Saturday, January 03, 2009

വാക്‌ യുദ്ധത്തിലൂടെ ഭീകരത തടയാനാവില്ല

വാക്‌ യുദ്ധത്തിലൂടെ ഭീകരത തടയാനാവില്ല

ഇന്ത്യയുടെ നട്ടെല്ലെന്നു വിശേഷണമുള്ള മുംബൈ മഹാനഗരത്തെ ഭീകരാക്രമണം അവിശ്വസനീയമാം വിധം ഭീതി ഗ്രസിച്ച നരകമാക്കിത്തീര്‍ത്തു. ഒട്ടേറെ നിരപരാധികളുടെ ജീവന്‍ പൊലിഞ്ഞു. അഭിമാനപ്രതീകമായ ഒരു പൈതൃക ഹോട്ടലുള്‍പ്പെടെ ഒട്ടേറെ കെട്ടിട സമുച്ചയങ്ങള്‍ക്ക്‌ കാര്യമായ നാശം സംഭവിച്ചു. അതിന്റെ പ്രത്യാഘാതം കടുത്തതായിരുന്നു. ഓരോ ഇന്ത്യക്കാരനും നടുങ്ങി വിറച്ചു, ഒരുപക്ഷേ, ഭരണകൂടത്തെ താങ്ങി നിര്‍ത്തുന്ന ചില രാഷ്ട്രീയ മേലാളന്‍മാരൊഴികെ. ജനങ്ങള്‍ ജാതിയും മതവും വര്‍ണവ്യത്യാസവുമെല്ലാം മറന്ന്‌ ഒറ്റക്കെട്ടായി നിന്നു; എന്തു വിലകൊടുത്തും ഭീകരതയെ ചെറുക്കുമെന്ന്‌ പ്രതിജ്ഞയെടുത്തു. ''രാഷ്ട്രീയക്കാരെ അതിജീവിച്ച്‌ ഞാനിപ്പോഴും ഇവിടെയുണ്ട്‌''-ഒരു ടി.വി. ചാനല്‍ പ്രതിനിധി ഇന്റര്‍വ്യൂ ചെയ്‌ത നാട്ടുകാരന്റെ കൈയിലെ പ്ലക്കാര്‍ഡ്‌ പറയുന്നു. രാഷ്ട്രീയക്കാരോട്‌ ജനങ്ങള്‍ക്കുള്ള വെറുപ്പ്‌ എത്രത്തോളമുണ്ടെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം. കഴിഞ്ഞ രണ്ടുമൂന്നുവര്‍ഷത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇരുപതോളം ഭീകരാക്രമണങ്ങള്‍ നടന്നുവെന്നത്‌ ആശങ്ക ഉയര്‍ത്തുന്നു. അതിക്രൂരമായ ഇത്തരം ആക്രമണങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ അസംബന്ധ നാടകങ്ങളായി മാറുന്നു. സ്വാര്‍ഥമതികളായ രാഷ്ട്രീയ മേലാളന്‍മാര്‍ ഭരണനേതൃത്വത്തിലെത്തുമ്പോള്‍ അങ്ങനെ സംഭവിക്കുന്നതില്‍ അദ്‌ഭുതപ്പെടാനില്ല. അതികഠിനമായ ഉദാസീനതയാണ്‌ ഭീകരത ചെറുക്കുന്ന കാര്യത്തില്‍ സര്‍ക്കാറുകള്‍ പുലര്‍ത്തുന്നത്‌. മുഖസ്‌തുതിക്കാരും ഉദ്യോഗസ്ഥവൃന്ദവും അവര്‍ക്കു വിടുപണി ചെയ്യുന്നു. അത്‌ ഭാരതാംബയുടെ 'ജഗദ്‌ഗുരു' എന്ന പദവി ശിഥിലമാക്കുന്ന തുടര്‍ച്ചയായ ഭീകരാക്രമണങ്ങള്‍ക്കു വഴിയൊരുക്കുന്നു. എല്ലാറ്റിന്റെയും പരിണതഫലമായി രാജ്യം തീവ്രപരിചരണ വിഭാഗത്തില്‍ അകപ്പെടുകയും ചെയ്‌തു. മുംബൈയിലെ 72 മണിക്കൂര്‍ നീണ്ട ഭീകരാക്രമണം ഒരു കാര്യത്തില്‍ ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാറിന്‌ 'അഭിമാനത്തിനു' വക നല്‌കിയേക്കാം. സന്ദര്‍ശകരെ സംബന്ധിച്ചടത്തോളം ഭൂമിയിലെ ഏറ്റവും