Monday, February 02, 2009

കുല്‍സിത മാര്‍ഗത്തിലൂടെ പാര്‍ടിയെ തകര്‍ക്കാനാവില്ല: പിണറായി


കുല്‍സിത മാര്‍ഗത്തിലൂടെ പാര്‍ടിയെ തകര്‍ക്കാനാവില്ല: പിണറായി








കുല്‍സിത മാര്‍ഗത്തിലൂടെ പാര്‍ടിയെ തകര്‍ക്കാന്‍ ഒരു ശക്തിക്കും കഴിയില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. നവകേരള മാര്‍ച്ചിന് ഉപ്പളയില്‍ നല്‍കിയ സ്വീകരണത്തിന് നന്ദിപറഞ്ഞുകൊണ്ട് സംസാരിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റന്‍കൂടിയായ പിണറായി. നന്മ ചെയ്യാന്‍ സിപിഐ എമ്മിന് മാത്രമേ കഴിയൂ എന്ന തിരിച്ചറിവിലൂടെയാണ് ജനലക്ഷങ്ങള്‍ പാര്‍ടിയിലേക്ക് വന്നിട്ടുള്ളത്. ആശയക്കുഴപ്പം ഉണ്ടാക്കി അവരെ പാര്‍ടിയില്‍നിന്ന് അകറ്റാമെന്ന് ആരും ധരിക്കേണ്ടതില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായ വലിയ വിഭാഗം ജനങ്ങള്‍ പാര്‍ടിക്ക് പിന്നില്‍ അണിനിരന്നതാണ് നിക്ഷിപ്ത താല്‍പര്യക്കാരെ വിറളി പിടിപ്പിച്ചത്. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരുകള്‍ക്കെതിരായി മുമ്പും ഇക്കൂട്ടര്‍ കള്ള പ്രചാരവേല നടത്തിയിട്ടുണ്ട്. അവര്‍ക്ക് കേരളത്തിലെ പാര്‍ടി വിരുദ്ധരുടെയും ചില മാധ്യമങ്ങളുടെയും കേന്ദ്ര സര്‍ക്കാരുകളുടെയും പിന്തുണ ഉണ്ടായിരുന്നു. സാമ്രാജത്വ സാമ്പത്തിക സഹായവും അവര്‍ക്ക് നിര്‍ലോഭം ലഭിച്ചിരുന്നു. അതുതന്നെയാണ് ഇപ്പോഴും കേരളത്തില്‍ നടക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനപിന്തുണയെ തകര്‍ക്കാന്‍ കള്ള പ്രചാരണവുമായി ഈ ശക്തികള്‍ രംഗത്തിറങ്ങിയിരിക്കുകയാണ്. ഇതിനെ ജനകീയ മുന്നേറ്റത്തിലൂടെ ചെറുത്തു തോല്‍പ്പിക്കുമെന്ന് പിണറായി പറഞ്ഞു.

3 comments:

ജനശക്തി ന്യൂസ്‌ said...

കുല്‍സിത മാര്‍ഗത്തിലൂടെ പാര്‍ടിയെ തകര്‍ക്കാനാവില്ല: പിണറായി
കാസര്‍കോട്: കുല്‍സിത മാര്‍ഗത്തിലൂടെ പാര്‍ടിയെ തകര്‍ക്കാന്‍ ഒരു ശക്തിക്കും കഴിയില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. നവകേരള മാര്‍ച്ചിന് ഉപ്പളയില്‍ നല്‍കിയ സ്വീകരണത്തിന് നന്ദിപറഞ്ഞുകൊണ്ട് സംസാരിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റന്‍കൂടിയായ പിണറായി. നന്മ ചെയ്യാന്‍ സിപിഐ എമ്മിന് മാത്രമേ കഴിയൂ എന്ന തിരിച്ചറിവിലൂടെയാണ് ജനലക്ഷങ്ങള്‍ പാര്‍ടിയിലേക്ക് വന്നിട്ടുള്ളത്. ആശയക്കുഴപ്പം ഉണ്ടാക്കി അവരെ പാര്‍ടിയില്‍നിന്ന് അകറ്റാമെന്ന് ആരും ധരിക്കേണ്ടതില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായ വലിയ വിഭാഗം ജനങ്ങള്‍ പാര്‍ടിക്ക് പിന്നില്‍ അണിനിരന്നതാണ് നിക്ഷിപ്ത താല്‍പര്യക്കാരെ വിറളി പിടിപ്പിച്ചത്. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരുകള്‍ക്കെതിരായി മുമ്പും ഇക്കൂട്ടര്‍ കള്ള പ്രചാരവേല നടത്തിയിട്ടുണ്ട്. അവര്‍ക്ക് കേരളത്തിലെ പാര്‍ടി വിരുദ്ധരുടെയും ചില മാധ്യമങ്ങളുടെയും കേന്ദ്ര സര്‍ക്കാരുകളുടെയും പിന്തുണ ഉണ്ടായിരുന്നു. സാമ്രാജത്വ സാമ്പത്തിക സഹായവും അവര്‍ക്ക് നിര്‍ലോഭം ലഭിച്ചിരുന്നു. അതുതന്നെയാണ് ഇപ്പോഴും കേരളത്തില്‍ നടക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനപിന്തുണയെ തകര്‍ക്കാന്‍ കള്ള പ്രചാരണവുമായി ഈ ശക്തികള്‍ രംഗത്തിറങ്ങിയിരിക്കുകയാണ്. ഇതിനെ ജനകീയ മുന്നേറ്റത്തിലൂടെ ചെറുത്തു തോല്‍പ്പിക്കുമെന്ന് പിണറായി പറഞ്ഞു.

abhilash attelil said...

ഇത് കൂടി വായിക്കുക

http://kelkkaththavarththakal.blogspot.com/

മുസാഫിര്‍ said...

ഈ നിലക്ക് പോയാല്‍ ആരും തകര്‍ക്കേണ്ടി വരികയില്ല.