Wednesday, March 11, 2009

ഏതു ഗുജറാത്ത് മോഡല്‍?

ഏതു ഗുജറാത്ത് മോഡല്‍?

അധാര്‍മികവും നിയമവിരുദ്ധവുമായ മാര്‍ഗങ്ങളിലൂടെ സമ്പന്നനായവനെ മാതൃകയാക്കാന്‍ പറയുന്നതിന്റെ വൃത്തികേടുണ്ട് വികസനകാര്യത്തിലെ ഗുജറാത്ത് മാതൃകയെ പ്രകീര്‍ത്തിക്കുന്നതിന്. ഗുജറാത്തില്‍ വികസന അത്ഭുതങ്ങളൊന്നും സംഭവിച്ചിട്ടില്ല. അതേസമയം, വംശവിദ്വേഷംവച്ചുള്ള കൂട്ടക്കൊലയും വര്‍ഗീയവിഷം അധികാരസ്ഥാനങ്ങളില്‍ ആധിപത്യം നേടിയതിന്റെ ഫലമായുള്ള ആഭിചാരങ്ങളും വേണ്ടതിലേറെ അരങ്ങേറിയിട്ടുമുണ്ട്. നരേന്ദ്രമോഡിയുടെ ഭീകരമുഖത്തെ പരസ്യമായി ന്യായീകരിക്കാന്‍ തലശേരിയില്‍ ബോംബും വാളുമായി ആളെക്കൊല്ലാന്‍ നടക്കുന്ന ആര്‍എസ്എസ് ക്രിമിനലുകള്‍വരെ നാണിക്കും. ഒറീസയില്‍ ബിജെപിയുടെ നുകത്തില്‍നിന്ന് പുറത്തുകടന്ന് മതനിരപേക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ തയ്യാറായ ബിജു ജനതാദളിനെ ആക്ഷേപിക്കുന്നവരും മോഡിയുടെ വികസനമാതൃകയെ പ്രകീര്‍ത്തിക്കുന്നവരും തമ്മില്‍ വലിയ വ്യത്യാസമില്ല. കൂറ്റന്‍ കെട്ടിടങ്ങളുയരുന്നതും ഏതാനും ഫാക്ടറികളുണ്ടാകുന്നതുമാണ് വികസനം എന്ന തെറ്റിദ്ധാരണ ചിലര്‍ക്കെങ്കിലുമുണ്ട്. നാടിന്റെ വികസനം അന്നാട്ടിലെ സാധാരണമനുഷ്യരുടെ ജീവിതം എത്രത്തോളം മെച്ചപ്പെട്ടിട്ടുണ്ട് എന്നുനോക്കിയാണ് വിലയിരുത്തേണ്ടത്. കേരളത്തില്‍ ഒരു വന്‍കിട കമ്പനി വന്ന് കുറെ ബിഹാര്‍ തൊഴിലാളികളെവച്ച് ഫാക്ടറി കെട്ടി, അവിടെ നാട്ടുകാര്‍ക്കൊന്നും തൊഴില്‍ കൊടുക്കാതെ ഉല്‍പ്പാദനം നടത്തിയാല്‍ മുതലാളിക്ക് ലാഭമുണ്ടാകും. ഈ നാടിനും ഇവിടത്തെ ജനങ്ങള്‍ക്കും അതുകൊണ്ട് വലിയ കാര്യമൊന്നുമുണ്ടാകാനിടയില്ല. അങ്ങനെ ചെയ്യുന്നതിനെ വികസനമെന്ന് പറയാനുമാകില്ല. നിക്ഷേപം ജനങ്ങളുടെ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ സഹായിക്കുന്നവിധം ആയിരിക്കുക എന്നതാണ് പ്രധാനം. അങ്ങനെ നോക്കുമ്പോള്‍ സാധാരണക്കാരുടെ ജീവിതത്തെ അളക്കുന്ന സൂചികകളാണ് വികസനത്തിന്റെ ആത്യന്തികമായ മാനദണ്ഡം. അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലുള്ള മുന്നേറ്റമാണ് ഏറെ പ്രധാനം. അത്തരം മാനദണ്ഡമെടുത്ത് അളന്നുനോക്കിയാല്‍ നരേന്ദ്രമോഡിയുടെ മാതൃകയെ തലയ്ക്കു വെളിവുള്ളവര്‍ക്ക് ഉയര്‍ത്തിപ്പിടിക്കാനാവില്ല. ജനങ്ങള്‍ക്ക് സ്വൈരജീവിതം ഇല്ലെങ്കില്‍ പിന്നെന്തു വികസനം? സമൂഹം