റെ,ഒക്കെ)അതൊന്നും നിയമത്തിനു മുമ്പില്‍ കൊണ്ട് വരാന്‍ ഇത്ര നാളായിട്ടും,മുക്കിനു മുക്കിനു കേമറ വെച്ചു,കാക്കത്തോ ള്ളായിരം വലതു മാധ്യമങ്ങള്‍ ഉണ്ടായിട്ടും വ്യക്തമായ തെളിവോടെ നിയമത്തിനു മുമ്പില്‍ അലവലാതികളെ നിങ്ങള്ക്ക് കൊണ്ട് വരാന്‍ പറ്റുന്നില്ല.കഴുത കാമം കരഞ്ഞു തീര്‍ക്കുന്നത് കാണാന്‍ ഇതിലും ശേലുണ്ട്.

-ഒരു തീവ്ര വലതു പക്ഷക്കാരന്‍ -
അഞ്ചുപൈസയുടെ പണിയെടക്കാതെ രാഷ്ട്രീയ അധ്വാനം ചെയ്യാതെ ചാനലിലും പത്രത്തിലും മാത്രം ജീവിക്കുന്ന മുഖ്യദാര വലതിനോടു പ്രതിഷേധമുള്ളവന്‍

ഒപ്പ്

സനാതന ഹിന്ദു said...

അയ്യോ.. അനോണി, അങ്ങനെ ഒന്നും 'സെക്രട്ടറി ജനറല്‍' പിണറായി സായ്യിബ്ബിനെ ഒന്നും പറയല്ലേ.. പുള്ളികാരന്‍, കമാണ്ടര്‍ മദനി (പശ്ചാത്താപ മതെതരന്‍ ) സായ്യിബ്ബിനെ കേരളത്തിലെ എല്ലാ ഫാസ്സിസ്ടുകളെയും ഒതുക്കാന്‍ ഓര്‍ഡര്‍ കൊടുത്തിരിക്കുകയല്ലേ? കുട്ടിപ്പട്ടാളം പിന്നെ എന്തിനും "ഹോ..ഹോ.." എന്ന് പറഞ്ഞു കൂടെ കാണുമല്ലോ.. പിന്നെ, കോടതിയോ? ജനാധിപത്യമോ? സത്യമോ? സമാധാനമോ? ഇതൊക്കെ എന്തെടെ കുവ്വേ?

സനാതന ഹിന്ദു said...

ഈ വണ്ടി ഇനി അധികം ഓടും എന്ന് തോന്നുന്നില്ല.. മൂത്രം ഒഴിച്ച് എത്ര നാള്‍ ഓടിക്കും? കുറച്ചു പാവങ്ങളെ പൊറാട്ടു നാടകങ്ങളുടെ തടവറയില്‍ ഇട്ടു 'ഉമ്മാക്കി' വരും.. ഇപ്പൊ വരും... എന്ന് പറഞ്ഞു എത്ര നാള്‍? അവര്‍ തിരിച്ചറിയില്ലേ അങ്ങനെ 'ഉമ്മാക്കികള്‍' ഒന്നും ഇല്ലെന്നു?

free greetings said...

പിഞ്ചു കുഞ്ഞുങ്ങളുടെ (6 വയസ്സുള്ള) മുന്നില്‍ ഇട്ടു ജയകൃഷ്ണന്‍ മാഷെ അക്രമികള്‍ കൊന്നതു കണ്ണൂരെല്ലെ.
സ്വന്തം നാടിനോട്‌ അല്‍പമെങ്കിലും സ്നേഹമുണ്ടെങ്കില്‍ കണ്ണൂരിലെ അക്രമം ഇല്ലാതാക്കാന്‍ കണ്ണൂര്‍ക്കാര്‍ കാര്യമായി ഇതിനെതിരെ പ്രതികരിക്കണം. അല്ലാതെ ദുബായിലും മറ്റും ഇരുന്നു കുട്ടികുരങ്ങന്മാരെ കൊണ്ടു ചുടു ചോറു വാരിപ്പിക്കുന്ന ഈ ഏര്‍പ്പാട്‌ നിര്‍ത്താണം. അക്രമരാഷ്ടീയം അല്ല നമ്മള്‍ക്ക്‌ ഇന്നാവശ്യം. യഥേഷ്ടം ഒരേ വോള്‍ടേജില്‍ കിട്ടുന്ന electricity, കൂടുതല്‍ വ്യവസായം എന്നിവയാണു.
അതിനു കണ്ണൂരെ അക്രമം കുറയണം. അല്ലാതെ അക്രമമില്ലാ എന്നു ദുബായില്‍ ഇരുന്ന് ബ്ലൊഗ്‌ എഴുതിയാല്‍ പോരാ.
കണ്ണൂരെ താലിബാന്‍ ആയി സി പി എം തരം താഴരുത്‌

Anonymous said...

Read
http://www.deshabhimani.com/Profile.aspx?user=90151
സമാന മായ വാര്‍ത്ത ,പരിയാരം തെരഞ്ഞെടുപ്പ് ഹരജി തള്ളിയത് മാധ്യമത്തിലും കൌമുദിയിലും കണ്ടു.

