Tuesday, February 03, 2009

ചരിത്രം സൃഷ്ടിച്ച ജനപങ്കാളിത്തം

ചരിത്രം സൃഷ്ടിച്ച ജനപങ്കാളിത്തം

മൂന്നുവര്‍ഷം മുമ്പ് മഞ്ചേശ്വരത്തുനിന്നാണ് പാര്‍ടിയുടെ 'കേരളമാര്‍ച്ച്' ഉദ്ഘാടനം ചെയ്തത്. അന്ന് യുഡിഎഫ് ഭരണമായിരുന്നു. സര്‍വമേഖലയിലും പിന്നോട്ടടിയും ദുരിതപൂര്‍ണമായ ജനജീവിതവും സര്‍വത്ര അഴിമതിയും തകര്‍ന്നുതരിപ്പണമായ ക്രമസമാധാന നിലയും. യുഡിഎഫ് സര്‍ക്കാരിന്റെ ജനങ്ങളില്‍നിന്നുള്ള ഒറ്റപ്പെടല്‍ സമ്പൂര്‍ണമാകുന്നതിനുള്ള രാസത്വരകമായാണ് ആ മാര്‍ച്ച് മാറിയത്. മഞ്ചേശ്വരം മുതല്‍ പാറശാലവരെയുള്ള 140 കേന്ദ്രങ്ങളില്‍ ഒന്നിനൊന്ന് മെച്ചപ്പെട്ട സ്വീകരണങ്ങള്‍ ലഭിച്ചു. ജനങ്ങള്‍ സ്നേഹവായ്പും ഐക്യദാര്‍ഢ്യവും മാത്രമല്ല, ഈ പ്രസ്ഥാനത്തിലുള്ള അളവറ്റ പ്രതീക്ഷയുമാണ് പ്രകടിപ്പിച്ചത്. ഞങ്ങള്‍ക്കുലഭിച്ച ആയിരക്കണക്കിന് നിവേദനങ്ങള്‍ ജനങ്ങള്‍ തങ്ങളുടെ അത്താണിയായി ഈ പ്രസ്ഥാനത്തെ മാത്രമാണ് കാണുന്നത് എന്നുതെളിയിക്കുന്നതായിരുന്നു. മഞ്ചേശ്വരം മണ്ഡലത്തിലെ ഉപ്പളയില്‍നിന്നാണ് നവകേരള മാര്‍ച്ച് തുടങ്ങിയത്. ഭൂപ്രഭുത്വത്തിനെതിരായ പോരാട്ടത്തില്‍ ജീവന്‍ നല്‍കിയ പൈവളിഗെ രക്തസാക്ഷികളുടെ മണ്ണാണ് തുളുനാട്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയുടെ രാഷ്ട്രീയഭൂപടം തിരുത്തിക്കുറിച്ച് ഇടതുപക്ഷത്തിന്റെ യശസ്സുയര്‍ത്തിയ നാടുകൂടിയാണ് മഞ്ചേശ്വരം. ഇവിടെ നവകേരള മാര്‍ച്ചിന്റെ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ജനക്കൂട്ടത്തെ കാണുമ്പോള്‍, പ്രസ്ഥാനത്തിന്റെ ജനപിന്തുണ വീണ്ടും വീണ്ടും വളര്‍ന്നതായി ഉറപ്പിച്ചുപറയാനാകും. ജാഥയുടെ തുടക്കംതന്നെ ആവേശഭരിതമാണ്. എല്ലാ മേഖലയില്‍നിന്നുമുള്ള ജനങ്ങള്‍-അവരില്‍ വൃദ്ധരും സ്ത്രീകളും ചെറുപ്പക്കാരും എല്ലാമുണ്ട്. ആവേശത്തോടെ പങ്കെടുക്കുക മാത്രമല്ല, സാകൂതം പ്രസംഗങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്തു. 'സുരക്ഷിത ഇന്ത്യ, ഐശ്വര്യകേരളം' എന്നതാണ് നവകേരള മാര്‍ച്ചില്‍ ഉയര്‍ത്തുന്ന പ്രധാന മുദ്രാവാക്യം. നാടിനെ രക്ഷിക്കാനും പുരോഗതിയിലക്ക് നയിക്കാനുമുള്ള സിപിഐ എമ്മിന്റെ ഉറച്ച മനസ്സും പ്രതിജ്ഞാബദ്ധതയുമാണ് ഇതിലൂടെ ആവര്‍ത്തിക്കപ്പെടുന്നത്. രാജ്യത്തിന്റെ സുരക്ഷയും ഐക്യവും സ്വാതന്ത്യ്രവും പരമാധികാരവും തകര്‍ക്കുന്നതാരാണെന്ന് ജനങ്ങള്‍ക്കുമുന്നില്‍ പറയുകയും അത്തരം ശക്തികള്‍ക്കെതിരായ ഐക്യനിരയ്ക്ക് കരുത്തുപകരുകയുമാണ് ഈ മാര്‍ച്ചിന്റെ പരമപ്രധാന ലക്ഷ്യം. ആഗോളവല്‍ക്കരണനയങ്ങള്‍ രാജ്യത്ത് അതിന്റെ എല്ലാവിധ ജനദ്രോഹസ്വഭാവത്തോടെയും പരിപൂര്‍ണമായി നടപ്പാക്കപ്പെടുകയാണ്. വര്‍ഗീയശക്തികളെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്തുക