ഇടുക്കി ജില്ലയിലെ ഭൂപ്രശ്നവും പാര്‍ടി നിലപാടും
പിണറായി വിജയന്
ഭൂപ്രശ്നം കേരളത്തിലിന്ന് സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. ഇടുക്കി ജില്ലയിലെ ഭൂപ്രശ്നം പ്രത്യേകമായി ചര്‍ച്ച ചെയ്യപ്പെടുന്ന സ്ഥിതിയും നിലവിലുണ്ട്. പല രീതിയിലും വ്യാഖ്യാനിച്ച് യഥാര്‍ഥ പ്രശ്നത്തെ വക്രീകരിക്കാനുള്ള ശ്രമങ്ങളും സജീവമായി ഉയര്‍ന്നുവന്നിട്ടുണ്ട്. ഒരു വിഭാഗം മാധ്യമങ്ങള്‍ ഇതിന്റെ പേരില്‍ സിപിഐ എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ പറ്റുമോ എന്ന പരിശ്രമവും നടത്തുന്നു. ഈ പശ്ചാത്തലത്തില്‍ ഇടുക്കിയിലെ ഭൂപ്രശ്നത്തെ ശാസ്ത്രീയമായി പഠിച്ച് വിശകലനം ചെയ്യുന്നതിന് ഏറെ പ്രാധാന്യമുണ്ട്. പ്രകൃതിയെ മനുഷ്യവാസത്തിന് അനുയോജ്യമാംവിധം മാറ്റിമറിക്കുന്ന ചരിത്രവികാസ പ്രക്രിയ മറ്റെല്ലായിടങ്ങളിലും എന്നപോലെ കേരളത്തിലും നടന്നു. അതിന്റെ ഫലമായി വനമേഖലകള്‍ മനുഷ്യവാസത്തിന് അനുയോജ്യമായവിധം മാറ്റുന്നതും കൃഷിക്ക് മണ്ണൊരുക്കുന്നതുമായ പ്രക്രിയ നടന്നു. ജനവാസകേന്ദ്രങ്ങളും അവയെ ചുറ്റിപ്പറ്റി അങ്ങാടികളും ചെറിയ ടൌഷിപ്പുകളുമെല്ലാം കേരളത്തിലും രൂപപ്പെട്ടു. പൊതുവില്‍ നടന്ന ഈ മാറ്റം കുറെ വൈകിയാണ് ഇടുക്കിമേഖലയില്‍ ആരംഭിച്ചതെന്നു കാണാം. ഇവിടെ സംഘടിതമായ കുടിയേറ്റം തുടങ്ങിയത് 395 വര്‍ഷം മുമ്പ് വട്ടവട മേഖലയിലായിരുന്നു. മധുര ഭരിച്ച തിരുമലനായ്ക്കരുടെ സൈന്യത്തിലെ മുനിയറ ശില്‍പ്പികളാണ് കുടിയേറിയ ആദ്യത്തെ ജനവിഭാഗം. പിന്നീട് ടിപ്പുവിന്റെ പടയോട്ടത്തെത്തുടര്‍ന്ന് മധുരയില്‍നിന്ന് പലായനം ചെയ്തവരില്‍ ഒരു വിഭാഗം കൊട്ടാക്കൊമ്പൂര്‍, കോവിലൂര്‍, കാന്തല്ലൂര്‍, പുത്തൂര്‍ എന്നിവിടങ്ങളിലും ഇപ്പോള്‍ തമിഴ്നാടിന്റെ ഭാഗമായ എട്ടൂരിലും താമസം ആരംഭിച്ചു. അഞ്ചുനാട് എന്ന് പൊതുവില്‍ ഈ പ്രദേശങ്ങള്‍ അറിയപ്പെട്ടു. തുടര്‍ന്നുള്ള നാളുകളില്‍ ഈ പ്രദേശങ്ങളിലേക്ക് പരമ്പരയായി കൃഷിക്കാര്‍ കുടിയേറിപ്പാര്‍ത്തു. ഈ കുടിയേറ്റത്തിന് അക്കാലത്ത് ഭരണാധികാരികളുടെ നല്ല പിന്തുണ ഉണ്ടായിരുന്നു. ഈ മേഖലയിലെ കൃഷിയിലൂടെയും മറ്റും ലഭിക്കുന്ന വരുമാനം രാജ്യത്തിന്റെ ഖജനാവ് ശക്തിപ്പെടുത്തുമെന്ന കാഴ്ചപ്പാടായിരുന്നു ഇതിന്റെ പിന്നില്‍. 1822 ലെ തിരുവെഴുത്ത് വിളംബരം പരിശോധിച്ചാല്‍ ഈ കാര്യം വ്യക്തമാകും. "മേല്‍ എഴുതിയ മലകളില്‍ ഏലത്തോട്ടങ്ങള്‍ വെട്ടിയുണ്ടാക്കുന്നതിന് ഏറിയ സ്ഥലങ്ങള്‍ കിടപ്പുള്ളതുപ്രകാരം കേഴ്വിപ്പെട്ടിരിക്കെ കൊണ്ട് കുടിയാരായവര്‍ നല്ലതുപോലെ പ്രയാസപ്പെട്ട പണ്ടാരവകയ്ക്ക് കൂടുതല്‍ വരുവാന്‍ തക്കവണ്ണം കാടുകള്‍ വെട്ടി തോട്ടങ്ങള്‍ അധികമായി ഉണ്ടാക്കിയാല്‍ അതിന് തക്കവണ്ണമുള്ള അനുഭവങ്ങള്‍ അവര്‍ക്ക ചെയ്യുന്നതും അല്ലാതെ 'കുടിയാരായവര്‍മാര്‍' പണ്ടാരവകയ്ക്ക് ഗുണമായിട്ട് നില്‍ക്കുന്നതിന് തക്കം പോലെ അവരെ കാര്യമായിട്ട് രക്ഷിക്കുകയും ചെയ്യും.'' ഇതോടൊപ്പംതന്നെ കുടിയേറ്റത്തെ സഹായിക്കുന്ന ചില വനനിയമങ്ങളും പാസാക്കപ്പെട്ടു. 