Saturday, January 31, 2009

നവ കേരള മാര്‍ച്ച് കേരളത്തിലെങും ആവേശത്തിന്റെ തിരയിളക്കം

നവ കേരള മാര്‍ച്ച് കേരളത്തിലെങും ആവേശത്തിന്റെ തിരയിളക്കം









നവ കേരള മാര്‍ച്ച് കേരളത്തിലെങും ആവേശത്തിന്റെ തിരയിളക്കം

ജനങ്ങളുടെ ജീവിതദുരിതത്തിന് അറുതിവരുത്തുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെയും അതിന് നേതൃത്വം നല്‍കുന്ന സിപിഐ എമ്മിനെയും കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി നവകേരള മാര്‍ച്ചിനെ വരവേല്‍ക്കാന്‍ ജനങ്ങള്‍ ഒന്നാകെ രംഗത്തിറങ്ങുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയും ദുര്‍ബലവിഭാഗങ്ങളുടെയും തൊഴിലാളികളുടെയും ആശ്രയമായി മുന്നേറുകയും ചെയ്യുന്ന സിപിഐ എമ്മിനെതിരെ നടക്കുന്ന കള്ളപ്രചാരണങ്ങള്‍ക്കുള്ള മറുപടിയാണ് മാര്‍ച്ചിനെ വരവേല്‍ക്കാന്‍ കേരളത്തില്‍ ഒട്ടാകെ നടക്കുന്ന ഒരുക്കങ്ങള്‍. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും വിവിധ മേഖലകളിലെ തൊഴിലാളികളും യുവാക്കളും സ്ത്രീകളും വിദ്യാര്‍ഥികളും ഉള്‍പ്പെടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലുംപെട്ടവര്‍ മാര്‍ച്ച് വിജയിപ്പിക്കാന്‍ സജീവമായിരംഗത്തിറങ്ങിയിരിക്കുകയാണ്. പാവപ്പെട്ടവന് ജീവിക്കാന്‍ അവസരം ഉണ്ടാക്കിയ, കര്‍ഷകരെ ആത്മഹത്യയില്‍നിന്ന് രക്ഷിച്ച് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന, തൊഴിലാളിയുടെ തൊഴിലും കൂലിയും സംരക്ഷിച്ച ഈ സര്‍ക്കാരിനെ ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്്. പുതിയ വികസന പദ്ധതികളും ക്ഷേമപദ്ധതികളും നടപ്പാക്കാനായി സര്‍ക്കാരിനെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള അവസരമായി നവകേരളമാര്‍ച്ചിനെ ജനങ്ങള്‍ നോക്കിക്കാണുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കുടിശികയായിരുന്ന കര്‍ഷകത്തൊഴിലാളി പെന്‍ഷനും മറ്റ് ക്ഷേമപെന്‍ക്ഷനകുളും കുടിശിക തീര്‍ത്ത് ഇപ്പോള്‍ യഥാസമയം ലഭിക്കുന്നു. പതിനായിരക്കണക്കിനാളുകള്‍ക്കാണ് ഇതിന്റെ നേട്ടം ലഭിച്ചത്. കടക്കെണിയില്‍ കുടുങ്ങി ആത്മഹത്യയിലേക്ക് നീങ്ങിയ കര്‍ഷകര്‍ക്ക് ആശ്വാസത്തിന്റെ തെളിനീരായി മാറിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. കര്‍ഷകര്‍ക്ക് വായ്പയുടെ പലിശയിളവായി 65 കോടി രൂപ എഴുതിത്തള്ളി. ആത്മഹത്യചെയത് മുഴുവന്‍ കര്‍ഷകരുടെയും വായ്പകള്‍ എഴുതിത്തള്ളിയതോടൊപ്പം ആശ്രിതര്‍ക്ക് സാമ്പത്തിക സഹായവും അനുവദിച്ചു.. കവുങ്ങ് കര്‍ഷകര്‍ക്ക് സഹായപദ്ധതിയും പ്രഖ്യാപിച്ചു. തരിശിടങ്ങളില്‍ കൃഷിയിറക്കാന്‍ സര്‍ക്കാരും തദേശസ്ഥാപനങ്ങളും നടപ്പാക്കുന്ന പദ്ധതികള്‍ ഗ്രാമീണ വയലുകളില്‍ സമൃദ്ധിയുടെ നൂറുമേനി വിളയിക്കുകയാണ്. ഇങ്ങനെ എല്ലാ മേഖലകളിലും നേട്ടങ്ങളുണ്ടാക്കി മുന്നേറുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെ തളര്‍ത്താനായി സിപിഐ എമ്മിനെതിരെ രാഷ്ട്രീയ എതിരാളികളും പിന്തിരിപ്പന്‍ ശക്തികളും മാധ്യമങ്ങളും ഒന്നിച്ച് നെറികേടുകള്‍ പ്രചരിപ്പിക്കുന്നു. ഈ അവിശുദ്ധ കൂട്ടുക്കെട്ടിനെ ചെറുക്കാന്‍ കേരളത്തിലെ ജനങ്ങള്‍ രംഗത്തിറങ്ങുന്ന കാഴ്ചയാണ് എങ്ങും. നവകേരളമാര്‍ച്ചിന്റെ പ്രചാരണങ്ങളില്‍ ഇതുവരെയില്ലാത്ത ജനപങ്കാളത്തിമാണ് കേരളത്തിലെങും കാണുന്നത്.

3 comments:

ജനശക്തി ന്യൂസ്‌ said...

