Tuesday, February 03, 2009

പുതുകേരളത്തിലേക്ക് പ്രയാണം

പുതുകേരളത്തിലേക്ക് പ്രയാണം

ചെമ്പട്ട് ചാര്‍ത്തിയ തുളുനാടിന്റെ മണ്ണിലും വിണ്ണിലും ആവേശത്തിന്റെ അലകളുയര്‍ന്നു. മകരവെയിലിനെ വെല്ലുന്ന ആവേശച്ചൂടില്‍ ജനസാഗരമിരമ്പി. പണിയാളരുടെ കരുത്തന്‍ മുദ്രാവാക്യങ്ങളും പടഹഭേരികളുമുയര്‍ന്നു. സമരേതിഹാസത്തിന്റെ ചരിത്രഭൂമിയില്‍ നാടും നഗരവും കാത്തിരുന്ന നവകേരളമാര്‍ച്ചിന് വീരോചിത തുടക്കം. സുരക്ഷിത ഇന്ത്യക്കും ഐശ്വര്യ കേരളത്തിനുമായി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന നവകേരളമാര്‍ച്ചിന് ഹൃദയൈക്യം പ്രഖ്യാപിച്ചത് ജനസഹസ്രങ്ങള്‍.മഞ്ചേശ്വരം ഉപ്പളയിലാണ് തിങ്കളാഴച വൈകിട്ട് പുതിയ കേരളവും ഇന്ത്യയും പടുത്തുയര്‍ത്താനുള്ള സമരജ്വാല കെളുത്തിയത്്. ഗോത്രത്തനിമയുമായെത്തിയ കൊറഗരും മാവിലരും നരസണ്ണരും മറാട്ടിയും ദളിത്ജനവിഭാഗങ്ങളും മുസ്ളിം -ക്രിസ്ത്യന്‍ ന്യൂനപക്ഷവുമെല്ലാം സ്വന്തം പ്രസ്ഥാനത്തെ തിരിച്ചറിഞ്ഞ് മാര്‍ച്ചില്‍ അണിചേര്‍ന്നു. ഉത്തരകേരളത്തില്‍ സിപിഐ എം കൈവരിച്ച കരുത്തിന്റെ വിളംബരമായി ഉദ്ഘാടനച്ചടങ്ങ്. ഭാഷാസംഗമഭൂമി അക്ഷരാര്‍ഥത്തില്‍ പുതിയ മുന്നേറ്റത്തിന്റെ ചരിത്രവേദിയായി. പാര്‍ടി പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പിണറായിക്ക് ചെങ്കൊടി കൈമാറിയാണ് നവകേരളമാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. വൈെകിട്ട് അഞ്ചോടെ ഉപ്പള ദേശീയപാതയോരത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിലായിരുന്നു ഉദ്ഘാടന സമ്മേളനം. മഞ്ചേശ്വരം നാളിതുവരെ ദര്‍ശിക്കാത്ത ജനസഞ്ചയം സാക്ഷിയായി. മുദ്രാവാക്യങ്ങളും ദിക്കുകളെ ഭേദിച്ച കതിനയും ആകാശത്തേക്കുയര്‍ന്ന വര്‍ണബലൂണുകളും ഉദ്ഘടനച്ചടങ്ങ് അവിസ്്മരണീയമാക്കി. ഭരണഘടനാ സ്ഥാപനങ്ങളെ കോഗ്രസ് സര്‍ക്കാര്‍ ദുരുപയോഗിക്കുകയാണെന്ന് എസ് ആര്‍ പി പറഞ്ഞു. പിണറായിക്കെതിരായ സിബിഐ കേസ് ഏറ്റവും നെറികെട്ട രാഷ്ട്രീയഗൂഢാലോചനയാണ്. ഇതിനെ ജനങ്ങളെ അണിനിരത്തി