ഇക്കഴിഞ്ഞ നിയമസഭാസമ്മേളനത്തില്‍ 17 ബില്‍ പാസാക്കിയത് നിയമനിര്‍മാണ യത്നത്തില്‍ വലിയൊരു ചുവടുവയ്പ്പായി. പതിനായിരക്കണക്കിന് ലോട്ടറി എജന്റുമാര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നിയമം, കൈത്തറി ക്ഷേമനിധി നിയമം, രജിസ്റര്‍ ചെയ്തിട്ടില്ലാത്ത കശുവണ്ടി തൊഴിലാളികളുടെ ക്ഷേമനിയമം എന്നിങ്ങനെ 16 ഓര്‍ഡിനന്‍സ് ഇക്കഴിഞ്ഞ സമ്മേളനത്തില്‍ വിശദമായി ചര്‍ച്ചചെയ്ത് നിയമമാക്കി. മലബാര്‍ ദേവസ്വം ഓര്‍ഡിനന്‍സും നിയമമായി. അതോടൊപ്പം പ്രവാസി ക്ഷേമനിധി നിയമം പുതുതായി അവതരിപ്പിച്ച് വിശദമായ ചര്‍ച്ചനടത്തി പാസാക്കാനും കഴിഞ്ഞു. പാസാക്കിയ 17 നിയമവും സംസ്ഥാനത്തെ ലക്ഷക്കണക്കിനാളുകള്‍ക്ക് ക്ഷേമം ഉറപ്പാക്കുന്ന സുപ്രധാന നിയമങ്ങളാണ്. കഴിഞ്ഞ നിയമസഭാസമ്മേളനത്തില്‍ അവതരിപ്പിച്ച് പാസാക്കിയ പ്രവാസി ക്ഷേമനിധി നിയമം ദശലക്ഷക്കണക്കായ പ്രവാസികള്‍ക്ക് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ഉറപ്പാക്കുന്നു. വിദേശരാജ്യങ്ങളില്‍ തൊഴിലെടുത്ത് ജീവിക്കുന്ന ഇരുപതുലക്ഷത്തില്‍പരംപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ ജോലി ചെയ്ത് ജീവിക്കുന്ന പത്തുലക്ഷത്തില്‍പരംപേര്‍ക്കും ഈ നിയമത്തിന്റെ പരിരക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷ. മറുനാടുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി പെന്‍ഷനും മറ്റാനുകൂല്യങ്ങളുമടക്കമുള്ള ഒരു ക്ഷേമനിധി നിയമം ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനത്ത് നിലവില്‍ വരുന്നത്. മറ്റേതെങ്കിലും രാജ്യത്തുതന്നെ ഇത്തരമൊരു നിയമം പ്രാബല്യത്തിലുണ്ടോ എന്ന കാര്യം സംശയമാണ്. കേരളത്തിന്റെ പുരോഗതിയിലും സാമ്പത്തികവികസനത്തിലും പ്രവാസിമലയാളികള്‍ വഹിക്കുന്ന പങ്ക് എടുത്തുപറയാതെ തന്നെ എല്ലാവര്‍ക്കും അറിയാം. കേരളത്തിലെ തൊഴിലില്ലായ്മ ഗണ്യമായ അളവില്‍ പരിഹരിച്ചത് വിദേശത്ത് ലഭ്യമായ തൊഴിലവസരമാണ്. ലക്ഷക്കണക്കിന് മലയാളികളാണ് ഗള്‍ഫില്‍ ജോലിചെയ്യുന്നത്. പതിനായിരക്കണക്കിന് മലയാളികള്‍ അമേരിക്കയിലും യൂറോപ്പിലും ജോലിചെയ്യുന്നു. മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജോലിചെയ്ത് ജീവിക്കുന്ന ലക്ഷക്കണക്കിന് മലയാളികളുണ്ട്. ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ഉപജീവനം പ്രവാസി കേരളീയരുടെ വരുമാനംകൊണ്ടാണ്. പ്രവാസി കേരളീയര്‍ അയക്കുന്ന പണംകൊണ്ട് ലക്ഷക്കണക്കിന് തൊഴില്‍ നാട്ടിലും സൃഷ്ടിക്കപ്പെടുന്നു. അങ്ങനെ കേരളീയജീവിതത്തിന്റെ എല്ലാ മേഖലയിലും പ്രവാസി മലയാളികളുടെ അധ്വാനം അടിസ്ഥാനഘടകമാണ്. നമ്മുടെ സഹോദരങ്ങളായ പ്രവാസി മലയാളികളുടെ വിയര്‍പ്പില്‍നിന്നാണ് നിരവധി ഗള്‍ഫ് രാജ്യങ്ങളും മറ്റും വികസിച്ചത് എന്നതാണ് പരമാര്‍ഥം. ഏറ്റവും നന്നായും ആത്മാര്‍ഥമായും ബുദ്ധിപൂര്‍വവും ജോലി ചെയ്യുന്നവരാണ് മലയാളികള്‍ എന്ന കീര്‍ത്തിയുണ്ട്. എത്തിപ്പെടുകയും പ്രവൃത്തിയെടുക്കുകയും ചെയ്യുന്ന നാടുകളിലെ സവിശേഷതകള്‍ ഉള്‍ക്കൊള്ളുകയും അതേ സമയം സ്വന്തം സാംസ്കാരികത്തനിമ നിലനിര്‍ത്തുകയും ചെയ്യുന്നവരാണ് മലയാളികള്‍. മറുനാട്ടില്‍ പോയി തൊഴിലെടുത്ത് ജീവിക്കുന്നതില്‍ മലയാളികള്‍ക്ക് പ്രത്യേകമായ ഒരു സ്ഥാനം തന്നെയുണ്ട്. ജന്മനാടിന്റെ വികസനത്തില്‍ ഏറ്റവുമധികം താല്‍പ്പര്യമെടുക്കുന്നവരുമാണ് പ്രവാസി മലയാളികള്‍. നമ്മുടെ വാര്‍ഷികപദ്ധതിയുടെ അഞ്ച് മടങ്ങിലധികം സംഖ്യ പ്രവാസി മലയാളികള്‍ നാട്ടിലേക്ക് അയക്കുന്നുണ്ട്. നാട്ടില്‍ വ്യവസായ - വാണിജ്യ സംരംഭങ്ങളില്‍ മുതല്‍മുടക്കുന്നതിലും പ്രവാസി മലയാളികള്‍ മുന്‍പന്തിയിലാണ്. ഇക്കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്തെ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടന്ന 'എന്റെ നാട് കൂട്ടായ്മ'യില്‍ നൂറുകണക്കിന് വിദേശമലയാളികളാണ് സംബന്ധിച്ചത്. ടൂറിസം വികസനത്തിനുള്ള നിരവധി സംരംഭങ്ങള്‍ക്ക് ആ സംഗമത്തില്‍ ധാരണയായി. ഇങ്ങനെ വിവിധ രീതിയില്‍ നാടിനെ സേവിക്കുന്നവരാണ് പ്രവാസി മലയാളികള്‍. പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി നോര്‍ക്ക വകുപ്പും നോര്‍ക്ക റൂട്സ് കമ്പനിയും വിവിധങ്ങളായ പദ്ധതികള്‍ നടപ്പാക്കിവരുന്നുണ്ട്. 'സാന്ത്വനം' എന്ന പേരില്‍ ചികിത്സാസഹായപദ്ധതി അതില്‍ പ്രധാനമാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ് സാന്ത്വനം പദ്ധതി കാര്യക്ഷമമാക്കിയതും വിപുലപ്പെടുത്തിയതും. എന്നാല്‍, വിപുലമായ ഫണ്ടും ക്ഷേമനിയമവും ഇല്ലെന്നത് ലക്ഷക്കണക്കായ പ്രവാസികള്‍ക്ക് സഹായം ലഭിക്കുന്നതിന് തടസ്സമായിരുന്നു. ഈ സാഹചര്യത്തിലാണ് വിദേശമലയാളികളുടെ ചിരകാലാഭിലാഷമായ ക്ഷേമനിധിനിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതിപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നു. പതിനെട്ടുവയസ്സ് പൂര്‍ത്തിയായവരും 55 വയസ്സ് തികഞ്ഞിട്ടില്ലാത്തതുമായ മറുനാടന്‍ മലയാളിക്ക് പ്രവാസി ക്ഷേമനിധിയില്‍ അംഗമാകാന്‍ കഴിയും. വിദേശത്ത് രണ്ടു വര്‍ഷമെങ്കിലും ജോലി ചെയ്ത ശേഷം തിരിച്ചുവന്നവര്‍ക്കും അംഗത്വത്തിന് അവകാശമുണ്ട്. വിദേശത്ത് ജോലിചെയ്യുന്ന മലയാളികള്‍ പ്രതിമാസം 300 രൂപയും മടങ്ങി വന്നവരാണെങ്കില്‍ നൂറുരൂപയും ക്ഷേമനിധിയിലേക്ക് പ്രതിമാസം അംശാദായമായി അടയ്ക്കണം. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ കഴിയുന്ന മലയാളികള്‍ അടയ്ക്കേണ്ട അംശാദായം നൂറുരൂപയാണ്. ഓരോവര്‍ഷത്തിലും പിരിഞ്ഞുകിട്ടുന്ന അംശാദായത്തിന്റെ രണ്ട് ശതമാനം തുക ക്ഷേമനിധിയിലേക്ക് സര്‍ക്കാര്‍ ഗ്രാന്റായി നല്‍കും. അടയ്ക്കുന്ന അംശാദായവും പുറത്ത് പ്രവര്‍ത്തിച്ച കാലയളവും മറ്റ് നിബന്ധനകളുമെല്ലാം പരിഗണിച്ച് പെന്‍ഷന്‍ നല്‍കുമെന്നതാണ് ക്ഷേമനിധിയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ക്ഷേമനിധിയില്‍ അംഗമായി ചേര്‍ന്നയാള്‍ മരിച്ചാല്‍ ആശ്രിതര്‍ക്ക് കുടുംബ പെന്‍ഷന് അവകാശമുണ്ടാകും. അംഗം മരണപ്പെട്ടാല്‍ ആശ്രിതര്‍ക്ക് ധനസഹായം, രോഗം ബാധിച്ചാല്‍ ചികിത്സാസഹായം, വിവാഹ ധനസഹായം, പ്രസവത്തിന് ധനസഹായം, വീട് നിര്‍മാണത്തിനും പുതുക്കിപ്പണിയുന്നതിനും സഹായം, വിദ്യാഭ്യാസ സഹായം എന്നിവയെല്ലാം ക്ഷേമനിധി നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. തിരിച്ചുവന്ന പ്രവാസികള്‍ക്ക് സ്വയംതൊഴില്‍ ലഭ്യമാക്കുന്നതിനുള്ള സഹായവും ഇതില്‍പ്പെടുന്നു. ക്ഷേമനിധിയിലേക്കുള്ള രജിസ്ട്രേഷനും അംശാദായം സ്വീകരിക്കലും ശ്രമകരമായ പ്രവൃത്തിയാണ്. ക്ഷേമനിധി ബോര്‍ഡ് നിലവില്‍ വന്നാലുടന്‍ അതിനുള്ള നടപടിയാരംഭിക്കും. ഇപ്പോള്‍ വിദേശത്ത് ജോലിചെയ്ത് ജീവിക്കുന്നവരുടെയും മറ്റ് സംസ്ഥാനങ്ങളില്‍ ജോലിചെയ്ത് ജീവിക്കുന്നവരുടെയും മടങ്ങിവന്നവരുടെയുമെല്ലാം പ്രതിനിധികള്‍ ക്ഷേമനിധി ബോര്‍ഡിലുണ്ടാകും. വാര്‍ഷിക - അര്‍ധവാര്‍ഷിക - ത്രിമാസ ഗഡുക്കളായി അംശാദായം അടയ്ക്കാന്‍ സൌകര്യമുണ്ടാകും. അംശാദായം ബാങ്കുകള്‍ വഴി സ്വീകരിക്കുന്ന കാര്യം പരിഗണനയിലാണ്. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, അസംഘടിതമേഖലയിലെ പത്തുലക്ഷത്തോളം തൊഴിലാളികള്‍ക്കുള്ള പെന്‍ഷനും ക്ഷേമനിധിയും എന്നിവ പോലെ ഏറ്റവും ബൃഹത്തായ ഒരു ക്ഷേമനിധി പെന്‍ഷന്‍ പദ്ധതിയാണ് പ്രവാസി ക്ഷേമനിധി. ഏറ്റവും ചുരുങ്ങിയത് മുപ്പതുലക്ഷത്തോളംപേര്‍ ഉള്‍ക്കൊള്ളുന്ന വിഭാഗമെന്ന നിലയില്‍ വലുപ്പത്തില്‍ ഒന്നാമതായ ക്ഷേമനിധിയാകും ഇത്. ഈ പദ്ധതി വമ്പിച്ച വിജയമാക്കാന്‍ മുഴുവനാളുകളുടെയും സഹകരണം ആവശ്യമാണ്. എല്ലാ പ്രവാസിമലയാളികളെയും പദ്ധതിയില്‍ അംഗത്വമെടുപ്പിക്കുകയാണ് പ്രഥമ കര്‍ത്തവ്യം. പ്രവാസി സംഘടനകളും ഇക്കാര്യത്തില്‍ പ്രത്യേക താല്‍പ്പര്യമെടുക്കേണ്ടതുണ്ട്.
വി എസ് അച്യുതാനന്ദന്‍
2 comments:
പ്രവാസി ക്ഷേമനിധി

I could not understand why CPI(M) is so strict about Israel attack on Gaza?? . Do you expect any vote from kerala muslims by supporting Muslim terrorist of Gaza
Regard
Post a Comment