Sunday, December 14, 2008

വന്‍കിട കൈയേറ്റക്കാരെ പുറത്താക്കണം

വന്‍കിട കൈയേറ്റക്കാരെ പുറത്താക്കണം
പിണറായി വിജയന്‍

താമസിക്കാന്‍ ഒരിടം ലഭിക്കുന്നതിനും ഉപജീവനത്തിനുമായി ഇടുക്കിയിലേക്ക് കുടിയേറിയ പാവപ്പെട്ടവര്‍ നിരവധിയുണ്ട്. എന്നാല്‍, ഈ വിഭാഗത്തില്‍ പെടാത്തതും വന്‍ പ്രമാണിമാര്‍ കൈവശം വച്ചിരിക്കുന്നതുമായ ഭൂമിയും ഇവിടെ ധാരാളമുണ്ട് എന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. ഇത്തരം കൈയേറ്റങ്ങള്‍ പ്രധാനമായും നടന്നിട്ടുള്ളത് യുഡിഎഫ് ഭരണകാലത്താണെന്നു കാണാം. അവ ഒഴിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. മൂന്ന് ആറിന്റെ സംഗമഭൂമിയായ മൂന്നാറില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പലഭാഗവും ടാറ്റാ ടീ കമ്പനി വില്‍പ്പന നടത്തിയിട്ടുണ്ട്. ടൌണിലുള്ള കെട്ടിടങ്ങളില്‍നിന്ന് ഇപ്പോഴും ടാറ്റ വാടക പിരിക്കുന്നുണ്ട്. ഇതിനെതിരായി ഹൈക്കോടതിയില്‍ ഉണ്ടായിരുന്ന ഡബ്ള്യുഎ നമ്പര്‍ 227/01 എന്ന കേസില്‍ മൂന്നാര്‍ ടൌഷിപ്പ് ഉള്‍പ്പെടെ ഒരു ഭാഗവും ഇനിമേല്‍ അന്യാധീനപ്പെടുത്തുന്നതല്ലെന്ന് ടാറ്റ ഉറപ്പ് നല്‍കിയിരുന്നു. അന്യാധീനമായി ഭൂമി കൈവശം വച്ചതിനും കെട്ടിടവാടക പിരിച്ചതിനും കോടതിയോട് മാപ്പ് പറയുകയും ചെയ്തിട്ടുണ്ട്. മൂന്നാര്‍ ടൌഷിപ്പ് ഉള്‍പ്പെടുന്ന 93.07 ഏക്കര്‍ ഉള്‍പ്പെടെ 500 ഏക്കര്‍ പൂര്‍ണമായും സര്‍ക്കാര്‍ ടാറ്റാ കമ്പനിയില്‍നിന്ന് ഏറ്റെടുത്ത ഭൂമിയാണ്. ഈ ഭൂമി ഏറ്റെടുത്തത് 1956 ലും 1963 ലുമാണ്. എന്നാല്‍, ടൌഷിപ്പിന്റെ നിയന്ത്രണം ഇപ്പോഴും ടാറ്റയ്ക്കാണ് എന്ന പ്രശ്നം ഏറെ ഗൌരവതരമാണ്. ഇത്തരത്തിലുള്ള വന്‍കിട കൈയേറ്റങ്ങളെയും കടന്നുകയറ്റങ്ങളെയും ഒരുതരത്തിലും അംഗീകരിക്കാനാവില്ല. ഇവര്‍ക്കെതിരെ കര്‍ശന നടപടി ഉയര്‍ന്നുവരേണ്ടതുണ്ട്. ഇടുക്കി മേഖലയിലെ ഭൂപ്രശ്നം പരിഹരിക്കുന്നതിന് ചില ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് 1968ല്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച 'മലയോര കര്‍ഷകരുടെ മാഗ്നകാര്‍ട്ട' എന്നറിയപ്പെടുന്ന മണിയങ്ങാടന്‍ റിപ്പോര്‍ട്ട്. കുടിയേറ്റത്തിന്റെ ചരിത്ര പശ്ചാത്തലവും അന്നത്തെ സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങളും കണക്കിലെടുത്തുകൊണ്ടാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കുടിയേറ്റം നടന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ സ്ഥിതിയും ആ പ്രദേശങ്ങളിലെ വികസനവും പരിഗണിച്ച്് കമീഷന്‍ നിര്‍ദേശിച്ചത് ഒഴിച്ചുകൂടാന്‍ പറ്റാത്ത കേസുകളില്‍മാത്രമേ കുടിയൊഴിപ്പിക്കാന്‍ പാടുള്ളൂ എന്നാണ്. കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരവും പുനരധിവാസവും നല്‍കിയിരിക്കണമെന്ന് ഈ റിപ്പോര്‍ട്ട് എടുത്തു പറഞ്ഞു. സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് അംഗീകരിച്ച പശ്ചാത്തലത്തില്‍ കുത്തകപ്പാട്ടമെന്നോ കൈയേറ്റമെന്നോ വ്യത്യാസമില്ലാതെ 1968 ജനുവരി ഒന്നിനു മുമ്പുള്ള മുഴുവന്‍ കൈവശഭൂമിയും നിയമവിധേയമാക്കി. സിഎച്ച്ആറി (കാര്‍ഡമം ഹില്‍സ് റിസര്‍വ്)ലും വനഭൂമിയിലും കുടിയേറിപ്പാര്‍ത്തുവരുന്ന കൃഷിക്കാരുടെ പ്രശ്നങ്ങളാണ് ഈ റിപ്പോര്‍ട്ടിനകത്ത് പ്രധാനമായും കൈകാര്യം ചെയ്തിട്ടുള്ളത്. ഇതോടൊപ്പം പരിഗണിക്കപ്പെടേണ്ട ഒരു പ്രശ്നമാണ് ദേവികുളം ഡെപ്യൂട്ടി തഹസില്‍ദാരായിരുന്ന എം ഐ രവീന്ദ്രന്റെ കാലഘട്ടത്തില്‍ കേരള ഭൂപതിവ് ചട്ടപ്രകാരം കൊടുത്ത പട്ടയങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍. ഇതില്‍ അഞ്ഞൂറിലധികം പട്ടയങ്ങള്‍ ഇടുക്കി ജില്ലാ പട്ടയമേളയില്‍ നല്‍കിയതാണ്. ബാക്കിവരുന്ന പട്ടയങ്ങളുടെ കൈവശക്കാര്‍, ഓരോരുത്തരുടെയും കൈവശമുള്ള ഭൂമിയുടെ അളവ്, ഇവര്‍ക്ക് മറ്റെവിടെയെങ്കിലും ഭൂമിയുണ്ടോ- ഇവയെല്ലാം പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കേണ്ടതുണ്ട്. ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട് താലൂക്കുകള്‍ ഇക്കോളജി സെന്‍സിറ്റീവ് ഏരിയയായി പ്രഖ്യാപിക്കണമെന്ന നിര്‍ദേശം അശാസ്ത്രീയവും അപ്രായോഗികവും വിവേചനപരവുമാണ്. ഇടുക്കി ജില്ലയിലെ 80 ശതമാനം ജനങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് ശരിയായ നടപടിയല്ല. അതുപോലെ വ്യാജ പട്ടയങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി എല്ലാ വസ്തു കൈമാറ്റവും ഒരു വര്‍ഷത്തേക്ക് നിര്‍ത്തിവയ്ക്കണമെന്ന നിര്‍ദേശമുണ്ടായിരുന്നു. അങ്ങനെ നിര്‍ത്തിവച്ച നടപടി രണ്ടു വര്‍ഷം കഴിഞ്ഞിട്ടും തുടരുകയാണ്. ഇത് ജനങ്ങള്‍ക്ക് വലിയ ദുരിതമാണ് ഉണ്ടാക്കിയിരിക്കുന്നത്. മാത്രമല്ല, കൃഷി ആവശ്യത്തിന് ബാങ്കില്‍നിന്ന് വായ്പ എടുക്കാന്‍പോലും ഇതിന്റെ ഫലമായി കഴിയുന്നില്ല. കൈവശരേഖ കൊടുക്കാത്തതിനെത്തുടര്‍ന്ന് ഇ എം എസ് ഭവനനിര്‍മാണ പദ്ധതിപോലും നടപ്പാക്കാന്‍ പറ്റാത്ത നിലയാണ് ജില്ലയില്‍ ഉണ്ടായിരിക്കുന്നത്. ഏലം കൃഷിക്കാര്‍ക്ക് സ്പൈസസ് ബോര്‍ഡ് വഴി കിട്ടിക്കൊണ്ടിരിക്കുന്ന ഒരു ആനുകൂല്യവും കഴിഞ്ഞ രണ്ടുവര്‍ഷമായി വാങ്ങാന്‍ കഴിയുന്നില്ല. വ്യാജപട്ടയം കണ്ടെത്തുന്നതിന്റെ ഭാഗമായി റവന്യൂ ഉദ്യോഗസ്ഥര്‍ പട്ടയ ഉടമസ്ഥര്‍ക്ക് നോട്ടീസ് അയച്ച് വ്യക്തമായ മറുപടി നല്‍കിക്കഴിഞ്ഞാലും തുടര്‍ച്ചയായി നോട്ടീസ് അയക്കുന്ന രീതിയും തുടരുകയാണ്. യഥാര്‍ഥ രേഖകള്‍ ഹാജരാക്കിയാലും വീണ്ടും പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം രീതി അനുവദിക്കാനാവില്ല. ചിന്നക്കനാലിനെ സംബന്ധിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിലവിലുള്ള സാഹചര്യങ്ങളെ ആഴത്തില്‍ പഠിച്ചിട്ടുള്ളവയല്ല. ഇവിടെ ഇപ്പോള്‍ നിലവിലുള്ള ഭൂവിനിയോഗ ചട്ടങ്ങള്‍ ഏറെ കാലപ്പഴക്കം ഉള്ളവയാണ്. അവ കാലോചിതമായി പരിഷ്കരിച്ച് നിയമവിധേയമാക്കുക എന്നതും പ്രധാനപ്പെട്ട കാര്യമാണ്. പട്ടയം നല്‍കുമ്പോള്‍ ഉണ്ടായ തെറ്റിന്റെ അടിസ്ഥാനത്തില്‍ കൃഷിക്കാര്‍ക്ക് നിരവധി ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ട സ്ഥിതിയും അവിടെ ഉണ്ട്. വീടിന് നമ്പര്‍ ലഭിക്കുന്നതിനും വൈദ്യുതി കണക്ഷന്‍ എടുക്കുന്നതിനും കഴിയാത്ത സ്ഥിതി ഇതിന്റെ ഭാഗമായി ഉണ്ടാവുകയാണ്. ഇത്തരം പ്രശ്നങ്ങള്‍ മാനുഷിക പരിഗണന നല്‍കി പരിഹരിക്കുക എന്നത് പ്രധാനമാണ്. കുത്തകപ്പാട്ടത്തിന്റെ കാലാവധി പുതുക്കി നിശ്ചയിക്കുന്നതിനുള്ള നടപടിയും അടിയന്തരമായി സ്വീകരിക്കണം. സള്‍ക്കാരിന് വരുമാനം വര്‍ധിപ്പിക്കാനും തൊഴിലാളികളുടെയും കൃഷിക്കാരുടെയും ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനും ഈ നടപടി സഹായകമാകും. ഇടുക്കിയിലെ പ്രധാനപ്പെട്ട വിളയാണ് ഏലം. കുരുമുളകും വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. രാജ്യത്തിന് ഏറെ വിദേശനാണ്യം നേടിത്തരുന്ന ഈ വിളകളുടെ പ്രോത്സാഹനം രാജ്യതാല്‍പ്പര്യത്തിന് അത്യാവശ്യമാണുതാനും. എന്നാല്‍, പട്ടയമില്ല എന്ന കാരണത്താല്‍ സര്‍ക്കാര്‍ വഴിയും കൃഷിഭവന്‍ വഴിയും ഈ മേഖലയിലെ കൃഷിക്കാര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ലഭിക്കാത്ത സ്ഥിതിയാണുള്ളത്. കൃഷിക്കാര്‍ വച്ചുപിടിപ്പിച്ച മരങ്ങള്‍ മുറിക്കാന്‍ വനംവകുപ്പ് അനുവദിക്കാത്ത പ്രശ്നവും നിലനില്‍ക്കുകയാണ്. മാവ്, പ്ളാവ്, ഗ്രാന്റീസ് തുടങ്ങി 22 തരത്തിലുള്ള മരങ്ങള്‍ കൃഷിക്കാര്‍ സ്വന്തമായി വച്ചുപിടിപ്പിച്ചത് മുറിച്ചെടുക്കുന്നതിനുള്ള അവകാശം നല്‍കുന്നതിനുള്ള നിയമം കേരള അസംബ്ളി പാസാക്കിയതാണ്. അനധികൃതമായി സര്‍ക്കാര്‍ഭൂമിയിലെ മരങ്ങള്‍ ആരെങ്കിലും മുറിച്ചുകടത്തുന്നുണ്ടെങ്കില്‍ അത്തരക്കാരെ നിയമപരമായി പിടികൂടുകയാണ് വേണ്ടത്. അല്ലാതെ കൃഷിക്കാരെ ദ്രോഹിക്കുന്ന നടപടി ഒരു