Thursday, February 12, 2009

ജനങ്ങള്‍ അറിയേണ്ട പ്രശ്നങ്ങള്‍

ജനങ്ങള്‍ അറിയേണ്ട പ്രശ്നങ്ങള്‍

നവകേരള മാര്‍ച്ച് പാലക്കാട് ജില്ലയിലെ പര്യടനത്തിലാണ്. പട്ടാമ്പിയിലായിരുന്നു ചൊവ്വാഴ്ചത്തെ സമാപനം. മുതലാളിത്ത സാമ്പത്തിക പ്രതിസന്ധിയുടെ ഫലമായി വിദേശരാജ്യങ്ങളില്‍നിന്ന് നിര്‍ബന്ധപൂര്‍വം മടങ്ങേണ്ടിവരുന്ന മലയാളികളെ പുനരധിവസിപ്പിക്കാനുള്ള അടിയന്തര നടപടികള്‍ കേന്ദ്രസര്‍ക്കാരില്‍നിന്ന് ഉണ്ടാകേണ്ടതിന്റെ ആവശ്യകതയാണ് തിങ്കളാഴ്ച രാവിലത്തെ പത്രസമ്മേളനത്തില്‍ പ്രധാനമായി പറഞ്ഞതെങ്കിലും അതുസംബന്ധിച്ച ചോദ്യങ്ങളൊന്നും ഉയര്‍ന്നുകേട്ടില്ല. യഥാര്‍ഥത്തില്‍ നാം അഭിമുഖീകരിക്കേണ്ട ജനകീയ പ്രശ്നങ്ങളെ പാര്‍ശ്വങ്ങളിലേക്ക് തള്ളിമാറ്റി വിവാദങ്ങള്‍ ഉല്‍പ്പാദിപ്പിക്കുക; അത് മുഖ്യവാര്‍ത്തയാക്കുക എന്ന രീതിയിലേക്കുള്ള പോക്ക് സമൂഹത്തിന് ഗുണംചെയ്യുന്നതല്ല-അഭികാമ്യവുമല്ല. വിവാദങ്ങള്‍ ഉണ്ടാക്കുന്നതിനു പിന്നില്‍ രാഷ്ട്രീയവും സങ്കുചിതവുമായ ലക്ഷ്യങ്ങളുണ്ടെന്നതിനാലും അക്കാര്യം ജനങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ട് എന്നതിനാലും കൂടുതല്‍ വിശദീകരണം അതില്‍ ആവശ്യം വരുന്നില്ല. ഞങ്ങള്‍ പൊതുവെ പറയാറുള്ളതുപോലെ, സിപിഐ എമ്മിനെതിരായ പ്രചാരവേലകള്‍ക്കും അതിനായി വിവാദങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിനും മറുപടി നല്‍കുന്നത് ജനങ്ങള്‍തന്നെയാണ്. ഒന്നിനൊന്ന് ഗംഭീരമാകുന്ന, കൂടുതല്‍ ജനവിഭാഗങ്ങളെ അണിനിരത്തുന്ന ഈ ജാഥാപര്യടനത്തിന്റെ അവര്‍ണനീയമായ വിജയംതന്നെയാണ് അപവാദ പ്രചാരകര്‍ക്കുള്ള മറുപടി. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിനെതിരെ കോഗ്രസും യുഡിഎഫും നടത്തുന്ന അപവാദ പ്രചാരണങ്ങളെയും ഈ പശ്ചാത്തലത്തില്‍ത്തന്നെ വിലയിരുത്തണം. ഒരുവശത്ത് സംസ്ഥാനത്തിന്റെ അധികാരം കവര്‍ന്നെടുത്ത് ഒന്നും ചെയ്യാന്‍ അനുവദിക്കാതിരിക്കുക, സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടങ്കോലിടുക, കേന്ദ്രസര്‍ക്കാരിന്റെ ഒത്താശയോടെ കേരളത്തെ ഞെരുക്കത്തിലാക്കുക; മറുഭാഗത്താകട്ടെ കേന്ദ്രസഹായം നിരസിക്കപ്പെടുന്നതുകൊണ്ടുമാത്രം മുടങ്ങിപ്പോകുന്ന