വര്‍ഗീയസംഘര്‍ഷങ്ങളില്‍നിന്ന് വിമുക്തമല്ലെങ്കില്‍ എത്ര ഫാക്ടറി വന്നിട്ടെന്ത്? ടാറ്റയെയും ബിര്‍ലയെയും വലിച്ചുകൊണ്ടുവന്നിട്ടെന്ത്? വംശഹത്യയുടെ കേന്ദ്രമായി മാറിയ സംസ്ഥാനമാണ് ഗുജറാത്ത്. ഒരു വിഭാഗം ജനതയെ കൊന്നൊടുക്കിയവര്‍ക്ക് വികസനരാജപ്പട്ടം കൊടുത്താല്‍ അങ്ങനെ കൊടുക്കുന്നവരും കൊലയാളികളും തമ്മില്‍ എന്തു വ്യത്യാസം? വികസനത്തിന്റെ ശാസ്ത്രീയവും സാമൂഹ്യവുമായ മാനദണ്ഡങ്ങള്‍ വച്ചുനോക്കിയാല്‍ ഗുജറാത്തല്ല, കേരളമാണ് മാതൃക. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ വികസനത്തിന്റെ സുപ്രധാന ഘടകം ഭൂപരിഷ്കരണമാണ്. ഫ്യൂഡല്‍രീതികളെ തകര്‍ത്ത് സാധാരണക്കാരന് ജീവിക്കാനുള്ള അന്തരീക്ഷം ഒരുങ്ങുന്നത് ഭൂപരിഷ്കരണത്തിലൂടെയാണ്. കേരളത്തില്‍ ഭൂപരിഷ്കരണം നടപ്പാക്കപ്പെട്ട് സാധാരണക്കാരുടെ ജീവിതത്തിന് മുന്നോട്ടു പോവാനുള്ള പരിതഃസ്ഥിതി നിലവിലുണ്ട്; ഗുജറാത്തില്‍ അതില്ല. കേരളത്തില്‍ സെസ് ഉള്‍പ്പെടെ കൊണ്ടുവന്നത് തൊഴിലാളികളുടെ അവകാശങ്ങളെ ഉറപ്പുവരുത്തിയും ഇത്തരം പ്രദേശങ്ങള്‍ റിയല്‍ എസ്റേറ്റ് ബിസിനസുകള്‍ക്ക് ഉപയോഗിക്കാന്‍ പറ്റാത്ത തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയുമാണ്. അത്തരം നിയന്ത്രണങ്ങളൊന്നും ഗുജറാത്തില്‍ ഇല്ല. ഗുജറാത്തും കേരളവും തമ്മില്‍ നിലനില്‍ക്കുന്ന ചില വ്യത്യാസങ്ങള്‍മാത്രം നോക്കാം. കേരളത്തില്‍ പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യം 70.90 ശതമാനമാണ്. ഗുജറാത്തില്‍ അത് 64.69 മാത്രം. സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം കേരളത്തില്‍ 76ഉം ഗുജറാത്തില്‍ 69ഉം ശതമാനമാണ്. പുരുഷന്മാരുടെ സാക്ഷരത യഥാക്രമം 94.20-79.66 ശതമാനമായി വ്യത്യാസപ്പെട്ടു നില്‍ക്കുന്നു. സത്രീകളുടേത് 87.86ഉം 57.80ഉം. കേരളത്തില്‍ പ്രസവത്തിലുള്ള മാതൃമരണം ഒരുലക്ഷത്തില്‍ 110 ആണെങ്കില്‍ ഗുജറാത്തില്‍ 172 ആണ്. ആയിരത്തില്‍ 14 മാത്രമാണ് കേരളത്തിലെ ശിശുമരണനിരക്ക്. ഗുജറാത്തിലേത് 53. ഇതെല്ലാം കഴിഞ്ഞ സെന്‍സസ് പ്രകാരമുള്ള കണക്കുകളാണ്. ഇതാണോ ഗുജറാത്തിന്റെ മഹത്തായ മാതൃക? 2007 സെപ്തംബറില്‍ മാനവവികസന സൂചികകളെ സംബന്ധിച്ച ഇന്ത്യാ ടുഡെ സര്‍വെയില്‍ കേരളത്തിന് ഒന്നാംസ്ഥാനമാണ്. അടിസ്ഥാന സൌകര്യത്തിന്റെ കാര്യത്തില്‍ കേരളം മൂന്നാംസ്ഥാനത്താണെങ്കില്‍ ഗുജറാത്ത് ഒമ്പതാം സ്ഥാനത്തുമാത്രം. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കേരളം ഒന്നാംസ്ഥാനത്തും ഗുജറാത്ത് 10-ാം സ്ഥാനത്തും. പ്രാഥമിക ആരോഗ്യത്തില്‍ കേരളം ഒന്നാം സ്ഥാനത്തും ഗുജറാത്ത് എട്ടാം സ്ഥാനത്തും. ക്രമസമാധാനകാര്യത്തില്‍ കേരളം ഒന്നാംസ്ഥാനത്തും ഗുജറാത്ത് ആറാം സ്ഥാനത്തും. എന്തിനേറെ ഉപഭോക്തൃമാര്‍ക്കറ്റിന്റെ കാര്യത്തില്‍പ്പോലും കേരളം ഗുജറാത്തിനേക്കാള്‍ മുന്നിലാണ്. ഗുജറാത്ത് സര്‍ക്കാരിന്റെ ഇക്കണോമിക് റിവ്യൂവില്‍ ഗ്രാമീണ പാര്‍പ്പിട സൌകര്യത്തെക്കുറിച്ച് പറയുന്നത്, "ഗ്രാമീണമേഖലയില്‍ താമസിക്കുന്ന പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ബഹുഭൂരിപക്ഷം വരുന്ന കര്‍ഷകത്തൊഴിലാളികള്‍ക്കും ഗ്രാമീണമേഖലയിലെ കൈത്തൊഴിലുകാര്‍ക്കും ഭൂമിയും വീടുമോ സ്വന്തമായില്ല.'' എന്നാണ്. വൈദ്യുതിവല്‍ക്കരണത്തിന്റെയും കുടിവെള്ളത്തിന്റെയും കാര്യത്തിലും ഇതേ അവസ്ഥയാണ്. എന്നിട്ടും ഗുജറാത്ത് മാതൃക വേണം പോലും. ഇപ്പോള്‍ വിദ്യാഭ്യാസവകുപ്പിനെതിരെ നടക്കുന്ന സിഡി വിവാദത്തിന്റെ രീതിശാസ്ത്രം തന്നെയാണ് 'ഗുജറാത്ത് മാതൃക'യുടെ പരിലാളനത്തിലും കാണാനാവുന്നത്്. ഒരു സംവിധായകന്റെ ചിത്രം വിദ്യാഭ്യാസ ആവശ്യത്തിനായി ഉപയോഗിക്കുക എന്നാല്‍, അയാള്‍ എടുത്ത എല്ലാ ചിത്രവും സര്‍ക്കാര്‍ അംഗീകരിക്കുന്നു എന്നല്ല. ബിഷപ്പിനെ കഥാപാത്രമായി ഏതെങ്കിലും ചിത്രമെടുത്തിട്ടുണ്ടെങ്കില്‍ അത് അയാളുടെ പാട്. ആ ചിത്രം വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചതല്ല; വിദ്യാഭ്യാസ ആവശ്യത്തിനായി ഉപയോഗിക്കുന്നതുമല്ല. അത്തരമൊരു വികലമായ ആശയത്തോട് സര്‍ക്കാരോ സിപിഐ എമ്മോ പൊരുത്തപ്പെടുന്നുമില്ല. അന്വേഷണം നടക്കുന്നു, ആക്ഷേപാര്‍ഹമായ ഹ്രസ്വചിത്രങ്ങള്‍ എങ്ങനെ തൃശൂരില്‍ ചില സിഡികളില്‍ വന്നു എന്ന് പരിശോധിച്ച് നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ഉറപ്പുനല്‍കിയിരിക്കുന്നു, പ്രഥമദൃഷ്ട്യാ കുറ്റംചെയ്തു എന്നു കണ്ടവര്‍ക്കെതിരെ നടപടിയുമുണ്ടായിരിക്കുന്നു. എന്നിട്ടും അതൊന്നും കാണാതെ കുപ്രചാരണം തുടരുകയാണ്. അതുപോലെതന്നെയാണ് ഗുജറാത്ത് മോഡലും. അത് ചോരയില്‍ കുതിര്‍ന്നതും വികലവുമായ മോഡലാണെന്നത് പകല്‍പോലെ വ്യക്തം. വാര്‍ത്തയില്‍ കയറിക്കൂടാനുള്ള ഒരു വികടവിചാരമാണ് അതിനെ കേരളത്തില്‍ ചര്‍ച്ചയാക്കിയത്. ആ ചര്‍ച്ച മോഡിക്ക് സുഖം കൊടുത്തിട്ടുണ്ടാകും. അതിലപ്പുറം അതില്‍ ഒരുകഥയുമില്ല.

