Tuesday, December 16, 2008

'ഇതാടാ നിനക്കുള്ള അന്ത്യചുംബനം'

'ഇതാടാ നിനക്കുള്ള അന്ത്യചുംബനം'

ബാഗ്ദാദ്: 'വിധവകള്‍ക്കും അനാഥബാല്യങ്ങള്‍ക്കും ഇറാഖില്‍ കൊല്ലപ്പെട്ട എല്ലാവര്‍ക്കുംവേണ്ടി ഇതാടാ പട്ടീ, നിനക്കുള്ള അന്ത്യചുംബനം'- ഇങ്ങനെ അറബിയില്‍ വിളിച്ചുപറഞ്ഞാണ് അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിനുനേരെ മുന്ദദാര്‍ അല്‍ സെയ്ദ രണ്ട് ഷൂസുകളും വലിച്ചെറിഞ്ഞത്. ബാഗ്ദാദില്‍ ഇറാഖ് പ്രധാനമന്ത്രി നൂറി അല്‍ മാലികിക്കൊപ്പം വാര്‍ത്താസമ്മേളനം നടത്തുമ്പോഴാണ് ബുഷിനുനേരെ ചെരിപ്പേറുണ്ടായത്. ഈജിപ്തിലെ കെയ്റോ ആസ്ഥാനമായ ഇറാഖി ചാനല്‍ അല്‍ ബാഗ്ദാദിയയുടെ പ്രതിനിധിയായ അല്‍ സെയ്ദ് മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍നിന്ന് ചാടിയെഴുന്നേറ്റ് ഷൂസുകള്‍ ഓരോന്നായി വലിച്ചെറിയുകയായിരുന്നു. ഇരുപത് മീറ്ററോളം അകലെയായിരുന്ന ബുഷ് രണ്ടുവട്ടവും തലകുനിച്ചതിനാല്‍ പരിക്കേറ്റില്ല. സുരക്ഷാസൈനികര്‍ കീഴ്പ്പെടുത്തിയ അല്‍ സെയ്ദിനെ നിലത്തിട്ട് മര്‍ദിച്ചശേഷമാണ് പുറത്തേക്ക് കൊണ്ടുപോയത്. നിലത്ത് ചോരപ്പാടുകള്‍ കാണാമായിരുന്നെന്ന് ഇറാഖ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്ചെയ്തു. അല്‍ സെയ്ദിയെ കസ്റ്റഡിയിലെടുത്ത ഇറാഖ് പ്രധാനമന്ത്രി നൂറി അല്‍ മാലികിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യംചെയ്യുകയാണെന്നും ലഹരി പരിശോധനയ്ക്ക് വിധേയനാക്കിയെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. അല്‍ സെയ്ദിനെ വിട്ടയക്കണമെന്ന് അല്‍ ബാഗ്ദാദിയ ചാനല്‍ അധികൃതര്‍ ആവശ്യപ്പെട്ടു. അമേരിക്ക ഇറാഖിലെ ജനങ്ങള്‍ക്ക് അനുവദിച്ചെന്ന് പറയുന്ന ആവിഷ്കാരസ്വാതന്ത്യ്രത്തിന്റെ ഭാഗമായി ഈ പ്രതിഷേധപ്രകടനത്തെയും കണ്ടാല്‍മതിയെന്ന് ചാനല്‍ പ്രസ്താവനയില്‍ പറഞ്ഞു. സെയ്ദി അഭിമാനിയായ അറബിയും തുറന്ന മനസ്സുള്ളവനുമാണെന്നും അദ്ദേഹത്തിന്റെ സുരക്ഷയില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും അല്‍ ബാഗ്ദാദിയ പ്രോഗ്രാം ഡയറക്ടര്‍ മുഷിര്‍ അല്‍ ഖഫാജി വ്യക്തമാക്കി. അതേസമയം, ചെരിപ്പേറ് ഇറാഖിലെ സമൂഹസ്വാതന്ത്യ്രത്തിന് തെളിവാണെന്ന് ബുഷ് പ്രതികരിച്ചു. എട്ടുവര്‍ഷത്തിനിടയിലെ ഏറ്റവും അപ്രതീക്ഷിതമായ സംഭവം രസകരമായിരുന്നെന്നും താന്‍ അപമാനിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വാദിച്ചു.

1 comment:

ജനശക്തി ന്യൂസ്‌ said...