സഃ ബാലാനന്ദന്‍ അന്തരിച്ചു
സഃ ഇ . ബാലാനന്ദന് ജനശക്തിന്യൂസിന്റെ ആദരാജ്ഞലികള്‍
സിപിഐ എം മുന്‍ പൊളിറ്റ്ബ്യൂറോ അംഗവും സിഐടിയു മുന്‍ അഖിലേന്ത്യാ പ്രസിഡന്റുമായ ഇ ബാലാനന്ദന്‍ (85) അന്തരിച്ചു.അര്‍ബുദബാധയെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ശ്വാസതടസ്സവും മറ്റ് അസ്വസ്ഥതകളുംമൂലം ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിച്ചത്
കൊല്ലം ജില്ലയിലെ ശക്തികുളങ്ങരയില്‍ 1924 ല്‍ രാമന്‍േറയും ഈശ്വരിയുടേയും മകനായി ജനിച്ച ബാലാനന്ദന്‍ ആലുവ കേന്ദ്രീകരിച്ച് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനായാണ് പാര്‍ട്ടി ജീവിതം ആരംഭിക്കുന്നത്. ദീര്‍ഘകാല രാഷ്റ്റ്രിയ ജീവിതത്തിന്ന് ഇടയില്‍ ഇ ബാലാനന്ദന്‍ എം എല്‍ എയായും എം പിയായും സി പി എം പോളിറ്റ് ബ്യൂറോ അംഗമായും കേന്ദ്രകമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1967 മുതല്‍ 69 വരെയും 1970 മുതല്‍ 76 വരേയും വടക്കേക്കര മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമായിരുന്നു. 1980 ല്‍ മുകുന്ദപുരത്തുനിന്നും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1988 ല്‍ രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1978 മുതല്‍ 2005 വരെ സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗമായിരുന്നു അദ്ദേഹം.
കിടയറ്റ സംഘാടകന്‍: വി എസ്
ഇ ബാലാനന്ദന്റെ നിര്യാണം ഇന്ത്യന്‍ തൊഴിലാളി പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയും തുടര്‍ന്ന് സിപിഐ എമ്മും കെട്ടിപ്പടുക്കുന്നതിന് ത്യാഗപൂര്‍വം പ്രവര്‍ത്തിച്ച വിപ്ളവകാരിയാണ് സഖാവ് ബാലാനന്ദന്‍. എഐടിയുസിയുടെ സമുന്നത നേതാവായി മാറിയ അദ്ദേഹം പിന്നീട് സിഐടിയു രൂപീകരിക്കുന്നതിലും സിഐടിയുവിനെ രാജ്യത്തെ ഏറ്റവും വലിയ സമരസംഘടയാക്കി മാറ്റുന്നതിലും മുഖ്യ പങ്കുവഹിച്ചു. ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ജനവിഭാഗങ്ങളുടെ സമരൈക്യവും ട്രേഡ് യൂണിയനുകളുടെ ഐക്യവേദിയും കെട്ടിപ്പടുത്തു. വ്യവസായങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിച്ച്, അതിന്റെ നിലനില്‍പ്പും വളര്‍ച്ചയുമായിക്കൂടി ബന്ധപ്പെടുത്തി തൊഴിലാളികളെ ബോധവല്‍ക്കരിക്കയും സമരസംഘടനാ പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്നതില്‍ അനിതരസാധാരണമായ പാടവമാണ് സാഖാവ് കാഴ്ചവെച്ചത്. ആഗോളവല്‍ക്കരണത്തിന്റെ നാനവിധ അധിനിവേശ തന്ത്രങ്ങള്‍ക്കെതിരെ ശക്തമായ പ്രത്യയശാസ്ത്ര ഇടപെടല്‍ നടത്തുന്നതിലും അദ്ദേഹം മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചു. കിടയറ്റ സംഘാടകനും വിപ്ളവകാരിയുമായ സഖാവിന്റെ വിയോഗം രാജ്യത്തെ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന് പൊതുവിലും കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് വിശേഷിച്ചും കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത് - വി എസ് അനുസ്മരിച്ചു.