നേരിടും. ബാഹ്യശക്തികളുടെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി തീരുമാനങ്ങള്‍ മാറ്റുന്ന പാര്‍ടിയല്ല സിപിഐ എമ്മെന്നും വമ്പിച്ച കരഘോഷത്തിനിടെ എസ് ആര്‍ പി പ്രഖ്യാപിച്ചു. കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരന്‍ എംപി അധ്യക്ഷനായി. പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍, വിദ്യാഭ്യാസമന്ത്രി എം എ ബേബി, ആരോഗ്യമന്ത്രി പി കെ ശ്രീമതി, കെ ടി ജലീല്‍ എംഎല്‍എ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ സി എച്ച് കുഞ്ഞമ്പു എംഎല്‍എ സ്വാഗതം പറഞ്ഞു. ജാഥാ അംഗങ്ങളായ കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എ വിജയരാഘവന്‍ എംപി, കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍, എം വി ഗോവിന്ദന്‍, ഡോ. ടി എന്‍ സീമ, സൈമ ബ്രിട്ടോ എംഎല്‍എ എന്നിവരും രക്തസാക്ഷി കുടുംബാംഗങ്ങളും സന്നിഹിതരായി. നെറികെട്ട അപവാദപ്രചാരണത്തിനും ഗൂഢാലോചനകള്‍ക്കും തൊഴിലാളിവര്‍ഗപ്രസ്ഥാനത്തെ പോറലേല്‍പ്പിക്കാനാകില്ലെന്ന പ്രഖ്യാപനവുമായി ഗ്രാമ- നഗരഭേദമെന്യേ ജനങ്ങളെത്തി. വൈകിട്ട് നാലോടെ മംഗല്‍പ്പാടി പഞ്ചായത്ത് ഓഫീസ് പരിസരത്ത് കേന്ദ്രീകരിച്ച് ആരംഭിച്ച പ്രകടനത്തില്‍ പര്‍ദയണിഞ്ഞ മുസ്ളിംസ്ത്രീകളടക്കമുള്ള വന്‍ ജനസഞ്ചയമാണ് എത്തിയത്. ജന്മി നാടുവാഴിത്തത്തിനെതിരെയുള്ള പോരാട്ടത്തില്‍ വെടിയേറ്റു മരിച്ച പൈവളിഗെ രക്തസാക്ഷികളുടെയും ഹിന്ദുവര്‍ഗീയവാദികള്‍ കൊലപ്പെടുത്തിയ യുവപോരാളി ഭാസ്കര കുമ്പളയുടെയും സാമൂഹ്യവിരുദ്ധശക്തികള്‍ കൊലക്കത്തിക്ക് ഇയിരയാക്കിയ സോങ്കാലിലെ അബ്ദുള്‍ സത്താറിന്റെയും രണസ്മരണകള്‍ നിറഞ്ഞുനിന്ന അന്തരീക്ഷത്തിലാണ് മാര്‍ച്ച് പ്രയാണം തുടങ്ങിയത്. മാര്‍ച്ചിന് ആദ്യ സ്വീകരണം ജില്ലാ ആസ്ഥാനമായ കാസര്‍കോട് നഗരത്തിലായിരുന്നു. പുതിയബസ്സ്റാന്‍ഡ് പരിസരത്ത് നടന്ന സ്വീകരണയോഗത്തിലും പതിനായിരങ്ങള്‍ പങ്കെടുത്തു. തൊഴിലില്ലായ്മക്കെതിരെയുള്ള പോരാട്ടത്തില്‍ പൊലീസിന്റെ വെടിയേറ്റ് മരിച്ച ബാലകൃഷ്ണന്റെ ചുടുനിണം വീണ മണ്ണില്‍ മാര്‍ച്ചിനെ ജനങ്ങള്‍ വരവേറ്റു.