യു.ഡിഎഫ്.ന്റെ പരിയാരംമെഡിക്കല്‍ കോളേജ്‌ ഹരജി സുപ്രീം കോടതി തള്ളി.
എന്തെല്ലാം മുക്രയിടലും ഓരിയിടലും ആയിരുന്നു, ഇതിന്റെ പേരില്‍ ഇവിടെ.വോട്ടു ചെയ്യാതെ രാവിലെതന്നെ കൊട്ടേഷനും കച്ചറക്കും തുനിഞ്ഞു പിന്നെ കുറെ കൂതറ മാധ്യമാങ്ങലേം കൂട്ടി,വിവര ദോഷികള്‍ കണ്ണൂരിന്റെ നെഞ്ഞത്തെക്ക്. ഇപ്പൊ സുപ്രീം കൊടതിം പറഞ്ഞു, ഡ്രാമ അധികം വേണ്ടന്നു.
മക്കളെ പോയി രാഷ്ട്രീയ പ്രവര്‍ത്തനം മാന്യമായി നടത്തി ജന വിശ്വാസം ആര്ജ്ജിച്ച്ചു കമ്മുക്കളെ തോപ്പിക്കാന്‍ നോക്ക്,അല്ലാതെ ഈ തരികിട വഴി നിങ്ങള് ഈ ജന്മം നിലം തൊടില്ല, കണ്ണൂരില്‍.

Anonymous said...

ഈ വടിക്കാരെ - ഹിന്ദു താളിബാനികളെ ആരെങ്കിലും ഒന്നു മൈന്‍ഡ്‌ ചെയ്യ് അണ്ണാ.
അവര്‍ വരുമ്പോ എന്താ മറുപടി പോലും അര്ഹിക്കാതെ പുച്ച്ചത്തോടെ ചിലര്‍ ഇങ്ങനെ?

free greetings said...

സമാധാനം പുലരുന്ന കണ്ണൂരില്‍ സി.പി.എം പ്രവര്‍ത്തകന്‍ വിനീഷ്‌ വെട്ടേറ്റു മരിച്ചു. അതിന്റെ പേരില്‍ വേറെ അക്രമം. ഹ എന്തൊരു സമാധാനപരമായ ജില്ല.
വിഷുവിന്‌ പാലത്തിന്റെ അടിയില്‍ പോയി പടകം പൊട്ടിച്ചു കളിക്കുന്ന മന്ത്രി പുത്രനു എല്ലാവിധ അഭിവാധ്യങ്ങളും

Anonymous said...

//നോക്ക്,അല്ലാതെ ഈ തരികിട വഴി നിങ്ങള് ഈ ജന്മം നിലം തൊടില്ല, കണ്ണൂരില്‍.///

കണ്ണൂരില്‍ കണ്ണുര്‍ക്കാര്‍ക്കു തന്നെ നിലം തൊടാന്‍ പറ്റുന്നില്ല. അതാണു സുഹൃത്തെ പ്രശ്നം. പാര്‍ട്ടി പറയുന്നതു മാത്രം വിഴുങ്ങാതെ ഒന്നു ചിന്തിക്കൂ സുഹൃത്തെ. പാര്‍ട്ടി ജയിക്കണോ?? അതോ കണ്ണൂര്‍ വികസിക്കണമോ??
ഓര്‍ക്കുക ഇപ്പോഴും സൈക്കിള്‍ രിക്ഷ ഉള്ള നാടാണു ബംഗാള്‍. പാര്‍ട്ടിക്കു കഴിവു ഉണ്ടയിരുന്നെങ്ങില്‍ ഇന്നു ഇന്ത്യയിലെ ഏറ്റവും നല്ല സ്റ്റേറ്റ്‌ ബംഗാള്‍ ആകുമായിരുന്നു. (27 years of rule still one of the poor state in india)

Anonymous said...

വിഷുവിനല്ലല്ലോ മന്ത്രി പുത്രന്‍ പടക്കം പൊട്ടിച്ചത്. വിഷു കഴിഞ്ഞു രണ്ടു മൂന്നു ദിവസം കഴിഞ്ഞല്ലേ. പടക്കം അപകടമായത് കൊണ്ട് വീട്ടിലൊന്നുമ് വയ്ക്കാതെ പാലത്തിന്റെ അടിയില്‍ സൂക്ഷിച്ചതായിരുന്നു. ഒരത്യാവശ്യത്തിനു എടുക്കാന്‍ ചെന്നപ്പോള്‍ ഒരു കൊച്ചു പടക്കം പൊട്ടി. അതിലെന്താ ഇത്ര അഭിനന്ദിക്കാന്‍.

Anonymous said...

പടക്കം അപകടമായത് കൊണ്ട് വീട്ടിലൊന്നുമ് വയ്ക്കാതെ പാലത്തിന്റെ അടിയില്‍ സൂക്ഷിച്ചതായിരുന്നു.//
അയ്യോ സുഹൃത്തേ അനൊനിമസേ നീ പാലത്തിന്റെ അടിയില്‍ ആണോ പടക്കം സൂക്ഷിക്കുന്നത്‌???. പിന്നെ ഒരത്യാവശ്യതിന്‌??? എന്തായിരുന്ന് ഇത്ര അത്യാവശ്യം???
ആടിനെ പട്ടിയാക്കുന്ന കേരള പോലിസിന്റെ കീഴില്‍ ആണല്ലൊ നമ്മുടെ ക്രമസമാധാനം.

Anonymous said...

Congress - good party
CPI - good party
BJP - good party

But when dogs from kerala who blindly believe in a party manifesto joins these parties and state will goto dogs