കാര്യങ്ങള്‍ ചൂണ്ടി എല്‍ഡിഎഫിനെ അധിക്ഷേപിക്കുക-ഇതാണ് പ്രതിപക്ഷത്തിന്റെ നയം. യുപിഎ അംഗീകരിച്ച പൊതുമിനിമംപരിപാടി സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുന്നതാണ്. നിലവിലുള്ള അധികാരം പോലും കവര്‍ന്നെടുക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റേത്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പഠിക്കുന്നതിനു നിയോഗിച്ച പൂഞ്ച് കമ്മിറ്റി ധനമേഖലയ്ക്കകത്ത് എന്തു ചെയ്യാനാകുമെന്നാണ് പ്രധാന പരിഗണനാ വിഷയമായി നിശ്ചയിച്ചത്. എന്നാല്‍, അന്തര്‍സംസ്ഥാന നദീജലതര്‍ക്കങ്ങള്‍ കേന്ദ്രത്തിന്റെ പരിധിയില്‍ കൊണ്ടുവരിക, കേന്ദ്ര പൊലീസ് സേന രൂപീകരിക്കുക, ലഹളകളിലും മറ്റ് അടിയന്തര സന്ദര്‍ഭങ്ങളിലും സംസ്ഥാന ക്രമസമാധാനത്തില്‍ ഇടപെടുന്നതിന് കേന്ദ്രത്തിന് സ്വാതന്ത്യ്രം നല്‍കുക, ജില്ലാതല ആസൂത്രണ സംവിധാനം ശക്തിപ്പെടുത്തുക, കേന്ദ്ര പണം നേരിട്ട് താഴോട്ട് നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ നടപ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് യുപിഎ സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഇതിലൂടെ സംസ്ഥാനങ്ങളുടെ അധികാരം വര്‍ധിക്കാനല്ല പോകുന്നത് പകരം ഉള്ള അധികാരവും നഷ്ടപ്പെടാനാണ്. പുത്തന്‍ സാമ്പത്തിക പരിഷ്കാരങ്ങളുടെ വേഗം കൂട്ടാനുതകുന്നവിധം ധനവിന്യാസം എങ്ങനെ നടത്താമെന്നാണ് 13-ാം ധനകമീഷന്‍ അന്വേഷിച്ചത്. കേന്ദ്ര വരുമാനത്തില്‍നിന്ന് ഗ്രാന്റ് ലഭിക്കുക സംസ്ഥാന സര്‍ക്കാരിന്റെ ഭരണഘടനാപരമായ അവകാശമാണ്. ഇതിന് നയപരമായ ഉപാധികള്‍ അടിച്ചേല്‍പ്പിക്കുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധവുമാണ്. 73, 74 ഭരണഘടനാ ഭേദഗതിയില്‍നിന്ന് 64, 65 ഭരണഘടനാ ഭേദഗതി നിലപാടിലേക്ക് 13-ാം ധനകമീഷന്‍ വഴി പുറകോട്ട് പോകാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കേന്ദ്രം നേരിട്ട് ധനസഹായം നല്‍കുന്നതിനുപോലും കേന്ദ്രസര്‍ക്കാര്‍ നീങ്ങുകയാണ്. 