Tuesday, March 10, 2009

മൂന്നാം മുന്നണിയുടെ പ്രസക്തി

മൂന്നാം മുന്നണിയുടെ പ്രസക്തി

ദേശീയരാഷ്ട്രീയത്തില്‍ കോഗ്രസിനും ബിജെപിക്കും മാത്രമേ പ്രസക്തിയുള്ളെന്ന് ഇപ്പോഴും വിശ്വസിക്കുന്നവര്‍ക്ക് തിരിച്ചറിവ് നല്‍കുന്ന സംഭവങ്ങളാണ് സമീപദിവസങ്ങളിലുണ്ടായത്. ഒറീസയില്‍ ബിജെപിയും ബിജെഡിയും തമ്മിലുള്ള സഖ്യം തകര്‍ന്നതിന്റെ മാനങ്ങള്‍ ഞങ്ങള്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ബിജെപിയുടെ തനിനിറം അനുഭവത്തിലൂടെ മനസിലാക്കുന്നവരാണ് നിലപാടുകള്‍ മാറ്റുന്നത്. തെലുങ്കുദേശം പാര്‍ടി ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമായി വാജ്പേയിക്ക് പ്രധാനമന്ത്രിയാകുന്നതിന് അവസരം നല്‍കിയ പാര്‍ടിയാണ്. എന്നാല്‍, ബിജെപിയുടെ വര്‍ഗീയ അജന്‍ഡകള്‍ നടപ്പാക്കുന്നതിനു ചൂട്ടുപിടിക്കാന്‍ കഴിയില്ലെന്ന പ്രഖ്യാപനത്തോടെ മൂന്നാം ബദലിനൊപ്പം സജീവമായി അണിനിരക്കാന്‍ ചന്ദ്രബാബു നായിഡു തയ്യാറായിരിക്കുന്നു. ഒരു കാലത്ത് ദേശീയ ജനാധിപത്യസഖ്യത്തിന്റെ സജീവ പങ്കാളിയായിരുന്ന അണ്ണാ ഡിഎംകെയും ശക്തമായ മതനിരപേക്ഷ നിലപാടിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ചുരുങ്ങിയ കാലത്തേക്കായിരുന്നെങ്കിലും,സ്വന്തം പേരിനുപോലും കളങ്കം ഉണ്ടാക്കുന്ന രീതിയില്‍ ബിജെപി കൂട്ടുകെട്ടിലേക്കു വീണ സെക്കുലര്‍ ജനതാദള്‍ നേതാവ് ദേവഗൌഡ ദേശീയതലത്തില്‍ പുതിയ ധ്രുവീകരണത്തിനായി നേതൃപരമായ പങ്കാണ് നിര്‍വഹിക്കുന്നത്. ഈ പാതയില്‍ ഒടുവില്‍ എത്തിച്ചേര്‍ന്ന പാര്‍ടിയാണ് ബിജു ജനതാദള്‍. ജീവിതകാലം മുഴുവനും ശക്തമായ മതനിരപേക്ഷ നിലപാട് സ്വീകരിച്ചിരുന്ന ബിജു പട്നായിക്കിന്റെ പേരിലുള്ള പാര്‍ടിയും അതിനെ നയിക്കുന്ന അദ്ദേഹത്തിന്റെ മകനും കൈത്തെറ്റ് തിരുത്തിയിരിക്കുന്നു. ഒറീസയെ സംഘപരിവാറിന്റെ മറ്റൊരു പരീക്ഷണശാലയാക്കുന്നതിനു കൂട്ടുനില്‍ക്കാന്‍ തങ്ങളെ കിട്ടില്ലെന്ന ബിജുജനതാദളിന്റെ പ്രഖ്യാപനം മതനിരപേക്ഷവാദികളില്‍ ആവേശം പകരുന്നതാണ്. ഈ മാറ്റങ്ങള്‍ ദേശീയതലത്തില്‍ പുതിയ ധ്രുവീകരണത്തിന് സഹായിക്കുന്നതാണ്. ഈ പാര്‍ടികളെല്ലാംതന്നെ കോഗ്രസിനെ വിശ്വാസത്തിലെടുക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഇന്നു പ്രധാന സംസ്ഥാനങ്ങളിലൊന്നും കോഗ്രസും ബിജെപിയും നേരിട്ട് മത്സരിക്കുന്നില്ല. യുപിയില്‍ കോഗ്രസ് ഇപ്പോഴും മുലായംസിങ്ങിന്റെയും അമര്‍സിങ്ങിന്റെയും ദയയ്ക്കായി യാചിക്കുകയാണ്. മഹാരാഷ്ട്രയില്‍ ബിജെപിക്ക് ശിവസേനയുടെ സഹായം വേണം. കോഗ്രസിന് എന്‍സിപിയില്ലാത്ത സാഹചര്യം ആലോചിക്കാനേ കഴിയില്ല. ബംഗാളില്‍ ഈ രണ്ടു പാര്‍ടിയും പ്രധാനശക്തികളല്ല. ബിഹാറില്‍ കോഗ്രസ് ലാലുവിന്റെ ജൂനിയര്‍ പാര്‍ട്ണറാണ്. ബിജെപി അവിടെ ശക്തമായ സാന്നിധ്യമല്ല. തമിഴ്നാട്ടിലും രണ്ടു പാര്‍ടിയും പ്രധാന ശക്തികളല്ല. രാജ്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കുംവിധം പാര്‍ലമെന്റ് അംഗങ്ങളെ സംഭാവനചെയ്യുന്ന സംസ്ഥാനങ്ങളിലെല്ലാം കോഗ്രസ് ഇതര ബിജെപി വിരുദ്ധ ശക്തികളാണ് നിര്‍ണായകമായി മാറിയിരിക്കുന്നത്. ഈ പുതിയ സാഹചര്യം രണ്ടു കക്ഷി സമ്പ്രദായം ആഗ്രഹിക്കുന്ന ശക്തികളുടെ സ്വപ്നങ്ങള്‍ നടപ്പാകില്ലെന്നതിന്റെ സൂചനയാണ്. ഈ പുതിയ സാഹചര്യത്തിന് അനുസൃതമായി ശക്തമായ ഇടപെടലാണ് സിപിഐ എം നേതൃത്വംനല്‍കുന്ന ഇടതുപക്ഷം നിര്‍വഹിക്കുന്നത്. 16 സംസ്ഥാനത്ത് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പുതിയ ആവേശമാണ് സിപിഐ എം നല്‍കുന്നത്. ഒമ്പതു സംസ്ഥാന നിയമസഭകളില്‍ സാന്നിധ്യമുള്ള സിപിഐ എം ബിഹാറില്‍ വിശാലമായ ഇടതുപക്ഷ ഐക്യം എന്ന മുദ്രാവാക്യം പ്രയോഗത്തില്‍ വരുത്തിയാണ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. ഒറീസയിലെ പുതിയ മാറ്റത്തിന് തയ്യാറെടുക്കുന്ന നവീന്‍ പട്നായിക് ഇടതുപക്ഷത്തിലാണ് പ്രതീക്ഷ അര്‍പ്പിക്കുന്നത്. കോഗ്രസിനും ബിജെപിക്കും എതിരായ മുന്നണി സംവിധാനത്തിന് അനുകൂലമാണ് പുതിയ സ്ഥിതിഗതികള്‍. മൂര്‍ത്തമായ മുദ്രാവാക്യങ്ങളുടെ അടിസ്ഥാനത്തില്‍ രൂപംകൊള്ളുന്ന മുന്നണിക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വന്‍ കുതിച്ചുചാട്ടം നടത്താന്‍ കഴിയും. അമേരിക്കന്‍ വിധേയത്വത്തില്‍നിന്ന് രാജ്യത്തിന്റെ പരമാധികാരത്തെ സംരക്ഷിക്കുകയും ജനപക്ഷ സാമ്പത്തികനയം നടപ്പാക്കുകയും ശക്തമായ മതനിരപേക്ഷ നിലപാട് സ്വീകരിക്കുകയുംചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കു മാത്രമേ ഇന്നിന്റെ സങ്കീര്‍ണതകളില്‍ രാജ്യത്തെ നയിക്കാന്‍ കഴിയുകയുള്ളൂ. ഏകകക്ഷി ഭരണത്തിന്റെ കാലം കഴിഞ്ഞന്നാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകള്‍ നല്‍കുന്ന പാഠം. ഇത്രയും അനുകൂലമായ അന്തരീക്ഷം അടുത്തകാലത്തൊന്നും രാജ്യത്തുണ്ടായിട്ടില്ല. ആഗോളവല്‍ക്കരണം പരാജയപ്പെട്ടതും കോഗ്രസും ബിജെപിയും തുറന്നകാട്ടപ്പെട്ടതും പുതിയ ധ്രുവീകരണത്തെ ശക്തിപ്പെടുത്തുന്ന ഘടകങ്ങളാണ്. തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ ഇതിന്റെ വേഗം വര്‍ധിക്കുമെന്ന് ഉറപ്പ്. കോഗ്രസിനും ബിജെപിക്കുമൊപ്പം ഇപ്പോഴും നില്‍ക്കുന്ന മതനിരപേക്ഷപാര്‍ടികള്‍ക്ക് പുനര്‍വിചിന്തനത്തിനുള്ള അവസരംകൂടിയാണിത്.

frm.deshabhimani

2 comments:

ജനശക്തി ന്യൂസ്‌ said...

വേലൂക്കാരൻ said...

മലർപൊടിക്കാരന്റെ ദിവാസ്വപ്നങ്ങൾ