അപകടകരമായ 20 സ്ഥലങ്ങളില്‍ ഒന്നായി രാജ്യം മാറിയെന്നതാണ്‌ അത്‌. ഒരു സംശയം നിലനി'ുന്നു, ഏത്‌ സര്‍ക്കാറാണ്‌ ഇതിനുത്തരവാദി? കേന്ദ്രമോ സംസ്ഥാനമോ? കേന്ദ്രം തന്നെ, ഒരു സംശയവുമില്ല. പ്രതിരോധത്തിനും ആക്രമണത്തിനുമുള്ള അധികാരവും ഉത്തരവാദിത്വവുമെല്ലാം നമ്മുടെ ഭരണഘടന കേന്ദ്രസര്‍ക്കാറിനാണ്‌ നല്‌കിയിരിക്കുന്നത്‌. ഭരണഘടനയുടെ 245, 246 അനുച്ഛേദങ്ങളും അനുബന്ധമായുള്ള ഏഴാം ഷെഡ്യൂളിന്റെ ഒന്നാം പട്ടികയുടെ ആദ്യഭാഗവും ശ്രദ്ധിക്കുക. ഈ വകുപ്പുകള്‍ പ്രകാരം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളും കാത്തുരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബാധ്യസ്ഥമാണ്‌. പ്രതിരോധ സന്നാഹങ്ങള്‍ അതിലുള്‍പ്പെടുന്നു. യുദ്ധകാലത്തും ഇപ്പോള്‍ ഭീകരാക്രമണങ്ങളുടെ കാര്യത്തിലും സര്‍ക്കാറിനെ നടപടികള്‍ക്കു സഹായിക്കുന്നതും ഈ നിയമങ്ങള്‍ തന്നെയാണ്‌. പ്രതിരോധത്തിനും ആക്രമണത്തിനുമുള്ള അധികാരവും പട്ടാളനിയമം പ്രയോഗിക്കുന്നതിനുള്ള അധികാരവുമൊക്കെ രേഖകളിലുറങ്ങുന്നു. വ്യക്തമായ ദിശാബോധമില്ലാത്ത ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായ ഭീകരാക്രമണങ്ങള്‍ക്കിടയിലും നിശ്ശബ്ദകാഴ്‌ചക്കാരാവുന്നു. സ്വതന്ത്രവും ബുദ്ധിപൂര്‍വവുമായ ഉപദേശങ്ങള്‍ തേടി പ്രധാനമന്ത്രിയും മന്ത്രിസഭാംഗങ്ങളും ഭരണമുന്നണിയിലെ സഖ്യകക്ഷികളും ഇരുട്ടില്‍ തപ്പുകയാണ്‌. ഓരോ ഭീകരാക്രമണത്തിനും പിന്നാലെ ഞൊടിയിടയില്‍ പ്രഖ്യാപനങ്ങള്‍ നടത്തണമെന്നാണ്‌ പ്രധാനമന്ത്രിക്കു കിട്ടുന്ന ഉപദേശം. മുഖസ്‌തുതിക്കാരും ശിങ്കിടികളുമുള്‍പ്പെടുന്ന സുരക്ഷാഉപദേശകസംഘങ്ങള്‍ തന്നെയാണ്‌ അതിനു പ്രേരിപ്പിക്കുന്നത്‌. ഭീകരാക്രമണം തടയുന്നതിനു ശക്തമായ നടപടി സ്വീകരിക്കുമെന്നതാണ്‌ പതിവു പ്രഖ്യാപനം. പൊള്ളയായ ഇത്തരം പ്രഖ്യാപനങ്ങള്‍ ഫലപ്രദവും ക്രിയാത്മകവുമായ നടപടികള്‍ക്ക്‌ പകരമാവില്ല എന്ന്‌ അവര്‍ തിരച്ചറിയുന്നില്ല. രഹസ്യാന്വേഷണവിഭാഗത്തിന്റെ പരാജയമാണ്‌ മുംബൈ ഭീകരാക്രമണത്തിന്‌ ഇടയാക്കിയതെന്ന്‌ പുതിയ ആഭ്യന്തരമന്ത്രി പി.ചിദംബരത്തിന്റെ കുറ്റസമ്മതം. ഇന്റലിജന്‍സ്‌ തന്ത്രങ്ങള്‍ എങ്ങനെ പാളാതിരിക്കും? രാജ്യം കത്തുമ്പോള്‍പ്പോലും ദേശീയ സുരക്ഷാസേനയുടെ (എന്‍.എസ്‌.ജി.) ഇന്റലിജന്‍സ്‌ വിഭാഗവും കമാന്‍ഡോകളുമൊക്കെ വി.വി.ഐ.പി.കളുടെയും വി.