Friday, January 16, 2009

സിപിഐ എം തൊണ്ണൂറോളം സീറ്റില്‍ മത്സരിക്കും

സിപിഐ എം തൊണ്ണൂറോളം സീറ്റില്‍ മത്സരിക്കും .

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ എം തൊണ്ണൂറോളം സീറ്റില്‍ മത്സരിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 70 സീറ്റിലാണ് മത്സരിച്ചത്. ഇത്തവണ ലക്ഷദ്വീപില്‍ ആദ്യമായി പാര്‍ടി ജനവിധി തേടും. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ദേശീയാടിസ്ഥാനത്തില്‍ ഉണ്ടാക്കിയ മുന്നേറ്റം കണക്കിലെടുത്താണ് കൂടുതല്‍ സീറ്റില്‍ മത്സരിക്കാന്‍ സിപിഐ എം തയ്യാറാകുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത കര്‍ണാടകം, ഹിമാചല്‍പ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ ഓരോ സീറ്റിലും ഒറീസയില്‍ രണ്ടു സീറ്റിലും സ്ഥാനാര്‍ഥിയെ നിര്‍ത്തും. ആന്ധ്രപ്രദേശ്, തമിഴ്നാട്, രാജസ്ഥാന്‍, ബിഹാര്‍, അസം എന്നീ സംസ്ഥാനങ്ങളില്‍ ഇത്തവണ കൂടുതല്‍ സീറ്റില്‍ മത്സരിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍മാത്രം മത്സരിച്ച ബിഹാറില്‍ ഇത്തവണ മൂന്നുമുതല്‍ അഞ്ചുവരെ സീറ്റില്‍ സ്ഥാനാര്‍ഥിയുണ്ടാകും. വിശാല ഇടതുപക്ഷമുന്നണിയുടെ ഭാഗമായാണ് ഇവിടെ മത്സരിക്കുക. ആന്ധ്രപ്രദേശില്‍ അഞ്ചു സീറ്റില്‍ മത്സരിക്കാനാണ് പാര്‍ടി ആലോചിക്കുന്നത്. കഴിഞ്ഞതവണ ഒരു സീറ്റിലാണ് മത്സരിച്ചത്. രണ്ടു സീറ്റില്‍ മത്സരിച്ച തമിഴ്നാട്ടില്‍ ഇത്തവണ നാലിലെങ്കിലും മത്സരിക്കാനാണ് ആലോചന. സഖ്യകക്ഷികളുമായുള്ള ചര്‍ച്ചയ്ക്കുശേഷമേ അന്തിമ തീരുമാനമുണ്ടാകൂ. രാജസ്ഥാനില്‍ കഴിഞ്ഞതവണ സിക്കര്‍, ഗംഗാനഗര്‍ സീറ്റുകളിലാണ് മത്സരിച്ചതെങ്കില്‍ ഇക്കുറി കര്‍ഷകസമരത്തിന്റെ കേന്ദ്രമായ ബിക്കാനീറില്‍ക്കൂടി മത്സരിക്കും. കഴിഞ്ഞ മാസം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിന് മൂന്നു സീറ്റ് ലഭിച്ചിരുന്നു. മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും രണ്ടു സീറ്റില്‍വീതം മത്സരിക്കും. ഗുജറാത്ത്, പഞ്ചാബ്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ഒരോ സീറ്റില്‍ സ്ഥാനാര്‍ഥിയെ അണിനിരത്തും. അസമില്‍ ബാര്‍പേട്ട, സില്‍ച്ചര്‍ മണ്ഡങ്ങളിലാണ് കഴിഞ്ഞ തവണ മത്സരിച്ചത്. ഇത്തവണ തേസ്പുരിലുംകൂടി മത്സരിക്കും. കഴിഞ്ഞതവണ മത്സരിച്ച ആന്തമാന്‍-നിക്കോബാര്‍, ദാദ നഗര്‍ഹവേലി എന്നീ കേന്ദ്രഭരണപ്രദേശങ്ങളില്‍ ഇത്തവണയും മത്സരിക്കും. പശ്ചിമബംഗാളില്‍ 32 സീറ്റിലും ത്രിപുരയില്‍ രണ്ടിലും കേരളത്തില്‍ 14 സീറ്റിലുമാണ് കഴിഞ്ഞതവണ മത്സരിച്ചത്. അത്രയും സീറ്റുകളില്‍ ഇത്തവണയും സ്ഥാനാര്‍ഥികളുണ്ടാകും.

4 comments:

ജനശക്തി ന്യൂസ്‌ said...

Anonymous said...

അതില്‍ മിക്ക സീറ്റിലും അവര്‍ ജയിക്കുകയും ചെയ്യട്ടെ. മൂല്യാധിഷ്ഠിത രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ വേരുകള്‍ അറ്റു പോയിട്ടില്ലെന്ന് നമുക്ക് തെളിയിക്കാം. കഴിഞ്ഞ നാലുവര്‍ഷം അവരും ഇടത് പക്ഷവും ചേര്‍ന്ന് തടുത്തു നിര്‍ത്തിയ ജനദ്രോഹ നടപടികല്‍ എത്രയെത്ര.

Anonymous said...

ചില സംസ്ഥാനങ്ങളിലെ തല തിരിഞ്ഞ നേത്രുത്വം മാറാതെ അവര്‍ രക്ഷപെടില്ല..

Anonymous said...

Anonymous said...

അതില്‍ മിക്ക സീറ്റിലും അവര്‍ ജയിക്കുകയും ചെയ്യട്ടെ. മൂല്യാധിഷ്ഠിത രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ വേരുകള്‍ അറ്റു പോയിട്ടില്ലെന്ന് നമുക്ക് തെളിയിക്കാം. കഴിഞ്ഞ നാലുവര്‍ഷം അവരും ഇടത് പക്ഷവും ചേര്‍ന്ന് തടുത്തു നിര്‍ത്തിയ ജനദ്രോഹ നടപടികല്‍ എത്രയെത്ര.

-----------------------------------
കോമഡി ഡയലോഗ് --- 2009