1893 ല്‍ റഗുലേഷന് രണ്ട് എന്നറിയപ്പെടുന്ന തിരുവിതാംകൂര്‍ വനനിയമം നിലവില്‍വന്നു. 1896 ല്‍ കാര്‍ഡമം ഹില്‍ റിസര്‍വ് വിളംബരം ഉണ്ടായി. ഇങ്ങനെ 2,64,855 ഏക്കര്‍ വിസ്തൃതിയുള്ള കാര്‍ഡമം ഹില്‍ റിസര്‍വ് എന്ന് സര്‍ക്കാര്‍ രേഖകളില്‍ പറയുന്ന പ്രദേശം രൂപപ്പെട്ടു. 1898 ആഗസ്റ് 12ന്റെ ഉത്തരവുപ്രകാരം ഏലംകൃഷിക്ക് ഉപയുക്തമല്ലാത്ത പ്രദേശം മറ്റു കൃഷിക്കായി പതിച്ചുകൊടുക്കുന്ന സ്ഥിതിയും സംജാതമായി. ഏലംകൃഷിക്ക് ഭൂമി പതിച്ചുകൊടുത്തതുപോലെ തേയിലക്കൃഷിക്കും രാജഭരണകാലത്തുതന്നെ ഭൂമി വിട്ടുകൊടുത്തതായി കാണാം. 1877 പൂഞ്ഞാര്‍ ചീഫ് കണ്ണന്‍ദേവന്‍ അഞ്ചുനാട്മല ജെ ഡി മറോയ്ക്ക് 5,000 രൂപ പ്രതിഫലത്തിനും 3,000 രൂപ ആണ്ടില്‍ പാട്ടം നിശ്ചയിച്ചുമാണ് കൊടുത്തത്. ഈ ഉടമ്പടി തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ അംഗീകാരത്തിന് വന്നപ്പോള്‍ മറ്റൊരു വ്യവസ്ഥ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന് റോഡ്, തോട് ഇവ നിര്‍മിക്കുന്നതിനും മറ്റ് പൊതുമരാമത്ത് പണികള്‍ക്കും പാട്ടഭൂമിയുടെ ഏത് ഭാഗവും ഏറ്റെടുക്കാനുള്ള അവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കി. ഇവയ്ക്ക് നഷ്ടപരിഹാരം കമ്പനിക്ക് നല്കിയാല് മതി എന്നും കൂട്ടിച്ചേര്‍ക്കപ്പെട്ടു. 1870-1920 കാലഘട്ടത്തില്‍ തോട്ടം വ്യവസായവുമായി ബന്ധപ്പെട്ട് വന്‍തോതില്‍ കുടിയേറ്റം ഈ മേഖലയില്‍ നടക്കുകയുണ്ടായി. 1933-44 ല്‍ പള്ളിവാസല്‍-ചെങ്കുളം പദ്ധതി നിര്‍മാണവുമായി ബന്ധപ്പെട്ട് എത്തിയവര്‍ ഇവിടെ സ്ഥിരതാമസമാക്കി. 1946-47 കാലത്ത് തിരുവിതാംകൂര്‍ സര്‍ക്കാര്‍ നടപ്പാക്കിയ അധിക ഭക്ഷ്യോല്‍പ്പാദന പദ്ധതി പ്രകാരവും 1950 ല്‍ വിമുക്തഭടന്മാര്ക്ക് ഭൂമി പതിച്ചുനല്‍കല്‍ സ്കീം അനുസരിച്ചും സര്‍ക്കാര്‍ ഭൂമി നല്കി. ഇതോടൊപ്പം സഹകരണ സംഘങ്ങള്‍ക്കും മത സംഘടനകള്‍ക്കും സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കി. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണത്തിന്റെ അണിയറനീക്കങ്ങള്‍ ആരംഭിച്ചപ്പോള്‍ ഈ മേഖല തമിഴ്നാടിനോട് കൂട്ടിച്ചേര്‍ക്കണമെന്ന ആവശ്യം ഉയര്‍ന്നു. ഈ ഘട്ടത്തില്‍ പാമ്പാടുംപാറ, നെടുങ്കണ്ടം, കരുണാപുരം, പീരുമേട്ടിലെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഒരു കുടുംബത്തിന് അഞ്ച് ഏക്കര്‍ വീതമുള്ള പ്ളോട്ടുകള്‍ നല്കി കൃഷിക്കാരെ കുടിയേറ്റിപ്പാര്‍പ്പിക്കുന്ന ബോധപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. ഈ കാലത്തുതന്നെ പലരും ഭൂമി വന്‍തോതില്‍ കൈവശപ്പെടുത്തുന്ന നിലയുമുണ്ടായി. സര്‍ക്കാരാണെങ്കില്‍ ഇതിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. 