തരത്തിലും അംഗീകരിക്കാനാവുന്നതല്ല. പാരിസ്ഥിതികപ്രശ്നം ഗുരുതരഭവിഷ്യത്തായി ഉയരുന്ന സാഹചര്യമാണ് ലോകത്താകമാനമുള്ളത്. പാരിസ്ഥിതികമായ ആഘാതങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിനുള്ള ജാഗ്രതയും ശക്തമായി പുലര്‍ത്തേണ്ടതുണ്ട്. പശ്ചിമഘട്ട മലനിരകളും വനങ്ങളും ഇനിയും നശിപ്പിക്കാനോ കൃഷി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് വിനിയോഗിക്കാനോ പാടില്ല എന്നത് കര്‍ശനമായി നടപ്പാക്കണം. പുതിയ കൈയേറ്റങ്ങള്‍ ഒരു കാരണവശാലും അനുവദിക്കാന്‍ പാടുള്ളതല്ല. വനംവകുപ്പിന്റെ കൈവശമുള്ള നേര്യമംഗലം-വാളാര്‍,നേര്യമംഗലം -പനംകുട്ടി, മൂലമറ്റം-പൈനാവ് പ്രദേശങ്ങള്‍ സംരക്ഷിക്കുക നമ്മുടെ നാടിനെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമാണ്. തേക്കടി വനം, മാങ്കുളം- ചിന്നാര്‍, മന്നവന്‍ചോല , ടോപ്പ് സ്റേഷന്‍ പ്രദേശങ്ങളാകെ സംരക്ഷിച്ചുനിര്‍ത്തുന്നതിനും സര്‍ക്കാര്‍ സത്വരനടപടി സ്വീകരിക്കേണ്ടതുണ്ട്. ഇടുക്കിയിലെ ഭൂപ്രശ്നത്തിന്റെ സങ്കീര്‍ണതകളെ ആകമാനം കണക്കിലെടുത്തുള്ള നടപടികളാണ് ഉണ്ടാവേണ്ടത്. അത്തരം നടപടികള്‍ സ്വീകരിക്കുമ്പോള്‍ പാവപ്പെട്ടവര്‍ക്ക് ഈ ഭൂമിയില്‍ ജീവിക്കാന്‍ അവകാശമുണ്ട് എന്നത് കണക്കിലെടുക്കപ്പെടണം. അതോടൊപ്പം ആരുടെയും പണക്കൊതിക്ക് അരുനില്‍ക്കുവാന്‍ പാടില്ലാത്തവിധമുള്ള നടപടികളും ഉണ്ടാവേണ്ടതുണ്ട്. ഈ നിലപാടില്‍ നിന്നുവേണം ഇവിടത്തെ ഭൂപ്രശ്നത്തിന് പരിഹാരം കാണേണ്ടത്. അതിനായുള്ള മൂര്‍ത്തമായ നിര്‍ദേശങ്ങളാണ് സിപിഐ എമ്മിന് മുന്നോട്ടുവയ്ക്കാനുള്ളത്. ഇടുക്കി ജില്ലയില്‍ ഇപ്പോള്‍ ഉള്ള വനഭൂമിയും ഏലക്കാടുകളും മറ്റു തോട്ടങ്ങളും അതുപോലെതന്നെ നിലനിര്‍ത്തി ഫലപ്രദമായി സംരക്ഷിക്കുന്നത് സുപ്രധാനമാണ്. ജില്ലയിലെ മലയോര കര്‍ഷകര്‍ക്ക് പട്ടയം ലഭിക്കുന്നതിന് തടസ്സമായി നില്‍ക്കുന്ന കോടതിവിധികള്‍ കര്‍ഷകര്‍ക്ക് അനുകൂലമാക്കി മാറ്റാനുള്ള നടപടികള്‍ സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടാവണം. ഹൈറേഞ്ചില്‍ കുത്തകപ്പാട്ടമായി നല്‍കിയ ഭൂമിയില്‍ ഏലം കൃഷിചെയ്യുന്നവര്‍ക്ക് കുത്തകപ്പാട്ടത്തിന്റെ കാലാവധി പുതുക്കി നിശ്ചയിക്കണം. ഡാമുകളുടെ ക്യാച്ച്മെന്റ് ഏരിയയില്‍ ഡാം നിര്‍മാണകാലം മുതല്‍ താമസിച്ചുവരുന്നവരുടെ പ്രശ്നം ഡാമിന്റെ സുരക്ഷിതത്വംകൂടി കണക്കിലെടുത്ത് പരിഹരിക്കണം. വ്യാജ പട്ടയങ്ങളെക്കുറിച്ച് വിശദമായി അന്വേഷണം നടത്തി കാലപ്പഴക്കവും ഭൂമിയുടെ വിസ്തീര്‍ണവും പരിശോധിച്ച് അര്‍ഹരായവരെ സംരക്ഷിക്കുകയാണ് വേണ്ടത്. 