എന്ന ദേശാഭിമാനപ്രചോദിതമായ ഇടതുപക്ഷ കാഴ്ചപ്പാടിന്റെ ഫലമായാണ് കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തിലേറിയത്. തുടരെത്തുടരെ ജനദ്രോഹ നടപടികള്‍ സ്വീകരിക്കാനാണ് ആ സര്‍ക്കാര്‍ മുതിര്‍ന്നത്. ഇന്ത്യയെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് കാഴ്ചവയ്ക്കാനുള്ള നടപടികളില്‍നിന്ന് പിന്മാറാന്‍ കോഗ്രസും അവര്‍ നയിക്കുന്ന ഗവമെന്റും തയ്യാറാകുന്നില്ല. ആണവ കരാറിലൂടെ രാജ്യത്തിന്റെ പരമാധികാരത്തെപ്പോലും ചോദ്യംചെയ്ത് മുന്നേറാന്‍ യുപിഎ ഒരുങ്ങിയപ്പോഴാണ് ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചത്. ലജ്ജാകരമായ കുതിരക്കച്ചവടത്തിലൂടെ അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ തയ്യാറായ യുപിഎ ഗവമെന്റ്, അതിനുശേഷം കൂടുതല്‍ കടുത്ത ജനദ്രോഹത്തിലേക്കു നീങ്ങി. രാജ്യം അതിന്റെ ഫലമായി സങ്കീര്‍ണമായ പ്രതിസന്ധിയിലാണ്. ഒരുവശത്ത് കോഗ്രസ് ആഗോളവല്‍ക്കരണ-നവ ഉദാരവല്‍ക്കരണ നയങ്ങളിലൂടെ രാജ്യത്തെ തളര്‍ത്തുമ്പോള്‍ മറുവശത്ത് വര്‍ഗീയതയുടെയും ഭീകരപ്രവര്‍ത്തനങ്ങളുടെയും ഭീഷണി അത്യധികം ഗുരുതരമാകുന്നു. ഈ പശ്ചാത്തലത്തിലാണ് 'സുരക്ഷിത ഇന്ത്യ'എന്ന മുദ്രാവാക്യം സിപിഐ എം ഉയര്‍ത്തിപ്പിടിക്കുന്നത്. ഇന്ന് നാം ജീവിക്കുന്ന കേരളം നേടിയ പുരോഗതിയുടെ വലിയൊരളവ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സംഭാവനയാണ്. നിലനില്‍ക്കുന്ന പരിമിതികളെ അതിജീവിച്ച് പുതിയ കേരളം കെട്ടിപ്പടുക്കുക എന്ന മുദ്രാവാക്യം ഐക്യകേരളരൂപീകരണത്തിനുമുമ്പുതന്നെ കമ്യൂണിസ്റ്റ് പാര്‍ടി ഉയര്‍ത്തിയതും അതിന്റെ അടിസ്ഥാനത്തില്‍ നവകേരളസൃഷ്ടിക്കായി പ്രവര്‍ത്തിച്ചതുമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന ബദല്‍നയങ്ങള്‍ അതിന്റെ ശരിയായ തുടര്‍ച്ചയാണ്. കേരളത്തിന്റെ സമഗ്രപുരോഗതിക്കുവേണ്ടിയുള്ള ആവേശപൂര്‍ണമായ പ്രവര്‍ത്തനങ്ങളോടൊപ്പം അതിന് തടസ്സംനില്‍ക്കുന്നതാരാണെന്ന പരിശോധനയും നടക്കേണ്ടതുണ്ട്. ഐശ്വര്യസമൃദ്ധമായ കേരളത്തിനും രാജ്യത്തിന്റെ സുരക്ഷയ്ക്കും വേണ്ടിയുള്ള പാര്‍ടിയുടെ ഇടപെടലുകള്‍ക്ക് വമ്പിച്ച പിന്തുണയാണ് ജനങ്ങള്‍ നല്‍കുന്നതെന്ന് നവകേരളമാര്‍ച്ചിന്റെ തുടക്കദിവസത്തെ അനുഭവങ്ങള്‍ ബോധ്യപ്പെടുത്തുന്നു. എല്ലാ പ്രതീക്ഷയും തെറ്റിച്ചുകൊണ്ടാണ് ഉപ്പളയിലും കാസര്‍കോട്ടും ജനങ്ങള്‍ ഒഴുകിയെത്തിയത്. ശത്രുക്കള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളും അപവാദപ്രചാരണങ്ങളും കടന്നാക്രമണങ്ങളും ഈ പ്രസ്ഥാനത്തെ കൂടുതല്‍ ആവേശത്തോടെ സംരക്ഷിക്കാനുള്ള ഇന്ധനമായി ജനങ്ങള്‍ മാറ്റും എന്നാണ് മാര്‍ച്ചിന്റെ ആദ്യദിവസംതന്നെ തെളിഞ്ഞത്.

1 comment:

ജനശക്തി ന്യൂസ്‌ said...