നവ കേരള മാര്‍ച്ച് കേരളത്തിലെങും ആവേശത്തിന്റെ തിരയിളക്കം

ജനങ്ങളുടെ ജീവിതദുരിതത്തിന് അറുതിവരുത്തുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെയും അതിന് നേതൃത്വം നല്‍കുന്ന സിപിഐ എമ്മിനെയും കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി നവകേരള മാര്‍ച്ചിനെ വരവേല്‍ക്കാന്‍ ജനങ്ങള്‍ ഒന്നാകെ രംഗത്തിറങ്ങുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയും ദുര്‍ബലവിഭാഗങ്ങളുടെയും തൊഴിലാളികളുടെയും ആശ്രയമായി മുന്നേറുകയും ചെയ്യുന്ന സിപിഐ എമ്മിനെതിരെ നടക്കുന്ന കള്ളപ്രചാരണങ്ങള്‍ക്കുള്ള മറുപടിയാണ് മാര്‍ച്ചിനെ വരവേല്‍ക്കാന്‍ കേരളത്തില്‍ ഒട്ടാകെ നടക്കുന്ന ഒരുക്കങ്ങള്‍. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും വിവിധ മേഖലകളിലെ തൊഴിലാളികളും യുവാക്കളും സ്ത്രീകളും വിദ്യാര്‍ഥികളും ഉള്‍പ്പെടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലുംപെട്ടവര്‍ മാര്‍ച്ച് വിജയിപ്പിക്കാന്‍ സജീവമായിരംഗത്തിറങ്ങിയിരിക്കുകയാണ്.
പാവപ്പെട്ടവന് ജീവിക്കാന്‍ അവസരം ഉണ്ടാക്കിയ, കര്‍ഷകരെ ആത്മഹത്യയില്‍നിന്ന് രക്ഷിച്ച് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന, തൊഴിലാളിയുടെ തൊഴിലും കൂലിയും സംരക്ഷിച്ച ഈ സര്‍ക്കാരിനെ ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്്. പുതിയ വികസന പദ്ധതികളും ക്ഷേമപദ്ധതികളും നടപ്പാക്കാനായി സര്‍ക്കാരിനെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള അവസരമായി നവകേരളമാര്‍ച്ചിനെ ജനങ്ങള്‍ നോക്കിക്കാണുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കുടിശികയായിരുന്ന കര്‍ഷകത്തൊഴിലാളി പെന്‍ഷനും മറ്റ് ക്ഷേമപെന്‍ക്ഷനകുളും കുടിശിക തീര്‍ത്ത് ഇപ്പോള്‍ യഥാസമയം ലഭിക്കുന്നു. പതിനായിരക്കണക്കിനാളുകള്‍ക്കാണ് ഇതിന്റെ നേട്ടം ലഭിച്ചത്. കടക്കെണിയില്‍ കുടുങ്ങി ആത്മഹത്യയിലേക്ക് നീങ്ങിയ കര്‍ഷകര്‍ക്ക് ആശ്വാസത്തിന്റെ തെളിനീരായി മാറിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. കര്‍ഷകര്‍ക്ക് വായ്പയുടെ പലിശയിളവായി 65 കോടി രൂപ എഴുതിത്തള്ളി. ആത്മഹത്യചെയത് മുഴുവന്‍ കര്‍ഷകരുടെയും വായ്പകള്‍ എഴുതിത്തള്ളിയതോടൊപ്പം ആശ്രിതര്‍ക്ക് സാമ്പത്തിക സഹായവും അനുവദിച്ചു.. കവുങ്ങ് കര്‍ഷകര്‍ക്ക് സഹായപദ്ധതിയും പ്രഖ്യാപിച്ചു. തരിശിടങ്ങളില്‍ കൃഷിയിറക്കാന്‍ സര്‍ക്കാരും തദേശസ്ഥാപനങ്ങളും നടപ്പാക്കുന്ന പദ്ധതികള്‍ ഗ്രാമീണ വയലുകളില്‍ സമൃദ്ധിയുടെ നൂറുമേനി വിളയിക്കുകയാണ്. ഇങ്ങനെ എല്ലാ മേഖലകളിലും നേട്ടങ്ങളുണ്ടാക്കി മുന്നേറുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെ തളര്‍ത്താനായി സിപിഐ എമ്മിനെതിരെ രാഷ്ട്രീയ എതിരാളികളും പിന്തിരിപ്പന്‍ ശക്തികളും മാധ്യമങ്ങളും ഒന്നിച്ച് നെറികേടുകള്‍ പ്രചരിപ്പിക്കുന്നു. ഈ അവിശുദ്ധ കൂട്ടുക്കെട്ടിനെ ചെറുക്കാന്‍ കേരളത്തിലെ ജനങ്ങള്‍ രംഗത്തിറങ്ങുന്ന കാഴ്ചയാണ് എങ്ങും. നവകേരളമാര്‍ച്ചിന്റെ പ്രചാരണങ്ങളില്‍ ഇതുവരെയില്ലാത്ത ജനപങ്കാളത്തിമാണ് കേരളത്തിലെങും കാണുന്നത്.

Anonymous said...

UDF-nte muttidikkunna sabadam kelkkunnu.

Anonymous said...

Dear author,
Why try to fool yourself by this blatant flattery. Please use your brain. Do you think that you can fool the people by gimmicks? Every sensible Malayali knows that the CPI(M) today is controlled by a few corrupt leaders. If there is a tiny bit of respect left in you for the people who sacrificed their lives and shed their blood for the party, please, use any available forum you may have, to kick the corrupt leaders out and stand behind the ideal leaders left in your party.