ധീരനും ഉത്തമനുമായ കമ്യൂണിസ്റ്റ് നേതാവ്
ധീരനും ഉത്തമനുമായി കമ്യൂണിസ്റ്റ് നേതാവായിരുന്നു ഇ ബാലാനന്ദനെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കേരളത്തിനും തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിനും നികത്താനാകാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കേരളത്തില്‍നിന്ന് പൊളിറ്റ് ബ്യൂറോയില്‍ എത്തിയ മൂന്നാമത്തെ നേതാവയിരുന്നു അദ്ദേഹം. ബിടിആറിന് ശേഷം തൊഴിലാളി പ്രസ്ഥാനത്തിന്റെ അഖിലേന്ത്യ അധ്യക്ഷനായും അദ്ദേഹം പ്രവര്‍ത്തിച്ചു. ക്രൂരമായ മര്‍ദനങ്ങളും ബാലാനന്ദന്‍ ഏറ്റുവാങ്ങിയിട്ടുണ്ടെന്ന് പിണറായി അനുസ്മരിച്ചു.
Subscribe to:
Post Comments (Atom)
3 comments:
സഃ ബാലാനന്ദന്‍ അന്തരിച്ചു
സഃ ഇ . ബാലാനന്ദന് ജനശക്തിന്യൂസിന്റെ ആദരാജ്ഞലികള്‍
സിപിഐ എം മുന്‍ പൊളിറ്റ്ബ്യൂറോ അംഗവും സിഐടിയു മുന്‍ അഖിലേന്ത്യാ പ്രസിഡന്റുമായ ഇ ബാലാനന്ദന്‍ (85) അന്തരിച്ചു.അര്‍ബുദബാധയെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ശ്വാസതടസ്സവും മറ്റ് അസ്വസ്ഥതകളുംമൂലം ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിച്ചത്
കൊല്ലം ജില്ലയിലെ ശക്തികുളങ്ങരയില്‍ 1924 ല്‍ രാമന്‍േറയും ഈശ്വരിയുടേയും മകനായി ജനിച്ച ബാലാനന്ദന്‍ ആലുവ കേന്ദ്രീകരിച്ച് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനായാണ് പാര്‍ട്ടി ജീവിതം ആരംഭിക്കുന്നത്.
ദീര്‍ഘകാല രാഷ്റ്റ്രിയ ജീവിതത്തിന്ന് ഇടയില്‍ ഇ ബാലാനന്ദന്‍ എം എല്‍ എയായും എം പിയായും സി പി എം പോളിറ്റ് ബ്യൂറോ അംഗമായും കേന്ദ്രകമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1967 മുതല്‍ 69 വരെയും 1970 മുതല്‍ 76 വരേയും വടക്കേക്കര മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമായിരുന്നു. 1980 ല്‍ മുകുന്ദപുരത്തുനിന്നും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1988 ല്‍ രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1978 മുതല്‍ 2005 വരെ സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗമായിരുന്നു അദ്ദേഹം.