1993 ലെ ചട്ടങ്ങള്‍ പരാമര്‍ശിക്കുന്ന സംയുക്ത പരിശോധന ഉടന്‍ നടത്തി അതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തീകരിക്കണം. സമയബന്ധിതമായി റീസര്‍വെ നടപടികള്‍ പൂര്‍ത്തിയാക്കാനും ജാഗ്രതയുണ്ടാവണം. വനംവകുപ്പുകാര്‍ റവന്യൂവകുപ്പിന് വിട്ടുകൊടുത്ത ഭൂമി വനംവകുപ്പ് ഏരിയയില്‍നിന്ന് കുറവ് ചെയ്യുക എന്നതും പ്രധാനമാണ്. നിലവില്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്ത തോട്ടങ്ങള്‍ പ്ളാന്റേഷനായിത്തന്നെ നിലനിര്‍ത്തി പുതിയ മാനേജ്മെന്റുകള്‍ക്ക് കൈമാറുന്നതിനുള്ള തടസ്സങ്ങള്‍ നീക്കേണ്ടതുണ്ട്. ഈ മേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ഇതിലൂടെ അടിയന്തരമായി പരിഹരിക്കാനാവും. വന്‍കിട കൈയേറ്റക്കാരെ പുറത്താക്കാനുള്ള നടപടി ഉടന്‍ ഉണ്ടാവണം. അതിനായി കണ്ണന്‍ദേവന്‍ മലകളിലെ തോട്ടമാക്കാത്ത സ്ഥലങ്ങള്‍ തിരിച്ചെടുത്ത് വിതരണം ചെയ്യുന്നത് സംബന്ധിച്ച് 2007 മാര്‍ച്ച് 23ന് ലാന്‍ഡ് ബോര്‍ഡില്‍നിന്ന് ഉണ്ടായ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ അടിയന്തരമായി സ്വീകരിക്കണം. ആദ്യഘട്ടത്തില്‍ ദൌത്യസംഘത്തിന്റെ ഭാഗമായി പിടിച്ചെടുത്ത വന്‍കിടക്കാരുടെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണം. ഇതോടൊപ്പം ടാറ്റയുടെ കൈവശമുള്ള അധികഭൂമിയും പിടിച്ചെടുത്ത് ആദിവാസികള്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും ഭൂരഹിതര്‍ക്കും വിതരണംചെയ്യണം. സര്‍ക്കാരിന് നിരുപാധികം വിട്ടുകൊടുത്ത 500 ഏക്കര്‍ ഭൂമിയില്‍ മൂന്നാര്‍ ടൌഷിപ്പ് ഉള്‍പ്പെടെ പ്രദേശത്ത് ടാറ്റാ കമ്പനിയുടെ നിയന്ത്രണങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കണം. പട്ടയം ലഭിക്കാന്‍ അര്‍ഹരായ മൂന്നാറിലെ ചെറുകിട കച്ചവടക്കാര്‍ക്കും വീട് വച്ചു താമസിക്കുന്ന ഭൂരഹിതര്‍ക്കും കോളനിവാസികള്‍ക്കും പട്ടയം കൊടുക്കാനുള്ള നടപടികളും ഒപ്പം സ്വീകരിക്കേണ്ടതുണ്ട്. സിപിഐ എം ഏതു പ്രശ്നത്തിലും അടിസ്ഥാന ജനവിഭാഗത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ച് മുന്നോട്ടുപോകുന്ന പ്രസ്ഥാനമാണ്. അതുകൊണ്ടുതന്നെ ഇടുക്കിയിലെ അടിസ്ഥാന ജനവിഭാഗത്തിന്റെ പ്രശ്നങ്ങള്‍ കണ്ടുകൊണ്ടുള്ള പരിഹാരമാണ് പാര്‍ടി മുന്നോട്ടുവച്ചിരിക്കുന്നത്. ഇതിന് എല്ലാ ജനാധിപത്യവിശ്വാസികളുടെയും പിന്തുണ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. (അവസാനിച്ചു)

2 comments:

ജനശക്തി ന്യൂസ്‌ said...

mukkuvan said...

what about parties FIVE STAR hotels?