വാക്കുകൊണ്ട് പലസ്തീനൊപ്പം പ്രവൃത്തികൊണ്ട് ഇസ്രയേലിനൊപ്പം
കേന്ദ്രം ഭരിക്കുന്ന യുപിഎ സഖ്യം പലസ്തീനൊപ്പമാണെന്ന് പ്രധാനമന്ത്രി ഇടയ്ക്കിടെ ആണയിട്ട് പറയുന്നുണ്ട്. അതോടൊപ്പം ഇന്ത്യന്‍ യൂണിയന് മുസ്ളിംലീഗും പുറമെ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതില്‍ മുമ്പിലെത്താനുള്ള തീവ്രയത്നത്തിലാണ്. എന്നാല്‍, ഇസ്രയേലിന്റെ ചാര ഉപഗ്രഹം തൊടുത്തുവിടാന്‍ സഹായിച്ചത് ഇന്ത്യയാണ്. 10,000 കോടി രൂപയുടെ ആയുധം ഇസ്രയേലില്‍നിന്ന് ഇന്ത്യ വാങ്ങിക്കൂട്ടുന്നുണ്ട്. ഇസ്രയേലില്‍നിന്ന് ഏറ്റവും അധികം പടക്കോപ്പുകള്‍ വാങ്ങുന്ന രാജ്യം ഇന്ത്യയാണ്. ഈ പണവും ചാരഉപഗ്രവും ഉപയോഗിച്ചാണ് ഇസ്രയേല്‍ ഗാസയില്‍ പലസ്തീന്‍ജനതയെ കൊന്നൊടുക്കുന്നത്. ഗാസയിലെ ജനസംഖ്യ 15 ലക്ഷമാണ്. 19 ദിവസം പിന്നിട്ട ഇസ്രയേലി യുദ്ധത്തില്‍ മരിച്ച പലസ്തീന്‍കാരുടെ എണ്ണം 1000 കവിഞ്ഞു. ഐക്യരാഷ്ട്രസഭയുടെയും സെക്യൂരിറ്റി കൌസിലിന്റെയും വിലക്കുകള്‍ തൃണവല്‍ഗണിച്ചുകൊണ്ടാണ് ഇസ്രയേല്‍ അക്രമയുദ്ധം തുടരുന്നത്. രാസായുധംപോലും പലസ്തീന്‍ജനതയ്ക്കെതിരെ ഇസ്രയേല്‍ പ്രയോഗിച്ചതായാണ് മാധ്യമങ്ങള്‍ പറയുന്നത്. ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം വിഛേദിക്കണമെന്ന് മുസ്ളിംലീഗ് പ്രസിഡന്റ് പാണക്കാട് ശിഹാബ് തങ്ങള്‍ പരസ്യമായി ആവശ്യപ്പെടാന്‍ നിര്‍ബന്ധിതനായി. ഇന്ത്യ- അമേരിക്ക ആണവകരാര്‍ നടപ്പാക്കിയാല്‍ ഇ അഹമ്മദിനെ കേന്ദ്രമന്ത്രിസഭയില്‍നിന്ന് പിന്‍വലിക്കുമെന്ന് ഇതേ ശിഹാബ്തങ്ങള്‍ ഒരു ചാനലുമായുള്ള അഭിമുഖത്തില്‍ പറഞ്ഞത് ജനങ്ങള്‍ സ്വന്തം കാതുകൊണ്ട് കേട്ടതാണ്. ആണവകരാര്‍ നടപ്പാക്കുകയുംചെയ്തു. ഇ അഹമ്മദ് അധികാരത്തില്‍ തുടരുകയും ചെയ്യുന്നു. 'ഞങ്ങള്‍ പലതും പറയും, ചോദിക്കാനാരുണ്ട്' എന്ന മട്ടാണ് ലീഗ് നേതാക്കള്‍ക്ക്. മുസ്ളിംലീഗ് സംസ്ഥാനസെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വളരെ കടുപ്പത്തിലാണ് അടുത്തകാലത്ത് സംസാരിക്കുന്നത്. "സദ്ദാമിനെ വധിക്കുന്നതിലൂടെ ചരിത്രപുരുഷനായി ഉയരാമെന്നു കരുതിയ ബുഷിന് തനിക്കുനേരെ വന്ന ചെരിപ്പിനുമുന്നില് തലകുനിക്കേണ്ട ഗതികേടാണുണ്ടായത്. മനുഷ്യകുലത്തിന്റെതന്നെ ശത്രുവായി മാറിയ ബുഷിന് ഇതിലും നാണംകെട്ട യാത്രയയപ്പ് ലഭിക്കാനില്ല'' എന്നാണ് പി കെ കുഞ്ഞാലിക്കുട്ടി ആവേശത്തോടെ പറയുന്നത്. അതേ ബുഷ് ഇന്ത്യയില്‍ വന്നപ്പോള്‍ സിപിഐ എം വ്യാപകമായി പ്രതിഷേധം പ്രകടിപ്പിച്ചു. തെരുവില്‍ ബുഷിന്റെ കോലംകത്തിച്ചു. മുസ്ളിംലീഗ് നേതാവ് ഇ അഹമ്മദ് ബുഷിനെ ആദരിക്കാനും ഹസ്തദാനത്തിനുമായി കാത്തുനില്ക്കുന്ന കാഴ്ചയാണ് ജനങ്ങള്‍ കണ്ടത്. ഇന്ത്യ-അമേരിക്ക ആണവകരാര്‍ നടപ്പാക്കിയാല്‍ ഇടതുപക്ഷം പിന്തുണ പിന്‍വലിക്കുമെന്ന് കോഗ്രസിന് മുന്നറിയിപ്പുനല്‍കി. സമാജ്വാദിപാര്‍ടിയുടെ പിന്തുണ ഉറപ്പായപ്പോള്‍ ഇടതുപക്ഷത്തിന്റെ പിന്തുണ ഉപേക്ഷിച്ച് കരാര്‍ നടപ്പാക്കാന്‍ മന്‍മോഹന്‍സര്‍ക്കാര്‍ തയ്യാറായി. ഇടതുപക്ഷം മടിച്ചുനിന്നില്ല. പിന്തുണ പിന്വലിക്കുകതന്നെചെയ്തു. അതാണ് ഒരു രാഷ്ട്രീയപാര്‍ടിയുടെ ആത്മാര്‍ഥതയും സത്യസന്ധതയും ജനങ്ങളോടും രാജ്യത്തോടുമുള്ള പ്രതിബദ്ധതയും തെളിയിക്കുന്ന നിലപാട്. മനുഷ്യകുലത്തിന്റെതന്നെ ശത്രുവായിമാറിയ ബുഷിന്റെ ചെരിപ്പ് നക്കാനാണ് മന്‍മോഹന്‍സിങ്ങും ഒപ്പം ഇ അഹമ്മദും തയ്യാറായത്. ഇന്ത്യയും ഇസ്രയേലുമായുള്ള നയതന്ത്രം വിഛേദിക്കണമെന്ന് ശിഹാബ്തങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ മനസ്സില്ലെന്നാണ് കോഗ്രസ് നേതാവായ വയലാര്‍ രവിവരെയുള്ളവരുടെ പ്രതികരണം. ഈ സാഹചര്യത്തില്‍ മുസ്ളിംലീഗ് എന്തുചെയ്യണം. വിശ്വാസ്യത തെളിയിക്കാന്‍ കഴിയണമെങ്കില്‍ ഇസ്രയേലുമായുള്ള നയതന്ത്രം വിഛേദിക്കാന്‍ യുപിഎയില്‍ ഇ അഹമ്മദ് ആവശ്യപ്പെടണം. ശിഹാബ്തങ്ങള്‍ പറയുന്നതില്‍ ആത്മാര്‍ഥതയുടെ തരിമ്പെങ്കിലുമുണ്ടെങ്കില്‍ അഹമ്മദ് അത് പറയണം. അംഗീകരിക്കുന്നില്ലെങ്കില്‍ മുസ്ളിംലീഗിന്റെ മാനം കാക്കാന്‍ മന്ത്രിസ്ഥാനം രാജിവച്ച് പുറത്തുവരണം. അയ്യോ, അത് മനസ്സില്‍ സങ്കല്‍പ്പിക്കാന്‍പോലും അഹമ്മദിനോ ലീഗിനോ കഴിയില്ല. ബാബറിമസ്ജിദ് തകര്‍ത്തപ്പോള്‍ കോഗ്രസിനൊപ്പം അള്ളിപ്പിടിച്ചുനിന്ന പാരമ്പര്യമുള്ള മുസ്ളിംലീഗ് നേതൃത്വത്തില്‍നിന്ന് അണികള്‍ അതൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ഇടതുപക്ഷത്തിനേ അത് കഴിയൂ. പാര്‍ലമെന്റില്‍ 44 അംഗങ്ങളുണ്ടായിട്ടും മന്ത്രിസ്ഥാനം വേണ്ടെന്നു പറഞ്ഞ പാര്‍ടിക്കേ പറഞ്ഞത് പ്രവര്‍ത്തിക്കാന്‍ കരുത്ത് കാണുകയുള്ളൂ. അധികാരത്തില്‍ അള്ളിപ്പിടിച്ച പാരമ്പര്യമുള്ള ഇന്ത്യന്‍ യൂണിയന് ലീഗ് പറയുന്നത് പ്രവര്‍ത്തിക്കാന്‍ കഴിവുള്ള പാര്‍ടിയല്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു.
വി വി ദക്ഷിണാമൂര്‍ത്തി
Subscribe to:
Post Comments (Atom)
2 comments:

പാലസ്തീനിലെ മരണത്തില്‍ “ദുഃഖിച്ചുകൊണ്ട് “ എന്നാല്‍ ഇസ്രയേലിനെ സപ്പോര്‍ട്ട് ചെയ്യുന്ന “സംഘപരിവാര്‍ ലീഗിനെ“ പോലെ അല്ലേ സഖാവെ?
Post a Comment