Sunday, February 01, 2009

നാടും നഗരവും ഇളക്കിമറിച്ച്കൊണ്ട് നവകേരള മാര്‍ച്ച് ഇന്നു തുടങ്ങും

സമ്പല്‍സമൃദ്ധമായ നവകേരളത്തിനും സുരക്ഷിതമായ ഇന്ത്യക്കുംവേണ്ടിയുള്ള പോരാട്ടത്തിന് പുതിയൊരു പോര്‍മുഖം തുറക്കുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന് തിങ്കളാഴ്ച തുടക്കം. വൈകിട്ട് നാലിന് മഞ്ചേശ്വരം മണ്ഡലത്തിലെ ഉപ്പളയില്‍ പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള ഉദ്ഘാടനംചെയ്യും. സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരെയുള്ള പോരാട്ടത്തില്‍ രക്തസാക്ഷികളായവരുടെ സ്മരണകളിരമ്പുന്ന അത്യുത്തര കേരളം മറ്റൊരു ചരിത്രമുന്നേറ്റത്തിനാണ് സാക്ഷ്യംവഹിക്കുക. സിപിഐ എമ്മിന്റെ ബഹുജനപിന്തുണയുടെ വിളംബരമായി വന്‍ ജനാവലി ഉദ്ഘാടനത്തിലും സ്വീകരണകേന്ദ്രങ്ങളിലും അണിനിരക്കും. അപവാദപ്രചാരണം നടത്തിയും സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ വ്യക്തിഹത്യ ചെയ്തും പാര്‍ടിയുടെ മുന്നേറ്റത്തെ തടയാമെന്ന ലക്ഷ്യത്തോടെ വിരുദ്ധശക്തികള്‍ നടത്തുന്ന പ്രചാരണങ്ങള്‍ക്കുള്ള മറുപടിയും താക്കീതുമാകും മാര്‍ച്ചിലെ ജനപങ്കാളിത്തം. അസംബ്ളിമണ്ഡലം അടിസ്ഥാനത്തിലാണ് സ്വീകരണം. ബാന്‍ഡ്, പഞ്ചവാദ്യം, നാടന്‍കലാരൂപങ്ങള്‍, ഇരുചക്രവാഹനങ്ങള്‍ എന്നിവയും മുത്തുക്കുടകളേന്തി കേരളീയവേഷം ധരിച്ച വനിതകള്‍, റെഡ്വളന്റിയര്‍മാര്‍ തുടങ്ങിയവരും അണിനിരക്കുന്ന വര്‍ണാഭമായ ഘോഷയാത്രയോടെയായിരിക്കും ഓരോ കേന്ദ്രത്തിലും മാര്‍ച്ചിനെ വരവേല്‍ക്കുക. 'സുരക്ഷിത ഇന്ത്യ, ഐശ്വര്യ കേരളം' എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള മാര്‍ച്ചിന്റെ ഉദ്ഘാടനത്തിനായി ഭാഷാസംഗമഭൂമി ചുവപ്പണിഞ്ഞു. ഉദ്ഘാടനത്തിനുമുമ്പ് ബന്തിയോട് കേന്ദ്രീകരിച്ച് ഘോഷയാത്ര ആരംഭിക്കും. നാടന്‍കലാരൂപങ്ങളും ബാന്‍ഡ്്, ചെണ്ടമേളം, ശിങ്കാരിമേളം തുടങ്ങിയവയും ഘോഷയാത്രയില്‍ അണിനിരക്കും. ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി, പി കെ ശ്രീമതി, പി കരുണാകരന്‍ എംപി, മാര്‍ച്ചിലെ സ്ഥിരാംഗങ്ങളായ കേന്ദ്ര സെക്രട്ടറിയറ്റംഗം എ വിജയരാഘവന്‍, കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍, സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന്‍, സംസ്ഥാന കമ്മിറ്റിയംഗം ടി എന്‍ സീമ, കെ ടി ജലീല്‍ എംഎല്‍എ എന്നിവര്‍ സംസാരിക്കും. ഉപ്പളയില്‍നിന്ന് പ്രയാണം തുടങ്ങുന്ന മാര്‍ച്ചിന് വൈകിട്ട് അഞ്ചിന്് കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സ്വീകരണം നല്‍കും. ചൊവ്വാഴ്ച രാവിലെ കാസര്‍കോട്ടുനിന്ന് തുടങ്ങുന്ന മാര്‍ച്ച് ചട്ടഞ്ചാല്‍ (10മണി), കാഞ്ഞങ്ങാട് (11), തൃക്കരിപ്പൂര്‍ (2), പയ്യന്നൂര്‍ (4), പഴയങ്ങാടി (5), തളിപ്പറമ്പ് (6) എന്നിവിടങ്ങളില്‍ പര്യടനം നടത്തും. 140 മണ്ഡലത്തിലെ പര്യടനത്തിനുശേഷം 25ന് തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് ഉജ്വല പൊതുയോഗത്തോടെ സമാപിക്കും.

3 comments:

ജനശക്തി ന്യൂസ്‌ said...

Anonymous said...

ലാല്‍ സലാം.

abhilash attelil said...

ലാല്‍ സലാം ...................