Wednesday, February 25, 2009

മതനിരപേക്ഷ സര്‍ക്കാര്‍ വരും

മതനിരപേക്ഷ സര്‍ക്കാര്‍ വരും

തിരു: കോണ്‍ഗ്രസ് ഇല്ലാത്ത മതനിരപേക്ഷ ഗവണ്‍മെന്റ് കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. 2004ന്റെ ആവര്‍ത്തനമാകില്ല അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ്. സാമ്രാജ്യത്വത്തിനു കീഴടങ്ങാത്ത ഗവമെന്റ് കേന്ദ്രത്തില്‍ അധികാരത്തില്‍ വരണം. ആ ഗവമെന്റ് മതനിരപേക്ഷത മുറകെ പിടിക്കുന്നതാകണം. അത് ജനങ്ങളോടു ബാധ്യതയുള്ള, ജനവിരുദ്ധനിലപാടുകള്‍ എടുക്കാത്ത സര്‍ക്കാരാകണം. ബിജെപിക്കും കോഗ്രസിനും പങ്കില്ലാത്ത ഗവമെന്റിനു മാത്രമേ രാജ്യത്തിന്റെ ഐക്യവും ഭദ്രതയും പരമാധികാരവും കാത്തുസൂക്ഷിക്കാനാകൂ. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിച്ച നവകേരളമാര്‍ച്ചിന്റെ സമാപനറാലി ശംഖുംമുഖത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു കാരാട്ട്. കോഗ്രസും ബിജെപിയും അധികാരത്തില്‍ വരുന്നതു തടയാന്‍ സിപിഐ എം നേതൃത്വത്തിലുള്ള ഇടതുപക്ഷശക്തികള്‍ക്കു മാത്രമേ കഴിയൂ. ബിജെപി അധികാരത്തില്‍ വരാതിരിക്കാനാണ് 2004ല്‍ കോഗ്രസിന് ഇടതുപക്ഷം പിന്തുണ നല്‍കിയത്. നാലരവര്‍ഷത്തെ അനുഭവം കോഗ്രസിന് രാജ്യതാല്‍പ്പര്യമല്ല വലുതെന്ന് തെളിയിച്ചു. സാമ്രാജ്യത്വത്തിനു പ്രത്യേകിച്ച് അമേരിക്കയ്ക്ക് കോഗ്രസ് കീഴടങ്ങി. വര്‍ഗീയതയെ തടയാന്‍ കോഗ്രസിനായില്ല. തെരഞ്ഞെടുപ്പിനു മുമ്പുതന്നെ കോഗ്രസ് മുന്നണി പിരിച്ചുവിട്ട അവസ്ഥയിലാണ്. യുപിഎ കക്ഷികളുമായി സഖ്യം അവസാനിച്ചെന്നും തെരഞ്ഞെടുപ്പില്‍ കൂട്ടുകെട്ടില്ലെന്നും കോഗ്രസ് പ്രഖ്യാപിച്ചു. 2004ല്‍ തെരഞ്ഞെടുപ്പിനു ശേഷമാണ് മുന്നണി രൂപംകൊണ്ടത്. ബിജെപിയുടെ നേതൃത്വത്തിലുള്ള വര്‍ഗീയശക്തികള്‍ രാജ്യത്തെ തകര്‍ക്കുന്നതു തടയാനാണ് അന്ന് കോഗ്രസിന് ഇടതുപക്ഷം പിന്തുണ നല്‍കിയത്. 