പി എം മനോജ്

3 comments:

ജനശക്തി ന്യൂസ്‌ said...

Anonymous said...

അയൊ മനോജെ വെളിവില്ലത്താവനെ??
ആഫ്രിക്കയിലെ ഒരു ഭരണാധികാരിയെ അമേരിക്കയിലെ പ്രസിഡെന്റിനൊടു ഉപമിയ്കല്ലെ മോനെ (മോനെ ദിനാശാ.....).ആഫ്രിക്കയുമായി താരതമ്യം ചെയ്താല്‍ അമേരിക്കയിലെ പ്രതിശിര്‍ഷവരുമാനം എത്രയൊ ഇരട്ടിയണു. അതുപോലെ കേരളവും ഗുജരാത്തും അന്തരങ്ങള്‍ ഉണ്ടു.
മോനെ മനൊജേ സി.പി.എം വന്നതിനു ശേഷാം എത്ര വികസനം വന്നു എന്നു നോക്കിയാല്‍ മതി. മറ്റു വികസനമെല്ലാം പാവം ഗള്‍ഫുകാരെടുത്തോട്ടെ മോനേ മനൊജേ.
അതുപോലെ മോഡി വന്നതിനു മുന്‍പും ഇപ്പഴും ഉള്ള വിത്ത്യാസവുമായി ഈ ബ്ലോഗ്‌ ഒന്നു മാറ്റി എഴുതുമൊ....???.
അതുപോലെ സി.പി.എം കഴിഞ്ഞ 4 വര്‍ഷം എത്ര തൊഴില്‍ സൃഷിട്ടിച്ചു?? ( and post percentage of job increse in kerala. then compare with percentage of job increase in Gujarath. Not the number of jobs.)
----------------------------
മോനെ മനോജ്ജെ കള്ളകുട്ടാ.... ഇങ്ങെനെയെല്ലാം എഴുതി വിട്ടാല്‍ തലശേരിയില്‍ ബോംബും വാളുമായി നടക്കുന്ന കുട്ടി സഖാക്കള്‍ (c.p.M Criminals) വരെ നാണിക്കും

Cheers
Prasad
free greeting cards

ashraf said...