1955 ല്‍ കോളനൈസേഷന്‍ സ്കീമനുസരിച്ചും 1958 ലെ ലാന്‍ഡ് അസൈന്മെന്റ് സ്കീം അനുസരിച്ചും സര്‍ക്കാര്‍തന്നെ കുടിയേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലയുണ്ടായി. സര്‍ക്കാര്‍ വ്യക്തികളില്‍നിന്നും അപേക്ഷകള്‍ സ്വീകരിച്ച് ഭൂമി പതിച്ചുകൊടുക്കുന്ന രീതി നിലവില്‍വന്നു. ഈ കാലത്ത് നിരവധിപേര്‍ ഇവിടങ്ങളില്‍ കുടിയേറിപ്പാര്‍ത്തു. എന്നാല്‍, രേഖയുടെ പിന്‍ബലം ഇവയ്ക്കുണ്ടായിരുന്നുമില്ല. 1967 ല്‍ ഇടുക്കിപദ്ധതിയുടെ ഭാഗമായും കൂടാതെ വെള്ളത്തൂവല്‍ പവര്‍ ഹൌസ് നിര്‍മാണവുമായി ബന്ധപ്പെട്ടും എത്തിച്ചേര്ന്നവര് ഭൂരിഭാഗവും ഇവിടെത്തന്നെ താമസിക്കുന്ന നിലയാണുണ്ടായത്. ഇടുക്കിയിലെ കുടിയേറ്റചരിത്രം പരിശോധിക്കുമ്പോള്‍ ഒരു കാര്യം വളരെ വ്യക്തമാകുന്നു- ഈ മേഖലയില്‍ ജനങ്ങള്‍ കുടിയേറിപ്പാര്‍ത്തത് സര്‍ക്കാരിന്റെ അകമഴിഞ്ഞ പിന്തുണയുടെ പശ്ചാത്തലത്തിലായിരുന്നു എന്നത്. മാത്രമല്ല, അത് സര്‍ക്കാരിന്റെ ആവശ്യവുമായിരുന്നു. അങ്ങനെ നടന്ന കുടിയേറ്റത്തില്‍ കുറെപ്പേര്‍ക്ക് സര്‍ക്കാര്‍ രേഖകള്‍ ലഭിച്ചിരുന്നുവെങ്കിലും ഒരു വലിയ ശതമാനത്തിന് അത്തരം രേഖകള്‍ സ്വായത്തമാക്കാനായില്ല. ഈ അവസരത്തില്‍ അധികാരത്തില്‍ വന്ന കോഗ്രസ് ഗവമെന്റുകള്‍ പദ്ധതി ആവശ്യത്തിന്റെയും മറ്റും പേരില്‍ കുടിയിറക്കുകള്‍ വ്യാപകമായി നടത്തുന്ന സ്ഥിതി ഉണ്ടായി. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം കര്‍ഷകരില്‍നിന്ന് ഉയര്‍ന്നുവന്നു. ഈ പശ്ചാത്തലത്തിലാണ് ഹൈറേഞ്ചിലെ കൃഷിക്കാരെ കുടിയിറക്കുന്നതിനെതിരെ എ കെ ജിയുടെ നേതൃത്വത്തില്‍ 1961 ലും 1963 ലും അമരാവതി, ചുരുളി, കീരിത്തോട് എന്നിവിടങ്ങളില്‍ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നുവന്നത്. ഇതിനെത്തുടര്‍ന്ന് കൃഷിക്കാര്‍ക്ക് സ്വന്തം ഭൂമിയില്‍ കുടില്‍ കെട്ടി താമസിക്കാനും കൃഷിചെയ്യാനും അനുവാദം ലഭിച്ചു. ചില കൃഷിക്കാര്‍ക്ക് കൃഷി ആവശ്യങ്ങള്‍ക്കായി പകരം ഭൂമി ലഭിക്കുകയുംചെയ്തു. 1963 ല്‍ കുടിയൊഴിപ്പിക്കപ്പെട്ട 4,000 കുടുംബങ്ങള്‍ക്ക് 1967 ലെ ഇ എം എസ് സര്‍ക്കാരാണ് ഭൂമി നല്‍കിയത്. 1969-70 കാലഘട്ടത്തില്‍ എ കെ ജിയുടെ നേതൃത്വത്തില്‍ നടന്ന മിച്ചഭൂമിസമരത്തിന്റെ ഭാഗമായി ദേവികുളം താലൂക്കിലെ കൂമ്പന്‍പാറയിലും ഉടുമ്പന്‍ചോല താലൂക്കിലെ കൊമ്പൊടിഞ്ഞാലിയിലും ജില്ലയുടെ മറ്റ് പ്രദേശങ്ങളിലും കൃഷിക്കാര്‍ മിച്ചഭൂമിയില്‍ പ്രവേശിച്ച് താമസിച്ചുവരുന്നുമുണ്ട്. 