11-ാം പഞ്ചവത്സരപദ്ധതി കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുന്ന തരത്തിലാണ് വിഭാവനം ചെയ്യുന്നത്. സംസ്ഥാനപരിധിയില്‍പ്പെട്ട മേഖലകളില്‍ കേന്ദ്രസര്‍ക്കാര്‍ സ്വന്തം പദ്ധതികള്‍ ആവിഷ്കരിച്ച് മുന്നോട്ടുപോവുകയാണ്. അത്തരം പണം പദ്ധതി ധനസഹായമായി നല്‍കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം ആസൂത്രണ കമീഷന്‍ അംഗീകരിച്ചതായിരുന്നു. എന്നാല്‍, അതിന് കടകവിരുദ്ധമായ തരത്തില്‍ കാര്യങ്ങള്‍ നീക്കാനാണ് കേന്ദ്രസര്‍ക്കാരിന് താല്‍പ്പര്യം. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നിബന്ധനകള്‍ നമ്മുടെ സംസ്ഥാനത്തിന് ഏറെ ദോഷകരമാണ്. കേരളത്തിന്റെ സാമൂഹ്യക്ഷേമ സൂചികകള്‍ വളരെ ഉയര്‍ന്നതാകയാല്‍ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ വീതം വയ്ക്കുമ്പോള്‍ വളരെ ചെറിയ സംഖ്യയേ ലഭിക്കാന്‍ സാധ്യതയുള്ളൂ. കേരളത്തിന്റെ സവിശേഷമായ പ്രശ്നങ്ങളെ പരിഗണിച്ച് വിഹിതം നല്‍കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവുന്നില്ല. അടുത്തകാലത്തായി ധനകമീഷനുകളുടെ തീര്‍പ്പുകളില്‍ കേരളത്തിന്റെ വിഹിതം തുടര്‍ച്ചയായി കുറഞ്ഞുവരുന്നു. 10-ാം ധനകമീഷന് കേന്ദ്രനികുതിയുടെ ഏതാണ്ട് 3.9 ശതമാനം കേരളത്തിനു ലഭിച്ചെങ്കില്‍ 13-ാം ധനകമീഷന്‍ ആയപ്പോള്‍ അത് 2.7 ശതമാനമായി താഴ്ന്നു. ഭീമമായ നഷ്ടമാണ് ഇതുമൂലം സംസ്ഥാനത്തിന് ഉണ്ടായത്. കേന്ദ്ര പൊതുമേഖലാ നിക്ഷേപത്തിന്റെ 2.5 ശതമാനമേ കേരളത്തിനുള്ളൂ. കേരളത്തിന്റെ വായ്പാപരിധി കേന്ദ്രസര്‍ക്കാര്‍ കര്‍ശനമാക്കിക്കൊണ്ടിരിക്കുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു. വിദേശവായ്പകള്‍ക്ക് പകരം നാട്ടില്‍ നിന്നുതന്നെ വായ്പസമാഹരണം നടത്തുന്നതിനുള്ള സ്വാതന്ത്യ്രം സംസ്ഥാനത്തിന് കേന്ദ്രം നല്‍കുന്നില്ല. ഇത്തരത്തില്‍ സംസ്ഥാനത്തിന്റെ ധനകാര്യ സ്വാതന്ത്യ്രത്തെ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രിച്ചു നിര്‍ത്തിയിരിക്കുകയാണ്. ഇത്തരം പ്രശ്നങ്ങളാണ് ജനങ്ങള്‍ അറിയേണ്ടതും പ്രതികരണമുയരേണ്ടതും. അതാണ് നവകേരള മാര്‍ച്ചിലൂടെ ഞങ്ങള്‍ ജനങ്ങള്‍ക്കുമുന്നില്‍ വയ്ക്കുന്നത്. അത്തരം കാര്യങ്ങള്‍ മൂടിവയ്ക്കാനുള്ളതാണ് തൊലിപ്പുറമെയുള്ള വിവാദങ്ങള്‍ എന്ന് ഞങ്ങള്‍ ആവര്‍ത്തിച്ചു പറയുന്നതും മറ്റൊന്നുംകൊണ്ടല്ല.
പിണറായി വിജയന്‍

1 comment:

ജനശക്തി ന്യൂസ്‌ said...