ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട്പാക്കിസ്ഥാനില്‍ ഭാഗീകമായി ഗൂഢാലോചന നടന്നുവെന്ന്പാക്കിസ്ഥാന്‍ സമ്മതിച്ചു. അക്രമികള്‍ക്ക് ലഷ്കര്‍ ഇ ത്വയ്ബയുമായി ബന്ധമുണ്ടെന്നും പാക്കിസ്ഥാന്‍ ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്സമ്മതിച്ചു.
ആക്രമണത്തിന്റെ ഭൂരിഭാഗം തീരുമാനങ്ങളും ഇന്ത്യയില്‍ വച്ചാണ്ഭീകരര്‍ രൂപപ്പെടുത്തിയത്. കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനില്‍ നടപടികളും എടുത്തു. മുംബൈ ആക്രമണത്തിനിടെ ജീവനോടെ പിടിയിലായ ഭീകരന്‍ അജ്മല്‍ അമീര്‍ കസബ്ഉള്‍പ്പെടെ ഒമ്പതുപേര്‍ക്കെതിരേ കേസെടുത്തു. ഇതില്‍ ആറ്പേരെ അറസ്റുചെയ്തിട്ടുണ്ട്. പാക്കിസ്ഥാനില്‍ നിന്നും മുംബൈയില്‍ എത്തുന്നതിനായി ഭീകരര്‍ ഉപയോഗിച്ച മൂന്ന് ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ടെന്ന്അദ്ദേഹം പറഞ്ഞു.
സൈബര്‍ ബന്ധവും ഭീകരര്‍ ഉപയോഗിച്ചു. ഇതിനുപയോഗിച്ച സെര്‍വര്‍ അമേരിക്കയിലെ ഹൂസ്റണിലാണ്-മന്ത്രി പറഞ്ഞു. നേരത്തെ പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ സത്യബ്രത പട്ടേല്‍ ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
No comments:
Post a Comment