1977 ല്‍ ആനച്ചാലില്‍ കുടിയൊഴിപ്പിക്കലിനെതിരെ കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ സമരത്തെത്തുടര്‍ന്ന് ഇ കെ നായനാരും വി എസും ഇടപെട്ടതിനെത്തുടര്‍ന്ന് ഈ മേഖലയില്‍ കുടിയൊഴിപ്പിക്കല്‍ അവസാനിപ്പിക്കുകയുംചെയ്തു. ഈ കാര്യങ്ങളെല്ലാം കാണിക്കുന്നത് വ്യക്തമല്ലാത്ത ചട്ടങ്ങളുടെയും വിജ്ഞാപനങ്ങളുടെയും അഭാവം ഇവിടെ പ്രശ്നം സൃഷ്ടിക്കുന്നുണ്ട് എന്നാണ്. റവന്യൂ-ഫോറസ്റ് ഉദ്യോഗസ്ഥരുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ കൂടിയായപ്പോള്‍ പ്രശ്നം നീതിപൂര്‍വം തീര്‍പ്പാക്കാന്‍ കഴിയാതെ വരികയുംചെയ്തു. അതിന്റെ ഫലമായി യഥാര്‍ഥ കര്‍ഷകര്‍ക്കും ഭൂരഹിതര്‍ക്കും ആദിവാസികള്‍ക്കും അവകാശപ്പെട്ട രേഖ ലഭിക്കാത്ത നിലയുണ്ടായി. ഇതിന്റെ ഫലമായി തലമുറകളായി മണ്ണിനോട് മല്ലടിക്കുന്ന ചെറുകിട-ഇടത്തരം-ദരിദ്ര കര്‍ഷകരും നാലോ അഞ്ചോ സെന്റ് സ്ഥലമുള്ളവരും അരനൂറ്റാണ്ടിനു മേലെയായി താമസസ്ഥലം കെട്ടിയുണ്ടാക്കി കഴിയുന്ന ഗിരിവര്‍ഗക്കാര്‍പോലും കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന സ്ഥിതി രൂപപ്പെട്ടു. ഏറെ ദുരിതമനുഭവിക്കുന്നത് പാവപ്പെട്ടവരാണ്. മൂന്നാര്‍ പഞ്ചായത്തിലെ വിവിധ കോളനികളിലായി അയ്യായിരത്തിലധികം കുടുംബങ്ങള്‍ക്ക് പട്ടയം ലഭിക്കാനുണ്ട്. ടൌ ഉള്‍പ്പെടെയുള്ള മേഖലയില്‍ ആയിരത്തോളം പേര്‍ക്ക് ഇതേ നിലയാണുള്ളത്. ബഹുഭൂരിപക്ഷവും നാലും അഞ്ചും സെന്റുകളില്‍ താമസിക്കുന്നവരാണ്. കാന്തല്ലൂര്‍, മറയൂര്‍, വട്ടവട പഞ്ചായത്തിലെ കര്‍ഷകര്‍ക്കും പട്ടയം ഇല്ല എന്ന സ്ഥിതിയുണ്ട്. ഇടുക്കി ജില്ലയിലെ നാല് താലൂക്കുകളിലായി 48 പഞ്ചായത്തിലും 60 വില്ലേജിലും പട്ടയ പ്രശ്നവും ഭൂപ്രശ്നവും ഉണ്ട്. മാത്രമല്ല, 3672 പൊതു സ്ഥാപനവും ഇതിനകത്ത് ഉള്‍പ്പെട്ടുകിടക്കുന്നുണ്ട്. ഇടുക്കി ജില്ലയിലെ ആകെ ജനസംഖ്യ 11,35,000 ആണ്. പട്ടയം ലഭിക്കാനുള്ളത് 82,000 കുടുംബങ്ങള്‍ക്കാണ്. ഇതില്‍ പതിനായിരത്തോളം ആദിവാസി കുടുംബവും ഉള്‍പ്പെടും. ഇത്തരത്തില്‍ 6,20,000 ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഗുരുതരമായ പ്രശ്നമായി ഇടുക്കിയിലെ ഭൂപ്രശ്നം മാറിക്കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജനങ്ങളെ ബാധിക്കുന്ന ഗുരുതരമായ ഈ സാമൂഹ്യപ്രശ്നത്തെ എങ്ങനെ കൈകാര്യംചെയ്യാനാവും എന്നത് ഉത്തരവാദപ്പെട്ട സര്‍ക്കാരിന് പരിശോധിക്കേണ്ടിവരും. അങ്ങനെ വരുമ്പോള്‍ ഈ പ്രശ്നത്തിന്റെ വിവിധ വശങ്ങളെ ഗൌരവമായി പരിഗണിക്കേണ്ടതുണ്ട്. അതില്‍ പ്രധാനമാണ് വന്‍കിട കൈയേറ്റക്കാരെ പാവപ്പെട്ടവന്റെ പ്രശ്നവുമായി കൂട്ടിയോജിപ്പിക്കാതിരിക്കുക എന്നത്. (അവസാനിക്കുന്നില്ല)
from deshabhimani
Subscribe to:
Post Comments (Atom)
1 comment:
ഇടുക്കി ജില്ലയിലെ ഭൂപ്രശ്നവും പാര്‍ടി നിലപാടും
പിണറായി വിജയന്
ഭൂപ്രശ്നം കേരളത്തിലിന്ന് സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. ഇടുക്കി ജില്ലയിലെ ഭൂപ്രശ്നം പ്രത്യേകമായി ചര്‍ച്ച ചെയ്യപ്പെടുന്ന സ്ഥിതിയും നിലവിലുണ്ട്. പല രീതിയിലും വ്യാഖ്യാനിച്ച് യഥാര്‍ഥ പ്രശ്നത്തെ വക്രീകരിക്കാനുള്ള ശ്രമങ്ങളും സജീവമായി ഉയര്‍ന്നുവന്നിട്ടുണ്ട്. ഒരു വിഭാഗം മാധ്യമങ്ങള്‍ ഇതിന്റെ പേരില്‍ സിപിഐ എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ പറ്റുമോ എന്ന പരിശ്രമവും നടത്തുന്നു. ഈ പശ്ചാത്തലത്തില്‍ ഇടുക്കിയിലെ ഭൂപ്രശ്നത്തെ ശാസ്ത്രീയമായി പഠിച്ച് വിശകലനം ചെയ്യുന്നതിന് ഏറെ പ്രാധാന്യമുണ്ട്. പ്രകൃതിയെ മനുഷ്യവാസത്തിന് അനുയോജ്യമാംവിധം മാറ്റിമറിക്കുന്ന ചരിത്രവികാസ പ്രക്രിയ മറ്റെല്ലായിടങ്ങളിലും എന്നപോലെ കേരളത്തിലും നടന്നു. അതിന്റെ ഫലമായി വനമേഖലകള്‍ മനുഷ്യവാസത്തിന് അനുയോജ്യമായവിധം മാറ്റുന്നതും കൃഷിക്ക് മണ്ണൊരുക്കുന്നതുമായ പ്രക്രിയ നടന്നു. ജനവാസകേന്ദ്രങ്ങളും അവയെ ചുറ്റിപ്പറ്റി അങ്ങാടികളും ചെറിയ ടൌഷിപ്പുകളുമെല്ലാം കേരളത്തിലും രൂപപ്പെട്ടു. പൊതുവില്‍ നടന്ന ഈ മാറ്റം കുറെ വൈകിയാണ് ഇടുക്കിമേഖലയില്‍ ആരംഭിച്ചതെന്നു കാണാം. ഇവിടെ സംഘടിതമായ കുടിയേറ്റം തുടങ്ങിയത് 395 വര്‍ഷം മുമ്പ് വട്ടവട മേഖലയിലായിരുന്നു. മധുര ഭരിച്ച തിരുമലനായ്ക്കരുടെ സൈന്യത്തിലെ മുനിയറ ശില്‍പ്പികളാണ് കുടിയേറിയ ആദ്യത്തെ ജനവിഭാഗം. പിന്നീട് ടിപ്പുവിന്റെ പടയോട്ടത്തെത്തുടര്‍ന്ന് മധുരയില്‍നിന്ന് പലായനം ചെയ്തവരില്‍ ഒരു വിഭാഗം കൊട്ടാക്കൊമ്പൂര്‍, കോവിലൂര്‍, കാന്തല്ലൂര്‍, പുത്തൂര്‍ എന്നിവിടങ്ങളിലും ഇപ്പോള്‍ തമിഴ്നാടിന്റെ ഭാഗമായ എട്ടൂരിലും താമസം ആരംഭിച്ചു. അഞ്ചുനാട് എന്ന് പൊതുവില്‍ ഈ പ്രദേശങ്ങള്‍ അറിയപ്പെട്ടു. തുടര്‍ന്നുള്ള നാളുകളില്‍ ഈ പ്രദേശങ്ങളിലേക്ക് പരമ്പരയായി കൃഷിക്കാര്‍ കുടിയേറിപ്പാര്‍ത്തു. ഈ കുടിയേറ്റത്തിന് അക്കാലത്ത് ഭരണാധികാരികളുടെ നല്ല പിന്തുണ ഉണ്ടായിരുന്നു. ഈ മേഖലയിലെ കൃഷിയിലൂടെയും മറ്റും ലഭിക്കുന്ന വരുമാനം രാജ്യത്തിന്റെ ഖജനാവ് ശക്തിപ്പെടുത്തുമെന്ന കാഴ്ചപ്പാടായിരുന്നു ഇതിന്റെ പിന്നില്‍. 1822 ലെ തിരുവെഴുത്ത് വിളംബരം പരിശോധിച്ചാല്‍ ഈ കാര്യം വ്യക്തമാകും. "മേല്‍ എഴുതിയ മലകളില്‍ ഏലത്തോട്ടങ്ങള്‍ വെട്ടിയുണ്ടാക്കുന്നതിന് ഏറിയ സ്ഥലങ്ങള്‍ കിടപ്പുള്ളതുപ്രകാരം കേഴ്വിപ്പെട്ടിരിക്കെ കൊണ്ട് കുടിയാരായവര്‍ നല്ലതുപോലെ പ്രയാസപ്പെട്ട പണ്ടാരവകയ്ക്ക് കൂടുതല്‍ വരുവാന്‍ തക്കവണ്ണം കാടുകള്‍ വെട്ടി തോട്ടങ്ങള്‍ അധികമായി ഉണ്ടാക്കിയാല്‍ അതിന് തക്കവണ്ണമുള്ള അനുഭവങ്ങള്‍ അവര്‍ക്ക ചെയ്യുന്നതും അല്ലാതെ 'കുടിയാരായവര്‍മാര്‍' പണ്ടാരവകയ്ക്ക് ഗുണമായിട്ട് നില്‍ക്കുന്നതിന് തക്കം പോലെ അവരെ കാര്യമായിട്ട് രക്ഷിക്കുകയും ചെയ്യും.'' ഇതോടൊപ്പംതന്നെ കുടിയേറ്റത്തെ സഹായിക്കുന്ന ചില വനനിയമങ്ങളും പാസാക്കപ്പെട്ടു. 