ന്യൂഡല്‍ഹി: നാനോ കാര്‍ ഫാക്ടറി സ്ഥാപിക്കാന്‍ ഗുജറാത്ത്‌ സര്‍ക്കാര്‍ ടാറ്റക്ക്‌ നല്‍കിയത്‌ മുപ്പതിനായിരം കോടിയില്‍ അധികം രൂപയുടെ സബസിഡി. വെള്ളവും ഭൂമിയും വൈദ്യുതിയും ഗ്യാസും ഉള്‍പ്പെടെ കോടികളുടെ സൗജന്യമാണ്‌ ടാറ്റക്ക്‌ വേണ്ടി നരേന്ദ്ര മോഡി സര്‍ക്കാര്‍ വാരിക്കോരി നല്‍കിയതെന്ന സര്‍ക്കാരിന്റെ രഹസ്യ രേഖകള്‍ പുറത്തായി.

അറുപത്‌ ബില്ല്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനമുള്ള ലോക കോടീശ്വരനായ ടാറ്റയുടെ വ്യവസായ സാമ്രാജ്യത്തിന്‌ ഗുജറാത്തിലെ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ എല്ലാ നിയമങ്ങളും മറി കടന്നാണ്‌ കോടികളുടെ സബ്‌സിഡി നല്‍കിയി രിക്കുന്നത്‌. കാര്‍ ഫാക്ടറി സ്ഥാപിക്കാന്‍ 1,100 ഏക്കര്‍ കൃഷി ഭൂമി സൗജന്യ നിരക്കിലും, 9.750 കോടി രൂപ വെറും 0.1 ശതമാനം പലിശയിലും ആണ്‌ നരേന്ദ്ര മോഡി ടാറ്റക്ക്‌ വേണ്ടി നല്‍കിയത്‌.

സൗജന്യ നിരക്കില്‍ ലഭിച്ച ഭൂമിയുടെ തുകയായ 400.65 കോടിരൂപ എട്ട്‌ തവണകളായി അടച്ചാല്‍മാത്രം മതി അതും രണ്ട്‌ വര്‍ഷത്തെ സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍. 0.1 ശതമാനം പലിശയില്‍ നല്‍കിയ കോടികള്‍ അടച്ച്‌ തീര്‍ക്കാന്‍ ഇരുപത്‌ വര്‍ഷത്തെ കാലാവധിയും അനുവദിച്ച്‌ കൊണ്ടാണ്‌ നരേന്ദ്രമോഡി ടാറ്റയെ കുടിയിരുത്തിയത്‌. ബംഗാളില്‍ സ്ഥാപിച്ചിരുന്ന ഫാക്ടറി ഉപകരണങ്ങളും സംവിധാനങ്ങളും ഗുജറാത്തില്‍ എത്തിക്കാന്‍ മോഡി സര്‍ക്കാര്‍ 700 കോടി ചിലവിട്ടതിനു പുറമേ, ടാറ്റയുടെ തൊഴിലാളികള്‍ക്ക്‌ ടൗണ്‍ഷിപ്പ്‌ നിര്‍മ്മിക്കാന്‍ 100 ഏക്കര്‍ ഭൂമിയും അഹമ്മദാബാദില്‍ ഗുജറാത്ത്‌ സര്‍ക്കാര്‍ സൗജന്യമായി നല്‍കി.

കൃഷി ഭൂമി വ്യവസായിക ആവശ്യങ്ങള്‍ക്കായി മാറ്റുന്നതിനുള്ള രജിസ്‌ട്രേഷന്‍ ഫീസില്‍നിന്ന്‌ പൂര്‍ണ്ണമായും നാനോ ഫാക്ടറിക്ക്‌ വേണ്ടി സര്‍ക്കാര്‍ ടാറ്റക്ക്‌ നല്‍കിയ ഭൂമിയെ ഒഴിവാക്കി.