2009ല്‍ കോഗ്രസ് ഇല്ലാതെ മതനിരപേക്ഷശക്തികളുടെ കൂട്ടുകെട്ടും ഗവമെന്റും രൂപംകൊള്ളും. കോഗ്രസിന്റെ സാമ്രാജ്യത്വവിധേയത്വം ജോര്‍ജ് ബുഷിന് ഭാരതരത്നം നല്‍കണമെന്ന് അഭിപ്രായപ്പെടുന്നതില്‍വരെ എത്തി. അമേരിക്കയുമായി ആണവകരാറും തന്ത്രപരമായ സഖ്യവുമുണ്ടാക്കി. ധനികരെ ലോകത്തെ ഏറ്റവും വലിയ ധനികരുടെ പട്ടികയിലെത്തിച്ചതും ഏറ്റവുമധികം ദരിദ്രരെ സൃഷ്ടിച്ചതുമാണ് കോഗ്രസ് ഭരണത്തിന്റെ റെക്കോഡ്. നവലിബറല്‍ നയങ്ങള്‍ സൃഷ്ടിച്ച പതനത്തില്‍നിന്നു പാഠം പഠിക്കുന്നതിനു പകരം അവ കൂടുതല്‍ ശക്തമായി നടപ്പാക്കാനാണ് കോഗ്രസ് ശ്രമിക്കുന്നത്. നമ്മുടെ സമ്പദ്ഘടനയും ധനസ്ഥാപനങ്ങളും വിദേശമൂലധനശക്തികള്‍ക്ക് തുറന്നുകൊടുത്തു. വിദേശപ്രത്യക്ഷ മൂലധനനിക്ഷേപം സംബന്ധിച്ച മാര്‍ഗനിര്‍ദേശംപോലും തിരുത്തി. മാന്ദ്യം സൃഷ്ടിച്ച പ്രതിസന്ധിയും ലക്ഷക്കണക്കിനു തൊഴില്‍ നഷ്ടപ്പെടുന്നതും കാര്‍ഷിക-വ്യാവസായികമേഖല തകരുന്നതും ഒഴിവാക്കാന്‍ കോഗ്രസ് എന്തുനടപടിയെടുത്തെന്ന് കാരാട്ട് ചോദിച്ചു. പലസ്തീന്‍ ജനതയെ കൊന്നൊടുക്കുന്ന ഇസ്രയേലുമായി കോഗ്രസ് ഏറ്റവുമടുത്ത ബന്ധം പുലര്‍ത്തുന്നു. 10,000 കോടിയുടെ ആയുധകരാറില്‍ ഇസ്രയേലുമായി ഏര്‍പ്പെട്ടു. ആയുധവില്‍പ്പനയില്‍ നിന്നുള്ള ലാഭമാണ് കുഞ്ഞുങ്ങളെയും സ്ത്രീകളെയും വരെ പൈശാചികമായി കൊന്നൊടുക്കുന്നതിനും യുദ്ധസമ്പദ്ഘടന ശക്തമാക്കുന്നതിനും ഇസ്രയേല്‍ ഉപയോഗിക്കുന്നത്. ഭീകരത നേരിടുന്നതിലും കോഗ്രസ് പരാജയമായി. ഭീകരത സംബന്ധിച്ച അന്വേഷണത്തിന്റെ പേരില്‍ എഫ്ബിഐ, സിഐഎ പോലുള്ള ഏജന്‍സികളെ കൊണ്ടുവന്ന് രാജ്യസുരക്ഷ അപകടപ്പെടുത്തുകയാണ്. രാജ്യത്തിന്റെ സുരക്ഷിതത്വമേഖലയിലും അമേരിക്ക പിടിമുറുക്കിയതാണ് കോഗ്രസ് ഭരണത്തിന്റെ അനുഭവം. വര്‍ഗീയതയും തീവ്രവാദവും തടയാന്‍ കോഗ്രസ് എന്തുചെയ്തു. ഒറീസയിലും കര്‍ണാടകത്തിലും മറ്റും ന്യൂനപക്ഷവേട്ട നടന്നപ്പോള്‍ ബജ്രംഗ്ദളിനെ നിരോധിക്കണമെന്ന് ഇടതുപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍, വര്‍ഗീയശക്തികളെ നിരോധിക്കാന്‍ ധൈര്യമില്ലെന്നാണ് കോഗ്രസ് തെളിയിച്ചതെന്ന് കാരാട്ട് പറഞ്ഞു.

1 comment:

ജനശക്തി ന്യൂസ്‌ said...