കിടയറ്റ സംഘാടകന്‍: വി എസ്
ഇ ബാലാനന്ദന്റെ നിര്യാണം ഇന്ത്യന്‍ തൊഴിലാളി പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയും തുടര്‍ന്ന് സിപിഐ എമ്മും കെട്ടിപ്പടുക്കുന്നതിന് ത്യാഗപൂര്‍വം പ്രവര്‍ത്തിച്ച വിപ്ളവകാരിയാണ് സഖാവ് ബാലാനന്ദന്‍. എഐടിയുസിയുടെ സമുന്നത നേതാവായി മാറിയ അദ്ദേഹം പിന്നീട് സിഐടിയു രൂപീകരിക്കുന്നതിലും സിഐടിയുവിനെ രാജ്യത്തെ ഏറ്റവും വലിയ സമരസംഘടയാക്കി മാറ്റുന്നതിലും മുഖ്യ പങ്കുവഹിച്ചു. ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ജനവിഭാഗങ്ങളുടെ സമരൈക്യവും ട്രേഡ് യൂണിയനുകളുടെ ഐക്യവേദിയും കെട്ടിപ്പടുത്തു. വ്യവസായങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിച്ച്, അതിന്റെ നിലനില്‍പ്പും വളര്‍ച്ചയുമായിക്കൂടി ബന്ധപ്പെടുത്തി തൊഴിലാളികളെ ബോധവല്‍ക്കരിക്കയും സമരസംഘടനാ പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്നതില്‍ അനിതരസാധാരണമായ പാടവമാണ് സാഖാവ് കാഴ്ചവെച്ചത്. ആഗോളവല്‍ക്കരണത്തിന്റെ നാനവിധ അധിനിവേശ തന്ത്രങ്ങള്‍ക്കെതിരെ ശക്തമായ പ്രത്യയശാസ്ത്ര ഇടപെടല്‍ നടത്തുന്നതിലും അദ്ദേഹം മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചു. കിടയറ്റ സംഘാടകനും വിപ്ളവകാരിയുമായ സഖാവിന്റെ വിയോഗം രാജ്യത്തെ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന് പൊതുവിലും കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് വിശേഷിച്ചും കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത് - വി എസ് അനുസ്മരിച്ചു.
ധീരനും ഉത്തമനുമായ കമ്യൂണിസ്റ്റ് നേതാവ്
ധീരനും ഉത്തമനുമായി കമ്യൂണിസ്റ്റ് നേതാവായിരുന്നു ഇ ബാലാനന്ദനെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കേരളത്തിനും തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിനും നികത്താനാകാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കേരളത്തില്‍നിന്ന് പൊളിറ്റ് ബ്യൂറോയില്‍ എത്തിയ മൂന്നാമത്തെ നേതാവയിരുന്നു അദ്ദേഹം. ബിടിആറിന് ശേഷം തൊഴിലാളി പ്രസ്ഥാനത്തിന്റെ അഖിലേന്ത്യ അധ്യക്ഷനായും അദ്ദേഹം പ്രവര്‍ത്തിച്ചു. ക്രൂരമായ മര്‍ദനങ്ങളും ബാലാനന്ദന്‍ ഏറ്റുവാങ്ങിയിട്ടുണ്ടെന്ന് പിണറായി അനുസ്മരിച്ചു.
ഇനി പിണറായിയുടെ കാലം!
ലാവലിന്‍ കോഴ തടയാന്‍ ശ്രമിച്ചതായിരുന്നു സഖാവിന്റെ അവസാനത്തെ പ്രധാന ഇടപെടല്‍.എല്ലാത്തരം ഒത്തുതീര്‍പ്പുകള്‍ക്കും വഴങ്ങുന്ന പിണറായി പാര്‍ട്ടിയുടെ CEO ആയിരുക്കുന്ന ഇക്കാലത്ത് ബാലാനന്ദന്‍ സഖാവിന്റെയും അതുപോലുള്ള യഥാര്‍ത്ഥ കമ്യൂണിസ്റ്റുകളുടെയും രാഷ്ടീയമരണം പിണറായി ഉറപ്പാക്കിയ വേളയിലാണ് സഖാവിന്റെ വിടവാങ്ങല്‍.അര്‍ബുദം അദ്ദേഹത്തെ കീഴടക്കി.പാര്‍ട്ടിയലെ അര്‍ബുദം പനപോലെ വളര്‍ന്ന് പാര്‍ട്ടിയെയും വിഴുങ്ങി.
സഖാവ് ബാലാനന്ദന് ആദരാഞ്ജലികള്‍.
Post a Comment