1 comment:

ജനശക്തി ന്യൂസ്‌ said...

പുതുകേരളത്തിലേക്ക് പ്രയാണം

കാസര്‍കോട്: ചെമ്പട്ട് ചാര്‍ത്തിയ തുളുനാടിന്റെ മണ്ണിലും വിണ്ണിലും ആവേശത്തിന്റെ അലകളുയര്‍ന്നു. മകരവെയിലിനെ വെല്ലുന്ന ആവേശച്ചൂടില്‍ ജനസാഗരമിരമ്പി. പണിയാളരുടെ കരുത്തന്‍ മുദ്രാവാക്യങ്ങളും പടഹഭേരികളുമുയര്‍ന്നു. സമരേതിഹാസത്തിന്റെ ചരിത്രഭൂമിയില്‍ നാടും നഗരവും കാത്തിരുന്ന നവകേരളമാര്‍ച്ചിന് വീരോചിത തുടക്കം. സുരക്ഷിത ഇന്ത്യക്കും ഐശ്വര്യ കേരളത്തിനുമായി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന നവകേരളമാര്‍ച്ചിന് ഹൃദയൈക്യം പ്രഖ്യാപിച്ചത് ജനസഹസ്രങ്ങള്‍.മഞ്ചേശ്വരം ഉപ്പളയിലാണ് തിങ്കളാഴച വൈകിട്ട് പുതിയ കേരളവും ഇന്ത്യയും പടുത്തുയര്‍ത്താനുള്ള സമരജ്വാല കെളുത്തിയത്്. ഗോത്രത്തനിമയുമായെത്തിയ കൊറഗരും മാവിലരും നരസണ്ണരും മറാട്ടിയും ദളിത്ജനവിഭാഗങ്ങളും മുസ്ളിം -ക്രിസ്ത്യന്‍ ന്യൂനപക്ഷവുമെല്ലാം സ്വന്തം പ്രസ്ഥാനത്തെ തിരിച്ചറിഞ്ഞ് മാര്‍ച്ചില്‍ അണിചേര്‍ന്നു. ഉത്തരകേരളത്തില്‍ സിപിഐ എം കൈവരിച്ച കരുത്തിന്റെ വിളംബരമായി ഉദ്ഘാടനച്ചടങ്ങ്. ഭാഷാസംഗമഭൂമി അക്ഷരാര്‍ഥത്തില്‍ പുതിയ മുന്നേറ്റത്തിന്റെ ചരിത്രവേദിയായി. പാര്‍ടി പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പിണറായിക്ക് ചെങ്കൊടി കൈമാറിയാണ് നവകേരളമാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. വൈെകിട്ട് അഞ്ചോടെ ഉപ്പള ദേശീയപാതയോരത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിലായിരുന്നു ഉദ്ഘാടന സമ്മേളനം. മഞ്ചേശ്വരം നാളിതുവരെ ദര്‍ശിക്കാത്ത ജനസഞ്ചയം സാക്ഷിയായി. മുദ്രാവാക്യങ്ങളും ദിക്കുകളെ ഭേദിച്ച കതിനയും ആകാശത്തേക്കുയര്‍ന്ന വര്‍ണബലൂണുകളും ഉദ്ഘടനച്ചടങ്ങ് അവിസ്്മരണീയമാക്കി. ഭരണഘടനാ സ്ഥാപനങ്ങളെ കോഗ്രസ് സര്‍ക്കാര്‍ ദുരുപയോഗിക്കുകയാണെന്ന് എസ് ആര്‍ പി പറഞ്ഞു. പിണറായിക്കെതിരായ സിബിഐ കേസ് ഏറ്റവും നെറികെട്ട രാഷ്ട്രീയഗൂഢാലോചനയാണ്. ഇതിനെ ജനങ്ങളെ അണിനിരത്തി നേരിടും. ബാഹ്യശക്തികളുടെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി തീരുമാനങ്ങള്‍ മാറ്റുന്ന പാര്‍ടിയല്ല സിപിഐ എമ്മെന്നും വമ്പിച്ച കരഘോഷത്തിനിടെ എസ് ആര്‍ പി പ്രഖ്യാപിച്ചു. കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരന്‍ എംപി അധ്യക്ഷനായി. പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍, വിദ്യാഭ്യാസമന്ത്രി എം എ ബേബി, ആരോഗ്യമന്ത്രി പി കെ ശ്രീമതി, കെ ടി ജലീല്‍ എംഎല്‍എ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ സി എച്ച് കുഞ്ഞമ്പു എംഎല്‍എ സ്വാഗതം പറഞ്ഞു. ജാഥാ അംഗങ്ങളായ കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എ വിജയരാഘവന്‍ എംപി, കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍, എം വി ഗോവിന്ദന്‍, ഡോ. ടി എന്‍ സീമ, സൈമ ബ്രിട്ടോ എംഎല്‍എ എന്നിവരും രക്തസാക്ഷി കുടുംബാംഗങ്ങളും സന്നിഹിതരായി. നെറികെട്ട അപവാദപ്രചാരണത്തിനും ഗൂഢാലോചനകള്‍ക്കും തൊഴിലാളിവര്‍ഗപ്രസ്ഥാനത്തെ പോറലേല്‍പ്പിക്കാനാകില്ലെന്ന പ്രഖ്യാപനവുമായി ഗ്രാമ- നഗരഭേദമെന്യേ ജനങ്ങളെത്തി. വൈകിട്ട് നാലോടെ മംഗല്‍പ്പാടി പഞ്ചായത്ത് ഓഫീസ് പരിസരത്ത് കേന്ദ്രീകരിച്ച് ആരംഭിച്ച പ്രകടനത്തില്‍ പര്‍ദയണിഞ്ഞ മുസ്ളിംസ്ത്രീകളടക്കമുള്ള വന്‍ ജനസഞ്ചയമാണ് എത്തിയത്. ജന്മി നാടുവാഴിത്തത്തിനെതിരെയുള്ള പോരാട്ടത്തില്‍ വെടിയേറ്റു മരിച്ച പൈവളിഗെ രക്തസാക്ഷികളുടെയും ഹിന്ദുവര്‍ഗീയവാദികള്‍ കൊലപ്പെടുത്തിയ യുവപോരാളി ഭാസ്കര കുമ്പളയുടെയും സാമൂഹ്യവിരുദ്ധശക്തികള്‍ കൊലക്കത്തിക്ക് ഇയിരയാക്കിയ സോങ്കാലിലെ അബ്ദുള്‍ സത്താറിന്റെയും രണസ്മരണകള്‍ നിറഞ്ഞുനിന്ന അന്തരീക്ഷത്തിലാണ് മാര്‍ച്ച് പ്രയാണം തുടങ്ങിയത്. മാര്‍ച്ചിന് ആദ്യ സ്വീകരണം ജില്ലാ ആസ്ഥാനമായ കാസര്‍കോട് നഗരത്തിലായിരുന്നു. പുതിയബസ്സ്റാന്‍ഡ് പരിസരത്ത് നടന്ന സ്വീകരണയോഗത്തിലും പതിനായിരങ്ങള്‍ പങ്കെടുത്തു. തൊഴിലില്ലായ്മക്കെതിരെയുള്ള പോരാട്ടത്തില്‍ പൊലീസിന്റെ വെടിയേറ്റ് മരിച്ച ബാലകൃഷ്ണന്റെ ചുടുനിണം വീണ മണ്ണില്‍ മാര്‍ച്ചിനെ ജനങ്ങള്‍ വരവേറ്റു.