1893 ല്‍ റഗുലേഷന് രണ്ട് എന്നറിയപ്പെടുന്ന തിരുവിതാംകൂര്‍ വനനിയമം നിലവില്‍വന്നു. 1896 ല്‍ കാര്‍ഡമം ഹില്‍ റിസര്‍വ് വിളംബരം ഉണ്ടായി. ഇങ്ങനെ 2,64,855 ഏക്കര്‍ വിസ്തൃതിയുള്ള കാര്‍ഡമം ഹില്‍ റിസര്‍വ് എന്ന് സര്‍ക്കാര്‍ രേഖകളില്‍ പറയുന്ന പ്രദേശം രൂപപ്പെട്ടു. 1898 ആഗസ്റ് 12ന്റെ ഉത്തരവുപ്രകാരം ഏലംകൃഷിക്ക് ഉപയുക്തമല്ലാത്ത പ്രദേശം മറ്റു കൃഷിക്കായി പതിച്ചുകൊടുക്കുന്ന സ്ഥിതിയും സംജാതമായി. ഏലംകൃഷിക്ക് ഭൂമി പതിച്ചുകൊടുത്തതുപോലെ തേയിലക്കൃഷിക്കും രാജഭരണകാലത്തുതന്നെ ഭൂമി വിട്ടുകൊടുത്തതായി കാണാം. 1877 പൂഞ്ഞാര്‍ ചീഫ് കണ്ണന്‍ദേവന്‍ അഞ്ചുനാട്മല ജെ ഡി മറോയ്ക്ക് 5,000 രൂപ പ്രതിഫലത്തിനും 3,000 രൂപ ആണ്ടില്‍ പാട്ടം നിശ്ചയിച്ചുമാണ് കൊടുത്തത്. ഈ ഉടമ്പടി തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ അംഗീകാരത്തിന് വന്നപ്പോള്‍ മറ്റൊരു വ്യവസ്ഥ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന് റോഡ്, തോട് ഇവ നിര്‍മിക്കുന്നതിനും മറ്റ് പൊതുമരാമത്ത് പണികള്‍ക്കും പാട്ടഭൂമിയുടെ ഏത് ഭാഗവും ഏറ്റെടുക്കാനുള്ള അവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കി. ഇവയ്ക്ക് നഷ്ടപരിഹാരം കമ്പനിക്ക് നല്കിയാല് മതി എന്നും കൂട്ടിച്ചേര്‍ക്കപ്പെട്ടു. 1870-1920 കാലഘട്ടത്തില്‍ തോട്ടം വ്യവസായവുമായി ബന്ധപ്പെട്ട് വന്‍തോതില്‍ കുടിയേറ്റം ഈ മേഖലയില്‍ നടക്കുകയുണ്ടായി. 1933-44 ല്‍ പള്ളിവാസല്‍-ചെങ്കുളം പദ്ധതി നിര്‍മാണവുമായി ബന്ധപ്പെട്ട് എത്തിയവര്‍ ഇവിടെ സ്ഥിരതാമസമാക്കി. 1946-47 കാലത്ത് തിരുവിതാംകൂര്‍ സര്‍ക്കാര്‍ നടപ്പാക്കിയ അധിക ഭക്ഷ്യോല്‍പ്പാദന പദ്ധതി പ്രകാരവും 1950 ല്‍ വിമുക്തഭടന്മാര്ക്ക് ഭൂമി പതിച്ചുനല്‍കല്‍ സ്കീം അനുസരിച്ചും സര്‍ക്കാര്‍ ഭൂമി നല്കി. ഇതോടൊപ്പം സഹകരണ സംഘങ്ങള്‍ക്കും മത സംഘടനകള്‍ക്കും സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കി. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണത്തിന്റെ അണിയറനീക്കങ്ങള്‍ ആരംഭിച്ചപ്പോള്‍ ഈ മേഖല തമിഴ്നാടിനോട് കൂട്ടിച്ചേര്‍ക്കണമെന്ന ആവശ്യം ഉയര്‍ന്നു. ഈ ഘട്ടത്തില്‍ പാമ്പാടുംപാറ, നെടുങ്കണ്ടം, കരുണാപുരം, പീരുമേട്ടിലെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഒരു കുടുംബത്തിന് അഞ്ച് ഏക്കര്‍ വീതമുള്ള പ്ളോട്ടുകള്‍ നല്കി കൃഷിക്കാരെ കുടിയേറ്റിപ്പാര്‍പ്പിക്കുന്ന ബോധപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. ഈ കാലത്തുതന്നെ പലരും ഭൂമി വന്‍തോതില്‍ കൈവശപ്പെടുത്തുന്ന നിലയുമുണ്ടായി. സര്‍ക്കാരാണെങ്കില്‍ ഇതിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. 1955 ല്‍ കോളനൈസേഷന്‍ സ്കീമനുസരിച്ചും 1958 ലെ ലാന്‍ഡ് അസൈന്മെന്റ് സ്കീം അനുസരിച്ചും സര്‍ക്കാര്‍തന്നെ കുടിയേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലയുണ്ടായി. സര്‍ക്കാര്‍ വ്യക്തികളില്‍നിന്നും അപേക്ഷകള്‍ സ്വീകരിച്ച് ഭൂമി പതിച്ചുകൊടുക്കുന്ന രീതി നിലവില്‍വന്നു. ഈ കാലത്ത് നിരവധിപേര്‍ ഇവിടങ്ങളില്‍ കുടിയേറിപ്പാര്‍ത്തു. എന്നാല്‍, രേഖയുടെ പിന്‍ബലം ഇവയ്ക്കുണ്ടായിരുന്നുമില്ല. 1967 ല്‍ ഇടുക്കിപദ്ധതിയുടെ ഭാഗമായും കൂടാതെ വെള്ളത്തൂവല്‍ പവര്‍ ഹൌസ് നിര്‍മാണവുമായി ബന്ധപ്പെട്ടും എത്തിച്ചേര്ന്നവര് ഭൂരിഭാഗവും ഇവിടെത്തന്നെ താമസിക്കുന്ന നിലയാണുണ്ടായത്. ഇടുക്കിയിലെ കുടിയേറ്റചരിത്രം പരിശോധിക്കുമ്പോള്‍ ഒരു കാര്യം വളരെ വ്യക്തമാകുന്നു- ഈ മേഖലയില്‍ ജനങ്ങള്‍ കുടിയേറിപ്പാര്‍ത്തത് സര്‍ക്കാരിന്റെ അകമഴിഞ്ഞ പിന്തുണയുടെ പശ്ചാത്തലത്തിലായിരുന്നു എന്നത്. മാത്രമല്ല, അത് സര്‍ക്കാരിന്റെ ആവശ്യവുമായിരുന്നു. അങ്ങനെ നടന്ന കുടിയേറ്റത്തില്‍ കുറെപ്പേര്‍ക്ക് സര്‍ക്കാര്‍ രേഖകള്‍ ലഭിച്ചിരുന്നുവെങ്കിലും ഒരു വലിയ ശതമാനത്തിന് അത്തരം രേഖകള്‍ സ്വായത്തമാക്കാനായില്ല. ഈ അവസരത്തില്‍ അധികാരത്തില്‍ വന്ന കോഗ്രസ് ഗവമെന്റുകള്‍ പദ്ധതി ആവശ്യത്തിന്റെയും മറ്റും പേരില്‍ കുടിയിറക്കുകള്‍ വ്യാപകമായി നടത്തുന്ന സ്ഥിതി ഉണ്ടായി. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം കര്‍ഷകരില്‍നിന്ന് ഉയര്‍ന്നുവന്നു. ഈ പശ്ചാത്തലത്തിലാണ് ഹൈറേഞ്ചിലെ കൃഷിക്കാരെ കുടിയിറക്കുന്നതിനെതിരെ എ കെ ജിയുടെ നേതൃത്വത്തില്‍ 1961 ലും 1963 ലും അമരാവതി, ചുരുളി, കീരിത്തോട് എന്നിവിടങ്ങളില്‍ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നുവന്നത്. ഇതിനെത്തുടര്‍ന്ന് കൃഷിക്കാര്‍ക്ക് സ്വന്തം ഭൂമിയില്‍ കുടില്‍ കെട്ടി താമസിക്കാനും കൃഷിചെയ്യാനും അനുവാദം ലഭിച്ചു. ചില കൃഷിക്കാര്‍ക്ക് കൃഷി ആവശ്യങ്ങള്‍ക്കായി പകരം ഭൂമി ലഭിക്കുകയുംചെയ്തു. 1963 ല്‍ കുടിയൊഴിപ്പിക്കപ്പെട്ട 4,000 കുടുംബങ്ങള്‍ക്ക് 1967 ലെ ഇ എം എസ് സര്‍ക്കാരാണ് ഭൂമി നല്‍കിയത്. 1969-70 കാലഘട്ടത്തില്‍ എ കെ ജിയുടെ നേതൃത്വത്തില്‍ നടന്ന മിച്ചഭൂമിസമരത്തിന്റെ ഭാഗമായി ദേവികുളം താലൂക്കിലെ കൂമ്പന്‍പാറയിലും ഉടുമ്പന്‍ചോല താലൂക്കിലെ കൊമ്പൊടിഞ്ഞാലിയിലും ജില്ലയുടെ മറ്റ് പ്രദേശങ്ങളിലും കൃഷിക്കാര്‍ മിച്ചഭൂമിയില്‍ പ്രവേശിച്ച് താമസിച്ചുവരുന്നുമുണ്ട്. 