ഐ.പി.കളുടെയും ബന്ധുക്കളുടെയും ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയുള്ള 'മഹാ'ദൗത്യത്തിലാണ്‌. ഭീകരാക്രമണങ്ങള്‍ക്ക്‌ ഇരയാകുന്ന രാജ്യത്തെ ജനങ്ങളുടെ, സാധാരണക്കാരുടെ ജീവനേക്കാള്‍ വിലപ്പെട്ടതാണ്‌ അവരുടെ ജീവനെന്ന തോന്നലാണ്‌ ഇതുണ്ടാക്കുന്നത്‌. ഭീകരാക്രമണത്തെത്തുടര്‍ന്ന്‌ രാജ്യത്ത്‌ ആശങ്കാജനകമായ സ്ഥിതിവിശേഷങ്ങള്‍ നിലനി'ുമ്പോഴും പണക്കൊഴുപ്പിന്റെ കളിയായ ക്രിക്കറ്റിലെ താരങ്ങളെ സംരക്ഷിക്കാനാണ്‌ എന്‍.എസ്‌.ജി.ക്കാരെയും കമാന്‍ഡോകളെയുമൊക്കെ സര്‍ക്കാര്‍ നിയോഗിക്കുന്നത്‌. സുഹൃത്തുക്കളേ, സഖാക്കളേ, നാട്ടുകാരേ, ജനക്ഷേമതത്‌പരരായ ജനാധിപത്യ, തൊഴിലാളിവര്‍ഗ ഭരണകൂടങ്ങളെക്കുറിച്ചൊന്നും ചരിത്രം പറയുന്നില്ലേ? ''റോം കത്തിയെരിയുമ്പോള്‍ നീറോ വീണവായിക്കുകയായിരുന്നു'' എന്ന ഉദ്ധരണി തന്നെയാണ്‌ ഈ സാഹചര്യത്തിന്‌ ഏറ്റവും ഉചിതം. കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷത്തിനിടയിലെ ഭീകരാക്രമണങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളെല്ലാം കേന്ദ്രസര്‍ക്കാറിന്റെ നടപടിക്രമങ്ങളിലെ സങ്കീര്‍ണതകളിലും നൂലാമാലകളിലും വഴിമുട്ടുകയായിരുന്നുവെന്ന്‌ കാണാം. കേന്ദ്രത്തിന്റെയും അന്വേഷണ ഏജന്‍സികളുടെയും ഭാഗത്തുനിന്നുള്ള ഈ നിഷ്‌ക്രിയത്വം രാജ്യത്ത്‌ സ്വതന്ത്രവിഹാരം നടത്തുന്നതിനു ഭീകരപ്രവര്‍ത്തകര്‍ക്കും അവരുടെ കൂട്ടാളികള്‍ക്കും വലിയ പ്രോത്സാഹനമാകുന്നു. അത്‌ വീണ്ടുംവീണ്ടും അതിഭീകരമായ ആക്രമണങ്ങള്‍ക്കു വഴിയൊരുക്കുകയും ചെയ്യുന്നു. സമൂഹത്തിലെ വരേണ്യവര്‍ഗത്തെ പ്രീണിപ്പിക്കാനുള്ള വാക്‌ചാതുരിയില്‍ വൈദഗ്‌ധ്യം നേടിയവരുടെ കൂടാരമാണ്‌ കേന്ദ്രസര്‍ക്കാര്‍. വോട്ടുബാങ്ക്‌ ലക്ഷ്യമാക്കി മതനിരപേക്ഷ ജനാധിപത്യത്തെക്കുറിച്ച്‌ തത്ത്വശാസ്‌ത്രങ്ങള്‍ വിളമ്പാനും അവര്‍ പതിവായി ശ്രദ്ധിക്കും. ഭീകരര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിക്കാന്‍ ഇനിയെങ്കിലും ഈ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ്‌ ദേശസ്‌നേഹികള്‍ പറയുന്നത്‌. തങ്ങളുടെ പ്രതിരോധ, ആക്രമണാധികാരങ്ങള്‍ സര്‍ക്കാര്‍ ഫലപ്രദമായി വിനിയോഗിക്കണം. ഭീകരരുടെ ഒളിത്താവളങ്ങളുള്ള മേഖലകളില്‍ പട്ടാളനിയമം പ്രഖ്യാപിച്ച്‌ നടപടി ശക്തമാക്കണം.
ജസ്റ്റിസ്‌ കെ.പി. രാധാകൃഷ്‌ണമേനോന്‍