കര്‍ഷകരില്‍ നിന്ന്‌ വ്യവസായത്തിനായി സര്‍ക്കാര്‍ പിടിച്ചെടുത്ത ഏക്കറുകളാണ്‌ സൗജന്യ നിരക്കില്‍ ടാറ്റക്ക്‌ രജിസ്‌ട്രേഷന്‍ ഫീസിലാതെ നല്‍കിയത്‌. ഫാക്ടറിയിലേക്കുള്ള കിലോമീറ്റ റുകളോളമുള്ള റോഡ്‌‌ സൗജന്യമായി നിര്‍മ്മിച്ച്‌‌ നല്‍കിയ ഗുജറാത്ത്‌ സര്‍ക്കാര്‍, പദ്ധതി പ്രദേശത്ത്‌ എത്തിച്ച 200 കെ വി എ വൈദ്യതി വിതരണത്തെ പൂര്‍ണ്ണമായി നികുതി വിമുക്തമാക്കി. ഫാക്ടറിയിലേക്ക്‌ പ്രകൃതി വാകതകം എത്തിക്കാന്‍ സര്‍ക്കാര്‍ ചിലവില്‍ പൈപ്പ്‌ ലൈന്‍ വലിച്ചു. കൂടാതെ 14,000 ക്യുബിക്ക്‌ മീറ്റര്‍ വെള്ളം സൗജന്യമായി ദിനം പ്രതി ഗുജറാത്ത്‌ സര്‍ക്കാര്‍ നല്‍കും. ഫാക്ടറിയുടെ മാലിന്യ നിക്ഷേപങ്ങളും സര്‍ക്കാര്‍ തന്നെ സംസ്‌ക്കരിക്കും. എ‌ല്ലാ വിധ നികുതികളും നി‌ശ്ചിത വര്‍ഷത്തേക്ക്‌ ഒഴിവാക്കും തുടങ്ങി വഴിവിട്ട നിരവധി സൗജന്യങ്ങളാണ്‌ ടാറ്റയുടെ നാനോ കാറിനു വേണ്ടി നരേന്ദ്ര മോഡി നല്‍കുന്നത്‌.

കൊട്ടിഘോഷിച്ച ഗുജറാത്ത്‌ മോഡല്‍ വികസനത്തിനായി വ്യവസായ ഭിമന്‍മാര്‍ക്ക്‌ പൊതു ഖജനാവില്‍ നിന്ന്‌ സര്‍ക്കാര്‍ നല്‍കുന്നത്‌ കണക്കില്ലാത്ത കോടികളാണ് എന്നതിന്റെ തെളിവാണ്‌ ടാറ്റയുടെ നാനോ കാര്‍ വ്യവസായം. ടാറ്റക്ക്‌ നാനോ കാര്‍ ഇറക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന സൗജന്യങ്ങള്‍ അനുസരിച്ച്‌ കാര്‍ ഫാക്ടറിയുടെ 50 ശതമാനത്തില്‍ അധികം ചിലവ്‌ വഹിക്കുന്നത്‌ ഗുജറാത്ത്‌ സര്‍ക്കാരാണ്‌. കാര്‍ വിപണിയില്‍ ഇറക്കി ലാഭം കൊയ്യുന്നത് ആകട്ടെ ടാറ്റയും.

രാജ്യത്ത്‌ ചിലവു കുറഞ്ഞ കാര്‍ എന്ന ആശയുവുമായി ടാറ്റ 2006 മെയ്‌ മാസത്തില്‍ ആണ്‌ ബംഗാളില്‍ എത്തുന്നത്‌. സിങ്കൂരിലെ കര്‍ഷരെ കുടി ഒഴിപ്പിച്ച്‌ കാര്‍ ഫാക്ടറി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ കര്‍ഷകര്‍ പ്രക്ഷോഭം ആരംഭിച്ചതോടെ ടാറ്റ ബംഗാളില്‍ നിന്നും ഗുജറാത്തിലേക്ക്‌ ഫാക്ടറി മാറ്റുകയായിരുന്നു. നിരവധി സൗജന്യങ്ങള്‍ വാഗാദാനം ചെയ്‌താണ്‌ നരേന്ദ്ര മോഡി ടാറ്റയെ ക്ഷണിച്ചതെങ്കിലും ടാറ്റക്ക്‌ നല്‍കിയ സൗജന്യങ്ങള്‍ വ്യക്തമാക്കാന്‍ ഗുജറാത്ത്‌ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. കഴിഞ്ഞ ദിവസമാണ്‌ സര്‍ക്കാര്‍ രേഖകള്‍ മാധ്യമങ്ങള്‍ക്ക്‌ ലഭിച്ചത്‌.

- ബൈജു എം. ജോണ്‍