1977 ല്‍ ആനച്ചാലില്‍ കുടിയൊഴിപ്പിക്കലിനെതിരെ കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ സമരത്തെത്തുടര്‍ന്ന് ഇ കെ നായനാരും വി എസും ഇടപെട്ടതിനെത്തുടര്‍ന്ന് ഈ മേഖലയില്‍ കുടിയൊഴിപ്പിക്കല്‍ അവസാനിപ്പിക്കുകയുംചെയ്തു. ഈ കാര്യങ്ങളെല്ലാം കാണിക്കുന്നത് വ്യക്തമല്ലാത്ത ചട്ടങ്ങളുടെയും വിജ്ഞാപനങ്ങളുടെയും അഭാവം ഇവിടെ പ്രശ്നം സൃഷ്ടിക്കുന്നുണ്ട് എന്നാണ്. റവന്യൂ-ഫോറസ്റ് ഉദ്യോഗസ്ഥരുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ കൂടിയായപ്പോള്‍ പ്രശ്നം നീതിപൂര്‍വം തീര്‍പ്പാക്കാന്‍ കഴിയാതെ വരികയുംചെയ്തു. അതിന്റെ ഫലമായി യഥാര്‍ഥ കര്‍ഷകര്‍ക്കും ഭൂരഹിതര്‍ക്കും ആദിവാസികള്‍ക്കും അവകാശപ്പെട്ട രേഖ ലഭിക്കാത്ത നിലയുണ്ടായി. ഇതിന്റെ ഫലമായി തലമുറകളായി മണ്ണിനോട് മല്ലടിക്കുന്ന ചെറുകിട-ഇടത്തരം-ദരിദ്ര കര്‍ഷകരും നാലോ അഞ്ചോ സെന്റ് സ്ഥലമുള്ളവരും അരനൂറ്റാണ്ടിനു മേലെയായി താമസസ്ഥലം കെട്ടിയുണ്ടാക്കി കഴിയുന്ന ഗിരിവര്‍ഗക്കാര്‍പോലും കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന സ്ഥിതി രൂപപ്പെട്ടു. ഏറെ ദുരിതമനുഭവിക്കുന്നത് പാവപ്പെട്ടവരാണ്. മൂന്നാര്‍ പഞ്ചായത്തിലെ വിവിധ കോളനികളിലായി അയ്യായിരത്തിലധികം കുടുംബങ്ങള്‍ക്ക് പട്ടയം ലഭിക്കാനുണ്ട്. ടൌ ഉള്‍പ്പെടെയുള്ള മേഖലയില്‍ ആയിരത്തോളം പേര്‍ക്ക് ഇതേ നിലയാണുള്ളത്. ബഹുഭൂരിപക്ഷവും നാലും അഞ്ചും സെന്റുകളില്‍ താമസിക്കുന്നവരാണ്. കാന്തല്ലൂര്‍, മറയൂര്‍, വട്ടവട പഞ്ചായത്തിലെ കര്‍ഷകര്‍ക്കും പട്ടയം ഇല്ല എന്ന സ്ഥിതിയുണ്ട്. ഇടുക്കി ജില്ലയിലെ നാല് താലൂക്കുകളിലായി 48 പഞ്ചായത്തിലും 60 വില്ലേജിലും പട്ടയ പ്രശ്നവും ഭൂപ്രശ്നവും ഉണ്ട്. മാത്രമല്ല, 3672 പൊതു സ്ഥാപനവും ഇതിനകത്ത് ഉള്‍പ്പെട്ടുകിടക്കുന്നുണ്ട്. ഇടുക്കി ജില്ലയിലെ ആകെ ജനസംഖ്യ 11,35,000 ആണ്. പട്ടയം ലഭിക്കാനുള്ളത് 82,000 കുടുംബങ്ങള്‍ക്കാണ്. ഇതില്‍ പതിനായിരത്തോളം ആദിവാസി കുടുംബവും ഉള്‍പ്പെടും. ഇത്തരത്തില്‍ 6,20,000 ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഗുരുതരമായ പ്രശ്നമായി ഇടുക്കിയിലെ ഭൂപ്രശ്നം മാറിക്കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജനങ്ങളെ ബാധിക്കുന്ന ഗുരുതരമായ ഈ സാമൂഹ്യപ്രശ്നത്തെ എങ്ങനെ കൈകാര്യംചെയ്യാനാവും എന്നത് ഉത്തരവാദപ്പെട്ട സര്‍ക്കാരിന് പരിശോധിക്കേണ്ടിവരും. അങ്ങനെ വരുമ്പോള്‍ ഈ പ്രശ്നത്തിന്റെ വിവിധ വശങ്ങളെ ഗൌരവമായി പരിഗണിക്കേണ്ടതുണ്ട്. അതില്‍ പ്രധാനമാണ് വന്‍കിട കൈയേറ്റക്കാരെ പാവപ്പെട്ടവന്റെ പ്രശ്നവുമായി കൂട്ടിയോജിപ്പിക്കാതിരിക്കുക എന്നത്.
1st part.
Post a Comment