1 comment:

ജനശക്തി ന്യൂസ്‌ said...

വാക്‌ യുദ്ധത്തിലൂടെ ഭീകരത തടയാനാവില്ല

ഇന്ത്യയുടെ നട്ടെല്ലെന്നു വിശേഷണമുള്ള മുംബൈ മഹാനഗരത്തെ ഭീകരാക്രമണം അവിശ്വസനീയമാം വിധം ഭീതി ഗ്രസിച്ച നരകമാക്കിത്തീര്‍ത്തു. ഒട്ടേറെ നിരപരാധികളുടെ ജീവന്‍ പൊലിഞ്ഞു. അഭിമാനപ്രതീകമായ ഒരു പൈതൃക ഹോട്ടലുള്‍പ്പെടെ ഒട്ടേറെ കെട്ടിട സമുച്ചയങ്ങള്‍ക്ക്‌ കാര്യമായ നാശം സംഭവിച്ചു. അതിന്റെ പ്രത്യാഘാതം കടുത്തതായിരുന്നു. ഓരോ ഇന്ത്യക്കാരനും നടുങ്ങി വിറച്ചു, ഒരുപക്ഷേ, ഭരണകൂടത്തെ താങ്ങി നിര്‍ത്തുന്ന ചില രാഷ്ട്രീയ മേലാളന്‍മാരൊഴികെ. ജനങ്ങള്‍ ജാതിയും മതവും വര്‍ണവ്യത്യാസവുമെല്ലാം മറന്ന്‌ ഒറ്റക്കെട്ടായി നിന്നു; എന്തു വിലകൊടുത്തും ഭീകരതയെ ചെറുക്കുമെന്ന്‌ പ്രതിജ്ഞയെടുത്തു. ''രാഷ്ട്രീയക്കാരെ അതിജീവിച്ച്‌ ഞാനിപ്പോഴും ഇവിടെയുണ്ട്‌''-ഒരു ടി.വി. ചാനല്‍ പ്രതിനിധി ഇന്റര്‍വ്യൂ ചെയ്‌ത നാട്ടുകാരന്റെ കൈയിലെ പ്ലക്കാര്‍ഡ്‌ പറയുന്നു. രാഷ്ട്രീയക്കാരോട്‌ ജനങ്ങള്‍ക്കുള്ള വെറുപ്പ്‌ എത്രത്തോളമുണ്ടെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം. കഴിഞ്ഞ രണ്ടുമൂന്നുവര്‍ഷത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇരുപതോളം ഭീകരാക്രമണങ്ങള്‍ നടന്നുവെന്നത്‌ ആശങ്ക ഉയര്‍ത്തുന്നു. അതിക്രൂരമായ ഇത്തരം ആക്രമണങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ അസംബന്ധ നാടകങ്ങളായി മാറുന്നു. സ്വാര്‍ഥമതികളായ രാഷ്ട്രീയ മേലാളന്‍മാര്‍ ഭരണനേതൃത്വത്തിലെത്തുമ്പോള്‍ അങ്ങനെ സംഭവിക്കുന്നതില്‍ അദ്‌ഭുതപ്പെടാനില്ല. അതികഠിനമായ ഉദാസീനതയാണ്‌ ഭീകരത ചെറുക്കുന്ന കാര്യത്തില്‍ സര്‍ക്കാറുകള്‍ പുലര്‍ത്തുന്നത്‌.