Tuesday, February 24, 2009

നാടുകണ്ട ഏറ്റവും വലിയ മനുഷ്യമഹാമുന്നേറ്റം

തിരു: കേരളം ഹൃദയത്തിലേറ്റുന്ന പ്രസ്ഥാനവും ചോരച്ചെങ്കൊടിയും അജയ്യമാണെന്ന ജനലക്ഷങ്ങളുടെ പ്രഖ്യാപനത്തിന്റെ കരുത്തുമായി നവകേരളമാര്‍ച്ച് ബുധനാഴ്ച സാഗരതീരത്ത് മഹാറാലിയോടെ സമാപിക്കും. 24 നാളത്തെ പര്യടനത്തിലൂടെ മലയാളിയുടെ മനസ്സില്‍ പ്രത്യാശയുടെയും ആവേശത്തിന്റെയും പുതുമഴയായി പെയ്തിറങ്ങിയ മാര്‍ച്ച് ചരിത്രത്താളില്‍ ഇങ്ങനെ കുറിക്കും- നാടുകണ്ട ഏറ്റവും വലിയ മനുഷ്യമഹാമുന്നേറ്റം. 'ഐശ്വര്യ കേരളം, സുരക്ഷിത ഇന്ത്യ' എന്ന മുദ്രാവാക്യവുമായി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നേതൃത്വത്തില്‍ പ്രയാണം ആരംഭിച്ച മാര്‍ച്ച് ശംഖുംമുഖം കടപ്പുറത്ത് സമാപിക്കുമ്പോള്‍ കേരളത്തിന് പുതിയ പ്രഭാതം. വലതുപക്ഷ മാധ്യമങ്ങളും പ്രതിലോമശക്തികളും തീര്‍ത്ത നുണക്കഥകളുടെ നെടുംകോട്ടകള്‍ ഒരു ജനതയുടെ നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ തകര്‍ന്നുവീണതിന്റെ ദൃഷ്ടാന്തംകൂടിയാണ് മാര്‍ച്ചിന്റെ വിജയം. ഉപ്പളയില്‍ ഫെബ്രുവരി രണ്ടിന് മാര്‍ച്ച് തുടങ്ങുംമുമ്പ് നടന്ന പ്രചാരണം 'മാര്‍ച്ച് നടക്കില്ല; നടന്നാലും പിണറായി വിജയന്‍ നയിക്കില്ല' എന്നായിരുന്നു. എല്ലാ പ്രചാരണങ്ങളെയും അപ്രസക്തമാക്കി ജനസഹസ്രങ്ങളുടെ സാന്നിധ്യത്തില്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള ഉദ്ഘാടനംചെയ്ത മാര്‍ച്ച് പ്രയാണം ആരംഭിച്ചപ്പോള്‍, തിരുവനന്തപുരത്ത് എത്തുന്നതിനുമുമ്പ് ജാഥാ ക്യാപ്റ്റന്‍ മാറുമെന്നായി പ്രചാരണം. അതുമല്ലെങ്കില്‍ കേരളഭരണത്തിലും പാര്‍ടിസംവിധാനത്തിലും മാറ്റംവരുമെന്നും. ഇന്നിതാ, പിണറായി വിജയന്‍ നയിച്ച ജാഥ തിരുവനന്തപുരത്ത്. നൂറ്റാണ്ടുകളെ അതിജീവിച്ച രണധീരതയുടെ പ്രതീകമായ ചെങ്കൊടിയുടെ കരുത്തില്‍ സമരമുഖങ്ങളില്‍ ഇരമ്പിയാര്‍ത്ത പ്രസ്ഥാനം തങ്ങളുടെ കൈകളില്‍ സുഭദ്രമാണെന്ന് കേരളജനത നട്ടെല്ലുനിവര്‍ത്തി വിളിച്ചുപറഞ്ഞു. ചരിത്രത്തിന്റെ തീപ്പാളങ്ങളിലൂടെ ഇടിമിന്നല്‍പോലെ നവകേരളമാര്‍ച്ച് കടന്നെത്തിയപ്പോള്‍, വിഷലിപ്തമായ അപവാദങ്ങള്‍ക്ക് കടലില്‍ കെട്ടിയ മചിറയുടെ ആയുസ്സ്. നാടിന്റെ നന്മകളെ ദഹിപ്പിക്കാനെത്തുന്ന ആസുരശക്തികള്‍ക്ക് മാപ്പില്ലെന്ന് ഈ ഒത്തുചേരലിലൂടെ കേരളജനതയുടെ പ്രഖ്യാപനം. തങ്ങളുടെ തലച്ചോറിലേക്ക് തിരിച്ചറിവിന്റെ രാഷ്ട്രീയം ഊറിയിറങ്ങിയത് പൊരുതുന്ന ജീവിതത്തിന്റെ പടനിലങ്ങളില്‍നിന്നാണെന്ന് തൊഴിലാളിവര്‍ഗം ഒരിക്കല്‍ക്കൂടി തെളിയിച്ചു. സ്വൈരജീവിതമെന്ന സ്വപ്നം അനുനിമിഷം ചവിട്ടിമെതിക്കുന്ന സാമ്രാജ്യത്വത്തിനുനേരെ അവസാനശ്വാസംവരെ പൊരുതുമെന്നു പ്രഖ്യാപിച്ച പ്രസ്ഥാനം, അനുനിമിഷം വേട്ടയാടപ്പെടുന്നത് എന്തിനെന്ന് തങ്ങള്‍ക്കറിയാമെന്ന് അവര്‍ വീണ്ടും വിളിച്ചുപറഞ്ഞു. രോഷവും പ്രതിഷേധവും മുദ്രാവാക്യങ്ങളായി അലയടിച്ചപ്പോള്‍, ഓരോ സ്വീകരണകേന്ദ്രവും വര്‍ഗവഞ്ചകര്‍ക്കുള്ള താക്കീതായി. ഒറ്റുകാരുടെ കൊടി പാറുമെന്ന് പ്രചരിപ്പിക്കപ്പെട്ട പ്രദേശങ്ങളില്‍ ഇരട്ടി ആവേശത്തോടെ ജനങ്ങളുടെ ഒഴുക്ക്. പതറാത്ത കാലടികളോടെ, വിപ്ളവവീര്യത്തോടെ ജനങ്ങള്‍ ഇരമ്പി എത്തിയപ്പോള്‍ സ്വീകരണകേന്ദ്രങ്ങള്‍ ചെങ്കടലായി. സ്ത്രീകളുടെ അസാധാരണ സാന്നിധ്യം. സാംസ്കാരികനായകരും കല-സാഹിത്യ രംഗത്തെ പ്രമുഖരും ആശീര്‍വദിക്കാനെത്തി. കേരളത്തിന്റെ സാംസ്കാരിക ഭൂമികയില്‍നിന്ന് നവോത്ഥാനമൂല്യങ്ങളെ തുടച്ചുനീക്കാന്‍ ശ്രമിക്കുന്ന ദുഷ്ടശക്തികള്‍ക്കും മാര്‍ച്ച് താക്കീതായി. ജീവിതയാഥാര്‍ഥ്യത്തിന്റെ നേരുകളിലേക്കും വേരുകളിലേക്കും ഇറങ്ങിച്ചെല്ലുന്ന അതുല്യമായ രാഷ്ട്രീയവും സംഘടനയും കൈമുതലായുള്ള സിപിഐ എമ്മിനെ നേര്‍ക്കുനേരെ എതിരിടുക എന്ന സ്വപ്നമെങ്കിലും കാണാന്‍ എതിരാളികള്‍ ഇനിയുമെത്രയോ കാത്തിരിക്കേണ്ടി വരുമെന്നും മാര്‍ച്ച് തെളിയിച്ചു. പാര്‍ടി തീരുമാനിച്ച് നിര്‍ബന്ധിച്ച് കൊണ്ടുവന്നവരാണ് സ്വീകരണകേന്ദ്രങ്ങളില്‍ ഉണ്ടായതെന്ന വിമര്‍ശത്തിന് മറുപടി കേരളത്തിന്റെ വീഥികളില്‍ കഴിഞ്ഞദിവസങ്ങളില്‍ തിളച്ചുയര്‍ന്ന ആവേശംതന്നെ. "തീരുമാനിച്ചാല്‍ ആളുകള്‍ വരും; ആവേശം വരുമോ''- ജാഥാ മാനേജര്‍കൂടിയായ കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ പറഞ്ഞു.

2 comments:

ജനശക്തി ന്യൂസ്‌ said...

Anonymous said...

നാണം ഇല്ലാത്തവര്‍ക്ക് ആസനത്തില്‍ ആല് മുളച്ചാല്‍ അതും ഒരു തണല്‍