Friday, March 13, 2009

മതനിരപേക്ഷ കൂട്ടുകെട്ട് ശക്തിയാര്‍ജിക്കുന്നു

എസ് രാമചന്ദ്രന്‍പിള്ള

ദേശീയതലത്തില്‍ കോഗ്രസിനും ബിജെപിക്കും എതിരായ മതനിരപേക്ഷ കൂട്ടുകെട്ട് ശക്തിയാര്‍ജിക്കുകയാണ്. തമിഴ്നാട്ടില്‍ ഇടതുപാര്‍ടികളും എഐഎഡിഎംകെയുമായി ധാരണയായി. കര്‍ണാടകത്തില്‍ ജനതാദള്‍ എസുമായും ആന്ധ്രയില്‍ ടിഡിപി, ടിആര്‍എസ് എന്നിവയുമായും മഹരാഷ്ട്രയില്‍ പെസന്റ് ആന്‍ഡ് വര്‍ക്കേഴ്സ് പാര്‍ടിയിലെയും റിപ്പബ്ളിക്കന്‍ പാര്‍ടിയിലെയും വിഭാഗങ്ങളും കര്‍ഷക രാഷ്ട്രീയ സംഘടനകളുമായും ഇടതുപാര്‍ടികള്‍ ധാരണയിലെത്തി. ബിഹാറില്‍ സിപിഐ എം, സിപിഐ, സിപിഐ എംഎല്‍, ജാര്‍ഖണ്ഡില്‍ സിപിഐ എം, സിപിഐ, സിപിഐ എംഎല്‍, ഒറീസയില്‍ സിപിഐ എം, സിപിഐ, എന്‍സിപി, ബിജു ജനതാദള്‍ ധാരണ രൂപപ്പെട്ടുവരുന്നു. യുപി, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലും ഇടതുപാര്‍ടികളുടെ കൂട്ടുകെട്ട് രൂപപ്പെടുന്നു. ബിജെപിക്ക് തമിഴ്നാട്, ആന്ധ്രപ്രദേശ്, പശ്ചിമബംഗാള്‍, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സഖ്യകക്ഷികളെ നഷ്ടപ്പെട്ടു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫലവും ബിജെപിയുടെ ജനപിന്തുണ ഇല്ലാതാകുന്നതിന്റെ സൂചനയാണ്. രാജസ്ഥാന്‍ അവര്‍ക്ക് നഷ്ടമായി. ബിജെപി ദുര്‍ബലപ്പെടുകയാണ്. കോഗ്രസിന്റെയും ജനപിന്തുണ നഷ്ടപ്പെടുന്നതായാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കാണിക്കുന്നത്. കഴിഞ്ഞ രണ്ടു മൂന്ന് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നതും കോഗ്രസും ബിജെപിയും ദുര്‍ബലപ്പെടുന്ന പ്രവണതയാണ്. ഈ തെരഞ്ഞെടുപ്പോടെ രണ്ടു പാര്‍ടിയും കൂടുതല്‍ ദുര്‍ബലമാകും. ഭൂരിപക്ഷ വര്‍ഗീയതയുടെ കടന്നാക്രമണങ്ങള്‍ക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കുന്ന പാര്‍ടിയാണ് സിപിഐ എം. അതുമാത്രമല്ല, ന്യൂനപക്ഷവിഭാഗങ്ങളുടെ എല്ലാ ന്യായമായ താല്‍പ്പര്യങ്ങള്‍ക്കുംവേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമാണിത്. ആ നിലയില്‍ ന്യൂനപക്ഷവിഭാഗങ്ങളുടെ വര്‍ധിച്ച പിന്തുണ സിപിഐ എമ്മിനും മറ്റ് ഇടതുപക്ഷ പാര്‍ടികള്‍ക്കും ലഭിക്കുന്നു. മുതലാളിത്തത്തിന്റെ പ്രതിസന്ധി കൂടുതല്‍ മൂര്‍ച്ഛിക്കുന്ന പശ്ചാത്തലത്തിലാണ് ലോക്സഭാതെരഞ്ഞെടുപ്പ്. മുതലാളിത്ത പ്രതിസന്ധി ഇന്ത്യയില്‍ ജനങ്ങളുടെ പ്രയാസം മൂര്‍ച്ഛിപ്പിക്കുകയാണ്. ബൂര്‍ഷ്വ-ഭൂപ്രഭു വര്‍ഗ നയങ്ങളുടെ സാര്‍വദേശീയമായ തകര്‍ച്ചയാണ് ഇന്ത്യയിലും സംഭവിക്കുന്നത്. തൊഴിലില്ലായ്മ പെരുകുന്നു, നിത്യോപയോഗസാധനവില ഉയരുന്നു, കാര്‍ഷിക-വ്യവസായമേഖല പ്രതിസന്ധിയുടെ പിടിയിലമരുന്നു. ഈ സാഹചര്യത്തില്‍ ഇടതുപക്ഷ ജനാധിപത്യ ബദല്‍ ഉയര്‍ത്തിക്കൊണ്ടുവന്ന് തെരഞ്ഞെടുപ്പിനെ നേരിടും. വര്‍ധിച്ച തോതില്‍ ജനങ്ങളെ അണിനിരത്തും. ഇതോടൊപ്പം മതനിരപേക്ഷത, രാജ്യത്തിന്റെ സ്വാതന്ത്യ്രവും പരമാധികാരവും സംരക്ഷിക്കല്‍, സാമൂഹ്യനീതി, തുടങ്ങിയ കാര്യങ്ങളും പരമാവധി പ്രധാനപ്പെട്ട വിഷയങ്ങളായി ഉയര്‍ത്തിക്കൊണ്ടുവരും. കോഗ്രസിനും ബിജെപിക്കും എതിരായി വിശാലമായ മതനിരപേക്ഷബദല്‍ ഉയര്‍ത്താന്‍ മുന്‍കൈയെടുക്കുന്നു എന്ന നിലയില്‍ എല്ലാ ശത്രുശക്തികളും സ്വാഭാവികമായും സിപിഐ എമ്മിനെതിരെ അണിനിരക്കും. വിദേശസാമ്രാജ്യശക്തികളും വര്‍ഗീയശക്തികളും രാജ്യത്തെ വന്‍കിട ബൂര്‍ഷ്വാവിഭാഗവും മറ്റു ധനികവിഭാഗങ്ങളും പാര്‍ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കും. ജനങ്ങളുടെയും രാജ്യത്തിന്റെയും താല്‍പ്പര്യമാണ് പാര്‍ടി ഉയര്‍ത്തിപ്പിടിക്കുന്നത്. ഇത്തരം കടന്നാക്രമണങ്ങളെ ജനങ്ങളെ അണിനിരത്തി നേരിടും. എല്ലാ ഇടതുപക്ഷ വിരുദ്ധ-ജനാധിപത്യ വിരുദ്ധശക്തികളെയും ഒരുമിച്ച് അണിനിരത്തി സിപിഐ എമ്മിനെയും എല്‍ഡിഎഫിനെയും എതിര്‍ക്കാനുള്ള നീക്കങ്ങള്‍ കേരളത്തില്‍ മുമ്പും ഉണ്ടായിട്ടുണ്ട്. കോഗ്രസും മുസ്ളിംലീഗും ബിജെപിയും ഒരുമിച്ച് മുന്നണിയായി മത്സരിച്ചിട്ടും ഫലമുണ്ടായില്ല. അത്തരം നീക്കങ്ങളെക്കുറിച്ച് ഇപ്പോഴും പറഞ്ഞുകേള്‍ക്കുന്നു. കേരളത്തിലെ രാഷ്ട്രീയപ്രബുദ്ധരായ ജനങ്ങള്‍ ഇത്തരം ശക്തികളെ മുമ്പത്തേതുപോലെ ഇത്തവണയും ദയനീയമായി പരാജയപ്പെടുത്തും. (എസ് ആര്‍ പിയുമായി കെ എം മോഹന്‍ദാസ് നടത്തിയ അഭിമുഖത്തില്‍നിന്ന്.)

2 comments:

ജനശക്തി ന്യൂസ്‌ said...

Anonymous said...

And in kerala alliance has formed with( Secular) P.D.P.

Very good third secular front.

Keep it up