Wednesday, March 11, 2009

മെത്രാന്മാര്‍ സ്ഥാനാര്‍ഥിയെ നിശ്ചയിക്കേണ്ട- വര്‍ക്കി വിതയത്തില്‍

പാര്‍ട്ടിയും ജനങ്ങളുമാണ്‌ സ്ഥാനാര്‍ഥിയെ നിശ്ചയിക്കേണ്ടതെന്നും ഇക്കാര്യത്തില്‍ മെത്രാന്മാര്‍ ഇടപെടേണ്ട കാര്യമില്ലെന്നും മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ കര്‍ദിനാള്‍ വര്‍ക്കി വിതയത്തില്‍ പറഞ്ഞു. വിവിധ വിഷയങ്ങളില്‍ തന്റെ കാഴ്‌ചപ്പാട്‌ വിശദീകരിക്കുന്ന 'സ്‌ട്രെയ്‌റ്റ്‌ ഫ്രം ദ ഹാര്‍ട്ട്‌' എന്ന പുസ്‌തകത്തിന്റെ പ്രകാശനത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സഭ ഇടപെടുന്നത്‌ ശരിയല്ല. രണ്ടുമൂന്നു പേര്‍ എന്നെയും വന്നു കണ്ടു. പക്ഷേ, അത്തരം ശുപാര്‍ശകള്‍ പറ്റില്ലെന്നു വ്യക്തമാക്കി. തൃശ്ശൂരില്‍ ടോം വടക്കന്‍ നില്‍ക്കുന്നതിന്‌ വിരോധമില്ല. പക്ഷേ, ഒരു മെത്രാന്‍ അത്‌ ആവശ്യപ്പെടുന്നത്‌ ഉചിതമല്ല. വിദ്യാഭ്യാസ രംഗത്തും ധാര്‍മിക രംഗത്തും ഇടതുസര്‍ക്കാര്‍ സഭയെ പീഡിപ്പിച്ചിട്ടുണ്ട്‌. എല്ലാ പാര്‍ട്ടികള്‍ക്കും ഇതുപോലെ ഗുണവും ദോഷവും ഉണ്ട്‌. അത്‌ വിവേചിച്ചറിഞ്ഞ്‌ വോട്ട്‌ ചെയ്യുന്നത്‌ ജനങ്ങളാണ്‌. വിദ്യാഭ്യാസ വകുപ്പിന്റെ സി.ഡി.യില്‍ ക്രൈസ്‌തവ വിശ്വാസം ഹനിക്കുന്ന കാര്യങ്ങള്‍ കടന്നുവന്നത്‌ മോശമായിപ്പോയി. ദൈവം ഇല്ലാത്തവര്‍ക്ക്‌ ഇത്തരം കാര്യങ്ങള്‍ പ്രശ്‌നമാകില്ല. പക്ഷേ, വിശ്വാസികള്‍ക്ക്‌ ഇത്‌ വേദനയുളവാക്കും.

1 comment:

ജനശക്തി ന്യൂസ്‌ said...